ദലിതനെന്ന രാഷ്ട്രമീമാംസകന്‍

എന്നാല്‍ മറ്റൊരപകടം ദലിതെഴുത്തിനെ കാത്തിരിപ്പുണ്ടെന്ന് കാണാതെ പോകരുത്. അത്, ഉപകരണവാദത്തിന്‍റെ ഭൂതങ്ങള്‍ ദലിതെഴുത്തിനെ ആവേശിക്കാനുള്ള സാധ്യതയാണ്. ദലിതെഴുത്തിനെ ദലിത്രാഷ്ട്രീയത്തിന്റെ ഉപകരണം മാത്രമായി കാണാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ തന്നെ ചെറുത്തുതോല്പ്പിക്കേണ്ടതുണ്ട്.