ഓണപ്പൂക്കളുടെ ജാതി

സ്നേഹ, സാഹോദര്യങ്ങളുടെ നാട്ടുവഴക്കങ്ങളിലേക്ക് പല വഴിക്ക് വന്നുകയറുന്ന ജാതി, മത ശാഠ്യങ്ങളുടെ അതിരുകള്‍.. കഥയെന്നു പേരിട്ട് അനിയന്‍ പറയുന്ന നീറുന്ന നേരുകള്‍. അനൂപ് പരമേശ്വരന്‍ എഴുതുന്നു

മരിച്ചവരുടെ വീട്ടില്‍ ഒരോണപ്പൊട്ടന്‍

ഓണത്തെക്കുറിച്ച്,ഓണപ്പൊട്ടനെക്കുറിച്ച് പൊള്ളുന്നൊരോര്‍മ്മ. ‘വെറുതെ ഒരില’ എന്ന ബ്ലോഗര്‍ എഴുതുന്നു

സ്കൂളില്‍നിന്നിറങ്ങി അവന്‍ എങ്ങോട്ടാവും പോയിരിക്കുക?

രണ്ടു ദിവസം മുമ്പാണ് കഴുത്തില്‍ ലോഹ ദണ്ഡ് വെച്ച് പഴുപ്പിച്ച പാടുമായി അവള്‍ എന്റെ മുന്നില്‍ നിന്നത് . ‘മൈ അങ്കിള്‍ ഡിഡ് ഇറ്റ്’ -എന്റെ സംസാരത്തിലെ ചോദ്യ ചിഹ്നത്തിനുനേരെ അവള്‍ മറുപടിയായി. രാത്രിയില്‍ ലോഹദണ്ഡ് പഴുപ്പിച്ച് മാറിനു മുകളിലെ മാംസം കരിയിച്ചു കൊണ്ട് ഓടിമറയുന്ന അങ്കിള്‍ അവളുടെ സങ്കല്‍പ്പിക കഥാപാത്രമാണെന്നും രാത്രിയില്‍ അവള്‍ക്കു ഉറക്കമില്ലെന്നും, അന്വേഷിച്ചപ്പോള്‍ അവളുടെ ചേച്ചി പറഞ്ഞു.

ഇവിടെയാരും ജീവിക്കുന്നില്ല, ജീവിതം ഉന്തിനീക്കുകയാണ്

ബീഹാറിലെ മധുബനി ജില്ലയിലെ ദൊധ്വാര്‍ ഗ്രാമത്തിലേക്ക് ഒരു യാത്ര. അപരിചിത വഴികളിലൂടെ, ഗ്രാമീണ ഇന്ത്യയുടെ പച്ച യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചാരം. ചന്ദ്രന്‍ പുതിയോട്ടില്‍ എഴുതുന്നു

ഉദാസീനതയുടെ മലയാളി ആണ്‍സദസ്സുകള്‍

മലയാളി ജീവിതത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ക്രൂരമായ ഉദാസീനതയുടെ ആണ്‍ സദസ്സുകള്‍ ആവുന്നതെന്തുകൊണ്ട്? പ്രശസ്ത എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു

ഓര്‍മ്മകളിലേക്ക് ഒരു കപ്പല്‍

ഫോമാ രാജ്യാന്തര സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആറ് ദിവസത്തെ ആഡംബരകപ്പല്‍ യാത്രാനുഭവം. ത്രേസ്യാമ്മ നാടാവള്ളില്‍ എഴുതുന്നു

അമ്മയുടെ മറ്റൊരു മകന്‍

സത്നാം സിംഗിന് 22 വര്‍ഷങ്ങള്‍ക്കു മുമ്പ് സമാന സാഹചര്യത്തില്‍ ഇല്ലാതാക്കപ്പെട്ട നാരായണന്‍കുട്ടിയുടെ ജീവിതവും മരണവും. ഹുസൈന്‍ കെ.എച്ച്. എഴുതുന്നു

ഊഹാപോഹങ്ങളുടെ രാഷ്ട്രീയം 

അയല്‍പക്കക്കാരെ അയല്‍പക്കക്കാരില്‍ നിന്നും അകറ്റുക എന്നത് ഒരു ഫാസിസ്റ് തന്ത്രമാണ്.നമ്മള്‍ അയല്‍ക്കാരില്‍ നിന്ന് അകലുമ്പോഴാണ് നമ്മള്‍ നമ്മളിലേക്ക് ഒതുങ്ങിക്കൂടുമ്പോഴാണ്, സ്ഫോടകമായ ക്രുരതയുണ്ടാകുന്നത്. മിണ്ടാത്തവന്‍ ക്രൂരനായിരിക്കും എന്നുള്ളത് സംഭാഷണത്തിന്റെ പ്രധാനപ്പെട്ട തത്വമാണ് . സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും കൂട്ടായ്മയിലൂടെ മാത്രമേ ഫാസിസത്തിനെതിരെ പോരാടാനാവൂ എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു’.

ഒരു മെഴുകുതിരിച്ചോദ്യം

        സത്നം സിങ്ങിനു വേണ്ടി ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ പരിപാടി നമ്മളോട് പറയുന്നതെന്ത് ? പ്രസിദ്ധ കോളമിസ്റ്റ് എസ് ഗോപാലകൃഷ്ണന്‍ എഴുതുന്നു.     സത്നാം സിംഗിന്റെ മരണത്തില്‍ മറ്റൊരു കാര്യം കൂടി പറയാനുണ്ട്. സത്നാം ഒരു പരദേശി ആയതാണോ ഈ […]

ഉള്ളില്‍, ചില മരങ്ങള്‍ പെയ്യുന്നു

എന്നുമുണ്ടായിരുന്നു വഴികളിലെല്ലാം പേരറിയാത്ത മരങ്ങള്‍. ഒറ്റനോട്ടത്തില്‍ കൂട്ടുകൂടുന്ന പല തരം ചെടികള്‍. ഏതു വെയിലിലും ആശ്രയമായി തണലിന്റെ ഇത്തിരിയിടം. ഏതു മഴയത്തും കേറി നില്‍ക്കാനൊരിടം. ചിലപ്പോള്‍ തോന്നും മരമേ, എനിക്കുമാവണം നിന്നെപ്പോലൊരു തണല്‍. ഓരോ പൂവും നിറഞ്ഞു ചിരിക്കുന്നൊരു പെണ്‍മരം. വേരുകള്‍ കൊണ്ടു ഭൂമിയെ പുണരുന്ന, പച്ചിലകളാല്‍ ആകാശത്തെ സ്പര്‍ശിക്കുന്ന, ഉള്‍ക്കാമ്പുള്ള ഒരു പെണ്‍മരം!

കവിത ഭൂമിയുടെ നിലവിളി ആവുമ്പോള്‍

റഫീഖ് അഹമ്മദിന്റെ ‘സന്ദര്‍ശകര്‍’, ഗഫൂര്‍ കരിവണ്ണൂരിന്റെ ‘ജെ.സി.ബി’, ആര്‍ വേണുഗോപാലിന്റെ ‘രണ്ട് കുഞ്ഞുങ്ങള്‍’ എന്നീ കവിതകളുടെ
പാരിസ്ഥിതിക വായന. ഡോ.എന്‍.വി.മുഹമ്മദ് റാഫി എഴുതുന്നു

സാരിത്തുമ്പിനപ്പുറം, അമ്മ!

മുറ്റത്ത് ചുട്ടുപഴുത്ത മണലില്‍ അമ്മ സാരി ഉണങ്ങാനിടും. ഉരുളന്‍ കല്ലുകള്‍ അതില്‍ മുഴകള്‍ സൃഷ്ട്ടിക്കും. ഉണങ്ങിയ സാരിയില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന കല്ലുകളെ പെറുക്കി മാറ്റുക എന്റെ ജോലിയാണ്. കല്ലു മാററിക്കഴിഞ്ഞാല്‍ അമ്മ ഒരറ്റം പിടിക്കും, ഞാന്‍ മറ്റേ അറ്റവും. കോണോടുകോണ്‍ വലിക്കും. കഞ്ഞിപ്പശ എകിയ കാഠിന്യത്തില്‍ നിന്നും തുണിയെ വിമുക്തമാക്കുന്ന ചടങ്ങ്. അത് കഴിഞ്ഞാല്‍ മടക്കി ഇരുമ്പു പെട്ടിയിലേക്ക്. ചിലപ്പോള്‍ ഇസ്തിരിയിടും. ചിരട്ടക്കരി കൊണ്ടുള്ള ഇസ്തിരിട്ടി.

സായിപ്പിനും എനിക്കുമിടയില്‍ ഒരു പാവം ഇംഗ്ലീഷ്

നാട്ടില്‍ നിന്നു കൊണ്ടുവന്ന സായിപ്പിനെ അതേപടി ഉപയോഗിക്കുവാന്‍ കഴിയാത്തതുകൊണ്ട് പറയേണ്ട ആശയം പച്ചമലയാളത്തില്‍, തനികൊരട്ടിയില്‍, ആദ്യംമനസ്സില്‍ രൂപപ്പെടുത്തുന്നു. പിന്നെ അത് ഇന്ത്യനുപയോഗിച്ച് കനേഡിയന്‍ സായിപ്പിന്റെ ഭാഷയില്‍ ഒരുകാച്ച്. അതിനു പ്രയാസമില്ല. കൂടുതല്‍ അറിവും വേണ്ട. ഇടക്കിടയ്ക്ക് ,യ്യാ എന്നും നൊപ്, നോപ് എന്നുമൊക്കെ കേറ്റും- ദേശാടനങ്ങള്‍ക്കിടെ സംഭവിക്കുന്ന ഭാഷയുടെ മറിമായങ്ങള്‍. കാനഡയിലെ കാല്‍ഗറിയില്‍നിന്ന് കെ.എസ് അസീസ് എഴുതുന്നു

ഈ കുഞ്ഞുങ്ങളെ ഇനിയും ശിക്ഷിക്കരുത്

എന്‍ഡോസള്‍ഫാന്‍ കീടനാശിനിയും സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷനും കൊടുംവിഷത്തില്‍ മുക്കിയ കാസര്‍കോടന്‍ ഗ്രാമങ്ങളും മനുഷ്യരും ഇപ്പോഴും ദുരിതം തിന്നു കൊണ്ടിരിക്കുകയാണ്. ഇരകളുടെ പോരാട്ടവും അതിജീവനവും തുടരുകയാണ്. ഒപ്പം സര്‍ക്കാറുകളുടെ വാഗ്ദാന ലംഘനങ്ങളും.

ഒരു കാര്‍ട്ടൂണും ചില പാഠങ്ങളും

ഇതെല്ലാം കണ്ട എന്റെ ആദ്യത്തെ സംശയം ശങ്കര്‍ തന്റെ വാരികയില്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതും ഒരു പാഠപുസ്തകത്തില്‍ ആ കാര്‍ട്ടൂണ്‍ ഉപയോഗിക്കുന്നതും ഒരേ കാര്യമാണോ എന്നതാണ്. രണ്ടാമത്തേത് അത് ഒരു ‘അഭിപ്രായ സ്വാതന്ത്ര്യ’ത്തിന്റെ വിഷയമാവുന്നത് എങ്ങനെ എന്നുതന്നെ എനിക്ക് മനസ്സിലായതുമില്ല. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജനവികാരം ചൂണ്ടിക്കാണിക്കാനോ അതിനനുസരിച്ച് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനോ ആവശ്യപ്പെടാന്‍ ജനപ്രതിനിധികള്‍ക്ക് അവകാശമുണ്ട്‌ എന്നതും എന്റെ തോന്നല്‍ മാത്രമാണോ എന്ന് ഞാന്‍ സംശയിച്ചു.

സത്നം സിംഗ്: ഈ രക്തത്തിന് നാമെന്തു മറുപടി പറയും?

ആരായിരുന്നു സത്നം സിങ് മാന്‍? പ്രതിഭാശാലിയായ ആ മനുഷ്യന്റെ ചോരയോട് കേരളം നീതി കാണിക്കുമോ? സി.ആര്‍ ഹരിലാല്‍ എഴുതുന്നു

മരുന്നു പരീക്ഷണത്തില്‍ മരിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് നക്കാപ്പിച്ച

ഫലപ്രദമായ സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ അഭാവത്തില്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ ലംഘിച്ചു പോലും മരുന്നു പരീക്ഷണങ്ങള്‍ നടക്കുന്ന ഇന്ത്യയില്‍ ഇരകള്‍ക്ക് ലഭിക്കുന്നത് നക്കാപ്പിച്ച തുക. ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നു പരീക്ഷണങ്ങള്‍ കേരളീയ ഗ്രാമങ്ങളില്‍ പോലും വ്യാപകമായതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഇനിയുമൊരു തട്ടക്കഥ; തലശ്ശേരിയിലെ തട്ടുകഥ

ചിത്രത്തോട് ഓരോരുത്തര്‍ക്കുമുള്ളത് വ്യക്തിപരമായ ബന്ധം. സാധാരണമായതിനെ, സാധാരണമായി, ചൂടോടെ, തിരക്കുകള്‍ക്കിടയിലും വ്യതിരിക്തതയോടെ അവതരിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിന്റെ ശക്തി. പ്രണയ കാല്‍പ്പനികതയെ പൊലിപ്പിക്കുമ്പോള്‍ തന്നെ അഴിച്ചുപണിയാമെന്ന് ഭാവിക്കുന്ന നിമിഷങ്ങള്‍.-, അതാണ് ചിത്രത്തിന്റെ ആകര്‍ഷകത്വം എന്നു തോന്നുന്നു.

ചോര കലങ്ങിയ രണ്ട് കത്തുകള്‍ക്കിടയില്‍ സോനി സോരിയുടെ ജീവിതം

മാവോയിസ്റ്റുകള്‍ക്കും പൊലീസിനുമിടയില്‍ കുരുങ്ങിയ ഛത്തിസ്ഗഢിലെ ആദിവാസി ജീവിതത്തിന്റെ പ്രതീകമായ സോനി സോരി ജയിലിലെ കൊടും പീഡനങ്ങള്‍ക്കിടെ സുപ്രീംകോടതിക്കയച്ച രണ്ടാമത്തെ കത്ത് പുറത്തുവന്ന സാഹചര്യത്തില്‍ ഉള്ളുപൊളിക്കുന്ന അവരുടെ ജീവിതത്തിലേക്ക് ഒരു സഞ്ചാരം

നിന്നു ചിരിക്കുന്ന ബോട്ടുകള്‍

വിബ്ജ്യോറില്‍ ഇത്തവണ മാധവിന്റെ ചിത്രങ്ങള്‍. അമേരിക്കയിലെ വെര്‍ജീനിയയില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ രാജേഷിന്റെയും ലക്ഷ്മിയുടെയും മകനാണ് ഈ നാലുവയസ്സുകാരന്‍.. കണ്ണനെന്ന് വിളിപ്പേര്.

വിസ്കൊന്‍സിനിലെ വെടിയുണ്ടകള്‍ നമ്മോടു പറയുന്നത്

വെടിയുണ്ടകള്‍, എത്ര വേഗമാണ് ജീവനുള്ള മനുഷ്യരെ ഓര്‍മ്മയിലേക്ക് ചുരുട്ടിക്കെട്ടുന്നത്! ഇന്ത്യയിലടക്കം തോക്കുകള്‍ വ്യാപകമാവുന്ന കാലം ഏറെ അകലത്തല്ല എന്ന് വാര്‍ത്തകള്‍ പറഞ്ഞുതരുന്നു. വല്ലാതെ വയലന്റാവുന്ന ഒരു തലമുറയുടെ വരവു ഘോഷിക്കുന്നു നമ്മുടെ ചോരത്തിണര്‍പ്പുള്ള വീഡിയോ ഗെയിമുകള്‍. ഒറ്റ വെടിക്ക് എല്ലാ പ്രശ്നങ്ങളും തീര്‍ക്കാമെന്നു കരുതുന്ന മനുഷ്യരുടെ ആ കാലം വരാതിരിക്കട്ടെ എന്നു തന്നെയാണ് വിസ്കോന്‍സിനിലെ ദേവാലയം ഉറക്കെപ്പറയുന്നത്.

ഇത്തിരി നന്ദി, പ്രവാസികളോടുമാവാം

പാശ്ചാത്യരാജ്യങ്ങളില്‍ സമയക്കുറവുണ്ട് എന്ന കാരണംകൊണ്ട് സമയം വിശാലമായി കിടക്കുന്ന കേരളത്തിലേയ്ക്ക് വരുന്നതിനെപ്പറ്റി ആലോചിക്കണ്ട. അവിടെയെല്ലാം കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ തുടര്‍ച്ചയായി കിട്ടുന്ന ഒഴിവുദിവസങ്ങള്‍ സ്ഥലങ്ങള്‍ കാണാനോ മറ്റു വിധത്തില്‍ ചെലവാക്കാനോ കഴിയുമല്ലൊ. മറിച്ച് ഇവിടെ ഒഴിവു സമയമെന്നത് ഒരു മിഥ്യയാണ്. ജീവിതപ്രാരാബ്ധങ്ങള്‍ തീര്‍ത്തുവരുമ്പോഴെയ്ക്ക് നമുക്കൊക്കെ വയസ്സാവും.

കുടിയേറ്റ തൊഴിലാളികളും കേരളത്തിലെ പൊതു ഇടങ്ങളും

ഇത്തരം ഏകപക്ഷീയവും വിവേചനപരവുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും ഭരണകൂടവും പോലീസും പിന്മാറിയില്ലെങ്കില്‍ കേരളത്തിലും ആസാമിലെ ഉള്‍ഫ മാതൃകയിലുള്ളതും തദ്ദേശീയവാദത്തിന്റേതുമായ ആശയങ്ങള്‍ രൂപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കേരളീയ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.

എമര്‍ജിങ് കേരള: വിനാശത്തിന്റെ മറ്റൊരു വഴി

കുടിവെള്ളം കുപ്പിയിലാക്കി വില്‍ക്കുന്നതടക്കം നിരവധി പദ്ധതികള്‍ വേറെയുമുണ്ട്. എന്തായാലും ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും ശുദ്ധജലമോ ശുദ്ധഭക്ഷണമോ നല്‍കികൊണ്ടല്ല കേരളം ‘ഉയര്‍ത്തെഴുന്നേല്‍ക്കുന്നത’. മറിച്ച്, കുത്തകകള്‍ക്ക് കൊള്ള നടത്താനും സമ്പന്നര്‍ക്ക് ആര്‍മാദിക്കാനും അവസരമൊരുക്കിക്കൊണ്ടാണ്.

ഓസ്കാര്‍ പിസ്റേറാറിയസിനെ ആര്‍ക്കാണ് പേടി ?…

ഇനി അവര്‍ നിന്റെ പ്രോസ്തെറ്റിക് കാലുകള്‍ പരിശോധിക്കട്ടെ. ആത്മവിശ്വാസത്തിന്റെ ഡി. എന്‍. എ പിണച്ച് നീ നിവര്‍ന്ന് നിന്ന് കുതിച്ചതിന്റെതല്ലാതെ മറ്റൊരു അടയാളവും ആ കാലില്‍ കണ്ടെത്താനാകാതെ ഒടുക്കം അവര്‍ നിന്റെ കണ്ണുകളില്‍ നോക്കട്ടെ. മനസ്സുറപ്പിന്റെതല്ലാത്ത ഒരു കാന്തികവലയവും സര്‍ക്യൂട്ടും പിണയാത്ത നിന്റെ നോട്ടം അവര്‍ക്ക് പാഠമാകട്ടെ- കൃത്രിമകാലുകളുമായി കുതിച്ചെത്തി ഒളിമ്പിക്സിലെ നാനൂറ് മീറ്റര്‍ പോരാട്ടത്തില്‍ ചരിത്രം കുറിച്ച ‘ബ്ലേഡ് റണ്ണര്‍’ ഓസ്കര്‍ പിസ്റ്റോറിയസിന്റെ ഉജ്വല നേട്ടത്തെക്കുറിച്ച് ഷാജഹാന്‍ എഴുതുന്നു

എത്ര സുരക്ഷിതം നമ്മുടെ ഫോണ്‍വിളികള്‍?

നമ്മുടെ ഫോണ്‍ വിളികള്‍ എത്ര മാത്രം സുരക്ഷിതമാണ്? നമ്മുടെ എസ്.എം.എസുകള്‍ മറ്റാര്‍ക്കു മുന്നിലാണ് തുറന്നിടപ്പെടുന്നത്? മൊബൈല്‍ ഫോണില്‍ മനസ് ലയിപ്പിച്ചുള്ള നമ്മുടെ നീളന്‍ സംവാദങ്ങള്‍ക്ക് മറ്റാരാണ് കാതോര്‍ക്കുന്നത്? ലൊക്കേഷന്‍ റൂട്ടിങ് നമ്പര്‍ ഡാറ്റാബേസ് ഒരു സ്വകാര്യ സ്ഥാപനം കൈകാര്യം ചെയ്യുന്ന പശ്ചാത്തലത്തില്‍ ഒരന്വേഷണം.

എ.ഡി 1341ലെ ആ വെള്ളപ്പൊക്കം

കഴിഞ്ഞ മാസത്തെ സുപ്രധാന സാംസ്കാരിക ചലനങ്ങള്‍. രേണു രാമനാഥ് എഴുതുന്നു

എമര്‍ജിങ് കേരളത്തില്‍ ഗള്‍ഫ് മലയാളിയുടെ ഇടം

വന്‍ വ്യവസായികളുടെ വന്‍നിക്ഷേപം സ്വീകരിക്കുന്നതിനൊപ്പം മധ്യവര്‍ഗത്തിന്റെ ‘പല തുള്ളി’ നിക്ഷേപം കൊഴിഞ്ഞു പോകുന്നത് അറിയാതിരിക്കുകയും അത് തടഞ്ഞു നിര്‍ത്താനുള്ള വഴികള്‍ ആലോചിക്കുകയും ചെയ്തില്ലെങ്കില്‍ പഴങ്കഥ യിലെ മലര്‍പ്പൊടിക്കാരന്റെ അവസ്ഥ തന്നെയാവും കേരളത്തിനും.