കാണാമറയത്തുനിന്നും അവള്‍ കൈനീട്ടുന്നു

അവളെ വിളിക്കാമായിരുന്നുവെന്ന് ഇന്നോര്‍ക്കുന്നു. മനസ്സു തുറന്നൊന്ന് സംസാരിച്ചിരുന്നെങ്കില്‍, ഒരു പക്ഷേ, ആ മരണം വഴി മാറിയേനെ. കത്തുന്ന മരുഭൂമിയില്‍നിന്ന് ഇത്തിരി നേരമെങ്കിലും ഒരു മരുപ്പച്ചയിലെത്തിയെങ്കില്‍ അവള്‍ക്കവളെ നേര്‍ക്കുനേര്‍ കാണാമായിരുന്നു. ജീവിതത്തിന്റെ പച്ചപ്പും പൂക്കളും ശലഭങ്ങളും ഓര്‍ത്തെടുക്കാമായിരുന്നു. എങ്കില്‍ എന്ന ഒറ്റ വാക്കു കൊണ്ട് തീര്‍ത്തൊരു സങ്കടം പിന്നീടിന്നോളം എന്നെ കീറിമുറിച്ചു കൊണ്ടേയിരിക്കുന്നു…ജീവിതത്തിന്റെ ആഴങ്ങളോളം നീണ്ട സൌഹൃദങ്ങളുടെ കലങ്ങിമറിയലുകള്‍. സൌഹൃദ ദിനത്തില്‍ സരിത കെ. വേണു എഴുതുന്നു

ട്രിവാന്‍ഡ്രം ലോഡ്ജിലെ കാഴ്ചക്കെണികള്‍

പടം കണ്ടുകൊണ്ടിരിക്കുമ്പോഴും കഴിഞ്ഞിറങ്ങിയിട്ടും ഞങ്ങള്‍ക്ക് മനസ്സിലായത് ഇത് നല്ലവനായ ഒരച്ഛന്റേയും മകന്റേയും, പേരമകന്റേയും ചിത്രമാണെന്നാണ്. തങ്ങളാഴികെ ബാക്കിയെല്ലാവരും പെഴകള്‍ എന്ന് പറയാന്‍ എടുത്ത പടം പോലെയും.

കരീന ആയാലെന്ത്? കത്രീന ആയാലെന്ത്?

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, തുണിക്കട ഉദ്ഘാടനം ചെയ്യുന്നത് കരീനയായലെന്ത് കത്രീനയായാലെന്ത് ഇവിടെ ഓരോ പെണ്‍കുട്ടികളുടേയും സ്വപ്നം മനംമയക്കുന്ന മംഗല്യപ്പട്ടല്ല, പച്ചജീവിതമാണ്.

ഒറ്റ മുറിയിലെ ഒളിവിടങ്ങള്‍

‘പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍’ കവര്‍ സ്റ്റോറിക്ക് ഒരനുബന്ധം കൂടി. സരിത കെ. വേണു എഴുതുന്നു. എന്റെ ജൂനിയറായി പഠിച്ച മാധ്യമപ്രവര്‍ത്തകയും ഞാനും മിക്കദിവസവും ഒരേ വഴിയില്‍ നേര്‍ക്കുനേരെ കാണും. അവള്‍ എന്നോട് മിണ്ടില്ല എന്നുമാത്രമല്ല ഒന്നു നോക്കുകകൂടെ ചെയ്യില്ല. ഒരുദിവസം എനിക്ക് ഫെയ്സ്ബുക്കില്‍ അവളുടെ ഫ്രന്റ് റിക്വസ്റ്റ് വന്നു. ഒരേ ഇടവഴിയില്‍ നേര്‍ക്കുനേരെ കണ്ടിട്ടും മിണ്ടാത്തവള്‍ എങ്ങിനെയാണ് എന്റെ രണ്ടാംജീവിതത്തില്‍ ഫ്രെന്റ് ആകുന്നത്, അവള്‍ എങ്ങിനെയായിരിക്കും എന്നോട് സംവദിക്കാന്‍ പോകുന്നത് എന്നറിയാന്‍ ഒരു കൌതുകം ഉണ്ടായിരുന്നത് കൊണ്ട് അവളേയും എന്റെ സുഹൃദ്പട്ടികയില്‍ ചേര്‍ത്തു. അവിടെ അവള്‍ കമന്റുകള്‍ ഇടുന്നു, ഫോട്ടോകള്‍ ലൈക്ക് ചെയ്യുന്നു. ഹോസ്റലിലേക്കുള്ള ഇടവഴിയില്‍ ഞാന്‍ അവളെ വീണ്ടും കണ്ടു, അവളുടെ മുഖത്ത് അതേ ഭാവം, ചുണ്ടില്‍ അതേ മൌനം

സ്വസ്ഥമായി മൂത്രമൊഴിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്താഘോഷം സാറെ?

കോഴിക്കോട് നടക്കുന്ന ജെന്‍ഡര്‍ ഫെസ്റ്റിന്‍െറ പശ്ചാത്തലത്തില്‍ ഒരിടപെടല്‍. മാനാഞ്ചിറയിലെ അസംഘടിത തൊഴിലാളികളുടെ മുന്‍കൈയില്‍ നടന്ന മൂത്രപ്പുര സമരം അവഗണിക്കപ്പെട്ട പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അക്കാര്യം പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുടെ അറിവിലേക്കായി ചില കാര്യങ്ങള്‍. സരിത കെ. വേണു എഴുതുന്നു

പറിച്ചെടുക്കാനാവില്ല വിറ്റ്നി, മുറിവാഴങ്ങള്‍ തൊടുമീ ഓര്‍മ്മകള്‍

മോഡലിങ് കാലത്ത് വര്‍ണവിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തിയ വിറ്റ്നിക്ക് നമ്മുടെ ഓര്‍മ്മകളില്‍നിന്ന് ഓടിപ്പോവാനാവില്ല. മനസ്സിന്റെ മുറിപ്പാടുകളില്‍നിന്ന് ആ ഗാനങ്ങളെ ആര്‍ക്കും അപഹരിക്കാനും കഴിയില്ല. അവര്‍ നേടിയ ഗ്രാമികള്‍ക്കും, എമ്മി അവാര്‍ഡുകള്‍ക്കും, ബില്‍ ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകള്‍ക്കുമൊക്കെ അതീതമായി കണ്ണുപൂട്ടാതിരിക്കുന്നു, ആ ഗാനങ്ങള്‍. അതിന്റെ മാന്ത്രിക സ്പര്‍ശം.