അവനെയാണ് എന്റെ ഭാഷാശാസ്ത്രത്തിലിട്ട് വെട്ടിക്കൊന്നത്

ശാന്തന്‍ , സൌമ്യന്‍ . മത്തായി ചാക്കോയ്ക്ക് ശേഷം എന്നെ സ്പര്‍ശിച്ച ഏറ്റവും വലിയ എസ്.എഫ്.ഐ നേതാവ് . (ഒന്നാം വര്‍ഷം ഞാന്‍ അവനെ കണ്ടിരുന്നെങ്കില്‍ ഞാന്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നേനെ ) ജ്വാലാമുഖമായ ബോധത്തെ ശാന്തിയുടെ പകര്‍ച്ചവ്യാധിയായി ചുറ്റുമുള്ളവരില്‍ ബാധിപ്പിക്കുന്നവന്‍ . നിങ്ങള്‍ കാണുന്ന ഈ ചിത്രത്തെ മുപ്പതു വര്‍ഷം പുറകിലേക്ക് മോര്‍ഫ് ചെയ്തെടുത്താല്‍,നിങ്ങള്‍ക്ക് ഏറ്റവും ഒടുവിലായി ,ഏറ്റവും വലിയ ശല്യമായി അനുഭവപ്പെടുന്നതിനെ ആര്‍ജ്ജവം എന്ന് ഞാന്‍ പേര്‍ വിളിക്കും .ജ്ഞാനം , തെളിവുബോധം ,മനുഷ്യസ്നേഹം ,രാഷ്ട്രീയം എന്നൊക്കെ തെല്ല് രഹസ്യമായും – വീട്ടിലേക്കുള്ള യാത്രാമധ്യേ ഇന്നലെ രാത്രിയില്‍ വടകരക്കടുത്ത് വള്ളിക്കാട് വെച്ച് അക്രമി സംഘം വെട്ടിക്കൊന്ന റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കാമ്പസ് കാലം. ജോ മാത്യു എഴുതുന്നു

 

 

രാത്രി പന്ത്രണ്ട് കഴിഞ്ഞു കാണും. ചെയ്തു കൊണ്ടിരുന്ന ജോലിയില്‍ നിന്ന് ഒരു ഇളവ് എടുത്ത് ഫേസ്ബുക്ക് തുറന്ന് മറിച്ചുനോക്കുകയായിരുന്നു . പണ്ടൊക്കെ ടി.വി ചാനലുകള്‍ ബ്രൌസ് ചെയ്യുന്നത് പോലെ. ന്യൂസ് ഫീഡില്‍ എപ്പോഴോ ടി.പി ചന്ദ്രശേഖരന്‍ എന്ന് തുടങ്ങുന്ന ഒരിനം വന്നു താണുപോയി . കോളേജില്‍ ഒരുമിച്ചു പഠിച്ച ആളായത് കൊണ്ട് “ഇവനെന്താ നെയ്യാറ്റിന്‍കരയില്‍ മത്സരിക്കാന്‍ പോകുന്നോ ?” എന്ന് മനസ്സില്‍ ചോദിച്ചു കൊണ്ട് മുഖപുസ്തകത്താളുകളില്‍ ലൈക്കടിച്ചും മറ്റും മുന്നേറി .പിന്നെയും കുറെ തവണ കൂടെ ന്യൂസ് ഫീഡ് പഴയ കോളേജ്മേറ്റിന്റെ പേരുമായി ഒഴുകിയപ്പോള്‍ അതിലൊന്നില്‍ അമര്‍ത്തി നോക്കി .നോക്കിയെന്നെ പറയാവൂ . വായിച്ചെന്നൊന്നും പറയരുത് .”ടി .പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നു ” എങ്ങിനെ എഴുതാന്‍ പറ്റി ഈ തെണ്ടികള്‍ക്ക് ഇങ്ങിനെയൊരു വാക്യം ?

ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു .ആ വാക്യം എഴുതിയവനോടുള്ള ദേഷ്യം ആയിരിക്കണം അര്‍ദ്ധരാത്രിയില്‍ എന്റെ ബോധത്തിന്റെ കെട്ടുകളെ വിടുവിച്ചത് .അടുത്ത മുറിയില്‍ നിന്ന് ഭാര്യയും മൂത്ത മകനും ഓടി വന്നു .ഒന്നും പറയാന്‍ ആവാതെ ആ വാര്‍ത്ത ചൂണ്ടി ലാപ് ടോപ് എടുത്തു കൊടുത്തു .മരിച്ച ആള്‍ ആരാണെന്ന് അറിയില്ലെങ്കിലും എന്റെ പ്രതികരണം കൊണ്ട് ,അവര്‍ക്കതിന്റെ ഗൌരവം പിടി കിട്ടുകയും ,കൊണ്ട് പോയി മുഖം കഴുകിപ്പിച്ച് ,കിടത്തുകയും ,ഉറങ്ങിയെന്നു അവര്‍ക്ക് തോന്നുന്നത് വരെ കാവലിരിക്കുകയും ചെയ്തു . ഇതിനു മുമ്പ് ഏതെങ്കിലും മരണത്തോട് ,സമാനമായ രീതിയില്‍ ഞാന്‍ പ്രതികരിച്ചത് ,വിജയന്‍ മാഷുടെയും,എന്നെ മുലപ്പാലൂട്ടിയ ഒരു അമ്മായിയുടെയും മരണത്തോടാണ് എന്നറിയുന്നത് കൊണ്ട് ഭംഗി കുറഞ്ഞ നാടകങ്ങള്‍ ഉണ്ടാവാതെ ആ രാത്രി എന്നെ ഭാര്യയും മകനും കാത്തു . പിന്നീട് എണീറ്റ് ഞാന്‍ ഐ.വി ബാബുവിനെ വിളിച്ചു .എനിക്കറിയുമായിരുന്നു അവന്‍ ഉറങ്ങിയിട്ടില്ലെന്ന് . അവന്റെ സമചിത്തതയെ കടപുഴക്കി ഒഴുകി തീര്‍ന്നപ്പോള്‍ തോന്നി , ഇനി ഉറങ്ങാന്‍ കിടക്കാമെന്ന്.
ടി പി ചന്ദ്രശേഖരന്‍ എന്റെ അടുത്ത സുഹൃത്തൊന്നുമല്ല. ഒരേ കാലത്ത് ഒരേ കോളേജില്‍ പഠിച്ചു . വ്യത്യസ്ത തലങ്ങളില്‍ അതിന്റെ പൊതുമണ്ഡലത്തില്‍ പെരുമാറി .അവസാന വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ അടുത്ത് ഇടപഴകി . പിന്നെ കണ്ടിട്ടില്ല . മലയാള പത്രം വായിക്കുന്നത് കൊണ്ട് ഞാന്‍ കേട്ടിട്ടുണ്ട് . കേള്‍ക്കുന്നുമുണ്ട് .അത്രയേയുള്ളൂ .പിന്നെന്തിനു എഴുതണം എന്ന് ചോദിച്ചാല്‍ “അറിയില്ല” എന്ന് തന്നെ ഉത്തരം പറയും . ഞാന്‍ എഴുതുന്നത് അയാളെ കുറിച്ചല്ല ,എന്നെ കുറിച്ചാണ് എന്ന് ഒരു ന്യായവാദം മുടന്തി തോളില്‍ കയറി ഇരിക്കുന്നുമുണ്ട് . അതിനാല്‍ ഇഷ്ടത്തിനു വിപരീതമായി പ്രഥമപുരുഷസര്‍വ്വനാമം കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്നു .

സൌമ്യത കൃത്യമായും വിദ്യാര്‍ഥിനേതാക്കളുടെ മുഖമുദ്ര അല്ലാതിരുന്ന ഒരു കാലത്താണ് കലാലയങ്ങളിലൂടെ കടന്നു പോന്നത്. ആദ്യം പഠിച്ച ദേവഗിരി കോളേജില്‍, തക്കം കിട്ടുമ്പോഴൊക്കെ എസ്.എഫ്.ഐ ക്കാരെ തല്ലുക എന്ന കലാപരിപാടി മുറയ്ക്ക് നടത്തി വന്നിരുന്ന കെ.എസ്.യുക്കാര്‍ക്കായിരുന്നു രൌദ്രവേഷം. അവര്‍ക്ക് അത് നന്നായി ഇണങ്ങുകയും ചെയ്തിരുന്നു. കമ്പിപ്പാര കൊണ്ട് മത്തായി ചാക്കോയുടെ തല അടിച്ചു പിളര്‍ത്തിയത് കണ്‍മുന്നില്‍ വെച്ചായിരുന്നു .പിന്നീട് ചേര്‍ന്നത് ഒഞ്ചിയത്തിന്റെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന മടപ്പള്ളി കോളേജിലാണ് . എസ്.എഫ്.ഐക്ക് സമഗ്രാധിപത്യം . എങ്കിലും തെരഞ്ഞെടുപ്പില്‍ ചില സീറ്റുകളിലൊക്കെ കെ.എസ്.യു വിജയിക്കും. അടിക്ക് മുടക്കമൊന്നുമില്ലായിരുന്നു.

പക്ഷെ എസ്.എഫ്.ഐക്കാരുടെ അടിക്ക് ഒരു അനുഷ്ഠാനകലയുടെ സ്വഭാവമായിരുന്നു, ആ കോളേജില്‍ .കേരളത്തില്‍ എവിടെയെങ്കിലും ഒരു കെ.എസ്.യു-എസ്.എഫ്.ഐസംഘട്ടനം ഉണ്ടായാല്‍ സമരം നടത്തുകയും, ജാഥ പോകുന്ന വഴിയില്‍ ഒരു പ്രമുഖ കെ.എസ്.യു നേതാവിനെ ക്ലാസ്സില്‍ നിന്നിറക്കി രണ്ടെണ്ണം പൂശുകയും ചെയ്യും. അവനെയല്ലാതെ മറ്റാരെയും തല്ലില്ല.വേറെയാരും ഇല്ല എന്നും പറയാം. അവനും അതില്‍ പരാതി ഉള്ളതായി തോന്നിയിട്ടില്ല . (ശാന്തസ്വരൂപനും ,സദാ സുസ്മേരവദനനുമായ ആ നല്ല കൂട്ടുകാരന്‍ ഇപ്പോഴും സജീവ രാഷ്ര്ട്രീയത്തില്‍ ഉള്ളത് കൊണ്ട് പേര് പറയുന്നില്ല ).

എന്നാല്‍ അട്ടിപ്പേറായി കിട്ടിയ ഒരു ധാര്‍ഷ്ട്യം പുതച്ചാണ് ഈ കൌമാരക്കാര്‍ മറ്റു കൌമാരക്കാരുടെ മേല്‍ കുതിര കേറിയിരുന്നത് .രാഷ്ട്രീയം തലയില്‍ കയറി ഇരുന്നെങ്കിലും ,അതിനോടോപ്പമോ ,അതിലേറെയോ ആയി സാഹിത്യം,അപ്പോള്‍ തുറന്ന് കിട്ടിയ തലയ്ക്കുള്ളിലെ ഇടങ്ങളില്‍ വ്യാപരിച്ചിരുന്നത് കൊണ്ട് പ്രസ്ഥാനങ്ങളില്‍ ഒന്നും ചേര്‍ന്നില്ല .എന്നാല്‍ നിശãബ്ദനായി ഇരുന്നുമില്ല .സ്വന്തം നിലയ്ക്കങ്ങ് ഒച്ച വെച്ചു .

കഥ ചുരുക്കി പറഞ്ഞാല്‍ ,മൂന്നാം വര്‍ഷം കൂട്ടുകാര്‍ ഒരു തമാശ പറഞ്ഞു ; നീ മത്സരിക്ക് , സ്വതന്ത്രനായി .എന്തായാലും ജയിക്കാന്‍ പോകുന്നില്ല .നിന്റെ പ്രസംഗരോഗം തീര്‍ക്കുകയും ചെയ്യാം .പക്ഷെ കുട്ടികള്‍ തോല്‍പ്പിച്ചു . അവര്‍ ഓടി വന്ന് വോട്ട് ചെയ്ത് സ്റുഡന്റ്റ് എഡിറ്റര്‍ ആക്കി വിട്ടു എന്നെ . ഒരു കെ.എസ്.യുക്കാരനും കൂടെ ജയിച്ചെങ്കിലും അത് പ്രശ്നമായില്ല . രാഷ്ട്രീയ ബോധത്തിന്റെ ഈറ്റില്ലത്തില്‍ ഒരു “അരാഷ്ട്രീയക്കാരന്‍ ” വിജയിച്ചതിലെ അപകടത്തെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ അന്ന് കോളേജില്‍ വന്നത് , എം.എല്‍.എ ആയിരുന്ന എം .ദാസന്‍ ആണ്. അരാഷ്ട്രീയതയേക്കാള്‍ വലിയ തെറിവാക്ക് അന്നും ഇന്നും നാം കണ്ടു പിടിച്ചിട്ടില്ല .

 

 

മൂന്നാം കൊല്ലം ഒരു പ്രശ്നമുണ്ടായി . ഒരു പുതിയ പ്രിന്‍സിപ്പല്‍ വന്നു, തിരുവനന്തപുരത്ത് നിന്ന് . യഥാര്‍ത്ഥത്തില്‍ പോസ്റ്റിംഗ് വന്നത് ,മലയാളത്തിലെ അന്നത്തെ (ഇന്നത്തെയും ) വലിയ ഒരു സാഹിത്യ പ്രതിഭയ്ക്കാണെന്നും,ആ പ്രതിഭ മലബാറില്‍ ആണെങ്കില്‍ തലശേãരി ബ്രണ്ണന്‍ മാത്രമേ പറ്റൂ എന്ന് ശഠിച്ചുവെന്നും ,അത് സമ്മതിച്ചുവെന്നും, അങ്ങിനെയാണ് തനിക്ക് ഇവിടെ വരേണ്ടി വന്നതെന്നും ആ സാര്‍ ആദ്യമേ തന്നെ പറഞ്ഞു .

പക്ഷെ അയാള്‍ തീര്‍പ്പുറച്ച ഒരു ഹിന്ദു വര്‍ഗീയവാദി ആയിരുന്നു. അയാള്‍ ശബ്ദം ഒന്നും പുറപ്പെടുവിക്കാതെ കാര്യങ്ങള്‍ ചെയ്തു വന്നു. അതിന്റെ ഭാഗമായി അയാള്‍ “ഭഗവദ് ഗീത ക്ലാസുകള്‍” കോളേജില്‍ തുടങ്ങി .മെയിന്‍ ഷിഫ്ററുകള്‍ ഒക്കെ തീര്‍ന്ന ഉച്ചനേരങ്ങളില്‍ അയാള്‍ ക്ലാസെടുത്തു തുടങ്ങി . കുട്ടികള്‍ , മുഖ്യമായും പെണ്‍കുട്ടികള്‍ അതില്‍ പങ്കെടുത്തു തുടങ്ങി . ഇത് ഒരു പ്രശനമാണല്ലോ എന്ന് തിരിച്ചറിഞ്ഞ ഞങ്ങളുടെ ഗ്രൂപ്പിന് ഇത് ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ ആവുമായിരുന്നില്ല .മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഒരു സംഘടന കൂടെ വേണം . ഞങ്ങള്‍ എസ്.എഫ്.ഐയെ സമീപിച്ചു . അരാഷ്ട്രീയതയുടെ ലേബല്‍ നേരത്തെ പതിച്ചു നല്‍കിയത് കൊണ്ട് എന്റെ കൂട്ടുകാര്‍ പറയുന്നതും എന്റെ പേരില്‍ തള്ളപ്പെട്ടു .

ഈ വാര്‍ത്ത എന്നോട് പറഞ്ഞ സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞു , നില്‍ക്ക്, ഞാന്‍ ചന്ദ്രശേഖരനോടും കൂടി ഒന്ന് സംസാരിക്കട്ടെ എന്ന് . പിന്നെ സംസാരിച്ചു . ചന്ദ്രശേഖരന്‍ കൂടെ നില്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ എസ്.എഫ്.ഐ കൂടെ വന്നു . ഞാനും ചന്ദ്രശേഖരനും ഒരുമിച്ചാണ് ആ പ്രിന്‍സിപ്പലിനെ നേരിട്ടത്. അയാള്‍ കോത്താരി കമ്മീഷന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ,ഞങ്ങള്‍ ഗീതാപ്രഭാഷണം കേള്‍ക്കാന്‍ വന്ന ആ കുട്ടികളോട് കാര്യകാരണ സഹിതം ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും അവര്‍ എഴുന്നേറ്റു പോവുകയും ചെയ്തു .

പിറ്റേന്നു ഞങ്ങള്‍ ആരും കോളേജില്‍ കയറിയില്ല . ആ കുന്ന് ആര്‍.എസ്.എസുകാര്‍ കീഴടിക്കിയിരുന്നു . ചുരുക്കിയാല്‍ ഒന്നര മാസം കഴിഞ്ഞാണ് കോളേജ് തുറന്നത് . അക്കാലമൊക്കെയും നാട് നീളെ നടന്നു ചന്ദ്രശേഖരനോടൊപ്പം ഞാന്‍ പ്രസംഗിച്ചു . പിന്നെ കാലം പോയി . കാലത്തോടൊപ്പം നമ്മളും .നമ്മെ ഒഴുക്കുന്ന ഒഴുക്ക് നമ്മുടെ ഒഴുക്കുശാസ്ത്രമായി. അതിനു ശേഷം ഞാന്‍ ചന്ദ്രശേഖരനെ വ്യക്തിപരമായി അറിയുന്നത് ,അവന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍, അവന്റെ തെരഞ്ഞെടുപ്പ്‌ കമ്മറ്റി കണ്‍വീനര്‍ ആയിരുന്ന ഐ വി ബാബു വഴി മാത്രമാണ് .

ശാന്തന്‍ , സൌമ്യന്‍ . മത്തായി ചാക്കോയ്ക്ക് ശേഷം എന്നെ സ്പര്‍ശിച്ച ഏറ്റവും വലിയ എസ്.എഫ്.ഐ നേതാവ് . (ഒന്നാം വര്‍ഷം ഞാന്‍ അവനെ കണ്ടിരുന്നെങ്കില്‍ ഞാന്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നേനെ ) ജ്വാലാമുഖമായ ബോധത്തെ ശാന്തിയുടെ പകര്‍ച്ചവ്യാധിയായി ചുറ്റുമുള്ളവരില്‍ ബാധിപ്പിക്കുന്നവന്‍ . നിങ്ങള്‍ കാണുന്ന ഈ ചിത്രത്തെ മുപ്പതു വര്‍ഷം പുറകിലേക്ക് മോര്‍ഫ് ചെയ്തെടുത്താല്‍,നിങ്ങള്‍ക്ക് ഏറ്റവും ഒടുവിലായി ,ഏറ്റവും വലിയ ശല്യമായി അനുഭവപ്പെടുന്നതിനെ ആര്‍ജ്ജവം എന്ന് ഞാന്‍ പേര്‍ വിളിക്കും .ജ്ഞാനം , തെളിവുബോധം ,മനുഷ്യസ്നേഹം ,രാഷ്ട്രീയം എന്നൊക്കെ തെല്ല് രഹസ്യമായും .

അവനെയാണ് എന്റെ ഭാഷാശാസ്ത്രത്തിലിട്ട് വെട്ടിക്കൊന്നത്.

ചിതറിയിട്ടും അറ്റുപോവാത്ത ഒരാള്‍

28 thoughts on “അവനെയാണ് എന്റെ ഭാഷാശാസ്ത്രത്തിലിട്ട് വെട്ടിക്കൊന്നത്

 1. ശാന്തന്‍ , സൌെമ്യന്‍ . എന്നെ സ്പര്‍ശിച്ച ഏറ്റവും വലിയ എസ്.എഫ്.ഐ നേതാവ്

 2. this becomes an important turning event in the political history of kerala, this definitely is not to kill chandrasekharan but somehow to develop fear in people who doesn’t stand with major political lenience but try to make opinions in their own ways. this fear truly makes all of us to live in a world without freedom, the fundamental instinct of a being.

 3. പ്രിയ പെട്ട സുഹൃത്തേ ഭഗവത് ഗീത പഠിപ്പിക്കുനതും പഠിക്കുനതും വര്‍ഗീയമായി കാണുക്കയും , അതിനെതിരായി സമരം ചെയ്തു എന്ന് ഇങ്ങനെ വീരവാദം വിളിച്ചു പറയുകയും ചെയ്ത താങ്കളുടെ നിഷ്പക്ഷ വാദത്തിനും ഭാരതീയ സംസ്കാരത്തെ കുറിച്ചുള്ള അറിവിനും മുന്‍പില്‍ തല കുനിക്കുന്നു. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പ്രസസ്ഥ universiti കളില്‍ ഭഗവത് ഗീത ഒരു നിര്‍ബന്ധിത വിഷയമായി പഠിപ്പിക്കുകയും ചെയുന്ന ഈ കാലഘട്ടത്തില്‍ ഒരു അധ്യാപകനെ ഹിന്ദു വര്‍ഗീയ വാദി എന്ന് വിളിച്ച അതിനെ തിരെ സമരം ചെയ്ത താങ്കളുടെ മത നിരപെക്ഷത അപാരം തന്നെ. അമേരിക്ക ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഗീത പഠിപ്പിക്കുന പഠിക്കുന്ന മുഴുവന്‍ അധ്യാപകരും വിദ്ധ്യാര്‍ഥികളും താങ്കളുടെ അഭിപ്രായത്തില്‍ ഹിന്ദു തീവ്രവാദി ആണ് എന്ന് ഈ യുള്ളവന്‍ വിസ്വസികേണ്ടി വരുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു

  • “പിറ്റേന്നു ഞങ്ങള്‍ ആരും കോളേജില്‍ കയറിയില്ല . ആ കുന്ന് ആര്‍.എസ്.എസുകാര്‍ കീഴടിക്കിയിരുന്നു …” മതേതരം ആയത് കൊണ്ടാണോ..? എന്തുകൊണ്ട് ഭഗവത്ഗീത മാത്രം.. ഖുറാനും ബൈബിളും കൂടെ പഠിപ്പിച്ചില്ല, ഈ പറഞ്ഞ UNIVERSITY കളില്‍ ഈ മൂന്നും പഠിപ്പിക്കുന്നുണ്ടാകില്ലേ സുഹൃത്തേ ?

  • You have to read this article, before commenting. He was not teaching it, as part of syllabus, he was doing it for spreading fundamentalist ideas.. If you look at western countries, they are learning it for knowing the ideologies, the way westerners look at religion is entirely different from the way we look at it from India, religion in our country is creating divisions, instead it creates a union among others. By the way I am really sorry(if it hurts you in anyway) – this is a fact.

 4. chandra sekhararan ena aale arinjoodda . .pakshe ella chandra sekharanmareyum ariyam..enthu cheyum joe? patrangalil matram kandirunna varthakal innu mutathanu…

 5. ജോ ഓര്‍മയില്‍ നിന്നും നീ അവനെ കൃത്യമായി പകുത്തെടുത്തിരിക്കുന്നു . പഴയ നമ്മുടെ കാമ്പസ് ഒരു വട്ടം കൂടി ഞാന്‍ ഓര്ത്തു………….വരാന്തയിലൂടെ നീങ്ങുന്ന ചന്ദ്രശേഖരന്റെയും കൂട്ടരുടെയും മുദ്രാവാക്യങ്ങള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്ന പോലെ ……….. !

 6. ഇതിന്നിടയില്‍ ഒരാളുടെ രോഷം ഗീതയെ കുറിച്ച് പറഞ്ഞ താണല്ലോ ( കമന്റ് – ഇന്ത്യന്‍ ) ! സുഹൃത്തെ ‘ഇന്ത്യന്‍ ‘ അന്നത്തെ കാമ്പസ്സില്‍ ആ പ്രിന്‍സിപ്പല്‍ ക്രൂശിക്കപ്പെട്ടത്‌ അദ്ദേഹത്തിന്‍റെ മനസ്സില്‍ ഹിന്ദുത്വ വിഷം ഉള്ളത് കൊണ്ട് തന്നെ ! ഒരു മുസ്ലിം പ്രിന്‍സിപ്പല്‍ അവിടെ ഖുറാന്‍ പഠിപ്പിച്ചാലും ക്രിസ്ത്യന്‍ പ്രിന്‍സിപ്പല്‍ ബൈബിള്‍ പഠിപ്പിച്ചാലും അതും ‘വിഷം’ ആകും ! ഇതൊക്കെ പഠിപ്പിക്കാന്‍ ചില ഇടവും നേരവും ഉണ്ട് ! സിലബസ് പിന്നെ എന്തിനു ? ഗീതയും , ഖുറാനും , ബൈബിളും എല്ലാം ഉദാത്ത ഗ്രന്ഥങ്ങള്‍ തന്നെ ….. പകഷെ ഒരു കോളേജിന്റെ തലവന്‍ ഇതൊക്കെ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില പ്രയോഗീക ബുദ്ധിയുണ്ട് അത് ശ്രദ്ധിക്കണം .

 7. എന്ത് പ്രായോഗിക ഭുദ്ധി ഹേ, പ്രായോഗിക ഭുദ്ധി യാണോ ഇവിടെ എഴുതിയിരിക്കുനത് ഒരാള്‍ക്ക് അനുശോചനം അറിയിക്കാം അതിനു മറ്റുള്ളവരുടെ വിശ്വാസങ്ങളുടെ മേല്‍ ചവിട്ടികൊണ്ടാവരുത്, ഭഗവത് ഗീത പഠിപ്പിക്കുനത്‌ വര്‍ഗീയത ആണ് എന്ന് പറയാന്‍ ഇവര്‍ക്ക് എന്ത് യോഗ്യത. താല്പര്യ മുള്ളവര്‍ അത് കേള്‍കട്ടെ. അതിനെതിരെ മുദ്രവാക്യം വിളിക്കാന്‍ എന്ത് യോഗ്യത

 8. @indian
  നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടേ?
  ഇതൊരു മരണത്തെക്കുറിച്ച വേദന കലര്‍ന്ന കുറിപ്പാണ്. മരണത്തിനുപോലും തോല്‍പ്പിക്കാനാവാത്ത ഒരു കമ്യൂണിസ്റ്റിന്റെ ജീവിതത്തിലെ ഒരു കാലം ഓര്‍ത്തെടുക്കല്‍. ഹിന്ദുത്വമനസ്സുമായെത്തിയ ഒരു പ്രിന്‍സിപ്പല്‍ മടപ്പള്ളി കോളജില്‍ ഭഗവത്ഗീതാ ക്ലാസ് തുടങ്ങിയതിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പ്ാണ് ആ കാലത്തെ തീവ്രമായ ഒരോര്‍മ്മ. അതോര്‍മ്മിക്കുമ്പോള്‍ നിങ്ങളെന്തിനാ പ്രാന്താവുന്നത്. പണ്ടു നടന്ന കാര്യം പറഞ്ഞ് ഇപ്പോള്‍ ശൂലവും പിടിച്ചുവരുന്നത് ആരെ പേടിപ്പിക്കാനാണ്?
  ഇവിടെ, വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നത് നിങ്ങളാണ്. മുഖത്തും തലയ്ക്കും അമ്പതിലേറെ ആഴമുള്ള മുറിവുകളുമായി അരുംകൊല ചെയ്യപ്പെട്ട ധീരനായ ഒരു മനുഷ്യന്റെ തീവ്രസ്മൃതികളാണിത്. ഇവിടെ വന്ന് വേണ്ട ഇമ്മാതിരി ഓക്കാനങ്ങള്‍.

 9. Indiaaaa , please control ur language…here matter is not Bagavat Geetha , here issue is some1(whoever it is ) got killed in his native.
  Read everything properly and make your comments on what exactly this articles says…Dont type bla..bla..bla..

  Pacha vatakara basahayil paranjal “Chelakkandu poda…”

 10. ഒരു മുന്‍ കമ്യുണിസ്റ്റ് എന്ന നിലയില്‍ രണ്ടു വാക്ക്. പേരില്‍ മാത്രം കമ്യുണിസം കൊണ്ട് നടക്കുന്ന പാര്‍ടിയാണ് സി.പി.എമ്മും സി.പി.ഐ ഉം. ടി.പി. യെ പോലുള്ള ചില നല്ല മനുഷ്യര്‍ ഇന്നും യഥാര്‍ത്ഥ കമ്യുനിസത്തില്‍ വിസ്വസിക്കുന്നതാണ് സി.പി.എമ്മിന്റെ ഉറക്കം കെടുത്തുന്നത്.

 11. പ്രിയപ്പെട്ട ജോ .. അങ്ങയെ എനിക്കു പരിചയം ഇല്ല , മാത്രമല്ല വിപ്ലവ പ്രസ്ഥാനങ്ങളില്‍ ഞാനൊട്ടു പ്രവര്‍ത്തിച്ചിട്ടുമില്ല എങ്കിലും … ടി പി യെ കുറിച്ചുള്ള അങ്ങയുടെ വാക്കുകള്‍ മനസ്സില്‍ മനസിനെ പോറല്‍ ഏല്പിക്കുന്നു … എന്നെങ്കിലും ഒരിക്കല്‍ നമ്മടെ നാടും നന്നാവുമായിരിക്കും ……!!!!!

  • @Arjun. Exactly those who were protesting against a Bhagavat Gita class were clearly intolerant towards religion.

 12. ചന്ദ്രശേഖരന്റെ കൊലപാതകം, അക്രമം രാഷ്ട്രീയത്തിലെ ഒരു മാര്‍ഗമായി കൊണ്ടുനടക്കുന്ന സകല രാഷ്ട്രീയക്കാര്‍ക്കും ഒരു പാടമാവേണ്ടതുണ്ട്. ഇത് ചെയ്തത് സി.പി.എമ്മോ യു.ഡി.എഫോ അതുമല്ല മട്ടുവല്ലാവരും ആണോ എന്ന് ഇപ്പോഴും തീര്‍ച്ചയില്ല. എന്നാലും കേരളത്തില്‍ ഭരണം പങ്കിട്ട എല്ലാ പ്രഭല കക്ഷികളും ഭരണം സ്വപ്നം കണ്ടു നടക്കുന്ന ബി.ജെ.പി.യും ആര്‍.എസ.എസ്സും, ഇപ്പോള്‍ എന്‍.ഡി.എഫും അതിന്റെ നവജാത രാഷ്ട്രീയ പാര്‍ട്ടിയും ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നു കൊലപാതക രാഷ്ട്രീയം. ഇതെല്ലാം ചെയ്തതിനു ശേഷവും അവര്‍ സമാധാനവും മതെതരതവും പ്രസങ്ങിക്കുന്നു. ഈ ക്വട്ടേഷന്‍ സംസ്കാരം എവിടെ ചെന്ന് അവസാനിക്കും. ഇതും ഒരു ത്രീവ്രവാദമല്ലേ? ഇതില്‍ ഭീകരത ഇല്ലേ?

 13. ഭഗവദ്‌ഗീതയെ കുറിച്ചെന്നല്ല , ഖുറാനെ കുറിച്ചോ ,ബൈബിളിനെ കുറിച്ചോ ഇന്നത്തെ മലയാള ബോധ-ഭാവാന്തരീക്ഷത്തില്‍ വെച്ച് ഞാന്‍ ഒരു വാക്കും എഴുതുമായിരുന്നില്ല . മുപ്പതു കൊല്ലം മുമ്പുള്ള കേരളത്തിലേക്ക് തിരികെ യാത്ര ചെയ്താണ് ,ഇരുപതു കൊല്ലമായി കേരളത്തിന്‌ വെളിയില്‍ താമസിക്കുന്ന ഞാന്‍ ആ കുറിപ്പ്‌ എഴുതിയത് .

  പ്രക്ഷുബ്ധമായിരുന്നു മനസ്സും . ഒരു കൈ കൊണ്ട് ഇടയ്ക്കിടെ പൊടിയുന്ന കണ്ണീര്‍ തുടച്ചു കൊണ്ട് ടൈപ്പ് ചെയ്തപ്പോള്‍ ചില മുന്‍കരുതലുകള്‍ നഷ്ടമായി .ഇത് മാത്രമല്ല , വേറെയും ചില കാര്യങ്ങളില്‍ .ഭാരതീയ ജ്ഞാനത്തിന്റെ സാരാംശമായ ഭഗവദ്‌ഗീതയെ അങ്ങനെ ആദരിച്ചതു കൊണ്ടും ,1980 കളില്‍ തമാശ വാക്ക്‌ അല്ലാതിരുന്ന മതേതരത്വത്തിന്റെ പേരില്‍ ആഹ്വാനം ചെയ്തത് കൊണ്ടും ആണ് ആ കുട്ടികള്‍ അന്ന് ഇറങ്ങി പ്പോയത്‌ .

  പിന്നീട് തിരുവനന്തപുരത്ത്‌ പഠിക്കാന്‍ പോയ ഞാന്‍ ,എം .ജി റോഡില്‍ വെച്ച് ,അപ്പോഴേക്കും റിട്ടയര്‍ ചെയ്ത ആ അധ്യാപകനെയും ഭാര്യയേയും കണ്ടു . നിര്‍ബന്ധിച്ച് സാര്‍ കാപ്പി കുടിക്കാന്‍ കൂട്ടിക്കൊണ്ടു പോയി .അവിടെ വെച്ച് ഭാര്യയോട് എന്നെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ച വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ പ്രണമിച്ചു. ഭഗവദ്ഗീതയെ കുറിച്ച് അന്ന് ഞാന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ച് സാര്‍ സ്വന്തം ഭാര്യയുടെ മുന്നില്‍ എന്നെ പ്രിയശിഷ്യനാക്കി! .

  ആരും കിട്ടിയ ഒരു വാക്കെടുത്ത് പോരിനു വരേണ്ട . ഒരു കഥയും അത് തീരുന്നതോടെ അങ്ങനെ തീര്‍ന്നു പോകുന്നില്ല .ധീരന്മാരുടെ നാടായ ഒഞ്ചിയത്തിന്റെ ഹൃദയത്തിലെ ആ കലാലയത്തില്‍ പഠിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനം ഉണ്ട് .ഒരാള്‍ക്ക്‌ സ്വന്തം കൈവിരലില്‍ എണ്ണാവുന്നതിലും കുറവ്‌ മാത്രം ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്ന് വന്ന കുട്ടികള്‍ ഉള്ള ആ കലാലയം എന്നെ ഒരു പാട് തലങ്ങളില്‍ സ്വീകരിച്ച് വളര്‍ത്തിയിരുന്നു .

  അന്ന് മതേതരത്വത്തെ തകര്‍ക്കാവുന്ന ഭഗവദ്‌ ഗീതാക്ലാസ്സിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ ,(ആ സ്ഥാനത്ത്‌ ബൈബിള്‍ ആയിരുന്നെന്കിലും ഖുറാന്‍ ആയിരുന്നെങ്കിലും അത് തന്നെ ചെയ്തേനേ) എനിക്കൊരു മതമുണ്ടെന്നൊന്നും ആരും തമാശ പറയുമായിരുന്നില്ല .ഇന്ന് കാലം അതല്ലല്ലോ എന്നും ,പേരുകള്‍ ഭാരമാവുകയാണല്ലോ എന്നും ഓര്‍മ വന്നില്ല പഴയ ഒരു ധീര സഖാവ് വെട്ടി വീഴ്ത്തപ്പെട്ട വാര്‍ത്ത തുളഞ്ഞു കയറിയപ്പോള്‍ .

  • പ്രിയ ജോ …
   ഇന്നാണ് ഈ കുറിപ്പ് വായിക്കാന്‍ കഴിഞ്ഞത് , ചെറിയ ഒരു ”ചെക്കന്‍ ”
   ആയി ഞാനും അവിടെ പഠിക്കുന്നുണ്ടായിരുന്നു (കോര്‍ട്ടേസിനടുത്തെ പ്രീ ഡിഗ്രി ബ്ലോക്കില്‍ ) TP യുടെ യോഗങ്ങള്‍ നടക്കുന്ന നാവട്ടോള്‍ പറമ്പിനു താഴത്തെ വീട്ടിലെ എനിക്ക് എല്ലാം നീറുന്ന ഓര്‍മ്മകളായി
   തികട്ടി വരുന്നു . ഞങ്ങളുടെ ആത്മാവിന്റെ അംശമായി വളര്‍ന്നു പന്തലിച്ച ചന്ദ്രശേഖരന്‍ ,താങ്കള്‍ പറഞ്ഞത് പോലെ ” ഒരു കഥയും തീരുന്നതുപോലെ” തീര്ന്നുപോകില്ല . കേരള രാഷ്ട്രീയ ഭൂമികയില്‍
   അതൊരു കൊടുംങ്കാറ്റായി വീശും ..

 14. ഭഗവദ് ഗീത എല്ലാമുണ്ട്. ലോകത്തുള്ള പലതും നിങ്ങള്‍ അതില്‍ കാണും, എന്നാല്‍ ഇതില്‍ ഇല്ലാത്തതായി ഒന്നും തന്നേയ് ലോകത്തില്ല എന്നല്ലിയോ? എന്ന് വെച്ചാല്‍ സൂക്ഷിച്ചു നോക്കിയാല്‍ ഐന്‍സ്റീന്‍ ന്റെ തിയറികള്‍, ബാക്റെരിയുടെ പടം, മോട്ടോര്‍ സൈകിളിന്റെ ഡിസൈന്‍, കമ്പ്യുടര്‍ പ്രോസേസ്സരിന്റെ മനുഫാക്ടരിംഗ് തത്വങ്ങള്‍, സണ്ണി ലിയോണ്‍ ന്റെ തുണ്ട് പടം തുടങ്ങി എല്ലാം അതിലുണ്ടത്രേ !!!

 15. മനസ്സിനെ സ്പര്‍ശിക്കുന്നുണ്ട്‌ ഈ അനുസ്മരണക്കുറിപ്പ്‌….

 16. പ്രിയപ്പെട്ട ജോയ്
  ഓര്‍മയില്‍ എന്നുമുണ്ട്…………
  “മടപ്പള്ളിക്കുന്നില്‍ ഒരു കാറ്റു വന്നു” എന്ന് തുടങ്ങിയ നിന്റെ എഡിറ്റോറിയല്‍,
  പിന്നെ ആ വരാന്തയില്‍ നിന്ന ചന്ദ്രശേഖരനും….അതുകൊണ്ട് ഇപ്പോള്‍
  ഈ മരുഭുവില്‍ അസ്വസ്ഥനായി എല്ലാ വാര്‍ത്തകളും രോഷത്തോടെ ദുഖത്തോടെ വായിച്ചുകൊണ്ട്
  പലരെ പോലെ ഇവനും……………

 17. ellavare poleyum orupaad sankadathode ketta aavaartha enneyum thalarthi
  T P ye enikkariyilla
  kandittum illa
  kettappol , arinjappol aadheeranoppam chernnu pravarthikkan aayillallo enna sankadam maathram ….
  pinne cheythavarod …ningal manushyaraano enna chodyam maathram .

 18. ആരായിരുന്നു ടീ പീ ചന്ദ്രശേഖരന്‍
  ഈ വ്യക്തിയാണോ സഘവേ അധികാരി മോഹിയായ കമ്മ്യൂണിസ്റ്റ്‌ ………………….ഇന്നത്തെ സ്റ്റേറ്റ് കമ്മിറ്റി യുടെ റിപ്പോര്‍ട്ട്‌ കേട്ടപ്പോള്‍ ലജ്ജിച്ചു പോയി

  പതിനെട്ടു വര്‍ഷം മുമ്പു വടകര ടൗണ്‍ഹാളില്‍നിന്നു രമ തൈവച്ച പറമ്പില്‍ വീടിന്റെ പടി കയറുമ്പോള്‍ കരംപിടിക്കാന്‍ ‘ചന്ദ്രേട്ട’ന്റെ ഉറച്ച കൂട്ടുണ്ടായിരുന്നു. ചന്ദ്രശേഖരന്റെ അമ്മയാകട്ടെ മതാചാരപ്രകാരം തിരിതെളിച്ച നിലവിളക്കുമായി വീടിന്റെ പൂമുഖത്തും. കമ്യൂണിസ്‌റ്റ് രക്‌തം സിരകളിലോടുന്ന ചന്ദ്രശേഖരന്‍ എതിര്‍ത്തു വിവാഹനാളില്‍ ഉച്ചയ്‌ക്കുശേഷം അടുത്ത സഖാക്കള്‍ക്കും ബന്ധുക്കള്‍ക്കും സൗഹൃദവിരുന്നൊരുക്കി. തിരക്കുകള്‍ കഴിഞ്ഞു നവവരന്‍ വധുവിന്‌ അരികിലെത്തിയത്‌ രാത്രി രണ്ടിന്‌. വിരുന്നിനു ബന്ധുക്കളും പ്രിയപ്പെട്ടവരും നല്‍കിയ അവസാനത്തെ കവറും പൊളിച്ച്‌ പാര്‍ട്ടി ബ്രാഞ്ച്‌ സെക്രട്ടറിക്കു നല്‍കിയശേഷമായിരുന്നു വരവ്‌. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അണുവിട മാറ്റമില്ലാതെ പാര്‍ട്ടി അറിയണമെന്ന നിശ്‌ചയദാര്‍ഢ്യമായിരുന്നു
  ചന്ദ്രശേഖരനുണ്ടായിരുന്നത്‌.

 19. പ്രിയപ്പെട്ട ജോ…., ഞാൻ പ്രീ ഡിഗ്രിക്ക് ചേർന്ന വർഷമായിരുന്നു. നിങ്ങളുടെ പ്രസംഗങ്ങൾ വാ പൊളിച്ചു കേട്ടിട്ടുണ്ട്. സയൻസ് ഗ്രൂപ്ലായിരുന്നതുകൊണ്ട്, നിങ്ങൾ ആര്ട്സ് കാരെയൊക്കെ ഞങ്ങള്ക്ക് പേടിയായിരുന്നു. വടകര ഭാഷയിൽ “കച്ചറകൾ” . ചന്ദ്രശേഖരൻ ഒരു നൊമ്പരമായി നീറുന്നു. അതിനാൽ പലപ്പോഴും അറിയാതെ പ്രതികരിച്ചു പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *