annamma.jpg

ബാച്ച്ലര്‍പാര്‍ട്ടിയും പൂവന്‍കോഴികളും

ഈ സംഭാഷണങ്ങള്‍ ഒഴിച്ചാല്‍ ഈ സിനിമയുടെ ബാക്കി ഇതാ ഇങ്ങനെയാണ്: കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍, കാബറെ,പിന്നെയും കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍, കാബറെ, പിന്നെയും കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍. ഒടുക്കമൊരു കൂട്ടവെടിയും നായകന്‍മാരും വില്ലന്‍മാരുമടക്കം എല്ലാരും ചത്തുവീഴലും. അതുകഴിഞ്ഞ് നായകന്‍മാരും വില്ലന്‍മാരും നരകത്തില്‍ ഒന്നിച്ചുകൂടിയുള്ള ഒരു കാബറെയുംകൂടിയുണ്ട്. രമ്യാനമ്പീശനാണ് ഭൂമിയിലെ കാബറെ ഡാന്‍സര്‍, പദ്മപ്രിയയാണ് നരകത്തിലെ ഡാന്‍സര്‍.
ജീവിതത്തിലൊരിക്കലും തനിക്ക് നല്ലൊരു സംവിധായകനാവാന്‍ കഴിയില്ലെന്ന കാര്യം മുന്‍ചിത്രങ്ങളിലൂടെ പലയാവര്‍ത്തി തെളിയിച്ചിട്ടുള്ള അമല്‍നീരദ് അക്കാര്യം അല്‍പംകൂടി ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് ‘ബാച്ച്ലര്‍ പാര്‍ട്ടി’ എന്ന ഫൂള്‍ സിനിമയില്‍. നായകന്‍മാരും വില്ലന്‍മാരും എല്ലാവരും പരസ്പരം ചിരിച്ചുകൊണ്ട് വെടിവെച്ചുമരിക്കുന്നതും അതിനുശേഷം എല്ലാവരും നരകത്തില്‍ ഒന്നിച്ചുകൂടി കാബറെ കളിക്കുന്നതും മലയാളസിനിമയില്‍ ഇതാദ്യമാണ്. ഇനി ഉണ്ടാവാനും സാധ്യതയില്ല. അതാണ് ഈ സിനിമയുടെ ഗംഭീരമായ പുതുമ-അന്നമ്മക്കുട്ടി എഴുതുന്നു

 


 

പണ്ട്, ഇന്റര്‍നെറ്റും ബ്ലൂടൂത്തും മൊബൈല്‍ഫോണും വരുന്നതിനു മുമ്പ് ശരാശരി പുരുഷ മലയാളി കൌമാരത്തിന്റെ ലൈംഗിക ജിജ്ഞാസകളെ ശമിപ്പിച്ചിരുന്നത് അതീവരഹസ്യമായി കൈമാറിക്കിട്ടിയിരുന്ന കൊച്ചുപുസ്തകങ്ങളായിരുന്നു. ആ പുസ്തകങ്ങള്‍ക്കായി ചെറുപ്പക്കാര്‍ പെട്ടിക്കടകള്‍ക്കു മുന്നില്‍ കറങ്ങിനടന്നു. പോലിസ് പലപ്പോഴും റെയ്ഡ്ചെയ്ത് അവ കൂട്ടത്തോടെ പിടിച്ചെടുത്ത് കത്തിച്ചു. എന്നിട്ടും സ്കൂളുകളുടെയും കോളജുകളുടെയും ചുറ്റുവട്ടത്ത് അത്തരം പുസ്തകങ്ങള്‍ പിന്നെയും പിന്നെയും എത്തിക്കൊണ്ടിരുന്നു. മഹാവഷളന്‍മാരായ ആണ്‍കൂട്ടുകാര്‍ക്ക് കുറവില്ലാത്തതിനാല്‍ അത്തരം പുസ്തകങ്ങള്‍ പലതും കാണാനും വായിക്കാനും ഈയുള്ളവള്‍ക്കും കഴിഞ്ഞു. പുരുഷസദസുകളിലെ ലൈംഗിക നര്‍മങ്ങളും അതിഭാവുകത്വ വിവരണങ്ങളും പച്ചത്തെറികളുമൊക്കെ അതേപടി അച്ചടിച്ചുവരുന്ന അത്തരം മഞ്ഞപ്പുസ്തകങ്ങള്‍ ഒരു ടൈംബോംബ് സൂക്ഷിക്കുന്ന രഹസ്യാത്മകതയോടെയാണ് നമ്മുടെ കൌമാരക്കാര്‍ പാഠപുസ്തകങ്ങള്‍ക്കിടയില്‍ അക്കാലത്ത് സൂക്ഷിച്ചത്.

കാലം മാറി. ഏതൊരു സാധാരണക്കാരനും ചിപ്പിലാക്കി മൊബൈലിലോ ലാപ്പിലോ കൊണ്ടുനടക്കാന്‍ കഴിയുംവിധം സെക്സ് കഥകളും ദൃശ്യങ്ങളും സാര്‍വത്രികമാക്കുന്നതില്‍ ടെക്നോളജി വിജയിച്ചു. മഞ്ഞപ്പുസ്തകങ്ങള്‍ വായിക്കാന്‍ ആളില്ലാതായി. പക്ഷേ അവ വായിക്കാന്‍ കൊതിക്കുന്ന ഒരു സമൂഹം ഇവിടെ ഇപ്പോഴും ബാക്കിയുണ്ടെന്ന കാര്യം നമ്മുടെ പല പ്രസാധകരും തിരിച്ചറിഞ്ഞു. അവര്‍ സാംസ്കാരിക^സാഹിത്യ പ്രസിദ്ധീകരണങ്ങളിലേക്ക് ആ പഴയ മഞ്ഞഭാഷയെ തിരിച്ചുവിളിച്ചു. നന്നായി ലേഔട്ട് ചെയ്ത് ബുദ്ധിജീവി മുഖംമൂടിയിട്ട് സാംസ്കാരിക പ്രസിദ്ധീകരണമെന്ന ലേബലില്‍ കുറഞ്ഞ വിലയ്ക്ക് എല്ലാ കടകളിലും മഞ്ഞസാഹിത്യമെത്തി. വ്യഭിചാരത്തിന്റെ അനുഭവകഥകള്‍ക്ക് വലിയ മാര്‍ക്കറ്റ് ഉണ്ടാവുകയും അവ പലപ്പോഴും മുഖ്യധാരാ വാരികകളുടെ കവര്‍സ്റ്റോറി ആവുകയും ചെയ്തു.

 

 

‘പൂവന്‍കോഴികള്‍ കണക്കുപുസ്തകം സൂക്ഷിക്കാറില്ല’ എന്ന പേരില്‍ അടുത്തിടെയെഴുതിയ അത്തരമൊരു അനുഭവകഥയില്‍ ഉണ്ണി.ആര്‍ എന്ന യുവകഥാകൃത്ത് വിവരിക്കുന്നത് തന്റെ ഒരു ഗംഭീരന്‍ ലൈംഗികക്രിയയാണ്. പരിചയപ്പെട്ട് 25 ാം നാള്‍ തന്റെ കൂട്ടുകാരിയെ മുറിയിലെത്തിച്ച് അവളുടെ സമ്മതത്തോടെ നടത്തിയ ലൈംഗികവേഴ്ചയുടെയും തുടര്‍ന്നുള്ള അവളുടെ ശാരീരിക^മാനസിക പ്രതികരണങ്ങളുടെയും പച്ചയായ വിവരണമാണ് പ്രസ്തുത ലേഖനം. ഉണ്ണി.ആര്‍ മറ്റൊരു യുവകഥാ പ്രതിഭയായ സന്തോഷ് എച്ചിക്കാനത്തിനൊപ്പം ചേര്‍ന്ന് തിരക്കഥയെഴുതി അമല്‍നീരദ് സംവിധാനം ചെയ്ത് തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ‘ബാച്ച്ലര്‍ പാര്‍ട്ടി’ പഴയ മഞ്ഞപ്പുസ്തക കഥയുടെ സ്ലോമോഷനിലുള്ള ദൃശ്യാവിഷ്കാരമാണ്.

ഒന്നു രണ്ട് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഉണ്ണി.ആറും സന്തോഷുമൊക്കെ കോളജിലൊക്കെ പഠിച്ചിരുന്ന കാലത്ത് ആണ്‍ഹോസ്റ്റലുകളിലെ പാതിരാ മദ്യപ സദസ്സുകളില്‍ പറഞ്ഞുപഴകിയ അശ്ലീലതമാശകളാണ് ഈ സിനിമയിലെ സംഭാഷണങ്ങള്‍. ഫോര്‍ എക്സാമ്പിള്‍, ബാച്ച്ലര്‍ പാര്‍ട്ടിയുടെ തുടക്കസീനില്‍ റഹ്മാനും ഇന്ദ്രജിത്തും തമ്മിലുള്ള കഥപറച്ചില്‍ ഇങ്ങനെ: ”ഒരുത്തന്‍ ഹണിമൂണിനിടെ ഒരു തത്തയെ വാങ്ങി ഹോട്ടല്‍റൂമില്‍ എത്തിച്ചു. രാത്രിയില്‍ അയാളും ഭാര്യയും ഒരു പെട്ടി അടയ്ക്കാന്‍ പെട്ടിക്കുമുകളില്‍ കയറിയപ്പോള്‍ തത്ത വിളിച്ചുപറഞ്ഞത്രെ എടാ ദ്രോഹീ, ലൈറ്റിടടാ ഞാനും കൂടി കാണട്ടെ, രണ്ടുപേരും മുകളില്‍ കയറിയിരുന്നുള്ള പരിപാടി ഞാന്‍ കണ്ടിട്ടില്ലായെന്ന്…” എത്ര പ്രതിഭാസമ്പന്നമായ തമാശ!

നമ്മുടെ സാഹിത്യത്തിനും സിനിമക്കും ഭാവിയുണ്ട്! ഈ നാലാംകിട തമാശ അതിന്റെ എല്ലാ വൈകൃതങ്ങളോടെയും വിവരിക്കാന്‍ അഞ്ചു മിനിറ്റാണ് തിരക്കഥയില്‍ നീക്കിവെച്ചിരിക്കുന്നത്. കുട്ടികളോടും കുടുംബത്തോടുമൊപ്പമെങ്ങാന്‍ ഏതെങ്കിലും ഹതഭാഗ്യര്‍ ഈ സിനിമക്കു പോകാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മുന്നറിയിപ്പായി ഒരു ചെറിയ എക്സാമ്പിള്‍ പറഞ്ഞെന്നുമാത്രം. ബാച്ച്ലര്‍ പാര്‍ട്ടിയില്‍ ഉടനീളം ഇത്തരം വൈകൃത തമാശകളുടെ നീണ്ടനിരയാണ്. പലതും പഴയ മഞ്ഞപ്പുസ്തക കഥകളുടെ നിഴല്‍ വീണവ.

 

 

ഈ സംഭാഷണങ്ങള്‍ ഒഴിച്ചാല്‍ ഈ സിനിമയുടെ ബാക്കി ഇതാ ഇങ്ങനെയാണ്: കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍, കാബറെ,പിന്നെയും കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍, കാബറെ, പിന്നെയും കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍. ഒടുക്കമൊരു കൂട്ടവെടിയും നായകന്‍മാരും വില്ലന്‍മാരുമടക്കം എല്ലാരും ചത്തുവീഴലും. അതുകഴിഞ്ഞ് നായകന്‍മാരും വില്ലന്‍മാരും നരകത്തില്‍ ഒന്നിച്ചുകൂടിയുള്ള ഒരു കാബറെയുംകൂടിയുണ്ട്. രമ്യാനമ്പീശനാണ് ഭൂമിയിലെ കാബറെ ഡാന്‍സര്‍, പദ്മപ്രിയയാണ് നരകത്തിലെ ഡാന്‍സര്‍. ഈ സിനിമക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് കിട്ടാതെപോയത് സെന്‍സര്‍ബോര്‍ഡില്‍ കണ്ണുംകാതുമുള്ളവര്‍ ഇല്ലാത്തതിനാല്‍ മാത്രമാവണം.

ജീവിതത്തിലൊരിക്കലും തനിക്ക് നല്ലൊരു സംവിധായകനാവാന്‍ കഴിയില്ലെന്ന കാര്യം മുന്‍ചിത്രങ്ങളിലൂടെ പലയാവര്‍ത്തി തെളിയിച്ചിട്ടുള്ള അമല്‍നീരദ് അക്കാര്യം അല്‍പംകൂടി ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് ‘ബാച്ച്ലര്‍ പാര്‍ട്ടി’ എന്ന ഫൂള്‍ സിനിമയില്‍. നായകന്‍മാരും വില്ലന്‍മാരും എല്ലാവരും പരസ്പരം ചിരിച്ചുകൊണ്ട് വെടിവെച്ചുമരിക്കുന്നതും അതിനുശേഷം എല്ലാവരും നരകത്തില്‍ ഒന്നിച്ചുകൂടി കാബറെ കളിക്കുന്നതും മലയാളസിനിമയില്‍ ഇതാദ്യമാണ്. ഇനി ഉണ്ടാവാനും സാധ്യതയില്ല. അതാണ് ഈ സിനിമയുടെ ഗംഭീരമായ പുതുമ.

ആ പുതുമ കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് തലയില്‍മുണ്ടിട്ടുപോയി കാണാവുന്ന സിനിമയാണ് ‘ബാച്ച്ലര്‍ പാര്‍ട്ടി’. സിനിമയെന്നാല്‍ സ്ലോമോഷനും വെടിവെപ്പും അധോലോകവുമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന അമല്‍നീരദ് ഉണ്ണി.ആറിനേയും സന്തോഷ് എച്ചിക്കാനത്തേയും കൂട്ടുപിടിച്ച് നടത്തുന്ന ഈ കോമാളിക്കളി പ്രേക്ഷകരെ അമ്പേ വിഡ്ഢികളാക്കുന്നു. സിനിമകഴിഞ്ഞിറങ്ങവെ ഒരു പയ്യന്‍ സെക്യുരിറ്റിയോടു പറയുന്നതു കേട്ടു: ”വേഗം ഗേറ്റ് തുറക്കു ചേട്ടാ, അല്ലെങ്കില്‍ ആളുകള്‍ തിയറ്റര്‍ കത്തിക്കും!”

 


 

എത്ര വെടിയേറ്റാലും മരിക്കാത്ത കുറച്ചുപേര്‍ രണ്ടു മണിക്കൂര്‍ പത്തുമിനിറ്റ് പല പോസില്‍ പല സ്ലോമോഷനില്‍ നടത്തുന്ന വെടിവെപ്പാണ് ഈ സിനിമയുടെ 90 ശതമാനവും. അസാധാരണ ക്ഷമയുള്ളവര്‍ക്കു മാത്രം കാണാനാവുന്ന ചലചിത്ര പ്രതിഭാസം. ആഭാസമെന്നും പറയാം. അമല്‍നീരദ് ഈ പണിനിര്‍ത്താന്‍ സമയമായിരിക്കുന്നു എന്ന് അടിവരയിട്ടു പറയുന്നു, ചിത്രം. കൂടുതലൊന്നും പറയാനുള്ള ശേഷിയില്ലാത്തിനാലും സ്പിരിറ്റ് എന്ന സിനിമയുടെ റിവ്യൂ നാലാമിടത്തില്‍ എഴുതിയതിനുള്ള മറുപടിയായി ഫാന്‍സുകാരില്‍ നിന്ന് നേരിട്ട് മെയിലിലേക്ക് വന്ന അനവധി തെറിമെയിലുകള്‍ വായിക്കാന്‍ ബാക്കികിടക്കുന്നതിനാലും ‘അന്നമ്മക്കുട്ടി തല്‍കാലം സൈനിംഗ് ഔട്ട് ഫ്രം റിവ്യൂ’. ഇത്രയും വായിച്ചിട്ടും ആരെങ്കിലും ബാച്ച്ലര്‍പാര്‍ട്ടി കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നല്ലനമസ്കാരം. കേട്ടറിയാത്തവര്‍ കണ്ടറിയുക, അനുഭവിക്കുക !

അടിക്കുറിപ്പ്: അന്തസ്സുള്ള സര്‍ഗാത്മകതയുടെ യുഗം മലയാള സാഹിത്യത്തിലും സിനിമയിലും അവസാനിച്ചിരിക്കുന്നു. മഞ്ഞപ്പുസ്തകഭാഷയെ സര്‍ഗാത്മകസാഹിത്യമാക്കുകയും വ്യഭിചാര വിവരണത്തെ പ്രതിഭാവിലാസമാക്കുകയും പച്ചത്തെറിയെ സിനിമയാക്കുകയും ചെയ്യുന്ന കഥാകൃത്തുക്കളുടെയും സംവിധായകരുടെയും ഉളുപ്പില്ലാത്ത കാലമാണ് ഇത്. സമൂഹം ആകെ ദുഷിക്കുമ്പോള്‍ സാഹിത്യവും സിനിമയും മാത്രം എങ്ങനെ ശുദ്ധമാവാനാണ്?

സാരമില്ല, നമുക്ക് എം.ടിയുടെയും മാധവിക്കുട്ടിയുടെയും വിജയന്റെയും ഒഎന്‍വിയുടെയും പദ്മനാഭന്റെയുമൊക്കെ നല്ല പുസ്തകങ്ങള്‍ ബാക്കിയുണ്ടല്ലോ. അവ ആവര്‍ത്തിച്ചു വായിക്കാം. പദ്മരാജനും ഭരതനുമൊക്കെ ചിത്രീകരിച്ച പ്രണയവും മോഹവും കാമവുമൊക്കെ ദൃശ്യങ്ങളായി ഇപ്പോഴും ബാക്കിയുണ്ടല്ലോ. അതൊക്കെ ആവര്‍ത്തിച്ചുകാണാം. ഒപ്പം അമല്‍നീരദുമാരുടെയും ഉണ്ണിമാരുടെയും ആധിപത്യകാലം വേഗം കഴിഞ്ഞുകിട്ടാന്‍ സര്‍വേശ്വരനോട് പ്രാര്‍ഥിക്കാം.

when you share, you share an opinion
Posted by on Jun 16 2012. Filed under അന്നമ്മക്കുട്ടി, സിനിമ. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

33 Comments for “ബാച്ച്ലര്‍പാര്‍ട്ടിയും പൂവന്‍കോഴികളും”

 1. pk

  ബാചിലെര്‍ പാര്‍ടി കണ്ടു. കണ്ടു കഴിഞ്ഞ്ഞ്ഞപ്പം ഒരു സംശയം, അമല്‍ നീരദിന് ശരിക്കും വട്ടാണോ?

     0 likes

 2. Ajay Joseph

  പ്രിയപ്പെട്ട നിരൂപക അറിയാന്‍ …
  തമാശകള്‍ അശ്ലീലം , അല്ലാത്തവ എന്നല്ല തരം തിരിക്കണ്ടത് .
  സാമാന്യ ബുദ്ധിക്ക് നിരക്കുന്നവ , അല്ലാത്തവ എന്നുവേണം തിരിക്കാന്‍.
  നിലവാരമുള്ള അശ്ലീലം പല ക്ലാസ്സികുകളിലും കണ്ടേക്കാം .
  ബഷീര്‍ കൃതികളില്‍ നല്ല എ ക്ലാസ്സ്‌ അശ്ലീലമില്ലേ ?
  Hitchcock സിനിമകളിലെ ഒളിഞ്ഞുനോട്ടം (Voyeurism) അശ്ലീലമായ്‌ കണ്ടുകൂടെ ?
  എന്നാലും BACHELOR PARTY എന്ന ഈ സാധനത്തിന്റെ റിവ്യൂ എഴുതണ്ടിവന്നു എന്ന നിങ്ങളുടെ ഗതികേട് വെച്ച് നോക്കുമ്പോള്‍ നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണെന്ന് സഹതാപത്തിന്റെ പുറത്തു ഞാന്‍ സമ്മതിച്ചു തരുന്നു.

     2 likes

  • Lakshmi thazhekottu

   priya suhruthe , dhayav cheith Basheerinte bhashayeyum Btchlr Partydeym bashaye tharathamyam cheyyauth.. sahathapam nalkan sumanasulla thankalodulla apekshayayi kandal madi..

      1 likes

  • mathew tharakan

   സിനിമയിൽ ഒരു ആഭാസവുമില്ല… ആഭാസം കാണണമെങ്കിൽ ഡബ്ല്യു ഡബ്ല്യു ഡബ്ല്യു എക്സ്ബീ കോമിൽ തന്നെ പോകണം. അവിടെ ഗേ ത്രെഡ് വരെ തുടങ്ങയിട്ടുണ്ടു. പിഞ്ച് ബാലന്മാരും മുതിർന്ന പുരുഷന്മാരുമായിട്ടുള്ള സ്വവർഗ്ഗ രതിയുടെ ചിത്രങ്ങൾ (തികച്ചും നാടൻ തന്നെ) യാതൊരു കുറ്റബോധവുമില്ലാതെ അവിടെ പോസ്റ്റ് ചെയ്തിട്ടുണ്ടു. ചോദ്യം ചെയ്താൽ കുടുല കുണ്ടി (kudlakudi) ഉടൻ ബാൻ ചെയ്യും. പിഡോ ചിത്രങ്ങളോ വീഡിയൊകളോ എക്സ്ബിയിൽ പോസ്റ്റ് ചെയ്യാൻ പാടില്ലെന്നു അവരുടെ നിയമവലിയിൽ പ്രത്യേകം എടുത്തു പറയുന്നുണ്ടു. വിദേശത്തു നിന്നു ഈ സൈറ്റിന്റെ ചുക്കാൻ പിടിക്കുന്ന തലതൊട്ടപ്പനു ഇന്ത്യൻ നിയമങ്ങളൊടു തികഞ്ഞ പുഛമാണത്രേ….

      0 likes

 3. Arjun Thomas

  പടം ഒരു വന്‍ കൂതറ തന്നെ. കുക്കൂതറ എന്നൊക്കെ വിളിക്കണം. എന്തൊക്കെയോ വൃത്തികേടുകള്‍ പിറുപിറുത്തു കൊണ്ട് കൊറേ പ്രാന്തമാര്‍.ഏതായാലും അമല്‍ നീരദിന് ഇത് ഒരു പാഠമാണ്. പണം മുടക്കിയവന്റെ വേദന ഒന്ന് മനസിലാകട്ടെ..

     2 likes

 4. pareekutty

  കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍, കാബറെ,പിന്നെയും കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍, കാബറെ, പിന്നെയും കള്ളുകുടി, വെടിവെപ്പ്, സ്ലോമോഷന്‍. ..

  ബിലാല്‍ പണ്ട് ബിഗ്‌ ബിയില്‍ പറഞ്ഞിട്ടുണ്ട്
  murugha party kiduva..

     0 likes

  • mathew tharakan

   പണം മുടക്കിയവൻ നാട്ടുകാരെ നന്നാക്കാൻ വേണ്ടിയല്ല പടം പിടിച്ചിരിക്കുന്നതു.. എറിഞ്ഞ പണം ലാഭത്തോടെ തിരികെ കിട്ടുവാൻ ഉദ്ദേശിച്ചു തന്നെയാണു ഈ പടം പിടിച്ചിരിക്കുന്നതു. അല്ലാതെ സിനിമക്കു കഴമ്പ് ഉണ്ടോന്നു നോക്കിയല്ല…..

      0 likes

 5. Sugunan

  http://www.youtube.com/watch?v=n9MM-Tlkwgs&feature=results_main&playnext=1&list=PL3D62E21ED7A4EE27

  Bachelor Party Original
  Exiled (fong juk)
  Exiled (Fong Juk) (English Subbed) is a 2006 chinese action crime drama film created by Johnnie To.

     1 likes

 6. സുഗുണന്‍

  മുകളില്‍ പറഞ്ഞ ലിങ്ക് കണ്ടാല്‍ മനസിലാകും ….ബാച്ചിലര്‍ പാര്‍ട്ടി എവിടെ നിന്ന് കിട്ടി എന്ന്……
  സുഗുണന്‍

     0 likes

 7. cpbineesh

  ജോലിസ്ഥലത്തിന് തൊട്ടടുത്തുള്ള പത്മ തിയറ്ററില്‍ പോയി ബാച്ചിലര്‍ പാര്‍ട്ടി കാണണമെന്ന് വിചാരിച്ചതായിരുന്നു. ശനിയാഴ്ച നട്ടപ്പാതിരക്കാണ് അന്നമക്കുട്ടിയുടെ ‘അന്നനട’ ശ്രദ്ധയില്‍പ്പെട്ടത്്. 80 രൂപ ലാഭിച്ചു തന്നതിന് അന്നമ്മക്കൊരുമ്മ. അമല്‍ നീരദിന് വേറെ പണിയൊന്നുമില്ളേ.. ഇവന്‍ ആളുകളെ പൊട്ടനാക്കുകയാണോ?
  കല്യാണത്തിരക്കിനിടയില്‍ താലി കെട്ടാന്‍ മറന്നുപോയി എന്ന് പറഞ്ഞപോലെ നിര്‍മാണവും ഛായാഗ്രഹണവും നടത്തുന്നതിനിടെ സംവിധാനം മറന്നു പോയോ?

     1 likes

 8. padmakumar

  മുന്നറിയിപ്പിന് നന്ദി സഖാവെ,
  സാഗര്‍………. ജാക്കി എന്ന വിഷ്വല്‍ ഡയറിയയുടെ പീഡാനുഭവം ഇപ്പോഴും വേട്ടയാടുന്നുണ്ട്……………..പുണെയിലെ സാറന്മാരെ കണ്ടാല്‍ കരണ കുട്ടി നോക്കി ഒന്ന് പൂശാമായിരുന്നു

     1 likes

 9. ഉണ്ണി ആറിനെയും സന്തോഷ് ഏച്ചിക്കാനത്തെയും പോലെയുള്ള രണ്ട് യുവ എഴുത്തുകാര്‍ അമല്‍ നീരദിനെപ്പോലൊരു സ്ലോമോഷന്‍ രോഗിക്കു തുടര്‍ച്ചയായി എങ്ങനെ തലവയ്ക്കുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

  മലയാള സിനിമയില്‍ മാറ്റങ്ങളുണ്ടാവണമെന്നു നാഴികയ്ക്കു നാല്‍പ്പതുവട്ടം പറയുകയും എല്ലാ തിരക്കഥകളും കാണാപ്പാടം പഠിച്ച ശേഷം മാത്രം അഭിനയിക്കുകയും ചെയ്യുന്ന പൃഥ്വിരാജിന് അമല്‍ നീരദ് തിരക്കഥ തന്നില്ലേ.. അതോ അന്‍വറിന്റെ ബന്ധത്തില്‍ ചോദിച്ചില്ലെ…

  അമലിനോട് ഒരു അപേക്ഷയുണ്ട് ഇനി അടുത്തു ചെയ്യാന്‍ പോകുന്നത് (സോറി വിദേശ ‘ഏ’ പടത്തെ സ്ലോമോഷനാക്കാന്‍ പോവുന്ന) ഏതെന്ന് ദയവായി പറയാന്‍ തയ്യാറാവണം…

  സിനിമയെക്കുറിച്ച് ധാരണയുള്ളവരാരും അമലിനു സുഹൃത്തുക്കളായിട്ടില്ലെന്നു പാര്‍ട്ടിയോടെ വ്യക്തമായി…
  ഇനിയെങ്കിലും ഒരു മലയാള നടനും അമലിന്റെ കൈയില്‍നിന്നു പണി കിട്ടാതിരിക്കട്ടെ!!!

     0 likes

  • Harish

   grow up my dear frnddd ….. epozhum mohanlalinte dance kandu irunna mathiii…….poyi film kandittu vaaa…..its a greatt movieee….ishtapedanam enkil thalayail vallathum veenam.

      0 likes

 10. ജോ

  “അവര്‍ സാംസ്കാരിക^സാഹിത്യ പ്രസിദ്ധീകരണങ്ങളിലേക്ക് ആ പഴയ മഞ്ഞഭാഷയെ തിരിച്ചുവിളിച്ചു. നന്നായി ലേഔട്ട് ചെയ്ത് ബുദ്ധിജീവി മുഖംമൂടിയിട്ട് സാംസ്കാരിക പ്രസിദ്ധീകരണമെന്ന ലേബലില്‍ കുറഞ്ഞ വിലയ്ക്ക് എല്ലാ കടകളിലും മഞ്ഞസാഹിത്യമെത്തി. വ്യഭിചാരത്തിന്റെ അനുഭവകഥകള്‍ക്ക് വലിയ മാര്‍ക്കറ്റ് ഉണ്ടാവുകയും അവ പലപ്പോഴും മുഖ്യധാരാ വാരികകളുടെ കവര്‍സ്റ്റോറി ആവുകയും ചെയ്തു.” വളരെ ശരി . മലയാളിയുടെ നിരവധിയായ കാപട്യങ്ങളില്‍ ഒന്ന് രതിയേയും സ്ത്രീപുരുഷ ബന്ധത്തെയും സംബന്ധിച്ചതാണ് . ഒരു ആണിനും പെണ്ണിനും -ഭാര്യാഭര്‍ത്താക്കന്മാര്‍ ആയാല്‍ പോലും – ഒരുമിച്ചു പുറത്തു പോകാന്‍ ബുദ്ധിമുട്ടുള്ള നാടാണ് നമ്മുടെത്. ബസ്സില്‍ ആണും പെണ്ണും ഒരു സീറ്റില്‍ ഇരിക്കില്ല . സന്ധ്യ കഴിഞ്ഞാല്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പറ്റില്ല .പ്രൈമറി ക്ലാസില്‍ പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കില്ല .കാമുകീ കാമുകന്മാര്‍ ഒരുമിച്ചിരിക്കുന്ന ഒരൊറ്റ പാര്‍ക്ക് പോലും കേരളത്തിലില്ല. ‘പീഡനം ‘ എന്ന വാക്കിന് ലൈംഗിക ചൂഷണം എന്ന് മാത്രം അര്‍ത്ഥം വരുന്ന ഒരേയൊരു ഭാഷയാവാം മലയാളം. ആ നാട്ടിലാണ് പഴയ ഒരു ഇക്കിളി സിനിമ റീമേക്ക് ചെയ്തത് തിയേറ്ററില്‍ പോയി കാണുന്നതിനെക്കുറിച്ച് ഫെമിനിസ്റ്റ് വിപ്ലവവര്‍ത്തമാനങ്ങള്‍ ഉണ്ടാകുന്നത് . അവിടെയാണ് “എന്നാ കുണ്ട്യാടീ ?” എന്ന ന്യൂ ജെനറേഷന്‍ വിമോചന മുദ്രാവാക്യം ഉണ്ടാകുന്നത് . അവിടെയാണ് മാതൃഭൂമി പോലെയൊരു പ്രസിദ്ധീകരണത്തില്‍ പോലും ബുദ്ധിജീവി ഭാഷയില്‍ അശ്ലീലത്തിന്റെ ചര്‍ദ്ദിലുകള്‍ വിളമ്പിക്കിട്ടുന്നത്. കവിതയിലായാലും സിനിമയിലായാലും അനുഭവ വിവരണത്തിലായാലും തെറി പറയുന്നതായി തീര്‍ന്നിട്ടുണ്ട് ധീരതയുടെ ഏറ്റവും വലിയ അടയാളം. ആരുടെയെങ്കിലും വ്യഭിചാരകഥകള്‍ അതിന്റെ ധീരതയുടെയോ സത്യസന്ധതയുടെയോ പേരില്‍ വാഴ്ത്തപ്പെടരുത് . ഭ്രമങ്ങളിലും , മായകളിലും പെട്ട് കൊച്ചു പെണ്‍കുട്ടികള്‍ കാമവെറിയന്മാരുടെ കൈകളാല്‍ പിച്ചിച്ചീന്തപ്പെടുന്ന നാട്ടില്‍ ആര്‍ക്കു വേണം ഈ പുളിച്ച സത്യസന്ധത ? അല്ലെങ്കിലും സത്യസന്ധതയാണോ ഭൂമിയിലെ ഏറ്റവും വലിയ ഗുണം ?

     2 likes

 11. Harish

  its sad to seee dat u people are sooo old fashioned and old cultured… enjoy bachlor party as a festival…its cooooll .. its different…..its for the youthhh……hats off amal neerad.

     1 likes

 12. raghavan

  ഞാനും കണ്ടു ആ വൃത്തികെട്ട സിനിമ. തെറിയുടെ പൂരം. വെടിവപിന്റെ ഭഹളം. ആഭാസ ചേഷ്ടകളുടെ സാന്നിധ്യം. കഥ തീരെയില്ല. സംവിധാനംയില്ല. എന്താണിത്. ഇവിടെ സെന്‍സര്‍ ബോര്ടില്ലേ.
  അന്ന് തിയേറ്ററില്‍ ഹൌസ് ഫുള്‍ ആയിരിന്നു. എല്ലാവരും വിധ്യാര്തികള്‍. അവര്‍ അന്ന് ഹിസ്ടീറിയ ഭാധിച്ചവരെപോലെ ഇളകി മരിയുകയാരിന്നു. എന്തായാലും മലയാളം സിനിമ ചത്തുപോയി. ഇനി ഒന്നും പ്രതീക്ഷികാന്‍ ഇല്ല. ആഷിക് അഭുവിനെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. .

     1 likes

 13. മനു

  അമല് നീരദിനെ വെടിവെച്ചുകൊല്ലാന് ആണായിട്ടാരുമില്ലേ….

     1 likes

 14. Anoop.M.Das

  പടത്തിന് എന്തൊക്കെ പോരായ്മകള്‍ പറഞ്ഞാലും ഇതിന്റെ ക്ലൈ മാക്സ് എനിക്ക് ഒത്തിരി ഇഷ്ടമായി. അവന്മാര്‍ അങ്ങോട്ടും ഇങ്ങോട്ടും മണിക്കൂറുകള്‍ നിന്ന് വെടി വെക്കുന്നു. കുറച്ചു ഉണ്ടകള്‍ ദേഹത്ത് തറച്ചിട്ടും വെടി വെച്ച് കൊണ്ടേയിരിക്കുന്നു. അവസാനം ചാവ് ഉറപ്പായപ്പോള്‍ ചിരിക്കുന്നു. എല്ലാം കഴിഞ്ഞു നരകത്തില്‍ വെച്ച് ഒരു അടിപൊളി ഡാന്‍സ്

     1 likes

  • maya

   റിവ്യൂ വായിച്ചപ്പോള്‍ ചിരി വന്നില്ല…കമന്റ്സ് ആണ് അടിപൊളി……

      1 likes

 15. sajith

  അമല്‍ നീരദിനെ കുറ്റം പറഞിട്ട് കാര്യം ഇല്ല .. എന്തെന്കിലും പറയാന്‍ ഉണ്ടെന്കില്‍ ഇതിന്റെ ഒറിജിനല്‍ ഉണ്ടാക്കിയവനെ പറയണം എകസൈല്‍ ചൈനപടം ഈച്ച കോപ്പി അടിച്ചതല്ലെ …

     0 likes

 16. anu

  ഉപദേശിച്ച അന്നമ്മക്കുട്ടി …നന്ദി ..
  ബാച്ച്ലര്‍ പാര്‍ടിയെ കുറിച്ച് വന്ന നിരൂപണങ്ങള്‍ ഒരിക്കല്‍
  കൂടി തെളിയിച്ചു അമല്‍ നീരദിന്റെ സംവിധാന പാടവത്തെക്കുരിച്ചു…
  അമല്‍ നീരദിന്റെ മറ്റു സിനിമകള്‍ കണ്ടിട്ടുള്ളവര്‍ പിന്നെയും
  തല വച്ച് കൊടുക്കില്ലല്ലോ.
  പക്ഷെ ഉണ്ണി ആറിന്റെ മാതൃഭൂമിയിലെ അനുഭവം വായിക്കേണ്ടി
  വന്നു. വിഷയം വിപ്ലവകരമായ സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ചാണല്ലോ!
  കുറ്റബോധം കൊണ്ടാണെന്ന് തോന്നിപ്പിക്കുന്ന വിവരണത്തിന്റെ യഥാര്‍ത്ഥ
  ഉദ്ദേശ്യം ആന്പോരിമ തെളിയിക്കല്‍ തന്നെ.

     0 likes

 17. JT

  ചില വെടക്ക് ജന്മങ്ങളുണ്ട് , എന്നെ(അമല്‍) തല്ലേണ്ടാ… ഞാന്‍ അലമ്പി മെഴുകിയെ എന്ത് കാര്യവും ചെയ്യത്തോള്ളൂ…

     1 likes

 18. ബാച്ചിലര്‍ പാര്‍ട്ടി എനിക്കിഷ്ടപ്പെട്ടു. എല്ലാ മലയാള സിനിമകളെയും പോലെ സ്ത്രീവിരുദ്ധത ഇതിലും ഉണ്ട്. അതിലപ്പുറമൊന്നും തോന്നിയില്ല. (എന്നാലും കൊടും സ്ത്രീ വിരുദ്ധത ‘സാമൂഹിക പ്രതിബദ്ധത’ എന്ന പേരില്‍ വില്‍ക്കുന്ന ‘പ്രണയം’, ‘ഇന്നത്തെ ചിന്താവിഷയം’ തുടങ്ങിയ പടങ്ങളേക്കാള്‍ എത്രയോ ഭേദം).
  ‘കഥയുള്ള’ സിനിമ പ്രതീക്ഷിച്ച്, അല്ലെങ്കില്‍ രഞ്ജിത്ത് / സത്യന്‍ അന്തിക്കാട് സാരോപദേശം പ്രതീക്ഷിച്ച് ആരും അമല്‍ നീരദ് പടം കാണാന്‍ പോകാന്‍ വഴിയില്ല. ഇനി ആരെങ്കിലും അങ്ങനെ പോയാല്‍ അവര്‍ ഇനിയും ആ പ്രതീക്ഷയുമായി അമല്‍ നീരദിന്റെ സിനിമയ്ക്ക് വരണ്ട എന്ന് ഉറക്കെ വിളിച്ചുപറയുന്ന സിനിമയാണ് ഇത്, വിശേഷിച്ച്‌ നരകത്തിലെ നൃത്തം.
  അന്‍വര്‍ എന്ന സിനിമയില്‍ രാഷ്ട്രീയത്തില്‍ കൈവെച്ചു പൊള്ളിയ അമല്‍ ഇത്തവണ ആ പണിയ്ക്ക് നില്‍ക്കുന്നില്ല. റഹ്മാന്‍, വിനായകന്‍ ഒക്കെ പോലെ നല്ല ചുള്ളന്‍ നടന്മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നതും സന്തോഷകരമാണ്. ഇവരെയൊക്കെ നായകന്മാരാക്കാന്‍ അമല്‍ നീരദിന് സ്വന്തമായി പടം നിര്‍മ്മിക്കേണ്ടി വന്നു എങ്കിലും.
  ഏതായാലും പടം ഹിറ്റാണ്. നിങ്ങള്‍ തെറി വിളിക്കാനുള്ളവരൊക്കെ വിളിച്ച് തീര്‍ക്കിന്‍. ഭരതന്റെയും പദ്മരാജന്റെയും ഒക്കെ പടങ്ങള്‍ സീ ഡി ഇട്ട് വീണ്ടും വീണ്ടും കാണിന്‍. എം.ടിയുടെയും മാധവിക്കുട്ടിയുടെയും വിജയന്റെയും ഒഎന്‍വിയുടെയും പദ്മനാഭന്റെയുമൊക്കെ പുസ്തകങ്ങള്‍ വീണ്ടും വീണ്ടും വായിക്കിന്‍. അമല്‍നീരദുമാരുടെയും ഉണ്ണിമാരുടെയും ആധിപത്യകാലം വേഗം കഴിഞ്ഞുകിട്ടാന്‍ സര്‍വേശ്വരനോട് പ്രാര്‍ഥിപ്പിന്‍.
  നിങ്ങള്‍ക്ക് ശേഷവും ഇവിടെ സിനിമ ഉണ്ടാവും. സാഹിത്യവും.

     3 likes

  • UK

   Absolutely.

      0 likes

  • SREEJITH

   thanks sudeep. nammal cinemayude kaaryathil yojikkunnathil athbhudatham kalarnna santhosham athiyaayi. :) നിങ്ങള്‍ തെറി വിളിക്കാനുള്ളവരൊക്കെ വിളിച്ച് തീര്‍ക്കിന്‍. ഭരതന്റെയും പദ്മരാജന്റെയും ഒക്കെ പടങ്ങള്‍ സീ ഡി ഇട്ട് വീണ്ടും വീണ്ടും കാണിന്‍. എം.ടിയുടെയും മാധവിക്കുട്ടിയുടെയും വിജയന്റെയും ഒഎന്‍വിയുടെയും പദ്മനാഭന്റെയുമൊക്കെ പുസ്തകങ്ങള്‍ വീണ്ടും വീണ്ടും വായിക്കിന്‍. അമല്‍നീരദുമാരുടെയും ഉണ്ണിമാരുടെയും ആധിപത്യകാലം വേഗം കഴിഞ്ഞുകിട്ടാന്‍ സര്‍വേശ്വരനോട് പ്രാര്‍ഥിപ്പിന്‍.
   നിങ്ങള്‍ക്ക് ശേഷവും ഇവിടെ സിനിമ ഉണ്ടാവും. സാഹിത്യവും.
   - ithinu prathyekam prathyekam nooru like.

      0 likes

  • jijo

   Dear Sudip,
   sammathichu. you have proved once again that you are an intellectual. sammathichu mone sammathichu.

      0 likes

 19. ഉണ്ണി.ആര്‍ എഴുതിയ ലീല എന്ന ചെറുകഥ രഞ്ജിത് സിനിമയാക്കുന്നു. കുട്ടിയപ്പന്‍റെ ലീലകള്‍ ഇനി സിനിമയായി കാണാം… ചെറുകഥ ഞാന്‍ വായിച്ചു അപ്പൊ സിനിമ എങ്ങനെ ഇരിക്കും?????

     0 likes

 20. Lakshmi thazhekottu

  Amal Neradinte adya cinema pareekshanam… randamatheth avarthanam .. muunnum nalum ???? kanunnavarde kshama pareeekshikukayayirunnu ennu thonnni.. manasu thurannu annammechyk aikyadhardyam..

     0 likes

 21. mathew tharakan

  എനിക്കു ഈ പടം വളരെ ഇഷ്ടപ്പെട്ടു. അവസാനത്തെ “പാതാളത്തിലെ” പാട്ടും. പിന്നെ തുടക്കം മുതൽ കൂവൽ ക്വട്ടെഷൻകാർ ഉണ്ടായിരുന്നു ( എറണാകുളം പത്മ തീയേറ്ററിൽ). എന്നാൽ വിരോധഭാസമെന്നു പറയട്ടെ. ” സിനിമയിലെ ” പാതാളത്തിലെ” അടിപൊളി പാട്ടും നൃത്തവും അരങ്ങേറുമ്പോൾ ഒരുത്തന്റെയും കൂവൽ കേട്ടില്ല…. കൂവൽകാരെല്ലാം “ടെന്റ്” ആയി കഴിഞ്ഞിരുന്നു

     0 likes

 22. mathew tharakan

  Google Transliteration ഉപയോഗിച്ചു ഉദ്ദേശിക്കുന്ന തീതിയിൽ ടൈപ്പ് ചെയ്യുവാൻ ഒക്കത്തില്ല…

     0 likes

 23. Dhanush Gopinath

  ബഹുമാനപെട്ട അന്നമ്മകുട്ടീ – ‘പൂവന്‍കോഴികള്‍ കണക്കുപുസ്തകം സൂക്ഷിക്കാറില്ല’ എന്ന ഉണ്ണി ആര്‍ ലേഖനം സോര്‍ബ ദി ഗ്രീക്ക് എന്ന കസന്റ്സക്കിസ് നോവലിനെ കുറിച്ചുള്ള ഒരു കുറിപ്പ് കൂടിയാണ് അല്ലാതെ താങ്കള്‍ പറയുന്ന മാതിരി “തന്റെ ഒരു ഗംഭീരന്‍ ലൈംഗികക്രിയ” മാത്രമല്ല അത് വിവരിക്കുന്നത് . ഉണ്ണി ആറും എച്ചിക്കാനവും എഴുതിയ ഈ തിരകഥ തള്ളിപൊളി ആയിരിക്കാം. പക്ഷെ അവര്‍ക്ക് ഭാവിയില്ല എന്നൊന്നും പറയല്ലേ. ലീല, കൊമാല, പന്തിഭോജനം എന്നീ ചെറിയ ചില കഥകള്‍ വായിച്ചു നോക്കൂ

     3 likes

 24. anoop

  dear frds evide paranja ella commentsum njan vayichu njan onnu chodikatte e filmil sexnte kadanukayatam undenum padam boar annu oke parayunna mahan marodu onnu chodkinu malayala film industriyil e film mathre ullo engane mohanlal , mammootty polathe maha nadanmarude filmil ethunde ningal malayala film industry muzhavan eduthu parishodichalum ethu kanan sadhikum silk smitha polathe nadi marum balan k nair polathe nadanmarum ulla oru film industry annu nammude evide filminu ethire ezhuthunavar ningal malayala film indsutry muzhavan nokku allathe amaline mathramayi kuttam parayan samayam kandathathe ….

     0 likes

 25. santo

  fake morality policing……i wonder u watch hollywood movies

     0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers