സെക്കന്റ്ഷോയും ജൂനിയര്‍ മമ്മൂട്ടിയുടെ ഭാവിയും

നൂറ്റൊന്നാവര്‍ത്തിച്ച സ്ഥിരം തരികിടകളില്‍ മലയാള സിനിമ ചുറ്റിത്തിരിയണമെന്ന് ആഗ്രഹിക്കാത്ത എല്ലാവരും കാണേണ്ട സിനിമയാണ് ‘സെക്കന്റ് ഷോ’. പുതുമുഖങ്ങളായ ഒരുസംഘം ചെറുപ്പക്കാരുടെ ഭേദപ്പെട്ടൊരു ചിത്രം.

അതേ മസാല, സ്പാനിഷ് ലേബലില്‍!

നായകന്‍ ആരുടേയും ശബ്ദം അനുകരിക്കാന്‍ കഴിവുള്ള മിമിക്രി താരവും കഴിവുള്ള പാചകക്കാരനുമാണ്, നായിക സിനിമയുടെ ഇന്റര്‍വെല്‍വരെ അന്ധയാണ്, നായികയുടെ പിതാവ് അംബാസിഡറാണ്, വില്ലന്‍ വില്ലനാവാന്‍ കാരണം അമ്മയുടെ സ്നേഹം കിട്ടാതെപോയതാണ് തുടങ്ങിയവയാണ് ഈ ചലച്ചിത്ര കാവ്യത്തിലെ എടുത്തുപറയേണ്ട പുതുമകള്‍. ഒരു ദിവസം രാവിലെ എണീക്കുമ്പോള്‍ നായികക്ക് പെട്ടെന്ന് കാഴ്ച തിരിച്ചു കിട്ടുന്നതും ആ സമയത്തു തന്നെ നായികയുടെ അച്ഛന്‍ ഇഹലോകവാസം വെടിയുന്നതുമാണ് ഈ സിനിമയിലെ കണ്ണു നനയിക്കുന്ന രംഗം. (കാശു പോയതോര്‍ത്ത്!). അഭിനയം എന്ന ചേരുവ വേണ്ടാത്ത മസാല ആയതിനാല്‍ അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല-അന്നമ്മക്കുട്ടി എഴുതുന്നു