ഒരു കാര്‍ട്ടൂണും ചില പാഠങ്ങളും

ഇതെല്ലാം കണ്ട എന്റെ ആദ്യത്തെ സംശയം ശങ്കര്‍ തന്റെ വാരികയില്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതും ഒരു പാഠപുസ്തകത്തില്‍ ആ കാര്‍ട്ടൂണ്‍ ഉപയോഗിക്കുന്നതും ഒരേ കാര്യമാണോ എന്നതാണ്. രണ്ടാമത്തേത് അത് ഒരു ‘അഭിപ്രായ സ്വാതന്ത്ര്യ’ത്തിന്റെ വിഷയമാവുന്നത് എങ്ങനെ എന്നുതന്നെ എനിക്ക് മനസ്സിലായതുമില്ല. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജനവികാരം ചൂണ്ടിക്കാണിക്കാനോ അതിനനുസരിച്ച് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനോ ആവശ്യപ്പെടാന്‍ ജനപ്രതിനിധികള്‍ക്ക് അവകാശമുണ്ട്‌ എന്നതും എന്റെ തോന്നല്‍ മാത്രമാണോ എന്ന് ഞാന്‍ സംശയിച്ചു.

ദലിതനെന്ന രാഷ്ട്രമീമാംസകന്‍

എന്നാല്‍ മറ്റൊരപകടം ദലിതെഴുത്തിനെ കാത്തിരിപ്പുണ്ടെന്ന് കാണാതെ പോകരുത്. അത്, ഉപകരണവാദത്തിന്‍റെ ഭൂതങ്ങള്‍ ദലിതെഴുത്തിനെ ആവേശിക്കാനുള്ള സാധ്യതയാണ്. ദലിതെഴുത്തിനെ ദലിത്രാഷ്ട്രീയത്തിന്റെ ഉപകരണം മാത്രമായി കാണാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ തന്നെ ചെറുത്തുതോല്പ്പിക്കേണ്ടതുണ്ട്.