മരണം ഒരു സൈബര്‍ പ്രതിഭാസമല്ല

പുതിയ മരണം, ശാന്തമല്ല. അതൊരു നീതികേടാണ്. ആ നീതികേടിനെതിരെ പൊരുതാന്‍ ജ്യോനവന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചതിന്റെ നിദര്‍ശനമാണ് ഈ പുസ്തകം.

ജ്യോനവന് ഒരു ദിനം

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ജ്യോനവന്റെ സൃഷ്ടികള്‍ പുസ്തകമാവുകയാണ്. ബ്ലോഗ് ലോകത്തുനിന്നുയിര്‍ത്ത, ജ്യോനവന്റെ കൂട്ടുകാരടങ്ങുന്ന ‘ബുക്ക്റിപ്പബ്ലിക’് എന്ന പ്രസാധന കൂട്ടായ്മയാണ് പുസ്തകം ഒരുക്കുന്നത്. ഈ മാസം 21ന് ശനിയാഴ്ച കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലാണ് പ്രകാശന ചടങ്ങ്.

ജ്യോനവന്‍: വിഷാദം കൊത്തിയ പറവ

ജ്യോനവന്റെ കവിതകള്‍ നിറയെ സങ്കടങ്ങളാണ്. വിഷാദത്തിന്റെ ഇരുള്‍ വീണ കവിതകളാണ് കൂടുതലും. തൊടാന്‍ പറ്റാത്ത അകലങ്ങളെപ്പറ്റിയുള്ള വിഷമങ്ങള്‍, കൊഴിഞ്ഞുപോയവയെപ്പറ്റിയുള്ള വിഷമങ്ങള്‍, വിഷാദത്തിന്റെ അറ്റമായ നിര്‍മ്മമതയും മരണവും അവന്റെ കവിതകളില്‍ പലപ്പൊഴും കയറിവരുന്നു.

ജ്യോനവന്റെ ഡയറിക്കുറിപ്പുകള്‍

ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ജീവിക്കുന്ന ലോകത്തെക്കുറിച്ചും ആഴമുള്ള നിരീക്ഷണങ്ങളുണ്ടായിരുന്നു ജ്യോനവന്. അതിന്റെ മിന്നല്‍ കാണാം, ഈ ഡയറിക്കുറിപ്പുകള്‍. മരണശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് ജ്യോനവന്റെ അനുഭവക്കുറിപ്പുകള്‍ എന്ന പേരില്‍ തുടങ്ങിയ ബ്ലോഗില്‍ http://jyonavan.blogspot.in/ പ്രസിദ്ധീകരിച്ചതാണ് ഈ ഡയറിക്കുറിപ്പുകള്‍.

ജ്യോനവന്റെ കവിതകള്‍

പൊട്ടക്കലം എന്ന പേരിട്ട സ്വന്തം ബ്ലോഗില്‍ ജ്യോനവന്‍ എഴുതിയ കവിതകളില്‍ ചിലത്. ഈ ബ്ലോഗിലെ കവിതകളാണ് ശനിയാഴ്ച പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നത്. ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമുള്ള ജ്യോനവന്റെ ആലോചനകളും സന്ദേഹങ്ങളും ആശങ്കകകളും ഈ കവിതകളില്‍ വിതറിക്കിടക്കുന്നു. കവിതയില്‍ കൂടുതല്‍ മൂര്‍ത്തമായി തന്നെ അടയാളപ്പെടുത്താനുള്ള യാത്രയിലായിരുന്നു ജ്യോനവനെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ കവിതകള്‍.