ഈ തെരുവുകളില്‍ നമ്മുടെ സഹോദരങ്ങളുടെ ചോര…

ദല്‍ഹിയില്‍ വംശീയാതിക്രമത്തില്‍ കൊല്ലപ്പെട്ട നിഡോ ടാനിയാമിന്റെ മരണത്തെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഒരിടപെടല്‍. എച്മുക്കുട്ടി എഴുതുന്നു

ഒരു ഗോസ്റ്റ് റൈറ്ററുടെ ജീവിതവും മരണവും

ഇന്ന്, തിങ്കളാഴ്ച, രാവിലെയാണ് കൊട്ടാരം മരിച്ചത് (അന്തരിച്ചത് എന്നു പറയാന്‍ കൊട്ടാരം സമ്മതിക്കുമെന്നു തോന്നുന്നില്ല, അല്ലെങ്കില്‍ ചത്തത് എന്നു പറയാനാകും കൂടുതല്‍ ഇഷ്ടപ്പെടുക). തിരുവല്ല മിഷന്‍ ആശുപത്രിയില്‍ അവസാന ശ്വാസം നിലയ്ക്കുമ്പോള്‍ ബന്ധുക്കള്‍ ആരൊക്കെ അടുത്തുണ്ടായിരുന്നുവെന്നോ ഉറ്റവര്‍ ആരെങ്കിലുമായി കൊട്ടാരത്തിനു ബന്ധമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയിയോട് വിട പറഞ്ഞ് സ്വദേശമായ ഹരിപ്പാടേക്ക് നീങ്ങിയതിനു ശേഷം അദ്ദേഹത്തെ കുറിച്ച് ഒന്നും അറിഞ്ഞിരുന്നുമില്ല-വിട പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ കൊട്ടാരത്തില്‍ നരേന്ദ്രനെക്കുറിച്ച് കെ.എന്‍ അശോക് എഴുതുന്നു

അപ്പുവും തടാകവും

ഈ പംക്തിയില്‍ ഇത്തവണ സിദ്ധാര്‍ഥ് സോമനാഥ്. ദല്‍ഹിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി. സോമരാജിന്റെയും സ്മിതയുടെയും മകനാണ്. സഹോദരി അപര്‍ണയും മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കും

അനസൂയയും ഗായത്രിയും അവരുടെ ആകാശങ്ങളും

വിബ്ജ്യോറില്‍ ഇത്തവണ ഒരാളല്ല. രണ്ടുപേര്‍. ഇരട്ട സഹോദരിമാര്‍. ഗായത്രിയും അനസൂയയും. 2002 ജൂണ്‍ 25നാണ് ഈ സഹോദരിമാരുടെയും ജനനം. ഗായത്രിയെക്കാള്‍ വെറും 26 മിനിറ്റ് ഇളയവളാണ് അനസൂയ. മൂത്തത് ഗായത്രിയെന്ന് പറയാം.

അനില്‍കുമാര്‍ മീണ ആത്മഹത്യ ചെയ്തതെന്തിന്?

ജാതിവെറിയും വരേണ്യവാദവുമൊക്കെ കൊണ്ടുനടക്കുന്നവരാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നതും വിദ്യാഭ്യാസ നയങ്ങള്‍ തീരുമാനിക്കുന്നതുമെല്ലാം . ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന വിദേശസര്‍വകലാശാലകള്‍ക്ക് വേണ്ടി [Educational Instituions (Regulation of Entry and Operation) Bill, 2010) ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതുക എന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെമസ്റ്റര്‍വല്‍ക്കരണം ഉള്‍പ്പെടെ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളുടെ ലക്ഷ്യം.

മുറിവുകളുടെ ഈ കുഞ്ഞുടല്‍ ഒരു കഥയല്ല, പ്രതീകം മാത്രം

ഫോര്‍മുല 1 കാറോട്ട മത്സരവും കോമണ്‍ വെല്‍ത്ത് മേളകളും നടത്താന്‍ പ്രാപ്തമെന്നു തെളിയിച്ചഹങ്കരിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിന് സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ സരക്ഷിക്കാനാകുന്നില്ല. സ്ത്രീകളെ പരിരക്ഷിക്കാനാകുന്നില്ല. ഒരു റേഷന്‍ കാര്‍ഡോ അതുവഴി മുടങ്ങാതെ അല്പം ഭക്ഷണമോ പോലും അവര്‍ക്കു കൊടുക്കാനാകുന്നില്ല. ശാസ്ത്ര, സാങ്കേതിക , കായിക , ആണവ മുന്നേറ്റങ്ങള്‍ നമ്മള്‍ കൊണ്ടാടുമ്പോള്‍ ഫലക്കും അവളുടെ പതിനാലുകാരി പോറ്റമ്മയും മുന്നിയെന്ന അമ്മയും എല്ലാം ചോദ്യ ചിഹ്നങ്ങള്‍ മാത്രമാണ്. നാമവരെ കണ്ടില്ലെന്നു നടിക്കുന്നു- സ്മിത മീനാക്ഷി എഴുതുന്നു

അക്ഷരങ്ങളുടെ നൂല്‍പ്പാലത്തില്‍നിന്ന് ഈ കുഞ്ഞുങ്ങള്‍ താഴെ വീഴരുത്

ഈ കഥകളൊന്നും പൂര്‍ണവിരാമമിട്ട് അവസാനിപ്പിക്കാനാകില്ല. പ്രയത്നങ്ങള്‍ തുടരുന്നു, പ്രയാണങ്ങളും . വിദ്യാഭ്യാസം എല്ലാവര്‍ക്കും എന്നൊക്കെ വിളിച്ചോതുന്ന സര്‍ക്കാരിന്‍്റെ ‘സര്‍വ്വ ശിക്ഷ അഭിയാനെ‘ പറ്റി ഇവരൊന്നും കേട്ടിട്ടുപോലുമില്ല. നാട് ഭരിക്കുന്നവര്‍ക്ക് പറയുന്നതിലുള്ള താല്പര്യം കേള്‍പ്പിക്കുന്നതില്‍ ഉണ്ടാവുന്നുമില്ല.