ഫഹദ് ഫാസില്‍: മെട്രോപുരുഷ കാമനകളുടെ താരശരീരം

 
 
 
ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഫഹദ് ഫാസിലിന്റെ കഥാപാത്രങ്ങളുടെ വിശകലനം.
റ്റിസി മറിയം തോമസ് എഴുതുന്നു

 
 

സ്ത്രീലമ്പടനും ആകര്‍ഷണീയനുമായ ഈ പുരുഷ നായകനെ തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തിരക്കഥാകൃത്തും സംവിധായകരുമടങ്ങുന്ന സംഘത്തിന്റെ മാനസികവ്യാപാരങ്ങള്‍ എന്തൊക്കെയാണ്? എവിടെനിന്നാണ് ഈ കഥാപാത്രങ്ങള്‍ ജനിക്കുന്നത്? ഇവരൊക്കെ ചുറ്റുമുള്ളവരാണോ? അതോ, തികച്ചും സാങ്കല്‍പികമോ? വികലമായ ആണത്തനിര്‍മ്മിതിയില്‍ (construction of distorted masculinity) കേരളസമൂഹം പുലര്‍ത്തുന്ന ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരാന്‍ ഈ നിലക്കുള്ള അന്വേഷണം വഴികാട്ടിയേക്കും- ഫഹദ് ഫാസില്‍ കഥാപാത്രങ്ങള്‍ മലയാളി ആണത്തത്തെ എങ്ങനെയാണ് പകര്‍ത്തുന്നത് -റ്റിസി മറിയം തോമസ് എഴുതുന്നു

 

 

ചാരനിറത്തിലെ വെസ്ററും ചെക്ക് ഡിസൈനിലുള്ള ബോക്സറുമണിഞ്ഞ് അലസമായി ഉരുണ്ടുപിണഞ്ഞ് അവന്‍ വെള്ള വിരിപ്പുള്ള പതുപതുത്ത കിടക്കയില്‍നിന്നെഴുന്നേറ്റു. മോഡുലാര്‍ കിച്ചനില്‍ നിന്നും ഒരു കോഫിയുണ്ടാക്കി, അതുമായി ഒന്നുകില്‍ ടെലിവിഷന്റെ മുന്നിലേക്ക്, അല്ലെങ്കില്‍ നഗരത്തിലേക്ക് തുറക്കുന്ന ബാല്‍ക്കണിയിലേക്ക്. ഇതിനിടെ ഒരു ചെറുപുസ്തകത്തിന്റെ വലിപ്പമുള്ള മൊബൈല്‍ഫോണില്‍ കാത്തുകിടക്കുന്ന സന്ദേശങ്ങള്‍ക്ക് വഷളന്‍ ചിരിയോടെ മറുപടികളും…

അവന്റെ കഷണ്ടി കയറിയ നെറ്റി, പൂര്‍ണ്ണമായി ഷേവ് ചെയ്യാത്ത പരുപരുത്ത പായല്‍പച്ചമുഖം,കറുപ്പും വെളുപ്പുമല്ലാത്ത തൊലിക്കുമേലെ നനുത്ത രോമങ്ങള്‍, ശരീരമാകെയുള്ള ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍. ചുണ്ടില്‍ എപ്പോഴും ഒളിഞ്ഞുകിടക്കുന്ന പുഞ്ചിരി. തുളച്ചുകയറുന്ന നോട്ടം. അയാളുടെ കണ്ണിമയില്‍, കൈവിരലുകളില്‍, പാദചലനങ്ങളില്‍, മൌനത്തില്‍, ഭയത്തില്‍, ആഹ്ളാദത്തില്‍, ഒറ്റപ്പെടലില്‍,ആശങ്കയില്‍ നവസിനിമയുടെ ക്യാമറ സ്വൈര്യവിഹാരം നടത്തുന്നു.

ലൈംഗികസദാചാരത്തെക്കുറിച്ച് പ്രതിസന്ധികളും പ്രശ്നങ്ങളും മാത്രം സ്വന്തമായുള്ള മലയാളികളായ ആണിനും പെണ്ണിനും വേണ്ടിയാണ് ഈ ക്യാമറാ സഞ്ചാരം. അവരൊന്നും ഒറ്റയടിക്ക് ‘വൌ…സെക്സി…സോ ഹോട്ട്…’ എന്നൊന്നും വിളിച്ചുപറയാന്‍ വിദൂര സാധ്യതപോലുമില്ലെന്ന ബോധ്യത്തോടെതന്നെ.
ന്യൂജനറേഷന്‍ സിനിമകളുടെ മെട്രോപ്രഭാതത്തിലേക്ക് ഫഹദ് ഫാസില്‍ എന്ന നടനും അയാളുടെ കഥാപാത്രങ്ങളും ഉണരുകയാണ്.

 

ഒരേസമയം വില്ലനും നായകനുമാണ് ഫഹദിന്റെ കഥാപാത്രങ്ങള്‍. തരികിടകള്‍ കാട്ടിത്തന്നെയാണ് അയാള്‍ നായകനാകുന്നത്. അല്ലാതെ സമൂഹനന്‍മയ്ക്കുവേണ്ടിയല്ല അയാളുടെ നായകവേഷം. വില്ലത്തരം കൈമുതലായ നായകന്‍. സ്വന്തം സുഖം, ആര്‍ഭാടം ഇവയില്‍ കുറഞ്ഞ മറ്റൊന്നും അയാള്‍ ആഗ്രഹിക്കുന്നില്ല. ആകെയൊരു വ്യത്യാസം നായകന്റെ കപടതയിലെ സത്യസന്ധതയാണ്.


 
തരികിടകളുടെ നായകസ്വരൂപം
ഒരേസമയം വില്ലനും നായകനുമാണ് ഫഹദിന്റെ കഥാപാത്രങ്ങള്‍. തരികിടകള്‍ കാട്ടിത്തന്നെയാണ് അയാള്‍ നായകനാകുന്നത്. അല്ലാതെ സമൂഹനന്‍മയ്ക്കുവേണ്ടിയല്ല അയാളുടെ നായകവേഷം. വില്ലത്തരം കൈമുതലായ നായകന്‍. സ്വന്തം സുഖം, ആര്‍ഭാടം ഇവയില്‍ കുറഞ്ഞ മറ്റൊന്നും അയാള്‍ ആഗ്രഹിക്കുന്നില്ല. ആകെയൊരു വ്യത്യാസം നായകന്റെ കപടതയിലെ സത്യസന്ധതയാണ്.

സ്ത്രീലമ്പടനും ധൂര്‍ത്തനും ഹൃദയമില്ലാത്തവനുമായ നായകന്‍. (അയാള്‍ നിറഞ്ഞു നില്‍ക്കുന്ന കഥകളില്‍ അത്രയും വൃത്തികെട്ടവനായ മറ്റൊരു വില്ലനെ സൃഷ്ടിക്കേണ്ട ബാധ്യത സംവിധായകനില്ലല്ലോ). ആവശ്യാനുസരണം പണവും മറ്റു സുഖസൌകര്യങ്ങളുമുള്ള അയാളുടെ സന്തോഷങ്ങളില്‍ പ്രധാനം സ്ത്രീകളുമായുള്ള ബന്ധങ്ങളാണ്.

എന്നാല്‍ അവയൊന്നും സ്ത്രീകളുടെ അനുവാദമില്ലാതെയല്ല. അയാളുടെ കഥാപാത്രങ്ങള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നില്ലെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുക. പരസ്പരസമ്മതത്തോടെയും സ്നേഹത്തോടെയും മാത്രമാണ് അയാള്‍ സ്ത്രീയെ പ്രാപിക്കുന്നത്. എന്നാല്‍, ലൈംഗികബന്ധങ്ങളെല്ലാംതന്നെ പിന്നീട് വിവാഹിതരാവാമെന്ന നായികമാരുടെ ആഗ്രഹത്തിലാണ്. അവരെല്ലാം എവിടെയാക്കെയോ എപ്പോഴൊക്കെയോ ഇക്കാര്യം ആഗ്രഹിക്കുന്നുണെന്ന് വരികള്‍ക്കിടയിലൂടെ വായിക്കുമ്പോഴാറിയാം. എന്നാല്‍ ഡയമണ്ട് നെക്ലയ്സിലെ സംവൃത സുനിലിന്റെ കഥാപാത്രത്തിന് ഇത് ബാധകമല്ല. അയാള്‍ വിവാഹിതനെന്ന് അറിയില്ലായിരുന്നുവെന്ന ഒരൊറ്റകാരണം ഉളവാക്കിയ കുറ്റബോധം അവളെ മരണാസന്നയാക്കുകയും സന്ന്യാസത്തിലേക്ക് പോവാന്‍ പ്രേരിപ്പിക്കുയും ചെയ്യുന്നു. (കറയില്ലാത്ത പെണ്‍മനസ്സുകള്‍!)

 

സ്ത്രീലമ്പടനും ആകര്‍ഷണീയനുമായ ഈ പുരുഷ നായകനെ തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തിരക്കഥാകൃത്തും സംവിധായകരുമടങ്ങുന്ന സംഘത്തിന്റെ മാനസികവ്യാപാരങ്ങള്‍ എന്തൊക്കെയാണ്? എവിടെനിന്നാണ് ഈ കഥാപാത്രങ്ങള്‍ ജനിക്കുന്നത്? ഇവരൊക്കെ ചുറ്റുമുള്ളവരാണോ? അതോ, തികച്ചും സാങ്കല്‍പികമോ?


 

ആണത്ത നിര്‍മിതിയുടെ ആഘോഷം
സ്ത്രീലമ്പടനും ആകര്‍ഷണീയനുമായ ഈ പുരുഷ നായകനെ തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തിരക്കഥാകൃത്തും സംവിധായകരുമടങ്ങുന്ന സംഘത്തിന്റെ മാനസികവ്യാപാരങ്ങള്‍ എന്തൊക്കെയാണ്? എവിടെനിന്നാണ് ഈ കഥാപാത്രങ്ങള്‍ ജനിക്കുന്നത്? ഇവരൊക്കെ ചുറ്റുമുള്ളവരാണോ? അതോ, തികച്ചും സാങ്കല്‍പികമോ? വികലമായ ആണത്തനിര്‍മ്മിതിയില്‍ (construction of distorted masculinity) കേരളസമൂഹം പുലര്‍ത്തുന്ന ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരാന്‍ ഈ നിലക്കുള്ള അന്വേഷണം വഴികാട്ടിയേക്കും.

ചാപ്പാകുരിശ് എന്ന സിനിമയിലെ അര്‍ജുന്‍ ഒരു വളവളപ്പന്‍ നായകനാണ്. അതീവസുന്ദരിയായ തന്റെ പ്രൈവറ്റ് സെക്രട്ടറിയെ പ്രാപിക്കുക എന്നതുമാത്രമാണ് (സിനിമയിലുടനീളം) അയാളുടെ യൌവ്വനത്തിന്റെ ഉദ്ദേശ്യം. മൊബൈല്‍ഫോണ്‍ ക്യാമറയിലൂടെ രതിവേഴ്ച പകര്‍ത്തുന്നതിലുള്ള അപകടം ചിന്തിക്കാനറിയാത്തവന്‍, അത് നഷ്ടപ്പെടുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാത്തവന്‍, വീട്ടുകാര്‍ വിവാഹമുറപ്പിച്ച പെണ്‍കുട്ടിയോട് എങ്ങനെ പെരുമാറണമെന്ന് ധാരണയില്ലാത്തവന്‍, ചുരുക്കത്തില്‍ പണവും ഫ്ളാറ്റും കാറും ലാപ്ടോപ്പും മൊബൈല്‍ ഫോണും ഒരു ഗുണ്ടയുമല്ലാതെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലാത്തവന്‍ (common sense). സ്വന്തം പേരിലുള്ള ധീരതയും ശൂന്യതയും പരാക്രമവും ഒടുവില്‍ കക്കൂസിലെ അടിപിടിയില്‍ മാത്രം പ്രതിഫലിക്കുന്നു.

ഇതുപോലെയുള്ള ധാരാളം പുരുഷന്‍മാരെ തങ്ങള്‍ക്കറിയാമെന്ന് ചില സ്ത്രീകള്‍ നേരിട്ടുപറഞ്ഞതായി ഫഹദ് ഫാസില്‍ തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട് . അതായത്, ഒട്ടനവധി പുരുഷന്‍മാരുടെ മനോലോകങ്ങളെ പ്രതിനിധീകരിക്കുന്നു അര്‍ജുന്‍.

 

നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ള അതിശക്തനും വാചകക്കസര്‍ത്തു നടത്തുവനും ലോകനന്‍മയ്ക്കുവേണ്ടി ശത്രുസംഹാരം നടത്തുന്നവനുമായ അമാനുഷികനായകനല്ല ഈ യുവാവ്. മറിച്ച്, തീര്‍ത്തും ദുര്‍ബലനും വികാരത്തിനടിമപ്പെട്ടുപോകുന്നവനുമാണ്. തോല്‍വികള്‍ അനവധിയാണ്, അയാള്‍ക്ക്. ജയിക്കാനായി മാത്രം ജനിച്ചവനല്ല അയാള്‍.


 

അമാനുഷികനല്ലാത്ത നായകന്‍
നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ള അതിശക്തനും വാചകക്കസര്‍ത്തു നടത്തുവനും ലോകനന്‍മയ്ക്കുവേണ്ടി ശത്രുസംഹാരം നടത്തുന്നവനുമായ അമാനുഷികനായകനല്ല ഈ യുവാവ്. മറിച്ച്, തീര്‍ത്തും ദുര്‍ബലനും വികാരത്തിനടിമപ്പെട്ടുപോകുന്നവനുമാണ്. തോല്‍വികള്‍ അനവധിയാണ്, അയാള്‍ക്ക്. ജയിക്കാനായി മാത്രം ജനിച്ചവനല്ല അയാള്‍.

അര്‍ജുനും (ചാപ്പാകുരിശ്) സിറിലും (22 എഫ്.കെ) ഡോ.അരുണും (ഡയമണ്ട് നെക്ലെയ്സ്) ഇളിഭ്യരായി, നിസ്സഹായരായി മാറുന്ന രംഗങ്ങള്‍ അനവധി നമുക്കോര്‍ത്തെടുക്കാവുന്നതാണ്. എല്ലാവരും പ്രതികാരദാഹവുമായി അവനെ ലക്ഷ്യമിടുന്നു. അവരുടെയൊക്കെ വെറുപ്പിനും അമര്‍ഷത്തിനും ഇരയായി അവന്‍ ഞെട്ടിത്തരിച്ചുനില്‍ക്കുന്നു. എല്ലാം കൈവിട്ട് തനിനിറം പുറത്തായി മുകളില്‍ ആകാശവും താഴെഭൂമിയുമായി നില്‍ക്കുന്ന ഫഹദിന്റെ ചുറ്റും ക്യാമറ വട്ടത്തില്‍ കറങ്ങുകയാണ് അതിവേഗം.

ഇത്രയധികം കൊള്ളരുതായ്മകള്‍ ചെയ്ത നായകന്റെ കുറ്റബോധപ്രകടനവും നഷ്ടപരിഹാരപ്രവര്‍ത്തനങ്ങളും കാണികള്‍ക്ക് മനസിലായിത്തുടങ്ങുമ്പോള്‍ നമ്മുടെ തലകറക്കം മാറുന്നു. ഫഹദിന്റെ കഥാപാത്രങ്ങളെ വിജയിപ്പിക്കാന്‍, സഹായിക്കാന്‍, ആശ്വസിപ്പിക്കാന്‍ എപ്പോഴും പുറമേനിന്നാണ് സഹായങ്ങളുണ്ടാവുന്നത്. അതുവഴി ആ തരികിടയെ സംവിധായകന്‍ ഒരു പാഠം പഠിപ്പിക്കുന്നു. ആ പാഠം പഠിപ്പിക്കലാവട്ടെ വീണ്ടും നമ്മുടെ സദാചാരകപടതയുടെ പരിച്ഛേദമായാണ് മാറുന്നത് . കടലിലേക്ക് ഡ്യൂപ്ലിക്കേറ്റ് നെക്ലെയ്സ് വലിച്ചെറിഞ്ഞ് ഭര്‍ത്താവിനെ പുണരുന്ന ഭാര്യയിലൂടെ എല്ലാ കള്ളത്തരങ്ങളും സമ്മേളിക്കുന്ന നമ്മുടെ കുടുംബവ്യവസ്ഥയെയാണ് ലാല്‍ജോസ് ചിത്രീകരിക്കുന്നത്.

അങ്ങനെ വരുമ്പോള്‍ ഫഹദ് വലിച്ചുകീറുന്നത് വികലമായ പുരുഷസ്വത്വത്തിന്റെ മുഖം മൂടികള്‍ തന്നെയാണ്. പുതുമലയാളിയുടെ വികലമായ പൌരുഷത്വത്തിന്റെ സാമൂഹികകാരണങ്ങളും ഇവിടെ കൂട്ടിവായിക്കുക.

 

പെണ്ണിന്റെ ഇഷ്ടം അവന്‍ നേടുന്നത് സ്വയം അവതരിപ്പിക്കുന്നതിലൂടെയാണ്. ആദ്യമേ തോന്നുന്ന ജെന്റില്‍മാന്‍ ലുക്ക് പതുക്കെ ആശ്രിതത്വത്തിലേക്കും ഉത്തരവാദിത്വത്തിലേക്കും വളരുന്നു. വിദ്യാഭ്യാസവും ബുദ്ധിശക്തിയും സൌന്ദര്യവും, അവനെപ്പോലെ ധാരാളം സുന്ദരന്‍മാരെ കണ്ടു പരിചയവുമുള്ള നായികമാര്‍ക്കൊപ്പം കൂട്ടുകൂടിയും പ്രണയിച്ചും ക്യാമറ പതിയെ കട്ടിലിലേക്ക് വീഴുന്നു.


 

ഒളിഞ്ഞുനോക്കി മതിവരാത്ത കണ്ണുകള്‍
വഴിയിലൂടെ നടന്നുപോകുന്ന ഏതുപെണ്ണിനെയും സാന്നിദ്ധ്യംകൊണ്ടും ആകര്‍ഷകത്വംകൊണ്ടും വീഴിക്കുന്നവനല്ല, ഈ നായകസ്വരൂപം. താന്‍ ജോലിചെയ്യുന്ന സ്ഥലത്ത്, തന്റെയൊപ്പം അധികസമയം ചെലവഴിക്കേണ്ടിവരുന്ന പെണ്ണുങ്ങളോടാണ് ഫഹ ദ്കഥാപാത്രങ്ങളുടെ താല്‍പര്യം. അതേ സമയം പലസ്ത്രീകളുമായി ഒരുപോലെ പ്രണയ/ഹൃദയ/ലൈംഗികബന്ധം കാത്തുസൂക്ഷിക്കാന്‍ അയാള്‍ക്ക് കഴിയുന്നു.

തിരക്കഥയില്‍ നായകനെകൊണ്ട് കുറെയധികം മെനക്കെടുത്തിയിട്ടാണ് നായികമാര്‍ സമ്മതം മൂളുന്നത്. അപ്രതിരോധിതനായ നായകന്റെ വാലുപൊങ്ങുന്നത് എന്തിനാണെന്നറിയാന്‍മാത്രം ലോകപരിചയമുണ്ട് അവര്‍ക്ക്. തുറന്ന ബന്ധങ്ങള്‍ക്കും ലൈംഗികവേഴ്ചകള്‍ക്കും എളുപ്പം വശംവദരാകുന്നവരുമല്ല അവര്‍. അതൊക്കെയങ്ങ് സുഗമമായി സംഭവിപ്പിക്കുകയാണ് സംവിധായകര്‍. സ്വഭാവഗുണങ്ങളിലും ശ്രേഷ്ഠരാണ് നായികമാര്‍. ചാപ്പാകുരിശില്‍ അര്‍ജുന്‍ തള്ളിപ്പറയുമെന്ന ഘട്ടം വന്നപ്പോള്‍ ആത്മഹത്യചെയ്യാന്‍ തയ്യാറായ അഭിമാനിയാണ് നായിക.

പെണ്ണിന്റെ ഇഷ്ടം അവന്‍ നേടുന്നത് സ്വയം അവതരിപ്പിക്കുന്നതിലൂടെയാണ്. ആദ്യമേ തോന്നുന്ന ജെന്റില്‍മാന്‍ ലുക്ക് പതുക്കെ ആശ്രിതത്വത്തിലേക്കും ഉത്തരവാദിത്വത്തിലേക്കും വളരുന്നു. വിദ്യാഭ്യാസവും ബുദ്ധിശക്തിയും സൌന്ദര്യവും, അവനെപ്പോലെ ധാരാളം സുന്ദരന്‍മാരെ കണ്ടു പരിചയവുമുള്ള നായികമാര്‍ക്കൊപ്പം കൂട്ടുകൂടിയും പ്രണയിച്ചും ക്യാമറ പതിയെ കട്ടിലിലേക്ക് വീഴുന്നു.

ഫഹദ് സിനിമകള്‍ (മെട്രോ സിനിമകള്‍) എല്ലാം രതിയുടെ കഥകളാണ്. ലൈംഗികവേഴ്ചയ്ക്ക് മുന്‍പും പിമ്പുമുള്ള കഥകളാണ് അവയെല്ലാം. ലൈംഗികബന്ധത്തിലൂടെ കഥയാകെ മാറിമറിയുന്നു. കിടക്കപങ്കിടുന്ന ആണിന്റെയും പെണ്ണിന്റെയും സദാചാരപ്രശ്നങ്ങളിലേക്കാണ് ഇപ്പോഴും നമ്മുടെ എത്തിനോട്ടമെന്നുള്ളത് ഒന്നുകൂടെ പറഞ്ഞുറപ്പിക്കുകയാണ് ഫഹദും നവസിനിമയുടെ സംഘങ്ങളും.

( ഫഹദ് കഥാപാത്രങ്ങളുടെ ഇരകളാകാന്‍ മാത്രം ചഞ്ചലചിത്തരും ചപലരും ചാരിത്യ്രശുദ്ധിയെക്കുറിച്ച് ഉത്കണ്ഠാകുലരുമാണോ ബുദ്ധിമതികളായി ചിത്രീകരിക്കുന്ന നമ്മുടെ സ്ത്രീകള്‍? രാത്രിയില്‍ മതില്‍ചാടി ഗാനമേളയ്ക്ക് പോവുന്ന യാഥാസ്ഥിതിക കുടുംബത്തിലെ സ്ത്രീകളുടെ കഥപറയുന്ന അജ്ഞലിമേനോനെപ്പോലെയുള്ള തിരക്കഥാകൃത്തുക്കളാണ് ഇത് കാണേണ്ടതും പറയേണ്ടതും).

 

സാമൂഹ്യപ്രസക്തമായ സിനിമ, സമൂഹത്തിന് അത് നല്‍കുന്ന സന്ദേശം എന്നിവ പരിഗണിച്ചാണ് ഇന്ത്യന്‍ റുപ്പിയെ മികച്ച സിനിമയാക്കിയതെന്ന് ജൂറി പറയുന്നു. അങ്ങനെയെങ്കില്‍, ഫഹദ് ഫാസില്‍ എന്ന മികച്ച രണ്ടാമത്തെ നടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എന്തു സന്ദേശമാണ് നല്‍കുന്നത്? എന്താണ് ഇക്കാര്യത്തില്‍ സ്റ്റേറ്റ് മുന്നോട്ടു വെക്കുന്ന നിലപാട്?


 

സ്റ്റേറ്റും അവാര്‍ഡും സന്ദേശവും
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പട്ടിക വന്നപ്പോള്‍ അതില്‍ ഫഹദുമുണ്ട്. രണ്ടാമത്തെ മികച്ച നടന്‍. സാമൂഹ്യപ്രസക്തമായ സിനിമ, സമൂഹത്തിന് അത് നല്‍കുന്ന സന്ദേശം എന്നിവ പരിഗണിച്ചാണ് ഇന്ത്യന്‍ റുപ്പിയെ മികച്ച സിനിമയാക്കിയതെന്ന് ജൂറി പറയുന്നു.

അങ്ങനെയെങ്കില്‍, ഫഹദ് ഫാസില്‍ എന്ന മികച്ച രണ്ടാമത്തെ നടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എന്തു സന്ദേശമാണ് നല്‍കുന്നത്? എന്താണ് ഇക്കാര്യത്തില്‍ സ്റ്റേറ്റ് മുന്നോട്ടു വെക്കുന്ന നിലപാട്? മലയാളിപുരുഷന്റെ കപടതയെയും ഇരട്ടത്താപ്പിനെയും അപകടകരമായ ലൈംഗികസദാചാര നിലപാടിനെയും അംഗീകരിക്കുക എന്നതോ?

പറഞ്ഞു വരുന്നത് ഫഹദ് ഫാസില്‍ എന്ന നടന്റെ ഉടലിലൂടെ ജീവന്‍വെച്ച ഒരേ അച്ചിലുള്ള കഥാപാത്രങ്ങളെക്കുറിച്ചാണ്. എന്നാല്‍, ഫഹദ് എന്ന നടന്‍ മറ്റൊരിടത്തു തന്നെ നില്‍ക്കുന്നു. പ്രതിരോധിക്കാനാവാത്തവിധം സ്വാഭാവികതയോടെ ഈ മൂല്യങ്ങളെ അയാള്‍ അവതരിപ്പിച്ചു ഫലിപ്പിച്ചിരിക്കുന്നു. ഹാറ്റ്സ് ഓഫ് ഫഹദ്!

 

'ഞാന്‍ സംവിധായകര്‍ക്കുവേണ്ടതുമാത്രമാണ് നല്‍കുന്നത്. ഒരു സ്വാഭാവിക അഭിനയമല്ല എന്റെത്.' താനവതരിപ്പിച്ച സ്ത്രീലമ്പടരായ കഥാപാത്രങ്ങളുടെ ഉത്തരവാദിത്തം അതുകൊണ്ടുതന്നെ ഈ ഇരുപത്തിയെട്ടുകാരന്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല.


 

ഒരനുബന്ധം
2001 ലെ തന്റെ പ്രഥമസിനിമയായ കൈയെത്തും ദൂരത്തിന്റെ പരാജയത്തിനുശേഷം പൂര്‍ണ്ണമായി തയ്യാറെടുത്തു തിരിച്ചുവന്ന ഫഹദ് സംവിധായകന്റെ നടനായി സ്വയം വിശേഷിപ്പിക്കുന്നു. ‘ഞാന്‍ സംവിധായകര്‍ക്കുവേണ്ടതുമാത്രമാണ് നല്‍കുന്നത്. ഒരു സ്വാഭാവിക അഭിനയമല്ല എന്റെത്.’ താനവതരിപ്പിച്ച സ്ത്രീലമ്പടരായ കഥാപാത്രങ്ങളുടെ ഉത്തരവാദിത്തം അതുകൊണ്ടുതന്നെ ഈ ഇരുപത്തിയെട്ടുകാരന്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല.

ഞാന്‍ സംവിധായകരുടെ കൈയിലെ ഉപകരണം മാത്രം എന്ന വിനയത്തോടെ. അല്ലെങ്കില്‍ മോളിവുഡിലെ ഇമ്രാന്‍ ഹഷ്മി എന്ന വിശേഷണം അയാള്‍ ഒരു അലങ്കാരമായി പരിഗണിക്കുമായിരുന്നല്ലോ. ഫഹദിനെക്കൊണ്ട് ബോക്സര്‍ ഷോര്‍ട്സ് ഇടീപ്പിച്ച് ടെന്‍ഷന്‍ അടിപ്പിക്കാനും കാലടുപ്പിച്ചും അകത്തിയും ഇരുത്താനും സംവിധായകര്‍ക്കാവുന്നു. അടിയില്‍നിന്ന് മുകളിലേക്ക്, വശങ്ങളിലേക്ക്, കോണോടുകോണ്‍ ചിലപ്പോഴൊക്കെ ക്യാമറയും വെള്ളത്തിലേക്ക് ചാടുന്നു, ഈ കൂള്‍ഗൈയ്ക്കൊപ്പം.

ഒന്നാലോചിച്ചുനോക്കൂ, വേറെയേതു നടനാണ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുകളയുന്നതായി അഭിനയിക്കാന്‍ തയ്യാറാവുക? ഏതു സംവിധായകനാണ് മുഖ്യനിരയിലെ നായകന്റെ ജനനേന്ദ്രിയം മുറിച്ചുകളയുന്നതായി ചിന്തിക്കാന്‍ ധൈര്യപ്പെടുക? സംവിധായകന് സ്വയം സമര്‍പ്പിച്ചിരിക്കുന്ന ഫഹദ് ഒരിക്കല്‍ തന്റെ പിതാവ് ഫാസില്‍, ഫഹദിന്റെ അച്ഛനായി അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്.
 
 

“പാപ്പിച്ചാ, പാപ്പിച്ചായനെന്തിനാ വെഷമിക്കുന്നേ, പാപ്പിച്ചായന് സെക്കന്റില്ലേ”
(പാപ്പി അപ്പച്ചാ എന്ന സിനിമയില്‍ പാപ്പി (ദിലീപ്) പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കൂട്ടുകാരന്‍ കുട്ടാപ്പിയുടെ (ധര്‍മ്മജന്‍) സാന്ത്വനമാണിത്). എന്തിനധികം പറയുന്നു!

26 thoughts on “ഫഹദ് ഫാസില്‍: മെട്രോപുരുഷ കാമനകളുടെ താരശരീരം

 1. i haven’t come across such a stupid article for a long time..Dear Jury please listen to Tissy and give awards to actors who gives message to the society..not for the acting..Actors are being hated for the characters the do !! what a world..!!!

 2. കിഷോറണ്ണാ,
  അവാര്‍ഡ് വേണ്ടത് അണ്ണന് തന്നെ.
  വായിച്ചു തീര്‍ക്കുംമുമ്പേ കമന്റിട്ട ആ വീരകൃത്യത്തിന്
  ചുരുങ്ങിയത് നാലഞ്ച് അവാര്‍ഡെങ്കിലും തരണം.

  സമൂഹത്തിന് നല്‍കിയ സന്ദേശത്തിന് അവാര്‍ഡ് നല്‍കണം എന്നു പറഞ്ഞത് ഈ ആര്‍ട്ടിക്കിളല്ല. അത് ജൂറി തന്നെയാണ്. ഇന്ത്യന്‍ റുപ്പിയുടെ കാര്യത്തില്‍. അതിനെ വിമര്‍ശിക്കുന്ന ആര്‍ട്ടിക്കിളിന്റെ തലയില്‍തന്നെ പാപഭാരം വെച്ചുകൊടുക്കും മുമ്പ് അണ്ണന്‍ ആര്‍ട്ടിക്കിള്‍ ശരിക്കൊന്ന് വായിക്കൂ.

  ഓരോരുത്തമ്മാര് എറങ്ങിക്കോളും.

  • നല്ല എഴുത്ത്. നല്ല നിരീക്ഷണങ്ങള്‍.
   അഭിനന്ദനങ്ങള്‍, ടിസ്സി.

 3. ടിസ്സിയുടെ എഴുത്തും ഈ പുതു സിനിമകളെ പോലെ തോന്നുന്നു. സ്പെസിഫിക് ആയി അഭിപ്രായം പറയാതെ,പുച്ഛം നിറഞ്ഞ തമാശ നിറച്ച് എഴുതുന്ന രീതി. അതിലും വേണ്ടെ മൗലികമായ ഒരു പൊളിച്ചെഴുത്ത്? കൂട്ടത്തില്‍ പറയട്ടെ ആദ്യത്തെ വിവരണം വളരെ ഇഷ്ടപ്പെട്ടു. തെണ്ടിയാണെലും നല്ലവനായ ആരേയും ഇടിച്ചിടുന്ന ശിവപര്യായിയായ നായകന്‍ കണ്ടു മടുത്തതിനാലാകാം ഈ ഒരേടൈപ് ഫഹദുകള്‍ വിജയിക്കുന്നത്. ഇതിങ്ങനെ സസ്റ്റൈന്‍ ചെയ്യും എന്നും തോന്നുന്നില്ല.

 4. സിനിമ ജനങ്ങളിലേക്ക്‌ എത്തുംപോലെ നിരൂപണങ്ങള്‍ എത്താറില്ല..റ്റിസി മറിയം തോമസ് പറയുന്ന കാര്യങ്ങള്‍ വെച് നോക്കുബോള്‍ എല്ലാം സ്ത്രി വിരുദ്ധ/അല്ലെങ്ങില്‍ ലൈംഗികത കലര്‍ന്ന കാര്യങ്ങള്‍..,എന്നാല്‍ ഞാനൊന്നു ചോദിക്കട്ടെ..? ഫഹദ്‌ എന്നെ നടന് മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡാണ്..അതായത്‌ കിട്ടിയ വേഷത്തെ തന്മയത്വത്തോടെ അഭിനയിച്ചതിനുള്ള അംഗീകാരം..അല്ലാതെ മികച്ച കഥക്കോ ,മികച്ച സംവിധനതിനോ ആണോ?..ഇതിലും നല്ലരീതിയില്‍ സ്ത്രീ ശരീരവുമായി ഇഴകിചെരുന്ന കഥകളും കഥാപാത്രങ്ങളും മലയാളത്തിലുണ്ന്ടയിട്ടുന്.നമ്മള്‍ രണ്ടു കയ്യും നീട്ടി അത് സ്വീകരിച്ചിട്ടും ഉണ്ട്,അന്നൊന്നും ഉണരാത്ത ചിന്തകള്‍ എന്തുകൊണ്ട് ഫഹദ്‌ നു നേരെ ഉണരുന്നു…?.ഇനി വിമര്‍ശനതിലെക് പോകാം..ചപ്പകുരിശിന്റെ കാര്യം..ഇന്നത്തെ കാലത്ത്‌ ഒളിഞ്ഞും മറഞ്ഞും നടക്കുന്ന കാര്യങ്ങളിലേക്ക്‌ നമ്മുടെ ശ്രദ്ധയെ കൊണ്ടെതിക്കുകയാണ്.ആ സിനിമ ചെയ്യുന്നത്,അതുപോലെ 22 female ലും..അത്തരം സിനിമ കല്‍ തങ്ങളുടെ കയ്ച്ചപടില്‍ തെറ്റായിരിക്കാം..എന്നുകരുതി ഇതൊക്കെ വെറും ഇമെജിനഷേന്‍ അന്നെന്നു പറയാമോ?..ധാരാളം ഉദാഹരണങ്ങള്‍ ദിവസവും പത്രങ്ങള്‍ തരുന്നുണ്ട്..റീമ അവതരിപ്പിച്ച കഥാപാത്രം പോലെ കാണുന്നവന്റെ കൂടെ പോയി താമസിക്കുന്ന പെണ്‍കുട്ടികളും നമുക്കിടയിലുണ്ട്..അത്തരം ആളുകളിലെക്കാന് ഇത്തരം സിനിമകള്‍ ഇറങ്ങിചെല്ലെണ്ടത്…നമ്മള്‍ എന്തെങ്ങിലും വിശകലനം നടത്തുമ്പോള്‍ നമ്മുടെ കാഴ്ചപാടില്‍ നിന്നും മാറിനിന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും എന്നോര്‍മ്മിപ്പിക്കുന്നു……

  • ഞാന്‍ മനസ്സിലാക്കിയേടത്തോളം ഇത്
   ഫഹദ്ഫാസില്‍ എന്ന നടനെക്കുറിച്ചുണ്ടായ
   ആദ്യത്തെ ഗൌരവകരമായ പഠനശ്രമമാണ്.
   മാറുന്ന മലയാള സിനിമയുടെ മുഖമാണ് ഫഹദ്.
   അയാളുടെ കഥാപാത്രങ്ങള്‍ പതിവു നായകസങ്കല്‍പ്പത്തില്‍നിന്ന് ഏറെ അകലെയാണ്. എന്തു കൊണ്ട് ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടാവുന്നു എന്നും എന്താണ് അതിലേക്കുള്ള വഴി എന്നും പരിശോധിക്കേണ്ടത് മലയാളസിനിമയുടെ മാറ്റങ്ങളെക്കുറിച്ച ചര്‍ച്ചയില്‍ വളരെ പ്രധാനം തന്നെയാണ്. അത്തരമൊരു ശ്രമം ആരെങ്കിലും
   നടത്തുമ്പോള്‍ ഓരത്തിരുന്ന് കൂവുന്നത് അറിവില്ലായ്മയാണ്.

 5. സത്യത്തില്‍ കവി എന്താണ് ഉദ്ദേശിക്കുന്നത്?

 6. സിനിമയിലെ ഓരോ പുതിയ തരംഗം ഉണ്ടാകുമ്പോഴും അതിനെ പുച്ഛത്തോടെ കീറിമുറിച്ച് സംവിധായകനോ എഴുത്തുകാരനോ ചിന്തിക്കപോലും ചെയ്യാത്ത വഴികളിലൂടെ പരക്കം പാഞ്ഞ് സ്വയം സംഭവമായി ചമയുന്ന കുറേ ലേഖനങ്ങളുമുണ്ടാകും. അതാണ് നാട്ടുനടപ്പ്. ആ പതിവ് ശൈലി അണുവിടതെറ്റിക്കാതെ ചലിക്കുന്നുണ്ട് ഈ ലേഖനവും.

  മുമ്പ് “തകരയും ചാമരവുമൊക്കെയായി“ ഭരതന്‍ കേരളത്തെ ഞെട്ടിക്കുമ്പോഴും ഇതേ ലേഖനം ചെറിയ വ്യത്യാസങ്ങളോടെ “ഫിലിം മാഗസിന്‍“ എന്ന അന്നത്തെ ബുജി സിനിമാ വാരികയില്‍ വന്നിട്ടുണ്ട്. അന്ന് നായകന്‍ പ്രതാപ് പോത്തനായിരുന്നു. ഈ ലേഖനത്തിന്റെ പുനര്‍ജന്മം ഇനിയുമുണ്ടാകും. തങ്ങള്‍ പൊതുബോധത്തില്‍ തെളിയാത്ത അപകടങ്ങള്‍ ചൂണ്ടിക്കാട്ടുകയാണെന്ന വ്യഗ്രതയോടെ എഴുതിവിടുന്ന ഇത്തരം പ്രഹസനങ്ങള്‍ കാലാകാലങ്ങളായി എല്ലാ വൃദ്ധരും ചെറുപ്പക്കാരെ കുറ്റം പറയുന്നതുപോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

  • മലയാള സിനിമ ഇതുവരെ പകര്‍ത്താത്ത പുതു മലയാളി യുവത്വമാണ് ഫഹദിന്റെ സിനിമകളില്‍ കാണുന്നത്. ഫഹദിന് ആ വേഷങ്ങള്‍ ലഭിക്കുന്നു എന്നത് മലയാള സിനിമയുടെ മാറുന്ന മുഖമായി കണ്ടാല്‍ മതി.
   ആ മാറുന്ന മുഖം മാറുന്ന യുവാക്കളുടേതാണ്.
   മാറുന്ന ആണത്ത സങ്കല്‍പ്പങ്ങളുടേതാണ്. ആ കഥാപാത്രങ്ങളുടെ അലകുംപിടിയും പരിശോധിച്ചാല്‍ നമ്മളെത്തുന്നതും മാറുന്ന മലയാളി യുവത്വത്തിന്റെ ഹൈവേയിലായിരിക്കും.

  • ഈ നിലക്കുള്ള ആലോചനകള്‍ ആവശ്യമാണ്.
   ടിസ്സി അഭിനന്ദനങ്ങള്‍.

 7. ഒരു വിയോജനക്കുറിപ്പ്.

  “ഫഹദ് എന്ന നടന്‍ മറ്റൊരിടത്തു തന്നെ നില്‍ക്കുന്നു. പ്രതിരോധിക്കാനാവാത്തവിധം സ്വാഭാവികതയോടെ ഈ മൂല്യങ്ങളെ അയാള്‍ അവതരിപ്പിച്ചു ഫലിപ്പിച്ചിരിക്കുന്നു.” എന്ന് നിങ്ങള്‍ തന്നെ പറയുന്നല്ലോ.
  അത് തന്നെയല്ലേ അയാള്‍ക്ക്‌ അവാര്‍ഡ്‌ കൊടുത്തതിന്റെ മാനദണ്ഡം? ഏറ്റെടുത്ത വിഷയം ആണ് സിനിമയുടെ മാനദണ്ഡം. ഏറ്റെടുത്ത കഥാപാത്രത്തെ എങ്ങനെ അഭിനയിച്ചു ഫലിപ്പിക്കുന്നു എന്നതാണ് അഭിനയത്തിന്‍റെ മാനദണ്ഡം.
  അതുപോലെ കൈയ്യെത്തും ദൂരത്ത്‌ 2003 റിലീസ് ആണ്, 2001 അല്ല.

  • ഫഹദ് അര്‍ഹിക്കുന്നുണ്ട് ഈ കുറിപ്പ്.
   മികച്ച നടനാണ് ഫഹദ്.

 8. അപ്പോള്‍ ദിലീപിന് എന്തിനാ അവാര്‍ഡ്‌ കൊടുത്തെ ? ശ്വേതയ്ക്ക് എന്തിനാ കൊടുത്തെ കൊച്ചു ചെറുക്കനെ സെദ്യുസ്‌ ചെയ്തതിനോ അതോ ? പബ്ലിക്‌ ആയി വെള്ളംടിച്ചിട്ടു സങ്കടം തീര്‍ത്തതിനോ? അതൊന്നും കാണാതെ ഫഹദ്‌ ഫാസില്‍ കളി നിക്കര്‍ ഇട്ടാല്‍ ചോരോച്ചില്‍ മൂക്കുന്ന ഇത്തര ക്കാരെ പറഞ്ഞിട്ട് കാര്യമില്ല

  • കാര്യങ്ങള്‍ വ്യത്യസ്തമായി കാണട്ടെ. അതു വായിക്കുമ്പോള്‍ എന്തിനു കുപിതരാവുന്നു.

 9. പറഞ്ഞുപറഞ്ഞു പറയേണ്ടാത് പലതും ചിതറിപ്പോയെങ്കിലും sensible ആണ്‌

 10. Nice article. ഫഹദിന്റെ പോപ്പുലര്‍ ആയ കഥാപാത്രങ്ങളെ നല്ല രീതിയില്‍ വിശകലനം ചെയ്തിരിക്കുന്നു… ഇന്നത്തെ tech-savvy youth ഇന് അയാളുടെ ഈ കഥാപാത്രങ്ങളുമായി ശെരിക്കും identify ചെയ്യാന്‍ പറ്റുന്നുണ്ട്. അതാണ്‌ അയാളുടെ വിജയത്തിന്റെ രഹസ്യം.

  //ഫഹദ് സിനിമകള്‍ (മെട്രോ സിനിമകള്‍) എല്ലാം രതിയുടെ കഥകളാണ്. //
  ഇതിനോട് വിയോജിക്കാതെ വയ്യ. ചാപ്പ കുരിശിനെയും 22 F K യെയും കൊക്റെയിലിനെയും ഒരുപക്ഷെ അങ്ങനെ വിളിക്കാം. Diamond Necklace ബന്ധങ്ങളുടെ കഥ ആണ്, രതിയുടെ അല്ല. പിന്നെ, ടൂര്‍ണമെന്റ്, സരോജ് കുമാര്‍, മുതലായ ഫഹദിന്റെ ചെറിയ വേഷങ്ങള്‍ ഉള്ള സിനിമകള്‍ രതിയുമായി deal ചെയ്യുന്നവ അല്ല.

 11. ഒട്ടും ഉള്‍ക്കാമ്പില്ലാത്ത ലേഖനം. ദിലീപിന്റേയും മറ്റും മോന്തകണ്ടു മടുത്തു. ഫഹദ് ഒരു ഫ്രഷ്നസ്സ് നല്‍കുന്നുണ്ട്. ആ ഫ്രഷ്നസ്സ് തന്നെയാണ് പ്രേക്ഷകനും ആവശ്യപ്പെടുന്നത്. ദൌര്‍ഭാഗ്യവശാ‍ല്‍ മായാമോഹിനി വിജയം കാണുകയും ചെയ്യുന്നു.

 12. //സാമൂഹ്യപ്രസക്തമായ സിനിമ, സമൂഹത്തിന് അത് നല്‍കുന്ന സന്ദേശം എന്നിവ പരിഗണിച്ചാണ് ഇന്ത്യന്‍ റുപ്പിയെ മികച്ച സിനിമയാക്കിയതെന്ന് ജൂറി പറയുന്നു.
  അങ്ങനെയെങ്കില്‍, ഫഹദ് ഫാസില്‍ എന്ന മികച്ച രണ്ടാമത്തെ നടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എന്തു സന്ദേശമാണ് നല്‍കുന്നത്? എന്താണ് ഇക്കാര്യത്തില്‍ സ്റ്റേറ്റ് മുന്നോട്ടു വെക്കുന്ന നിലപാട്? മലയാളിപുരുഷന്റെ കപടതയെയും ഇരട്ടത്താപ്പിനെയും അപകടകരമായ ലൈംഗികസദാചാര നിലപാടിനെയും അംഗീകരിക്കുക എന്നതോ?// ithu balishamayipoyi..inganeyokke chodikkamo? lekhanam kollam pakshe itharathilulla nonsense ozhivakkendathayirunnu.

 13. ഫഹദ് ഫാസില്‍ എന്ന മികച്ച രണ്ടാമത്തെ നടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍
  എന്തു സന്ദേശമാണ് നല്‍കുന്നത്? എന്താണ് ഇക്കാര്യത്തില്‍ സ്റ്റേറ്റ്
  മുന്നോട്ടു വെക്കുന്ന നിലപാട്?please tell us what message the writer got from it. ?Message you get will depend on your way of thinking.He is an actor must capable portraying intense human emotions .Nothing wrong in rcoganizing him.then what about the state award given to sri balan k nair ??

 14. “അങ്ങനെയെങ്കില്‍, ഫഹദ് ഫാസില്‍ എന്ന മികച്ച രണ്ടാമത്തെ നടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എന്തു സന്ദേശമാണ് നല്‍കുന്നത്?”

  ഈ ലേഖനം എഴുതിയ ബഹുമാനപ്പെട്ട എഴുത്തുകാരി അറിയുവാന്‍. ഒരു ചലച്ചിത്രത്തിലെ അഭിനയത്തിന് ഒരു നടന്‍ അവാര്‍ഡിന് അര്‍ഹന്‍ ആകണമെങ്കില്‍ ആ നടന്‍ അവതരിപ്പിച്ച കഥാപാത്രം എന്തെങ്കിലും ഒരു സന്ദേശം നല്‍കണം എന്നാ താങ്കളുടെ ചിന്താഗതിക്ക് പിന്നിലെ യുക്തി മനസ്സിലാകുന്നില്ല. ഒരു നെഗറ്റീവ് ടച്ചുള്ള ചാപ്പ കുരിശിലെ കഥാപാത്രത്തെ ഫഹദ് ശരിക്കും തന്മയത്വത്തോടെ അവതരിപ്പിച്ചു ഫലിപ്പിച്ചതിനാനു അദ്ദേഹം മികച്ച സഹനടനുള്ള പുരസ്കാരത്തിന് അര്‍ഹന്‍ ആയിരിക്കുന്നത്. കാപട്യവും ലൈംഗിക സദാചാരമില്ലായ്മയും മറ്റു തോന്നിയവാസങ്ങളും വച്ച് പുലര്‍ത്തുന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവര്‍ക്ക് അവാര്‍ഡ് നല്‍കരുത് എന്നെവിടെയാണ് പറഞ്ഞിട്ടുള്ളത്. അതി ഭീകരന്മാരായ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് ചില നടന്മാര്‍ ഓസ്കാര്‍ അവാര്‍ഡ് വരെ നേടിയിട്ടുണ്ട് . ബാട്മാന്‍ ഡാര്‍ക്ക്‌ നൈറ്റ്‌ എന്ന ക്രിസ്ടഫാര്‍ നോളന്‍ ചിത്രത്തിലെ നിഷ്ടുരനായ ജോക്കര്‍ കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് ഹീത്ത് ലെഡ്ജര്‍ എന്ന നടന്‍ മികച്ച സഹനടനുള്ള ഓസ്കാര്‍ അവാര്‍ഡ്‌ നേടി എന്നത് അതിനൊരു ഉദാഹരണമാണ്. മികച്ച നടനുള്ള അവാര്‍ഡിന് അഭിനയ മികവിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത് അല്ലാതെ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാനുഷിക മൂല്യങ്ങള്‍ക്കല്ല.

 15. ടിസി പറയുമ്പോലെ ഫഹദ് ഫാസില്‍ മെട്രോപുരുഷ കാമനകളുടെ താരശരീരമോ വികലമായ ആണത്തനിര്‍മ്മിതിയുടെ പ്രതീകമോ ഒന്നുമല്ല. ഡയമന്‍റ് നെക്ലേസും 22 ഫീമേല്‍ കോട്ടയവും ചാപ്പാകുരിശുമൊക്കെ വിദേശ സിനിമകള്‍ മോഷ്ടിച്ച് എടുത്തതാണ്. സംവിധായകനും ഫഹദിനും സൗകര്യം ഒത്തുവന്നപ്പോള്‍ അവര്‍ ചേര്‍ന്നെന്ന് മാത്രം. ഈ സിനിമകളില്‍ കുഞ്ചാക്കോ ബോബനോ ഇടവേള ബാബുവോ അഭിനയിച്ചാലും അവരെയും മെട്രോപുരുഷ കാമനകളുടെ താരശരീരമെന്നൊക്കെ വിശേഷിപ്പിക്കേണ്ടി വരും!!!!!!!!!!!!!!!!!!

 16. ഒരിക്കലും ഒരു കഥാപാത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നായകന്‍റെ സ്വഭാവത്തെ വിലയിരുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യരുത് , അങ്ങനെ ആണെങ്കില്‍ കൂടുതലായും -ve റോളുകള്‍ മാത്രം ചെയ്യുന്ന ഉമ്മര്‍ ,ബാലന്‍ കെ നായര്‍ ,ടി ജി രവി എന്നിവരെ ഒക്കെ നിങ്ങള്‍ എന്ത് പറഞ്ഞാണ് വിമര്‍ശിക്കുക .

 17. I find it problematic the way you raised a question of moral message with regard to the last year’s state award, being given to Fahad Fasal. Fasal bagged the award because he acted out well.He must be appreciated for perming well; be it the role of a virtuous or vice person. The role carrying a ‘negative’ image does not belittle an actor’s talent. Award is given to encourage talents. Fasal’s characters have been discussed today, because of his success as an actor. If he failed to portray these roles well, such award would have become meaningless.

Leave a Reply

Your email address will not be published. Required fields are marked *