കൊടുങ്കാറ്റ് കൂടുവെച്ച വാക്കുകള്‍

അപ്രതീക്ഷമാവില്ല ഒരു വിപ്ലവ സൂര്യോദയവും. അതിനാല്‍, ഈജിപ്തില്‍ വീശിയടിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ അന്വേഷിച്ചു നടപ്പാണിപ്പോള്‍ ലോകം. വിപ്ലവവിത്തുകള്‍ സമൂഹശരീരത്തില്‍ ചിതറിക്കിടന്നത് എവിടെയൊക്കെയാണ് എന്ന അന്വേഷണം ഈജിപ്ഷ്യന്‍ സാഹിത്യത്തിന്റെ പല അടരുകള്‍ ഇഴ കീറി പരിശോധിക്കുകയാണിപ്പോള്‍. അവരിലൊരാളാണ് 43ാം വയസ്സില്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യഹ് യ താഹിര്‍ അബ്ദുല്ല. അദ്ദേഹത്തിന്റെ കഥകളില്‍നിന്ന് തെരഞ്ഞെടുത്ത രണ്ട് കഥകളുടെ വിവര്‍ത്തനമാണിത്.