ഭൂതക്കാഴ്ചകള്‍::: കാലച്ചുവടുകള്‍കൊണ്ട് ഒരു ചതുരംഗം

അറ്റ്ലസ് കൈരളി പുരസ്കാരം നേടിയ, സുധീശ് രാഘവന്റെ ‘ ഭൂതക്കാഴ്ചകള്‍’ എന്ന നോവലിന്റെ വായനാനുഭവം. അനില്‍ വേങ്കോട് എഴുതുന്നു

ഐ.ഡി: കമലും റസൂല്‍ പൂക്കുട്ടിയും സംസാരിക്കുന്നു

ഐ.ഡി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കെ .എം കമല്‍, സൌണ്ട് ഡിസൈനറും നിര്‍മാണ കൂട്ടായ്മയിലെ അംഗവുമായ റസൂല്‍ പൂക്കുട്ടി എന്നിവരുമായി ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ട അബൂദബി ചലച്ചിത്രമേളയ്ക്കിടെ സര്‍ജു നടത്തിയ അഭിമുഖം

അമച്വര്‍ നാടകം കോടതി കയറുമ്പോള്‍

സംഗീത നാടക അക്കാദമി തൃശൂരില്‍ കഴിഞ്ഞ ആഴ്ച നടത്തിയ സംസ്ഥാന അമച്വര്‍ നാടക മല്‍സരം കോടതി കയറിയ സാഹചര്യത്തില്‍ ഒരിടപെടല്‍. രേണു രാമനാഥ് എഴുതുന്നു

എന്‍.എസ് മാധവന്റെ കാണി: ഒരു രാഷ്ട്രീയ വായന

എന്‍.എസ് മാധവന്റെ പ്രശസ്തമായ കഥയുടെ രാഷ്ട്രീയ വായന. പ്രമുഖ കഥാകൃത്ത് കരുണാകരന്‍ എഴുതുന്നു

തീ കൊണ്ടും സഹനം കൊണ്ടും ഒരു കവിത

സ്വന്തം ദേശത്തിനും മനുഷ്യര്‍ക്കുമായി കത്തി ജ്വലിക്കുന്നൊരു സൂര്യന്‍. ഇറോം ഷര്‍മിള എന്ന മുപ്പത്തഞ്ചുകാരി.

ആര്‍ക്കുവേണം വിപ്ലവകാരികളെ?

ശനിയാഴ്ച പുലര്‍ച്ചെ ജീവിതത്തോടു വിടവാങ്ങിയ സഖാവ് പി.വി കുഞ്ഞിരാമന്റെ ജീവിതം. മാധ്യമങ്ങളും പൊതുസമൂഹവും ആ ജീവിതത്തോടും മരണത്തോടും പുലര്‍ത്തിയ നിസ്സംഗതയുടെ രാഷ്ട്രീയം. ബ്ലോഗെഴുത്തുകളിലൂടെ ശ്രദ്ധേയനായ നിത്യന്‍ എഴുതുന്നു

അതിനാല്‍, പപ്പിലിയോ ബുദ്ധ പ്രദര്‍ശിപ്പിക്കപ്പെടട്ടെ

ജയന്‍ ചെറിയാന്റെ പപ്പിലിയോ ബുദ്ധ എന്ന സിനിമക്ക് സെന്‍സര്‍ബോര്‍ഡും ചലച്ചിത്ര അക്കാദമിയും കൂച്ചുവിലങ്ങിട്ട പശ്ചാത്തലത്തില്‍ ചില ചോദ്യങ്ങള്‍, ഉത്തരങ്ങള്‍. അനില്‍ വേങ്കോട് എഴുതുന്നു

ഒറ്റ വാക്കിലൊതുങ്ങില്ല, ഒരു പിറവിയും

…അതുകൊണ്ടു തന്നെ ‘ഒന്നു നൊന്തു പെറ്റു കാണിക്കെടോ’ എന്ന വെല്ലുവിളി അസംബന്ധമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നമ്മുടെ പുരുഷ സമൂഹം പലപ്പോഴും നടത്തുന്ന ചില ‘ശക്തി പ്രകടന’ങ്ങള്‍ക്കു തുല്യമാണിത്. ‘നീയൊരു പെണ്ണല്ലേ , ആണുങ്ങളോടു കളിച്ചാല്‍ വിവരമറിയും , സൂക്ഷിച്ചില്ലെങ്കില്‍ പത്തുമാസം കഴിയുമ്പോള്‍ ….’ ഈ തരത്തില്‍ പെട്ട സംഭാഷണങ്ങള്‍ പല സിനിമകളിലും കാണുന്നതല്ലേ?

വിഡ്ഢിത്തത്തിനെ അഹങ്കാരത്തിന്റെ മേല്‍ക്കച്ചയണിയിച്ച് പ്രദര്‍ശിപ്പിക്കാന്‍ പുരുഷന്‍ മടികാണിക്കാറില്ല എന്നത് നാട്ടു നടപ്പ്. അതുപോലെ, സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് പറയുമ്പോള്‍ മൂത്രമൊഴിക്കുന്നതിന്റെ സ്വാഭാവിക രീതിപോലും എടുത്തു പറയുന്ന പുരുഷന്മാരില്ലേ? പൂച്ചയെപ്പോലെ നാലുകാലില്‍ വീഴാന്‍ നായയ്ക്കാവില്ലെന്നത് പൂച്ചയുടെ മഹത്വവും നായയുടെ ന്യൂനതയുമല്ല. അതുകൊണ്ടു തന്നെ ആ വിഡ്ഢിത്തത്തെ ആവര്‍ത്തിക്കാതെ, അവഗണിയ്ക്കുക എന്നതേ നമുക്ക് ചെയ്യാനുള്ളൂ-സ്മിത മീനാക്ഷി എഴുതുന്നു

പാപ്പിലിയോ ബുദ്ധ ഈ കണ്ണാടിയില്‍ നിങ്ങളുടെ ദംഷ്ട്രകള്‍:

സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കുകയും കേരള ചലച്ചിത്രമേളയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത പാപ്പിലിയോ ബുദ്ധ എന്ന സിനിമയുടെ കാഴ്ചാനുഭവം. അനു കെ ആന്റണി എഴുതുന്നു

മേരെ യെ ഗീത് യാദ് രഖ്നാ

കിഷോര്‍കുമാര്‍ അത്തരമൊരു ചിത്രശലഭം. മറഞ്ഞിട്ടും ഈണമായി പില്‍ക്കാലം കവിഞ്ഞൊഴുകുന്ന സംഗീത നദി. വരും കാലത്തിന്റെ കാതുകള്‍ മുഴുവന്‍ എന്നേ വിലക്കെടുത്ത കാതര സ്വരം. ആ പാട്ടുകള്‍ക്കൊത്ത് ചുണ്ടനക്കിയ സിനിമകള്‍ സെല്ലുലോയ്ഡ് പ്രതലങ്ങളില്‍ നിന്ന് മറവികളിലേക്ക് പൂണ്ടുപോയിട്ടും കിഷോറിന്റെ മധുരസ്വരം മാത്രം കാലങ്ങള്‍ക്ക് പിന്നിലേക്ക് മുഴങ്ങുന്നത്, നമ്മുടെ കാലത്തെ ചെറുപ്പങ്ങളും തീവ്രാനുരാഗത്തോടെ ആ സംഗീതം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നത് അതുകൊണ്ടു മാത്രമാവണം. റഫി, മുകേഷ്, മന്നാഡെ തുടങ്ങിയ മഹാരഥന്‍മാരുടെ ഓര്‍മ്മകള്‍ കത്തിനിന്ന ഹിന്ദി ചലചിത്രസംഗീതത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍നിന്ന് ഇപ്പോഴും ഇടതടവില്ലാതെ ഒഴുകുകയാണ് കിഷോര്‍.- സരിത കെ വേണു എഴുതുന്നു

കുഴൂര്‍ വിത്സന്റെ പല ജമ്മങ്ങള്‍

കുഴൂര്‍ വിത്സന്റെ കവിതകളിലൂടെ, പല ജന്മങ്ങളിലൂടെ ഒരു സര്‍ഗാത്മക സഞ്ചാരം. വി.കെ.സുബൈദ എഴുതുന്ന പഠനം

‘അണുഗുണ്ട്’: ഇടിന്തക്കരയുടെ നേര്‍ക്കാഴ്ചകള്‍

കൂടംകുളം സമരത്തിന്റെ തീച്ചൂട് പകര്‍ത്തിയ, മനില സി മോഹന്റെ ‘അണുഗുണ്ട്’ ഡോക്യുമെന്ററിയുടെ കാഴ്ചാനുഭവം. മുഹമ്മദ് റാഫി എന്‍ വി എഴുതുന്നു

ഇനി പറയൂ, ആണവനിലയങ്ങള്‍ നമുക്ക് വേണമോ?

കൂടംകുളം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. അവയ്ക്കുള്ള ഉത്തരങ്ങള്‍. വസ്തുതകളിലൂടെ കെ. എസ് ബിനു നടത്തുന്ന അന്വേഷണം.

കണ്ണില്ലാത്തവരുടെ കണ്ണു്

ഇന്ന് ലോക അന്ധ ദിനം. കണ്ണുകാണാത്തവര്‍ക്കായി മലയാളത്തില്‍ രൂപം കൊണ്ട മഹത്തായ ഒരു കണ്ടെത്തലിനെക്കുറിച്ച്, ആ കണ്ടെത്തലിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് ചില ആലോചനകള്‍… ജിനേഷ് ഓര്‍മ്മ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഹുസൈന്‍. കെ.എച്ച് എഴുതുന്നു

സച്ചിന്‍ ദൈവമായി മാറുന്നതിങ്ങനെ

എന്തു കൊണ്ട് സച്ചിന്‍? എന്തു കൊണ്ട് ദൈവം?-കെ. സുരേഷ് കുമാര്‍ എഴുതുന്നു

ഒറ്റച്ചിറകിനാല്‍ പറക്കുന്ന ദൂരങ്ങള്‍

ജന്മത്തിന്റെയും മരണത്തിന്റെയും പടവുകളില്‍ വല്ലാതെ തനിച്ചു നിന്ന രണ്ടു പെണ്‍മുഖങ്ങള്‍. സെറീന എഴുതുന്നു

അടിയാത്തി മാച്ചിയുടെ ഈറ്റുപുരയും ശ്വേതാമേനോന്റെ പേറും

ആണ്‍ ലോകത്തിന് ഇനിയും മനസ്സിലാവാത്ത ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും സങ്കീര്‍ണ വേളകള്‍.. ശ്വേതാ മേനോന്റെ പ്രസവം ഉയര്‍ത്തിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പൊള്ളുന്ന ചില പറച്ചിലുകള്‍.. വി.പി. റജീന എഴുതുന്നു

ശുചിത്വ കേരളത്തെ ആര്‍ക്കാണ് ഭയം?

ഗ്രാമങ്ങളെ നഗരങ്ങളുടെ ചവററുകൊട്ടയാക്കുന്ന മാലിന്യ സംസ്കരണ സംസ്കാരത്തിനെതിരെ കേരളത്തിലെ അനേകം ദേശങ്ങള്‍
കാലങ്ങളായി സമരത്തിലാണ്. വിളപ്പില്‍ ശാല, ലാലൂര്‍, ഞെളിയന്‍പറമ്പ്, പെട്ടിപ്പീടിക എന്നിങ്ങനെ അനേകം ദേശങ്ങള്‍. ഈ സമരങ്ങള്‍ സര്‍ക്കാറിനെ കണ്ണുതുറപ്പിച്ചോ, ഇല്ലെന്ന് തെളിവു സഹിതം വ്യക്തമാക്കുന്നു ഷിബു കെ നായര്‍ നാലാമിടം പ്രസിദ്ധീകരിച്ച മാലിന്യ പ്രശ്നങ്ങളെക്കുറിച്ച പോസ്റ്റുകളുടെ തുടരന്വേഷണം

ഡിങ്കനും നൊസ്റ്റാള്‍ജിയക്കുമപ്പുറം കുട്ടികളുടെ ലോകങ്ങള്‍

കുട്ടികളുടെ ലോകം ചെറുതായിപ്പോകുന്നോ എന്നൊരു പേടി എനിക്കിപ്പോഴില്ല. ആറേഴുകൊല്ലം മുമ്പുവരെ അതുണ്ടായിരുന്നെങ്കിലും. പുസ്തകങ്ങളിലൂടെ മാത്രമല്ല ഇന്നത്തെ കുട്ടികള്‍ അവരുടെ ലോകം വികസിപ്പിക്കുന്നത് എന്നും അവരുടെ ലോകം ഒട്ടും ചെറുതായിട്ടില്ല എന്നുമാണ് കുട്ടികള്‍ പലരും സുഹൃത്തുക്കളായുള്ള ഒരാള്‍ എന്ന നിലയ്ക്കും ഒരച്ഛന്‍ എന്ന നിലയ്ക്കും ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത്-സുദീപ് കെ.എസ് എഴുതുന്നു

‘മ്യൂസിയം പീസുപോലെ വനത്തില്‍ സൂക്ഷിക്കേണ്ടവരല്ല, ആദിവാസികള്‍’

മൂന്ന് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. എസ് ശങ്കര്‍ സംസാരിക്കുന്നു.
ഗവേഷകയായ ധന്യ ബാലന്‍ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

കടല്‍ കടന്നുപോയ ഗാന്ധി

പ്രവാസ രാഷ്ട്രീയ പശ്ചാത്തലമാണ് ഒരു പക്ഷേ ഗാന്ധിയന്‍ രാഷ്ട്രീയത്തെ പ്രായോഗിക രാഷ്ട്രീയമാക്കിമാറ്റുന്നത്.കരാര്‍ കുടിയേറ്റ നിരോധനത്തിനായുള്ള പ്രക്ഷോഭത്തില്‍ ബോബെയില്‍ യോഗം ചേര്‍ന്നത് സാമ്രാജ്യത്വ പൌരത്വ സംഘടനയുടെ പേരിലാണ്. അങ്ങനെയൊരു സംഘം തന്നെ ഇന്ന് അസംബന്ധമായ് തോന്നും. എന്നാല്‍ മറ്റൊരു ദിശയില്‍ നോക്കിയാല്‍ അതില്‍ ഉള്ളില്‍ കടന്നുള്ള ഒരു കളിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കരാര്‍ കുടിയേറ്റം 1917ല്‍ നിരോധിക്കപ്പെട്ടു. 1894ലാണ് ഗാന്ധി അതിനെതിരെ ആദ്യ ഹര്‍ജി തയ്യാറാക്കിയത് .

1849 മുതല്‍ 1883 വരെ ലണ്ടനില്‍ 34 വര്‍ഷം പ്രവാസ ജീവിതം നയിച്ച ഒരു ജര്‍മ്മന്‍കാരനുണ്ട്, കാള്‍ മാര്‍ക്സ്. പല ദേശങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരു രാഷ്ട്രീയ അഭയാര്‍ഥി ആയിരുന്നു അദ്ദേഹം.സമാനതകളില്ലാത്ത വിചാരലോകത്തിന്റെ ഉടമയും. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി എത്തുന്നതാകട്ടെ വാഗ്ദാനം ചെയ്യപ്പെട്ട ഒരു തൊഴില്‍ സ്വീകരിച്ചുകൊണ്ടും. ലോകരാഷ്ട്രീയത്തില്‍ പ്രവാസ രാഷ്ട്രീയം സവിശേഷ പ്രാധാന്യം നേടുന്ന പുതിയ ഘട്ടത്തില്‍ പ്രവാസ രാഷ്ട്രീയത്തിന്റെ പിതാവ് എന്നാവും ഗാന്ധിയെ കൃത്യമായി വിശേഷിപ്പിക്കാനാവുക-ഗാന്ധിയന്‍ പരിണാമങ്ങളുടെ മഹാ ആഖ്യാനത്തില്‍ പ്രവാസ ജീവിതത്തിന്റെ ഇടം. സര്‍ജു എഴുതുന്നു

ചുങ്കപ്പിരിവും കോണ്‍ഗ്രസും തമ്മിലെന്ത്?

കോണ്‍ഗ്രസ് സ്ഥാപകന്‍ എ.ഒ ഹ്യൂമായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ കുപ്രശസ്തമായ ചുങ്കപ്പിരിവിന്റെ തലച്ചോര്‍. ഹ്യൂമില്‍നിന്ന് സോണിയാ ഗാന്ധിയിലെത്തുമ്പോഴും അവസ്ഥ മാറുന്നില്ല. ചുങ്കത്തിന്റെ ചരിത്രവും വര്‍ത്തമാനവും. കെ. സഹദേവന്‍ എഴുതുന്നു