എം.എന്‍ വിജയന്‍ പറഞ്ഞതും എത്യോപ്യ പഠിപ്പിച്ചതും

സ്വയംസഹായസംഘങ്ങളെക്കുറിച്ച് എം.എന്‍ വിജയന്‍ മാഷ് പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു എത്യോപ്യന്‍ അനുഭവം വിശകലനം ചെയ്യുന്നു, എസ്. മുഹമ്മദ് ഇര്‍ഷാദ്

വേട്ടക്കാര്‍ക്കൊപ്പമോ കേരളം ?

നിരന്തരം ആവര്‍ത്തിക്കുന്ന സ്ത്രീ പീഡനങ്ങളെ കേരളീയ സമൂഹം എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്-ബിജോ ജോസ് ചെമ്മാന്ത്ര എഴുതുന്നു

വിനയരേ വിനയരേ, നിറമില്ലാത്തൊരു കല്ല് തരാമോ?

വാക്കുകള്‍ കാടുകേറുന്ന രാത്രികളിലെപ്പോലെ, ദേ ഇങ്ങോട്ട് നോക്യേ, ഇത് കേള്‍ക്കുന്നുണ്ടോ എന്ന് വിനയര്‍ ഇപ്പോഴും ശ്രദ്ധ ക്ഷണിക്കുന്നു. പോകുന്നേന്‍ പോകുന്നേനോ ഞാനോ ഞാന്‍ പോകുന്നേന്‍ , എന്ന് പതിഞ്ഞുപാടുന്നു -സര്‍ജു എഴുതുന്നു

നോം ചോംസ്കി അപ്പോള്‍, ശരിക്കും അമേരിക്കയുടെ സമയം കഴിഞ്ഞോ?

അമേരിക്ക, അറബ് വസന്തം, ഇറാഖ്, അധിനിവേശം, രാഷ്ട്രീയ ഇസ്ലാം, ഉസാമ ബിന്‍ലാദന്‍, ഇസ്രായേല്‍, ബറാക് ഒബാമ : നോം ചോംസ്കി സംസാരിക്കുന്നു

അമ്മുവും ഹീറോകളും

ജലച്ചായ ചിത്രങ്ങളിലൂടെ കഴിഞ്ഞവര്‍ഷം വിബ്ജ്യോറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അപര്‍ണ സോമരാജ് വീണ്ടുമെത്തുന്നു. ഇത്തവണ, ചിത്രങ്ങള്‍ക്കൊപ്പം ഒരു കവിത കൂടിയുണ്ട്.

നമ്മുടേതല്ലാത്ത മുറിവുകള്‍

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇ. സനീഷിന്റെ ഇടപെടല്‍ സുഹൃത്തുക്കളേ.., ശാരിക്കോ, സൌമ്യയ്ക്കോ ഇനി ആരുടെ ഐക്യദാര്‍ഢ്യവും വേണമെന്നില്ല… അവര്‍ ജീവിച്ച കാലത്തിന്റെയും , ഇരട്ടമനസ്സുള്ള അവരുടെ നാടിന്റെയും ക്രൂരതയുടെ അടയാളങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ആ പെണ്ണുടലുകള്‍ മണ്ണാണിപ്പോള്‍. പത്ത് പതിനാറ് വര്‍ഷക്കാലം ഒരു ജനതയുടെ, മാധ്യമങ്ങള്‍തൊട്ട് നീതി ന്യായപീഠം വരെയുള്ള അതിന്റെ എല്ലാ സംവിധാനങ്ങളാലും കീറി മുറിച്ച് പീഡിപ്പിക്കപ്പെട്ട ഈ സ്ത്രീക്ക് പിന്തുണ വേണം. രേഖപ്പെടുത്താവുന്നിടത്തെല്ലാം അവര്‍ക്കനുകൂലമായി എഴുതിവെക്കൂ, എന്തെങ്കിലും. ഫെയ്സ്ബുക്കിന്റേതടക്കംഎല്ലാ ചുവരുകളിലും ഒരു വരിയെങ്കിലും. അനീതിക്കെതിരെ ആരും സംസാരിച്ചില്ലെങ്കില്‍ ആ നാട് തീപിടിച്ച് നശിച്ച് പോവുകയേ ഉള്ളൂ…

ധര്‍മരാജന് ഒരു തുറന്ന കത്ത്

സൂര്യനെല്ലി കേസിലെ പ്രതി ധര്‍മ്മരാജനെ ഇത്ര തിരക്കിട്ട് അറസ്റ്റ് ചെയ്തതിന്റെ ഗുട്ടന്‍സുകള്‍. സി.ആര്‍ ഹരിലാലിന്റെ തുറന്ന കത്ത്

ആര്യയുടെ കൂക്കുവിളിയില്‍ പുലര്‍ന്നുപോവുന്നത്

ഒരു സ്ത്രീ ലൈംഗിക ആക്രമണത്തിന് വിധേയയായാല്‍ ‘പെണ്‍കുട്ടി’ എന്നേ പറയൂ ‘ സിംഗിള്‍’ എന്ന മാരിറ്റല്‍ സ്റാറ്റസിനു അവിടെ ഒരൂന്നലുണ്ട്. ഒന്നാമത്, അതിനു ലൈംഗിക ബന്ധത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. രണ്ട് നേരത്തെ കല്യാണം കഴിച്ചിരുന്നു എങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു, എന്നിങ്ങനെയൊക്കെയുള്ള ദുസ്സൂചനകള്‍. ജൈവപരമായി സ്ത്രീയായ എല്ലാവരും സ്ത്രീകളാണ്. അതുകൊണ്ട് ഒരാള്‍ അക്രമം നേരിട്ടാല്‍ അയാളെ സ്ത്രീ എന്ന് സംബോധന ചെയ്യുക !!
ഭാഷ എന്നത് മാനുഷികമായി സംവേദിയ്ക്കാനുള്ള ഉപാധിയാണ്.സ്ത്രീകളുടെ കാര്യത്തില്‍ ഭാഷയ്ക്കുമുണ്ട് പക്ഷപാതം.ഒരു സ്ത്രീയുടെ ജനനേന്ദ്രിയത്തിലൂടെ ഇരുമ്പ്ദണ്ഡ് തറച്ചു കയറ്റുകയും വലിച്ചൂരിയെടുക്കുമ്പോള്‍ കയറു പോലെ എന്തോ ഒന്ന് പുറത്തേയ്ക്ക് വന്നു എന്ന് പറയുകയും ചെയ്തിട്ട് അതിനെ ‘മാനഭംഗം’ എന്ന് വിശേഷിപ്പിയ്ക്കുന്നത് അസംബന്ധമാണ്

വിലക്കുകള്‍ സെല്ലുലോയ്ഡിനെയും വിഴുങ്ങുമ്പോള്‍

കറുപ്പും വെളുപ്പും ഇടകലര്‍ന്ന തിരയ്ക്ക് നേരേ പാഞ്ഞടുത്ത ആക്രോശങ്ങളും കല്ലേറും. സിനിമയെന്ന സംവേദനമാധ്യമത്തിന് ശബ്ദസന്നിവേശത്തിന്റെ സാങ്കേതികത അജ്ഞാതമായിരുന്ന കാലം. പ്രദര്‍ശനശാലയുടെ കൊട്ടിയടച്ച വാതിലിന് മുന്നില്‍ നിറമിഴിയോടെ നിന്ന നായിക. അഭ്രപാളികളെ പ്രണയിച്ച ഒരു മനുഷ്യന്‍ തന്റെ സ്വപ്നങ്ങളുടെ കാലടിയില്‍ നിന്നും മണല്‍ത്തരികള്‍ ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. വിഗതകുമാരനെന്ന ചലച്ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവേളയില്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു ജെ സി ഡാനിയേലെന്ന ഡാനിയേല്‍ നാടാര്‍. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഈ പേരിനൊപ്പം മലയാള സിനിമ അതിന്റെ പിതൃത്വം സമര്‍പ്പിച്ചുവെങ്കിലും നന്ദികേടിന്റെ ആ ഭൂതകാലം സിനിമയുടെ ഓര്‍മ്മപ്പുസ്തകത്തിലെ ഇരുണ്ട അധ്യായമാണ്.

ബസന്തുമാര്‍ ഉണ്ടാവുന്നത്

കോടതിമുറികള്‍ സ്ത്രീ വിരുദ്ധവും ന്യായാധിപര്‍ ആണ്‍കോയ്മയുടെ മൂടുതാങ്ങികളും ആവുന്നത് എന്തു കൊണ്ടാണ്-കെ.എസ് ബിനു എഴുതുന്നു

തളക്കേണ്ടത് ആനയെയല്ല; നമ്മളെ

നമ്മുടെ ആന പ്രേമങ്ങള്‍ താങ്ങാനാവാതെ ഒരു പാവം കാട്ടുമൃഗം കൂടെ കൊണ്ടുനടക്കുന്ന നരകങ്ങള്‍. എസ്.കുമാര്‍ (സതീഷ് കുമാര്‍)) എഴുതുന്നു