ജ്യോനവന്റെ കവിതകള്‍

പൊട്ടക്കലം എന്ന പേരിട്ട സ്വന്തം ബ്ലോഗില്‍ ജ്യോനവന്‍ എഴുതിയ കവിതകളില്‍ ചിലത്. ഈ ബ്ലോഗിലെ കവിതകളാണ് ശനിയാഴ്ച പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നത്. ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമുള്ള ജ്യോനവന്റെ ആലോചനകളും സന്ദേഹങ്ങളും ആശങ്കകകളും ഈ കവിതകളില്‍ വിതറിക്കിടക്കുന്നു. കവിതയില്‍ കൂടുതല്‍ മൂര്‍ത്തമായി തന്നെ അടയാളപ്പെടുത്താനുള്ള യാത്രയിലായിരുന്നു ജ്യോനവനെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ കവിതകള്‍.

അമ്മയുടെ കണ്ണിലെ നീലക്കടല്‍

നാലാമിടം പ്രസിദ്ധീകരിച്ച അഞ്ജലി ദിലീപിന്റെ ‘എന്ന് സ്വന്തം അമ്മ’ എന്ന കുറിപ്പിന് അനുബന്ധമാണ് ഈ കവിതകള്‍. എന്നാല്‍, അമ്മയും കുഞ്ഞും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ ആഴങ്ങള്‍ തിരഞ്ഞ ‘എന്ന് സ്വന്തം അമ്മ’യുടെ വഴിദൂരം മാത്രമല്ല ഉമാ ശങ്കരി എഴുതിയ ഈ കവിതകള്‍ക്ക്