ഭാഷകൊണ്ട് പക്ഷം പിടിക്കുന്ന പിണറായി വിജയന്‍

സഖാവ് വിജയന്റെ ഭാഷാപരമായ പക്ഷംചേരലിന്റെ അടിസ്ഥാനം പാര്‍ട്ടി സെക്രട്ടറി എന്ന അദ്ദേഹത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. ആ സ്ഥാനത്തു നിന്നു പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആന്തരികവും ബാഹ്യവുമായ പബ്ലിക് റിലേഷന്‍സ് പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രാവര്‍ത്തികമാക്കുന്ന രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്.

സായിപ്പിനും എനിക്കുമിടയില്‍ ഒരു പാവം ഇംഗ്ലീഷ്

നാട്ടില്‍ നിന്നു കൊണ്ടുവന്ന സായിപ്പിനെ അതേപടി ഉപയോഗിക്കുവാന്‍ കഴിയാത്തതുകൊണ്ട് പറയേണ്ട ആശയം പച്ചമലയാളത്തില്‍, തനികൊരട്ടിയില്‍, ആദ്യംമനസ്സില്‍ രൂപപ്പെടുത്തുന്നു. പിന്നെ അത് ഇന്ത്യനുപയോഗിച്ച് കനേഡിയന്‍ സായിപ്പിന്റെ ഭാഷയില്‍ ഒരുകാച്ച്. അതിനു പ്രയാസമില്ല. കൂടുതല്‍ അറിവും വേണ്ട. ഇടക്കിടയ്ക്ക് ,യ്യാ എന്നും നൊപ്, നോപ് എന്നുമൊക്കെ കേറ്റും- ദേശാടനങ്ങള്‍ക്കിടെ സംഭവിക്കുന്ന ഭാഷയുടെ മറിമായങ്ങള്‍. കാനഡയിലെ കാല്‍ഗറിയില്‍നിന്ന് കെ.എസ് അസീസ് എഴുതുന്നു

മലയാള ലിപി:ആശങ്കകള്‍ അസ്ഥാനത്ത്

പാരമ്പര്യവും ഭാഷയും മനുഷ്യന് വേണ്ടിയുള്ളതാണ്, വരും തലമുറയ്ക്ക് വേണ്ടി ഉള്ളതാണ്. അല്ലാതെ മനുഷ്യന്‍ അവക്ക് വേണ്ടി അല്ല എന്ന് ഓര്‍ക്കുന്നത് എല്ലാവര്ക്കും നന്ന്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, തറവാട് മനുഷ്യന് വേണ്ടി ഉള്ളതാണ്, അല്ലാതെ മനുഷ്യന്‍ തറവാടിനു വേണ്ടി അല്ല.

ലിപി കുത്തിവരയല്ല

ലിപിയെ സംബന്ധിച്ച സൌന്ദര്യബോധം എല്ലാ ജനതകള്‍ക്കുമുണ്ടായിരുന്നു. ജ്യാമിതീയമായ ഒന്നല്ല ലിപിയുടെ സൌന്ദര്യം. അത് ഒരു സംസ്കാര ചിഹ്നമാണ്. ചില സ്വേച്ഛാധിപതികള്‍ പൊതുലിപി അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സാംസ്കാരികവും രാഷ്ട്രീയവുമായ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. ഭാഷയും എഴുത്തും ജനങ്ങളുടെ നിരന്തരോപയോഗത്തിലൂടെ രൂപപ്പെടുന്നതാണ്. അവയ്ക്ക് കാലകാലങ്ങളില്‍ കൃത്രിമമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാന്‍ സാദ്ധ്യമല്ല’.

‘ബ്യാരി’പോലാവുമോ മലയാളം?

പുതു തലമുറയ്ക്ക് മുന്നില്‍ അടയുന്നത് കേവലമൊരു ഭാഷയുടെ വാതില്‍ മാത്രമല്ല. വലിയൊരു ചരിത്രത്തിന്റെ കവാടം കൂടിയാണ്. പ്രായോഗികജീവിതം എന്ന ഏകലക്ഷ്യം മാത്രം മുന്നില്‍ കാണുന്നവര്‍, മദര്‍ ടങ് എന്ന കോളത്തിലെ ആംഗലേയ ലിപിയിലേയ്ക്ക് മാത്രമായി ചുരുക്കിയിരിക്കുന്നു , മലയാളത്തെ.