ഒറ്റച്ചിറകിനാല്‍ പറക്കുന്ന ദൂരങ്ങള്‍

ജന്മത്തിന്റെയും മരണത്തിന്റെയും പടവുകളില്‍ വല്ലാതെ തനിച്ചു നിന്ന രണ്ടു പെണ്‍മുഖങ്ങള്‍. സെറീന എഴുതുന്നു

ഭൂമിയുടെ വസന്തം നിശബ്ദതയുടെ കവിതകള്‍ എഴുതുകയാണ്

ഭാവന കൊണ്ട് ജീവിക്കുന്നതെങ്ങനെയെന്നു പറഞ്ഞു തന്ന വാക്കുകളുടെ രാജകുമാരിക്ക് അറിയാതിരിക്കുമോ, നിശ്വാസങ്ങള്‍ കൊണ്ട് തൊടുന്നതെങ്ങനെയെന്ന്, കാറ്റിനോടൊപ്പം വഴി നടക്കുന്നതെങ്ങനെയെന്ന്, മഴയിലേക്ക് മണമായി പുനര്‍ജ്ജനിക്കുന്നതെങ്ങനെയെന്ന്.

മരണത്തോളം പെയ്യുന്ന ചില മഴകള്‍

വാക്കുകളാണ് ഭൂമിയിലെ ഏറ്റവും നിസ്സഹായരായ ജീവികളെന്നു ചിലപ്പോള്‍ തോന്നും, ഒരു ഹൃദയത്തെ ചേര്‍ത്ത് പിടിക്കാന്‍ വിരലുകള്‍ക്ക് അതിനേക്കാള്‍ ത്രാണിയുണ്ടെന്നും. ചേര്‍ത്ത് പിടിക്കുമ്പോള്‍ പനി ആറിയതിന്റെ വിയര്‍പ്പു ഗന്ധം അവരെ ചൂഴ്ന്നു നിന്നിരുന്നു, അമ്മയുടെ മണം അതാണെന്ന് എനിക്കപ്പോള്‍ തോന്നി. ഇടയ്ക്കെപ്പോഴെങ്കിലും പനിവന്നു മാറുമ്പോള്‍ ആ പനിചൂടിന്റെ വിയര്‍പ്പു ഗന്ധം വത്സലേച്ചിയുടെ ഓര്‍മ്മ കൊണ്ടു വരും. കരയാന്‍ തോന്നും .

പുഴുവായുറങ്ങി, പൂമ്പാറ്റയായുണര്‍ന്നു..*

അടുത്തറിഞ്ഞ ഓരോ സ്ത്രീയും ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ട് കണ്ടും കേട്ടും മോഹിച്ച കടും നിറങ്ങളുടെ ഒരു അകം പൊറുതി. ആ നിറങ്ങളാണ് കീ ബോര്‍ഡില്‍ നിന്ന് നേരെ നടന്നു കേറാവുന്ന ഈ മാന്ത്രിക ലോകത്തെ ഇത്രയേറെ പ്രിയപ്പെട്ടതാക്കുന്നത്.