കിംഗും കമ്മീഷണറും പിന്നെ കഞ്ചാവും!

സിനിമ ഏതാണ്ട് പതിനഞ്ചു മിനിറ്റ് പിന്നിടുമ്പോള്‍ തന്നെ നമ്മുടെ മനസ് ഏതാണ്ട് ‘ബ്ലാക്കൌട്ട്’ആകുമെന്നതിനാല്‍ പിന്നീട് സ്ക്രീനില്‍ സംഭവിക്കുന്ന പലതും നമ്മള്‍ അത്രക്കങ്ങോട്ട് അറിഞ്ഞെന്നു വരില്ല. ഒരുകാര്യം മാത്രം ഉറപ്പു പറയാം. പുതിയതെന്നു പറയാന്‍ യാതൊന്നുമില്ലാത്ത ഈ ചലച്ചിത്ര ദുരന്തം ഒന്നര പതിറ്റാണ്ടു മുമ്പുള്ള അതേ ചേരുവകളുടെ സംയോജനമാണ്. പതിനഞ്ചു കൊല്ലം പഴകിയ ഈ അവിയല്‍ നമ്മെ ഓക്കാനിപ്പിക്കും, മടുപ്പിക്കും, വെറുപ്പിക്കും. സിനിമയെന്ന കലയെത്തന്നെ നാം വെറുത്തു പോകും!