നമുക്കിടയിലെ ടര്‍ക്കി കോഴികള്‍,അറവുകത്തികള്‍

വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ 2004 ലെ മുംബൈ സമ്മേളനത്തില്‍ അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന് അവര്‍ പേരിട്ടിരുന്നത് ” ഈ നന്ദി പ്രകാശനം ടര്‍ക്കികള്‍ ആസ്വദിക്കുന്നുവോ ” ( Do turkeys enjoy this thanks giving?) എന്നായിരുന്നു. സാമ്രാജ്യത്വ ശക്തികളും ലോക വാണിജ്യ സംഘടനയും ലോകബാങ്കും എല്ലാം ചേര്‍ന്ന് മൂന്നാം ലോക രാജ്യങ്ങളില്‍ നടത്തുന്ന വംശീയ വിവേചനത്തെ ടര്‍ക്കി ക്ഷമാപണത്തോടുപമിക്കുകയാണ് അതില്‍.