ചരിത്രത്തില്‍നിന്ന് അറ്റുവീണ രണ്ടിടങ്ങള്‍

ഭോജ്പൂരിലെയും വിദിഷയിലെയും പുരാതന വഴികളിലൂടെ ഒരു ക്യാമറയുടെ സഞ്ചാരം. അശ്വതി സേനന്‍ പകര്‍ത്തിയ ചിത്രങ്ങള്‍,യാത്ര കുറിപ്പുകള്‍.

മഴമേഘങ്ങള്‍ക്കൊപ്പം തിരുനെല്ലിയിലേക്ക്

മാനന്തവാടിയുടെ തിരക്കുകള്‍ പിന്നിട്ട് പതുക്കെ പതുക്കെ കാടിന്റെ മടിത്തട്ടിലേക്ക്. മഴ പെയ്തുതോര്‍ന്നിരിക്കുന്നു. ഒരു മാന്‍കൂട്ടം നനഞ്ഞ് റോഡരികില്‍ നില്‍ക്കുന്നു. ആദ്യത്തെ പെരുമഴ അവയെ അല്പമൊന്ന് അസ്വസ്ഥരാക്കിയിട്ടുണ്ട് എന്നു തോന്നി. മരം പെയ്യുന്ന ശബ്ദം!

രമിക്കുന്ന ബുദ്ധന്റെ നാട്ടില്‍

ക്യാമറ കൊണ്ടും വാക്കു കൊണ്ടും ഒരാള്‍ ഒരു ദേശത്തെ പകര്‍ത്തിയ വിധം. മാധ്യമ പ്രവര്‍ത്തകനായ കെ. ആര്‍ രണ്‍ജിത്തിന്റെ ഭൂട്ടാന്‍ യാത്രാനുഭവം: വായിച്ചും കേട്ടുമറിഞ്ഞ ഭൂട്ടാനിലേക്കാണ് ചെന്നിറങ്ങിയത്. ഇടവഴികളില്‍ ട്രാവലോഗ് എഴുത്തുകള്‍ ചിരിച്ചും ചുണ്ണാമ്പുചോദിച്ചും വഴിതെറ്റിക്കാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തിമ്പു നഗരത്തില്‍ ചെന്നിറങ്ങിയപ്പോള്‍ ആദ്യം തിരഞ്ഞത് കെട്ടിടങ്ങള്‍ക്ക് കണ്ണുപറ്റാതിരിക്കാന്‍ വരഞ്ഞുവെയ്ക്കുന്ന ജ്വലിക്കുന്ന ലിംഗവും ഓഷോയേക്കാള്‍ നൂറിരട്ടി വീര്യത്തോടെ സ്വതന്ത്രചിന്തയും ലൈംഗികതയും കലാപവും ആഘോഷിച്ച ഉന്മാദിയായ വിശുദ്ധന്‍ ഡ്രുപ്ക കുന്‍ലേയുടെ ശേഷിപ്പുകളുമായിരുന്നു.

സോനാമാര്‍ഗ്: പാതിമുറിഞ്ഞൊരു സ്വപ്നം

ജസ് ലിന്‍ ജെയ്സന്റെ കശ്മീര്‍ യാത്രാകുറിപ്പിന്റെ രണ്ടാം ഭാഗം: വൈകാതെ വെള്ളയുടെ കാന്‍വാസിലേക്ക് രാത്രി കോരിയൊഴിച്ചു, ഇരുട്ടിന്റെ കടും നിറങ്ങള്‍. എങ്കിലും പകലിന്റെ അവസാനതരിയും പെറുക്കിയെടുത്താണ് ഞാനവിടം വിട്ടത്.

എന്നിട്ടും എത്തുന്നില്ല ഹിമാലയം 

വി.ബാലചന്ദ്രന്‍ എഴുതിയ യാത്രാ കുറിപ്പ് അവസാനിക്കുന്നു: ഞാന്‍ പാക്കിസ്ഥാനിലേയ്ക്ക് നോക്കി. അവിടെ നിന്ന് ആരോ എന്നെയും നോക്കുന്നുണ്ട്. പെട്ടെന്ന്, ഒരു ഉള്‍പ്രേരണയാലെന്നവണ്ണം ഞാനയാളെ നോക്കി കൈവീശി. ഒരു നിമിഷം. പാക്കിസ്ഥാനികള്‍ എന്നെ കണ്ണെടുക്കാതെ നോക്കുന്നു. പെട്ടെന്നതാ, അവരും ആവേശത്തോടെ കൈവീശുന്നു. ഒരാള്‍ അയാളുടെ കുഞ്ഞിനെ എടുത്തുയര്‍ത്തി എനിക്കു കാണിച്ചു തരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി^

വി. ബാലചന്ദ്രന്റെ ഹിമാലയന്‍ ബുള്ളറ്റനുഭവം അവസാനിക്കുന്നു