ചലച്ചിത്ര ശരീരത്തില്‍ ആഴമുള്ള മുറിവുകള്‍ തീര്‍ത്ത സെന്‍സര്‍ബോര്‍ഡ് ഇടപെടലുകള്‍ക്കുശഷം, അംബേദ്കറുടെ നിശ്ശബ്ദമാക്കിയ പ്രസംഗവും അവ്യക്തമാക്കിയ ഗാന്ധി ദൃശ്യങ്ങളുമായി ജയന് ചെറിയാന്റെ ‘പപ്പീലിയോ ബുദ്ധ’ ഫെബ്രുവരി അവസാനം തിയറ്ററുകളിലെത്തുന്നു. എന്നാല്‍, പ്രബുദ്ധ മലയാളിയുടെ കൊടിയടയാളമെന്ന് പറഞ്ഞുപോരുന്ന തിരുവനന്തപുരം ചലച്ചിത്രമേളയില്‍ ഉണ്ടായ ദുരനുഭവവും സൌജന്യ പ്രദര്‍ശനം മുടക്കാനുള്ള പൊലീസ് ഇടപെടലുകളുമടക്കം അനേകം സംഭവങ്ങള്‍ നമുക്കു മുന്നില്‍ കറുത്ത പാടുകളായി ശേഷിക്കുന്നു.
gandhi
കടല്‍ കടന്നുപോയ ഗാന്ധി
പ്രവാസ രാഷ്ട്രീയ പശ്ചാത്തലമാണ് ഒരു പക്ഷേ ഗാന്ധിയന്‍ രാഷ്ട്രീയത്തെ പ്രായോഗിക രാഷ്ട്രീയമാക്കിമാറ്റുന്നത്.കരാര്‍ കുടിയേറ്റ നിരോധനത്തിനായുള്ള പ്രക്ഷോഭത്തില്‍ ബോബെയില്‍ യോഗം ചേര്‍ന്നത് സാമ്രാജ്യത്വ പൌരത്വ സംഘടനയുടെ പേരിലാണ്. അങ്ങനെയൊരു സംഘം തന്നെ ഇന്ന് അസംബന്ധമായ് തോന്നും. എന്നാല്‍ മറ്റൊരു ദിശയില്‍ നോക്കിയാല്‍ അതില്‍ ഉള്ളില്‍ കടന്നുള്ള ഒരു കളിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കരാര്‍ കുടിയേറ്റം 1917ല്‍ നിരോധിക്കപ്പെട്ടു. 1894ലാണ് ഗാന്ധി അതിനെതിരെ ആദ്യ ഹര്‍ജി തയ്യാറാക്കിയത് .
1849 മുതല്‍ 1883 വരെ ലണ്ടനില്‍ 34 വര്‍ഷം പ്രവാസ ജീവിതം നയിച്ച ഒരു ജര്‍മ്മന്‍കാരനുണ്ട്, കാള്‍ മാര്‍ക്സ്. പല ദേശങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരു രാഷ്ട്രീയ അഭയാര്‍ഥി ആയിരുന്നു അദ്ദേഹം.സമാനതകളില്ലാത്ത വിചാരലോകത്തിന്റെ ഉടമയും. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി എത്തുന്നതാകട്ടെ വാഗ്ദാനം ചെയ്യപ്പെട്ട ഒരു തൊഴില്‍ സ്വീകരിച്ചുകൊണ്ടും. ലോകരാഷ്ട്രീയത്തില്‍ പ്രവാസ രാഷ്ട്രീയം സവിശേഷ പ്രാധാന്യം നേടുന്ന പുതിയ ഘട്ടത്തില്‍ പ്രവാസ രാഷ്ട്രീയത്തിന്റെ പിതാവ് എന്നാവും ഗാന്ധിയെ കൃത്യമായി വിശേഷിപ്പിക്കാനാവുക-ഗാന്ധിയന്‍ പരിണാമങ്ങളുടെ മഹാ ആഖ്യാനത്തില്‍ പ്രവാസ ജീവിതത്തിന്റെ ഇടം. സര്‍ജു എഴുതുന്നു