ആചാരവെടികള്‍

ഗോപീകൃഷ്ണനെപ്പോലൊരു കാര്‍ട്ടൂണിസ്റ്റില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല” എന്നൊക്കെ പലരും അതിനോട് പ്രതികരിച്ചുകണ്ടു. “പിണറായിക്ക് സൂഫിയാ മദനിയില് ആണോ കണ്ണെ”ന്നു കാര്‍ട്ടൂണ്‍ വരച്ച ആളാണ്‌ ഈപ്പറയുന്ന ഗോപീകൃഷ്ണന്‍ എന്ന കാര്യം അവരൊക്കെ മറന്നതാണോ എന്നറിയില്ല. മാത്രമല്ല രാജ്മോഹന്‍ ഉണ്ണിത്താന്റെ മഞ്ചേരി സംഭവത്തിലും മദനിയും മായാവതിയും ഒക്കെ വിഷയമായും ഒക്കെ അദ്ദേഹത്തില്‍ നിന്നു വന്നിട്ടുള്ള പല കാര്‍ട്ടൂണ്‍ വെടികളും ഈ മാന്യദേഹത്തിന്റെ (ഒരുപക്ഷേ ഭൂരിപക്ഷം വരുന്ന മാതൃഭൂമി വായനക്കാരുടെയും) സമാനമനസ്സിന്റെ പ്രതിഫലനങ്ങള്‍ തന്നെയായിരുന്നില്ലേ? – ഡോ:സുദീപ് കെ എസ് എഴുതുന്നു

പങ്കെടുത്തതില്‍ അഭിമാനിക്കുന്നു; അരുന്ധതി റോയി വിലക്കിയിട്ടും

ഡല്‍ഹി പ്രക്ഷോഭങ്ങളെക്കുറിച്ച അരുന്ധതിറോയിയുടെ വിമര്‍ശനങ്ങള്‍ക്ക് ഒരു വിയോജനക്കുറിപ്പ്. ജോ മാത്യു എഴുതുന്നു

ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരായ ഇടയലേഖനത്തിലെ പച്ചക്കള്ളങ്ങളും ഉള്ളിലിരിപ്പുകളും. ഗോവര്‍ധന്‍ എഴുതുന്നു

മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

കര്‍ഷകരക്ഷ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരെ അട്ടഹസിക്കുന്നവര്‍ വിഡ്ഡിവേഷം കെട്ടുകയാണ്.
സണ്ണി പൈകട എഴുതുന്നു

ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

ഗാഡ്ഗില്‍ പാനല്‍ നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും. ഡോ. ടി.വി. സജീവ് എഴുതുന്നു

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ അണിയറയില്‍ നടക്കുന്ന ശ്രമങ്ങള്‍.. എസ്.പി. രവി എഴുതുന്നു

മരണം തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു

ജിമ്മിജോര്‍ജിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്ന വേളയില്‍ സര്‍ജു എഴുതുന്നു: മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍.യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്. ദൈവത്തിന്റെ കടല്‍ക്കരയില്‍ മരിച്ചവരുടെ ബീച്ചുവോളി നടക്കുമ്പോള്‍ അയാളുടെ ഓര്‍മ്മയ്ക്കായി മൂന്നു ഭൂഖണ്ഡങ്ങളില്‍ റ്റൂര്‍ണമെന്റുകളും സ് റ്റേഡിയങ്ങളുമുണ്ടായി.ഒരു ബാക് കോര്‍ട്ട് സ്മാഷ് പോലെ മരണം ജീവിതത്തെ തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു. കുടക്കച്ചിറയുടെ ആ പുരാവൃത്തങ്ങള്‍ കേരളപാഠങ്ങളിലെ അപൂര്‍വ്വതയുള്ളൊരു അദ്ധ്യായം-ജിമ്മിജോര്‍ജിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്ന വേളയില്‍ ആ ഓര്‍മ്മയുടെ പല വഴികളിലൂടെ ഒരു സഞ്ചാരം. സര്‍ജു എഴുതുന്നു.

വിമതരാവാന്‍ വയ്യാതെ (മലയാളിയുടെ രാഷ്ട്രീയത്തെ കുറിച്ചു വീണ്ടും )

മലയാളിയുടെ രാഷ്ട്രീയ ബോധത്തിനകത്തെ ഒഴിവിടങ്ങളെക്കുറിച്ച് ചില ചിന്തകള്‍. പ്രമുഖ എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു

ഗുജറാത്ത്: ഇതോ സമാധാനം?

സമാധാനത്തിന്റെ ഗുജറാത്ത് പാഠങ്ങള്‍. എ.എം. സജിത്ത് എഴുതുന്നു: ഇല്ലെങ്കില്‍ ഗുജറാത്ത് ഇനിയും ഹിന്ദുത്വ പരീക്ഷണശാലയായി തന്നെ തുടരും. ഉഗ്രമായ മതവിഭജനങ്ങളുടെ തടവറയില്‍, പളപളപ്പുള്ള വികസനത്തിന്റെ വായ്ത്താരികളുമായി ഗുജറാത്തും അവിടത്തെ ഒരു വിഭാഗം ജനങ്ങളും നമ്മുടെ രാഷ്ട്രഗാത്രത്തില്‍ കറുത്ത വടുക്കളായി അവശേഷിക്കും.

ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല

ത്രിശൂലമേന്താത്തതും, ബാബ്‍രി മസ്ജിദിന്‍റേയോ ഗുജറാത്തിന്‍റേയോ പാടുകള്‍ നെറ്റിയില്‍ പേറാത്തതും, എന്നാല്‍ സംഘ്പരിവാറിന്‍റെ ഹിന്ദുത്വ ലോകവീക്ഷണത്തോട് ഇടഞ്ഞു നില്‍ക്കാത്തതും, മുതലാളിത്ത സാമ്പത്തികസ്വതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഒരു പ്രസ്ഥാനത്തിന്‍റെ ഇടമാണ്‌ ഈ പാര്‍ട്ടി തേടുന്നത്. സംവരണമായാലും, കാഷ്മീര്‍ പ്രശ്നമായാലും, പൊതു സിവില്‍ കോഡായാലും, ഇതുവരെ വ്യക്തമാക്കാതെ വെച്ച ഒരു പാട് വിഷയങ്ങളോടുള്ള നിലപാടുകള്‍ അപ്പോള്‍ തികച്ചും യുക്തിസഹമായി ഒഴുകിയിറങ്ങും. സംവരണത്തിനെതിരായ യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന പ്രസ്ഥാനത്തിലൂടെയാണ്‌ അരവിന്ദ് കേജ്‍രിവാള്‍ പൊതുരംഗത്ത് ആദ്യമായി ഇറങ്ങിയതെന്ന ജീവചരിത്രപാഠം വേണമെങ്കില്‍ ഓര്‍മ്മിക്കാം. ഫലപ്രദമാകുമെന്ന് ഉറപ്പ് വന്നാല്‍ – നമുക്കിപ്പോള്‍ അസംഭവ്യം എന്നു തോന്നുമെങ്കിലും- രാഷ്ട്രീയ സ്വയം സേവക് സംഘ് ബി.ജെ.പി യെ തല്‍ക്കാലം അരികിലേക്ക് മാറ്റി, ഈ കുഞ്ഞിനെ മടിയിലിരുത്തി മുലയൂട്ടിയെന്നു വരാം-ഉദയ് കിരണ്‍ എഴുതുന്നു

രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

കെ.എന്‍ അശോക് എഴുതുന്നു: സന്തോഷമുണ്ട്, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കു നേരെ ധൈര്യ സമേതം ആരെങ്കിലും വിരല്‍ചൂണ്ടുന്നല്ലോ. എന്നാല്‍ മറ്റുളളവരുടെ മറവികളിലേക്ക് പോകാന്‍ മാത്രമായി സമ്മാനിച്ച്, ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടു മാത്രം ഒരാള്‍ക്ക് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും? വലിയ വലിയ ആരോപണങ്ങള്‍ നേരിട്ട പി.ചിദംബരം ഇന്ന് ഇന്ത്യയുടെ ധനമന്ത്രിയാണ്. ഒരാള്‍ വിദേശ കാര്യമന്ത്രിയാണ്. ഇരുവരും രാഷ്ട്രീയ ആരോപണങ്ങളെ വിദഗ്ധമായി നേരിട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ തോതില്‍ പില്‍ക്കാലത്ത് ചോദ്യം ചെയ്യപ്പെടാനിരിക്കുന്ന ചിദംബരത്തിന് എതിരെ കേജ് രിവാള്‍ ഇതുവരെ നാവുയര്‍ത്തിയിട്ടില്ല. മറ്റേയാളെ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. കേജ് രിവാള്‍ ഒരു നല്ല രാഷ്ട്രീയക്കാരനാണ് എന്നു തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ല- ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായ കെ.എന്‍ അശോക് എഴുതുന്നു

അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്നിരുന്ന അമേരിക്കന്‍ ജനാധിപത്യത്തിലും ചലനങ്ങളുണ്ടാക്കിയത് വേറിട്ട ചില ശബ്ദങ്ങളാണ്. പുതിയ ഇന്ത്യന്‍ അവസ്ഥകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഭരണകൂടവും കോര്‍പറേറ്റുകളും കൈകോര്‍ത്ത, അഴിമതി നിറഞ്ഞ അക്കാലത്തെ മറിച്ചിട്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും പുരോഗമന ശക്തികളുടെ ഇടപെടലുകളായിരുന്നു-ആ കാലത്തിലൂടെ ചരിത്രത്തിലൂടെ ഒരു സഞ്ചാരം. ദല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ ജസ്റ്റിന്‍ മാത്യു എഴുതുന്നു

ബര്‍ഫി: വിയോജിച്ചോളൂ, പക്ഷേ…

മനസ്സ് തുറന്നിടൂ, നോട്ട് ബുക്ക് മുതല്‍, സിറ്റി ലൈറ്റ്സ് വരെയുള്ള കണ്ടിട്ടും കണ്ടിട്ടും മാഞ്ഞുപോകാത്ത സിനിമകളുമായുള്ള സാമ്യത്തെക്കുറിച്ചും അനുകരണത്തെക്കുറിച്ചും അലോസരപ്പെടാതിരിക്കൂ, സിംങ്ങിംഗ് ഇന്‍ റെയ്നിലെ സോഫാ സീനിനെ ഓര്‍മ്മിപ്പിക്കുന്ന രണ്‍ബീര്‍ കപൂറിന്റെ കോമാളി കളിയില്ലായിരുന്നുവെങ്കിലും ബര്‍ഫിക്ക് ഇതേ പോലിമയും ഊഷ്മളതയും ഉണ്ടാകുമായിരുന്നു-ഷാജഹാന്‍ എഴുതുന്നു

ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

കേജ് രിവാളിനെ ആദ്യമായി വിശദമായി പരിചയപ്പെടുത്തിയ കാരവന്‍ മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍