കല്‍ക്കരി ഖനന അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എങ്ങോട്ടേക്കാണ് നീങ്ങുന്നത്? അനില്‍ വേങ്കോട് എഴുതുന്നു
manmohan singh
ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…
ജാലിയന്‍ വാലാബാഗ് മൈതാനത്ത് തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേരെ ബ്രിട്ടീഷ് ഭരണകൂടം നേരിട്ടത് എങ്ങനെയാണെന്ന് നാം പ്രൈമറി ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കൂടംകുളത്തുനിന്നും അതിനു മുമ്പ് തലശ്ശേരിക്കടുത്ത പെട്ടിപ്പാലത്തുനിന്നും അതിനും കുറച്ചു നാള് മുമ്പ് തിരുവനന്തപുരത്തെ വിളപ്പില്‍ശാലയില്‍ നിന്നുമൊക്കെ നമുക്ക് കിട്ടിയ വാര്‍ത്തകള്‍ പല തോതില്‍ അതേ കിരാതതയെ ഓര്‍മ്മിപ്പിക്കുന്നതാണ്. അന്ന് അത് ബ്രിട്ടീഷ് ഭരണകൂടവും ഇന്ത്യന്‍ സമരക്കാരും തമ്മിലുള്ള വിഷയമായിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ ഇന്ത്യന്‍ ഭരണകൂടവും ഒരു വിഭാഗം ഇന്ത്യന്‍ ജനതയും എന്നൊരു വ്യത്യാസമാണുള്ളത്. ഈ രണ്ട് ഇന്ത്യകള്‍ തമ്മിലുള്ള അകലം ബ്രിട്ടീഷ് ഭരണകൂടവും അന്നത്തെ ഇന്ത്യന്‍ സ്വാതന്ത്യ്രസമര പോരാളികളും തമ്മില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒട്ടും കുറവല്ല എന്നുവേണം മനസ്സിലാക്കാന്‍-സുദീപ് കെ. എസ് എഴുതുന്നു