ജാസ്മിന്‍ഷാ പറയുന്നു: ആത്മഹത്യ ഞങ്ങളുടെ വഴിയല്ല

നഴ്സ് സമരത്തിന്റെ പത്തു മാസങ്ങളുടെ തിരിഞ്ഞുനോട്ടം. ആത്മഹത്യാ സമരങ്ങള്‍ക്കു പിറകിലെ യഥാര്‍ത്ഥ സംഭവങ്ങള്‍. യു.എന്‍.എ അധ്യക്ഷന്‍ ജാസ്മാന്‍ ഷായുമായി വത്സന്‍ രാമംകുളത്ത് നടത്തിയ അഭിമുഖം

നഴ്സിങ് സമരം: തൊഴില്‍ മന്ത്രിക്ക് ഒരു തുറന്ന കത്ത്

ത്രികളിലും നഴ്സുമാര്‍ ചെന്ന് സമരം ചെയ്താലേ ന്യായമായ ഈ ആവശ്യം നടപ്പാക്കൂ എന്ന് വാശി പിടിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തോന്ന്യാസമാണ്. സമരം നടക്കുന്നിടത്ത് ചെന്ന് ചര്‍ച്ച നടത്തുക മാത്രമല്ല തൊഴില്‍ വകുപ്പിന്റെ പണി. സമരം അനിവാര്യമായ മറ്റിടങ്ങളില്‍ നിയമം നടപ്പാക്കി സമരം ചെയ്യാതെ തന്നെ പരിഹാരങ്ങള്‍ കണ്ടത്തൊന്‍ സര്‍ക്കാറിനു കഴിയും അതാണ് ഇനിയുണ്ടാവേണ്ടത്.

നഴ് സിങ് സമരം: വേണ്ടത് സഹതാപമല്ല, നിയമം നടപ്പാക്കല്‍

നഴ്സുമാരുടെ ജീവല്‍സമരത്തെ കാല്‍പ്പനികവല്‍ക്കരിക്കുകയും കണ്ണീരുതിര്‍ക്കുകയുമല്ല വേണ്ടത്. നീറുന്ന ഈ തൊഴില്‍ പ്രശ്നം പരിഹരിക്കാനുള്ള, കൃത്യമായ പഴുതുകളില്ലാത്ത നിയമനിര്‍മ്മാണവും പരിപാലന മേല്‍നോട്ടവും ഉറപ്പു വരുത്താനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടുകയാണ് വേണ്ടത്.

ലേക് ഷോര്‍: ഈ സമരം തോല്‍ക്കരുത്

കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം ഇനിയെങ്കിലും ഈ സമരത്തോട് കണ്‍തുറന്ന് സംവദിക്കേണ്ടതുണ്ട്. കേരള മനസ്സിനെ സ്വാധീനിക്കാന്‍ വാക്കും പ്രതിഭയുമുള്ള മുതിര്‍ന്ന സാംസ്കാരിക നായകര്‍ അടക്കം മൌനം വെടിയേണ്ട നേരമാണിത്

വരൂ കേരളമേ, ഈ ഇടനാഴികളിലെ രക്തം കാണൂ…

തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കാന്‍ മാനേജുമെന്റ് തയ്യാറാകും വരെ ലേക് ഷോറിലെ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ മനുഷ്യരൂപം പൂണ്ട മാലാഖയെന്ന് നാം വിശ്വസിക്കുന്ന ഡോ. വി.പി.ഗംഗാധരനെപ്പോലുള്ള ഭിഷഗ്വരര്‍ മനസുകാണിക്കണം. ചൂഷണവും പണാര്‍ത്തിയുമാണല്ലോ ചികില്‍സയില്ലാത്ത അര്‍ബുദങ്ങള്‍. മുല്ലപ്പൂ വിപ്ലവകാരികളോട് ഐക്യപ്പെട്ട് വിളിച്ച മുദ്രാവാക്യങ്ങളും മുല്ലപ്പെരിയാറിന്റെ പേരില്‍ തെളിച്ച മനുഷ്യസ്നേഹ ജ്വാലകളും ആത്മാര്‍ഥമായിരുന്നെങ്കില്‍ സൌമ്യ,പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍ വിഷയങ്ങളില്‍ കാണിച്ച പല്ലുഞെരിച്ചിലിന് ലേശമെങ്കിലും നെറിവുണ്ടായിരുന്നെങ്കില്‍ കേരളം ഈ സമരം ഏറ്റെടുക്കണം. നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ഒരു സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശപ്പോരാട്ടം പരാജയപ്പെടുക എന്നാല്‍ അതു പൌരസമൂഹത്തിന്റെ പരാജയമാണ് എന്ന് സമ്മതിക്കേണ്ടി വരും, ഒരിക്കലും ഉണങ്ങാത്തൊരു മുറിവായിരിക്കുമത്-സവാദ് റഹ്മാന്‍ എഴുതുന്നു

അങ്കമാലി നഴ്സസ് സമരം: മാധ്യമങ്ങള്‍ മൂടിവെക്കുന്ന സത്യങ്ങള്‍

അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നഴ്സുമാരുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നു. സമരത്തെക്കുറിച്ച യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ ‘നാലാമിടത്തോട് സംസാരിക്കുന്നു