ഫഹദ് ഫാസില്‍: മെട്രോപുരുഷ കാമനകളുടെ താരശരീരം

സ്ത്രീലമ്പടനും ആകര്‍ഷണീയനുമായ ഈ പുരുഷ നായകനെ തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തിരക്കഥാകൃത്തും സംവിധായകരുമടങ്ങുന്ന സംഘത്തിന്റെ മാനസികവ്യാപാരങ്ങള്‍ എന്തൊക്കെയാണ്? എവിടെനിന്നാണ് ഈ കഥാപാത്രങ്ങള്‍ ജനിക്കുന്നത്? ഇവരൊക്കെ ചുറ്റുമുള്ളവരാണോ? അതോ, തികച്ചും സാങ്കല്‍പികമോ? -റ്റിസി മറിയം തോമസ് എഴുതുന്നു

മങ്കിവീട്

കുടിയിറക്കപ്പെട്ട കുരങ്ങുകളുടെ പ്രകൃതിയ്ക്കുമേലെയാണ് കുടിയേറുന്ന മനുഷ്യരുടെ സ്വപ്നപ്രകൃതി പണിയപ്പെടുന്നത്. നഷ്ടപ്പെട്ട പരിസ്ഥിതിയ്ക്കുവേണ്ടി ഇപ്പോഴും കുരങ്ങുകള്‍ അലഞ്ഞുതിരിയുമ്പോള്‍ മനുഷ്യര്‍ അതിനുമേലെ തന്റെ വ്യാജപ്രകൃതി നിര്‍മ്മിച്ചെടുക്കുന്നു. എവിടെ നിന്നാണ് നഗരമധ്യത്തില്‍ ഇത്രയധികം കുരങ്ങുകള്‍ എത്തപ്പെടുന്നത്!

കാടുകള്‍ നഷ്ടപ്പെട്ട കുരങ്ങുകള്‍ക്കൊപ്പമാണ് മനുഷ്യര്‍ വീടുതേടുന്നതും ഗൃഹാതുരതയുടെ സമാനതകളെ പുനഃസൃഷ്ടിക്കുന്നതും. നാം പണിതീര്‍ത്ത കോണ്‍ക്രീറ്റ് വനത്തിനുള്ളില്‍ കുരങ്ങുകളാകട്ടെ അവരുടെ പച്ചപ്പ് തിരയുകയും ചെയ്യുന്നു. ബാംഗ്ളൂര്‍ ജീവിതത്തില്‍, വീടിന്റെ സ്വകാര്യതയിലേക്ക് ഏതു നിമിഷവും ചാടിവീഴാവുന്ന കൂട്ടുകാരായിരിക്കുന്നു ഞങ്ങള്‍ക്കിപ്പോള്‍ കുരങ്ങുകള്‍. ജീവിതത്തിലേക്ക് അവ ചാടി വന്ന അനേകം നിമിഷങ്ങളുണ്ട് -എഴുത്തും ചിത്രങ്ങളും റ്റിസി മറിയം തോമസ്

സ്ത്രീശാക്തീകരണ കാലത്ത് ലിസ്സിയുടെ ജീവിതം

കട്ടഞ്ചായ കുടിച്ച ഗ്ളാസും കഴുകിവെച്ച് സാരിത്തുമ്പ് കൊണ്ട് കൈയും മുഖവും തുടച്ച് ലിസി പറഞ്ഞു’ഒരു പെടച്ചിലാ ചേച്ചീ ഇപ്പഴും. എന്റെ കൊച്ചിനെയൊന്ന് കാണാമ്പറ്റാത്തതിന്റെയൊന്നുമല്ല. മറ്റവനിപ്പോഴും ഒറ്റത്തടിയായി നടക്കുവാ. എന്നെ കാണുമ്പ കാണുമ്പ പേനാക്കത്തീം കാണിച്ച് ഭീഷണീമൊണ്ട്. എന്നാത്തിനായിരുന്നു ചേച്ചീ… അതിന്റെയൊരു ആന്തലാ ചെലപ്പോഴൊക്കെ നെഞ്ചിലേ….’- ഒരു സിദ്ധാന്തത്തിനും ഉള്‍ക്കൊള്ളാനാവാത്ത പച്ച ജീവിതത്തിന്റെ നിശ്ശബ്ദ വിലാപം. ടിസി മറിയം തോമസ് എഴുതുന്നു

ഹാവൂ… കഴിഞ്ഞു, എന്തുവാരുന്നു അത്?

ഒരു സിനിമ പ്രദര്‍ശനത്തിനു എത്തുംമുമ്പേ, അതിന്റെ നിര്‍മാണം നടക്കുമ്പോള്‍ തന്നെ, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ തന്നെ അതിന്റെ പ്രേക്ഷകരും തയ്യാറെടുത്തുകൊണ്ടിരിക്കയാണ്. കൊടുത്ത കാശ് മുതലാവുന്നതിനേക്കാളുപരി പാളിച്ചകളും ഏച്ചുവെപ്പുകളുമില്ലാത്ത കഥയും കഥപറച്ചിലും അഭിനയമികവും നമ്മളാഗ്രഹിക്കുന്നു. പ്രത്യേകിച്ചും സിനിമയുടെ മുന്നിലും പിന്നിലുമുള്ളവരും പ്രേക്ഷകരും സമപ്രായക്കാരും സമകാലീനരും ആയിരിക്കുമ്പോള്‍.

…and she just asks me what’s there in FB?

-വനിതാ ദിനത്തില്‍ നാലാമിടം പ്രസിദ്ധീകരിച്ച ‘പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍’സംവാദം തുടരുന്നു. ടിസി മറിയം തോമസ് എഴുതുന്നു: ഫെയ്സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ഇടങ്ങളില്‍ സ്വയം പ്രകാശിപ്പിക്കുന്ന സ്ത്രീകളുടെ അഭിപ്രായങ്ങള്‍ പോലെ പ്രധാനമാണ് FBയില്‍ നിന്ന് ഒഴിവായിനില്‍ക്കുന്നവരുടെയും. ഈ തോന്നലാണ്,ആലോചനയാണ് ഒരു സര്‍വേയിലേക്ക് വഴി തെളിച്ചത്.