ടൈംസ് ഓഫ് ഇന്ത്യ മാതൃഭൂമിക്ക് കുത്തക അല്ലാതായത് എപ്പോള്‍?

23 വര്‍ഷം കൊണ്ട് ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് എന്ത് മാറ്റമാണുണ്ടായത്? തങ്ങളുടെ അംഗങ്ങളായ ചെറുകിട- ഇടത്തരം പത്രങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍ പരസ്യനിരക്കും വിലയും കുറച്ച് രണ്ട് പത്ര ഭീമന്‍മാര്‍ കൈ കോര്‍ക്കുമ്പോള്‍ രാജ്യത്തെ പത്രമുടമ സംഘടനയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിക്ക് എന്ത് പറയാനുണ്ട്? മാതൃഭൂമി പത്രം ടൈംസ് ഓഫ് ഇന്ത്യയെ കൈപ്പിടിച്ച് കേരളത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന സാഹചര്യത്തില്‍ ഒരു സാധാരണ പത്ര വായനക്കാരന്‍റ സന്ദേഹങ്ങളാണിവ.