മരണം തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു

ജിമ്മിജോര്‍ജിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്ന വേളയില്‍ സര്‍ജു എഴുതുന്നു: മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍.യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്. ദൈവത്തിന്റെ കടല്‍ക്കരയില്‍ മരിച്ചവരുടെ ബീച്ചുവോളി നടക്കുമ്പോള്‍ അയാളുടെ ഓര്‍മ്മയ്ക്കായി മൂന്നു ഭൂഖണ്ഡങ്ങളില്‍ റ്റൂര്‍ണമെന്റുകളും സ് റ്റേഡിയങ്ങളുമുണ്ടായി.ഒരു ബാക് കോര്‍ട്ട് സ്മാഷ് പോലെ മരണം ജീവിതത്തെ തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു. കുടക്കച്ചിറയുടെ ആ പുരാവൃത്തങ്ങള്‍ കേരളപാഠങ്ങളിലെ അപൂര്‍വ്വതയുള്ളൊരു അദ്ധ്യായം-ജിമ്മിജോര്‍ജിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്ന വേളയില്‍ ആ ഓര്‍മ്മയുടെ പല വഴികളിലൂടെ ഒരു സഞ്ചാരം. സര്‍ജു എഴുതുന്നു.

പീജിയുടെ ലോകം; എന്റെയും

പുസ്തകങ്ങളിലൂടെ ലോകം ചുറ്റിയ ഒരാളും കടലിലൂടെ ലോകം ചുറ്റിയൊരാളും തമ്മിലുള്ള മുഖാമുഖം. പീജിയുടെ ലോകത്തെക്കുറിച്ച് നിരഞ്ജന്‍ എഴുതുന്നു

ആര്‍ക്കുവേണം വിപ്ലവകാരികളെ?

ശനിയാഴ്ച പുലര്‍ച്ചെ ജീവിതത്തോടു വിടവാങ്ങിയ സഖാവ് പി.വി കുഞ്ഞിരാമന്റെ ജീവിതം. മാധ്യമങ്ങളും പൊതുസമൂഹവും ആ ജീവിതത്തോടും മരണത്തോടും പുലര്‍ത്തിയ നിസ്സംഗതയുടെ രാഷ്ട്രീയം. ബ്ലോഗെഴുത്തുകളിലൂടെ ശ്രദ്ധേയനായ നിത്യന്‍ എഴുതുന്നു

പ്രിയപ്പെട്ട തിയോ…

നിതാന്തമായ മൌനത്തിലേക്കു പിന്‍വാങ്ങിയെങ്കിലും അങ്ങ് ബാക്കിവെച്ച റീലുകള്‍ ഞങ്ങളുടെ മനസ്സില്‍ ഇടമുറിയാതെ ഓടിക്കൊണ്ടിരിക്കും. വിഖ്യാത ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ ആഞ്ചലോ പൌലോസിന് ഹൃദയം കൊണ്ട് ഒരു യാത്രാമൊഴി. എന്‍.പി സജീഷ് എഴുതുന്നു

സ്നേഹിച്ചും വെറുത്തും അഴീക്കോടിനൊപ്പം

പൊറുക്കലുകളുടെ, ക്ഷമാപണങ്ങളുടെ ആ ക്യൂവില്‍ ഒന്നു ചെന്നു നില്‍ക്കേണ്ടതായിരുന്നുവെന്ന് എന്നെപ്പോലൊരാളെ ആവര്‍ത്തിച്ച് കുത്തിമുറിച്ച്, ആ പൂര്‍ണ വിരാമം. മാപ്പ്, മാഷേ..