മാറിയ പെണ്‍ജീവിതവും മാറാത്ത നമ്മുടെ മേല്‍മീശകളും

ശ്വേതാ മേനോന്റെ പ്രസവം, ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ച് വി.പി റജീന, സ്മിത മീനാക്ഷി എന്നിവര്‍ നാലാമിടത്തില്‍ എഴുതിയ കുറിപ്പുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ മാറിയ സ്ത്രീജീവിതത്തെക്കുറിച്ചും അകക്കാമ്പ് മാറാത്ത കേരളീയ സമൂഹത്തെയും കുറിച്ച ഒരന്വേഷണം.
പ്രസന്ന രാഘവന്‍ എഴുതുന്നു

ബ്രാന്‍ഡ് ഫെമിനിസം കേരള മോഡല്‍

അവകാശങ്ങള്‍ കൂട്ടായി നേടിയെടുക്കുന്നതിനു കേരളത്തില്‍ സ്ത്രീകളുടെ ശക്തമായ ഫെമിനിസ്റു മൂവുകള്‍ ഉണ്ടാകേണ്ട നേരം തന്നെയാണിത്. ഇതോടൊപ്പം , സ്ത്രീ ശാക്തീകരണത്തിന്റെ മൂര്‍ത്തികളാണ് തങ്ങള്‍ എന്നു പൊതു ലോകത്തെ ധരിപ്പിച്ച്, അതിനു പകരം കിട്ടുന്ന വ്യക്തി അധികാര ഇമേജുകള്‍ഉപയോഗിച്ച്, സ്ത്രീയുടെ ശരീരത്തിന്റേയും തലമുടിയുടേയും കച്ചവട സാധ്യതകളുടെ കൂട്ടിക്കൊടുപ്പു നടത്തുന്ന ഫെമിനിസത്തിന്റേയും സിനിമാ ആര്‍ട്ടിന്റെയും കള്ള നാണയങ്ങളെ തിരിച്ചറിയേണ്ടതുമുണ്ട്.

ഫെമിനിസം ‘തെറി വാക്കാ’യതെങ്ങനെ?

21ാം നൂറ്റാണ്ടിലെ ചെറുപ്പക്കാരില്‍ ആണിലും പെണ്ണിലും ഇന്ത്യന്‍ ഫെമിനിസത്തിന്റെ ഈ വര്‍ഗ്ഗീയ രാഷ്ട്രീയ അധികാരമുഖത്തെ തിരിച്ചറിയുന്നവരുടെ എണ്ണം കൂടുന്നുണ്ട് എന്നു തോന്നുന്നു. വര്‍ഗ ജാതി-മത-ലിംഗ വിവേചനങ്ങള്‍ക്കു പുറത്തു കടക്കുന്ന ഒരു സ്വാതന്ത്യ്രം ഇഷ്ടപ്പെടുന്നവരാണ് അവര്‍. എന്നാല്‍ അവര്‍ ഇന്നു വല്ലാത്ത ഒരവസ്ഥയെ അഭിമുഖീകരിക്കുന്നവരുമാണ്. അവര്‍ക്ക് വേണ്ടത്, ആത്മാര്‍ത്ഥമായ നേതൃത്വമാണ്.