ബ്രിട്ടാസും ആമിര്‍ഖാനും : അഭിമുഖങ്ങളുടെ രാഷ്ട്രീയം

കാര്യം ഒന്നു കൂടി വ്യക്തമാവാന്‍ ഒരുദാഹരണം കൂടി പറയേണ്ടി വരും. കുറച്ചു കാലം മുമ്പുള്ളതാണ് ഈ ഉദാഹരണം. ജോണ്‍ബ്രിട്ടാസ് തന്നെയാണ് അഭിമുഖകാരന്‍. ഏഷ്യാനെറ്റല്ല, കൈരളി ചാനലാണ് തട്ടകം. മുന്നിലിരിക്കുന്നത് മറ്റാരുമല്ല, ആദ്യമായി ജനങ്ങള്‍ക്കുമുന്നില്‍ അവതരിച്ച സാക്ഷാല്‍ ഫാരിസ് അബൂബക്കര്‍. . കാണണമായിരുന്നു, അഭിമുഖകാരന്റെ അന്നേരത്തെ മര്യാദകള്‍. വിട്ടു വീഴ്ചകള്‍. ഉപചാരങ്ങള്‍. ചിരികളികള്‍. കൊഞ്ചിക്കുഴയലുകള്‍.

എയര്‍പോര്‍ട്ടിലെ യുവതി: ഒരു വാര്‍ത്താ വേട്ടയുടെ കഥ

കാലിക്കറ്റ് സര്‍വകലാശാലയുടെ ഡല്‍ഹിയിലെ താല്‍ക്കാലിക ലെയ്സണ്‍ ഓഫീസര്‍ നിയമനവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ യാഥാര്‍ത്ഥ്യമെന്തൊക്കെയാണ്? എയര്‍പോര്‍ട്ടില്‍ പരിചയപ്പെട്ട യുവതിക്ക് വി.സി അനധികൃതമായി ജോലി നല്‍കിയെന്ന വാര്‍ത്തയിലെ കൂട്ടിച്ചേര്‍ക്കലുകളും വളച്ചൊടിക്കലുകളും പച്ചക്കള്ളങ്ങളും എത്രത്തോളം. ആരോപണ വിധേയായ യുവതിക്കെതിരെ തെറിവിളികള്‍ വ്യാപകമാവുന്ന ഘട്ടത്തില്‍, ലേഖകന്‍ നടത്തിയ കള്ളക്കളികള്‍ ഇപ്പോഴിതാ പുറത്തുവരുന്നു. വ്യക്തിഹത്യയിലേക്ക് തരംതാണ റിപ്പോര്‍ട്ടിന്‍െറ പിന്നാമ്പുറങ്ങളില്‍ ‘നാലാമിടം’ നടത്തുന്ന അന്വേഷണം