തേജ്പാല്‍, തെഹല്‍ക്ക, ഒളിക്യാമറ…ഷാജഹാന് കാളിയത്ത് എഴുതുന്നു: സാഹിറാ ഷെയ്ക്ക് പണം വാങ്ങുന്നതും ബംഗാരു ലക്ഷമണ് പണം വാങ്ങുന്നതും മണിപ്പൂരിലെ പട്ടാളക്കാര്‍ ഇറോം ഷര്‍മ്മിളയുടെ കുലത്തെ മാനഭംഗപ്പെടുത്തുന്നതും കുറ്റകത്യമാണെന്ന് വിളിച്ചു പറഞ്ഞത് തരുണ്‍ തേജ്പാലാണ്. അദ്ദേഹം നില്ക്കുന്ന ഇടത്തില്‍ ചെളി പുരണ്ടിട്ടില്ല എന്നതായിരുന്നു രാജ്യത്തെ മധ്യവര്‍ഗ്ഗസമൂഹത്തെ അത് വിശ്വസിക്കാന്‍ പ്രേരിപ്പിച്ചത്. ബലാല്‍സംഗം തെരുവില്‍ നടക്കുമ്പോള്‍ അതിനു തുറുങ്കും ലിഫ്റ്റില്‍ നടന്നാല്‍ ക്ഷമാപണം എന്നൊരു നീതിയുമുണ്ടോ?
Month: November 2013
മഴതന്‍ മറ്റേതോ മുഖങ്ങള്‍
സങ്കടക്കുട ചൂടിവന്ന ചില മഴക്കാലങ്ങള്‍. സൈറ മുഹമ്മദ് എഴുതുന്നു
നമ്മുടെ കൈകളില്‍ ഫാഷിസ്റ്റ് രക്തക്കറ പുരളാതിരിക്കട്ടെ.
ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ച ഇന്ത്യയിലെ കോടിക്കണക്കിനു സാധുജനങ്ങളുടെ പക്ഷത്ത് ഫാഷിസത്തിനെതിരെ നിലയുറപ്പിക്കാനുള്ള കടമ എഴുത്തുകാരും ബുദ്ധിജീവികളും പുച്ഛിച്ചു തള്ളരുത്. അതിനെ നിസാരമായി കാണരുത്. സാഹിത്യത്തേക്കാള്‍ വലുതാണ് മനുഷ്യര്‍. സാഹിത്യത്തെക്കാള്‍ വലുതാണ് സ്വാതന്ത്ര്യം.സാഹിത്യത്തേക്കാള്‍ വലുതാണ് മനുഷ്യര്‍. സാഹിത്യത്തെക്കാള്‍ വലുതാണ് സ്വാതന്ത്യ്രം. […]
അങ്ങനെയുള്ള ആണുംപെണ്ണും ഇങ്ങനെയായത് എങ്ങനെ?
അധികാരത്തിന്റെയും സദാചാരത്തിന്റെയും ചരിത്രപാഠങ്ങളിലൂടെ വേറിട്ട ഒരു പെണ്‍നടത്തം. സന്ദു താണിയത്ത് എഴുതുന്നു
വിശക്കാത്ത യോനികൾ
ഓണ്‍ലൈന്‍ ലോകത്ത് തിരയിളക്കം സൃഷ്ടിച്ച ‘ലിംഗ കവിതാ’ ചര്‍ച്ചകള്‍ക്ക് ഒരു പ്രതികരണം. സുദീപ് കെ.എസ് എഴുതുന്നു സ്വന്തം യോനിയെയും അതിന്റെ അനാദിയായ വിശപ്പിനെയും പിന്‍വലിച്ച് അങ്ങനെയൊരു ജീവി ഇവിടെ പാര്‍ക്കുന്നില്ലെന്ന് കവികളടക്കം എല്ലാ സ്ത്രീകളും […]
സച്ചിൻ സ്റ്റാറ്റിസ്റ്റിക്സ് അല്ല. ദൈവവും അല്ല.
റഹ്മാനും റോജയും സംഭവിച്ച്, ലോകം മുഴുവന്‍ പാടിത്തുടങ്ങുന്ന കാലത്താണ് കൊയ്ത്തൊഴിഞ്ഞതും വിത ഉപേക്ഷിച്ചതും ആയ പാടങ്ങളിലും നടന്നു നടന്നു പിച്ച് പോലെ ഉറച്ച ഉള്‍വഴികളിലുമൊക്കെ എണ്ണിയാല്‍ അത്ര പെട്ടെന്നൊന്നും ഒടുങ്ങാത്ത സച്ചിന്മാര് കളിച്ചു തുടങ്ങുന്നത്. പാമ്പിന്‍പടങ്ങളും മുള്‍മുനകളും ഉള്ള അതിര്‍ത്തികളില്‍ പോയി പന്ത് തിരയുന്നത്. ബ്രൂക് ബോണ്ട് ഗ്രീന്‍ ലേബല്‍ കുടിക്കുന്നതിനിടെ താഴെ വീണ ചില്ലുകള്‍ കൊണ്ട് കാല് മുറിയുന്നത്. അതിനു മുന്‍പും സച്ചിന് ക്രിക്കറ്റ് കളിച്ചിരുന്നു. പക്ഷേ, അത് സച്ചിന് സച്ചിന് ആകുന്നതിന് മുന്‍പുള്ള കാലം ആണ്. ക്രിക്കറ്റിന്റെ കാലം അങ്ങനെ രണ്ടായി വിഭജിക്കപ്പെടുന്നുണ്ട്.