ഓര്‍ക്കുന്നതെന്തിന്, ഗാബോ

ബി. മുരളി എഴുതുന്നു: ഓര്‍മകള്‍ ഒരു സര്‍ഗസാഹിത്യകാരന്റെ വലിയ കൈമുതല്‍ ഒന്നുമല്ല. ആ ഓര്‍മകള്‍ ഉണ്ടാക്കുന്ന, ഉണ്ടാക്കിയിട്ടുള്ള അനുഭൂതി മാത്രമാണ് കാര്യം. വസ്തുതകള്‍ക്ക് കഥയില്‍ എന്ത് കാര്യം? വസ്തുതകളുടെ ഒരു മണമോ നിറമോ ഒക്കെ മതി. അല്ലെങ്കില്‍ അതുമാത്രമാണ് സത്യം. മാര്‍ക്കേസ് തന്നെ കഥ പറഞ്ഞപ്പോള്‍ പറഞ്ഞതിങ്ങനെയല്ലേ: -ചവര്‍പ്പന്‍ ആല്‍മണ്ടിന്റെ മണം എന്നെ ഓര്‍മിപ്പിക്കുന്നത് നിര്‍ഹേതുകപ്രണയത്തിന്റെ വിധിയെപ്പറ്റിയാണ്, എന്ന്.