വിസ്കൊന്‍സിനിലെ വെടിയുണ്ടകള്‍ നമ്മോടു പറയുന്നത്

വെടിയുണ്ടകള്‍, എത്ര വേഗമാണ് ജീവനുള്ള മനുഷ്യരെ ഓര്‍മ്മയിലേക്ക് ചുരുട്ടിക്കെട്ടുന്നത്! ഇന്ത്യയിലടക്കം തോക്കുകള്‍ വ്യാപകമാവുന്ന കാലം ഏറെ അകലത്തല്ല എന്ന് വാര്‍ത്തകള്‍ പറഞ്ഞുതരുന്നു. വല്ലാതെ വയലന്റാവുന്ന ഒരു തലമുറയുടെ വരവു ഘോഷിക്കുന്നു നമ്മുടെ ചോരത്തിണര്‍പ്പുള്ള വീഡിയോ ഗെയിമുകള്‍. ഒറ്റ വെടിക്ക് എല്ലാ പ്രശ്നങ്ങളും തീര്‍ക്കാമെന്നു കരുതുന്ന മനുഷ്യരുടെ ആ കാലം വരാതിരിക്കട്ടെ എന്നു തന്നെയാണ് വിസ്കോന്‍സിനിലെ ദേവാലയം ഉറക്കെപ്പറയുന്നത്.

ഇറ്റാലിയന്‍ വെടിയുണ്ടകളും നമ്മുടെ നിവരാത്ത വാലും

ആഴക്കടലില്‍ ഇറ്റാലിയന്‍ നാവികര്‍ രണ്ട് മലയാളി മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷാജഹാന്‍ എഴുതുന്നു> ആണ്ടില്‍ പല തവണ നമ്മുടെ നാട്ടില്‍ പിടിക്കപ്പെടുന്ന പാക്കിസ്ഥാനിയോടും ശ്രിലങ്കക്കാരനോടും മ്യാന്‍മറുകാരനോടും കെനിയക്കാരനോടും ഇതേ വിധേയത്വമുണ്ടോ നമുക്ക്?