മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു ചതുരംഗക്കളം 

ഇങ്മര്‍ ബെര്‍ഗ് മാന്റെ സെവന്‍ത് സീല്‍ എന്ന സിനിമയിലെ ആത്മീയ വഴികളിലൂടെ ഒരു യാത്ര. എം. നൌഷാദ് എഴുതുന്നു

ട്രിവാന്‍ഡ്രം ലോഡ്ജിലെ കാഴ്ചക്കെണികള്‍

പടം കണ്ടുകൊണ്ടിരിക്കുമ്പോഴും കഴിഞ്ഞിറങ്ങിയിട്ടും ഞങ്ങള്‍ക്ക് മനസ്സിലായത് ഇത് നല്ലവനായ ഒരച്ഛന്റേയും മകന്റേയും, പേരമകന്റേയും ചിത്രമാണെന്നാണ്. തങ്ങളാഴികെ ബാക്കിയെല്ലാവരും പെഴകള്‍ എന്ന് പറയാന്‍ എടുത്ത പടം പോലെയും.

മുതുവാന്‍മാര്‍ കാടിറങ്ങുമ്പോള്‍

ഇടുക്കിയിലെ മുതുവാന്‍മാര്‍ കാടിറങ്ങുന്നത് എന്തുകൊണ്ടാണ്? എമര്‍ജിങ് കേരളയുടെ കാലത്ത് ഗോത്ര ജനതക്ക് സംഭവിക്കുന്നത് എന്താണ്?
ഗവേഷകനായ ടി.കെ സുനില്‍ എഴുതുന്നു. ഫോട്ടോകള്‍: ബാബു കാമ്പ്രത്ത്

വേഗങ്ങള്‍ക്കു മുമ്പേ പറന്നൊരാള്‍

അകാലത്തില്‍ വിടപറഞ്ഞ മലയാളഭാഷാസാങ്കേതിക പ്രതിഭ ജിനേഷ് ജയരാമന്റെ ഓര്‍മ്മ. ഹുസൈന്‍ കെ.എച്ച്. എഴുതുന്നു

മങ്കിവീട്

കുടിയിറക്കപ്പെട്ട കുരങ്ങുകളുടെ പ്രകൃതിയ്ക്കുമേലെയാണ് കുടിയേറുന്ന മനുഷ്യരുടെ സ്വപ്നപ്രകൃതി പണിയപ്പെടുന്നത്. നഷ്ടപ്പെട്ട പരിസ്ഥിതിയ്ക്കുവേണ്ടി ഇപ്പോഴും കുരങ്ങുകള്‍ അലഞ്ഞുതിരിയുമ്പോള്‍ മനുഷ്യര്‍ അതിനുമേലെ തന്റെ വ്യാജപ്രകൃതി നിര്‍മ്മിച്ചെടുക്കുന്നു. എവിടെ നിന്നാണ് നഗരമധ്യത്തില്‍ ഇത്രയധികം കുരങ്ങുകള്‍ എത്തപ്പെടുന്നത്!

കാടുകള്‍ നഷ്ടപ്പെട്ട കുരങ്ങുകള്‍ക്കൊപ്പമാണ് മനുഷ്യര്‍ വീടുതേടുന്നതും ഗൃഹാതുരതയുടെ സമാനതകളെ പുനഃസൃഷ്ടിക്കുന്നതും. നാം പണിതീര്‍ത്ത കോണ്‍ക്രീറ്റ് വനത്തിനുള്ളില്‍ കുരങ്ങുകളാകട്ടെ അവരുടെ പച്ചപ്പ് തിരയുകയും ചെയ്യുന്നു. ബാംഗ്ളൂര്‍ ജീവിതത്തില്‍, വീടിന്റെ സ്വകാര്യതയിലേക്ക് ഏതു നിമിഷവും ചാടിവീഴാവുന്ന കൂട്ടുകാരായിരിക്കുന്നു ഞങ്ങള്‍ക്കിപ്പോള്‍ കുരങ്ങുകള്‍. ജീവിതത്തിലേക്ക് അവ ചാടി വന്ന അനേകം നിമിഷങ്ങളുണ്ട് -എഴുത്തും ചിത്രങ്ങളും റ്റിസി മറിയം തോമസ്

വിവാദ കാലങ്ങളില്‍ ഗുരുവിന്റെ പ്രസക്തി

ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിക്കുന്ന ചരിത്ര പുസ്തകങ്ങളും പാഠപുസ്തകങ്ങളും പങ്കുവെക്കുന്ന രാഷ്ട്രീയമെന്താണ്?
ബിജോ ജോസ് ചെമ്മാന്ത്ര എഴുതുന്നു

എന്തു പറ്റി, മമ്മൂട്ടിക്ക്?

സമീപകാല ചിത്രങ്ങളുടെ പരാജയത്തിന്റെ വെളിച്ചത്തില്‍ മമ്മൂട്ടിയുടെ താരജീവിതത്തെക്കുറിച്ച അവലോകനം. സഞ്ജീവ് സ്വാമിനാഥന്‍ എഴുതുന്നു

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാലത്ത് കേരളത്തിലെ പാരിസ്ഥിതിക ആത്മഹത്യകള്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ‘രാക്ഷസീയ’മെന്ന് വിളിക്കുകയും അവശേഷിക്കുന്ന പച്ചപ്പുപോലും വില്‍പ്പനക്ക് വെക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയമെന്ത്? ഗോവര്‍ദ്ധന്‍ എഴുതുന്നു

മന്‍മോഹന്‍ സിങിനെ കാത്തിരിക്കുന്നത്

കല്‍ക്കരി ഖനന അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എങ്ങോട്ടേക്കാണ് നീങ്ങുന്നത്? അനില്‍ വേങ്കോട് എഴുതുന്നു

ഒരു ഹീറോ ഉണ്ടാക്കപ്പെടുന്ന വിധം

കൂടംകുളത്തെ പൊലീസ് നായാട്ട്,മധ്യപ്രദേശിലെ ഇന്ദിരാസാഗറിലെ ജലസമരം, തൊട്ടടുത്ത ഹാര്‍ദയില്‍ ഇപ്പോഴും തുടരുന്ന ജലസമരം…അതിജീവന സമരങ്ങള്‍ തുടരുകയാണ്. എന്നാല്‍, നമ്മുടെ മാധ്യമ റഡാറുകളില്‍ ഇവയൊന്നും പതിയുന്നേയില്ല. പതിയുന്നത്തന്നെ ഭരണകൂട ഭാഷ്യം മാത്രമാണ്. നമുക്ക് വേണ്ടി ഉറക്കെ സംസാരിക്കുമെന്ന് കരുതുന്ന മാധ്യമങ്ങള്‍ ബോധപൂര്‍വം കണ്ണടക്കുകയാണെന്ന് വ്യക്തം. എന്നാല്‍, മാധ്യമ കണ്ണാടിയില്‍ എല്ലാ സമരങ്ങളും ഒരു പോലെയല്ല. ഇതേ സമയത്ത് തന്നെ നടന്ന കാര്‍ടൂണിസ്റ്റ് അസീം ത്രിവേദിയുടെ അറസ്റ്റ് ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ വലിയ കാന്‍വാസിലേക്ക് നീട്ടിപ്പരത്തിയതും മണിക്കൂറുകള്‍ ചര്‍ച്ച ചെയ്ത് വിവാദമായി വളര്‍ത്തിയതും മാധ്യമങ്ങള്‍ തന്നെയാണ്.

ഇടിന്തകരൈയിലെ സഹോദരിമാര്‍ നമ്മോട് പറയുന്നത്

കൂടംകുളം ആണവനിലയത്തിനു പരിസരത്തുള്ള ഗ്രാമങ്ങളിലെ സ്ത്രീകള്‍ ലോകത്തെ എല്ലാ സഹോദരിമാര്‍ക്കുമായി എഴുതിയ തുറന്ന കത്ത്

കൂടംകുളത്ത് നടന്നത്: മാധ്യമങ്ങള്‍ പറയാത്ത സത്യങ്ങള്‍

കൂടംകുളം സമരം ഒരു പക്ഷെ അതിന്റെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഈ ഘട്ടത്തിലെങ്കിലും ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പരിഗണിച്ചേ മതിയാകൂ. രാജ്യത്തെ മൊത്തമായി വിറ്റുതുലയ്ക്കാനല്ല, ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണം നടത്തുന്നതിനാണ് ഇവരെയൊക്കെ തിരഞ്ഞെടുത്ത് അസംബ്ളിയിലേക്കും പാര്‍ലമെന്റിലേക്കും അയക്കുന്നതെന്നാണ് ഇപ്പോഴും സ്കൂള്‍ ക്ളാസുകളില്‍ പഠിപ്പിക്കുന്നത്. അതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ അത് പ്രകടമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

കൂടംകുളം: കേരളമേ കണ്‍തുറക്കുക

നമുക്ക് ഈ വൈദ്യുതി വേണ്ട എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു ജനതയുടെ ജീവിതസമരത്തില്‍ പങ്ക് കൊള്ളുവാനുള്ള ആര്‍ജവം കേരളവും അതിന്റെ ഭരണകൂടവും പ്രഖ്യാപിക്കേണ്ടതുണ്ട്. എങ്കിലേ നമുക്ക് പ്രബുദ്ധജനത എന്ന് ആത്മാഭിമാനം കൊള്ളാനാവൂ.

ചില നിഴലുകള്‍ ഉടലുകളെ അല്ല പകര്‍ത്തുന്നത്

നമ്മുടെതു അങ്ങനെ ഒരു സമൂഹമാണോ? വാസ്ലേവ് ഹവേല്‍ അടക്കമുള്ളവര്‍ നേരിട്ട ഒരു സമഗ്രാധിപത്യ സമൂഹമാണോ നമ്മുടെ ബുദ്ധിജീവിയുടെ കേരളം?

ഇടിന്തകരൈ എങ്ങനെയാവും ഈ രാവു വെളുപ്പിക്കുക?

ഇടിന്തകര ഇപ്പോള്‍ ഇരുട്ടിലാണ്. നിശ്ശബ്ദവും. ആ നിശ്ശബ്ദത ഭേദിക്കാന്‍ നമ്മുടെ ശബ്ദങ്ങള്‍ ഉയരേണ്ടിയിരിക്കുന്നു. സമാധാനപരമായ ഈ സമരത്തിനു വേണ്ടി നമുക്ക്, ഇനിയെങ്കിലും വാ തുറക്കാം.

കിങ്‌ഫിഷര്‍ ഗാഥയിലെ കുചേല മല്യ വൃത്തം

രാജ്യവും ജനങ്ങളും വികസിച്ചു കൊണ്ടേയിരിക്കുകയാണ്. പാവം കിങ്ഫിഷര്‍ വിമാനക്കമ്പനി മാത്രം തളര്‍ന്നു കൊണ്ടേയിരിക്കുന്നു.

വേദനയുടെ തീമുറിയില്‍ ഇപ്പോഴുമവള്‍……

കേരളത്തില്‍ വെച്ച് കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട ബംഗാളി പെണ്‍കുട്ടിയുടെ തീരാവിലാപങ്ങള്‍. പുതിയ അവസ്ഥകളെക്കുറിച്ച തുടരന്വേഷണം. എ.ടി മന്‍സൂര്‍ എഴുതുന്നു

ഇല്ല ഷാഹിദ് ബാവ, വേട്ടപ്പട്ടികള്‍ ഉറങ്ങിയിട്ടില്ല…

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ സദാചാര പൊലീസ് ആക്രമണത്തില്‍ ചെറുവാടി ചുള്ളിക്കാംപറമ്പ് സ്വദേശി ഷാഹിദ് ബാവ എന്ന 26കാരന്‍ കൊല്ലപ്പെട്ടിട്ട് പത്ത് മാസമാവുന്നു. അക്രമി സംഘത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ നാല് നാള്‍ ആശുപത്രിയില്‍ കഴിഞ്ഞശേഷമായിരുന്നു ഷാഹിദിന്റെ അന്ത്യം. കേസിലെ 15 പ്രതികളില്‍ 14 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്. കേസ് ഇപ്പോള്‍ എരഞ്ഞിപ്പാലത്തെ മാറാട് സ്പെഷ്യല്‍ കോടതിയുടെ പരിഗണനയിലാണ്. സദാചാര പൊലീസിങ് കേരളത്തില്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്ന പുതു സാഹചര്യത്തില്‍ ഷാഹിദിന്റെ ഓര്‍മ്മകളിലേക്ക് ഒരു സഞ്ചാരം. ഷാഹിദ് കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന്, കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പിന് ഒരു തുടരന്വേഷണം. സുദീപ് കെ.എസ് എഴുതുന്നു

വരൂ, ഇന്ന് നമ്മുടെ ആദ്യ പിറന്നാള്‍…

പ്രിയപ്പെട്ടവരെ, നാലാമിടത്തിനൊപ്പം നാം ഒന്നിച്ചു നടക്കാന്‍ തുടങ്ങിയിട്ട് ഇതാ, ഒരു വര്‍ഷം. ഒറ്റക്കും കൂട്ടായും നമുക്കിത് ആദ്യ പിറന്നാള്‍.

അവളിപ്പോഴും അതേ തീയില്‍…

സൂര്യനെല്ലി കേസിലെ ഇരയുടെ ജീവിതം. നമ്മുടെ നിസ്സംഗതയ്ക്കു മുന്നിലൂടെ ഒഴുകുന്ന ഒച്ചയറ്റ വിലാപങ്ങളെക്കുറിച്ച് ഒരിക്കല്‍ കൂടി സുജ സൂസന്‍ ജോര്‍ജ് എഴുതുന്നു

റണ്‍…. പ്രേക്ഷകരേ, റണ്‍….

സിംഹാസനം, മിസ്റ്റര്‍ മരുമകന്‍!, താപ്പാന, ‘റണ്‍ ബേബി റണ്‍’, ഫ്രൈഡേ…ഓണക്കാല മലയാള സിനിമകള്‍ മുഴുവന്‍ കണ്ട അന്നമ്മക്കുട്ടിയുടെ അനുഭവസാക്ഷ്യം

ഓര്‍മ്മകള്‍, ഒരു വയസ്സിനപ്പുറം

ഈ സെപ്തംബര്‍ അഞ്ചിന് നാലാമിടം ഒരു വയസ്സ് പൂര്‍ത്തിയാക്കുന്നു.ജനപക്ഷ നിലപാടുകളുടെ ഒരു വര്‍ഷം. നിരന്തര മാധ്യമ ജാഗ്രതയുടെ ഒരാണ്ട്.

ഡോ. ശങ്കര്‍: പരിസ്ഥിതി സമരങ്ങള്‍ അനുഷ്ഠാനമായി

മൂന്ന് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളുടെ തിരിഞ്ഞു നോട്ടങ്ങള്‍.. ഡോ. എസ് ശങ്കറുമായി ഗവേഷകയായ ധന്യാ ബാലന്‍ നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം

ഫഹദിന്റെ ജനപ്രിയത: അഥവാ പൌരുഷാനന്തര സംവേദനങ്ങള്‍

ഫഹദ് ഫാസില്‍ എന്ന താരശരീരം മലയാള സിനിമയുടെ പുരുഷ പ്രതിനിധാനങ്ങളില്‍നിന്ന് എങ്ങനെയാണ് വ്യത്യസ്തനാകുന്നത്? ന്യൂജനറേഷന്‍ സിനിമകള്‍ ഏകമാനമായ മലയാളി പുരുഷ ബിംബത്തെ ഉടച്ചു വാര്‍ക്കുന്നതെങ്ങനെ? പി ഷൈമ എഴുതുന്നു

അടിമക്കച്ചവടവും രാജ്യാന്തര കരാര്‍ കുടിയേറ്റവും

അടിമത്വം നിരോധിക്കപ്പെട്ട ചരിത്ര പശ്ചാത്തലത്തിലാണ് കരാര്‍ത്തൊഴിലാളികളുടെ വലിയ തോതിലുള്ള കുടിയേറ്റം ആരംഭിക്കുന്നത്. അടിമകള്‍ സ്വതന്ത്രരായതോടെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കാന്‍ കഴിയാതാവുകയും വച്ചു നീട്ടിയ വേതന വ്യവസ്ഥകള്‍ അവര്‍ നിരസിക്കുകയും ചെയ്തു. അടിമത്വം നിയമവിരുദ്ധമായെങ്കിലും അടിമ -ഉടമകളുടെ മനോനിലകളിലും സമീപനങ്ങളിലും കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.തുച്ഛമായ വേതനത്തില്‍ മനുഷ്യാദ്ധ്വാനം സമാഹരിക്കാനുള്ള വഴികള്‍ അവര്‍ തേടിക്കൊണ്ടിരുന്നു.അങ്ങനെയാണ് അടിമത്വനിരോധനമുണ്ടാക്കിയ പ്രതിസന്ധികളെ ഏഷ്യന്‍ തൊഴിലാളികളെ ഉപയോഗിച്ച് പരിഹരിക്കാനുള്ള നീക്കമെന്ന രീതിയില്‍ കരാര്‍ കുടിയേറ്റസമ്പ്രദായം നിലവില്‍ വരുന്നത്-രാജ്യാന്തര അടിമക്കച്ചവടത്തില്‍നിന്ന് കരാര്‍ കുടിയേറ്റത്തിലേക്കു നീളുന്ന വഴികളുടെ ചരിത്രപരമായ വിശകലനം. പ്രവാസത്തിന്റെ തായ് വേരുകളിലേക്ക് ഒരന്വേഷണം. സര്‍ജു എഴുതുന്നു