തട്ടത്തിന്‍ മറയത്തെ തട്ടും മുട്ടും

 
 
 
ഈ വിനീത് ശ്രീനിവാസന്‍ ഇതുവരെ പ്രേമിച്ചിട്ടില്ലേ?
അന്നമ്മക്കുട്ടി എഴുതുന്നു

 
 
 
പാടേ ദുര്‍ബലവും പുതുമയുടെ കണികപോലും അവകാശപ്പെടാനില്ലാത്തതും ഒട്ടനവധി സിനിമകളില്‍ കണ്ടുമടുത്തതുമായ അതേ കഥയാണ് തട്ടത്തിന്‍ മറയത്ത്. തൊഴില്‍രഹിതനായ നായകന്‍, അവന്‍ കണ്ടുമുട്ടി കൂട്ടിയിടിക്കുന്ന പെണ്ണ്, നിശബ്ദ പ്രണയം, പ്രണയാഭ്യര്‍ഥന, പ്രണയസ്വീകരണം, എതിര്‍പ്പ്, പ്രണയം വിജയിപ്പിക്കല്‍ അല്ലാതെ മറ്റൊരു പണിയുമില്ലാത്ത ആത്മാര്‍ഥ സുഹൃത്തുക്കള്‍, വില്ലന്‍മാര്‍, സംഘര്‍ഷം, ആത്മവേദനകള്‍, സെന്റിമെന്റ്സ്, തുടങ്ങി ഇത്തരം അറുപഴഞ്ചന്‍ പൈങ്കിളി കഥകളിലെ സ്ഥിരം ‘ക്ലൈമാക്സ് സമാഗമം’ വരെ യാതൊരു ഉളുപ്പുമില്ലാതെ വീനീത് കോപ്പിയടിച്ചിരിക്കുന്നു – അന്നമ്മക്കുട്ടി എഴുതുന്നു

 
 

 
 

വിനീത് ശ്രീനിവാസന്‍ പ്രേമിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് സിനിമാവാരികകള്‍ പറയുന്നത്. താന്‍ അഗാധമായ പ്രണയത്തിലാണെന്നും ഈ വര്‍ഷംതന്നെ വിവാഹിതനായേക്കുമെന്നും അടുത്തിടെവന്ന ചില അഭിമുഖങ്ങളിലും വിനീത് പറയുന്നതു കേട്ടു. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നിര്‍മിച്ച ‘തട്ടത്തിന്‍ മറയത്ത്’ എന്ന പ്രണയചിത്രം കണ്ടിറങ്ങുമ്പോള്‍ വിനീതിന്റെ പ്രണയാനുഭവത്തെക്കുറിച്ച് നാം ശരിക്കും സംശയാലുക്കളായിപ്പോകും.നമ്മള്‍ അറിയാതെ ചോദിച്ചുപോകും-”ഈ വിനീത് ശരിയ്ക്കും പ്രേമിച്ചിട്ടുണ്ടോ?” കാരണം അത്രമേല്‍ ദുര്‍ബലവും ഉള്ളുപൊള്ളയുമായ പ്രണയ കഥയാണ് ‘തട്ടത്തിന്‍ മറയത്തി’ല്‍ വിനീത് ചിത്രീകരിച്ചിരിക്കുന്നത്.

ഇക്കാലത്തെ കേരളീയ യുവത്വത്തിന് എളുപ്പത്തില്‍ ആസ്വദിക്കാന്‍ കഴിയുന്ന ചില്ലറ കോമഡികളുടെ ഒരു അടിയൊഴുക്ക് ഈ സിനിമയിലുണ്ട്. കണ്ടിരിക്കാന്‍ സുന്ദരിയായ ഒരു നായികയും മോശമല്ലാത്ത രണ്ടു മൂന്നു ഗാനരംഗങ്ങളുമുണ്ട്. പടത്തിന്റെ മൊത്തം നിര്‍മാണ ചെലവാകട്ടെ പരിമിതവും. ഇതിനൊപ്പം തിരക്കഥയെഴുത്തിന്റെയും അഭിനയത്തിന്റെയും കുലപതികളിലൊരാളായ ശ്രീനിവാസന്റെ മകന് കിട്ടുന്ന പരിധികളില്ലാത്ത ‘മീഡിയ വാല്‍സല്യ’വും കൂടിയാവുമ്പോള്‍ ‘തട്ടത്തിന്‍ മറയത്ത്’ ബോക്സ്ഓഫിസില്‍ പരിക്കില്ലാതെ രക്ഷപ്പെട്ടേക്കാം. എന്നാല്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്ബി’ല്‍നിന്ന് സിനിമാ രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും വിനീത് എത്രത്തോളം വളര്‍ന്നുവെന്ന് ചിന്തിക്കുന്ന ഏതൊരാളേയും ‘തട്ടത്തിന്‍ മറയത്ത്’ പാടേ നിരാശപ്പെടുത്തും.

പാടേ ദുര്‍ബലവും പുതുമയുടെ കണികപോലും അവകാശപ്പെടാനില്ലാത്തതും ഒട്ടനവധി സിനിമകളില്‍ കണ്ടുമടുത്തതുമായ അതേ കഥയാണ് തട്ടത്തിന്‍ മറയത്ത്. തൊഴില്‍രഹിതനായ നായകന്‍, അവന്‍ കണ്ടുമുട്ടി കൂട്ടിയിടിക്കുന്ന പെണ്ണ്, നിശബ്ദ പ്രണയം, പ്രണയാഭ്യര്‍ഥന, പ്രണയസ്വീകരണം, എതിര്‍പ്പ്, പ്രണയം വിജയിപ്പിക്കല്‍ അല്ലാതെ മറ്റൊരു പണിയുമില്ലാത്ത ആത്മാര്‍ഥ സുഹൃത്തുക്കള്‍, വില്ലന്‍മാര്‍, സംഘര്‍ഷം, ആത്മവേദനകള്‍, സെന്റിമെന്റ്സ്, തുടങ്ങി ഇത്തരം അറുപഴഞ്ചന്‍ പൈങ്കിളി കഥകളിലെ സ്ഥിരം ‘ക്ലൈമാക്സ് സമാഗമം’ വരെ യാതൊരു ഉളുപ്പുമില്ലാതെ വീനീത് കോപ്പിയടിച്ചിരിക്കുന്നു. അതിലേറെ അത്ഭുതം സമ്മാനിച്ചത് ‘വെള്ളിനക്ഷത്രം’ വാരികയില്‍ വിനീതിന്റെ വെളിപ്പെടുത്തല്‍ വായിച്ചപ്പോഴാണ്. ഈ സ്ക്രിപ്റ്റ് വായിച്ചയുടന്‍ ശ്രീനിവാസന്‍ ”ഈ ചിത്രം ഞാന്‍ നിര്‍മിച്ചുകൊള്ളാം” എന്ന് പറഞ്ഞത്രെ. വായിച്ചിട്ട് വലിച്ചുകീറി നേരേ ചവറ്റുകൊട്ടയിലിട്ടിട്ട് ഒരു ചൂരലെടുത്ത് ചെക്കന്റെ ചന്തിക്കിട്ട് നാലു പെടപെടച്ചിട്ട് ” എടാ, മേലാല്‍ ഇത്തരം പൊട്ടക്കഥയെഴുതരുത്” എന്നു ശ്രീനിവാസന്‍ പറഞ്ഞിരുന്നേല്‍ മകന്‍ ചെലപ്പോള്‍ നന്നായിപ്പോയേനെ. അതിനുപകരം ഈ സിനിമ നിര്‍മിക്കുകയും അതില്‍ കേറി അഭിനയിക്കുകയും ചെയ്ത ശ്രീനിവാസനാണ് ഈ ‘ചലച്ചിത്ര കൊലപാതക’ത്തിലെ പ്രധാന പ്രതി.

 

 

ദൈവമേ, എന്തൊരു പ്രണയം!
ഹിന്ദു-മുസ്ലിം പ്രേമമാണ് വിഷയം. പ്രേമമെന്നാല്‍ നായികയുടെ ‘ആകെ പുറത്തുകാണുന്ന ശരീരഭാഗമായ’ മുഖത്തിനോട് നായകനായ വിനോദിന് തോന്നുന്ന ആകര്‍ഷണം. കഥയുടെ ഒരു ഘട്ടത്തിലും പ്രേമം ഈ കേവല മുഖസൌന്ദര്യത്തിന് അപ്പുറത്തേക്ക് പോകുന്നതേയില്ല. നായികയുടെ മുഖമെങ്ങാന്‍ വല്ല ചൂടും പുകയുമേറ്റ് കരുവാളിച്ചുപോയാല്‍ ഈ പ്രേമവും ആ നിമിഷം അവസാനിക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് ‘ഉമ്മച്ചിക്കുട്ടി’യുടെ മുഖവര്‍ണന.
”അവള്‍ ആ തട്ടമിട്ടാല്‍ പിന്നെ തട്ടത്തിനുള്ളിലെ മുഖമല്ലാത്തതെല്ലാം മാഞ്ഞുപോകും” എന്നു നായകന്‍ തന്നെ പറയുന്നു. ‘മുഖബദ്ധമായ’ ഈ അനുരാഗം കാരണം നായകന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് സിനിമയുടെ മുക്കാല്‍ ഭാഗവും. സ്ഥിരബുദ്ധിയുള്ള ഏതൊരു പെണ്‍കുട്ടിയും ”മേലാല്‍ കണ്‍വെട്ടത്ത് കണ്ടുപോകരുതെന്ന്” പറയുന്ന തരത്തിലുള്ള ഭ്രാന്തന്‍ വിക്രിയകളാണ് നായകന്‍ വിനോദ് കാട്ടിക്കൂട്ടുന്നതെങ്കിലും എല്ലാ സിനിമയിലേയുംപോലെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ നായിക പ്രേമത്തോട് ‘യേസ്’ പറയുന്നു. നായകന്റെ മതിലുചാട്ടവും വിക്രിയകളും കണ്ട് അവള്‍ക്ക് പ്രേമത്തിന്റെ തീക്ഷ്ണത ബോധ്യമായത്രെ! പിന്നെ പറയാനുണ്ടോ? നായകന്റെ പ്രേമം വിജയിപ്പിക്കാന്‍ തലശേãരിയിലെ പൊലീസുകാരുമുണ്ട്! തലശേãരി പൊലീസിനെ ഇത്രമേല്‍ വിഡ്ഢികളാക്കി ചിത്രീകരിച്ചതിന് അവര്‍ക്ക് മാനമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാവുന്നതാണ്. കോമഡിയെന്ന പേരില്‍ തട്ടിക്കൂട്ടിയിരിക്കുന്ന പല രംഗങ്ങളും അസഹനീയമാംവിധം അരോചകമാണ്. തനി തറ കോമഡി! സാജു കൊടിയനാണോ തിരക്കഥയെഴുതിയതെന്ന് നമ്മള്‍ സംശയിച്ചുപോകും.

 

 
തട്ടത്തിനുള്ളിലെ തട്ടിപ്പുകള്‍
”പെണ്ണിന് അവളുടെ ജീവിതം എങ്ങനെയാവണമെന്ന് നിശ്ചയിക്കാന്‍ യാതൊരു അവകാശവുമില്ല”^ കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ മാത്രമുള്ളൊരു പ്രതിഭാസമൊന്നുമല്ല ഇത്. കോട്ടയം നസ്രാണിയായാലും പട്ടാമ്പി പട്ടരായാലും ചങ്ങനാശേãരി നായരായാലുമൊക്കെ പെണ്ണിന്റെ ജീവിതത്തിന് ഇന്നും എവിടെയും വലിയ വിലയൊന്നുമില്ല. സ്വന്തം വിവാഹകാര്യത്തില്‍പോലും അവളുടെ തീരുമാനത്തിന് പലപ്പോഴും പ്രസക്തിയില്ലാതാവുന്നു. കാലത്തിന്റെ മാറ്റത്തിലും നമ്മുടെ ഭൂരിപക്ഷം പെണ്ണുങ്ങളുടെ ഗാര്‍ഹിക അടിമജീവിതത്തിന് മാറ്റമൊന്നുമില്ല. മുസ്ലിം സമുദായത്തില്‍ ഈ അടിമത്തം അല്‍പം കൂടുതലാണ് എന്ന പൊതുധാരണ നിലവിലുണ്ട്. ബഹുഭാര്യാത്വം, ശൈശവവിവാഹം എന്നിവയെ തള്ളിപ്പറയാന്‍ വലിയ മുസ്ലിം പുരോഗമന സംഘടനകള്‍പോലും തയാറാവാത്തത് ഈ പൊതുധാരണയ്ക്ക് ബലം കൂട്ടുന്നു. ‘പെണ്ണുങ്ങള്‍ പുറത്തിറങ്ങരുത്’ എന്നു പറയുന്ന കാന്തപുരവും നിലവിളക്കു കൊളുത്തിയാല്‍ മാനമിടിഞ്ഞുവീഴുമെന്നു കരുതുന്ന തങ്ങളും നാലു കെട്ടലാണ് പരമമായ ഇബാദത്തെന്നു കരുതുന്ന മത നേതാക്കളും നയിക്കുന്ന ഒരു സമുദായത്തിന് ഇത്തരം ദുഷ്പേരുകളില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല.

എന്നാല്‍ കത്തോലിക്കാ മഠങ്ങളിലും കാവിയും വെള്ളയും പുതച്ച സന്യാസിസംഘങ്ങളിലുമൊക്കെ നടക്കുന്നത് ഇതേ സ്ത്രീവിരുദ്ധത തന്നെയാണ്. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, എല്ലാ സംഘടിത മതങ്ങളുടെയും ചട്ടക്കൂടുകള്‍ ഒന്നാന്തരം പെണ്‍വിരുദ്ധതയുടെ കാതലില്‍ തീര്‍ത്തതാണ്. മതപരമായ വിഷയങ്ങളിലുള്ള തീവ്രവും വൈകാരികവുമായ പ്രതികരണം മുസ്ലിംകളില്‍ കൂടുതലാണെന്ന ധാരണയും നമ്മുടെ മാധ്യമങ്ങള്‍ ബോധപൂര്‍വമോ അല്ലാതെയോ പരത്തുന്നുണ്ട്. സഭാതര്‍ക്കത്തിന്റെ പേരില്‍ തമ്മിലടിച്ചു തലകീറുന്ന മധ്യതിരുവിതാംകൂറിലും മതംമാറ്റത്തിന്റെ പ്രഘോഷണങ്ങള്‍ മുഴങ്ങുന്ന വ്യാജ രോഗശാന്തി സഭകളിലും കാവിക്കൊടി നാട്ടി കായികാഭ്യാസം നടത്തുന്ന ശാഖകളിലും വിളയുന്നത് ഒന്നാന്തരം വര്‍ഗീയത തന്നെയാണ്. ഇതില്‍നിന്നെല്ലാം വീര്യം കൂടിയ ഒന്നും മുസ്ലിം സമദായത്തില്‍ മാത്രമായി കാണാനില്ല. കേരളത്തിലങ്ങോളമിങ്ങോളം ഒരുപാട് മുസ്ലിം കൂട്ടുകാരികളുടെ വീടുകളില്‍ താമസിച്ചപ്പോഴൊന്നും കോട്ടയത്തെ എന്റെ നസ്രാണി തറവാട്ടില്‍ കാണുന്നതില്‍ കവിഞ്ഞ ഒരു വര്‍ഗീയതയും അവിടെയൊന്നും ഞാന്‍ കണ്ടിട്ടില്ല. (ഇതെന്റെയൊരു പേഴ്സണല്‍ ഒബ്സര്‍വേഷനാണ്. ആയതിനാല്‍ റഫറന്‍സ് ഇല്ല. ആശയപരമായ ഏത് എതിര്‍ അഭിപ്രായവും നിരീക്ഷണവും സ്വാഗതംചെയ്യുന്നു. സൂപ്പര്‍സ്റ്റാര്‍ ഫാന്‍സുകാരെപ്പോലെ തെറിമെയില്‍ അയക്കരുതെന്നു മാത്രം.)

‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയെപ്പറ്റി ഈയുള്ളവള്‍ എഴുതിയതിന് മറുപടിയായി സുദീപ് ‘നാലാമിട’ത്തില്‍ എഴുതിയ കുറിപ്പില്‍ സിനിമയിലെ സ്റ്റീരിയോടൈപ്പ് മുസ്ലിംകളെപ്പറ്റി ചില നിരീക്ഷണങ്ങളുണ്ട്. ആ നിരീക്ഷണം ശരിയാണ്. ഒരുപാട് ഭാര്യമാരും അവരില്‍ ഒരുപാട് മക്കളുമുള്ള ശാപ്പാട്ടുരാമനായ തലയില്‍ തൊപ്പിയിട്ട മുസ്ലിം! ആ മുസ്ലിം എത്രയോകാലമായി മലയാള സിനിമയില്‍ അതേനില്‍പ്പുനില്‍ക്കുന്നു! ”എന്റെ മതം മാത്രമാണ് ശരി”യെന്ന ധാരണ ഇസ്ലാമിന്റെ മാത്രമല്ല, എല്ലാ സംഘടിത മതങ്ങളുടെയും അടിസ്ഥാനമാണ്. അതാണ് ലോകമെങ്ങും ദൃശ്യമായ വര്‍ഗീയതയുടെ തായ്വേര്. ചുരുക്കത്തില്‍ വര്‍ഗീയതയുടെ ആഴവും പരപ്പും പെണ്ണിന്റെ അടിമത്തവും ഏതാണ്ട് എല്ലാ മതങ്ങളിലും സമാനമായിരിക്കെ മലയാള മുഖ്യധാരാ സിനിമയില്‍ മുസ്ലിം മാത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വില്ലനാവുന്നതെന്തുകൊണ്ടെന്നകാര്യം ചര്‍ച്ചചെയ്യപ്പെടണം. ഈ മുസ്ലിംവിരുദ്ധത അതിന്റെ പാരമ്യത്തില്‍ പ്രകടമാകുന്ന സിനിമയാണ് ‘തട്ടത്തിന്‍ മറയത്ത്’.

 

 
തലശ്ശേരിയിലെ പെണ്ണുങ്ങള്‍
തലശ്ശേരിയിലെ തറവാട്ടില്‍ പിതൃസഹോദരന്റെ ക്രൂരമായ അടിച്ചമര്‍ത്തലിന് കീഴില്‍ കഴിയുന്ന പെണ്ണാണ് ‘തട്ടത്തിന്‍ മറയത്ത്’ലെ ആയിഷ. ”നായിന്റെ മോളേ, നിന്നെ പുറംലോകം കാണിക്കില്ല” എന്നാണ് ബിസിനസുകാരനും രാഷ്ട്രീയക്കാരനുമായ പിതൃസഹോദരന്‍ ആയിഷയെ അടിച്ചുവീഴ്ത്തിയശേഷം ഭീഷണിപ്പെടുത്തുന്നത്. തന്റെ ലെതര്‍കമ്പനിയില്‍ മതിയായ സുരക്ഷാസൌകര്യങ്ങള്‍ ഒരുക്കാതെ നാട്ടുകാരെ കൊലയ്ക്കുകൊടുക്കുന്ന ക്രൂരനാണ് ആ മുസ്ലിം കാരണവര്‍. കമ്പനിയില്‍ അപകടമുണ്ടായി ആളുകള്‍ ആശുപത്രിയിലാവുമ്പോള്‍ അയാള്‍ പറയുന്നത് ”കാറ്റടിച്ചാല്‍ വീഴുന്ന കൊറേയെണ്ണം ആശുപത്രിയിലായി’ എന്നാണ്. കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ നായകനെ ‘കൊന്നു കുഴിച്ചുമൂടുമെന്ന്’ ഭീഷണിപ്പെടുത്താന്‍ കഴിവുള്ള മുസ്ലിം തീവ്രവാദ സംഘടനയായ ജെ.ഡി.എഫിന്റെ നേതാവുമാണ് ടിയാന്‍!

അയാള്‍ വെള്ളിയാഴ്ച ദിവസം ജുമുആ നമസ്കാരത്തിന് പുറത്തുപോകുമ്പോള്‍ മാത്രമാണ് നമ്മുടെ ആയിഷക്ക് പുറത്തിറങ്ങാന്‍ കഴിയുന്നത്. ഇതേ ആയിഷ സിനിമയുടെ ആദ്യഭാഗത്ത് സര്‍വകലാശാലാ കലോല്‍സവത്തില്‍ പങ്കെടുത്ത് സമ്മാനം നേടുകയും രാത്രിവരെ അവിടെ കറങ്ങിനടക്കുകയും ചെയ്യുന്നുണ്ട്. കുട്ടുകാരിക്കൊപ്പം രാത്രിയില്‍ ബസില്‍ യാത്ര ചെയ്യുന്നുമുണ്ട്. പര്‍ദയല്ലാത്ത വര്‍ണാഭമായ വേഷങ്ങള്‍ അണിഞ്ഞ് നാടു ചുറ്റുന്നു. കൂട്ടുകാരിയുടെ കല്യാണവീട്ടില്‍ പര്‍ദയിടാതെ യഥേഷ്ടം ചുറ്റിനടക്കുന്നു. ഒരു ചെറുപ്പക്കാരനുമായി കൂട്ടിയിടിച്ച് പരിക്കേറ്റിട്ടും അവള്‍ക്ക് ഒരു ശാസനപോലും കിട്ടുന്നുമില്ല. അവള്‍ ഒറ്റയ്ക്ക് ആശുപത്രി മുറിയില്‍ കിടക്കുകയും ചെയ്യുന്നുണ്ട്. ഒരു യുവാവ് അവള്‍ക്ക് ട്യുഷന്‍ എടുക്കാന്‍ ആ വീട്ടുകാര്‍ അനുവദിക്കുന്നുണ്ട്! അപ്പോഴൊന്നും മുസ്ലിംഭീകരനായ പിതൃസഹോദരന്‍ പ്രത്യക്ഷപ്പെടുന്നില്ല. അത്ഭുതം! എന്നാല്‍ നായകനോട് പ്രണയം തുറന്നുസമ്മതിക്കുന്ന രംഗം മുതല്‍ അവള്‍ പര്‍ദയിലേക്ക് മാറുന്നു.

മറുഭാഗത്ത് ആയിഷയെ പ്രേമിക്കുന്ന നായരുകുട്ടിയായ വിനോദിന്റെ വീടോ? മകന്‍ വീടുവിട്ടിറങ്ങുമ്പോള്‍ അമ്മ പവിത്രമായ ക്ഷേത്രസന്നിധിയില്‍ എത്തി ധ്യാനിച്ചിരിയ്ക്കുന്നു. ദീപപ്രഭ, ആത്മീയത, അമ്മ-മകന്‍ സെന്റി…. മകനുവേണ്ടി മുസ്ലിം പെണ്‍കുട്ടിയെ പുത്രവധുവായി ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയാറാവുന്ന സാത്വികരാണ് ആ നായര്‍ തറവാട്ടുകാര്‍. നായരുകുട്ടിയായ മകന്‍ പര്‍ദഷോപ്പ് തുടങ്ങി അത് മുസ്ലിം കാമുകി ഉദ്ഘാടനം ചെയ്യുന്നതുകണ്ട് വിശാലഹൃദയരും വിദ്യാസമ്പന്നരുമായ ആ നായര്‍ അച്ഛനമ്മമാര്‍ സന്തോഷപുളകിതരാവുന്നു! ഒടുവില്‍ ആയിഷ ‘ആയിഷ വിനോദ്’ ആവുന്നതോടെ അവള്‍ ഇടുങ്ങിയ മുസ്ലിംതറവാട്ടില്‍നിന്ന് വിശാലമായ നായര്‍ അന്തരീക്ഷത്തിലേക്ക് സ്വതന്ത്രയാവുകയാണ്! മുസ്ലിം പെണ്‍കുട്ടികളേ, നിങ്ങള്‍ നായര്‍– നമ്പൂതിരി -നസ്രാണി യുവാക്കളെ പ്രണയിക്കുകയും ഇടുങ്ങിയ നിങ്ങളുടെ മതത്തില്‍നിന്ന് പുറത്തുകടക്കുകയും ചെയ്യുക! അല്ലെങ്കില്‍ ഭാവി ഭീകരമായിരിക്കും!

 

 

പെണ്ണിന്റെ മാനം
എന്താണ് പെണ്ണിന്റെ സ്വാതന്ത്യ്രം? ഈ ഗൌരവമുള്ള ചോദ്യത്തിന് ‘തട്ടത്തിന്‍ മറയത്തി’ലുടെ വിനീത് ശ്രീനിവാസന്‍ പറയുന്ന ഉത്തരങ്ങള്‍ ഇക്കാലത്ത് അല്‍പമെങ്കിലും ആണത്തമുള്ള ഒരു ചെറുപ്പക്കാരനും പറയാന്‍ പാടില്ലാത്തവയാണ്. ഒറ്റത്തവണ കണ്ടതിന്റെ ആവേശത്തില്‍ വീടിന്റെ മതില്‍ പാതിരാത്രി ചാടിവന്ന് ‘നീയാണ് ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ സുന്ദരി, ഐ ലവ് യൂ’ എന്നു പറഞ്ഞയുടന്‍ അതില്‍ വീണുപോകുന്ന തലശ്ശേരി പെണ്ണിനെ വിനീത് എവിടെയാണ് കണ്ടത്? ആയിഷയെന്ന കഥാപാത്രത്തെ കേവലമൊരു ‘സുഖിപ്പിക്കുന്ന മുഖം’ മാത്രമാക്കി ഒതുക്കിയതാണ് ഈ തിരക്കഥയിലെ ഏറ്റവും വലിയ പാതകം. ‘ഐ ലവ് യൂ’ പറയുന്ന ഏതു വായിനോക്കിയോടും തൊട്ടടുത്ത ദിവസം തിരിച്ച് ‘ഐ ലവ് യു’ പറയുന്ന സിനിമകളിലെ ആ സ്ഥിരം തൊട്ടാവാടി പെണ്ണിനെ അങ്ങേയറ്റം അപഹാസ്യമായി വിനീത് എഴുതിവെച്ചിരിക്കുന്നു.

നായകന്റെ കണ്ണില്‍ അവള്‍ക്ക് മനസില്ല, ചിന്തയില്ല, ബുദ്ധിയില്ല, വികാരവിചാരങ്ങളില്ല. ഉള്ളത് ഒന്നുമാത്രം, തട്ടമിട്ട മോന്ത! ജോലിയും കൂലിയുമില്ലാത്ത ഏതോ ഒരു വായിനോക്കിയോട് പ്രണയം പ്രഖ്യാപിച്ച് അവനെത്തേടിയെത്തി കെട്ടിപ്പിടിക്കുമ്പോള്‍ പെണ്ണിന്റെ സ്വാതന്ത്യ്രം പൂര്‍ണമാകുന്നു! വിദ്യാഭ്യാസത്തിലൂടെയോ സ്വാശ്രയത്വത്തിലൂടെയോ നിലപാടുകളിലൂടെയോ അല്ല, പ്രേമിച്ച് കെട്ടിപ്പിടിക്കുമ്പോഴാണ് തലശ്ശേരിയിലെ മുസ്ലിം പെണ്ണുങ്ങളുടെ ജീവിതം സ്വതന്ത്രമാവുന്നത് എന്നര്‍ഥം. നായകന്റെ ആദ്യ പ്രേമമൊന്നുമല്ല ആയിഷയുമായി. അവന്‍ ഇതിനുമുമ്പ് ഒരുപാടു തവണ പ്രേമിച്ചിട്ടുണ്ട്. പക്ഷേ ‘ഇത്രേം മൊഞ്ചുള്ള ഒന്നിനെ’ കാണുന്നത് ഇതാദ്യമാണത്രെ! നായകന്റെ ആത്മസുഹൃത്ത് ഒരേസമയം അഞ്ചുവിനേയും മഞ്ചുവിനേയും മറ്റൊരുപാട് പെണ്ണുങ്ങളെയും പ്രേമിക്കുന്നവനാണ്. പക്ഷേ ”പെണ്ണ് കറുത്തവസ്ത്രംകൊണ്ട് മൂടിവെക്കേണ്ടത് അവളുടെ ശരീരമല്ല, പരിശുദ്ധിയാണ്” എന്നൊരു ഗംഭീരന്‍ സദാചാര പ്രഖ്യാപനത്തിലാണ് സിനിമ അവസാനിക്കുന്നത്.

 

 

കര്‍ട്ടന്‍!
ശ്രീനിവാസന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, ”ജീവിതാനുഭവങ്ങളാണ് നമ്മെ മാറ്റിത്തീര്‍ക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നാം ആത്മീയവാദിയാവും, മറെറാരിക്കല്‍ കമ്യുണിസ്റ്റാവും, പിന്നീടൊരിക്കല്‍ വിശ്വാസിയാവും. ഇങ്ങനെ പലതവണ മാറിമറിഞ്ഞാണ് നമ്മള്‍ യഥാര്‍ഥ നമ്മളാവുന്നത്. ഒരു കല്ലില്‍നിന്ന് ശില്‍പി ശില്‍പമുണ്ടാക്കുന്നതുപോലെ…. നമ്മെ ചെത്തിമിനുക്കിയെടുക്കുന്ന ശില്‍പി നമ്മുടെതന്നെ അനുഭവങ്ങളാണ്”

ഇപ്പോള്‍ താന്‍ സിനിമക്കാരനാണ് എന്ന് വിനീത് ധരിച്ചിരിക്കുന്നു. നാളെ ആരാവുമെന്ന് നമുക്കറിയില്ല. എന്തായാലും വിനീത് അനുഭവങ്ങളില്‍ നിന്ന് പഠിക്കട്ടെ. നാളെയും സിനിമക്കാരനായി തുടരാനാണ് മോഹമെങ്കില്‍, അച്ഛന്‍ എഴുതിയിട്ടുള്ള ചില നല്ല സ്ക്രിപ്റ്റുകള്‍ ഇപ്പോഴും അലമാരയില്‍ ഉണ്ടാവും. അതൊക്കെയൊന്ന് പൊടിതട്ടി വായിക്കാവുന്നതാണ്. സിനിമക്കുവേണ്ടി സിനിമയെടുക്കുന്നതു നിര്‍ത്തി നല്ല സിനിമയെക്കുറിച്ച് അല്‍പം പഠിച്ചാല്‍ നന്ന്. പ്രേമിക്കുന്നുണ്ടെങ്കില്‍ ആ പ്രേമത്തെന്നെ ഒന്നു നിരീക്ഷിക്കാവുന്നതാണ്. അല്‍പം ബുദ്ധിയും വിവരവുമുള്ള ഒരു പെണ്ണിനെയാണ് പ്രേമിക്കുന്നതെങ്കില്‍ ആദ്യം അവളെത്തന്നെയൊന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാവുന്നതാണ്. അങ്ങനെയൊരു പെണ്ണിനെ നന്നായി മനസിലാക്കിയിരുന്നെങ്കില്‍ ആയിഷയെന്ന കഥാപാത്രത്തെ ഇത്രമേല്‍ ഉപരിപ്ലവമായി വിനീത് എഴുതിവെക്കില്ലായിരുന്നു.

എന്തായാലും നമ്മെ ചെത്തിമിനുക്കിയെടുക്കുന്ന ശില്‍പി നമ്മുടെതന്നെ അനുഭവങ്ങളാണ്. പലപല ചെത്തിമിനുക്കലുകള്‍ക്കൊടുവില്‍ വിനീത് എന്ന ശില്‍പിക്ക് എന്നെങ്കിലും നല്ലൊരു സിനിമാശില്‍പവുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ശരി, ഇനി നമുക്ക് നാളെ കാണാം!

243 thoughts on “തട്ടത്തിന്‍ മറയത്തെ തട്ടും മുട്ടും

 1. Cinema budhi jeevikalk mathram kananulla onnai malayala cinemaye chitreekarikkunna pravanatha Annammakutty mattendiyirikkunu.Kandirangunna prekshakark cinema rasicho ennu show vittirangumbol mattulla 2 perodenkilum onnu chodikkam.Kandirangunnavaril 98% perkum ishtamakunna oru chitramanu Thattathin Marayathu

  • sandeep you said it bak,,,pinnae anna had done some thing wich negatively affect the movie by posting the full length movie in a website ,,its a punishable act for your kind information….anna eppolenkilum premichittundo..premathil mukhathinu yathoru maanadhannavum illenkil njangadae nattilulla muchundan sasiye annakku kalyanamalochikkattae,,,,,if you are a money wriyer for somebody else,,,,,do the shit here,,,,,
   @ sandseep you given her the deserving reply

  • തള്ളെ വന്നല്ലോ, സാധാരണക്കാരുടെ പ്രതിനിധി..
   98 ശതമാനം പേരെയും പ്രതിനിധീകരിച്ച് വെറുതെ മലയാളികളുടെ പേര് കളയല്ലേ ഇഷ്ടാ..

  • 98 ശതമാനം മലയാളികളുടെ പേര് കളയരുത് ചേട്ടാ..

  • പിന്നെ എന്ത് കണ്ടിട്ടാണ് ജനങ്ങള്‍ ഈ ചിത്രത്തിന് ഇടിച്ചു കയറുന്നത്….?? ആളുകള്‍ ഇഷ്ടപെടുന്ന എന്തിനെയും വിമര്‍ശികുക ഇപോഴത്തെ ഒരു ട്രെന്‍ഡ് ആണ് എന്ന് തോന്നുന്നു… മെയിന്‍ റിലീസിംഗ് centers ആയ കോഴിക്കോട് ഉം തിരുവനന്തപുരത്തും 4 ഷോ പോരഞ്ഞു 5 ആക്കി… ഇങ്ങനെയുള്ള ഭൂരിഭാഗം പ്രേക്ഷകരും മണ്ടന്മാര്‍ ആണെന്നാണോ മാഡം അവകാശപെടുന്നത്…??

   • alle alla. pakshey aalukal itichu kayarunna ella cinemayum nallathanu ennu oru thettidharana venda. ethrayo examples undu . kinnarathumbi thottu

  • മതങ്ങളുടെയും മതിലുകളുടെയും മറയില്ലാത്ത കണ്ണൂരില്‍ വച്ച് ” തട്ടത്തിന്‍ മറയത്ത്” എന്ന സിനിമ കണ്ടു…

   പ്രണയവും ഒരു വര്‍ഗസമരമാണെന്ന് ആരോ പറഞ്ഞത് മനസ്സില്‍ ഒന്നുകൂടി ഊട്ടിയുറപ്പിച്ചാണ് തിയ്യേറ്റര്‍ വിട്ടിറങ്ങിയത്‌ ..

   ഞങ്ങള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന സഖാവ് പറശ്ശിനിക്കടവ് മുത്തപ്പന് ” പടച്ചോന്‍ മുത്തപ്പന്‍ എന്നും വിളിക്കാമെന്ന് തട്ടത്തിന്‍ മറയത്ത്…

   ( അപ്പോഴാണ്‌ കോര്ട്ടെര്‍സില്‍ ഒപ്പം താമസിക്കുന്ന സുഭാഷ്‌, എസ് എഫ് ഐക്കാര്‍ പണ്ട് വിളിച്ചിരുന്ന മുദ്രാവാക്യം തലേദിവസം പറഞ്ഞുതന്നത് ഓര്‍ത്തത്‌ ….

   ” ഗുരുവായൂരപ്പാ മൂരാച്ചി,
   പറശ്ശിനിക്കടവില്‍ പോയോക്ക്..
   ചോറിനു ചോറ് ..ചായക്ക് ചായ
   കിടക്കാന്‍ നേരത്ത് പുല്‍പ്പായ ”)

   എന്തായാലും ജാതിയും മതവും വ്യത്യാസപ്പെട്ടവരുടെ പ്രണയ സാക്ഷാല്‍ക്കാരത്തിനു ഗുരുവയൂരപ്പനുണ്ടാകും എന്ന മിഥ്യാധാരണ പരത്തിയ ” നന്ദനം” എന്ന സിനിമയില്‍ നിന്ന് ഏറെ ദൂരം സഞ്ചരിച്ച് കമ്മ്യൂണിസ്റ്റുകാരുണ്ടാകും കൂടെ എന്ന് യഥാര്ത്യബോധത്തോടെ വിളിച്ചുപറയാന്‍ ധൈര്യമുള്ള ”തട്ടത്തിന്‍ മറയത്ത്” എന്നൊരു ചലച്ചിത്രം മലയാളത്തിനുണ്ടായീ എന്ന് നമുക്ക് ആശ്വസിക്കാം..

   എന്നിട്ടും വിനീത് ശ്രീനിവാസിനെ സഖാവ് എന്ന് വിളിക്കുന്നതില്‍ ആര്‍ക്കാ ഇവിടെ ബേജാര് ??

   ” കാമുകന്‍ -കമ്മ്യൂണിസ്റ് – തലശ്ശേരിക്കാരന്‍ ” ഇതൊരു നല്ല കോംബിനേഷന്‍ ആണെന്ന ഡയലോഗ് … ചോക്ലേറ്റു കാമുകന്മാര്‍ക്കൊരു താക്കീതാണ് …

   ഉമ്മച്ചിക്കുട്ടി ആണ്കുട്ടികള്‍ക്കൊപ്പം കാറില്‍ യാത്രചെയ്യാന്‍ പാടില്ലെന്ന് പറയാന്‍ ഇതെന്താ പാകിസ്തനാണോ ?? എന്നാണ് കപട സദാചാര വാദികള്‍ക്കുള്ള മറുപടി.. .

   ” പാവപ്പെട്ടവന്റെ വിശപ്പ്‌ കാണുമ്പോള്‍ കണ്ണുനിറയുന്ന സ്നേഹത്തിന്റെ പേരാണ് കമ്മ്യൂണിസം” എന്ന് ഒരു മറയുമില്ലാതെ വിളിച്ചുപറയുന്നുണ്ട് സിനിമ.. ” അരാഷ്ട്രീയ സിനിമ പ്രേമികള്‍” തല്ക്കാലം ക്ഷമിക്കുക..കമ്മ്യുണിസ്റ്റ് വിരോധികളോട് ഞങ്ങള്‍ എന്തുപറയാന്‍ ??

   അവസാനം…

   ഉമ്മച്ചിക്കുട്ടി നായകനോട് ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട് സിനിമയില്‍..
   നായരുടെ വീട്ടില്‍ തനിക്ക് നിസ്ക്കാരപ്പായ വിരിക്കാന്‍ ഒരു മുറി വേണം എന്ന് ??

   ലവ് ജിഹാദ് എന്നൊരു തീസീസ് ഇനി ഉണ്ടേലും ഇല്ലേലും അതിന് ആന്‍റി തീസീസും കൊണ്ട് നടക്കുന്നവരും പടം പോയി കാണണം..

   • “വിശ്വസിക്കുന്ന ദൈവങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിക്കാതിരിക്കുന്ന എവിടെയെങ്കിലും പോയി ജീവിക്കാം” എന്നൊരു ഡയലോഗ് ഈ ചിത്രത്തിലുണ്ട്. ഹിന്ദുവിന്റെ ശത്രുവായി മുസ്ലിമിനെ വയ്ക്കുന്ന ഏറ്റവും നീചമായ ഒരു സവര്‍ണ ഹിന്ദു രാഷ്ട്രിയത്തിന്റെ തുടര്‍ച്ചയാണിത്. ഒരേ ദൈവത്തെ ആരാധിക്കുന്ന ദളിതയാണ് കാമുകിയെങ്കില്‍ വിസാലമാനസ്കാരായ നായര്‍ മാതാപിതാക്കള്‍ ഇതേ രീതിയില്‍ അവളെ സ്വീകരിക്കുംയിരുന്നോ? ഈ സിനിമയില്‍ പറയുന്നത് പോലെ രണ്ടു മതങ്ങളില്‍ പെട്ടവര്‍- ഒന്ന് സമ്പന്നവും സ്വര്‍ണത്തിന്റെ നിറമുള്ളതുമായ കാമുകി, രണ്ടു ഉന്നത കുലജാതനായ കാമുകന്‍- വിവാഹം കഴിക്കുന്നത്‌ ഒരു തരത്തിലും വിപ്ലവമല്ല. അതെ സമയം ഹിന്ദു മതതിനുള്ളില്‍- ഒരേ ദൈവത്തില്‍ വിശ്വസിക്കുന- ഒരു ദളിതയും ആത്മാര്‍ഥമായി അവളെ പ്രേമിക്കുന്ന നായരും വിവാഹം കഴിക്കുമ്പോള്‍ ഞാന്‍ വിനീത് ശ്രീനിവാസനെ സഖാവെ എന്ന് വിളിക്കും. അപ്പോള്‍ ചിലപ്പോള്‍ ഗോപകുമാര്‍ പറയുന്നത് പോലെ ചിലപ്പോള്‍ പ്രണയം വര്‍ഗസമാരമാകും. കമ്മ്യൂണിസ്റ്റ്‌ കാമുകന്റെ കമ്മ്യൂണിസ്റ്റ്‌ കൂട്ടുകാരെല്ലാം നായര്‍ അല്ലെങ്കില്‍ മേനോന്‍ അല്ലെങ്കില്‍ സമ്പന്ന മുസ്ലിം ആകുന്നതു തികച്ചും യാദ്രിസ്ച്ചക്മാകാന്‍ വഴിയില്ല. ഒന്നുകില്‍ വിനീതിന്റെ വിവരവില്ലയ്മ്ന. അല്ലെങ്കില്‍ തിയ്യന്‍ അടക്കമുള്ള തല്സേര്രി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെ ഭൂരിപക്ഷം, അതിലെ തന്നെ ഒരു സഖാവിനെ പോലെ പാവപ്പെട്ടവന്റെ കണ്ണീരു കാണുമ്പോള്‍ സ്നേഹം തോന്നുത്ന്നതാണ് കമ്മ്യൂണിസം എന്ന് തിരിച്ചറിയാം ശേഷിയില്ലാത്ത ‘ബുധിജീവിയല്ലത്തെ- പിന്നോക്കക്കാരനു ബുധിജീവിയാകാന്‍ നമ്മുടെ സിനിമയില്‍ കഴിയില്ലല്ലോ!- ഒരു കൊലപാതകിയാണ്‌ എന്ന പൊതുബോധം ഊതിയുരപ്പിക്കാന്‍. ഇതില്‍ ആദ്യതതകനെ തരമുള്ളൂ. അതിനുള്ള ചിന്തസേഷിയെ ഈ ചിത്രത്തിന്റെ സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയൂ.

    • വിനോദിന്റെ ജാതി മാറ്റിയാല്‍ ജിജോയുടെ പ്രശ്നം തീരുമോ ?

    • ഇത് ഒരു വെറും സിനിമ മാത്രമാണ് ………എന്തിനാ ഇതിനെ പറ്റി സംസാരിച് നിങ്ങളുടെ വിലയേറിയ ടൈം കളയുന്നത്.

  • മുതിര്ന്ന ഒരാള്‍ കളിക്കുടുക്കയും പൂമ്പാറ്റയും ബാലരമയും വള്ളി പുള്ളി വിടാതെ വായിക്കുകയും അതിലെ ലുട്ടാപ്പിയുടെയും കുട്ടൂസന്റെയും കപീഷിന്റെയും കഴിവുകളെക്കുറിച്ച് വാചാലനാവുകയും ചെയ്താല്‍ അതിന്റെ അര്ഥമെന്താണ്. അയാള്ക്കു മാനസിക വളര്ച്ച എത്തിയിട്ടില്ലെന്നതു സ്പഷ്ടമാണ്. അതായതു ശരീര വളര്ച്ചക്കനുസരിചു മാനസിക വളര്ച്ച കൈവരിച്ചിട്ടില്ലെന്നതാണതു സൂചിപ്പിക്കുന്നത്. ശരിക്കു പറഞ്ഞാല്‍ തിയേറ്റര്‍ വിട്ടിറങ്ങുന്ന 98% ആളുകള്ക്കും ഇനിയും മാനസിക വളര്ച്ച കൈവരിക്കാനായില്ലെന്നതു കഷ്ടം തന്നെയാണു. നാം മലയാളം സിനിമ എന്ന പൊട്ടന്‍ കിണറ്റിലെ തവളയാകാതെ മറ്റു വിദേശ ഭാഷകളില്‍ ഇറങ്ങുന്ന നല്ല സിനിമകള്‍ കണ്ടു നോക്കൂ. അപ്പോ അറിയാം താങ്കള്‍ ചൂണ്ടിക്കാണിച്ചു വര്ണിക്കുന്നതു വെറുമൊരു കൊച്ചു മണല്ക്കൂമ്പാരം മാത്രമാണെന്നുമ്, അപ്പുറത്തുള്ളതു ഹിമാലയങ്ങളാണെന്നും 

 2. ‘നാലു കെട്ടലാണ് പരമമായ ഇബാദത്തെന്നു കരുതുന്ന മത നേതാക്കളും നയിക്കുന്ന ഒരു സമുദായം’

  കെട്ടിയാല് അന്തസ്സായി ചെലവിനും കൊടുക്കും…. അന്നമ്മേ…

  • കൊന്നാലെന്താ ഞങ്ങള്‍ തിന്നുമല്ലോ എന്നു പറഞ്ഞതു പോലെയാണു താങ്കളുടെ മറുപടി.

   • സ്വന്തം കുറവുകള്‍ മറച്ചു വച്ചു മറ്റുള്ളവരുടെ മെക്കട്ട് കേരുന്നവരോട് അത് തന്നെയാണ് മറുപടി.

   • vere ethenkilum matha grandhaththil kettinu niyathranam vechittundo…illaaa(ennu vechaal mathajaara prakaaram hinduvinum cristianum ethrayum kettaam)

    islam naalu vare ennu niyathranam vechu………..

    athe variyil thanne onnaanu thanikku uththamam ennum paranju…

    venndum ithu thanne paranjirikkunnavar vivaramillaathavar allathe aarumalla..

   • അവിടെയും ഇവിടെയും രഹസ്യ കാമുകി -മാരും മറ്റു “setup” കളും ഉള്ളവര്‍ മാന്യന്മാര്‍ . എന്തെന്നാല്‍ , അവര്‍ക്ക് ഒരു ഭാര്യയെ ഉള്ളൂ. സമൂഹത്തിന്റെ മുന്നില്‍ തല ഉയര്‍ത്തി നിന്ന് അന്തസ്സായി പറയുന്നത് : “എനിക്ക് ഒരു പെണ്ണിനെ കൊണ്ട് മാത്രം മതിയാവില്ല എന്നാണ്”. കപട സദാചാരക്കാര്‍ ഇതിനോട് പ്രതികരിക്കുനതിനു മുന്‍പ് സ്വയം ആലോചിക്കുക :”ചരക്കു കൊള്ളാലോ, കിട്ടുമോ?” എന്ന് ചോദിച്ചു തള്ളുമ്പോള്‍ നിങ്ങള്‍ സ്വന്തം ഭാര്യയെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്? രഹസ്യകാരിക്ക് എപ്പോഴും രണ്ടാം സ്ഥാനം (വേശ്യ , ചിന്ന വീട് എന്നാ വിശേഷണങ്ങളും ) ആയിരിക്കും . ഇത് “ഭാര്യ ” എന്ന സ്ഥാനം നല്‍കി തന്നെ ആണ് കൂടെ പൊരുപ്പിക്കുന്നത്. So, think whats better. പിന്നെ , ഒന്നില്‍ കൂടുതല്‍ കെട്ടണം എന്ന് ഈ മതം ഒരിക്കലും പറയുന്നില്ല . ഒന്നില്‍ ഒരിക്കലും ത്രിപ്തിപെടാന്‍ പറ്റില്ലെങ്കില്‍ , രണ്ടാമത്തെ സ്ത്രീയെ എല്ലാവരും അറിയെ വിവാഹം കഴിക്കണം എന്ന് മാത്രം ആണ് ഈ മതം അനുശാസിക്കുന്നത്.

    • സമൂഹ നന്മക്കായി കണ്ടു പിടിച്ച idea കൊള്ളാം. ഇതേ ആഗ്രഹം സ്ത്രീകള്‍ പ്രകടിപ്പിച്ചാല്‍? അവര്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്മാരെ അനുവദിക്കുമോ?

  • കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്നാണ് ഇങ്ങനെ ഒരു അഞ്ചു പത്തു നേതാക്കള്‍ വിചാരിച്ചാല്‍ ബാക്കി 84 സ്ത്രീകള്‍…പുര നിറഞ്ഞു നില്‍ക്കേണ്ടി വരില്ലല്ലോ …..അല്ലെ akku

  • ikkakka ,ingalu ithentha parenath ??? chelavinu kodukum polum.nannaittonnu manasilitt aloykki ingalu.. 4kettunnadode thakarnnille pranayam ???

  • ഓഹോ,,, അത് ഏതായാലും കൊള്ളാം. ഈ പറഞ്ഞ നാല് ഭാര്യമാരില്‍ ഒരാള്‍ക്ക് 10 കോടിയുടെ ലോട്ടറി അടിച്ചാല്‍ ബാക്കി മുന്നു ഭര്‍ത്താക്കന്മാരെ കു‌ടി കേട്ടമെന്കില്‍ അത് ഒരു നല്ല ആശയം തന്നെയാണ്.

 3. തികച്ചും സത്യമായ നിരീക്ഷണം… ഉസ്താദ്‌ ഹോട്ടല്‍ കണ്ടു മനസ്സും മിഴിയും നിറഞ്ഞതാണ്‌…. ഈ ചവറു പഴയ പുളിച്ച വീഞ്ഞ് പുതിയ കുപ്പിയില്‍..!

  • പഴകുന്തോറും വീഞ്ഞിനു മധുരം കൂടും ചില ഓര്‍മ്മകള്‍ പോലെ..

  • yes…..raihan….clas mates, padam onn oru vilapam, anyar cinimakla oke kandapol muslim anungalum, karanavanmarum oke muslim penkutikale peedipikunna, veetil adaknuu terroristukal…vare rekshikunnath hinduvaya athum savarnanaya kamukanum avante kudumbavaum……ethayalum padam onnamtharam flop…

   • flop ennu chettan paranjathukondu kaaryamillalloo… enthucheyyam, padam super hit aayippoyi… 3 divasam poyi queue ninnitta enik tkt kittiye.. superb movie. saramilla sham chetta.. ini kaavile paattu malsarathinu kaanam..

    • ഞാന്‍ മായാമോഹിനിക്ക്‌ പോയിട്ട് ടിക്കറ്റ്‌ കിട്ടിയില്ല പിന്നാ ഇത്…

 4. കാശു വാങ്ങി നെഗറ്റീവ് പബ്ലിസിറ്റി കൊട്ത്താല്‍ – പടം കാണാന്‍ ആളെ കിട്ടും – ആ പണി ഭേഷ് ആയി ചെയ്തിട്ടുണ്ട് അന്നമ്മ –

 5. ethu padam kandaalum athine onnu vimarshikkanam enna chinthagathiyode oru cinemaye sameepikkaruth.. valarnnu varunna oru kalakaaranenna nilayil vineeth iniyum purogamikkendathundaayirikkaam..pakshe ittharathil prekshkan sweekarikkunna oru sadharana cinemayeduttha oru samvidhayakane adachaakshepikkaruth… ella samvidhaayakarum ningaleppole buddhi jeevikalkku manasilaakunna cinema mathramedutthaal mathiyo??? cinema manushyane entertain cheyyaanullathaanu ath vineeth nannaai cheithirikkunnu…randara manikkooor boaradikkathe padam kandirikkaamenkil ath vineethine vijayamaanu..

 6. ”പെണ്ണിന് അവളുടെ ജീവിതം എങ്ങനെയാവണമെന്ന് നിശ്ചയിക്കാന്‍ യാതൊരു അവകാശവുമില്ല”^ കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ മാത്രമുള്ളൊരു പ്രതിഭാസമൊന്നുമല്ല ഇത്. കോട്ടയം നസ്രാണിയായാലും പട്ടാമ്പി പട്ടരായാലും ചങ്ങനാശേãരി നായരായാലുമൊക്കെ പെണ്ണിന്റെ ജീവിതത്തിന് ഇന്നും എവിടെയും വലിയ വിലയൊന്നുമില്ല. സ്വന്തം വിവാഹകാര്യത്തില്‍പോലും അവളുടെ തീരുമാനത്തിന് പലപ്പോഴും പ്രസക്തിയില്ലാതാവുന്നു. കാലത്തിന്റെ മാറ്റത്തിലും നമ്മുടെ ഭൂരിപക്ഷം പെണ്ണുങ്ങളുടെ ഗാര്‍ഹിക അടിമജീവിതത്തിന് മാറ്റമൊന്നുമില്ല.

 7. ഈ ലോകത്ത്‌ നമുക്ക്‌ ഒരു കുറ്റവും കുറവും പരയാനാവാതതായി എന്തെങ്ങിലുമുണ്ടോ..? മതമോ..? രാഷ്ട്രീയ പാര്ട്ടിയോ ഉണ്ടോ…വിമര്‍ശിച്ചു നന്നാക്കമെന്നാനെങ്ങില്‍ ആയിക്കോ ..പക്ഷെ മഹാനായ Doestoveski ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്..” എല്ലാ വിമര്‍ശകരും അവരവരുടെ അഭിരുചികളുടെ തടവുകാരാണ് ..” എന്ന്. അപ്പോള്‍ അന്നമ്മയും…!

 8. അന്നമ്മക്കൊച്ചമ്മേ ഗം ഭീരം തന്നെ ഈ എഴുത്ത്. എം ക്രിഷ്ണന്‍ നായരു ചെയ്ത പോലെ ഒരു നല്ല വിദേശ സിനിമയുമായി താരതമ്യം ചെയ്യാമായിരുന്നു. എന്നിട്ട് എങ്ങനെ ഒരു നല്ല സിനിമ എടുക്കാമെന്ന് ഈ തകരകളോടു വിളിച്ചു കാണിച്ചു കൊടുക്കുകയാണു വേണ്ടത്. ആദ്യം ബൈസിക് ള്‍ തീവ്സ് കാണട്ടെ. അങ്ങനെ സിനിമയുടെ തറ പറ എഴുതിപ്പഠിക്കട്ടെ . അല്ലാതെ പുതു തലമുറ സിനിമ എന്ന പേരില്‍ കുണ്ടി, വളി, ചുണ്ടു മൊത്തിക്കുടിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ആവര്ത്തിക്കുന്നതല്ല സിനിമ. അതിലുപരി അഭിനയം എന്നാല്‍ എന്താണെന്നും ആദ്യം പഠിക്കട്ടെ. ചൂട്ടെടുത്തു മുഖത്തു കുത്തിയാല്‍ പോലും ഭാവം മാറാത്തയാളാണു വിനീത്.

  • പഞ്ഞന്‍ സാറെ , സോണിയ ഗാന്ധിക്ക് ശേഷം ഒരു ഇറ്റലി കാരനെ ഇന്ത്യില്‍ കാണാനായല്ലോ സന്തോഷമായി . പടത്തിന്റെ genre പോലും അറിയാതെ താരതമ്യം ചെയ്യുന്നു. new generation സിനിമകളില്‍ വന്നു എന്നല്ലാതെ ആവര്‍ത്തിക്കുന്നില്ല .ഈ ചിത്രം new generation സിനിമ ആണെന്ന് പ്രേഷകര്‍ പറയുന്നതും ഇല്ല . എനിക്ക് പ്രേഷകരില്‍ 2 കൂട്ടരേ ഭയങ്കര ദേഷ്യമാണ്. 1 അതി ഭുദ്ധിജീവികളെ 2 തറമസാല പ്രേഷകരെ. ഈ രണ്ടു ആറ്റത്തില്‍ ഉള്ളവരും സിനിമയെ പ്രോത്സാഹിപ്പിക്കുന്നില്ല .

   • ഈ റോബിച്ചേട്ടന്റെ ഒരു കാര്യം , എനിക്കു വയ്യ. താങ്കളെപ്പോലെയുള്ള മിത ബുധ്ദിജീവികള്‍ ഉള്ളതിനാലാണു സന്തോഷ് പണ്ഡിറ്റും മറ്റും കഞ്ഞി കുടിച്ചു പോകുന്നത്. ഇത്തരം സിനിമാ പിടിത്താക്കരെ (തവള പിടിത്തം അല്ല) പ്രോല്സാഹിപ്പിച്ചാല്‍ ഒരു ഹൈപ്രൊഫൈല്‍ സന്തോഷ് പണ്ടിറ്റിനെക്കൂടി മലയാള സിനിമക്കു ലഭിച്ചേക്കാം . അല്ലാതെന്ത് ? സിനിമ നല്ലതാണോന്നറിയാന്‍ ഇറ്റലിക്കാരനാകണമെന്നില്ല, ബുദ്ധിജീവിയും . സാമാന്യ ബുദ്ധി മാത്രം മതി.

    • ഇറ്റലി ആയാലും ശരി, ന്യൂ ജനറേഷന്‍ ആയാലും ശരി . ഈ സാധനം കൂതരയാണ്..

  • Ningalkonum veroru paniyum ille..thatathin marayathe thatum mutum anathre.
   Oru nala cinema kandal ath aswadikuka..alathe athine ingane veruthe postmortam cheyunath boranu..
   Angane anengilum boraya films namal kanditnd vijayipichitnd..

 9. @Whoever wrote this,
  ഈ സിനിമ നിങ്ങളെ പോലത്തെ “അതി”ബുദ്ധി ജീവികളുടെ approvement പ്രതീക്ഷിച്ചല്ല ഞങ്ങള് പിടിച്ചത്,.യുവതലമുറക്ക് വേണ്ടത് ഞങ്ങള് എടുത്തു,.
  ആര്‍ട്ട്‌ എന്നാ രീതിയില്‍ ചില്ലപ്പോ ഇത് ചിലര്‍ക് ഇഷ്ടപ്പെട്ടു കാണില്ല,.നോ മാറ്റര്‍,.ഇന്നത്തെ യുവതയുടെ പ്രണയം ആണ് ഈ പടത്തില്‍ ചെയ്യാന്‍ ഉദ്ദേശിച്ചതും ,.ചെയ്തതും …
  Anyhow,
  ശ്രീനിവാസ പുത്രനില്‍ നിന്നും ഒരല്പം കൂടി പ്രതീക്ഷിച്ചു…

 10. നിങ്ങള്ക് ഒരു ലജ്ജയും ഇല്ലേ ഇങ്ങനെ എന്തിനും സ്ത്രീക് പ്രാധാന്യം ഉണ്ടോ ഇല്ലേ. വിവാഹം കയികുമ്പോള്‍ സ്ത്രീയുടെ മാത്രമല്ല ഇവിടെ പുരുഷന്റെ തല്പര്യംവും പരിഗനികാറില്ല. അതിനു നിങ്ങള്‍ ആദ്യം ലോകം കാണണം. പലപോയും നമ്മുടെ സമൂഹത്തില്‍ നടക്കുന്ന വിവാഹം മാതാപിതകള്‍ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ചാണ് നടകുന്നത് അങ്ങനെ അല്ല എന്ന് ആരെങ്കിലും വാദികുനെണ്ട്കില്‍ അവരുടെ ജീവിതം പരിഷിധികണം. i love you എന്ന് പറയേണ്ട ഒന്ന് ചിരിച്ചാല്‍ കൂടെ വരുന്ന പെണ്‍കുട്ടികള്‍ വരെ കേരളത്തില്‍ ഉണ്ട് . ഷാഹിന ഒന്ന് പുറംലോകത് ഇറങ്ങി നോക്കുക. സാധികുമെങ്കില്‍ വന്നഗരങ്ങളിലെ വന്‍ ഹോറെലുകളില്‍. കണ്ട കാര്യമാണ്. സ്ത്രീയെ അത്ര വലിയ പുന്യവതികളായി കാണേണ്ട കാലം എല്ലാം മാറി ഷാഹിന .

  • കവി എന്താണ് ഉദേശിച്ചത് ?ഒന്നും മനസ്സിലായില്ല …..actuallay ആരാ ഈ ഷാഹിന

   • സ്വന്തം പേര് വരെ എയ്തന്‍ മടിക്കുന്ന നിങ്ങളോട് എന്ത് പറയാന്‍

  • i love you എന്ന് പറയേണ്ട ഒന്ന് ചിരിച്ചാല്‍ കൂടെ വരുന്ന പെണ്‍കുട്ടികള്‍ വരെ കേരളത്തില്‍ ഉണ്ട്

   അവരെ വേറെ പേരാണ് വിളിക്കുക ..ഭയങ്കരം തന്നെ!!!
   ഇയാക്ക്‌ വേറെ പണിയൊന്നും ഇല്ലേ ഇക്കാ…

  • yes , you are absolutely right ! Even now-a-days it is the parents or relatives who will decide to whom you marry or not. Most of the time it will be a boy’s mother or sister select a bride according to their taste. Mainly, the newcomer will be a rival :). I know one girl was rejected after a one year engagement , just for some dowry issues.There are so many such stories , if you really ask them there wont any problem b/w the boy and girl. Most of the time the parents emotionally black mail the boys , they ve no other way just to listen to them.nd even if the boy marry the girl whom he like, then you can see the world war III at home. no need of blaming ny particular section. Every religion, race , gender have good and bad. if a girl follow a man just for a smile, means she has some problem. that is not love , it may be mere —- attraction. Remember saitan always there to distract to you from the straight path if you believe in hereafter.

 11. Nalla Assal mixed copy padam – 5 neram namaskarikuna pennanu Anyamathasthante koode jevikkan pokunathu chirichu pandaramadangi .

 12. ”മലയാളത്തിലെ ന്യൂ ജനറേഷന്‍ ബുദ്ധിജീവികളെ”…ഒരു അവകാശവാദങ്ങളും ഉന്നയിക്കാതെ തികച്ചും സാധാരണക്കാരന്റെ സിനിമയായിട്ടാണ് ഈ ചിത്രം പുറത്തുവന്നത്‌…അതില്‍ വിജയം കണ്ടു………പിന്നെ ”പുരുഷ ലൈഗികവയവം” ചെത്തിയലെ സിനിമയ്ക്കു മൂല്യം ഉള്ളുയെന്ന്‍ ചിന്തിക്കുന്ന അന്നമ്മക്കുട്ടി……….നിങ്ങളുടെ സംസ്കാരം എന്തെന്ന് സ്വയം ചിതിച്ചുനോക്ക്….ഈ സിനിമകളില്‍ ”ലൈഗികതയുടെ ഡയലോഗ്” ഇല്ലാതാതന്നോ നിങ്ങളുടെ പ്രശ്നം ..നായകന്‍ ” ഫക്ക് ഓഫ്‌ ” പറഞ്ഞാലേ നല്ല സിനിമയവുകയോളൂ എന്ന് ചിന്തിക്കുന്നത് ശരിയല്ല…മലയാളിയെന്നും മലയാളിയായിതന്നെ ജീവിക്കാന്‍ ആഗ്രഹിക്കുനവനണ്ണ്‍ ഒരു പക്ഷെ” puma” യുടെ ഷൂ ഇട്ടാലും” KFC” യുടെ ചിക്കന്‍ പീസ്‌ തിന്നാല്‍പോലും ..അതുകൊണ്ട് നിങ്ങള്‍ എത്രയെതിര്‍ത്തലും ഈ ചിത്രത്തിന് ഒരു നഷ്ട്ടവും ഉണ്ടാകില്ല…..വരും കാല മലയാള സിനിമയിലെ ഫക്ക് ഓഫ്‌ ഡയലോഗ് മാത്രം നിങ്ങള്‍ പ്രതിക്ഷിച്ചുകൊണ്ടിരുന്നോ………………………..

  • ഒരു നല്ല മലയാളി സൂപ്പര്‍ പക്ഷെ ഇത്തരം അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മള്‍ സ്ത്രീ വിരുധരകും ഈ പറയുന്ന ന്യൂ ജനറേഷന്‍ ബുദ്ധിജീവി കളുടെ പറയുനത് കേള്‍കുമ്പോള്‍ നമുക്ക് തൊനുനത് സ്ത്രീ ലിംഗികത വേണ്ടി മാത്രം ഉള്ള ഉപകരണം ആനെനാണ് സ്വന്തം ശക്തി അവര്‍ തിരിച്ചു അറിയാതിരുന്നാല്‍ നമ്മളെ പോല്ലുള്ള സാധാരനകര്‍ എല്ലാം അവരുടെ ശത്രുകള്‍ ആകും

 13. അന്നമ്മ ചേടത്തിയെ ,നിങ്ങള്‍ ഫയങ്കര വിമര്‍ശനമാണല്ലോ? ഒരു പ്രണയകഥ പറയുമ്പോള്‍ പരിമിതികള്‍ ഉണ്ട്. അതിന്റെ കുറവുകള്‍ എല്ലാം ചിത്രത്തിനുണ്ട് . പക്ഷെ ഈ ചിത്രത്തിന്റെ നല്ല വശങ്ങള്‍ ഒന്നും കാണാതെ ഉള്ള ഈ വിമര്‍ശനം എന്തിനെന്നു മനസിലാവുന്നില്ല .. കോമഡി രംഗങ്ങള്‍ മോശമാണെന്ന് സമാന്യ ബുദ്ധി ഉള്ളവര്‍ പറയുകേല. മല്ലു സിംഗ് എന്ന ചവര്‍ പടത്തിന്റെ കോമഡി എന്നു പറയുന്ന ചളി scenukalkku കൂവിയവന്‍ ആണ് ഞാന്‍ . അത് പോലെ അല്ല ഈ ചിത്രത്തില്‍ .വളരെ സ്വാഭാവികമായ നര്‍മം ആയിട്ടാണ് എനിക്കും എന്റെ കൂടെ ഉള്ള കൂട്ടുകാര്‍ക്കും ഇതിലെ തമാശ കണ്ടിട്ട് തോന്നിയത്. ഈ നിരൂപണം കണ്ടിട്ട് എനിക്ക് ഓര്‍മ വരുന്നത് ചില അമ്മച്ചിമാരെയാണ്. അവര് കുത്തിയിരുന്ന് കുന്നായ്മ പറയുന്ന അതെ രീതിയിലാണ്‌ ചേടത്തി ഇത് കുത്തി കുറിച്ചിരിക്കുന്നത്. പരിതാപകരം എന്നല്ലാതെ ഇതിനു മറുപടി ഇല്ല ……….. ഇതിനു പകരമായി ചേടത്തി നാളെ തന്നെ ഒരു പ്രണയ ചിത്രം ഉണ്ടാക്കാന്‍ തുടങ്ങണം…… theatoril എത്തിയാല്‍ കൂവാന്‍ ഞാന്‍ ഉണ്ടാകും .ഉറപ്പു . പിന്നല്ല …………..

  • roby,,jeevithathil oru prayalekhanamenkilum kittiyathayi annamma parayattae ,,,pranayamulla manasukalkkayi vineethoru padameduthu,,,enthu soookeda ee vargeeyatha valarthunna annammakkokkae ,,valla kappem puzhungi annakki thalli veettilirunnoooadae

  • ചീത്ത വശങ്ങള്‍ എടുത്ത്‌ പറയുന്നതിനെ ആണല്ലോ ഈ വിമര്‍ശനം എന്ന് പറയുന്നത്..

 14. അംഗീകരിക്കാനുള്ള മനസ് കാണിക്കു മുസ്ലിം സഹോദരങ്ങളെ.. ഡയലോഗുകള്‍ ഒക്കെ അത്ര മേല്‍ നന്നായിരുന്നു വിനീത്.. മതം നോക്കി താരങ്ങളെ ആരാധിക്കുന്ന ഈ ലോകത്ത്‌ ഇതല്ല ഇതിനപ്പുറവും വിമര്‍ശന നാടകങ്ങള്‍ ഉണ്ടാകും.. jus let them go on… and smile..

 15. ഹിന്ദു യുവാവ്‌ ട്യൂഷന്‍ എടുക്കുന്നു?????? പടം കണ്ടില്ലേ അന്നമ്മേ???

  • ഹിന്ദു യുവാവ്‌ ആണ് ട്യുഷന്‍ എടുക്കുന്നത് എന്ന് അന്നമ്മ പറഞ്ഞില്ലല്ലോ..അത് താങ്കളുടെ മാത്രം ഭാവനയല്ലേ..? ഒന്നുകൂടെ വായിച്ചു നോക്ക്..

 16. പെണ്ണ് കറുത്തവസ്ത്രംകൊണ്ട് മൂടിവെക്കേണ്ടത് അവളുടെ “ശരീരമല്ല”, പരിശുദ്ധിയാണ്?????? മിസ്റ്റര്‍ അന്നമ്മ.. നിങ്ങള്‍ കണ്ട പടം വേറെ ആണെന്ന് തോന്നുന്നു.. “സ്വപ്‌നങ്ങള്‍”””” എന്നാ ഞാന്‍ കേട്ടെ..

 17. ഞാനൊരു സത്യം പറയാം ഞാന്‍ ഒരു പെണ്ണിനെ പ്രേമിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ആദ്യം മുഖത്ത് നോക്കിയിട്ട് തന്നെയാണ് ….ബാക്കിയൊക്കെ പിന്നെ ..

  • നീ ആളു കൊള്ളാം….. പക്ഷെ ഇവിടെ മുഖത്ത്‌ നോട്ടം മാത്രമേ ഉള്ളു…നീ അങ്ങനെ ആണോ??

 18. ആദ്യമേ പറയട്ടെ, സിനിമ കണ്ടില്ല, അതുകൊണ്ട് ആധികാരികമായി അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷെ ഈ ലേഖനത്തിലെ ഒട്ടു മിക്ക കാര്യങ്ങളോടും യോജിക്കാതെ വയ്യ.
  ഒന്ന് മുസ്ലീം സ്ത്രീകളാണ് ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടത് എന്നത്. എല്ലായിടത്തും അടുക്കള പ്രത്യേകം റിസേര്‍വ് ചെയ്തു വെച്ചിരിക്കുന്നത് സ്ത്രീക്ക് തന്നെയാണ് നമ്മുടെ സമൂഹം മതം ഏതായാലും. പിന്നെ മുസ്ലീം സ്ത്രീക്ക് പര്‍ദ്ദ എന്നൊരു കൂടിയ പാര ഉള്ളത് കൊണ്ടാവും ഏറ്റവുമധികം അവര്‍ മാത്രം ലക്ഷ്യമാവുന്നത്.

  രണ്ടു: “”നായകന്റെ കണ്ണില്‍ അവള്‍ക്ക് മനസില്ല, ചിന്തയില്ല, ബുദ്ധിയില്ല, വികാരവിചാരങ്ങളില്ല. ഉള്ളത് ഒന്നുമാത്രം, തട്ടമിട്ട മോന്ത””
  ഇതും സിനിമയുടെ പരസ്യം കണ്ടപ്പോള്‍ പലപ്പോഴും തോന്നിയതാണ്, അപ്പോള്‍ അവള്‍ മുഖം മറച്ചിരുന്നു എങ്കില്‍ എന്തായേനെ എന്ന്! ഒരു ദിവ്യപ്രണയത്തിന്‍റെ സാധ്യത ഒരു പര്‍ദ്ദയുടെ തുണിയുടെ കട്ടിയില്‍ തൂങ്ങിയാടുന്നു. സ്ത്രീയെന്നാല്‍ വെറും മുഖവും സൌന്ദര്യവും മാത്രാണ്, അത് അതിപുരാതന കാലം മുതല്‍ക്കെ അങ്ങനെ അല്ലെ. ഈ പെണ്ണുകാണല്‍ ചടങ്ങുകള്‍ പോലും, മുഖം മാത്രം കണ്ടാല്‍ മതിയല്ലോ, ((ഹിന്ദുവോ ക്രിസ്ത്യാനിയോ എന്ന് വെച്ച് ദേഹം മുഴുവന്‍ കാണാന്‍ കഴിയില്ലല്ലോ!!!!)) പെണ്ണിന്‍റെ വ്യകതിത്വം കഴിവ് വിദ്യാഭ്യാസം താത്പര്യങ്ങള്‍ ഇതൊന്നും ആര്‍ക്കും അറിയണ്ട. ശരിയാണ് വളരെ ശരിയാണ് ഈ ചൂണ്ടിക്കാട്ടിയത്.

  പിന്നെ മൂന്നാമത്, വേലയും കൂലിയും ഇല്ലാത്ത ചെറുക്കനെ പ്രേമിക്കുന്ന നായിക എന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് രണ്ടാമത് പറഞ്ഞ നാണയത്തിന്‍റെ മറുവശം ആയിപോകുന്നില്ലേ??മുഖം നോക്കി ആണ് പ്രേമിക്കുമ്പോള്‍ പണം നോക്കി പെണ്ണ് പ്രേമിക്കുന്നു എന്നൊരു വസ്തുത! പെണ്ണിന്‍റെ വ്യകതിത്വം കഴിവുകള്‍ എന്നിവ കാണാന്‍ പറയുമ്പോള്‍ അതൊക്കെ തന്നെ ആണിന്‍റെയും കാണാന്‍ പറയണ്ടേ??
  മാറ്റി ചിന്തിക്കേണ്ട സമയം കഴിഞ്ഞു. പണവും ജോലിയും ഉള്ള ആണുങ്ങളെ കണ്ടുപിടിച്ചു കല്യാണം കഴിച്ചു അന്യന്‍ വിയര്‍ക്കുന്നതിന്‍റെ പങ്കും പറ്റി ഒരു ഉളുപ്പും ഇല്ലാതെ നൂറ്റാണ്ടുകള്‍ ആയി നമ്മുടെ സ്ത്രീകള്‍ ജീവിക്കുന്നു, അതും മാറണം (അതുപോലെ തിരിച്ചും, യോനിയിലാണ് പാചകകലയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നത് എന്നുള്ള ആണിന്‍റെ അലസതയുടെ പാരമ്യ ചിന്തകള്‍)) നായകന് ജോലിയും കൂലിയും ഇല്ലെങ്കിലും സ്വന്തമായി ഒരു ജോലിയും കൂലിയും നായികക്ക് ഉണ്ടാവണം. എന്നിട്ട് ആരെ വേണമെങ്കിലും വിവാഹം കഴിക്കാമല്ലോ.

  പ്രണയം പ്രണയത്തിന് വേണ്ടിയാവട്ടെ, സൌന്ദര്യത്തിനും ധനത്തിനും ഒരു സുരക്ഷിത ഭാവിക്കും വേണ്ടിയല്ലാതെ.

  നല്ല നിരൂപണം. നിങ്ങള്‍ ഒരുപാട് അസഭ്യം കേട്ടുകാണും ഇതിനകം ഇത് എഴുതിയതിന്. അനുശോചനങ്ങളും അതുപോലെ അഭിനന്ദനങ്ങളും.

  • ആമി , പടം കണ്ടില്ലാന്നു നിങ്ങള്‍ തന്നെ പറയുന്നു. പിന്നെ കാശു നോക്കിയാണ് നായകന്‍ പ്രണയിച്ചത് എന്ന് ഇയാള്‍ അറിഞ്ഞു. ആദ്യം പോയി theatoril പോയി പടം കാണു. എന്നിട്ട് vachakamadikkam

   • റോബി താങ്കള്‍ ആമി എഴുതിയത് കാണുക മാത്രമേ ചെയ്തുള്ളൂ വായിച്ചില്ല .

    “വേലയും കൂലിയും ഇല്ലാത്ത ചെറുക്കനെ പ്രേമിക്കുന്ന നായിക എന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് രണ്ടാമത് പറഞ്ഞ നാണയത്തിന്‍റെ മറുവശം ആയിപോകുന്നില്ലേ??മുഖം നോക്കി ആണ് പ്രേമിക്കുമ്പോള്‍ പണം നോക്കി പെണ്ണ് പ്രേമിക്കുന്നു എന്നൊരു വസ്തുത! പെണ്ണിന്‍റെ വ്യകതിത്വം കഴിവുകള്‍ എന്നിവ കാണാന്‍ പറയുമ്പോള്‍ അതൊക്കെ തന്നെ ആണിന്‍റെയും കാണാന്‍ പറയണ്ടേ??”

    കാശ് നോക്കിയാണ് നായകന്‍ പ്രേമിക്കുന്നത് എന്ന് ആമി പറഞ്ഞില്ലല്ലോ.?
    ഈ അഭിപ്രായം പറയാന്‍ സിനിമ കാണണമെന്നില്ല . നിങ്ങളുടെ കമന്റ് എന്തടിസ്ഥാനത്തില്‍ 5 പേര്‍ ഇഷ്ടപ്പെട്ടു എന്ന് മനസിലാവുന്നില്ല

   • മുട്ട ചീഞ്ഞതാണോന്നറിയാന്‍ ഓം ലെറ്റുണ്ടാക്കി തിന്നു കഴിഞ്ഞ ശേഷം ബാക്കി വരുന്നതു ലാബില്‍ അയച്ചു റ്റെസ്റ്റ് ചെയ്ത് സര്ട്ടിഫിക്കറ്റിനായി കാത്തിരിക്കെണ്ടതില്ല. ഒന്നു മണത്തു നോക്കിയാപ്പോരേ റോബി സാറേ?

    • റോബി സാറ് അങ്ങനെ ആണല്ലോ…. വിനീത് ശ്രീനിവാസന്‍ ദൈവം ആയി പോയില്ലേ… ഇങ്ങനെ ആകാതെ പറ്റില്ലല്ലോ..

  • @അമി നിങ്ങള്‍ സ്ഥിരമായി നല്ല സിനിമകളെ വിമര്ശുകുന്ന ആളാണ്. അതിനാല്‍ നിങ്ങളുടെ വിമര്‍ശനം വിവരം ഉള്ളവര്‍ കാര്യമായി എടുകില്ല

  • മുസ്ലിം സ്ത്രീക് പര്‍ധ പറയാന് എന്ന് ആര് പറഞ്ഞു അത് നിങ്ങളെ പോലെ ഇസ്ലാമിനെ കുറിച്ച് അറിയാത്തവര്‍ ഉന്നയിക്കുന്ന വിമര്‍ശനമാണ്. നിങ്ങളുടെ കമന്റിനു ഒരാള്‍ എയുതിയത് വിവരം ഉള്ളവര്‍ തങ്ങളുടെ വിമര്‍ശനം തല്ലും എന്നതാണ്. നിങ്ങള്‍ എയുതിയ ഒരേ വരിയിലും വിഡിതം നിരന്നു നില്കുന്നു

 19. നിറയെ വിധി വിലക്കുകള്‍ ഉള്ള മതമാണ്‌ ഇസ്ലാം…”മുസ്ലിമിന്‍റെ ജയിലും അവിശ്വാസിയുടെ സ്വര്‍ഗവുമാണ് ഇഹലോകവും” എന്നാണ് പ്രാവചകന്‍ പറഞ്ഞിട്ടുള്ളത്… മരണ ശേഷം മറ്റൊരു ജീവിതം ഉണ്ടെന്ന് വിശ്വസിക്കുന്ന മതങ്ങള്‍ എല്ലാം അതിലെ വിശ്വാസികള്‍ക്ക് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളും കൊടുത്തിട്ടുണ്ട്‌…ചിലര്‍ അത് മുഴുവനും പ്രാവര്‍ത്തികമാക്കുന്നു മറ്റു ചിലര്‍ ഒഴിവാക്കുന്നു…സ്ത്രീ ജനിച്ചാല്‍ ജീവനോടെ കുഴിച്ചു മൂടിയ സമൂഹത്തിലേക്കാണ് പ്രവാചകന്‍റെ ആഗമനം..അവര്‍ക്ക് വ്യക്തമായ അവകാശങ്ങള്‍ നേടി കൊടുക്കാന്‍ പ്രവാചകന് കഴിഞ്ഞു…മത നിയമങ്ങള്‍ക്കനുസരിച്ച് ഏത് മുസ്ലിം പെണ്ണിനും അതിനനുശ്രതമായ സ്വാതന്ധ്ര്യം അനുവധിച്ചിട്ടുണ്ട്…പിന്നെ ഇസ്ലാമത നിയമം അനുസരിച്ച് ഫിത്തിന ഭയക്കുന്ന കാലത്ത് പെണ്ണുങ്ങള്‍ പുറത്തിറങ്ങരുത് എന്നാണ്..നമ്മുടെ നാട്ടിലോ ചായ കുടിക്കും പോലെയാണ് ഇപ്പോള്‍ പീഡനവും..എന്തെങ്കിലും സംഭവിച്ചിട്ട്‌ നിലവിളിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌… എല്ലാ മതങ്ങള്‍ക്കും അവരവരുടേതായ നിയമങ്ങള്‍ ഉണ്ട് അത് അവര്‍ അവര്‍ തന്നെയല്ലേ പാലിക്കേണ്ടത്…ഇസ്ലാം മതത്തെ കുറിച്ച് വ്യാകുലപ്പെടുന്നവര്‍ ആദ്യം സ്വന്തം മതത്തിലെ നിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി കാണിക്കുകയല്ലേ വേണ്ടത്… അത് കൊണ്ട് അന്നകുട്ടി “ആദ്യം തലയില്‍ തട്ടനിടുക അതിന് കഴിയില്ലെങ്കില്‍ തല മുണ്ഡനം ചെയ്യുക”…ഇത് ഞാന്‍ പറഞ്ഞതല്ല ബൈബിള്‍ പറഞ്ഞതാണ്. ഇനി അത് സണ്‍‌ഡേ സ്കൂളില്‍ പഠിച്ചിട്ടില്ലെങ്കില്‍ ബൈബിളിലെ ഈ ഭാഗം നന്നായി പഠിക്കുക(1 Corinthians 11:6 ) ,..എന്നിട്ട് മതി മറ്റു മതങ്ങളെ നിരൂപിക്കല്‍.!!

  • ബൈബിള്‍ ഭാഗത്തിന്റെ സന്ദര്‍ഭം കൂടി വ്യക്തമാക്കേന്ടതായിരിന്നു. പ്രാര്‍ഥിക്കുന്ന സമയത്തെ വേഷവിധാനത്തെ കുറിച്ച് മാത്രം ആണ് അവിടെ പ്രതിപാദിക്കുന്നത്. എന്ത് പറഞ്ഞാലും, അത് ഒരു പുരുഷ കേന്ദ്രിത സാമൂഹിക നിലപാടിന്റെ സൃഷ്ടിയെന്ന് വ്യക്തം. ഇസ്ലാമിന്റെ തത്വങ്ങളും ഇത്തരം ഒരു വ്യവസ്ഥയുടെ സൃഷ്ടി തന്നെ.

   മാറുന്ന ലോകത്തിന്റെ , മാറ്റം വന്ന സാമൂഹിക കാഴ്ചപ്പാടുകളുടെ വെളിച്ചത്തില്‍, നേരെത്തെ പറഞ്ഞ തത്വങ്ങളെ എപ്രകാരം പുനര്‍ നിര്‍ണയിക്കുന്നു എന്നതാണ് പ്രസക്തമായ കാര്യം. അതില്‍ കൃസ്ത്യാനികള്‍ ഏറെ മുമ്പോട്ട്‌ പോയി എന്നത് വാസ്തവം തന്നെ. ശിരോ വസ്ത്രം ധരിക്കാതെ എത്രെയോ സ്ത്രീകള്‍ പതിവായി കുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ട്.

   ഇത്തരം ചര്‍ച്ചകളെ സ്വന്തം മതത്തിന്റെ അപ്രമാദിത്വം സ്ഥാപിക്കുന്നത് മാത്രം ലക്ഷ്യമാകുന്നത് കഷ്ടം തന്നെ. എല്ലാ വിധ സങ്കുചിത മത ചിന്തകളെയും പുസ്തകത്തില്‍ തന്നെ മിച്ചം നിര്‍ത്തി ആധുനിക ലോകത്തിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് അല്ലെ നല്ലത് ?

   • “ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ പ്രാര്‍ഥിക്കുമ്പോള്‍ മാത്രമാണ് തല മറക്കല്‍ അത് തന്നെ കുറെ കുട്ടികള്‍ മറക്കുന്നില്ല”… മത നിയമങ്ങള്‍ പാലിക്കാത്തവര്‍ എങ്ങനെ ആ മതത്തിന്‍റെ അനുയായികള്‍ ആകും..??? അത് തന്നെ പ്രാര്‍ഥിക്കുമ്പോള്‍ മാത്രം മതി തലയില്‍ തട്ടനെങ്കില്‍ പിന്നെ എന്തിനാ കന്ന്യാ സ്ത്രീകള്‍ സദാ സമയവും ഇതില്‍ പൊതിഞ്ഞ് നടക്കുന്നത്..? നിങ്ങള്‍ പറഞ്ഞ പോലെ ആ സമയങ്ങളില്‍ അവര്‍ക്ക് ഈ പറഞ്ഞ സ്വാതന്ധ്ര്യം വേണ്ടേ..??? ഇസ്ലാമിന്‍റെ വ്യവസ്ഥ ഒരിക്കലും പുരുഷ സൃഷ്ട്ടി അല്ല…അത് ദൈവം കല്‍പ്പിച്ചതാണ്…അതിന്‍റെ മഹത്വം കണ്ടിട്ടാണല്ലോ നിങ്ങളുടെ ഒരു പുരോഹിതന്‍ ഈ അടുത്ത് ഇസ്ലാമിക വസ്ത്രധാരണം സ്വീകരിക്കാന്‍ ക്രിസ്തീയ മതവിശ്വാസിനികളെ ഉണര്‍ത്തിയത്… അത് കൂടാതെ കേരളത്തില്‍ തന്നെ മാന്യമായ വസ്ത്രധാരണം പള്ളിയില്‍ വരുമ്പോഴെങ്കിലും വേണമെന്ന് ഇടയ ലേഖനം ഇറക്കിയത് താങ്കള്‍ കാണാത്തത് അത്ഭുതം തന്നെ…താങ്കള്‍ പറഞ്ഞ ഈ മുന്നോട്ട് പോക്ക് തുടര്‍ന്നാല്‍ ഇനി ബിക്കിനി ധരിച്ചും പള്ളിയില്‍ പെണ്‍കുട്ടികള്‍ കയറുന്ന കാലം വിദൂരമല്ല…ആ ക്രെഡിറ്റ്‌ നിങ്ങള്‍ തന്നെ അഡ്വാന്‍സ് ആയി വച്ചോളൂ… ഓരോ മതത്തിലേയും നിയമങ്ങള്‍ പറയുമ്പോള്‍ അത് അപ്രമാദിത്യം സ്ഥാപിക്കാനല്ല…താങ്കളുടെ മതത്തില്‍ പഠിക്കാനുള്ള കാര്യങ്ങള്‍ ആദ്യം താങ്കള്‍ പഠിക്കുക…അതിന് ശേഷം മറ്റു മതങ്ങളെ കുറിച്ച് പഠിക്കുക.സത്യം തിരിച്ചറിയുക..അതിന് ശേഷം അഭിപ്രായം പറയുക…എല്ലാം താങ്കള്‍ തീരുമാനിക്കും പോലെ ആകണമെങ്കില്‍ ഒരു മതം താങ്കള്‍ സ്വയം ശ്രിഷ്ട്ടിക്കുകയെ വഴിയുള്ളൂ…

    • താങ്ങളുടെ രീതിയില്‍, പുസ്തക വാക്കുകളെ ദൈവത്തിന്റെ അനിഷേധ്യ വചനങ്ങള്‍ ആയല്ല ഞാന്‍ മനസ്സിലാക്കുന്നത്. അവ ഒരു സമൂഹത്തിന്റെ ദൈവാനുഭവത്തിന്റെ കാഴ്ചപാടുകള്‍ മാത്രം. കാഴ്ചപാടുകള്‍ അതാത് കാലത്തിന്റെ വീക്ഷണത്തോട് ചേര്‍ന്ന് നില്‍ക്കും. പതിനായിരം വര്‍ഷത്തിനുമാപ്പുരം സ്ഥായിയായ സാമൂഹിക വീക്ഷണം മാത്രം അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍ ഉണ്ടായിട്ടില്ല, ഉണ്ടാവതും ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

     അങ്ങനെ കണിശമായി ഉണ്ടാവും, എന്നും എന്നെന്നേക്കുമായ വിജ്ഞാന ഘടന ( സിലബസ്‌) ഒരു ഗ്രന്ഥത്തില്‍ മാത്രം എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന താങ്ങളോട് ഒരു സംവാദം സാധ്യമല്ല.

 20. നിരൂപകനോടും വിവര്‍ശകനോടും ” എങ്കില്‍ നിങ്ങളോന്നുണ്ടാക്കിക്കെ” എന്ന് പറയുന്നത് കെട്ടിടം മോശമായതിന് പഴി കേള്‍ക്കുന്ന Engineer ഉടമയോട് എന്നാ താനങ്ങോട്ടുന്ടാക്ക് എന്ന് പറയുമ്പോലെയാണ്‍…….. ., കഴിവുള്ളവര്‍ നിരൂപണം ചെയ്യട്ടെ .വിനീതിനില്ലാത്ത രാജഭക്തി വേണോ നമുക്ക് .

 21. Annammachikku penninte body kaanikkathathu kondum, kure fuck off illathathu kondum film pidichillaaa… Even she is arguing to show actress soft parts… Its jus stereotype… Malayalathodulla puchham maathrammm… Keep some photos with puchham expression…

 22. എന്റെ അന്നമ്മേ… അന്നമ്മയുടെ ആദ്യ വാകുക്കളില്‍ തന്നെ നിറഞ്ഞു നില്‍ക്കുന്നു പ്രണയിച്ചു തോറ്റു പോയ ഒരു പെണ്ണിന്റെ സകല നഷ്ടബോധങ്ങളും .. അതിന്റെ പേരില്‍ ഈ സിനിമയെ കുറ്റം പറയാതെ ഇരുന്നു കൂടെ.. അന്നമ്മ കണ്ടു പിടിച്ച കുറ്റങ്ങളില്‍ ഒരെണ്ണം പോലും പിന്‍താങ്ങാന്‍ ആരും ഉണ്ടാകില്ല..ചിലപ്പോ ഞാന്‍ പറഞ്ഞതിന്റെ ബാക്കി 1 % ആളുകളില്‍ ആരെങ്കിലും ഉണ്ടാകും.. എന്നാലും എന്റെ അന്നമ്മേ ഇത് കൊലച്ചതിയായി പോയി..
  ഞാന്‍ അന്നമ്മയോട്‌ ചോതിക്കട്ടെ.. ” അന്നമ്മ ശെരിക്കും പ്രേമിച്ചിട്ടുണ്ടോ..? ഇല്ലെങ്കില്‍ ഒന്ന് ശ്രേമിച്ചു നോക്ക്..അപ്പൊ ആ കാണിക്കുന്നതും കാണുന്നതും ഒന്നും ഒരു കോപ്രായങ്ങള്‍ ആയി തോന്നില്ല.. അതുകൊണ്ട് ദയവു ചെയ്തു ഇതുപോലുള്ള അഭിപ്രായങ്ങള്‍ പറയല്ലേ സുഹൃത്തേ..

 23. ഉസ്മാനെ , താന്‍ പടം കണ്ടോ? വിമര്‍ശനത്തിനു എതിരല്ല ഇവിടെ ആരും . പക്ഷെ വിമര്‍ശനം എന്ന പേരില്‍ വെറുതെ തരംതാഴ്ത്തുന്നത് കൊണ്ടാണ് താങ്കള്‍ സിനിമ ഉണ്ടാക്കിക്കോളൂ എന്ന് പറയേണ്ടി വന്നത് . അബു സാമിര യോട് ഒരു വാക്ക്. ഇയാള്‍ എന്താ ആവശ്യമില്ലാത്ത കാര്യം ഇവിടെ പറയുന്നത് . ……………

  • ഇതൊക്കെയാണ് ആവശ്യമുള്ളത്.., ആവശ്യമില്ലാത്തത്..? ഒരു ലിസ്റ്റ് കിട്ടിയാല്‍ കൊല്ലാമായിരുന്നു..

  • വിമര്‍ശനത്തിനു എതിരല്ല..പക്ഷെ വിമര്‍ശിച്ചാല്‍ പ്രശ്നം ഉണ്ടാക്കും…
   ഏതാണാവോ പിന്നെ ഉത്തമമായ വിമര്‍ശനം??? നാനയിലും പിന്നെ വെള്ളിനക്ഷത്രത്തിലും വരുന്ന കൂതറ പദങ്ങളെ സൂപ്പര്‍ഹിറ്റ് എന്നും പറഞ്ഞു പോക്കുന്ന ഓഞ്ഞ നിരൂപണങ്ങളോ?

   ഇതൊക്കെ തന്നെയാണ് നിരൂപണം… ഇങ്ങനെ തന്നെയാണ് ഓരോ സിനിമകളെയും ലോകത്ത്‌ മുഴുവന്‍ വിമര്‍ശിക്കുന്നത്.. അത് കേള്‍ക്കുമ്പോള്‍ ഇതുപോലെ വാളെടുക്കുന്നത് സഹിഷ്ണുത ഇല്ലാത്തതുകൊണ്ട് ആണ്..

 24. പ്രണയം എന്നും പഴഞ്ചന്‍ പൈങ്കിളി തന്നെയാണ്.. എതിര്‍പ്പുകള്‍ പ്രണയത്തിന്റെ ഭാഗവും ആണ്.. എല്ലാ സിനിമയിലും കണ്ടു മടുത്ത കഥയുണ്ട്… അത് മറ്റൊരു രീത്യില്‍ ആവിഷ്കരിക്കുന്നു… പുതിയ കഥ പുതിയ കഥ എന്ന് പറഞ്ഞാല്‍ അതിലും പഴമയുണ്ട് … ഞാന്‍ എന്തായാലും ഇ ഫിലിം കണ്ടിട്ടില്ല

 25. @raiham: പഴകുന്തോറും വീഞ്ഞിനു മടുരം കൂടും ചില ഓര്‍മ്മകള്‍ പോലെ..

 26. നിരൂപണത്തിന്റെ ആദ്യ ചില ഭാഗങ്ങള്‍ ഇഷ്ടപ്പെട്ടു.ബാക്കി പതിവിലും മോശമാക്കിയിട്ടുണ്ട്.
  എല്ലാ സിനിമയിലും ഓരോ തരാം കഥാപാത്രവും ഇന്ന പോലെ ആയിരിക്കണം എന്നും ഇന്ന സന്ദര്‍ഭത്തില്‍ ഇങ്ങനെ പ്രതികരിക്കണം എന്നും തീരുമാനിച്ചുവേച്ചാല്‍ പിന്നെ എന്താണ് സിനിമ കൊണ്ട അന്നമ്മ ഉദ്ദേശിക്കുന്നത്.
  അങ്ങനെയുള്ള pre-defined പ്രതികരണങ്ങള്‍ ഉണ്ടോ എന്ന് നോക്കലാണോ തന്റെ പണി?
  ഓരോ സിനിമയിലും ഒരു കഥാപാത്രം ഇതു തരത്തില്‍ ആവണം ഏന് കഥ എഴുതുന്നവന്‍ തന്റെ ഭാവന അനുസരിച്ച് സങ്കല്‍പ്പിക്കുന്നു.അതില്‍ ഇഷ്ടപെടുന്നവ ജനം സ്വീകരിക്കുംഅല്ലെങ്കില്‍ കൂവും..അതാണ്‌ സിനിമ.അല്ലാതെ…
  കഷ്ടം തന്നെ ..
  “തട്ടം കൊണ്ട് മൂടിവേക്കുന്നത് പെണ്ണിന്റെ സ്വപ്നങ്ങളല്ല…വിശുദ്ധി ആണ്”
  ഇതാണ് ഡയലോഗ് എന്നാണ് എന്റെ ഓര്‍മ.പെണ്ണിനെ അന്യ മതസ്ഥന്റെ കൂടെ വിടാത്ത കഥാപാത്രത്തോട് ശ്രീനിവാസന്‍ പറയുന്ന ഈ ഡയലോഗ്,ഇത്ര സ്ത്രീ വിപ്ലവം പറയുന്ന ആള്‍ക്ക് എന്തെ പിടിച്ചില്ല..?

  • annammacheettathi kushumbum kunnaymayum kandupidikkunna nerathu dialog onnum sradhichukaanathilla… alliyoo…. saramilla.. ee reviewinonnum kariveppilede vila polum illaaa…

 27. “എല്ലാ മതങ്ങളുടെയും ചട്ടക്കൂട് സ്ത്രീ വിരുദ്ധത കൊണ്ട് നിര്‍മിച്ചതാണ്”.
  “ഞങ്ങളാണ് ശരി എന്ന് എല്ലാ മതങ്ങളും പറയുന്നു”

  ഒരു വിവരവുമില്ലാത്ത നിരീക്ഷണങ്ങള്‍.
  മതങ്ങളുടെ പേരില്‍ ഇന്ന് പുറമേ കാണിക്കുന്ന കാര്യങ്ങള്‍ മാത്രം കണ്ടുകൊണ്ട് മതത്തെ വിലയിരുത്തരുത്.അതിന്റെ അടിസ്ഥാന തത്വം എന്ത് പറയുന്നു എന്ന് അന്വേഷിക്കുക.അത് ശരിയായ രീതിയില്‍ ഇന്നത്തെ വിശ്വാസികള്‍ നടപ്പിലാക്കുന്നുണ്ടാവില്ല.അതാണ്‌ പ്രശനം.അത് തെറ്റാണ്.അല്ലാതെ എല്ലാ മതങ്ങളും തെറ്റാണു എന്നാ രീതിയില്‍ പറയുന്നത് മണ്ടത്തരമാണ്.
  എല്ലാ മതങ്ങളുടെയും നിയന്ത്രണങ്ങള്‍ ഒരു പോലെ അല്ല.
  അത് ന്ടപാക്കുന്ന കാര്യത്തിലും ഒരു പോലെ അല്ല.
  മറ്റു മതങ്ങളെ അപേക്ഷിച്ചു ഇസ്ലാം മതത്തില്‍ നിയന്ത്രണങ്ങള്‍ കുറച്ചു കൂടുതലാണ്.നടപ്പാക്കുന്ന കാര്യത്തിലും താരതമ്യേന അവര്‍ വിജയിച്ചിട്ടുണ്ട്.
  അതിനു അതിന്റേതായ കാരണങ്ങളും വിശ്വാസങ്ങളും അവര്‍ക്കുണ്ട്.അത് തെറ്റാണെന്ന് പറയാന്‍ അവകാശം അന്നമ്മക്കുട്ടിക്ക് ഇല്ല.
  മറ്റു മതങ്ങളും ചില നിയന്ത്രണങ്ങള്‍ പറയുന്നു.പക്ഷെ നടപ്പാക്കുന്ന കാര്യത്തില്‍ ഇസ്ലാം മതത്തിന്റെ അത്ര കഴിവ്‌ കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രം.ഇത്തരം കാര്യങ്ങളെ മൊത്തത്തില്‍ തെറ്റാണെന്നോ …എല്ലാ മതങ്ങളിലും നടക്കുന്നത് ഒരു പോലെയാനെന്നോ ‘GENERALAISE’ ചെയ്യുന്നത് ശരിയല്ല.
  അബു പറഞ്ഞ പോലെ ചിലര്‍ അത് പൂര്‍ണമായി അനുസരിക്കുന്നു,ചിലര്‍ ഇല്ല അത്ര മാത്രം.
  വിശ്വസിക്കുന്നവര്‍ അത് പാലിക്കട്ടെ അല്ലാത്തവരെ നിര്‍ബന്ധിക്കണ്ട എന്ന് മാത്രം.അതുറപ്പ് വരുത്താന്‍ നിയമസംവിധാനങ്ങള്‍ക്ക് സാധിക്കണം.എല്ലാ മതങ്ങളും അതിനു സഹകരിക്കണം എന്ന് മാത്രം.

 28. “ഞങ്ങളാണ് ശരി.ഞങ്ങള്‍ പറയുന്ന വഴിയിലൂടെ പോയാല്‍ മാത്രമേ ലക്ഷ്യത്തില്‍ എത്തൂ”
  ഇങ്ങനെ എല്ലാ മതങ്ങളും പറയുന്നു എന്നെഴുതിയതില്‍ നിന്ന് തന്നെ മതങ്ങളെ കുറിച്ചുള്ള വിവരം ഇല്ലായ്മ തെളിയുന്നു.
  ഹിന്ദു മതത്തിന്റെ അടിസ്ഥാനം തന്നെ പറയുന്നത്
  “നിങ്ങളും ശരി ഞങ്ങളും ശരി ” എന്നാണു.
  (ശാഖ നടത്തുന്ന ആര്‍എസ്എസ് എന്നാ സംഘടനയുടെ ചീഫ് തന്നെ ഇക്കാര്യം പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചു.അവര്‍ അതിനനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ അത് കാണിക്കുന്നുണ്ടോ എന്നത് വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്.)
  “ഒരേ ഒരു സത്യം,ജനങ്ങള്‍ അതിനെ പലതായി വിശ്വസിക്കുന്നു” എന്ന് ഉപനിഷത്ത് പറയുന്നു.
  “എല്ലാ മഴവെള്ളവും ഒടുവില്‍ ഒരേ കടലില്‍ എത്തുന്ന പോലെ,സര്‍വ്വ പ്രാര്‍ഥനകളും ഒരേ ഈശ്വരനില്‍ എത്തുന്നു” എന്ന് ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയുന്നു.
  ഇതാണ് ഹിന്ദു മതം പറയുന്നത്.അത് വേണ്ടവിധം വിശ്വാസികളെ മനസ്സിലാക്കി കൊടുക്കുന്നതില്‍ ഹിന്ദു മതം വിജയിച്ചിട്ടില്ല എന്നതാണ് സത്യം.
  ഇതു അംഗീകരിക്കുന്ന സംഘടനകളും അത് പ്രചരിപ്പിക്കുന്നതില്‍ വേണ്ട വിധം വിജയിച്ചിട്ടില്ല.
  മറ്റു മതങ്ങള്‍ പറയുന്നതിനെ കുറിച്ച് ആധികാരികമായി പറയാന്‍ എനിക്ക് അറിയില്ലാത്തത്കൊണ്ട് പറയുന്നില്ല.

 29. ഏതായാലും മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ പോലും അറിയാത്ത അന്നമ്മക്കുട്ടിയെ പോലുള്ളവര്‍ അതിനെ കുറിച്ച് സംസാരിക്കുന്നത് തന്നെ തെറ്റാണ്
  മതേതരവാദി എന്നാ അംഗീകാരം കിട്ടാന്‍ കഷ്ടപ്പെടുന്നതായി തോന്നുന്നു.
  എന്തിലും ഏതിലും സ്ത്രീയുടെ കുറവുണ്ടോ എന്ന് നോക്കിയിരുന്നു കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു.
  ഇത് വായിക്കുന്ന കുറച്ചു പേരെയെങ്കിലും ആവശ്യമില്ലാത്ത രീതിയില്‍ ചിന്തിപ്പിക്കുന്നു.
  വിനോദത്തിനായി ഉള്ള ഒരു സിനിമയുടെ റിവ്യൂ എഴുതുന്ന ആള്‍ ഇങ്ങനെ ഒക്കെ അധപതിച്ചു പോയ കാണുമ്പോള്‍ ഇനി മുതല്‍ ഇത് വായിക്കാന്‍ തന്നെ ഒരു അറപ്പ് തോന്നുന്നു….

  • അടിസ്ഥാന ആശയമോന്നും ഇവിടെ പരഞ്ഞില്ലല്ലോ..സ്നേഹിതാ… മതങ്ങളുടെ അടിസ്ഥാന ആശയങ്ങള്‍ ഒക്കെ നല്ലത് തന്നെയാണ്,,എന്നാല്‍ മതം സംഘടിതമായി വളരുമ്പോള്‍ ആണ് ഇതുപോലുള്ള പ്രശ്നങ്ങള്‍ ഒക്കെ വരുന്നത്.. ഏതൊരു സാമൂഹിക സാമൂഹിക സ്ഥാപനവും നിലനില്‍ക്കണമെങ്കില്‍ കുടംബ വ്യവസ്ഥിതില്‍ അധിഷ്ടിതമായ സമൂഹങ്ങള്‍ വേണം..സ്ത്രീ എന്ന് പരിപൂര്‍ണ്ണമായി(ലൈംഗിക സ്വാതന്ത്ര്യം അടക്കം-അതായത്‌ ഇന്നത്തെ ആണിനു ഉള്ള സ്വാതന്ത്ര്യം പോലെ) സ്വതന്ത്ര്യയായാല്‍ അന്ന് കുടുംബം എന്ന പ്രസ്ഥാനത്തിന്റെ അവസാനം തുടങ്ങും.( ഞാന്‍ പറഞ്ഞതല്ല -വില്‍ഹെം റീഹ് പറഞ്ഞതാണ്) അതിനാല്‍ മതമെന്ന(ആത്മീയ സ്ഥാപനത്തിന്റെ അല്ല) -സാമൂഹിക സ്ഥാപനത്തിന്റെ അടിത്തറ നിലനില്‍ക്കുന്നത് തന്നെ സ്ത്രീ വിരുദ്ധമായ സാമൂഹിക ചട്ടക്കൂട് ഉപയോഗിച്ച് തന്നെയാണ്.

 30. ee niroopanathil paranjathellam sathyamanu … pakshe sathyam ariyan vendiyalla njan cinema kanan poyathu.., randu manikkoor niranju chirikkananu …

  pranayathinte aathmarthathaye vimarshikkunnavar “romantic” enna word nte malayala valkaricha padam onneduthu nokkiyal kollam.., athu “kalpanikam ” ennanu.., athayathu, imaginative, unreal .

  so valare kalpanikamaya oru avasthaye realistic aayi vimarshikkathirikku..,

 31. ഒന്നാതരം ഒരു പൈങ്കിള്ളി സിനിമ. അതാണ്‌ തട്ടതിന്‍ മറയത്ത്. well written അന്നമ്മ..

 32. അന്റെ പോന്നുചേച്ചി ഒരു പടം ആദ്യം പിടിച്ചു കാണിക്ക് എന്നിട് പോരേ ഈ വിമര്‍ശനം, ഇപോ ചേച്ചിയുടെ അഭിപ്രായത്തില്‍ കൃഷ്ണനും രാധയും മാത്രമേ നല്ല പട്മായ്‌ ഉള്ളു എന്നാണോ

  • ആശാന്‍ ഇന്ന് വരെ ഒരു പടത്ത്തെയും കുറ്റം പറഞ്ഞിട്ടുണ്ടാകില്ല..അല്ലെ ???
   അതോ ഇനി വല്ല സംവിധായകനും ആണോ???

 33. “നായകന്റെ കണ്ണില്‍ അവള്‍ക്ക് മനസില്ല, ചിന്തയില്ല, ബുദ്ധിയില്ല, വികാരവിചാരങ്ങളില്ല. ഉള്ളത് ഒന്നുമാത്രം, തട്ടമിട്ട മോന്ത”
  നല്ല ഭാഷ….
  പക്ഷെ സാധാരണ പ്രേക്ഷകര്‍ ഇതിനെ കുറിച്ച് വിശകലനം ചെയാന്‍ തയ്യാറല്ല .അവര്‍ ചിത്രം HOUSEFULL ആയി ഓടിച്ച്കൊണ്ടിരിക്കയാണ്…
  ഇതൊരു നല്ല കലാസൃഷ്ടി അല്ലാതിരിക്കാം .അതുകരുതി ആരും ഇത് കാണാതിരിക്കില്ല .അതുപോലെ നിവിന്‍ പോളി എന്നാ നടന്റെ പ്രകടനം കണ്ടില്ല എന്ന് നടിക്കാനാവില്ല .അദേഹം നടനെന്ന നിലയില്‍ ഒരുപാട് പ്രതീക്ഷ നല്‍കുന്നുണ്ട് .
  മായാമോഹിനി പോലെ സാധാരണ പ്രേക്ഷകന്റെ വീക്നെസ്സില്‍ പിടിച്ചുകൊണ്ടൊരു വിനീത് കളി…
  പ്രേക്ഷകര്‍ മടുത്തു എന്ന് പറയും വരെ വിനീതിന് സംവിധായകനായി തുടരാം ….
  എല്ലാ SITE കളിലും ഗംഭീര പടം എന്ന് അഭിപ്രായം വന്നുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ഒരു റിവ്യൂ എഴുതാന്‍ തയ്യാറായ അന്നമ്മകുട്ടിക്കു അഭിനന്ദനങ്ങള്‍ …

  • കിന്നാരത്തുംപികളും ഹൌസ് ഫുള്‍ ആയിരുന്നു… അതുകൊണ്ട് വിശകലനം ചെയ്യായ്ക അത്ര വലിയ മഹത്വം ഒന്നുമല്ല… അന്ന് പിള്ളാര്‍ക്ക് സിഡിയും മെമ്മറി കാര്‍ഡും ഒന്നും ഉണ്ടായില്ല..അതുകൊണ്ട് ഇക്കിളി ആ ലെവലില്‍ ആയിരുന്നു..
   ഇന്ന് റെയിഞ്ച് മാറി..

   പിള്ളാര് മൊത്തം വിവരമില്ലാത്തവരും പൈങ്കിളികളും ആണെന്ന് പറയരുത്.. അതുകൊണ്ട് തട്ടത്തില്‍കാര്‍ അങ്ങനെ അങ്ങ് ആത്മവിശ്വാസം കൊള്ളണ്ടാ..

 34. we must appreciate vineeth for the amazing treatment he has given for the usual story which is y it has become watchable.appreciate sreenivasan’s confidence on his son…appreciate the lyricist and the music director…..u can see a lot of good things in this movie…u could have wrote that too…but u pin pointed or i would say u exaggerated the negative points…
  annammmoo : ninakkonnum vere pani elle ? kore nirropakar vannekkunnu…padam poye kandittu nattukar paraunnathu padam kollamenna…..ninakku matram entha etra chori

 35. ഒടുവില്‍ ആയിഷ ‘ആയിഷ വിനോദ്’ ആവുന്നതോടെ അവള്‍ ഇടുങ്ങിയ മുസ്ലിംതറവാട്ടില്‍നിന്ന് വിശാലമായ നായര്‍ അന്തരീക്ഷത്തിലേക്ക് സ്വതന്ത്രയാവുകയാണ്! മുസ്ലിം പെണ്‍കുട്ടികളേ, നിങ്ങള്‍ നായര്‍– നമ്പൂതിരി -നസ്രാണി യുവാക്കളെ പ്രണയിക്കുകയും ഇടുങ്ങിയ നിങ്ങളുടെ മതത്തില്‍നിന്ന് പുറത്തുകടക്കുകയും ചെയ്യുക! അല്ലെങ്കില്‍ ഭാവി ഭീകരമായിരിക്കും!
  aruparaju aval oru chatta koodil ninnum mattonnilekku adakkapedunnu athra matram ….etharam cinemayum ethilum valiya abadhagalum padchundakkappedunnundu ethil valiya albudamonnumilla annammakutty

 36. ആദ്യം മതം എന്താണെന്നു നന്നായി മനസിലാക്കുക എന്നിട്ട് അതിനെ കുറിച്ച് സംസാരിക്കുക, നിങ്ങള്‍ മനസ്സിലാക്കിയ തു അല്ല മതം. സിനിമ അവിടെ കിടക്കുന്നു മതം അവിടെ കിടക്കുന്നു. പിന്നെ ഇപ്പോള്‍ എല്ലാം കച്ചവടമല്ലേ, അതിനെ വിജയിപ്പിക്കാന്‍ എന്തും കാട്ടും. തത്വങ്ങളില്‍ അല്ല വിഷം അതിനെ തെറ്റായി ചിത്രീകരിക്കുന്ന നമ്മളിലാണ്‌ , എല്ലാവരും മനസ്സിലാക്കിയാല്‍ നന്ന് .

 37. ലേഖനം ചര്‍ച്ചചെയ്തത് സിനിമയോ മതതീവ്രവാദം ആണോ എന്നൊരു സംശയം ബാക്കിനില്‍ക്കുന്നു !!
  10 കോടി മുടക്കി ഈ സിനിമയില്‍ അതുണ്ട് പിന്നെ ഇതുണ്ട് എന്നൊക്കെ പറഞ്ഞു വരുന്ന ഒരു പാട് സംവിധായകര്‍ക്കും നടന്മാര്‍ക്കും നമ്മുടെ മലയാളത്തില്‍ ഒരു കുറവും ഇല്ല.
  ചെറിയ ബഡ്ജെറ്റില്‍, അവകാശവാദങ്ങള്‍ ഒന്നുമില്ലാതെ റിലീസ്‌ ദിവസം പോലും സംസാരിച്ച ഒരാളാണ് വിനീത് എന്നാ സംവിധായകന്‍ ഇത് ഒരുപാട് തവണ പറഞ്ഞ കഥയാണ് എന്ന മുഖവുരയൂടെ തന്നെയാണ് അദ്ദേഹം ഇതുവരെ സംസാരിച്ചത്…
  പിന്നെ ശ്രീനിവാസന്‍ നിര്‍മ്മിച്ചതിനെ കുറിച്ച് പറഞ്ഞല്ലോ സ്വന്തം മകന്‍ ആയതുകൊണ്ട് മാത്രം ശ്രീനിവാസനും സുഹൃത്ത്‌ പറഞ്ഞതുകൊണ്ട് മുകേഷും ഇത് നിര്‍മ്മിക്കാന്‍ ഇറങ്ങിതിരിക്കും എന്ന് വിശ്വസിക്കാന്‍ വയ്യ, കാരണം മകന് വേണ്ടി ഒരു സിനിമ നിര്‍മ്മിക്കുക എന്നതിനെക്കാള്‍ പ്രധാനമാണ് ഒരു അച്ഛന്‍ എന്നാ നിലയില്‍ മകന്റെ ഭാവിയെ കുറിച്ചുള്ള ചിന്ത…
  സിനിമ കാണാന്‍ പറ്റിയില്ല (ടിക്കറ്റ്‌ കിട്ടിയില്ല ) അത്കൊണ്ട് ആധികാരികമായി കൂടുതല്‍ അഭിപ്രായം പറയാന്‍ വയ്യ !!

 38. നല്ല റിവ്യൂ അന്നമ്മേ .ഏതു വായിനോക്കി വന്നു
  ഐ ലവ് യു പറഞ്ഞാലും വീഴുന്ന സ്ഥിരം നായികമാരെ കണ്ടു മടുത്തു .മുഖം മാത്രം നോക്കി പ്രണയിക്കുന്നവന് അവളുടെ മുഖം പൊള്ളി വികൃതമായാല്‍ അപ്പോഴും പ്രണയിക്കാന്‍ കഴിയുമോ?സൌന്ദര്യം മാത്രം നോക്കി പ്രേമിക്കുന്നത് വിശുദ്ദ പ്രണയമല്ല .അവളെയല്ല അവളുടെ സൌന്ദര്യത്തെ മാത്രമാണ് അവന്‍ ഇഷ്ട്ടപെടുന്നത് .അന്നമ്മയുടെ എല്ലാ റിവ്യൂസും വളരെ മെച്ചപ്പെട്ടതാണ് .തെറി മെയിലുകള്‍ സാരമ്മാക്കണ്ട.അതൊക്കെ ടേസ്റ്റ് ഇല്ലാത്ത ഷോവിനിസ്റ്റ് ഉകള്‍ പടച്ചു വിടുന്നതാണ് .തറ കോമഡി യും തെറി വിളിയും സ്ത്രീ വിരുദ്ധത യും ആണ് നല്ല സിനിമ എന്ന് കരുതുന്ന കുറേപ്പേര്‍…

 39. പ്രതിഭ കൊണ്ട് ദരിദ്രനാണ് താനെന്നു ആദ്യ സിനിമയിലൂടെ തന്നെ വിനീത് തെളിയിച്ചതാണ്. സൌഹ്രദം എന്നത് വളരെ ഉപരിപ്ലമായ് അദ്ദേഹം അതിലൂടെ വരച്ചുകാട്ടി, ഇപ്പോള്‍ പ്രണയം എന്ത് എന്ന്‍ തട്ടത്തിന്‍ മറയത്തിലൂടെ കാട്ടിതരുന്നതും ഒട്ടും വിഭിന്നമയല്ല…. അദ്ദേഹം നല്ലൊരു പാട്ടുകാരനാണ് എന്നത് തെളിയിച്ചതാണ് മലയാള സിനിമ ആസ്വാദകര്‍ അംഗീകരിച്ചതാണ്, പക്ഷെ നല്ലൊരു സംവിധായകനും കഥാകൃത്തും അല്ല താനെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു…… ചാനലുകളില്‍ കൂടി നൂറു തവണ സിനിമ നല്ലതാണെന്ന് പറഞ്ഞാലും സിനിമ നല്ലതല്ലെങ്കില്‍ പ്രേകഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കില്ല, കാലങ്ങളെ അതിജീവിക്കില്ല……… താനൊഴികെ ലോകത്തിലെ എല്ലാവരും മോശക്കരനാണ് എന്ന ധാരണയുള്ള ശ്രീനിവാസന്‍ ഇതിനെയെക്കെ എങ്ങനെ വിലയിരുത്തുന്നു എന്ന്‍ കാണാന്‍ ആകംഷയുണ്ട്….. താങ്കള്‍ പറഞ്ഞതുപോലെ ശ്രീനിവാസന്‍ ചെയ്ത നല്ല പ്രേക്ഷകര്‍ അംഗീകരിച്ച സിനമകളും അതുപോലെ മറ്റ് നല്ല സിനിമകളും മനസ്സിരുത്തി കണ്ട് പഠിച്ച് നല്ല സിനിമ എന്താണെന്ന്‌ മനസ്സിലാക്കി അതിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ അത് വിജയിച്ചില്ലെങ്കില്‍ കൂടി പ്രേക്ഷകര്‍ അഭിനന്ദിക്കും…. അല്ലാതെ ഇത്തരം തട്ടിക്കൂട്ടുകളും ഗിമ്മിക്കുകളും ഒഴിവാക്കുന്നതയിരിക്കും മലയാള സിനിമക്കും വിനീതിനും നല്ലത്… ………

 40. അന്നും ഇന്നും എല്ലാം സിനിമയില്‍ ഇങ്ങനെ തന്നെ ആണ് , ഇനി ചേഞ്ച്‌ വേണമെന്ന കരുതി ഹെലികോപ്റെരില്‍ വന്ന്‍ പ്രണയം പറയാന്‍ ആണോ പറയുന്നേ , പോയി വല്ല അടൂര്‍ പടത്തിനും റിവ്യൂ എഴുതടെയ്

  • അന്നും ഇന്നും പ്രണയം ഇങ്ങനെ ആണെന്ന് തോന്നുന്നത്, താന്‍ കണ്ണടച്ച് സിനിമ കാണുന്നത് കൊണ്ട് ആണ്…

 41. ഫേസ് ബുക്കില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ‘തട്ടതിന്‍ മറയത് ‘ പ്രൊമോഷന്‍ ടീം സിനിമ തുടങ്ങിയ മുതല്‍ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരുന്നു.മാര്‍ക്കു സുക്കന്‍ ബര്‍ഗ് ഫേസ് ബുക്ക്‌ കണ്ടു പിടിച്ചത് ഈ സിനിമ ഹിറ്റ്‌ ആവണം എന്ന ലക്ഷ്യത്തോടെ ആണ് എന്ന് വരെ തെറ്റിധരിച്ചവരില്‍ ഒരാള്‍ ആണ് ഞാന്‍ .എന്തായാലും സിനിമ റിലീസ് ആയി .വിെണ്ണയി താണ്ടി വരുവയാ എന്ന സിനിമയ്ക്ക് വാരണം ആയിരം എന്ന സിനിമയില്‍ അവിഹിതത്തില്‍ ഉണ്ടായതല്ലേ ‘തട്ടതിന്‍ മറയത് ‘…ആരുടെയൊക്കെയോ അനുഭവ കുറവുകള്‍ കൊണ്ട് സംപുഷ്ട്ടമായ സിനിമ ..

 42. By reading this review what did I personally gain? I did not waste 3 hrs of my life watching this movie. I used that time to spend it with my kids and family. Why do I say this ?- I have read other reviews of Annamma for the movies I have seen( like Spanish Masala and Snehaveedu) and I completely agree with her points. So there is a pattern that I am comfortable( please note that I am not using the word trust here :-)). So, to that I have to give it to Annamma. Thank You!

  She is kind of telling us do not waste your time 3 hours by telling me ( and so many others). Imagine the number of people who wasted productive hours watching “Cobra”, “Casanova”, “King and Commissoner” etc:- etc:-. So if you guys haven’t watched those crappy movies based on the reviews – Annamma is doing an amazing job and she is kind of giving you some time back by telling you guys not to waste it.

  Some one commented above that even “critics are prisoners of their opinions”. That is correct – born as a human you got to have an opinion. A movie critic is expressing his/her sense of experience while watching the movie. IF that makes sense to you take it or just leave it. Movie like any art form – making value or sense out of it is very subjective. It is very tough to put an objective blame on somebody if one likes a movie or not.

  Annamma keep reviewing and save us all a bunch of time( the most priceless thing on earth).

 43. ഓരോ മലയാളിയും ഒരു സംവിധായകനെ പോലെയാണ് ഫിലിം കാണാന്‍ തിയേറ്ററില്‍ പോകുന്നത്.ക്യാമറ മൂവ്മെന്റ്സും ഷോട്സും സ്ക്രിപ്ടിങ്ങും ഒക്കെ കൃത്യമായി എല്ലാവര്ക്കും അറിയാം. പോരാത്തതിനു വീട്ടിലെ ഹോം തിയേറ്ററില്‍ കുറസോവയുടെയും ബാര്‍ഗ്മാന്റെയും ഒക്കെ സിനിമകള്‍ മാറി മാറി കാണുന്നു.ഈ മലയാളികളുടെ മുന്നിലേക്ക്‌ ട്വിസ്ടുകളില്ലാത്ത ഒരു കൊച്ചു സിനിമ എന്ന് പറഞ്ഞാല്‍ ഒന്നും ഇപ്പോള്‍ വിലപ്പോവില്ല. ന്യൂ ജെനെരെഷന്‍ മൂവി എന്നാ വിളിപ്പേര് മലയാളി വല്ലാണ്ട് തലയിലെറ്റുന്നു എന്ന് തോന്നുന്നു.ഭാഗ്യം വാത്സല്യവും കിരീടവും ഒക്കെ വലിയ ടിസ്ടുകളില്ലെങ്കിലും പഴയ തലമുരക്കിടയില്‍ രക്ഷപ്പെട്ടു. കാലം മാറി,,,സിനിമയുടെ കോലവും മാറേണ്ടതുണ്ട് പക്ഷെ ചില കുഞ്ഞി സിനിമകള്‍ വല്ലാണ്ട് വിമര്‍ശിക്കപെടുന്നത് കാണുമ്പോള്‍ സങ്കടം ഉണ്ട്.ശരിയാണ് അഭിപ്രായ സ്വാതന്ത്ര്യവും അതിലേറെ വിമര്‍ശന സ്വാതന്ത്ര്യവും നമ്മുടെ നാട്ടില്‍ ഉണ്ട് .ഏതായാലും ചില ചെറിയ സിനിമകളെ വിമര്‍ശിക്കുന്നവര്‍ ഒരു കാര്യം ആലോചിക്കുക.സൂപ്പര്‍ സ്റ്റാര്‍ മീശ പിരിച്ചാല്‍ മതി എന്നതായിരുന്നു കുറച്ചു നാള്‍ മുന്‍പ് വരെ മലയാള സിനിമയുടെ ഹിറ്റ്‌ ഫോര്‍മുല എന്ന് മറക്കരുത് .അന്ന് ആരും ഇത്തരത്തില്‍ വലുതായി പ്രതികരിക്കുന്നത് കണ്ടിട്ടില്ല .ഏതായാലും ഏതോ വിദൂര കാല ഭാവിയില്‍ ഒരു ചെറിയ മലയാള സിനിമ എടുക്കണം എന്ന് സ്വപനം കാണുന്നവര്‍ക്ക് നേരിടേണ്ടത് ഒരു വലിയ കൂട്ടം ബുദ്ധി ജീവി സമൂഹത്തെയാണ്.കല്ലെരിയുന്നവരില്‍ എത്ര പാപം ചെയ്യാത്തവര്‍ ഉണ്ട് എന്നറിയില്ല.”തട്ടത്തില്‍ മറയത് ‘ ഞാന്‍ എന്ന മുസ്ലിം മത വിശ്വാസിയെ വ്രനപ്പെടുതിയിട്ടില്ല .സംവിധായകന്‍ ഒരു കഥാപാത്രത്തെ ഉണ്ടാക്കിയാല്‍ ആ കഥാപാത്രം ഒരു സമൂഹത്തെ പ്രതിനിധീകരിക്കുന്നു എന്ന വിശ്വാസം എനിക്കില്ല.കണ്ടു മടുത്തതും മടുക്കതതുമായ കാര്യങ്ങള്‍ തന്നെയാണ് ഈ സിനിമയില്‍ .പ്രണയത്തിന്റെ വലിയ ഉദാത്ത ഭാവങ്ങള്‍ ഒന്നും തന്നെയില്ല.നായകന്‍ നായികയുടെ സൌന്ദര്യത്തില്‍ ആണ് പ്രണയത്തില്‍ ആവുന്നത്.പതിവ് പോലെ എതിര്‍പ്പ്.അതിപ്പോ മുസ്ലിം ഫാമിലിയില്‍ മാത്രമല്ലല്ലോ ഇത്തരം എതിര്‍പ്പുകള്‍.ക്ലൈമാക്സില്‍ ശുഭമായ അവസാനം.നൂറു രൂപ മുതലായോ മുതലയില്ലയോ എന്ന ചിന്ത പിന്നീട്.ഏതായാലും കുറെ ആളുകള്‍ സിനിമയ്ക്കു ഇടിച്ചു നില്‍ക്കുന്നത് ഇന്നലെയും കണ്ടു.ഉദാത്തമായ സിനിമകളെ കാണൂ എന്നുള്ളവര്‍ ക്ക് തൊട്ടടുത്ത വീഡിയോ ലൈബ്രറിയില്‍ പോയിട്ട് നിലവാരം എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന സിനിമകള്‍ മാറി മാറി കാണാം.ഇത്തരം കൊച്ചു സിനിമകള്‍ കുറെ ചെറുപ്പക്കാരുടെ സ്വപ്നത്തിന്റെയും അധ്വാനത്തിന്റെയും റിസള്‍ട്ട്‌ ആണ്.പോരായ്മകള്‍ ഉണ്ടാവാം പക്ഷെ മുളയിലെ നുള്ളണോ???

  • @kk… അദ്ദാണ് – നന്നായി പറഞ്ഞിരിക്കുന്നു 🙂

 44. താങ്കള്‍ പറഞ്ഞ അധിക കാര്യങ്ങളോടും യോജിക്കുന്നു ……..ഈ സിനിമയിലെ കാമുകന്റെയും കാമുകിയുടെയും മതം നേരെ തിരിച്ചായിരുന്നെങ്കില്‍ …ഇപ്പോള്‍ നിങ്ങളെ വിമര്‍ശിച്ചവരൊക്കെ, സിനിമയെ “ലവ് ജിഹാദ് ” എന്ന് പറഞു മുറവിളി കൂടുമായിരുന്നു……തീര്‍ച്ച !!!!!!!!!!!

 45. മുസ്ലിം സമുദായത്തെ താറടിച്ചു കാണിക്കാന്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇ സിനിമയും …!

  • safeer mogral തന്നെ പോലെ ഉള്ള ഭീകരന്മാര്‍ ആണ് മുസിലിം സമുദായത്തിന്റെ ശത്രു. താന്‍ ഇവിടെ എങ്ങും നില്‍ക്കണ്ട ആളല്ല. വല്ല താലിബാനിലും cherandavan ആണ്

   • റോബി ………..നീ എന്തിനാ മറ്റുള്ളവരെ ഭീകരന്മാരായി ചിത്രീകരികുന്നെ ………ഇതൊരു രോഗാവസ്ഥയാണ് ……
    ‘ഇസ്ലാമോഫോബിയ ‘ എന്ന രോഗം താങ്കള്‍ അറിഞ്ഹോ അറിയാതെയോ താങ്കളെ ഭാധിചിരിക്കുന്നു !!!!!!!

 46. ഇപ്പോള്‍ മുസ്ലിം സമുദായത്തിന്‍റെ തട്ടത്തെക്കുറിച്ചും പര്‍ദയെകുറിച്ചും പറഞ്ഞാല്‍ നല്ല കയ്യടിയും നിരിശ്വരവാതികളുടെയും മുസ്ലിം എന്ന പേര് കണ്ടാല്‍ കലിപ്പിലകുന്ന ചില വര്‍ഗീയ ഭ്രാന്തന്മാരുടെ കയ്യടിയും വിനിതിനു കിട്ടുമായിരികാം എന്നാല്‍ ഇസ്ലാം മതം എന്താണെന്നും അതിന്‍റെ കഴച്ചപാടുകളും വീക്ഷണങ്ങളും എന്താണെന്നും മനസ്സിലാകതെയുള്ള വിനിതിന്‍റെ ഇ പടപെടുപ്പ് തീരെ നന്നായില്ല …… (സ്വന്തം സമുദായത്തിലെ ജാതിയതയും മറ്റു അന്ധ വിശ്വാസങ്ങള്‍ ക്ക് നേരെ ആകാമായിരുന്നു ആദ്യത്തെ ചിത്രം എന്നിട്ട് മതിയായിരുന്നു മറ്റുള്ളവന്‍റെ സമുദായത്തെ വിമര്‍ശിക്കല്‍))))

  • ഈ സിനിമ മാത്രമല്ല, മുസ്ലിം പശ്ചാത്തലത്തിലുള്ള ഏത് സിനിമ എടുത്താലും കാണും ഇത്തരം പരിഹാസ്യരായ ചില മുസ്ലിം കഥാപാത്രങ്ങള്‍ ..ആദമിന്റെ മകന്‍ അബു മാത്രമാണ് ഇതില്‍ നിന്നും വ്യത്യസ്ഥമയിരുന്നത്.ശരീരം മുഴുവന്‍ മറച്ചു നടക്കുന്നത് ഇഷ്ട്ടപ്പെടുന്നത് എത്രയോ സ്ത്രീകളെ എനിക്ക് അറിയാം..പ്രത്യേകിച്ച് മലബാര്‍ ഏരിയയിലെ സ്ത്രീകള്‍..ആരും അടിചെല്പിക്കാതെ തന്നെ പര്ധ ധരിക്കുന്നവരാണ് അതില്‍ അതിക പേരും …ച്രിസ്ത്യനികളിലെ കന്യാസ്ത്രീകള്‍ ധരിക്കുന്നതും ഇത് പോലെയുള്ള വസ്ത്രം തന്നെയല്ലേ..കറുപ്പല്ല എന്നുള്ള വ്യത്യാസം മാത്രം…

   • U said it.. എന്താണാവോ എല്ലാവരും ഈ സമുദായത്തെ തന്നെ വേട്ടയാടുന്നത്? കന്യാസ്ത്രീകളെ പിന്നെ എന്താനുടിപ്പിചെക്കുന്നത്? ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ, രാജസ്ഥാനിലുമൊക്കെ ഉണ്ടെല്ലോ തട്ടമിട്ടവര്‍, അത് സംസ്കാരത്തിന്റെ ഭാഗമാണ്. ആണുങ്ങളെ എല്ലാം കാണിച്ചാലേ സ്ത്രീക്ക് സ്വാതന്ത്ര്യം കിട്ടുകയുള്ളൂ???

 47. നായകനെ സഹായിക്കാന്‍ പോലീസുകാരന്‍ ഹെല്‍മെറ്റ്‌ വേട്ട നടത്തുന്നു….
  Great…

  കൂറ പടം.. എന്റെ കാശു പൊയേ…

 48. ചൊവ്വ ദോഷം എന്ന് ജ്യോതിഷി ഗണിച്ചു പറഞ്ഞത് കാരണം ഇന്നും 35-36 വയസ്സായിട്ടും കല്യാണം കഴിക്കാതെ നില്‍കുന്ന പലരെയും എനിക്കറിയാം വിനിത് ആദ്യം ഇതിനു നേരെയൊക്കെ ഒന്ന് കണ്ണ് തിരിച്ചു തിരിച്ചു അതൊക്കെ ഒന്ന് നേരെയാക് …കേട്ടോ… ഇതൊക്കെ നന്നാക്കിയാല്‍ ആള്‍കാര്‍ വിനീതിനെ നോകി പറയും ഇവന്‍ അച്ചന്‍റെ മോന്‍ തന്നെ …അല്ലാതെ …..

 49. enthokke paranjalim ithrayum nalla feel ulla oru romantc padam ippo aduthonnum irandiyitillaaa…….kuttam parayan arkum pattum….beautiful film with beautiful feelings….

 50. അന്നമ്മ സ്കൂളിലും കോളേജിലും ഒന്നും പോയിട്ടീല്ലാ എന്ന് തോന്നുന്നൂ. മുഖവും സൗന്ദര്യവും മാത്രം നോക്കിയുള്ള പ്രണയമാണ് മിക്കതും.
  അന്നമ്മ ഒരു പുരോഗമനവാദിയാണെന്ന് കാണിക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു, സ്ത്രീ വിരുദ്ധത, മുസ്ലീംവിരുദ്ധത എന്ന പതിവ് വാമൊഴികൾ ഉപയോഗിക്കുന്നത്.

  പാവം വിനീത് ഒരു പടം സംവിധാനം ചെയ്തു, ഈ കാലത്തെ ചെറുപ്പക്കാരുടെ കാഴ്ച്ചപ്പാടിലൂടെ പണ്ട് മുതലേ അവതരിപ്പിക്കപ്പെട്ട ഒരു പ്രണയകഥ.
  അതിന് ഇത്രമാത്രം രോഷാകുലമാകേണ്ട കാര്യമൊന്നുമില്ല.
  വളരെ സരസമായ്, ബോറടിപ്പിക്കാതെ, വിഷമിപ്പിക്കാതെ ഒരു പടം. അത്രേയുള്ളൂ, അല്ലാതെ അതിനെ ഇങ്ങനെ കീറിമുറിച്ച്, സ്ത്രീ വിരുദ്ധം, മുസ്ലീം വിരുദ്ധം, പ്രകൃതി വിരുദ്ധം, സവർണമനോഭാവം എന്നിങ്ങനെയൊക്കെ ഉണ്ടോ എന്നൊക്കെ നോക്കി കാണുകയാണേൽ ഒറ്റ സിനിമയും കാണാൻ പറ്റില്ല.

  പാവം അന്നാമ്മ, താൻ ഒരു ഒന്നാന്തരം ബുദ്ധിജീവീയാണെന്ന് സ്വയം തോന്നാൻ വേണ്ടി ചെയ്യുന്നതായിരിക്കും.! ഹിഹി

  • വിനീതിന് സ്ത്രീ വിരുദ്ധം, മുസ്ലീം വിരുദ്ധം, പ്രകൃതി വിരുദ്ധം, സവർണമനോഭാവം എന്നിവയുള്ള പടം എടുക്കാമെങ്കില്‍, അതിനെ ആശയപരമായി വിലയിരുത്താന്‍ ഒരു പ്രേഷകനെന്ന നിലയില്‍ ആ പടം കാനുന്നവര്കും അധികാരമുണ്ട്‌ സാറേ !!!!!!!!!!!!!!

 51. എന്തായാലും അന്നമ്മയുടെ ഉദ്യമം ഫലിച്ചു.
  ഇതാ ഇവിടെയും തുടങ്ങി, മത ചർച്ച.!
  ഒരു ഒടുക്കത്തെ മതം. ഏത് നേരവും അത് മാത്രമേയുള്ളൂ.!
  സ്വാതന്ത്ര്യം ഇല്ലാത്തതിന്റെ കുഴപ്പമൊന്നും ആർക്കുമില്ല…. അവനവന്റെ ഒരു മതം.!

 52. NOBEL PRIZE WINNER ,YEMENY FRRDOM FIGHTER UM OKKE AAYA :THAWAKUL KARMAAN UM PARDHA THANNE AANE USE CHEYUNNATHE …..ORKUNNATHE NANNAAYIRIKUM.

 53. യെമെനി ഫ്രീടോം ഫിഘ്റെര്‍ ടാവകുല്‍ കര്മാനും പരധ തന്നേ ആണേ ഡ്രസ്സ്‌
  അപ്പോ അവരെന്താ അടുകളയില്‍ ഒതുങ്ങാതിരുന്നീ

 54. ഈ അന്നമ്മക്കുട്ടിയെന്താ കോളജില്‍ പോയിട്ടില്ലേ?

  വെറുതെ ഒരു ഭാര്യ, ട്വെന്റി ട്വെന്റി, ക്ലാസ്‌മേറ്റ്‌സ്‌, ടു ഹരിഹര്‍നഗര്‍, ഓര്‍ഡിനറി എന്നീ സിനിമകളാണ്‌ ഒരു അഞ്ചുകൊല്ലത്തെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ദിവസം തീയേറ്ററില്‍ നിന്ന ചിത്രങ്ങള്‍. അതായത്‌ ഏതാണ്ട്‌ 30 റിലീസിംഗ്‌ സെന്ററുകളിലെങ്കിലും 75 ദിവസത്തോളം തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങള്‍. ഉറപ്പിച്ചു പറയാം തട്ടത്തിന്‍ മറയത്ത്‌ എന്ന സിനിമ ഈ സിനിമകളുടെ കൂട്ടത്തിലായിരിക്കും.
  ബോക്‌സ്‌ ഓഫീസില്‍ പരിക്കിലേക്കാതെ പോകുന്ന ചിത്രമായി അന്നമ്മക്കുട്ടിക്ക്‌ തട്ടത്തിന്‍മറയത്ത്‌ തോന്നിയത്‌ തീയേറ്റുകളെക്കുറിച്ചുള്ള അറിവില്യായ്‌മയാണ്‌. കുറഞ്ഞത്‌ അമ്പത്‌ ദിവസങ്ങളെങ്കിലും കോട്ടയം അഭിലാഷ്‌ തീയേറ്ററില്‍ ഈ ചിത്രം തകര്‍ത്തോടുമെന്ന കാര്യത്തില്‍ ഞാന്‍ വേണണെങ്കില്‍ പന്തയം കെട്ടാം.
  ശ്രീനിവാസന്‍ ഈ തിരക്കഥ നിര്‍മ്മിക്കാന്‍ ഏറ്റെടുത്തത്‌ വെറുതെയൊന്നുമല്ല.
  അന്നമ്മക്കുട്ടി ആദ്യമേ മനസിലാക്കേണ്ട ഒരു കാര്യം ഈ സിനിമ ഒരു ക്ലീന്‍ പ്രണയ കഥയാണെന്ന്‌ വിനീത്‌ എവിടെയും പറഞ്ഞിട്ടില്ല. ഇതൊരു ടീനേജ്‌ ലൗവ്‌ സ്റ്റോറിയാണെന്നാണ്‌ വിനീത്‌ ചാനലുകളില്‍ അഭിപ്രായപ്പെട്ടത്‌.
  വളരെ ഗൗരവ സ്വഭാവമുള്ള പ്രണയങ്ങള്‍ (എണ്‍പതുകളില്‍ മാത്രമല്ല തീവ്രമായ പ്രണയങ്ങള്‍ ഇന്നും ക്യാപസിലുണ്ട്‌) എന്നും ക്യാംപസില്‍ ഉണ്ടെന്നത്‌ ശരിതന്നെ. എന്നാല്‍ ഇതിനൊപ്പം വെറും കൗമാരക്കാരന്റെ പ്രണയം എന്ന്‌ പറയാവുന്ന ചപല പ്രണയവും ക്യാംപസിന്റെ സ്വഭാവമാണ്‌. കുറഞ്ഞത്‌ ഒരു പ്ലസ്‌ടു വരെയെങ്കിലും പഠിച്ചിട്ടുള്ളവര്‍ക്ക്‌ ഇതൊക്കെ വ്യക്തമായി അറിയാവുന്നതാണ്‌. ചപല പ്രണയമെന്ന്‌ പറഞ്ഞതുകൊണ്ട്‌ അതൊക്കെയും മോശമാകണമെന്നില്ല. അതിന്റേതായ മനോഹാരിതയും സത്യസന്ധതയുമൊക്കെ ആ പ്രണയങ്ങള്‍ക്കുമുണ്ടാകും.
  എന്നാല്‍ പിന്നീടൊരു കാലത്ത്‌ ആലോചിക്കുമ്പോള്‍ ഓര്‍ത്തുചിരിക്കാന്‍ പോന്ന തമാശകള്‍ ഒരുപാടുണ്ടാവും അത്തരം പ്രണയങ്ങളില്‍. അവിടെ പ്രണയത്തിന്റെ തീവ്രതയിലല്ല. പ്രണയ കോലാഹലങ്ങളിലാണ്‌ അതിന്റെ തമാശകളിലാണ്‌ കൗതുകങ്ങളുള്ളത്‌. വിനീത്‌ തട്ടത്തിന്‍മറയത്ത്‌ എന്ന സിനിമയില്‍ കണ്ടെത്തിയതും അതു തന്നെയാണ്‌. ഒരു ശരാശരി ക്യാംപസ്‌ വിദ്യാര്‍ഥി എന്‍ജോയ്‌ ചെയ്‌തുപോയ കാര്യങ്ങളൊക്കെ തന്നെയാണ്‌ തട്ടത്തിന്‍ മറയത്ത്‌ എന്ന സിനിമയില്‍.
  ഇനി ഇത്തരം കാഴ്‌ചകളൊന്നും കാണാതെ പോയ ഒരു ക്യാംപസ്‌ ജീവിയായിരുന്നു അന്നമ്മക്കുട്ടിയെങ്കില്‍ ഉറപ്പിച്ചു പറയാം താങ്കള്‍ കേരളത്തില്‍ ” പെണ്‍ പൃഥ്വിരാജാണ്‌” പ്രായത്തിന്‌ അനുസരിച്ച്‌ മാനസിക വളര്‍ച്ചയുണ്ടാകാതെ നഴ്‌സറി ക്ലാസില്‍ തന്നെ മുതര്‍ന്ന പക്വത നേടുന്നവരെയാണ്‌ പൃഥ്വിരാജ്‌ എന്ന്‌ പറയുന്നത്‌. അങ്ങനെയുള്ള താങ്കളുടെ നഷ്ടങ്ങള്‍ ഓര്‍ത്ത്‌ എനിക്ക്‌ സഹതാപമുണ്ട്‌. താങ്കളുടെ അച്ഛനെയോ അമ്മയെയോ കണ്ടാല്‍ തീര്‍ച്ചയായും ഞാന്‍ വഴക്കു പറയാം കുട്ടികളെ കുട്ടികളാവാന്‍ വിടാതെ വളര്‍ത്തിയെടുത്തതിന്‌.
  ഒന്നാമത്തെ കാര്യം താങ്കള്‍ എഴുതിയിരിക്കുന്നത്‌ വളഞ്ഞു ചുറ്റി സാമുദായിക വീക്ഷണ കോളിലൂടെ വലിയ രാഷ്ട്രീയപരമായി ചര്‍ച്ചയും നിരൂപണവും ഈ സിനിമ ആവിശ്യപ്പെടുന്നില്ല. ഈ സിനിമ മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും മനോഹരമായ ഹാസ്യ ചിത്രമാണ്‌. ഒരു സിനിമ എന്താണോ, ആ നിലയില്‍ നിന്നുകൊണ്ടു വേണം നിരൂപണം നടത്താന്‍. എഴുതാന്‍ ഒരു വെബ്‌ സൈറ്റുണ്ടെന്ന്‌ കരുതി എന്തും കുന്തവും എഴുതികളയുന്ന താങ്കള്‍ക്കെതിരെ വായനക്കാരാണ്‌ കേസുകൊടുക്കേണ്‌്‌ടത്‌
  2006ല്‍ റിലീസ്‌ ചെയ്‌ത ബ്രിട്ടീഷ്‌ ചിത്രം KIDULTHOOD ഒന്ന്‌ കണ്ടുനോക്കാവുന്നതാണ്‌. കൗമാരക്കാരുടെ മാനസികാവസ്ഥയില്‍ നിന്നുള്ള സിനിമയാണിത്‌. ടിനേജ്‌ പടമെടിക്കുമ്പോള്‍ അതില്‍ ജോണ്‍ ഏബ്രഹാം സിനിമയുടെ രാഷ്ട്രീയ നിലവാരം വേണമെന്ന്‌ വാശിപിടിച്ച താങ്കളുടെ നിലവാരത്തോട്‌ വലിയ പുശ്ചമാണ്‌ തോന്നുന്നത്‌. KIDULTHOOD പോലെ ഒരു ടീനേജ്‌ സ്‌റ്റോറി മലയാളത്തില്‍ എത്ര ഭംഗിയായി ചിത്രീകരിക്കാമോ അത്രയും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു വിനീത്‌. വളരെ ബുദ്ധിപരമായി ചെയ്‌തെടുത്തിരിക്കുന്ന ഒരു തിരക്കഥ. അന്നമ്മക്കുട്ടി തിരക്കഥയില്‍ കണ്ട പാളിച്ചകള്‍ അവരുടെ മാനസിക വൈകല്യങ്ങള്‍ മാത്രമാകാനേ തരമുള്ളു.
  തട്ടത്തിന്‍ മറയത്തിനെ വിമര്‍ശിക്കുന്ന അന്നമക്കുട്ടി ഉസ്‌താദ്‌ ഹോട്ടല്‍ എന്ന പൊ്‌ട്ടപ്പടത്തില്‍ വലിയ മഹത്വങ്ങള്‍ കണ്ടെത്തിയതും വായിച്ചു.
  പ്രത്യേതകിച്ചൊരു ലക്ഷ്യബോധവുമില്ലാതെ കാട്ടിക്കൂട്ടി ഉസ്‌താദ്‌ ഹോട്ടല്‍ നല്ലതാകുമ്പോള്‍ ടീനേജുകാരെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഇറക്കി അത്‌ വിജയിപ്പിച്ച വിനിത്‌ ശ്രീനിവാസന്റെ സിനിമ എങ്ങനെ മോശമാകുന്നു. നിങ്ങള്‍ നിങ്ങള്‍ക്ക്‌ തോന്നിയത്‌ എഴുതി വായനക്കാരെ പറ്റിക്കുന്നു. അത്‌ തന്നെയാണ്‌ വാസ്‌തവം.
  ഒരേ സിനിമയും ആ സിനിമ മുമ്പോട്ടുവെക്കുന്ന ആസ്വദന രീതിയോടു കൂടി തന്നെ സമീപിക്കണം. അല്ലാതെ വിനീത്‌ ശ്രീനിവാസന്റെ സിനിമ സഞ്‌ജയ്‌ ലീലാബന്‍ലാസിയുടേത്‌ പോലെ ഇരിക്കണമെന്ന്‌ പറയുന്നത്‌ പ്രേക്ഷക ബോധമില്ലാത്ത നിരൂപകയുടെ ആത്മരതിയോ സ്വയംരതിയോ മാത്രമാണ്‌. ദയവ്‌ ചെയ്‌ത്‌ നിങ്ങളുടെ സുഖത്തിനായി മറ്റുള്ളവരെ ഉപയോഗിക്കാതിരിക്കുക.

  നോട്ട്‌ – മലയാളത്തില്‍ സമീപകാലത്തിറങ്ങിയ അശ്ലീലമില്ലാതെ നല്ല ഹ്യൂമര്‍ പറയുന്ന രസകരമായ കൗതുകങ്ങളുള്ള നല്ല സിനിമയാണ്‌ തട്ടത്തിന്‍മറയത്ത്‌.

  • പ്രായത്തിന്‌ അനുസരിച്ച്‌ മാനസിക വളര്‍ച്ചയുണ്ടാകാതെ നഴ്‌സറി ക്ലാസില്‍ തന്നെ മുതര്‍ന്ന പക്വത നേടുന്നവരെയാണ്‌ പൃഥ്വിരാജ്‌ എന്ന്‌ പറയുന്നത്‌ – അതു കലക്കി 🙂

   • ഈ പറയ ന്ന പോലെ കൌമാരക്കാരുടെ എട്ടും പൊട്ടും തിരിയാത്ത പ്രേമം ആണോ ഈ ചിത്രത്തില്‍? അഭിനയിക്കുന്നത് ഇരുപത്തിയെട്ടും മുപ്പതും പ്രായമുള്ള കാളപോലെ വളര്‍ന്നവന്‍മാരും ആകുമ്പോള്‍?? അതൊക്കെ പോട്ടെ, പെണ്ണുങ്ങളെ കാണുമ്പോള്‍ അന്തിച്ച് ഇരുന്നു ഏമ്പക്കം വിടാന്‍ മാത്രം വിധിക്കപെട്ട ഹതഭാഗ്യവാന്മാരായ നമ്മുടെ യുവാക്കള്‍ ചിലപ്പോള്‍ ഇപ്പോഴും കൌമാര ചാപല്യം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാകും. അതുകൊണ്ട് അവര്‍ മുതുക്കന്മാരുടെ ഇക്കിളി പ്രണയം കയ്യടിപ്പിച്ചു വിജയിപ്പിച്ചാല്‍ അത്ഭുതമില്ല.

    അത് പോട്ടെ പക്ഷെ!!!!!
    കളിചിരി, കൌമാരം എന്നൊക്കെ പറഞ്ഞു പടം പിടിക്കുമ്പോള്‍ അതിന്റെ കൂടെ പൊളിറ്റിക്കലി ഇന്‍കറക്റ്റ്‌ ആയ ഘടകങ്ങളും ചേര്‍ത്ത്‌ സമൂഹത്തിലേക്ക് വിടുന്നത് എന്ത് കൌമാര ഇക്കിളിയുടെ പേരില്‍ ആയാലും അംഗീകരിക്കാന്‍ കഴിയില്ല.

    • ഈ സിനിമയില്‍ പറയുന്നത് അനുസ്സരിച്ച് കാലാപാനി ഇറങ്ങുന്ന സമയത്ത്‌ -1996 ല്‍ ഇതിലെ നായകനെയും മറ്റും കാണിച്ചിരിക്കുന്നത് 11-12 വയസ്സുള്ളവര്‍ ആയിട്ടാണ്. ഈ രണ്ടായിരത്തി പന്ത്രണ്ടിലും ഇവന്മാര്‍ കൌമാരക്കാര്‍ ആകുന്നത്തിന്റെ ഗുട്ടന്‍സ് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മോഹന്‍ ലാലോക്കെ ഈ പ്രായത്തില്‍ ടി പി ബാലഗോപാലനും കളിച്ചു നടക്കുകയായിരുന്നു എന്നും ഓര്‍ക്കണം.

 55. annamkutty…. ninne aarum thirinju nokathathinte vishamam enthina ee padathinodu kaanikunathu… fall in love annamakutty.. enittu nee ee padam kaanu….. premikumbol oru nair chekkane thanne aayikotte… appo ninakku ee cinemayude paalichakal sharikkum manasilakkalo.. 😛

 56. പ്രണയം എന്നത് തൊഴിലെടുക്കുന്നവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണോ?

 57. മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ പര്‍ദ്ദ ധരിച്ചാല്‍ നിങ്ങള്‍ക്ക് കലിയിളകുന്നതി ന്‍റെ കാരണം എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല… 🙁

  • അതിനകത്തുള്ള തു കാണാന്‍ പറ്റാത്തതിലുള്ള കൊതി ക്കെ റുവാ ….

 58. If the religion hero n heroin exchanged this film might not have released here….. Appo ivide mathetharathwam paranjavarude okke commentz kaanaamaayirunnu…. Love jihad…. Love jihad ennokke paranjittu…. Pinne aaropanangal ennum islaminu guname cheythittullo…. after sep11th world trade centre conversion to islam rapidly increased in USA… Not only there globally. .. Islam is something above ur imagination….. By the grace of god no one can ever degrade it’s values…. 🙂

  • vimarhsikkan matramayi kure perund…avarod onnum paranjit oru karyavumilla..kadichal pottatha kurach sahithyam cherth ntokeyo paranjal aellam thikanju aennanu avarde dharana..njan adutha kalath kanda pranaya chithrangalil vech enne orupaad akarshicha onnanu thattathin marayathu…ad kandit id vare moshamaya oru abhiprayam njan ketitila..enjoyd d movie alot…

 59. എ ഫിലിം ബൈ വിനീത് ശ്രീനിവാസന്‍ എന്ന് പോസ്റ്ററില്‍ കണ്ടപ്പോള്‍ എ ഫിലിം ബൈ അകിര കുറസാവ, എ ഫിലിം ബൈ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് എന്നൊക്കെ കണ്ടിട്ടു ള്ളതോര്‍മ്മവന്നു. എന്താണീ സംവിധായകന്റെ ക്രെഡിബിലിറ്റി? മീഡിയ വാത്സല്യത്തിന്റെയും ചില സാധ്യതകളുടെയും പിന്‍ബലത്തില്‍ തികച്ചും ഉപരിപ്ളവമായ ആശയങ്ങളെ കുമാരീകുമാരന്മാര്‍ എന്ന ടാര്‍ഗെറ്റ് ഓഡിയന്‍സിന് മുന്നില്‍ കൊണ്ടുവന്ന് ഭയങ്കര പ്രണയകഥ എന്നപേരില്‍ അവതരിപ്പിച്ചോളൂ…പക്ഷെ സിനിമ എന്ന് അതിനെ വിളിക്കരുത്. എ ഫിലിം ബൈ എന്ന നെറ്റിപ്പട്ടവും ചാര്‍ത്തരുത്. ഇവര്‍ ആദ്യം നല്ല സിനിമയുടെ ഗ്രാമര്‍ പഠിക്കട്ടെ. എന്നിട്ട് ചെയ്യട്ടെ നല്ല സിനിമകള്‍ . തനിയാവര്‍ത്തനം, ഭൂതക്കണ്ണാടി, ആകാശദൂത് തുടങ്ങിയ സിനിമകളെ സ്നേഹിച്ച മലയാളി നല്ല സിനിമയെടുത്താല്‍ വിനീതിനേയും ഇഷ്ടപ്പെടും. ഇരുന്നിട്ട് കാലുനീട്ടുന്നതല്ലേ നല്ലത്…

  • വിനീത് ശ്രീനിവാസന്‍ കഥയും തിരകഥയും സംവിധാനവും ചെയ്ത സിനിമക്ക് നിന്‍റെ പേരിടാന്‍ പറ്റോ ജോയി….

   • എ ഫിലിം ബൈ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് കാണുമ്പോള്‍ ഉണ്ടാകുന്ന അതെ ഇഫക്ടില്‍ നിന്നും ഒട്ടും വ്യത്യസ്തം അല്ല, എ ഫിലിം ബൈ വിനീത് ശ്രീനിവാസന്‍ എന്ന് എഴുതുന്നതും.

 60. ഒന്ന് പോയിനെടാ….ഒരു പടവും അതിനൊരു രിവ്യുവും …ഇതിലെ പാട്ട് സീനുകള്‍ കണ്ടപ്പോഴേ ചങ്ങായിമാര്‍ പറഞ്ഞതാ ആ വഴിക്ക്‌ പോകണ്ടാ പോകണ്ടാ എന്ന് … പുല്ല് മനുഷ്യന്റെ സമയവും പോയി, കയ്യിലെ കാശും,,

 61. എന്റെ അന്നാമ്മ ചേട്ടത്തീ. എല്ലാ പ്രണയങ്ങളും അല്പം പൈങ്കിളി ആണ് മാഷേ . ങ്ങള് ചൂടാവാതിരിക്കീ

 62. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപെട്ടു കൊണ്ടിരുകുന്ന ഒരു ജീവിതവ്യവസ്ഥിതി ഇസ്ലാം ആണ്.അതിനെ വിമര്‍ശിക്കാന്‍ വേണ്ടി അഗാധമായി പഠിച്ച orientalistukal പോലും അതിന്റെ മാധുര്യം ആസ്വദിച്ചു കൊണ്ട് അതിലേക്കു ചേക്കേറുന്ന അവസ്ഥക്ക് ഈ ലോകം സാക്ഷ്യം വഹിച്ചതാണ് .അതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത ……….love queen of malabar എന്നറിയപ്പെട്ട കമലാദാസ് എന്ന മാധവിക്കുട്ടി ,കമല സുരയ്യ ആയതു അതിനൊരു ഉദാഹരണം മാത്രമാണ് ………..അതെ പോലെ താലിബാന്‍ തടവിലാക്കിയ ബ്രിട്ടീഷ്‌ മാധ്യമ പ്രവര്‍ത്തക yuvone ridley………..അങ്ങനെ പലരും ……….ഇസ്ലാം വളരെ വിശാലമാണ് ,അതില്‍ യാതൊരു വിത ബലപ്പ്രയൊഗന്ഗലുമില്ല എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു .
  അതിനെ ഇടുങ്ങിയതാകുന്നത് ഇവിടെയുള്ള പുരോഹിത വര്‍ഗമാണ് ………….അതുകൊണ്ട് എന്റെ പ്രിയ സുഹൃത്തുക്കള്‍ ഇസ്ലാമിനെയും ഇതര മതങ്ങളെയും പറ്റി അതിന്റെ ആതികാരിക സ്രോതസ്സുകളില്‍ നിന്ന് തന്നെ പഠിക്കുന്നത് വളരെ നന്നായിരിക്കും ……….എല്ലാ മതങ്ങളും ഒരേ ഒരു ശക്തിയില്‍ നിന്നാണ് ……….പലതിനും കാലക്രമേണ അപചയങ്ങള്‍ സംഭവിച്ചു എന്ന് മാത്രം …….
  “We’re all pilgrims on the same journey-but some pilgrims have better road maps ” 🙂

 63. ഇത്രക്കൊക്കെ ചിന്തിക്കാനുള്ള കാര്യങ്ങളുണ്ടോ ആ സിനിമയില്‍ .. എല്ലാവരും സീരിയസ് വിഷയങ്ങള്‍ മാത്രം എടുത്തു ബുദ്ധി ജീവിനാട്യക്കാര്‍ മാത്രം ആയാല്‍ ഒരു വിനോധോപാധി എന്നാ നിലയില്‍ മലയാള സിനിമയ്ക്കു എന്താ പ്രസക്തി … സാധാരണക്കാര്‍ വിനോദത്തിനായി തമിള്‍ തെലുഗ് ഹിന്ദി പടം പോയി കാണട്ടെ എന്നാണോ .ഇവിടെ ബുദ്ധി ജീവി സിനിമകള്‍ മാത്രം ഇറങ്ങ്യാല്‍ മതിയോ.. വിനീത് ശ്രീനിവാസന്‍ ഉദ്ദേശിച്ചത് ഒരു സാധാരണ വിനോദ സിനിമ എന്ന് മാത്രേ ഉള്ളു…പട്ടുംമെങ്കില്‍ എന്റെ നിരൂപക സുഹൃത്ത്‌ തൊട്ടടുത്ത്‌ തട്ടതിന്‍ മറയത്തു കാണിക്കുന്ന തിയറ്ററില്‍ പോയി നോക്ക് അവടെ കാണുന്ന തിരക്കും കേള്‍ക്കുന്ന കയ്യടിയും ചിരിയും മാത്രം മതി താങ്കള്‍ക്കു കാര്യം മനസ്സിലാക്കാന്‍…. താങ്കള്‍ക്ക് ഇഴ കീറി പരിശോധിക്കാനും സാമൂഹ്യ സാംസ്കാരിക വശങ്ങള്‍ നോക്കാനും ഇവടെ വേറെ പടങ്ങള്‍ ഇരങ്ങനുണ്ട് അതിന്റെ പിന്നാലെ പോകൂ…. കമ്മേര്‍ഷ്യല്‍ പദങ്ങളെ അതിന്റെ പാട്ടിനു വിടൂ… സിനിമ പ്രവര്‍ത്തകരും തിയറ്റര്‍ ഉടമകളും കഞ്ഞി കുടിച്ചു പോവുന്നത് ഇത്തരം സിനിമകള്‍ കൂടെ ഉള്ളത് കൊണ്ടാണ് ….. പാവം സാധാരണ യുവത്വങ്ങളും സിനിമ ഒരു ആഘോഷമാക്കട്ടെ ….
  കുറിപ്പ്: പറ്റും എങ്കില്‍ പടങ്ങള്‍ കാണുന്നത് സാധാരണ തിയറ്ററില്‍ ആക്കൂ മള്‍ട്ടിപ്ലെക്സ് കളില്ലേ ആ നിശബ്ദതയില്‍ താങ്കള്‍ക്കു മനസ്സിലാവില്ല എന്താണ് സാധാരണക്കാരന്റെ സിനിമ എന്ന്

  • നാഴികക്ക് നാല്പതു വട്ടം ബുദ്ധിജീവി നാട്യം എന്ന് പറയുന്നത് തന്നെ നിങ്ങളുടെ കോംപ്ലക്സ്‌ ആണ്…

 64. annamma kandittullathil vechu eettavum nalla cinemayude peru parayamo???? ingane onnum thanne illathathu….

 65. Hmmm….! Let Viewers decide n say to which Generation this movie n content belongs to……

  <3 this movie e1 if 10000 ppl hate this..!

 66. Mostly Annammakutty is a Lesbian 😛 പ്രണയത്തിനു പുതുമയുടെ കണിക ഇല്ലപോലും….!

 67. ഈ സിനിമയുടെ ട്രിലെരെല്ലാം ഞാന്‍ കണ്ടപ്പോള്‍ തോനിയടാണ്..“അവള്‍ ഉമ്മചിക്കുടിയനെങ്കില്‍ ഞാന്‍ നായര്‍ ആണ്“ എന്നും മറ്റുമുള്ള ട്രീസരുകള്‍. എന്റെ ഓര്‍മയില്‍ ഇങ്ങനെ പച്ചക്ക് മതം പറഞ്ഞു പ്രേമിക്കുന ഒരു ലവ് സ്റ്റോറി ഇടിനു മുമ്പ് വന്നിടുണ്ടോ ആവൂ…(അടു തിരിച്ചയിരുനെങ്കില്‍ ഇവിടെ എന്തെല്ലാം പുലിവാല്‍ ഉണ്ടാകുമായിരുന്നു…ലവ് ജിഹാദ് ..പിന്നില്‍ പോപ്പുലര്‍ ഫ്രന്റ്‌.. റെര്രോരിസ്റ്റ്..പടച്ചോന്‍ കാത്തു..!!!)..എന്ടയാലും കുറെ ആളുകളുടെ മനസിലുള്ള വര്‍ഗീയത കംമെന്റിളുടെയും മറ്റും പുറത്തു ചാടാനും സ്വയം ആത്മ സംതൃപ്തി അടയനും ഒരു അവസരം വിനീത് നല്‍കി..ബാലേ ബീഷ്..വിനീത്…

 68. ellavarodum oru chodhyam?>????

  is this ‘sex’ , ‘love’ and all only meant to boys… gals cant be doing it…. with anyone they like???
  here the voice which came out was never religious… its just male shovenism and feminism egos….
  no one can prove it wrong ,, if you have common sense…

  • പത്തമ്പത് കൊല്ലം മുന്‍പ്‌ ഇറക്കേണ്ട ഒരു കോപ്പിലെ കഥ കൊണ്ട് വന്ന്‍ ഇറക്കിയതും പോര, അത് ക്ലാസ്സിക്ക്‌ ആണെന്ന് വാഴ്താഞ്ഞതിനും കുറ്റം…. ഈ ജാതി തൊലിഞ പ്രേമകഥകള്‍ ഒന്ന്കൊണ്ട് മാത്രമാണ് നമ്മുടെ സിനിമ ഇന്നും പിന്നോട്ട് സഞ്ചരിക്കുന്നതും, ലോകസിനിമയിലെ മാറ്റങ്ങള്‍ കാണാതെ പോകുന്നതും..

 69. ഇങ്ങനെയൊക്കെ റിവ്യൂ എഴുതിയതുകൊണ്ട് വല്ലതും നിങ്ങള്‍ നേടിയോ…??

  ഈ സിനിമ കളിക്കുന്ന മെയിന്‍ സെന്റെര്സില്‍ ഒന്നും തന്നെ ടിക്കറ്റ്‌ കിട്ടാനില്ല… പലയിടത്തും ഒരു ഷോ കൂടുതല്‍ ആയി കളിക്കുകയാണ് ഇപ്പോള്‍… …

  സൂപ്പര്‍ താര ചിത്രങ്ങള്‍ക് മാത്രമേ ഇത്തരം അവസരങ്ങള്‍ മുന്പ് ലഭിച്ചിരുന്നത് .. എന്നാല്‍ ഈ കൊച്ചു ചിത്രത്തിന് 4 ല്‍ കൂടുതല്‍ ഷോ കളിക്കുന്നതില്‍ നിന്ന് തന്നെ മനസിലാക്കാം ഈ ചിത്രത്തിന്റെ സ്വീകാര്യത എത്രത്തോളം ആണെന്ന്.

  • ഒന്നും നേടാന്‍ അല്ലല്ലോ ഈ റിവ്യൂകള്‍….ആവശ്യമുള്ളവര്‍ പോയി കാണുക.. ഓര്‍ഡിനറി, മായാമോഹിനി, മല്ലുസിംഗ് പോലുള്ള കൂറകള്‍ വിജയിച്ചെങ്കില്‍ പിന്നെ ഇത് വിജയിക്കാനും വലിയ പാടില്ല..

   • പിന്നെ താന്‍ ഒരു വലിയ ആള് ഒന്ന് പോടാ ഉവവേയി താന്‍ ആര് അന്നമ്മകുട്ടിയുടെ രക്ഷകണോ

 70. എനിക്ക് ഇത് വായിച്ചതില്‍ നിനും ഒന്ന് മനസ്സിലായി അന്നമ്മകുട്ടിയെ ഇത് വരെ ആരും പ്രേമിച്ചിട്ടില്ല അല്ലങ്കില്‍ പ്രേമഭ്യര്തനയും ആയി എത്തിയിട്ടില്ല. പിന്നെ കാശുകൊടുത്തു രണ്ടര അല്ലെങ്കില്‍ മൂന്നു മണികൂര്‍ തിയറ്ററില്‍ കേരിയിരിക്കുന്നത് കേരളത്തിലെ നീറുന്ന രാഷ്ട്രീയ കാര്യങ്ങളോ അല്ലെങ്കില്‍ മാലിന്യപ്രസ്നാഗലെ പട്ടി ചര്ച്ചചെയനല്ല ….മരിയതക്ക് അസ്വതിക്കാന്‍ അല്ലെ എന്‍റെ അന്നകുട്ടി ഇങ്ങനെ മനസ്സിലെ അമര്‍ഷം എഴുതി തീരക്ണോ നിന്‍റെ നമ്പരും വരും ..

 71. ഈ സിനിമ ഒരു ബോക്സ്‌ ഓഫീസ് ഹിറ്റ്‌ ആണെന്ന് ഞാനും പറയുന്നില്ല ഓകേ ഈ നിരൂപകര്‍ പറയൂ ഈ കഴിഞ്ഞ 2വര്‍ഷത്തിന്റെ ഇടയ്ക്കു ഇറങ്ങിയ ൫ ലവ് ഫിലിമിന്റെ പേരുകള്‍ കേള്കട്ടെ പ്രണയം എന്നും പൈങ്കിളിയാണ് പിന്നെ ഈ സിനിമയ്ക്കു സ്റ്റേറ്റ് അവാര്‍ഡ്‌ കൊടുക്കണം എന്ന് ആരും പറയുന്നില്ല ഇത് യൂത്ത് നു വേണ്ടി എടുത്ത ഫിലിം ആണ് കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവര്‍ക് ഇത് ദഹിക്കില്ല അപ്പോള്‍ തികട്ടി വരുന്നതാണ് ഇങ്ങനെ ഉള്ള ചവറു പിന്നെ യൂത്ത് നെ ചൊറിയുമ്പോള്‍ സൂക്ഷികണം എനിക്ക് ഒരു സംശയം നിങ്ങളുടെ നാട്ടില്‍ 24 വയസ്സ് കഴിഞ്ഞിട്ടും മാര്യേജ് കഴിയാത്ത എത്ര മുസ്ലിം സഹോദരിമാര്‍ ഉണ്ട് ? പിന്നെ ഞങ്ങള്‍ക്ക് അറിയാം ഇതാണ് നല്ല ഫിലിം എന്നും ബാഡ് ഫിലിം എന്നും അത്രയ്ക്ക് ബോര്‍ ആണെങ്കില്‍ തിയേറ്ററില്‍ ടിക്കെട്കള്‍ കിലോ പത്തു കിലോ പത്തു എന്നും പറഞ്ഞു വില്കുമ്പോള്‍ ഒരു നൂറു ടിക്കറ്റ്‌ വാങ്ങി തരണേ ഞങ്ങളുടെ നാട്ടില്‍ ഭയങ്കര ക്ഷാമം പിന്നെ ലണ്ടന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഇല്‍ നിന്നും പഠിച്ച ഇറങ്ങിയ പുലികളെ എല്ലാവരും കൂടി ഒരു നല്ല ഫിലിം പിടിക്ക് എന്നിട്ട് മതി ബാക്കി ഡയലോഗ് കുറ്റം പറയാന്‍ ആര്‍കും പറ്റും പക്ഷെ അങ്ങനെ ഒന്ന് ചെയ്യുമ്പോഴേ അറിയൂ വിഷമം അണ്ടിയോട് അടുക്കുമ്പോള്‍ പുളി അറിയൂ അന്നാമ ഒരു കളയാം ഒക്കെ കഴിക്കു എന്നിട്ട പോരട്ടെ ഇത് പോലെ ഉള്ള അന്നകുട്ടികള്‍ ഒരു നൂറു എണ്ണം സമൂഹത്തില്‍ പ്രശസ്തര്‍ അകുംബോഴേ വിലയിരുത്തല്‍ ഉണ്ടാകൂ അത് മനസ്സിലാകൂ എന്നിട്ട് വളര്‍ന്നു വരുന്ന കല പ്രതിഭകളെ പ്രോത്സഹോപിക്ക്

  • love @ first sight എന്ന് പറയുന്നത് തന്നെ സിനിമക്കാരുടെയും പൈങ്കിളി സാഹിത്യക്കാരുടെയും കപട വാചകം ആണ്. ഒരു സ്ത്രീക്കും പുരുഷനും പരസ്പരം അറിയാതെ പരസ്പരം ഇഷ്ടം തോന്നില്ല. അത് ഫ്രണ്ട്‌ഷിപ്പിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ആണും പെണ്ണും തമ്മിലുള്ള സൌഹൃദത്തിന്റെ പാരമ്യം ആണ് പ്രണയം അല്ലെങ്കില്‍ പരിപൂര്‍ണ്ണമായും ഉള്ള മനസിലാക്കലിലൂടെ മനസ്സുകള്‍ തമ്മിലുള്ള വേവ്ലങ്ഗ്ത്ത് ഒന്നായി തീരുന്നതാണ് യഥാര്‍ത്ഥ പ്രണയം. അതിനെ പൈങ്കിളി എന്ന് വിളിച്ചാല്‍ ദൈവം പോലും പൊറുക്കില്ല.

   സിനിമകളില്‍ പ്രണയം എന്ന് പറഞ്ഞു കാണിച്ചു കൂട്ടുന്നത് വെറും show off ആണ്. love @ first sight ഒക്കെ അതിന്‍റെ വകഭേദങ്ങള്‍ ആണ്.
   ഇ തൊക്കെയാണ് പ്രണയം എന്ന് വിചാരിച്ചു പ്രണയത്തെ പൈങ്കിളി വല്‍ക്കരിക്കുന്നത് പ്രണയിച്ച് ജീവിച്ചു മരിച്ചവരോട് ചെയ്യുന്ന പാതകം ആണ്.

  • എനിക്ക് ഒരു സംശയം നിങ്ങളുടെ നാട്ടില്‍ 24 വയസ്സ് കഴിഞ്ഞിട്ടും മാര്യേജ് കഴിയാത്ത എത്ര മുസ്ലിം സഹോദരിമാര്‍ ഉണ്ട് ?…..

   ഉത്തരം : വളരെ കുറവ് , പക്ഷെ നമ്മളില്‍ ചൊവ്വ ദോഷവും മറ്റും കാരണം കംമ്മ്യുനിസ്റ്റ് കാരന്റെ വീടുകലില് പോലും 34 കഴിഞ്ഞ സ്ത്രീകള്‍ ഇഷ്ടം പോലെയുണ്ട് …..

 72. Ticket : ₹220
  pop corn (medium) : ₹80
  coke : ₹60
  Total ലാഭം : ₹360
  Thank you very much Annamma…

 73. Movies are the reasons we have such high expectations of relationships.!?

  They just drag U in the world of higher expectations and full imaginations, And when U come across the bitter realities of life they couldn’t face it. . .

  The best and real life romance and Love can be learnt from Prophet Muhammad(saw)’s life with his wives but instead we choose to believe human scripts derived from imaginations and fantasies. . .

  https://www.facebook.com/groups/Blackendz/

 74. പ്രിയപ്പെട്ട അന്നമ്മക്കുട്ടീ,
  ഒരു പാട് പേര്‍ ഈ റിവ്യൂ ലിങ്ക് അയച്ചു തന്നതുകൊണ്ട് വായിച്ചു നോക്കി. ഇത്രമാത്രം കുറ്റപ്പെടുത്താന്‍ മാത്രം പ്രശ്നങ്ങള്‍ ഈ പടതിലുണ്ടോ? ഈ റിവ്യൂ വായിച്ചാല്‍ ഇതിന്റെ സംവിധായകന്‍ ഏതാണ്ട് തൂക്കി കൊല്ലാന്‍ മാത്രം തെറ്റ് ചെയ്ത ആളാണെന്നു തോന്നിപ്പോകും…….. വിമര്‍ശന ബുദ്ധിയെ അഭിനന്ദിക്കുന്നു. ഇതിനു മറുപടിയായി എനിക്ക് തോന്നിയ കാര്യങ്ങള്‍ ഫെഇസ്ബുക്കില്‍ ഒരു നോട്ട് ആയി എഴുതിയിട്ടുണ്ട്. അതിന്റെ ലിങ്ക് ഇവിടെ ഇടുന്നു.

  • വിമര്‍ശനം എന്നത് തന്നെ ഓരോരുത്തര്‍ക്കും സിനിമയെ പറ്റി തോന്നിയ കുറ്റങ്ങളും കുറവുകളും പോരായ്മകളും പറയുക എന്നത് തന്നെയാണ്.

 75. പിന്നേ, അന്നമ്മക്കുട്ടി നിഷ്കളങ്കമായ പ്രണയം കണ്ടിട്ടും ഉണ്ടാവില്ല, അനുഭവിച്ചിട്ടും ഉണ്ടാവില്ല. പിന്നെ കൂട്ടുകാര്‍ക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്ന സുഹൃത്തുക്കളെയും അറിയില്ലായിരിക്കും. പ്രണയം എന്ന വാക്കിനു അര്‍ഥം പോലും മാറിയിരിക്കുന്നു. ഒരു ദിവസം കണ്ടു പരിചയപ്പെട്ടാല്‍ പിറ്റേന്ന് സെക്സില്‍ അകപ്പെടുകയും അതിലൂടെ ബ്ലാക്ക്മൈല്‍ ചെയ്യുകയും ചെയ്യുന്ന തലമുറയെ മാത്രം കണ്ടു പോയതിന്റെ കുഴപ്പമാണ്. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിമര്സിക്കരുത്

  • നിഷ്കളങ്കമായ പ്രണയം എന്നത് മതില്‍ ചാടി തലകുത്തി മറിഞ്ഞു പ്രേമിക്കാന്‍ നടക്കുന്നവനോട് അവസാനം തോന്നുന്ന സിമ്പതി ആണോ? അതോ ഒരു പെണ്ണിന്റെ ഭംഗി കാണുമ്പോഴേക്കും പ്രേമം തോന്നുന്നതോ? എങ്കില്‍ അല്ല. മലയാളത്തില്‍ അതിനെ ചാപല്യം എന്നോ, അല്ലെങ്കില്‍ ഇംഗ്ലീഷില്‍ fascination എന്നോ പറയാം
   .
   സ്വജാതിയില്‍ അല്ലാത്ത പെണ്ണിനെ പ്രേമിച്ചതുകൊണ്ട് മാത്രം പ്രണയം ദിവ്യമാകുന്നില്ല. രണ്ടു മനസുകള്‍ തമ്മില്‍ അടുത്തറിയുമ്പോള്‍ ഉണ്ടാകുന്നതും, പരസ്പരം പിരിയാനാകത്ത വിധം മാനസികമായ ഒരു “ഇത്” ജാതി മതം സൌന്ദര്യം, സ്വത്ത്‌ ഭൌതിക ഘടകങ്ങളെ എല്ലാം തന്നെ അപ്രസക്തമാക്കുന്ന തരത്തില്‍ ഉണ്ടാകുന്നതിനെ ആണ് ദിവ്യമായ പ്രണയം എന്ന് പറയുന്നത്.അത് മാത്രമേ ലോങ്ങ്‌ ലാസ്ടിംഗ് ആകൂ.. മലയാള സിനിമയില്‍ അങ്ങനെ ഒന്ന് ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്.

   • love @ first sight എന്ന് പറയുന്നത് തന്നെ സിനിമക്കാരുടെയും പൈങ്കിളി സാഹിത്യക്കാരുടെയും കപട വാചകം ആണ്. ഒരു സ്ത്രീക്കും പുരുഷനും പരസ്പരം അറിയാതെ പരസ്പരം ഇഷ്ടം തോന്നില്ല. അത് ഫ്രണ്ട്‌ഷിപ്പിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ആണും പെണ്ണും തമ്മിലുള്ള സൌഹൃദത്തിന്റെ പാരമ്യം ആണ് പ്രണയം അല്ലെങ്കില്‍ പരിപൂര്‍ണ്ണമായും ഉള്ള മനസിലാക്കലിലൂടെ മനസ്സുകള്‍ തമ്മിലുള്ള വേവ്ലങ്ഗ്ത്ത് ഒന്നായി തീരുന്നതാണ് യഥാര്‍ത്ഥ പ്രണയം. അതിനെ പൈങ്കിളി എന്ന് വിളിച്ചാല്‍ ദൈവം പോലും പൊറുക്കില്ല.

    സിനിമകളില്‍ പ്രണയം എന്ന് പറഞ്ഞു കാണിച്ചു കൂട്ടുന്നത് വെറും show off ആണ്. love @ first sight ഒക്കെ അതിന്‍റെ വകഭേദങ്ങള്‍ ആണ്.
    ഇ തൊക്കെയാണ് പ്രണയം എന്ന് വിചാരിച്ചു പ്രണയത്തെ പൈങ്കിളി വല്‍ക്കരിക്കുന്നത് പ്രണയിച്ച് ജീവിച്ചു മരിച്ചവരോട് ചെയ്യുന്ന പാതകം ആണ്.

 76. ഇങ്ങനെ പോകുകയനെങ്ങില്‍ നിന്റെ കാര്യം പോക്കാണ് മോനെ.

 77. വിമര്‍ശനം നന്നായിടുണ്ട് പക്ഷെ ഈ സിനിമ എതുപടം
  പോലെ അകനമെന്നുകൂടി പറയണം…അതല്ലേ അതിന്റെ
  ശരി…?? മറ്റേതു വികാരം പോലെതന്നെയാണ് പ്രണയവും അത് പറയുന്നതിനും പരിമിതിയുണ്ട്.ഇത്തരം വിമര്‍ശനം
  ഒരിക്കലും കലയെ വളര്‍ത്തില്ല തളര്തുകയെ ഉള്ളു…വിനീത് ഒരിക്കലും അച്ഛനെ പേരില്‍ അറിയപെടാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല .ഈ സിനിമ ഇറങ്ങിയതും വിനീതിനെ പേരില്‍ തന്നെയാ..പിന്നെ ഒരു കാര്യം കൂടി…സഭ്യതക്ക് നിരക്കാത്ത
  ഒരു സിനിമ ഇവിടെ ഇറങ്ങിയിരുന്നു..ഒരു സ്ത്രിയുടെ നഗ്നത പ്രമേയ മാക്കിയ മായാമോഹി…അഭിനയിച്ചതെല്ലാം സീനിയര്‍ നടന്മാര്‍ എന്നിട്ടും ആരും ഒന്ന് പ്രതികരിച്ചില്ല .ഒരു കുടുംബവുമായി ചെന്ന് കാണാന്‍ പറ്റിയ സിനിമ ആയിരുന്നോ അത്.???എന്നിട്ടും ചാനലുകാര്‍ തകര്‍ത് ആഗോഷിച്ചു..അത്രപോലും വിനീത് ചെയ്തതായി എനിക്ക് തോന്നുന്നില്ല…ഇപോയാതെ തലമുറയില്‍ വളര്‍ന്നു വരുന്നവര്‍ക്ക് മാതൃകയാകാന്‍ പറ്റുന്ന വ്യക്തിതവും..കലാകാരനും വിനീതിലുണ്ട്… ദയവു ചെയ്ത് അത് നശിപ്പിക്കരുതെന്ന് അപേക്ഷ…

  • Everyone has their own perspective of analyzing everything. Each person’s taste also differs. If Vineeth being a comparatively new Director, succeeds to impress a few people that should be appreciated. Today’s super hit makers were once ordinary unnoticed people and they also might have made unsuccessful stories. Everyone has a better future. Love is always a subject for the youth. No matter how childish or routed it gets.

 78. അച്ചന്‍ inferiority complex വിറ്റ് കാശാക്കി , ഇപ്പൊ മകന്‍ Majority Complex വിറ്റ്‌ കശാക്കുന്നു അത്ര മാത്രം ……..

  • ആ കൊമ്പ്ലക്സ് വിട്ടു കാശാക്കിയിട്ടുന്ടെങ്കില്‍ അത് അങ്ങേരടെ കഴിവ്.. സിനിമ ആത്യന്തികമായി ഒരു ബിസ്സിനസ്സ് ആണ്.. കാശു മുടക്കുന്നവന് അത് ലാഭമായി തിരിച്ചു കിട്ടണം.. അതിന് ചില വിജയ ഫോര്‍മുലകള്‍ ഉണ്ട്.. അത് അച്ചനെ പോലെ വിനീതും പഠിച്ചെടുത്തു എന്ന് വേണം കരുതാന്‍…. ശരാശരിയിലും നിലവാരം കുറഞ്ഞവരാണ് ഇവിടുത്തെ പ്രേക്ഷകര്‍.. അവരെ ഉത്ബോധിപ്പിക്കാന്‍ അന്നാമ്മകുട്ടി അടക്കമുള്ളവര്‍ ചെയുന്ന ശ്രമങ്ങള്‍ ഫലം കാണാതെ ഇരിക്കില്ല.. കാലം കുറച്ചു എടുക്കുമെങ്കിലും..

   • സിനിമ എന്നത് കല കൂടി ആണ് എന്ന് മറക്കരുത്..സിനിമ ആത്യന്തിക മായി ബിസിനസ് മാത്രമാണെന്ന് പറയുന്നവര്‍ക്ക്‌ എന്തും ഏതും ബിസിനസ് ആക്കാം

 79. ഇതു കൊലവറികളുടെ കാലം എല്ലാം യുവാക്കള്‍ നെഞ്ചോടു ചേര്‍ത്ത് വിജയപിക്കും

 80. The writer who wrote it has a different perspective.. and everything from that perspective seems right to him/her.. i think i should honor that even though i can’t personally agree with a lot of things he/she said. by vineeth sreenivasan

 81. നിരൂപണം നന്നായി. കമ്മന്റ്സും ആരോഗ്യകരമായ് ചര്‍ച്ചകളും കൊഴുക്കട്ടെ.
  ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. ഈ സിനിമ, ഒളിപ്പിച്ചുവെച്ചതാനെങ്കിലും ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്ന ഒരു സന്ദേശം നല്‍കുന്നുണ്ട്, “തട്ടത്തിന്റെ മറയത്ത്” ജീവിക്കുന്ന പെണ്‍കൊടികള്‍ ‘വിനോദ’ത്തിനായി വെമ്പി കയറു പൊട്ടിക്കാന്‍ ആഞ്ഞു വലിച്ച് നില്‍ക്കുന്നവരാണെന്നു. അത് തന്നെ ‘ക്ലാസ് മേറ്റ്‌’-ലൂടെ മുമ്പേ പറഞ്ഞതുമാണ്. ചില സംശയങ്ങള്‍ ഇല്ലാതില്ല… ആരാ പറഞ്ഞത് തട്ടമിടുന്ന പെന്കൊടികളൊക്കെ ‘വിനോദ’ത്തിനായി ദാഹിച് കാത്തിരിക്കുന്നവരാനെന്നു? തല മറക്കുന്നതും ദേഹം മറക്കുന്നവരും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരാണോ? എങ്കില്‍ കന്യാസ്ത്രീകളാണല്ലോ ഏറ്റവും വലിയ തടവറവാസികള്‍. അവരുടെ നേതാവ് കന്യാമറിയവും(അവരെ തട്ടംഇടാതെ ഇത്വരെ കണ്ടിട്ടില്ല). പൊതുവേ കാണപ്പെടുന്ന ഒരു വിരോധാഭാസം , തട്ടമിടുകയും മതവിധികള്‍ പാലിക്കപ്പെടുന്നത് മുസ്ലിം ആണെങ്കില്‍ അവരുടെ സര്‍വ്വ വ്യക്തിത്വവും നശിക്കപ്പെട്ടു, അവര്‍ അടിച്ചമര്തപ്പെട്ടു, അവരുടെ മാനുഷികത നശിച്ചു, അവര്‍ മരവിച്ചവരായി, അവര്‍ പഴഞ്ചന്‍, അവസാനം അവര്‍ തീവ്രവാദി! …പക്ഷെ മറ്റൊരു മതക്കാരനും ഇങ്ങിനെ ഒരു ‘ഗതികേടു’ വരില്ല.. അവര്‍ അവരുടെ മതാനുഷ്ടാനങ്ങളില്‍ മുറുകെ പിടിക്കുന്നവരായാല്‍ അവര്‍ ഭക്തര്‍, അവര്‍ മൂല്യമുള്ളവര്‍, ദൈവതോടു അടുത്തവര്‍, മാലാഖമാരുടെ പ്രതിരൂപങ്ങള്‍, ആര്ദ്രതയുള്ളവര്‍, സമൂഹ സ്നേഹികള്‍. ഇത് എങ്ങിനെ ഈ ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ്? കാരണം വ്യക്തമാണ്. അടിസ്ഥാന പ്രശ്നം ഇസ്ലാം എന്ന മൂലകാരണമാണ്. ഉത്തരേന്ത്യയിലേക്ക് കല്യാണം കഴിച്ചുകൊണ്ട്പോകപ്പെട്ട എന്‍റെ അയല്കാരി ഒരു ഹിന്ദു സഹോദരി ഉണ്ട്, നാട്ടില്‍ ചിലപ്പോള്‍ വരുമ്പോള്‍ വീട്ടില്‍കയറി വിശേഷം പറയുന്ന അവരുടെ സംസാരത്തില്‍ നിന്ന് കേട്ടതാണ്… തട്ടമിടാതെ ഭര്‍ത്താവിന്റെ സഹോദരന്റെ മുന്നില്‍ പോലും അവര്‍ നില്‍ക്കില്ലത്രേ. അതാണ്‌ മാന്യത. സാംസ്കാരിക ഔന്നിത്യമാണ് അവരുടേതാണ് എന്നാണ് അവരില്‍ നിന്നും എനിക്ക് മനസ്സിലായത്. തട്ടമിടാത്തവര്‍ അന്തസില്ലാത്തവര്‍ എന്നാണത്രേ ആ ഹിന്ദു സമൂഹത്തിന്റെ കാഴ്ചപ്പാടു. ചൊവ്വ ദോഷം എന്ന അതിവികൃതമായ വികലവിശ്വാസത്തിന്റെ ഇരയയതിനലാണ് അവര്‍ ഹരിയാനയിലെക്ക് പോകേണ്ടി വന്നത് എന്ന് സന്ദര്ഭികമായി പറയട്ടെ. മുസ്ലിം പെണ്കൊടികലുറെ തട്ടവും പര്‍ദയും വലിച്ചു കീറി അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ഇറങ്ങിയവരോട് പറയാനുള്ളത്.. ആദ്യം നിങ്ങളുടെയൊക്കെ അടുക്കളയില്‍ അടിഞ്ഞ്കൂടിയ അന്ധവിശ്വാസത്തിന്റെയും ഉച്ഹ നീചത്വതിന്റെയും അഴുക്കുകള്‍ കഴുകി കളഞ്ഞിട്ടു പോരെ മുസ്ലിം സ്ത്രീയുടെ തട്ടമഴിക്കുന്ന ‘വിനോദ’ പരിപാടി? നിങ്ങളുടെ ജീര്‍ണ്ണതയൊക്കെ പ്രമേയമാക്കി സിനിമയെടുത് നിങ്ങളുടെയൊക്കെ സമുദായം ഔന്നിത്യത്ത്തില്‍ എത്തി കഴിഞ്ഞോ? ഉയര്‍ന്ന ഉദ്യോഗസ്ഥനായ താഴ്ന്ന ജാതിക്കാരന്‍ ഇരുന്ന ഓഫീസ് കസേരയിലും കാറിലും ചാണകവെള്ളം തളിച് ശുദ്ദീകരിച്ച മനസ്സുകലെയൊക്കെ നിങ്ങളുടെ സമുദായത്തില്‍ നിന്ന് ശുദ്ദീകരിച് കഴിഞ്ഞോ? മുസ്ലിം സമൂഹത്തിനെതിരെ “ലവ് ജിഹാദ്” എന്ന അസത്യ കുപ്രചാരം ഒരു ഭാഗത്ത് നടത്തി മറുവശത്ത് ശക്തമായ മുഖ്യധാരാ മാധ്യമം ഉപയോഗിച്ച് ആര്‍ക്കും പിടുത്തം കിട്ടാത്ത തരത്തില്‍ വിഷം കുത്തി വെക്കാനുള്ള ഹിഡന്‍ “ലവ്കുരുക്ഷേത്ര” അജണ്ടയാണ് ഇത്തരം സിനിയുടെ ആത്യന്തിക ലക്‌ഷ്യം. മുസ്ലിം സാധാരണക്കാരനെ സംബന്ധിച്ച് അവന്റെ സഹോദരിമാര്‍, കണ്ടവന് ‘ദൃഷ്ടിവ്യഭിചാരം’ നടത്താനുള്ള ചരക്കല്ല. അന്തസും ആഭിജത്യവുമുള്ള രാജകുമാരിയുറെതാണ്അവളുടെ സ്ഥാനം,

 82. നിരൂപണം കൊള്ളില്ല എന്ന് ഞാന്‍ പറയില്ല, പക്ഷെ അന്നമ്മയും ഈ പറഞ്ഞ വിനീതിന്റെ മറ്റൊരു രൂപമാണോ എന്നൊരു സംശയം. അങ്ങ് മലപ്പുറമോ തലശ്ശേര്യോ അല്ല ഇസ്ലാം…!! ഇസ്ലാം എന്ത് അനുശാസിക്കുന്നു എന്തിനു എന്നൊക്കെ മനസ്സിലാകണമെങ്കില്‍ ഒരു വിശ്വാസി തന്നെ ആകണം ദൈവത്തില്‍, അവന്റെ കല്പനയില്‍. അതവിടെ നില്‍ക്കട്ടെ. “..നിലവിളക്കു കൊളുത്തിയാല്‍ മാനമിടിഞ്ഞുവീഴുമെന്നു കരുതുന്ന തങ്ങളും നാലു കെട്ടലാണ് പരമമായ ഇബാദത്തെന്നു കരുതുന്ന മത നേതാക്കളും..”. നാല് കെട്ടുന്നതിനെ ഇബാദതാക്കിയത് ആരാണ്? വാസ്തു നോട്ടവും ജ്യോതിഷവും സര്കാരുകള്‍ തന്നെ ചെയ്യുന്ന ഈ നാട്ടില്‍ നില വിലക്ക് കൊളുതില്ല എന്ന് തീരുമാനികുന്നതില്‍ ഒരു തെറ്റുമില്ല. ഇസ്ലാമിനെ ഇസ്ലാമായി തന്നെ അന്ഗീകരിക്കലാണ് മതേതരത്വം. അന്നമ്മകുട്ടിക്കും ഇത് പോലെയുള്ള മിഥ്യാ ധാരണ മലയാള സിനിമ തന്നെ സമ്മാനിച്ചതാണ്. അത് കൊണ്ട് തന്നെ ഈ സിനിമയില്‍ എതിര്‍ക്കപെടെണ്ട രംഗങ്ങള്‍ ഉണ്ട്.

 83. ആസ്വാദനമെത്തെ തിയറ്ററിന് പുറത്തുപേക്ഷിച്ച് വിമര്‍ശിക്കാന്‍ മാത്രമെത്തുന്നവര്‍ക്ക് ക്‌ളീഷേ പ്രമേയമായും ക്‌ളൈമാക്‌സായും തട്ടത്തിന്‍ മറയത്തിനെ വിമര്‍ശിച്ച് വീര്യം കൂട്ടാം.

  പോരായ്മകളാക്കാന്‍ മാത്രം ചിലത് കണ്ടുപിടിക്കാം സമയം കിട്ടുമെങ്കില്‍. വിനോദിലൂടെയും വിനോദിന്റെ മാനസികതലങ്ങളിലൂടെയും ഏകപക്ഷീയമായി പ്രണയം ചിത്രീകരിച്ചു,വിനോദിന്റെ സഹോദരിയെ പ്രണയിച്ച ഹംസയുടെ മോഹങ്ങളെ സാക്ഷാത്കരിച്ചില്ല. നായകന്റെയും വില്ലന്റെയും കൂട്ടുകാരുടെയും മതം നോക്കി വില്ലന്‍മാര്‍ കൂടുതല്‍ ഏത് മതക്കാരെന്ന് വേര്‍തിരിച്ച് വിമര്‍ശിക്കാം. പര്‍ദ്ദയിട്ട സ്ത്രീ കൃഷ്ണവേഷത്തില്‍ മകനെ കൂടെനിര്‍ത്തിയ രംഗത്തിന് കടപ്പാട് നല്‍കാന്‍ തയ്യാറായതും ഫിലിമോഗ്രാഫി,റഫറന്‍സ്,ഇന്‍സ്പിരേഷന്‍ തമാശകള്‍ക്ക് മറുപടിയായി കാണണം.

  രണ്ട് മണിക്കൂര്‍ എഴ് മിനുട്ടില്‍ അതിമനോഹരമായ കയ്യൊതുക്കത്തോടെ അനുഭവങ്ങള്‍ക്കൊപ്പം ഭാവനയും ചേര്‍ത്തൊരു പ്രണയകഥ പറഞ്ഞുവച്ചിടത്ത് തന്നെയാണ് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് തീര്‍ച്ചയായും ഒരു വട്ടം കൂടി കാണാവുന്ന ചിത്രമാകുന്നത്.

 84. People want instant fun and gratification…vineeth sreenivasan wanted commercial success…he dont want any great stories like his father, after all tats all tough job…i found the portrayal of talassery police as utterly ridiculuous and his love was only for the beauty of the fair aisha….two greatly shot songs and commendable acting by nivin pauly are the two pros……review was a bit fundementalistic in nature but i go along with this review somewhat

 85. its all bot the characters in the film… aisha is not representing all the muslim girls.. its just a character, why u all r not understanding the difference between film and life? if they shoot some videos of somebodys life, will u accept it as a film with a gud story????

 86. അറുബോറന്‍ പടം…..എന്റെ പൈസ പോയീ….

 87. അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ… അന്നമ്മ ഈ പടം കണ്ടിട്ടുണ്ടോ ?
  എന്റെ അറിവില്‍ ഈ പടം കണ്ട ആരും ഇതിനെ പറ്റി മോശം അഭിപ്രായം പറഞ്ഞിട്ടില്ല… പടത്തില്‍ പുതുമ ഒന്നും ഇല്ലെങ്കിലും , എടുത്തിരിക്കുന്ന രീതിയും , സംഭാഷണവും വളരെ നല്ലതായിരുന്നു…

  • പടത്തില്‍ പുതുമ ഒന്നും ഇല്ല എന്നത് തന്നെ ഒരു കുറവ് അല്ലെ? പുതുമ പ്രതീക്ഷിക്കുന്ന പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും സിനിമ അപ്പോള്‍ ഇഷ്ടപ്പെട്ടു കാണില്ലല്ലോ??? അപ്പോള്‍ പിന്നെ എങ്ങനെ ആരും മോശം അഭിപ്രായം പറഞ്ഞില്ല എന്ന് പറയും??

 88. ഈ സിനിമ മുഖ്യമായും പറയുന്ന രണ്ടു കാര്യങ്ങള്‍ ,
  1 . പര്‍ദ ധരിക്കാത്ത പെണ്‍കുട്ടികള്‍ക്ക് പരിശുദ്ധി ഇല്ല
  2 . മുസ്ലിങ്ങലല്ലാത്ത തലശ്ശേരി ക്കാര്‍ക്ക് സൗന്‍ദര്യവുമില്ല

 89. ഒരു പ്രണയ സിനിമ എന്ന നിലക്ക് നല്ല ഒരു മൂഡ്‌ നല്‍കുകയും രസിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമ . തട്ടം പെണ്ണിന് മൊഞ്ഞു കൂട്ടുകയെ ഉള്ളൂ എന്ന് കാട്ടി തരുന്നു. മതത്തിനു അതീതമായ ആത്മാര്‍ഥമായ friendship സമൂഹത്തില്‍ ഇന്നും നിലവില്‍ ഉണ്ട് എന്നും കാട്ടി തരുന്നു .പിന്നെ മുസ്ലിം പെണ്ണിനെ പ്രണയിക്കുകയും അവളെ സ്വാതന്ദ്ര്യത്തിന്റെ പുതിയ ലോകത്തില്‍ കൊണ്ട് പോകുകയും ചെയ്യുന്ന സിനിമകള്‍ ആദ്യമായല്ലല്ലോ മലയാളത്തില്‍ . ഈ അടുത്ത് തന്നെ ദാരളം ഇറങ്ങിയിട്ടുണ്ട്.കേരളത്തില്‍ ഈ സിനിമകാര്ക് അതിനെ ചങ്കൂറ്റം കാണൂ . നായര് പെണ്ണിനെ പ്രേമിക്കുന്ന പുലയ ചെക്കനോ മാപ്പിള ചെക്കനോ ഒന്നും കാണില്ല . ഒരു കാര്യം എല്ലാരും ഓര്കണം കേരളത്തിലെ പെണ്ണുങ്ങള്‍ മുല മറക്കാന്‍ തുടങ്ങിയിട്ട് 80 കൊല്ലം തികഞ്ഞിട്ടില്ല 1500 കൊല്ലത്തില്‍ അതികമായി മാനം മര്യാദക്ക് ഉടുത്ത്‌ നടക്കുന്ന ഒരു സമുദായത്തിലെ പെണ്ണുങ്ങളെ ആണ് നിങ്ങള്‍ അപമാനിക്കുന്നത് . തവക്കുല്‍ കര്മാനും ബന്നെസീരും എന്തിനു ഈ അടുത്ത് IAS കിട്ടിയ മലയാളി ആദീല ഫാസില വരെ തട്ടം ഇട്ടു തന്നെയാണ് വിജയിച്ചത് .അത് കൊണ്ട് ആ തട്ടത്തില്‍ ഉള്ള പിടി വിട്ടേക്ക് ……
  .

  • ആ തട്ടമിട്ട പെണ്‍കുട്ടിയെ അധികം zoom ചെയ്യണ്ട. അല്ലെ ഷംസീര്‍?

 90. അന്നമ്മ പറഞ്ഞ കാര്യങ്ങള്‍ ശെരിയാ… deep ആയി ചിന്തിച്ചാല്‍ ഈ സിനിമയില്‍ ഉള്ള കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തോന്നാം..like the movie lacks a perfect script,portraits immature love etc etc…പക്ഷെ ഈ സിനിമ കണ്ടിരുന്നപ്പോള്‍ ഇതൊന്നും ഫീല്‍ ചെയ്തില്ല…കണ്ടു മടുത്ത കഥ ആണേലും ട്രീട്മെന്റ്നു പുതുമ തോന്നി…ഭൂരിപക്ഷം ആളുകള്‍ക്കും അങ്ങനെ തോന്നിയത് കൊണ്ടാവും നല്ല തിരക്ക് പടം കാണാന്‍………….,,,,

 91. അന്നമ്മച്ചേടത്തിയോട് ഒന്നേ പറയാനുള്ളൂ….

  എല്ലാ ആള്‍ക്കാരേയും തൃപ്തിപെടുത്തിയ ഒരു സിനിമ എങ്കിലും ചേടത്തിക്ക് കാണിച്ച് തരാന്‍ പറ്റുമോ???… അല്ലേ പോട്ടേ 5 മിനിറ്റുള്ള ഒരു ഷോര്‍ട്ട് ഫിലിം എങ്കിലും എടുത്ത് യൂറ്റ്യൂബില്‍ ഇട്ട് ഒരു 100 ആളെ കൊണ്ട് നല്ലത് പറയിപ്പിക്കാന്‍ പറ്റുമോ???…

  ഈ പറഞ്ഞത് ഈ സിനിമകളിക്കുന്ന ഏതേലും തിയേറ്ററിന് മുന്നില്‍ പോയി പറയാന്‍ പറ്റുമോ???… എങ്കില്‍ അവിടന്ന് നേരെ കുഴിയിലേക്ക് എടുക്കേണ്ടിവരും…

 92. മുഖത്തിനോട് നായകനായ വിനോദിന് തോന്നുന്ന ആകര്‍ഷണം. കഥയുടെ ഒരു ഘട്ടത്തിലും പ്രേമം ഈ കേവല മുഖസൌന്ദര്യത്തിന് അപ്പുറത്തേക്ക് പോകുന്നതേയില്ല. നായികയുടെ മുഖമെങ്ങാന്‍ വല്ല ചൂടും പുകയുമേറ്റ് കരുവാളിച്ചുപോയാല്‍ ഈ പ്രേമവും ആ നിമിഷം അവസാനിക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് ‘ഉമ്മച്ചിക്കുട്ടി’യുടെ മുഖവര്‍ണന………….ഇത് സൂപര്‍ ആയി

 93. എല്ലാ കമെന്റുകളും വായിച്ചു, പിന്നെ ഇവിടെ ഞാന്‍ പറയുന്നത് കേവലം എന്റെ അഭിപ്രായം മാത്രമാണ്. സ്വീകരിക്കെണ്ടവര്‍ക്ക് സ്വീകരിക്കാം അല്ലെങ്കില്‍ ഉപേക്ഷിക്കാം.
  ഇന്ന് മലയാളം സിനിമ പലതും ഇറങ്ങുന്നത് പ്രണയം പറയാന്‍ എന്നാ ഒരു മട്ടിലാണ്‌. . അതുപോലെ പ്രണയം എന്നത് കുറെ അശ്ലീല രംഗങ്ങള്‍ കാണിക്കുന്നതാണ് എന്നും സിനിമ നിര്‍മാതാക്കള്‍ കരുതുന്നുന്ടെന്നു തോന്നുന്നു. ഞാന്‍ മനസില്ക്കിയ പ്രണയം എന്ന് പറയുന്നത് ഒരാളുടെ മനസിന്റെ സൌന്ദര്യത്തെ പ്രനയിന്നതാണ്, എന്നുവച് മുഖ സൌന്ദര്യതിനു അതില്‍ പങ്കില്ല എന്ന് പറയാന്‍ പറ്റില്ല.

  മറ്റൊരുകാര്യം പൊതുവേ അതിക സിനിമകളിലും കാണുന്ന ഒരു പ്രവണതയാണ് ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്നത്. മുകളില്‍ പലരും ബഹുഭാര്യതത്തിന്റെ കാര്യം പറഞ്ഞു. പക്ഷെ ഇതില്‍ ഇസ്ലാമിന്റെ നിലപടെന്തെന്നു ആരും വെക്തമാക്കിയില്ല. ഇസ്ലാം ഒരു പുരുഷന് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പക്ഷെ അതിനു കുറെ നിബന്ധനകള്‍ പറയുന്നുണ്ട്. , ആദ്യ ഭാര്യയില്‍ സ്ന്ധനങ്ങലുണ്ടാകതിരിക്കുക, അല്ലെങ്കില്‍ അവള്‍ നിത്യ രോഗിയയിതീരുക .ഇനി ഇങ്ങനെയൊക്കെ ആയാല്‍ മാത്രം പോര അവരുടെ സമ്മതം അവശ്ശ്യമാണ്. പിന്നെയും ഒരുപാടു നിയമങ്ങളുണ്ട്.
  പിന്നെ സ്ത്രീ സ്വതന്ത്രം എന്ന് പറയുന്നത്,
  ഇഅലം സ്ത്രീക്ക് വളരെയേറെ സ്വാതന്ത്രം നല്‍കിയ മതമാണ്. ഉദഹരണം ഒരു നബി വചനത്തില്‍ ഇങ്ങനെ കാണാം സന്ദര്‍ഭം : ബദര്‍ യുദ്ധം” ഞാന്‍ വലത്തോട്ട് തിരിയുമ്പോള്‍ ഉമ്മു ഹബീബ ഇടത്തോട്ട് തിരിയുമ്പോള്‍ ഉമ്മുഹബീബ എന്റെ മുന്നിലും പിന്നിലും ഉമ്മുഹബീബ ഉണ്ടായിരുന്നു” ഇധ് ബദര്‍ യുദ്ധം നടക്കുന്ന സമയത്ത് ഉടയതാണ്. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും യുധക്കലങ്ങളിലേക്ക് പോയിരുന്നു. അവിടെ അവര്‍ പരിക്കേറ്റവരെ സംരക്ഷിക്കലും ആവശ്യമായാല്‍ വാലെടുക്കുകയും ചെയ്യുമെന്ന് ചരിത്രങ്ങളില്‍ കാണാം.
  ഇസ്ലാം ഒരു നിയമം പറയുന്നുണ്ടെങ്കില്‍ അതിനു പുറകില്‍ ഒരുപാടു നിര്‍ദേശങ്ങള്‍ ഉണ്ടാകും. അത മനസിലാക്കാതെയാണ് പലരും വിമര്‍ശിക്കുന്നത്.

  • എങ്കില്‍ എന്തു കൊണ്ടാണ് അന്ന് തൊട്ടിന്നോളം ഒരൊറ്റ ഉമ്മു ഹബീബമാരെയും എവിടെയും കാണാത്തത്? വീടിന്റെ ഉള്‍വശമാണ് സ്ത്രീക്കുത്തമം എന്ന് പുലമ്പാന്‍ എന്താണ് സാറേ കാരണം?

   • Mr. Panjan, അത് നമ്മുടെ പുരുഷ മേധാവിത്തം ഉള്ള സമൂഹത്തിന്റെ കുഴപ്പം ആണ്. അതിനു വെറുതെ മതത്തിനെ പഴി ചാരണ്ട!

 94. ee kochu parayanathu kettal thonnum cinema yil kaananathokke jeevithathil nadakkkana karyangal aanennu…. ee kadha kandattu vineeth sreenivasan premichittilla nnu urappicha annakkutty ethayalum aareyum premichu kaanan vazhi illa.. angane premicha oral aanel inganonnum parayilla… njanum premichu thannya kettiye athum 8 varsham nalla anthassayi premichittu oru xtian chekkane aanu kettye…by d by njan oru hindu aanutta … njangalkku ithil premathinu yathoru kuravum kandilla… pinne abhprayam athu aarkku venengilum parayallo .. so kuttappeduthaanavilla

 95. Dear

  i will agree with you 100% be frank i love VIneeth
  but i didnt expect something from the side of vineeth too daaammm concept and dialogues its hurting to me as a muslim guy

  dont thing im a terrorist some body want to create a virtual idea about muslim girls like these but the fact is thalasseri muslim girls got very very nobility family its fully cultured and respectable
  please dont make any such a damm story…

 96. vineeth adutha padathinula kadha ezhuthi thudangitundavum……athinte vimarshanam kudi ipozhe ezhuthi vachek chechi….enthayalum pranyakadha engane irikanam enu chechik oru dharanayundel athoru kadhayaki ezhuthi ethengilum nalla directrsine kond oru cinema cheyik….ithrayoke ezhutui kutana alk athonu cheythude??enit veneethine phone vilich vimarshikam venegil kandoda mone ente prenaya kadhayanu sherikula prenayam parayunath enu….apo parayum enik athilonum thalparyamila enikingane vimarshikana ishtam najanth vrithiyayi cheyunundenu….

  padam enthayalum areyum boradipikanila….padam kandondirikumbo enthayalum chechi paranjathonum feeleyila….padathinu orupad kuravukalund sheriyanu…ath kadhayude akhyana shyliyilula kurach apakathakal mathramanu….avidavide prekshakane angane sambhaviko enu thonipikuna chila rengangal…payyan 2mathe padale ayitulu vitu kala…enthayalum ee padam kand kashu poyenu thoniyavark ee aduthonum malayala cinema kand ningalude pocketnu labham undakan patila…..oru entrtnmnt ena reethiyil ee padam van vijayamanu…..maniretnathinte bombay polula cinemakal pole charcha cheyapedanda matha vykarikathayonum eepadam avashyapedunila….pine oru neram pokinanel vimarshanam ingane idunathil oru resamund….njanum ath cheythu….arengiloke ithinethire prethikarichal veendum enik cmntidam….ee padathinu kurachu kudi pblcty kitumenalathe namukonum ithil kuduthal oru labhavum undakanila enu sadharam ariyichu kollate…..

  • well said! seriously oru movie edukunna prayasam edukunnavarkariyam… ethu oru movie nallathennu kettal udan irangum veetil pani illlathe irikunna kureperu criticize cheyyan… annamme…etrayo paisa aalukal avashyamillathe kalayunnu.. poyathu oru ticketinte kashalle.. athinu ingane oke ezhuthi publicity vangano? and yes its a simple story.. and common one too but the main element lies in the script.. edutha reethi nallathayondu ppl love it.. chummathu aalukal veendum veendum idichu kerumo?? theaterukar 6um 7um show akunnathu verutheyano? 100 % sheri ayitulla logic vechu oru padam edukan paduthanneya..so ee kuttam parayunna neeram kondu upayogam ulla valla paniyum cheyyu

 97. ഇതിനെക്കാളും നന്നായി ഇതേ കഥ പറഞ്ഞ സിനിമയാണ് സിബി മലയിലിന്റെ അമൃതം (ജയറാം പത്മപ്രിയ )…….

 98. നമ്മെ ചെത്തി മിനുക്കുന്ന ശില്പി നമ്മുടെ തന്നെ അനുഭവങ്ങളാണ് എന്ന കാര്യം പറഞ്ഞു തരാന്‍ ആ പാവം വിനീതിനെ കരുവക്കണോ സാറെ..
  വിനീത് യഥാര്‍ത്ഥ ചില പ്രണയങ്ങളെ കാണിച്ചു തന്നു,.. അല്ലാ എന്ന് പറയാന്‍ നിങ്ങള്‍ ഈ ലോകത്തുള്ള കാമുകി കാമുകന്മാരുടെ എല്ലാം പ്രണയം കണ്ടിടില്ലലോ,.. ഉണ്ടോ ????ആരെങ്കിലും ഒക്കെ ശ്രദ്ധിക്ക പെടണം എന്ന് മനസ്സില്‍ കരുതി ഇങ്ങനെയുള്ള പോസ്റ്റുകള്‍ എഴുതാതിരിക്കുക പിന്നേയ്,..”പെണ്ണ് കറുത്തവസ്ത്രംകൊണ്ട് മൂടിവെക്കേണ്ടത് അവളുടെ ശരീരമല്ല, പരിശുദ്ധിയാണ്”എന്നല്ലലോ അതില്‍ പറയുന്നത്
  “കറുത്ത വസ്ത്രം കൊണ്ട് മൂടി വെയ്ക്കപെടെണ്ടത് പെണ്ണിന്റെ പരിശുദ്ധിയാണ് അല്ലാതെ സ്വപ്നങ്ങളെയല്ല” എന്നല്ലേ????

 99. May be we expected something more of a love story from Vineeth Sreenivasan which led to disappointments among a few..If he was able to portray a simple thing with all its beauty and people could enjoy it then no wonder the movie is gaining theatres….But thinking about it further ..Its purely a one sided love story..the tagline was appropriate..ummachikuttiye premicha “naayarude” kadha…Its His story only..Its not ‘Their’ story…A love story if depicts His and Her love..then it can be more beautiful..But like so many..here the story is His alone..What about her feelings and emotions..Why should she love him, I am not talking about his wealth or job,apart from that..there should be a reason why she should say yes to him..or is she a being without any emotions at all …? having rarely 4 or 5 dialogues of her own all throughout the movie..If the movie failed at a point for me,I guess its here…It could have been much better.. ..Nevertheless it is enjoyable as simplicity has a beauty in itself..

 100. Great review !! especially that part where you explained how heroine’s character lacked dimensions !!

  This -beautiful women who just falls in love with the ‘nobody’ hero or no particular reason- is ultimate male fantasy and for that matter the idea sells !!!! And our movie makers have made plots of this type many times and succeeded most times!!

  But this kind of woman portrayal is an unforgivable crime coming from a youngster like Vineeth.. Such movies are a crime to the society itself promoting two dimensional views of women.

 101. anna kuttye,ethirkunnavar oru karyam parayuka,thatathin marayath enna cinemayekalum pathinmadang aaswadyakaramanu ee vimarsana lekhanam,alle?pine anna kutty paranjathellam 100% shariyalle ennu chindikkuka,ennit venam ethirkan…

 102. ഒരുപാട് തെറ്റുകള്‍ മാത്രം ചൂണ്ടി കാണിച്ചാല്‍ എങ്ങനെയാ..?
  അതില്‍ സദാചാര പോലീസെന്ന സാമൂഹിക വിപത്തിനെ തുറന്നു വിമര്‍ശിച്ചിട്ടുണ്ട്. അതൊന്നും അന്നംമെടെ കണ്ണില്‍ പെട്ടില്ലേ?
  പറയാനാണെങ്കില്‍ ഒരുപാടുണ്ട്…

 103. creating a muvie by claiming islam to be narrow minded doesnt hold any good..such movies shouldnt b created..poor communal act by vineeth n crew

 104. ഹിന്ദു മുസ്ലിം പ്രണയവും മറ്റുമുള്ള പ്രമേയവുമായി ഒരുപാട് ഇന്ത്യന്‍ സിനിമകള്‍ വന്നിട്ടുണ്ട്. ഉത്തരേന്ത്യന്‍ സിനിമകളില്‍ കാണുന്ന പോലെ മലയാള സിനിമകളില്‍ പച്ചയായി വര്‍ഘീയത തുറന്നു കാണിക്കാറുണ്ടായിരുന്നില്ല. “തട്ടത്തിന് മറയത്തു” അതിനൊരു അപവാദമായി മാറി..അതും ശ്രീനിവാസന്‍ എന്ന കഴിവുറ്റ ഒരു വെക്തിയുടെ മകനില്‍ നിന്നും അദ്ദേഹംതന്നെ നിര്‍മ്മിക്കുകയും ചെയ്ത ഒരു പടത്തില്‍ നിന്നും..

 105. വര്ഘീയതയുടെ രീതികളിലെച്ക് ഞാന്‍ കടക്കുന്നില്ല.ഉസ്താദ് ഹോറെലും ,തട്ടത്തിന്‍ മരയതും കണ്ട്ട്.എനിക്കിഷ്ടപ്പെട്ട്ടത്‌ ഉസ്സ്താദ് ഹോട്ടല്‍aa ആണ്.

 106. പ്രിയപ്പെട്ട അന്നമ്മ കുട്ടിക്ക്..
  “കേട്ട്” മടുത്ത കഥയാണെങ്കിലും, “കണ്ടു” മടുക്കാത്ത രംഗങ്ങള്‍ ഉള്ളത് കൊണ്ടാണ് ആളുകള്‍ ഈ പടത്തിനു കേരളത്തിലെ ജനങ്ങള്‍ കേറുന്നത്..
  എത്ര എന്ന് വച്ചാണ്,അറുപതു വയസ്സ് കഴിഞ്ഞ നായകന്‍ മാര്‍ ചെയ്യുന്ന കോപ്രായങ്ങളും, അവാര്‍ഡിന് വേണ്ടി മാത്രം സ്വാതന്ത്ര്യ സമരക്കാലതിനും മുന്ബുള്ള കഥകള്‍ എടുത്തു സിനിമ എന്ന് പേരിട്ടു വിളിക്കുന്ന കിളവന്‍ സംവിധായകരെയും സഹിക്ക?..
  പുതു ശ്രേണി പടങ്ങള്‍ ആകട്ടെ എല്ലാം തീവ്ര വികാരങ്ങളിലേക്കും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്..വല്ലപ്പോഴും ഒക്കെ വീണു കിട്ടുന്ന ഒരു ഭാഗ്യം ആണ്,ഇത് പോലത്തെ ചെറിയ പ്രണയ-സൌഹൃദ കഥകള്‍ ഒക്കെ..
  ഇങ്ങനെ വളരെ സൂക്ഷ്മ ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്യപ്പെടേണ്ട ഒന്നല്ല ഇത്..ഒരു ലളിത ഗാനം ആസ്വദിക്കുന്നത് പോലെ ആസ്വദിച്ചു വിടാനുള്ളതെ ഇതിലും ഉള്ളൂ..
  പിന്നെ ഇത് വായിച്ചിട്ട് അന്നമ്മകുട്ടി പ്രനയിക്കപ്പെട്ടട്ടില എന്നും,ഇന്നത്തെ ചെറുപ്പക്കാരായി പറയത്തക്ക സൌഹൃദം ഇല്ല എന്നും മനസ്സില്ലായി..
  അത് കൊണ്ട്,സിനിമയിലെ നായകന്‍റെ പ്രായത്തിലെ മകനോ,സഹോദരനോ,ആരേലും ഉണ്ടെങ്കില്‍ അവരുടെ കൂടെ ഈ പടം ഒന്ന് കൂടി പൊയ് കാണു..എന്നിട്ട് അവര്‍ പടം ആസ്വദിക്കുന്നത് കണ്ടു ഒന്ന് ആസ്വദിക്കാന്‍ കുറഞ്ഞ പക്ഷം നിരീക്ഷിക്കാന്‍ ശ്രമിക്കു..പടം കഴിഞ്ഞു അവരോടു എന്തൊക്കെ ആണ് ഇഷ്ടമായത് എന്ന് ചോദിക്ക്,ഉത്തരം,ലളിതം ആയിരിക്കും,അന്നമ്മകുട്ടിക് ഇഷ്ടപെടാത്ത എല്ലാം തന്നെ അവര്‍ക്ക് ഇഷ്ടമയിക്കാനും..
  .
  .
  പ്രണയത്തിനു വയസില്ല..
  അത് കൊണ്ട്..കല്യാണം കഴിഞ്ഞതാനെങ്കില്‍,ഭര്‍ത്താവിനെ ഒന്ന് പ്രണയിക്കാന്‍ ശ്രമിക്കൂ..ഈ frustrationu കുറച്ചു കുറവ് വരും പ്രിയ സുഹൃത്തേ..

 107. ഈ സിനിമ യില്‍ എനിക്ക് ഇഷ്ടപ്പെടാഞ്ഞ ഒരു സീന്‍ ലാസ്റ്റ്‌ സീന്‍ ആണ്…. മറ്റൊരു മതത്തിലുള്ള ഒരുത്തനറെ കൂടെ ഇറങ്ങി പോയ പെണ്ണ്‍ പിന്നെ എന്തിനു നിസ്കരിക്കണം ?

  • മതം ഒരു ജീവിത രീതിയാണ് അല്ലാതെ അത് പെണ്ണ് കെട്ടുമ്പോള്‍ ഉള്ള മാനദണ്ഡമല്ല…:)

 108. ഞാന്‍ സിനിമ കണ്ടില്ല ,
  പ്രണയത്തിനു കണ്ണില്ല , കണ്ണില്ലാതെ പ്രണയവും ഇല്ല , മനസ്സിലേക്കുള്ള എളുപ്പ വാതിലാണ് കണ്ണ്‍, മനസ്സില്‍ വെറുപ്പും സ്നേഹവും വികാരവും മമതയും എല്ലാം തന്നെ ഉണ്ടാവുന്നത് കണ്ണും മനസ്സും ചിന്തയും സമ്മേളിക്കുന്ന സമയമാണ്. അതില്‍ വിവേകവും ക്ഷമയും ഉണ്ടാകുന്നതാണ് അവന്റെ ശക്തി. എന്റെ എല്ലാ സുഹൃത്തുക്കളും പരസ്പരം വിശ്വാസ മത്സരം നടത്താതിരിക്കുക .

  എല്ലാവരും ചിലത് മനസ്സിലാക്കണം

  1 ഒരു മുസ്ലിം സ്ത്രീക്ക് പര്‍ദ്ദ ധരിക്കണം എന്നില്ല, ഹിജാബ് എന്നാല്‍ പ്രവാചക നിര്‍ദ്ദേശം അനുസരിച്ച് തന്റെ ശരീരം മറക്കണം എന്നാണു.
  2 . ഒരു മുസ്ലിം സ്ത്രീയെയും വീട്ടില്‍ അടച്ചിടാന്‍ പാടില്ല എന്നത് പ്രവാചക നിര്‍ദ്ദേശമാണ്. അതിനെ എതിര്‍ക്കുന്നത് അനിസ്ലാമികവും. എന്നാല്‍ ഒരു സ്ത്രീയും വിവാഹം നിഷിദ്ധമാക്കപ്പെട്ടവരുടെ/ഭര്‍ത്താവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യാന്‍ പാടില്ല എന്നും പ്രവാചക കല്പ്പനയാണ്

  3 . ഒരു മുസ്ലിം സ്ത്രീക്കും ഒരു അമുസ്ലിമിനെ വിവാഹം ചെയ്യാന്‍ ഇസ്ലാം അനുവദിച്ചിട്ടില്ല, അങ്ങനെ ചെയ്യുന്ന പക്ഷം അവള്‍/അവന്‍ മുസ്ലിമാകുന്നില്ല.

  4 . ഒരു മതത്തിന്റെയും ചിഹ്നങ്ങളെയും ആരാധ്യ വസ്തുക്കളെയും അവഹെളിക്കരുതെന്നു ദൈവിക കല്‍പ്പന ഉണ്ടായിരിക്കെ ( വിശുദ്ധ ഖുര്‍’ആന്‍ സൂറ അന്‍’ആം – 108 ) അതിനെ ധിക്കരിച്ചവന് പരിപൂര്‍ണ്ണ മുസ്ലിമല്ല.

  5 . മുസ്ലിം എന്നാല്‍ ഇസ്ലാമിക ജീവിത ശൈലിയും വിശ്വാസവും സ്വീകരിച്ച വ്യക്തിയാകുന്നു.

  6 . അന്യ സ്ത്രീ -പുരുഷന്‍ ഏത് രീതിയിലുള്ള കൂടിക്കാഴ്ചയും ഇസ്ലാം നിരോധിച്ചത് എന്തിനെന്നു പൊതു സമൂഹത്തിലെ അരക്ഷിതാവസ്ഥയുടെ കാരണങ്ങളിലേക്ക് ഇറങ്ങിചെന്നാല്‍ മനസ്സിലാക്കാം.

  7 . മറ്റുള്ളവരെ അനാദരിക്കല്‍ പ്രവാചകന്റെ സ്വഭാവമായിരുന്നില്ല. ( നജ്രാനിലെ ക്രിസ്തീയ സഹോദരന്മാര്‍ക്ക് മദീനയിലെ പ്രവാചകന്റെ വീട്ടില്‍ ( ലോക മുസ്ലിമീങ്ങള്‍ക്ക് ഏറ്റവും പ്രധാന പള്ളികളില്‍ ഒന്നായ മസ്ജിദുന്നബവി ) വിരുന്നുകാരായതും അവര്‍ക്ക് പ്രാര്‍ഥിക്കാന്‍ മസ്ജിടുന്നബവിക്കു അകത്ത് സൌകര്യമോരുക്കാന്‍ തയ്യാറായതും ഇന്ന് വെറും ചരിത്രമായി മാറരുത്, അത് ജീവിത മാതൃകയാണ്
  .
  8 . ഒരു മുസ്ലിമിനും ( സ്ത്രീയാവട്ടെ പുരുഷനാവട്ടെ ) ഒരിക്കലും മരണാനന്തര ജീവിതത്തെ നിഷേധിക്കാന്‍ കഴിയില്ല , എന്നിരിക്കെ, ഈ വളരെ ചെറിയ കാലയളവിലെ വിഭവങ്ങള്‍ സ്വാര്തതയോടെ കാണാന്‍ കഴിയില്ല, പ്രണയമാകട്ടെ പണമാകട്ടെ പ്രതാപമാകട്ടെ , ദൈവീക ഭയം കൊണ്ട് എല്ലാത്തിലും താഴ്മ കാണിക്കും ഒരു മുസ്ലിം. എന്നിരിക്കെ എങ്ങനെ ഒരു മുസ്ലിമിന് അനുസരണക്കേട്‌ കാണിക്കാന്‍ കഴിയും?

  9 . ഒരു മുസ്ലിം നാമധാരി മുസ്ലിമായി ജീവിച്ചാല്‍ അവന്റെതാണ് ശരി എന്ന് മറ്റു വിശ്വാസികള്‍ പറയും. അവന്‍ സ്വയം അവകാശപ്പെടനമെന്നില്ല.

  10 . ഒരു മുസ്ലിമിനും മറ്റു മത വിഭാഗത്തെ സംരക്ഷിക്കാതിരിക്കാന്‍ കഴിയില്ല, മാനുഷികമായ സംരക്ഷണം മുസ്ലിമിന്റെ ബാധ്യതയാകുന്നു എന്നിരിക്കെ തീവ്രവാദം എന്ന വാക്കിനു പോലും ഇസ്ലാമില്‍ സ്ഥാനമില്ല. ( മതത്തില്‍ കടുംപിടുത്തം ഇല്ല എന്ന് വിശുദ്ധ ഖുര്‍’ആനും , തന്റെ അയല്‍വാസി പട്ടിണി കിടക്കെ വയറു നിറച്ചു ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് പ്രവാചകരും (Peace and blessings be upon him) )

  11 . ലജ്ജ വിശ്വാസത്തിന്റെ ഭാഗമാണ്. ലജ്ജ ഇല്ലാത്തവള്‍ / ഇല്ലാത്തവന്‍ പരിപൂര്‍ണ്ണ ഇസ്ലാമിക വിശ്വാസിയല്ല .

  ===========================================

  ഇസ്ലാമികമായ എന്റെ അറിവിലുള്ളതാണ് ഇതെല്ലാം . മറ്റു വിശ്വാസ-സംഹിതകളുടെ വെളിച്ചത്തില്‍ ഈ ബ്ലോഗ്ഗിനു മറുപടി പറയാന്‍ ഞാന്‍ അര്‍ഹനല്ല. പ്രണയത്തേക്കാള്‍ മനുഷ്യന്‍ കാരുണ്യത്തെ കുറിച്ച് ബോധാവാനാകട്ടെ, നിങ്ങളുടെ തര്‍ക്കം കാണുമ്പോള്‍ ശെരിക്കും സങ്കടമുണ്ട്.

  • ഇതെല്ലം അറിയുന്ന എത്ര വിശ്വാസികള്‍ ഉണ്ടിവിടെ..
   well said dude..i like this..except the third one..coz religion is a way to live the life..so always thumbs up with the gud choices…bcoz that makes you..[#FACT]

 109. malayalikalkku aavishyam geevithathil ninnu cheenthi eadutha oru eadanu allathe mammotty yudayo mohanlalindayo thakarpan dailogo
  stund seeno alla ee sinima theerchayum hridhaya sparshiyayathu thanne yanu

 110. ഇങ്ങള് നല്ല ഉഷാറായീറ്റ് എഴുതീടുന്ട്ട് അത് ഞമ്മള് സമ്മയിച്ചു.. പക്ഷെ പെങ്ങളെ ആദ്യം പറഞ്ഞ കാര്യം തൊട്ടു മൊത്തം ഇങ്ങോട്ട് സമ്മയിച്ചു തരാന്‍ പറ്റൂല…:P

  കാര്യം നമുക്ക് വല്യ പ്രണയിച്ചു experience ഒന്നുല്ലേലും ഒരു പാട് പ്രണയ കഥകള്‍ കേള്‍ക്കേം കാണുവേം ചെയ്തിനി.. ഒരു കാര്യം മനസിലാക്കൂ ഈ സരിക്കുമുള്ള ലോകത്ത്‌ 99 ശതമാനം ആള്‍ക്കാരും സാധരക്കാരാണ്.അല്ലാതെ നമ്മളെ പോലെ ബുധിജീവികളല്ല..:Pഒരു കള്ളിമുണ്ട്‌ുടുത് നമ്മടെ തലശേരിന്‍റെ കവലേല്‍ പോയിരുന്നല് ഇത് പോലെ ഒരു പാട് ആളുകളെ കാണാം..അവന്‍ നടുരോട്ടില്രുന്നു കമ്മ്യൂണിസം പറയും, പ്രണയം പങ്കു വയ്കും വേണേല്‍ അടുത്ത വെട്ടിനുള്ള പ്ലാനും വരയ്ക്കും..ഒരു സാധരക്കാരന്റെ പ്രണയത്തെ പൈങ്കിളിയെന്നും cliched എന്നും വിളിക്കുന്ന ഒരു ബുദ്ധിജീവി complex ആണോ പെങ്ങളെ ഈ എഴുത്തിന് പിന്നിലെ ആ ‘ഇത്’..പിന്നെ കഥാപാത്രങ്ങളെ generalize ആ ഇതും ഒന്ന് എടുത്തു പറയണം..ഒരു മുസ്ല്ലെമിന്റെ കഥ പറഞ്ഞെന്നു കരുതി എല്ലാരും ഇങ്ങനെ ആവനെമെന്നുണ്ടോ..അങ്ങനെ ആണേല്‍ എല്ലാ അമേരിക്കകാരും സ്പൈടെര്‍മാനല്ലേ…
  ഒരു സിനിമ എന്ത് ചെയ്യുന്നില്ല എന്നല്ല എന്ത് ചെയ്യുന്നു എന്ന് കൂടെ ശ്രധികണം..(WHY WE SO NEGATIVE എന്ന് പണ്ട് നമ്മടെ പ്രസിഡണ്ട്‌ ചോയിച്ച പൊല )…പടം കണ്ടു രണ്ടര മണിക്കൂര്‍ നന്നായി ആസ്വദിച്ചു ഇറങ്ങി വന്നു കുറ്റം പറയുന്ന ഒരുമാതിരി ഊള കോട്ടയം സ്വഭാവം കാണിക്കല്ല..

  പിന്നെ ഇങ്ങനെ നിരൂപിക്കണ്ട അത്രയ്ക്കും ബല്യ ആവിശ്യം ഉണ്ടേല് നമ്മടെ Romeo Juliet ഉം Rock star ഉം ഒന്ന് കണ്ടു നോക്ക്..ഇമ്മളെ ഫശേല് നല്ല അലമ്പ് ലവ് stories ആണ്..

  പിന്നെ മുകളില്‍ കമന്റിട്ട പ്രിയ പെട്ട സുഹൃതുക്കളോട് …ജാതി എന്നും പാര്‍ട്ടി എന്നും പറഞ്ഞു വെറുതെ കേറി നമ്മടെ വളര്‍ന് വരുന്ന മലയാള സിനിമയെ തളര്ത്തരുത്..അത് സംസാരികട്ടെ വളരട്ടെ..വളര്‍ന് വളയുമ്പോ നമക്ക് ഇടപെടാം..

 111. പണ്ട് മുതലേ മലയാള സിനിമയില്‍ ഒരു മുസ്ലിം കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ അവര്‍ അപരിഷ്കാരിയും തനി യാഥാസ്ഥികനും അവനെ സീനില്‍ കാണിക്കുമ്പോള്‍ തന്നെ അറേബ്യന്‍ പാശ്ചാത്തല സംഗീതവും കൂടാതെ മലപ്പുറം സ്ലാന്ഗ് ഭാഷ സംസാരിക്കുന്ന ഒരു ഹാസ്യ കഥാപാത്രം ആണ്.
  കുടുംബപരമായി നോക്കിയാല്‍ അവന്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉള്ള, പത്തില്‍ കൂടുതല്‍ മക്കളുള്ള, പെണ്ണുങ്ങളെ വീട്ടില്‍ തന്നെ തളച്ചിടുന്ന ഒരു വ്യക്തി ആയിരിക്കും,വിദ്യാഭ്യാസപരമായി അവന്‍ വളരെ പിന്നിലായിരിക്കും ഇനി സാമൂഹികമായി നോക്കിയാല്‍ അവനെ ഇപ്പോഴും മത്തിന്റെ ഹാസ്യമായ രീതില്‍ അവതരിപ്പിക്കും എന്തൊരു പ്രശ്നം ഉണ്ടാവുമ്പോഴും മതത്തിന്റെ പശ്ചാതലതിലാണ് അവനെ ചിത്രീകരിക്കുക, അവന്റെ ജോലിയാണെങ്കില്‍ ഒന്നുകില്‍ അവന്‍ ഒരു ഗള്‍ഫ്‌ കാരന്‍ ആയിരിക്കും,അല്ലെങ്കില്‍ ഒരു മലഞ്ചരക്ക് വ്യാപാരി ആയിരിക്കും. ഇങ്ങനെയൊക്കെയാണ് ഇതുവരെ വന്ന മിക്ക സിനിമയിലും കാണാന്‍ കഴിയുന്നത്. മറിച്ചു അവന്‍ മറ്റു സമുദായത്തിലെ വ്യക്തികള്‍ ജീവിക്കുന്നത് പോലെ പുരോഗമന പരമായി ചിന്തിക്കുന്നവനോ അതായത്‌ കുടുംബ പരമായി ഒരുഭാര്യ മാത്രമുള്ള രണ്ടു കുട്ടികള്‍ മാത്രമുള്ള അവന്റെ കഥാപാത്രം മതത്തില്‍ അധിസ്ടിതമല്ലാത്ത , മാന്യമായ ജോലിയുള്ള (ഡോക്ടര്‍,ടീച്ചര്‍ എഞ്ചിനീയര്‍ etc) ഇതൊന്നും ഉണ്ടാവുന്നില്ല, ഇത് വായിക്കുമ്പോള്‍ എന്റെ പ്രിയ സുഹൃക്കള്‍ ഒരുപക്ഷെ എന്നെ തെറ്റിധരിചെക്കാം, പക്ഷെ ഞാന്‍ കണ്ട മിക്ക സിനിമയിലും ഇങ്ങനെയാണ്,
  സത്യത്തില്‍ ഇങ്ങനെയാണോ ഇപ്പോള്‍ മുസ്ലിം സമുദായം? ഒരിക്കലും അല്ല. സമുദായത്തില്‍ ചില വിഭാഗം ഉണ്ടായേക്കാം അതുപോലെ എല്ലാ സമുദായത്തിലും യധാസ്ഥിധിക്കാര്‍ ഉണ്ട് അതിനര്ഥം എല്ലാവരും അങ്ങിനെയല്ല. എല്ലാവര്ക്കും പണ്ട് മുതലേ മുസ്ലിങ്ങള്‍ വിദ്യാഭ്യാസപരമായും സാമൂഹികപരമായും വളരെ പിന്നോട്ടാണ് എന്നാണ്‌ ധാരണ. ഇവിടത്തെ ജന നേതാവിനും പോലും ഒരുനാള്‍ മലപ്പുറത്തെ കുട്ടികള്‍ എന്ട്രെന്സില്‍ റാങ്ക് വാങ്ങുന്നതില്‍ സംശയം പ്രകടിപ്പിച്ചിരുന്നത് ഓര്ക്കു്ന്നില്ലേ? ഇന്നത്തെ മുസ്ലിം യുവാക്കള്‍ വിദ്യാഭ്യാസപരമായും, ആശയപരമായും, സാമൂഹിക പരമായും മറ്റു സമുദായം പോലെ പുരോഗമന പരമായി ചിന്തിക്കുന്നവര്‍ തന്നെയാണ്.
  പിന്നെ തട്ടതിന്‍ മറയത് എന്നാ സിനിമ ഞാന്‍ കണ്ടിട്ടില്ല എന്നിരുന്നാലും ആ സിനിമയെ കുറിച്ച് അനുകൂലിച്ചും എതിര്ത്തും കുറെ കമന്റ്‌ കണ്ടു, എന്റെ അഭിപ്രായത്തില്‍ നായര്‍ ചെക്കന്‍ ഉമ്മചികുട്ടിയെ പ്രേമിച്ചതിലോ അതോ നായര്‍ പെണ്ണിനെ മുസ്ലിം ചെക്കന്‍ പ്രേമിച്ചതിലോ അല്ല കാര്യം. മറിച്ച്‌ എങ്ങിനെ ആയാലും ഞാന്‍ നേരത്തെ സൂചിപ്പിച്ചത്‌ പോലെ സിനിമയില്‍ മുസ്ലിം കഥാപാത്രം എപ്പോഴും നെഗറ്റീവ് ആയിരിക്കും, അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്‌.

 112. I havent seen this movie yet.

  I would like to tell you, it is stupid to talk to Malayaalees in terms of females, I mean telling them that the female character is a doll or doesnt have any character or anything like – the heroine is yet another slave etc.. pothinte cheviyil vedam othuka – ennu parayunnathu poleyaanu. They will only find it fanatic or funny, simply put.
  I believe more than 90% of Malayaalee males do not understand woman. They do not want a ‘woman’ as their love or wife or partner. They just need a doll who will move to their order. They can never think beyond this. Reading some of the comments here, I feel really sorry for the Malayaalee male.

  Past Malayalam movies have made a huge impact in the ways in which a Malayaalee man looks at woman. And this trend just goes on. When somebody like yourself tries to point some things (you have only pointed very few, 1000’s of research topics are available in these area – on Malayaalee machoism – I hope Anthropolgy was a favourite topic in Kerala), it is you who waste your time and energy.

 113. cinimaye matha valkarikkarudh…..ath athinte vazhikk povatte….enthin nammal vazhakku kooodunnath….enjoy the movie well………

 114. നിങ്ങള്‍ ഈ ചെറിയ സിനിമയെ ഇത്രമാത്രം കീറി മുറിക്കേണ്ട കാര്യമില്ല..ഇത് ഒരു സിമ്പിള്‍ കഥയാണ്..അത് അങ്ങനെ എടുക്കാന്‍ കഴിയാത്തവര്‍ ഇതിന്റെ റിവ്യൂ എഴുതാന്‍ പോവരുത്.. ശെരിക്കും കാണാനേ പോവരുത്.. നിങ്ങള്‍ക്കിത് അംഗീകരിക്കാം കഴിയില്ലായിരിക്കാം…പക്ഷെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ പടം ഇഷ്ടപ്പെട്ടു എന്നതിന് തെളിവാണ് ഇപ്പോഴും തിയേറ്ററില്‍ കാണുന്ന നീണ്ട നിര..സിനിമ നിങ്ങളെ പോലെ ഉള്ള ബുദ്ധിജീവികള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ല..new -gen movies വേണം…പക്ഷെ അത് മാത്രം ആവരുത്. നിങ്ങള്‍ മാത്രം അല്ല സിനിമ കാണുന്നത്.. ok?

 115. ഉജ്ജ്വലമായ റിവ്യൂ .മലര്‍വാടി ആര്‍ട്സ് ക്ലബില്‍ നിന്നും ഒരടി പോലും മുമ്പോട്ടു പോകാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞിട്ടില്ല എന്നത് ചിത്രം കണ്ടപ്പോള്‍ ബോധ്യമായി . പോലീസ് സ്റെഷനില്‍ നിന്നും ഫ്ലാഷ് ബാക്കിലൂടെ പുരോഗമിക്കുന്ന ചിത്രം സ്ലും ഡോഗ് മിള്ളിയനെയര്‍ എന്നാ ചിത്രത്തിന്റെ പാറ്റെന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. തിരക്കഥ രചനയിലും സംഭാഷണം ഒരുക്കിയത്തിലും വന്‍ പാളിച്ചകള്‍ ഉള്ള ചിത്രത്തിന്റെ ഏക അനുകൂല ഘടകമായി തോന്നിയത് മികച്ച ചായാഗ്രഹണം ആണ് . ഷാന്‍ റഹ്മാന്റെ മ്യൂസിക് ഒരു മാതിരി എ ആര്‍ റഹ്മാനെ കോപ്പി അടിക്കല്‍ ആയി പോയി. ഇത്തരം മൂന്നാം കിട പൈങ്കിളി കഥകളുമായി ഇനിയെങ്കിലും സിനിമയെടുക്കാന്‍ വരല്ലേ വിനീത് . ഈ പടം മോശം എന്ന് പറഞ്ഞത് കൊണ്ട് നിരൂപ്കയെ ബുദ്ധി ജീവി ചിന്താഗതി പുലര്‍ത്തുന്ന ആള്‍ എന്ന് പറയുന്നതിനോട് തീരെ യോജിക്കാന്‍ പറ്റുന്നില്ല . സാമാന്യ ബുദ്ധിയുള്ള നല്ല രീതിയില്‍ ചിത്രങ്ങളെ വിലയിരുത്താന്‍ കെല്‍പ്പുള്ള ആര്‍ക്കും ഈ ചിത്രത്തിന്റെ പാളിച്ചകള്‍ അനായാസം ബോധ്യമാകും.

 116. Thattathin Marayathu movie njan kandu enikkishtayi. ente kaasu ente chinda ente ishtam.
  Avanavanu ishtayo illayo nokiya pore. oru commercial padathine ingane angottu keeri murichu vilayiruthanda aavasym undo.
  Vineeth srinavasan ezhuthi. srinivasan produce cheythu. athu avarade ishtam. vene poyi kanda mathiyarnnallo aarelum pidichavide kondu iruthi thalli kaanichathano padam.
  pinne premam manga thenga…premam palarudem pala poleyanu. athu chilappo paigili aavum chilappo serious type aavum.
  kooduthal onnum ezhuthan thonunnilla
  Annamme ninakku vere oru panim illedi

 117. vineethinu nannai market cheyan ariyam. fb vazhiyum you tube vazhiyum avan ath bhangi ayi cheydu . .

  pinne nalla songsm tharakedillatha dilgsm .

  but main karyam..

  ummachi kuti ayalum allengilum filimle pole happy ending onnu sambhavichengil ennu agrahichu nadakuna kure pillersund .
  avark adu filimil kandapo avesam ay.
  avar ad fb vazhiyum frnds vazhiyum publish cheydu.
  angane allavrm paranjum ketum padam oru sambhavm ay hit ay.

  oru filml chindichu kanunnavark e filiml onnum ella. verum waist thattikuttia film.
  but budhi upayogikathe aswathikanm sandoshikanum vendi matram film kanunnavark edoru supr filim thanneyalle…

 118. It all depends on the viewer. He pays his money and watch the movie. If he likes it its his feel.If he don’t like it is also his feeling.Fortunately Kerala like this movie and thats y its a super hit. We can find barking dogs like this annamma anywhere in the world. Just ignore and move on…!!!

 119. paranjathokke kurachu sariyanu pakshe padam kanan rasam undu oru entertaint cinime ,athra vilayiruthiyal mathi.

 120. ശ്രീനിവാസന്‍ ഈ പടം നിര്മിചില്ലായിരുന്നുവെങ്കില്‍ വിനീത് എന്തിനു ബേജാര്‍ ആകണം? വെള്ളാപ്പള്ളി ചെയ്യുമായിരുന്നു. മുപ്പരല്ലോ എന്റെ ബന്ധത്തിലെ കൊച്ചിനെ മതം മാറ്റി എന്നാ പതിവ് പരാതിക്കാരന്‍. കക്ഷി ഹാപ്പി ആകുമായിരുന്നു.
  ഏതായാലും വിനീത് ശ്രീനിവാസന്റെ പഴയ രചനകള്‍ വായിക്കണം. പഴയത് ….പ്രതിഭ മുരടിക്കള്‍ ശ്രീനിക്ക് തുടങ്ങി കുറച്ചു കാലമായി. വിനീതിന് അത് മുളച്ചിട്ടില്ല. പടം കുറച്ചു ഓടിയേക്കാം ….ദശമൂലാരിഷ്ടം അല്ല മദ്യം ആണ് ഈ നാട്ടില്‍ കൂടുതല്‍ ചെലവാകുന്നത്.

 121. Thanks Annakutty .. oru karyam manasilaayi.. annnakkutti mosham review ezhiuthunna padangalee eni njn kaanooo…. annakutty mosham review ezhuthiya ella filimsum enikku isthapettuu…

 122. നല്ലൊരു സിനിമയെ ഇങ്ങനെ തരം താഴ്തല്ലേ .. പൈസക്ക് വേണ്ടിയുള്ള എഴുതാണെന്ന് മനസിലായി .. നാണമില്ലല്ലോ പെണ്ണേ…..

 123. ‘ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ’ – പോസ്റ്ററിലിങ്ങനെ പ്രേമത്തെ കണ്ടപ്പോളുണ്ടായ കലിപ്പ് ചെറുതല്ല. 🙂 എന്നാലീ ഉമ്മച്ചിക്കുട്ടിയുടേയും നായരുടേയും കഥ ‘തട്ടത്തിന്‍ മറയത്തി’ലൂടെ വിനീത് ശ്രീനിവാസന്‍ പറയുമ്പോള്‍ ഇതൊരു പെണ്ണിനെ പ്രേമിച്ച ആണിന്റെ കഥയാവുന്നു, അവരുടെ പ്രണയമാവട്ടെ മനസില്‍ തൊടുന്നൊരനുഭവവുമാവുന്നു. പ്രണയിച്ചിട്ടുള്ളവര്‍ക്കിതൊരു അയവിറക്കലാണ്‌, ഇപ്പോള്‍ പ്രണയിക്കുന്നവരുടെ മനസിനൊരു തണുപ്പും ഇനിയും പ്രണയിച്ചിട്ടില്ലാത്തവര്‍ക്കൊരു നഷ്ടബോധവും! ‘മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബി’ല്‍ നിന്നും ‘തട്ടത്തിന്‍ മറയത്തി’ലെത്തുമ്പോള്‍ രചയിതാവായും സംവിധായകനായും വിനീത് ശ്രീനിവാസന്‍ പടവുകള്‍ പലതു കയറിയിരിക്കുന്നു. ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. നിവിന്‍ പോളി, ഇഷ തല്‍വാര്‍, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. ഒരു നല്ല കാഴ്ചയെന്നതിനപ്പുറം ഒരു നല്ല പ്രണയാനുഭവവുമായി മാറുന്ന ചിത്രം ആരും ഇഷ്ടപ്പെട്ടു പോവുന്നൊരു ‘മൊഞ്ചത്തി’ തന്നെയാണ്‌.

 124. Innuu arkum samayam illa…Ellavarum thirakkilannu.aa stressil ninnum oru mattam .atree ullu cinema. Pinnee nalla filim cheetha filim ennulathu oroo vekthiye depend cheyyumm..Enikku oru filim nannayittu aswathikkan pattunnenkil theerchayayum athu enne sambhandhichu oru nalla filim annuuu…

  Thattathin marayathu njan nannayi aswathicha oru filim annu..

Leave a Reply

Your email address will not be published. Required fields are marked *