ജി രാജേഷ്കുമാര്‍: ഓര്‍മ്മകള്‍ രാഷ്ട്രീയവുമാണ്

ഈ മാസം 15ന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ നടക്കുന്ന ജി. രാജേഷ് കുമാര്‍ അനുസ്മരണ പ്രഭാഷണ പരമ്പരയുടെ പശ്ചാത്തലത്തില്‍ ഓര്‍മ്മയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു കുറിപ്പ്. സാബ്ലൂ തോമസ് എഴുതുന്നു

ഉള്ളില്‍, ചില മരങ്ങള്‍ പെയ്യുന്നു

എന്നുമുണ്ടായിരുന്നു വഴികളിലെല്ലാം പേരറിയാത്ത മരങ്ങള്‍. ഒറ്റനോട്ടത്തില്‍ കൂട്ടുകൂടുന്ന പല തരം ചെടികള്‍. ഏതു വെയിലിലും ആശ്രയമായി തണലിന്റെ ഇത്തിരിയിടം. ഏതു മഴയത്തും കേറി നില്‍ക്കാനൊരിടം. ചിലപ്പോള്‍ തോന്നും മരമേ, എനിക്കുമാവണം നിന്നെപ്പോലൊരു തണല്‍. ഓരോ പൂവും നിറഞ്ഞു ചിരിക്കുന്നൊരു പെണ്‍മരം. വേരുകള്‍ കൊണ്ടു ഭൂമിയെ പുണരുന്ന, പച്ചിലകളാല്‍ ആകാശത്തെ സ്പര്‍ശിക്കുന്ന, ഉള്‍ക്കാമ്പുള്ള ഒരു പെണ്‍മരം!

ഓര്‍ക്കുന്നതെന്തിന്, ഗാബോ

ബി. മുരളി എഴുതുന്നു: ഓര്‍മകള്‍ ഒരു സര്‍ഗസാഹിത്യകാരന്റെ വലിയ കൈമുതല്‍ ഒന്നുമല്ല. ആ ഓര്‍മകള്‍ ഉണ്ടാക്കുന്ന, ഉണ്ടാക്കിയിട്ടുള്ള അനുഭൂതി മാത്രമാണ് കാര്യം. വസ്തുതകള്‍ക്ക് കഥയില്‍ എന്ത് കാര്യം? വസ്തുതകളുടെ ഒരു മണമോ നിറമോ ഒക്കെ മതി. അല്ലെങ്കില്‍ അതുമാത്രമാണ് സത്യം. മാര്‍ക്കേസ് തന്നെ കഥ പറഞ്ഞപ്പോള്‍ പറഞ്ഞതിങ്ങനെയല്ലേ: -ചവര്‍പ്പന്‍ ആല്‍മണ്ടിന്റെ മണം എന്നെ ഓര്‍മിപ്പിക്കുന്നത് നിര്‍ഹേതുകപ്രണയത്തിന്റെ വിധിയെപ്പറ്റിയാണ്, എന്ന്.

എന്നും വാവയായ ഒരാള്‍

അങ്ങനെ ഒരു തുലാവര്‍ഷ രാത്രിയില്‍ ഉമ്മറത്തിണ്ണയിലിരുനു ഊഴം കാക്കേ ദൈവം വെള്ളിനൂലുകള്‍ കോര്‍ത്തൊരു തൊട്ടിലിട്ടു കൊടുത്തു വാവക്ക് . വാവ അതില്‍ കിടന്ന് കൈവിരലുണ്ടും , കാലുകള്‍ പിണച്ച് വച്ചും മയങ്ങി. ഉറങ്ങിയ കുട്ടിയെ ഉണര്‍ത്താതെ ദൈവം ഇറയത്തേക്ക് തന്നെ വീണ്ടും ഇറക്കി കിടത്തി.