ആഷിക് അബു വധം ബാലേ: തിരക്കഥയില്‍ കാണാത്തത്

വിശ്വരൂപത്തെക്കുറിച്ച് സംവിധായകന്‍ ആഷിക് അബു പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരായ ആക്രോശങ്ങള്‍ എന്തിന്റെ സൂചനയാണ്? – സി.ആര്‍ ഹരിലാല്‍ എഴുതുന്നു

രഞ്ജിത്ത് സിനിമകളില്‍ കേരളം മുഖം നോക്കുമ്പോള്‍

ഹൈവേകളില്‍ പെട്രോളിനിറങ്ങിയ കാര്‍ത്തികേയനും ജഗന്നാഥനും ഇന്ദുചൂഡനും നഗരത്തില്‍ മുതലാളിയും ഗ്രാമത്തില്‍ തമ്പുരാനുമായിരുന്നു. അവരുടെ തുറന്ന ജീപ്പില്‍ കയറിയാണ് എളുപ്പത്തില്‍ നഗരമായിമാറുന്ന മലയാളമണ്ണിലൂടെ ഒരു തലമുറ ചുറ്റിയടിച്ചത്.

ന്യൂ ജനറേഷന്‍ സിനിമ ആരുടെ തോന്നലാണ്?

മലയാളത്തിലെ നവതലമുറ സിനിമകളുടെ ഉള്‍വഴികളിലൂടെ ജിനേഷ് കുമാര്‍ എരമം നടത്തുന്ന അന്വേഷണം.

ചാനലുകള്‍ മലയാളം സിനിമയോട് ചെയ്യുന്നത്

കെ.ടി.എഫ് എന്ന് ചുരുക്കപ്പേരുള്ള കേരള ടെലിവിഷന്‍ ഫെഡറേഷന്‍ അംഗങ്ങള്‍ താരസിനിമക്കായി തലക്കിടിക്കുകയും കെ.ടി.എഫില്‍ വിനോദ വ്യവസായികളുടെ എണ്ണം അനുദിനം പെരുകുകയും ചെയ്യുമ്പോള്‍ താരങ്ങളെ ചൊറിഞ്ഞ് അഷ്ടി കഴിയുന്നവര്‍ മറിച്ചൊന്ന് തീരുമാനിക്കുമെന്ന് കരുതാനും വയ്യ. തീയറ്ററുകളിലെ പ്രദര്‍ശനത്തില്‍ നിന്നുള്ള സിനിമാ വിജയം (സാമ്പത്തികം) പ്രഹേളികയായി കഴിഞ്ഞ സ്ഥിതിക്ക് കെ.ടിഴഎഫ് അടിക്കുന്ന വഴിയെ സിനിമാലോകം നടക്കുന്നതില്‍ അസ്വാഭാവികതയും കാണാനാവില്ല.

മലയാള നടികള്‍ക്ക് ‘അകാല വാര്‍ധക്യം’

വിവാഹശേഷം അഭിനയം നിര്‍ത്തേണ്ടി വരുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടു കൂടിയാണ്. അതില്‍ പ്രധാനം കല്യാണം കഴിക്കുന്ന പുരുഷന്റെ അപ്രീതി തന്നെയാണ്.

തമിഴിലേക്ക് ഇനിയുമുണ്ട് ഏറെയകലം

എക്കാലത്തു അഭിമാനിക്കാവുന്ന ഒരുപാട് നല്ലചിത്രങ്ങള്‍ കോളീവുഡില്‍ ഓരോവര്‍ഷവും ഇറങ്ങുന്നുണ്ട്. വര്‍ത്തമാനകാല തമിഴ് ജീവിതവും ചരിത്ര ബോധവുമായും തമിഴ് പുതുതലമുറ ചിത്രങ്ങള്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്നു എന്നതാണ് ഇവയെ നവമലയാള ചിത്രങ്ങിളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ സിനിമയുടെ പേരില്‍ മലയാളി ‘പടിഞ്ഞാറു’നോക്കിയായപ്പോള്‍ തമിഴന്‍ അവനവന്റെ ഉള്ളിലേക്ക് തന്നെയാണ് നോക്കിയത്. കൃത്യമായി പറഞ്ഞാല്‍ തമിഴന്‍ കൂടുതല്‍ തമിഴനായി എന്ന് അര്‍ത്ഥം-പുതു തലമുറ തമിഴ് സിനിമകള്‍ക്കും മലയാളത്തിലെ പുതു സിനിമകള്‍ക്കുമിടയിലെ ദൂരങ്ങളെക്കുറിച്ച് പി.ബി അനൂപ്

കാസനോവ അഥവാ കിടപ്പറയിലെ ഉരുപ്പടികള്‍ 

ചുരുക്കത്തില്‍, കാസനോവ’ പുതുമയുള്ള ഒന്നും നല്‍കുന്നില്ല. 23 കോടി മുടക്കിയ ഈ ചിത്രം കേവലമൊരു ചലച്ചിത്ര ആര്‍ഭാടം മാത്രമായിപ്പോയിരിക്കുന്നു. നാടന്‍പാട്ടിന്റെ താളത്തിനൊപ്പിച്ച് ഒരു പൊതുവേദിയില്‍ ചെറുതായൊന്നു ചുവടുവെച്ചുപോയ ശ്രീമതി ടീച്ചറെ കുറ്റക്കാരിയാക്കുകയും പൊതുവേദിയില്‍ കണ്ണില്‍ കണ്ട പെണ്ണുങ്ങളെ മുഴുവന്‍ കയ്യില്‍ കോരിയെടുത്ത ഷാരൂഖ്ഖാനെ സ്റാര്‍ ആക്കുകയും ചെയ്യുന്ന മാധ്യമ-സമൂഹ പുരുഷാധിപത്യ മനോഭാവം തീര്‍ച്ചയായും ‘കാസനോവ’യെ ആഘോഷവും ഉന്‍മാദവും ആക്കും. എന്നാല്‍, ആ ഉന്‍മാദം വിനിമയം ചെയ്യുന്ന പ്രതിലോമകരമായ അപകടങ്ങളെ ഒരു സാക്ഷരസമൂഹം കാണാതിരുന്നുകൂടാ. കാരണം ‘രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരു പെണ്ണിനെ വെച്ചോണ്ടിരിക്കാന്‍ കൊള്ളില്ല. വേറെ ഉരുപ്പടി തപ്പണം’ എന്ന അതേ കാസനോവ മനോഭാവമാണ് സൂര്യനെല്ലി മുതല്‍ കവിയൂര്‍ വരെ പ്രകടമായത്. മറ്റ് പലയിടങ്ങളിലും ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്. അത്തരം അക്രമണോല്‍സുക ലൈംഗികതയെ വിമര്‍ശിക്കുകയോ പ്രതിരോധിക്കുകയോ അല്ല കാസനോവ എന്ന ചിത്രം ചെയ്യുന്നത്, അതിനെ പ്രകീര്‍ത്തിക്കുകയും ആഹ്ലാദമാക്കുകയുമാണ്.

തിയോ ആഞ്ചലോ പൌലോ ഇനിയില്ല

1935ല്‍ ഏതന്‍സില്‍ ജനിച്ച അദ്ദേഹത്തിന്റെ ബാല്യ കൌമാരങ്ങള്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസികളുടെ ഗ്രീക്ക് അധിനിവേശം, 1949ലെ ഗ്രീക്ക് ആഭ്യന്തര യുദ്ധം എന്നിവയിലൂടെയാണ് കടന്നുപോയത്. പില്‍ക്കാലത്ത് തിയോയുടെ ചിത്രങ്ങളില്‍ ഈ സംഭവങ്ങള്‍ പലവട്ടം കടന്നുവന്നു. ഏതന്‍സില്‍ നിയമവിദ്യാഭ്യസം പാതിവഴിയില്‍ നിര്‍ത്തി പാരീസില്‍ സാഹിത്യം പഠിക്കാന്‍ പോയ തിയോ പാരീസിലെ സ്കൂള്‍ ഓഫ് സിനിമയില്‍ ചേരാനുള്ള തീരുമാനം മാറ്റിവെച്ചാണ് ജന്‍മനാടായ ഗ്രീസിലേക്ക് തിരിച്ചെത്തിയത്. പ്രാദേശിക പത്രത്തില്‍ സിനിമാ നിരൂപകനായും പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിക്കുന്നതിനിടെ സൈനിക അട്ടിമറിയെ തുടര്‍ന്ന് ആ പത്രം നിരോധിക്കപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം സിനിമാ നിര്‍മാണത്തിലേക്ക് നീങ്ങിയത്.