നമുക്കു ചാടാന്‍ കുറിക്കെണികള്‍…

ആട് തേക്ക് മാഞ്ചിയം മുതല്‍ ആപ്പിള്‍ ഫ്ലാറ്റ് വരെയുള്ള തട്ടിപ്പുകള്‍ക്ക് തലവെച്ചുകഴിഞ്ഞ മലയാളി ഇനി ചാടാന്‍ പോകുന്ന തട്ടിപ്പ് എന്താവും? മാധ്യമ പരസ്യങ്ങളുടെ അളവും തോതും വെച്ചുനോക്കിയാല്‍ മനസ്സിലാക്കാം, വന്‍കിട കുറിക്കമ്പനികള്‍ തന്നെയാവുമത്.