മതം മാനദണ്ഡമായതു മൂലം മതേതര ഇന്ത്യയില്‍ താമസിക്കാന്‍ ഇടം കിട്ടാത്തവരുടെ പൊള്ളിക്കുന്ന യാഥാര്തഥ്യങ്ങള്. സവാദ് റഹ്മാന് എഴുതുന്നു
savad rahman
സമുദായമേ, കാണേണ്ടത് അറബിക്കണ്ണീരല്ല; ഈ പെണ്‍കുട്ടിയുടെ പോരാട്ടമാണ്
അറബിക്കല്യാണങ്ങളില് സമുദായം ആരുടെ കൂടെയാണ് നില്‍ക്കേണ്ടത്? സമുദായ സംഘടനാ നേതാക്കന്മാരുടെ സംയുക്ത പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ചില തീച്ചൂടുള്ള ചോദ്യങ്ങള്‍. സവാദ് റഹ്മാന് എഴുതുന്നു
ഈ ബലി വിതുമ്പുന്ന, വിറക്കുന്ന ഇന്ത്യക്കുവേണ്ടി
ഒരാണ്ടു മുന്‍പ് അവരൊരുമിച്ച് ചെയ്ത ഒരു സ്റ്റോറിക്കു വേണ്ടി അവനെടുത്ത, മാഗസിനില്‍ അടിച്ചു വരാതെ പോയ മൊട്ടത്തലയന്‍ കുട്ടിയുടെ ചിത്രം കാണിച്ചാല്‍ അവന് തിരിച്ചറിയുമെന്നും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നും പ്രത്യാശയോടെ തുഷ ഫെയ്സ്ബുക്കിലെഴുതി. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷിക്കുകയും ഊറ്റം കൊള്ളുകയും ചെയ്ത ചിത്രമായിരുന്നു അത്. ഒരാഴ്ചക്കകം തരുണ്‍ ആശുപത്രി വിടുമെന്ന് അവരെഴുതി.
പൊടുന്നനെ കാര്യങ്ങളെല്ലാം വിപരീതമായി, ഇന്നലെ പുലര്‍ച്ചെ ജൂണിന്റെ മറ്റൊരു മഴച്ചിത്രമായി വിക്ടര്‍ ജോര്‍ജിനു പിന്നാലെ അവനും പോയി.മൂടിവെക്കപ്പെട്ട വിതുമ്പുന്ന, വിറക്കുന്ന ഇന്ത്യയെന്ന നേരിനെ പുറം ലോകത്തെ അറിയിക്കാന്‍ അവന് ആയുധമാക്കിയത് സ്വന്തം ജീവിതം തന്നെയായിരുന്നു. പകരം വെക്കാനാവാത്ത ഈ ബലി പാഴാവാതിരിക്കട്ടെ-മാവോയിസ്റുകളുടെ ആയുധപ്പുരയെന്ന് ഭരണകൂടവും പട്ടാളവും നമ്മളോടു പറഞ്ഞു തന്ന ഛത്തീസ്ഗഢിലെ അബുജ്മാഢ് ദേശത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ നടത്തിയ യാത്രക്കിടെ മലേറിയ ബാധിച്ച് ഇന്നലെ പുലര്‍ച്ചെ ജീവിതത്തോട് വിടപറഞ്ഞ തെഹല്‍ക്ക ഫോട്ടോ ജേണലിസ്റ്റ് തരുണ്‍ സെറാവത്തിന്റെ വിയോഗത്തെക്കുറിച്ച് സവാദ് റഹ്മാന് എഴുതുന്നു
ഇ-മെയില്‍ വിലാസം വേട്ടക്കഥ അഥവാ എത്തിനോട്ടക്കാരുടെ എത്തിക്സ്
മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാന്‍ പുസ്തകവുമായി ഇറങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ലേശമെങ്കിലും മര്യാദ അവശേഷിക്കുന്നുവെങ്കില്‍ പൌരാവകാശങ്ങള്‍ക്കും സ്വൈര്യ ജീവിതത്തിനുംമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ മനുഷ്യരോട് മാപ്പിരക്കുകയാണ് ആദ്യം ചെയ്യേണ്ടത്.