മാറിയ പെണ്‍ജീവിതവും മാറാത്ത നമ്മുടെ മേല്‍മീശകളും

 
 
 
 
ശ്വേതാ മേനോന്റെ പ്രസവം,
ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ച്
വി.പി റജീന, സ്മിത മീനാക്ഷി എന്നിവര്‍
നാലാമിടത്തില്‍ എഴുതിയ കുറിപ്പുകള്‍
എന്നിവയുടെ പശ്ചാത്തലത്തില്‍
മാറിയ സ്ത്രീജീവിതത്തെക്കുറിച്ചും
അകക്കാമ്പ് മാറാത്ത കേരളീയ സമൂഹത്തെയും കുറിച്ച
ഒരന്വേഷണം.
പ്രസന്ന രാഘവന്‍ എഴുതുന്നു

 
 

ഈ സ്വാതന്ത്യ്രബോധം വേറെയും ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അച്ഛനുമമ്മയും മക്കളും തമ്മിലുള്ള ബന്ധം നോക്കൂ. സ്വന്തം കഴിവുകളുടെ വിപണന മൂല്യം കണ്ടെത്തുന്ന കേരളത്തിലെ പെണ്‍കുട്ടികള്‍ ഗ്ലോബലിസ്റ് തലത്തില്‍ സ്വാശ്രയത്വം നേടിയവരാണ് എന്നൊരു ധാരണ പരക്കുന്നുണ്ട്. എന്നാല്‍ എന്താണീ സാശ്രയത്വം. വ്യക്തി, സ്വകാര്യത, സ്വാതന്ത്യ്രം ഇവയോടുള്ള കുടുംബത്തിന്റെ സമീപനമെന്താണ് ? വീടിനു പുറത്തു ജോലി തേടിപോകുന്ന പെണ്‍മക്കളെ, സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭങ്ങള്‍ ധാരാളമാണ്. ഇത്തരം സാഹചര്യങ്ങള്‍ പെണ്‍മക്കളുടെ ആത്മഹത്യയില്‍ വരെ എത്തി നില്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സ്വാശ്രയത്വത്തിനു കുടുംബവും സമൂഹവും സ്റ്റേറ്റും നിര്‍ണയിക്കുന്ന വിലക്കുകള്‍ക്കപ്പുറത്തേക്കു പോകുന്നവര്‍ അതിന്റെ ഫലമറിയണമെന്നാണ്. ഈ ഫലം ആത്മഹത്യയാകാം, കൊലയാകാം, വിവാഹമോചനമാകാം, റേപ്പാകാം, പീഡനമാകാം, ചൂഷണമാകാം, പിന്നെ വീട്ടുകാര്‍ക്കും നാട്ടാര്‍ക്കും തോന്നുന്ന എന്തുമാകാം- ശ്വേതാ മേനോന്റെ പ്രസവം, ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ച് വി.പി റജീന, സ്മിത മീനാക്ഷി എന്നിവര്‍ നാലാമിടത്തില്‍ എഴുതിയ കുറിപ്പുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ മാറിയ സ്ത്രീജീവിതത്തെക്കുറിച്ചും അകക്കാമ്പ് മാറാത്ത കേരളീയ സമൂഹത്തെയും കുറിച്ച ഒരന്വേഷണം. ദക്ഷിണാഫ്രിക്കയില്‍ അധ്യാപികയായ പ്രസന്ന രാഘവന്‍ എഴുതുന്നു

 

 

ശ്വേതാമേനോന്റെ പ്രസവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ച കേരള സമൂഹത്തിന്റെ പരിണാമ ഘട്ടത്തിലെ പല വഴികളെ സ്പര്‍ശിക്കുന്നുണ്ട്. ശ്വേതയുടെ പ്രസവം ആനുകാലിക നവലിബറല്‍ കച്ചവടരീതികള്‍ക്കനുസരിച്ചു കാണ്ടേണ്ട ഒന്നാണ്. അതില്‍ ബഹുമുഖവൈകാരികതകള്‍ ഉള്‍പ്പെടുന്നുണ്ട്. ലൈംഗികതയും, പ്രണയവും, പ്രേമവും, പാരമ്പര്യത്തോടുള്ള വെല്ലുവിളിയുമൂണ്ട്. അതേ ആനുകാലിക കച്ചവടതന്ത്രത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന നമ്മുടെ സമൂഹം പക്ഷെ, പരമ്പര്യ ജാഡയുടെ പതിവു മൂടുപടവും കെട്ടി തറവാടികളാകാനാണ് ശ്രമിക്കുന്നത്. ഈ തറവാടിത്തത്തിന്റെ നാല്‍ക്കവലയില്‍ എങ്ങോട്ടു പോകണമെന്നറിയാതെ കുറച്ചു പേര്‍ പകച്ചു നില്‍ക്കുന്നുമുണ്ട്.

ശ്വേതാമേനോന്‍ ക്യാമറ കണ്ണുകള്‍ക്കു മുമ്പില്‍ പ്രസവിച്ചതിനു വ്യക്തമായ സാമ്പത്തികവും തൊഴില്‍പരവും വ്യക്തിപരവുമായ കാരണങ്ങള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. പ്രസവ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് സംവിധായകന്‍ ബ്ലസി പണം കൊടുത്താണ് വാങ്ങിയത്. പകരം ഒരു നായാടിപ്പെണ്ണിന്റെ പ്രസവം വെറുതെ കിട്ടിയാലും സംവിധായകന് അതില്‍ താല്‍പര്യമുണ്ടാകുമെന്നു തോന്നുന്നില്ല. കാരണം ഏതു സംവിധായകനും സിനിമ കച്ചവടമാണ്. കച്ചവടത്തില്‍ ലാഭം വേണം. ഒരു നായാടിപ്പെണ്ണിന്റെ അല്ലെങ്കില്‍ ഭിക്ഷക്കാരിയുടെ പ്രസവം വച്ചു പടം പിടിച്ചാല്‍ അതിനെത്ര കാഴ്ചക്കാരുണ്ടാകും? മാര്‍ക്കറ്റ് കാപ്പിറ്റലിസത്തില്‍, ഉപഭോക്താവിന്റെ സംസ്കാരിക-സമൂഹിക-ബൌദ്ധികചുറ്റുപാടുകള്‍ അനുസരിച്ച് പരസ്യങ്ങള്‍ ചമഞ്ഞെടുത്ത് അവരെ ഉല്‍പ്പന്നത്തിലേക്കു നയിക്കയാണ് ഏതു കാപ്പിറ്റല്‍ മുതലാളിയും ചെയ്യുന്നത്.

മലയാളം സിനിമകളുടെ ഉപഭോക്താക്കള്‍ മലയാളികളാണല്ലോ? അവരില്‍ എത്രപേര്‍ നായാടി പ്പെണ്ണിന്റെ പ്രസവം പകര്‍ത്തിയതു കാണാന്‍ പോകും. അഥവാ നായാടിപ്പെണ്ണിന്റെ പ്രസവത്തെക്കാള്‍ കച്ചവട സാദ്ധ്യതയുള്ളത് നടിയുടെ പ്രസവത്തിനാണ്. അതു തിരിച്ചറിയുന്നതു തന്നെയായിരിക്കും സംവിധായകന്റെ ഇവിടുത്തെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

ഇവിടെ മൂലധന മുതലാളിയും, ഉല്‍പ്പന്നവും, ഉപഭോക്താവും ഒരേ കണ്ണിയുടെ ഭാഗങ്ങളാവുകയാണ്.

ഇതേ ഉപഭോക്താക്കള്‍ തന്നെയാണ്, ശ്വേതയെ വിമര്‍ശിക്കുന്നത്. ‘അഴിഞ്ഞാട്ടക്കാരിയുടെ താന്തോന്നിത്തങ്ങള്‍’ , ‘ഭ്രാന്തുള്ളവരാണ് ഇങ്ങനൊക്കെ ചെയ്യുക’, ‘അശ്ലീലവും അനാവശ്യവുമാണ്’, ‘ഇത്തരം സന്ദര്‍ഭങ്ങളെ കാശാക്കി മാറ്റുന്നത് നമ്മുടെ സാമൂഹ്യനീതിശാസ്ത്രത്തിന് യോജിക്കുന്നതല്ല’, ദുരുദ്ദേശമാണ്, ‘കമ്പോളത്തിന് വേണ്ടി വ്യക്തിഗത കാര്യങ്ങളെ കൂടി വില്‍ക്കേണ്ടി വരുന്ന അവസ്ഥയെ ഗ്ലോറിഫൈ ചെയ്യുന്നത് ശരിയോ? ‘സാമൂഹ്യനീതിക്കു നിരക്കാത്തതാണ്,’, ‘പെണ്ണിന്റെ സ്വകാര്യതയിലേക്കുള്ള് കടന്നു കയറ്റമാണ് ‘ഇതൊക്കെ ചില സാമ്പിള്‍ ചോദ്യങ്ങള്‍ മാത്രമാണ്. ചുരുക്കമായി ചില അനുകൂല കമന്റുകളും ഉണ്ടായിട്ടുണ്ട്. ശ്വേത എന്തു ചെയ്താലെനിക്കെന്താ എന്ന നിസംഗതയും ചിലരില്‍ നിന്നു കേട്ടിരിക്കുന്നു.

ഈ പ്രതികൂല ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ മാത്രം വിചാരിച്ചാല്‍ മതി, ഈ പടം ബഹിഷ്ക്കരിക്കാന്‍. പിന്നീടൊരു സംവിധായകനും ഇങ്ങനെയൊരു ശ്രമത്തിനു മുതിരുകയേ ഇല്ല. പക്ഷെ അങ്ങനെ സംഭവിക്കുമോ? ഇല്ല എന്നു തന്നെയല്ല, ഈ പടം വിജയിച്ചാല്‍ കുറച്ചു പടങ്ങള്‍ കൂടിയെങ്കിലും ഈ ലൈനില്‍ ഇറങ്ങുകയുംചെയ്യും, സമൂഹം കുറ്റം പറയുകയും ചെയ്യും. പടം റിലീസിനു വേണ്ടി കാത്തിരിക്കയുമാണ്. അപ്പോള്‍ തകരാര്‍, ഈ സമൂഹത്തിനു തന്നെയെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

പ്രസന്ന രാഘവന്‍


വ്യക്തി സ്വാതന്ത്യ്രവും പാരമ്പര്യ വാദവും
ഗ്ലോബലിസത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കാവുന്നതാണ്.
ഗ്ലോബലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന്, വില്‍പനമൂല്യങ്ങളുള്ള എന്തിനേയും ചരക്കാക്കി വില്‍ക്കാമെന്നാണ്. ഗ്ലോബലിസത്തിന് അതിന്റേതായ വ്യവസ്ഥകളും സമ്പ്രദായങ്ങളുമുണ്ട്. അവയില്‍ പലതും ഇന്ത്യന്‍ പാരമ്പര്യത്തിനു യോജിക്കുന്നതല്ല. വ്യക്തിസ്വാതന്ത്യ്രമാണ് അതിലൊന്ന്. വ്യക്തികള്‍ക്കു അവരുടെ താല്പര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം. ഇത്തരം സ്വാതന്ത്യ്രത്തിനു മൂല്യങ്ങളില്ല എന്നൊരു ധാരണ നമ്മൂടെ നാട്ടില്‍ പാരമ്പര്യ വാദികള്‍ പരത്തുന്നുണ്ട്. അതു ശരിയല്ല. വ്യക്തി സ്വാതന്ത്യം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് മാനവികമൂല്യങ്ങളെ തന്നെയാണ്. ഇന്ത്യ ഇന്ന് ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ ബഹുമാനിക്കപ്പെടുന്നത് ഈ മാനവിക മൂല്യങ്ങള്‍ ഒരുകാലത്ത് അവിടെ നിലനിന്നിരുന്നു എന്നതുകൊണ്ടാണ്. പിന്നീടു വന്ന അനേക മതത്വവാദികള്‍ (മതമാണ് വ്യക്തി സ്വത്വം നിര്‍ണയിക്കുന്നത് എന്നുള്ളവര്‍) അതില്‍ കൈകടത്തിയതോടെയാണ് അത്തരം മൂല്യങ്ങള്‍ നഷ്ടമാകാന്‍ തുടങ്ങിയത്.

അപ്പോള്‍ പറഞ്ഞു വന്നത് ജനാധിപത്യത്തില്‍ അധിഷ്ഠിതമായ വ്യക്തിസ്വാതന്ത്യ്രം മാനവിക മൂല്യങ്ങള്‍ക്കനുസരിച്ചാണ്. അതായത് വ്യക്തി ചെയ്യുന്ന കാര്യങ്ങള്‍ വ്യക്തിയുടെ ശരി, തെറ്റ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്, തീരുമാനമാകുന്നത്. അതു ശരിയായാല്‍ നല്ലത്. തെറ്റായാല്‍ അതിന്റെ പ്രത്യാഘാതങ്ങളും അവരുടെ ഉത്തരവാദിത്തമാണ്. എന്നുപറഞ്ഞാല്‍ ശ്വേതയുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ അവരുടെ ഉത്തരവാദിത്തമാണ്. ശ്വേതയുടെ മകള്‍ക്കു അഛനമ്മമാരുടെ പ്രവൃത്തികള്‍ ഒരുപക്ഷെ പ്രതികൂലമായി വന്നാല്‍ ആ കുട്ടിയും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം.

എന്നാല്‍ കേരള/മലയാളി സമൂഹം പൊതുവെ ലിബറലൈസേഷന്റെ ഈ വ്യക്തിസ്വാതന്ത്യ്ര അവസ്ഥകളെ ശരിയായ വിധം മനസിലാക്കുന്നില്ല. അതിനെ കേവലം സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രമേ കാണുന്നുള്ളു. ലാഭം, നഷ്ടം ഇവയുടെ പേരില്‍ മാത്രം. കാരണം ഗവണ്‍മന്റുകള്‍ ഇങ്ങനെയാണ് ജനങ്ങളെ മനസിലാക്കിക്കുന്നത്. 1991ല്‍ ഗ്ലോബലിസം ഇന്ത്യയില്‍ നടപ്പിലാക്കിയത് കടക്കെണിയില്‍ നിന്ന് രക്ഷനേടുന്നതിനായിരുന്നു എന്നു മാത്രമേ ജനതക്കറിവുള്ളൂ. പിന്നീട് എല്ലാവര്‍ക്കും കൂടുതല്‍ ജോലികളും കിട്ടാന്‍ തുടങ്ങി.

 

 

വ്യക്തി സ്വാതന്ത്യ്രം: സംഘര്‍ഷങ്ങള്‍
എന്നാല്‍ ഗ്ലോബലിസം ഒരു പുതിയ ലോകക്കാഴ്ചയാണ്, ഒരു പുതിയ ജീവിതചര്യ. അതനുസരിച്ച് വ്യക്തി -സമൂഹ -രാഷ്ട്രീയ ജീവിതം മാറ്റപ്പെടേണ്ടതുണ്ട്. പക്ഷെ ഇന്ത്യയില്‍ ഇതൊന്നും ജനങ്ങളെ അറിയിച്ചില്ല. കാരണം, വ്യക്തി സ്വാതന്ത്യ്രത്തെ സര്‍ക്കാറുകള്‍ ഭയക്കുന്നു. വോട്ടു ബാങ്കുകളെയാണ് അവര്‍ക്കു വേണ്ടത്. അതുകൊണ്ടാണ് വ്യക്തിസ്വാതന്ത്യ്രത്തിനു വേണ്ടി, ഗ്ലോബലിസത്തിന്റെ വ്യവസ്ഥയായി നിയമങ്ങള്‍ ഉണ്ടാക്കുമ്പോഴും അതില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. ഇപ്പോള്‍ തന്നെ വിവരാവകാശ നിയമത്തെ അടിസ്ഥാനമാക്കിയ പൌരാവകാശം ചര്‍ച്ചാവിഷയമാകുന്നത്.

പകരം വ്യക്തി സ്വാതന്ത്യ്രത്തിനു ഇന്നും നമ്മുടെ സമൂഹത്തില്‍ പകരം നില്‍ക്കുന്നത് നേരത്തേ പറഞ്ഞ മതത്വ വ്യവസ്ഥകളാണ്. വ്യക്തിസാമൂഹ്യ ബന്ധങ്ങള്‍ മതമൂല്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കേണ്ടത് എന്ന വ്യവസ്ഥ. ഇവകളൊക്കെയോ പണ്ടെങ്ങോ ഏതോ കാലഘട്ടത്തിലെ സാമൂഹ്യ രാഷ്ട്രീയ, ദേശീയ, കാഴചപ്പാടുകളോ മേല്‍ക്കായ്മ, അധിനിവേശ താല്‍പര്യങ്ങള്‍ക്കോ പര്യാപ്തമായ രീതിയില്‍ എഴുതിയിട്ടവയാണ്. അവയ്ക്ക് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കാലിക വ്യവസ്ഥയില്‍ യാതൊരു സാന്ദര്‍ഭികതയും ഇല്ല.

എങ്കിലും ദൈവശക്തിയുടെ പേരില്‍ വ്യക്തികളെ പെട്ടെന്നു നിയന്ത്രണത്തിനു വിധേയമാക്കാവുന്ന ഒരു ആത്മീയ ചിന്താപദ്ധതിയെ/ മനസുകളെ അവയ്ക്കു നിര്‍മ്മിക്കാന്‍ കഴിയുന്നു. ആ വിധത്തില്‍ നിര്‍മ്മിക്കപ്പെട്ട, അഥവ ഒരേ അച്ചില്‍ വാര്‍ത്തത്തെടുക്കപ്പെട്ട ചിന്തയുള്ള വ്യക്തികളെ നിയന്ത്രിക്കുക വളരെ എളുപ്പമാണ്. ഒരു കേവല മൈനോറിട്ടിക്കും ഒരു വലിയ മജോറിറ്റിയെ ഈവിധത്തില്‍ നിയന്ത്രിക്കാന്‍ എളുപ്പമാണ്. ഈ രീതിയില്‍ ഈ മൈനോരിറ്റിയാണ് മറ്റുള്ളവര്‍ക്കു വേണ്ടി എല്ലാം തീരുമാനിക്കുന്നത്; ഭക്ഷണം, സ്വാദ്, വസ്ത്രം, ആഡംബരം, വിദ്യാഭ്യാസം, ലൈഫ് സ്റ്റൈല്‍, തൊട്ട് വിവാഹം, ദാമ്പത്യം, പ്രസവം, ചോറൂണ്, അങ്ങനെ, അങ്ങനെ, സകലതും.

 

 

ഒരേ അച്ചിലുള്ള ചിന്തകള്‍
സുനില്‍ പി ഇളയിടം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മലപ്പുറം ജില്ലാ ഉദ്ഘാടന വേളയില്‍ അടുത്തകാലത്തു നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇങ്ങനെ പറയുന്നുണ്ട്:

“ലളിതമായി പറഞ്ഞാല്‍, വിവരം ഭൂതകാലത്തിന്റെ സ്റ്റോക്ക് രജിസ്റര്‍ ആണ്. വ്യാഖ്യാനം വര്‍ത്തമാനവുമായി ഒരു ജനതയുടെ സംവേദനമാണ്, മുഖാമുഖമാണ്. വിമര്‍ശം ഭാവിക്കു വേണ്ടിയുള്ള ജ്ഞാനരൂപികരണമാണ്. അതൊരു രാഷ്ട്രീയപ്രയോഗം കൂടെയാണ്. കാരണം നിലനില്ക്കുന്ന അറിവിനെ തിരുത്തുക വഴി, ചോദ്യം ചെയ്യുക വഴി, അതിന്റെ അടിസ്ഥാനത്തെ ചര്‍ച്ചാവിഷയമാക്കുക വഴി, അത് നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയെ Destabilise ചെയ്യുന്ന ഒന്നായി മാറുന്നു”.

ശ്വേതയുടെ പ്രവൃത്തി അവരറിഞ്ഞോ അറിയാതെയോ മുകളില്‍ പറഞ്ഞ, ചിന്തകള്‍ ഒരേ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട, സമൂഹത്തെ അഥവാ കമ്മ്യൂണിറ്റികളുടെ അധികാരവ്യവസ്ഥയെ ഡിസ്റ്റെബിലൈസു ചെയ്യാന്‍ പ്രാപ്തിയുള്ള ഒന്നാണ്.

ഇത്തരം ഡിസ്റ്റെബിലൈസേഷനെ ഭയക്കുന്നവര്‍ അഥവ ഒരേ അച്ചിലുള്ള ചിന്തയില്‍ അഭിരമിക്കുന്നവരല്ലേ ശ്വേതയുടെ പ്രവൃത്തി സമൂഹ്യ നീതിക്കു നിരക്കാത്തതാണ്, സമൂഹ്യബോധമില്ലായ്മയാണ് എന്നൊക്കെ പറയുന്നത് ? എന്താണിവരുദ്ദേശിക്കുന്ന ഈ സമൂഹ്യബോധം? മറ്റുള്ളവരുടെ പ്രവൃത്തികള്‍ ഇവരുടെ സങ്കല്‍പങ്ങളെ പിന്തുടരണമെന്ന ശാഠ്യം? നാട്ടിലാരെങ്കിലും പ്രേമവിവാഹം നടത്തിയാല്‍ ഉടനെ ഇവര്‍ അതിനെതിരെ വരുകയായി. കാരണം, അവര്‍ സ്വന്തം മക്കള്‍ക്ക് മോശം മാതൃകയാകും എന്നു പറഞ്ഞുകൊണ്ട്. പണ്ടു മാധവിക്കുട്ടിയുടെ എന്റെ കഥകളെ കുറിച്ചു ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ പറഞ്ഞതും ഇതു പോലെയാണ്. ഞങ്ങളുടെ പെണ്‍മക്കളേയും സഹോദരികളെയും അതു വഴിതെറ്റിക്കുമെന്ന്.

 

 

സാമൂഹ്യ ബോധം എന്ന പുറംപൂച്ച്
എന്നാല്‍ അല്പം മാറി നിന്ന് യഥാര്‍ത്ഥത്തില്‍ എത്ര സാമൂഹ്യ ബോധമുള്ളവരാണ് നമ്മൂടെ സമൂഹത്തിന്റെ പരിച്ഛേദം എന്നു ചിന്തിക്കുമ്പോഴാണ് പൂച്ചു പുറത്താകുന്നത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കു നീതി ലഭിക്കുന്നതിനു വേണ്ടി എന്തു കൊണ്ടാണിവര്‍ മുന്നോട്ടു വരാത്തത്. പെണ്‍വാണിഭക്കേസില്‍ പ്രതികളായതു സ്ഥാനമാനങ്ങള്‍ നേടിയെടുത്തവരും ഭരണം കൈയ്യിലുള്ളവരും ആണെങ്കില്‍ അവര്‍ സ്മൂഹത്തില്‍ പരത്തുന്ന മൂല്യച്യുതിയെക്കുറിച്ചെന്തു കൊണ്ട് ഇവര്‍ ശബ്ദമുയര്‍ത്തുന്നില്ല.

അതുകൂടാതെ എത്രയോ കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ പെണ്‍വാണിഭത്തിന്റെ ക്രൂരതക്കു വിധേയമായിരിക്കുന്നു. ഇനിയും ആകുന്നു. ആരുടെയൊക്കെയോ മുന്നില്‍ കൂടിയാണ് ഇതൊക്കെ നടക്കുന്നത്, ആരൊക്കെയോ ഇതറിയുന്നുണ്ട്, കാണുന്നുണ്ട്. പക്ഷെ ആരും തങ്ങളുടെ സാമൂഹ്യബോധം ഈ പെണ്‍കുട്ടികളെ സഹായിക്കുന്നതിലോ തെറ്റുകള്‍ തിരുത്തുന്നതിലോ മുന്നോട്ടു വരുന്നില്ല, എന്തിന് അഛനമ്മമാരും കുടുംബക്കാരു പോലും ഈ ചിന്താഗതി വച്ചു പുലര്‍ത്തുന്നതിനാല്‍, മക്കള്‍ക്കു രക്ഷകര്‍ത്താക്കളുടെ യഥാര്‍ത്ഥ സംരക്ഷണം നല്‍കുന്നില്ല.

കള്ളുകുടി സാമൂഹ്യമായും കുടുംബപരമായും മലയാളികളെ നശിപ്പിക്കുന്നു. പക്ഷെ എന്തു കൊണ്ടാണ് ഒരു വീട്ടില്‍ ഗൃഹനാഥന്‍ കള്ളുകുടിച്ചു വന്ന് എല്ലാതോന്ന്യാസങ്ങളും കാണിച്ചാലും അയലത്തുകാരൊക്കെ കണ്ടു നില്‍ക്കുന്നത്. തരക്കേടില്ലാത്ത സാമ്പത്തിക ശേഷിയുള്ള കള്ളുകുടിയില്ലാത്ത ഒരച്ഛന്‍, വൈകിട്ടു വീട്ടിലെത്തിക്കഴിഞ്ഞാല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് മക്കളെ കനത്ത വടി വെട്ടി അടിച്ചോടിച്ച് , അവര്‍ അയല്‍വക്കങ്ങളിലും കന്നാലിക്കൂട്ടിലും, മരത്തിന്റെ ചുവട്ടിലും പൊയിക്കിടന്നുറങ്ങുന്നതു പതിവായ ഒരു കുടുംബത്തെക്കുറിച്ച് കേട്ടറിവുണ്ട്. ബന്ധുക്കളോ അയല്‍വക്കക്കാരോ അയാള്‍ ചെയ്യുന്നതു തെറ്റാണെന്നു പറഞ്ഞ് ഇടപെട്ടിട്ടില്ല.

പറഞ്ഞുവരുന്നത്, സാമൂഹ്യമായി എത്ര ഉത്തരവാദിത്തമുള്ളവരാണ് നമ്മള്‍ എന്നു തന്നെയാണ്. ഒരേ ജാതിയെങ്കില്‍, ഒരേ വിശ്വാസികളാണെങ്കില്‍ ചിലപ്പോള്‍ സഹായിച്ചേക്കും. ഉള്ളതു പറയണമല്ലോ, വിശ്വാസികളല്ലാത്തവരേം സഹായിക്കും, പക്ഷെ രണ്ടു മൂന്നു തവണ സഹായിച്ചു കഴിയുമ്പോള്‍ അവന്റെ വീടിന്റെ പ്രമാണം എങ്ങോട്ടു പോയി എന്നു നോക്കിയാല്‍ മതി. .

 

 

മുതലാളിത്ത വ്യവസ്ഥയിലെ പെണ്ണും ചരക്കും
ഗ്ലോബലിസവുമായി ബന്ധപ്പെട്ട് പ്രബലമായി ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്, എല്ലാം ചരക്കാവുന്നതാണ് ഈ വ്യവസ്ഥയെങ്കില്‍ അതില്‍ പെണ്ണും ചരക്കല്ലേ എന്ന ചോദ്യം. ഇതു ഇന്നു നാട്ടില്‍ പോപുലര്‍ ആയ ഒരു ചിന്തയാണ്. അതു കൊണ്ടാണ് ഈ ചോദ്യം പ്രത്യേകം എടുത്തു പരിശോധിക്കേണ്ടി വരുന്നത്.

സുനില്‍ പി ഇളയിടം അതേ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ചെയ്ത് മറ്റൊരു ഭാഗം കൂടി ശ്രദ്ധിക്കാം.

“ഈ സ്വതന്ത്രമനുഷ്യനും ആ സ്വതന്ത്രമനുഷ്യനെ സാധ്യമാക്കുന്ന സ്വയംപര്യാപ്ത കര്‍ത്തൃത്വമെന്ന തത്വചിന്താപരമായ വിഷയവും മുതലാളിത്ത ഉല്‍പാദനത്തെ സംബന്ധിക്കുന്ന അനിവാര്യമായ ഒരു മുന്നുപാധിയാണെന്നതാണ് വാസ്തവം. കാരണം വ്യക്തിയുടെ അധ്വാനത്തെ അധ്വാനശക്തിയെന്ന നിലയില്‍ രൂപാന്തരപ്പെടുത്തി, ഈ അധ്വാനശക്തിയെ കമ്പോളത്തില്‍ വിറ്റഴിക്കാന്‍ കൈകാര്യകര്‍ത്തൃത്വമുള്ള സ്വയംപര്യാപ്തകര്‍ത്താക്കളാക്കി ആധുനികമനുഷ്യരെ മാറ്റിക്കൊണ്ടല്ലാതെ മുതലാളിത്തമെന്ന ഉല്‍പാദനവ്യവസ്ഥക്ക് നിലനില്ക്കാനാകില്ല. അതുകൊണ്ട് തന്നെ, മുതലാളിത്തം ചെയ്തത് നാടുവാഴിത്തത്തിന്റെ കീഴില്‍ കെട്ടിയിടപ്പെട്ട മനുഷ്യാധ്വാനത്തെ അധ്വാനശക്തിയെന്ന നിലയ്ക്ക് ചരക്കുവല്‍ക്കരിച്ച്, ആ അധ്വാനശക്തിയെ കമ്പോളത്തില്‍ വിലപേശി വില്‍ക്കാന്‍ കഴിയുന്നവരായി മനുഷ്യരെ രൂപാന്തരപ്പെടുത്തുക എന്നതായിരുന്നു. അല്ലാതെ മുതലാളിത്തോല്പാദനത്തിനു മുന്‍പോട്ട് പോകാന്‍ പറ്റില്ല”.

അതാണ് മുതലാളിത്തവ്യവസ്ഥയിലെ ചരക്കുവല്‍ക്കരണത്തിന്റെ അടിസ്ഥാനം. ചരക്കിനു മൂല്യമുണ്ട്, വിലയുണ്ട്, വില്‍പ്പനക്കാരുമുണ്ട്. ഇതു മൂന്നുമില്ലെങ്കില്‍ ചരക്കില്ല. അതു പോലെ ചരക്കിനെ വിറ്റഴിക്കാന്‍കൈകാര്യ കര്‍ത്തൃത്വം ആവശ്യമാണ്. ഇവയൊക്കെ പ്രയോഗിച്ചുകൊണ്ട് ഒരു പെണ്ണ് തന്നെ സ്വയം വില്‍പനക്കു വക്കുമ്പോള്‍മാത്രമേ അവള്‍ ചരക്കാകുന്നുള്ളൂ. അല്ലാതെ വഴിയില്‍ കാണുന്ന എല്ലാം പെണ്ണും ചരക്കുകളല്ല.

 

 

കൈകാര്യകര്‍തൃത്വവും താന്തോന്നിത്തവും
എന്നാല്‍, നാടുവാഴിത്ത കാലത്ത് പെണ്ണിന്റെ വില്‍പനക്കാര്‍ നാടുവാഴികളായിരുന്നു, പ്രമാണികളായിരുന്നു, മേലാളന്മാരായിരുന്നു. ഇപ്പോഴും, ഒരേ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട ഈ ചിന്തയിലാണ്, കേരളത്തിലെ ഭൂരിപക്ഷവും അഭിരമിക്കുന്നത്. പെണ്ണിന്റെ സംരക്ഷണം വിവാഹം ഇതിലൊക്കെ ഈ ചിന്തകള്‍ ഇപ്പോഴും പ്രബലമാണ്. കല്യാണം പെണ്ണിനെ ചരക്കുവല്‍ക്കരിക്കുകയാണ്, ഒരു പരിധി വരെ ആണിനെയും. പക്ഷെ ഈ കച്ചവടങ്ങളില്‍ ആര്‍ക്കൊക്കെയാണ് കൈകാര്യകര്‍തൃത്വം?.

മുതലാളിത്തം എല്ലാവര്‍ക്കും ആണിനും പെണ്ണിനും കൈകാര്യ കര്‍തൃത്വം കൊടുക്കുന്നു. അതു പെണ്ണു മനസിലാക്കിക്കൂടാ എന്നാണ് അവസ്ഥ. അതു മനസിലക്കുന്നവരെ താന്തോന്നികളായി മുദ്രയടിക്കപ്പെടാനും അവരെ പല തരത്തിലുള്ള അക്രമങ്ങള്‍ക്കും വിധേയരാകുന്നതും അപ്പോഴും അവരെ മാത്രം കുറ്റപ്പെടുത്തുന്നതും ഈ സാഹചര്യത്തില്‍ യാദൃശ്ചികമല്ല.

ഈ പശ്ചാത്തലത്തില്‍ ശ്വേത ചെയ്തത്, സ്വന്തം പ്രസവത്തിന്റെ വില്പന മൂല്യം മനസിലാക്കി, കൈകാര്യ കര്‍ത്തൃത്വത്തോടെ കച്ചവടം ചെയ്തു. എന്നു പറഞ്ഞതു കൊണ്ട്, ഇനി നാടു മുഴുവന്‍ പെണ്ണുങ്ങളു കാമറയയുടെ മുന്നില്‍ പ്രസവിക്കാന്‍ പോകുന്നെന്നാണോ? അതോ കാമറയുമായി സംവിധായകരൊക്കെ പെണ്ണുങ്ങളുടെ പ്രസവം സിനിമയിലാക്കാന്‍ വീടുകളിലേക്കു കടന്നു വന്ന് അവരുടെ സ്വകാര്യതയിലേക്കു കടന്നു കയറുമെന്നോ?

(ഈ കൈകാര്യകര്‍തൃത്വം അത്ര നിസ്സാരമായ ഒരു കാര്യമൊന്നുമല്ല എന്നു കൂടി പറയട്ടെ. അതിന് അതിന്റേതായ സങ്കീര്‍ണ്ണതകളും ഉണ്ട്. ഒരു ജനതക്കു ഇതിനനുസരിച്ച ജ്ഞാനപര-സമൂഹ്യ-രാഷ്ടീയ-വിദ്യാഭ്യാസ- സൈദ്ധാന്തിക മാറ്റങ്ങള്‍ സംഭവിക്കേണ്ടതുണ്ട്. വ്യക്തിയുടെ സ്വതന്ത്യ്രബോധം ഇതിലേക്കുള്ള ആദ്യപടി മാത്രമാണ്)

 

നാലാമിടം പ്രസിദ്ധീകരിച്ച വി.പി റജീനയുടെ കുറിപ്പ്


 

പ്രസവം എന്ന വൈകാരികത

വൈകാരികവും ഭൌതികവുമായ നിറങ്ങള്‍ ഉപയോഗിച്ച് സ്ത്രീപ്രസവത്തെക്കുറിച്ച് പുരുഷന്മാര്‍ക്ക് അറിവു കൊടുക്കുന്നുണ്ട് വി.പി റജീന. അസലായിട്ടുണ്ട് അത്. പ്രപഞ്ചത്തില്‍ നടക്കുന്ന മഹത്തായ സംഭവങ്ങളിലൊന്നാക്കി പ്രസവത്തെ റജിന കാണിക്കുന്നുണ്ട്. അതുപോലെ പ്രസവം വെറുമൊരു പ്രക്രിയ അല്ലെന്നും അതു സ്ത്രീക്കു കൊടുക്കുന്നത് മാതൃത്വമെന്ന ചുമതലയും സമൂഹ സൃഷ്ടിയുടെ ഉത്തരവാദിത്തവുമാണെന്നും.

അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയെ കാണുമ്പോള്‍ പുരുഷനില്‍ ഉയരുന്ന ആഭാസചിന്തകളും അവര്‍ ശ്രദ്ധയില്‍പെടുത്തുന്നു, ‘അവരത് വളരെ അശ്ലീലമായി ആസ്വദിക്കുന്നുണ്ട്. ഏതവനാടാ ഇവക്കിട്ട് പണി കൊടുത്തേ’.

പക്ഷെ പുരുഷന്‍ മാത്രമാണോ ഇങ്ങനെ ചിന്തിക്കുന്നത്? ‘സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനായി ചെല്ലുന്നവരോട് സ്ത്രീകളായ ഡോക്ടര്‍മാരും നേഴ്സുമാരും പോലും വളരെ മോശമായ രീതിയില്‍ പെരുമാറാറുണ്ട്. അവര്‍ ചെയ്ത എന്തോ തരം താണ പ്രവൃത്തിയുടെ ഫലമായിട്ടാണ് ഈ അവസ്ഥയുണ്ടായതെന്ന അര്‍ത്ഥത്തില്‍ പരിഹാസത്തില്‍ പൊതിഞ്ഞ ശകാരവും നേരിടേണ്ടി വരുന്നു’ എന്ന് സ്മിത മീനാക്ഷി എഴുതുമ്പോള്‍ അങ്ങനെ ചിന്തിച്ചു പോകുന്നു.

പ്രസവത്തെ, ക്രൂരമായി നോക്കിക്കാണുന്നത് നമ്മൂടെ ദൈനംദിന സംസ്കാരിക ജീവിതത്തിന്റെ ഒരു ഭാഗം കൂടിയല്ലേ? സ്ത്രീ വിവാഹിതയായാല്‍ ഒമ്പതാം മാസം തന്നെ പ്രസവിക്കണം, അതും ആണ്‍കുട്ടിയാകണം. അല്ലെങ്കില്‍ മറ്റുള്ളവരുടെ നിന്ദയേല്‍ക്കണം. പെണ്‍കുട്ടികള്‍ മാത്രമുള്ള മകനോട്, നിന്നിലൂടെയല്ല കുടുംബം നിലനില്‍ക്കുന്നത്, നിന്റെ അനിയനില്‍ കൂടിയാണ്, കാരണം അവന്റെ ഭാര്യ ആണ്‍കുട്ടിയെ പ്രസവിച്ചു എന്നു പറയുന്നത് നാട്ടുകാരല്ല, സ്വന്തം അമ്മയാണ്. അടുത്ത ബന്ധുക്കളാണ്. ഇനി തറവാട് നിലനിര്‍ത്തുന്ന ആണ്‍മക്കളെ ഗര്‍ഭത്തില്‍ ചുമക്കുന്ന മരുമക്കളോട് എത്ര ക്രൂരമായാണ് പല അമ്മമാരും പെരുമാറുന്നത്.

 

നാലാമിടം പ്രസിദ്ധീകരിച്ച സ്മിത മീനാക്ഷിയുടെ കുറിപ്പ്


 

പുതിയ കാലത്തെ പെണ്‍ജീവിതങ്ങള്‍
പക്ഷെ പ്രവാസ ജീവിതം ഇതിനൊക്കെ കുറച്ചു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അത്, നിങ്ങളുടെ ക്രൂരതകള്‍ അനുഭവിക്കാന്‍ വന്നവരല്ല ഞാന്‍/ഞങ്ങള്‍ എന്ന മനോഭാവം/ സ്വാതന്ത്യ്രം (കര്‍തൃത്വ ബോധം) ഇന്നത്തെ പെണ്‍കുട്ടികള്‍ നേടിയെടുത്തതു കൊണ്ടു കൂടിയാണ്. എന്നാല്‍ ഈ സ്വാതന്ത്യ്രം അവര്‍ക്ക് നല്ലൊരംശം വിനയായി ഭാവിക്കുന്നു എന്നുള്ളതാണ്, മലയാളികള്‍ക്കിടയില്‍ വിവാഹമോചനങ്ങള്‍ പെരുകുന്നതിന്റെ അര്‍ത്ഥം. ഇവിടെയും കാണുന്നത് അങ്ങോട്ടുമിങ്ങോട്ടും ഭരിക്കുന്നതില്‍ നേരിടുന്ന ഭിന്നിപ്പുകളാണ്. ഈ ഭിന്നത പലപ്പോഴും സ്ത്രീകള്‍ തമ്മിലാണ് തുടങ്ങിവക്കുന്നത്, പുരുഷനു പ്രശ്ന പരിഹാരത്തിന്റെ ശേഷി പൊതുവെ കുറവായതിനാല്‍ അവര്‍ പലപ്പോഴും വശം ചേര്‍ന്നു നില്‍ക്കയോ നാല്‍ക്കവലയില്‍ വഴിതെറ്റി നില്‍ക്കുന്നവനേ പോലെ പെരുമാറുകയോ ചെയ്യുന്നു.

ഇന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ നല്ലൊരംശവും നല്ല സ്ത്രീധനത്തോടെയാണ് വിവാഹിതയാകുന്നത്, തറവാടുവിറ്റാണെങ്കിലും. കൂടുതലും ജോലിയുള്ളവരുമാണ്. യോഗ്യതകള്‍ നേടി ഇന്നാരും വീട്ടില്‍ വെറുതെ ഇരിക്കുന്നില്ല. പെണ്‍കുട്ടികള്‍ പോലും പ്രവാസ ജീവിതത്തിനു തയ്യാറാകുന്നു. അതും മാര്‍ക്കറ്റ് വ്യവസ്ഥയില്‍ വന്ന ഒരു മാറ്റമാണ്. സ്വന്തം കഴിവുകള്‍ക്ക് മൂല്യങ്ങളുണ്ട് എന്നും അതു മാര്‍ക്കറ്റു ചെയ്താല്‍ പണം കിട്ടും എന്നവര്‍ മനസിലാക്കി വരുന്നു. പക്ഷെ ഇപ്പോഴാണ് വിവാഹ മോചനം കൂടുതല്‍. അവിടെയും പ്രശ്നം സ്വാതന്ത്യ്രബോധവും ഒര അച്ചിലുള്ള ചിന്തയും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ്. ആര്‍ക്കാണ് അധികാരം/ സ്വാതന്ത്യ്രം എന്ന് ഈ അച്ചുചിന്ത തീരുമാനിച്ചു വച്ചിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്യ്ര ചിന്തയില്‍ എല്ലാവരുടെയും സ്വാതന്ത്യ്രം മാനിക്കപ്പെടണം എന്നുള്ളതാണ്. മറ്റുള്ളവന്റെ സ്വാതന്ത്യ്രം തുടങ്ങുന്നിടത്ത് എന്റെ സ്വാതന്ത്യ്രം അവസാനിക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം.

ഈ സ്വാതന്ത്യ്രബോധം വേറെയും ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അച്ഛനുമമ്മയും മക്കളും തമ്മിലുള്ള ബന്ധം നോക്കൂ. സ്വന്തം കഴിവുകളുടെ വിപണന മൂല്യം കണ്ടെത്തുന്ന കേരളത്തിലെ പെണ്‍കുട്ടികള്‍ ഗ്ലോബലിസ്റ് തലത്തില്‍ സ്വാശ്രയത്വം നേടിയവരാണ് എന്നൊരു ധാരണ പരക്കുന്നുണ്ട്. എന്നാല്‍ എന്താണീ സാശ്രയത്വം. വ്യക്തി, സ്വകാര്യത, സ്വാതന്ത്യ്രം ഇവയോടുള്ള കുടുംബത്തിന്റെ സമീപനമെന്താണ് ? വീടിനു പുറത്തു ജോലി തേടിപോകുന്ന പെണ്‍മക്കളെ, സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭങ്ങള്‍ ധാരാള മാണ്. ഇത്തരം സാഹചര്യങ്ങള്‍ പെണ്‍മക്കളുടെ ആത്മഹത്യയില്‍ വരെ എത്തി നില്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.

 

 

സ്വാശ്രയത്വത്തിന്റെ വില
ജെ.ദേവിക, ഇത്തരം രണ്ടനുഭവങ്ങളെക്കുറിച്ച് Young Women in Kerala:Between Empowerment and Death part 1 & part 2 എഴുതിയിട്ടുണ്ട്. പാര്‍ട്ട് 1 മുകളില്‍ പറഞ്ഞതു പോലെ വീടിനു വേണ്ടി ത്യാഗം ചെയ്യാന്‍ പുറം ലോകത്തേക്കു പോകുന്ന സ്വാശ്രയത്വം നേടി എന്നു കരുതുന്ന ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനേക്കുറിച്ചാണ് എഴുതുന്നത്. പുറത്തെ ലോകത്തു സ്വന്തന്ത്രബോധത്തോടെ പോകാന്‍ താല്‍പര്യപ്പെടുന്ന മകളെ പക്ഷെ അമ്മക്ക് സംശയമാണ്. പ്രതിശ്രുത വരനുമായുള്ള വിവാഹം സ്വപ്നം കാണുമ്പോഴും വീട്ടിലെല്ലാവരും അവളുടെ അനിയത്തിയെ അയാള്‍ക്കു വിവാഹം കഴിച്ചു കൊടുക്കാന്‍ തീരുമാനിച്ചത് അവള്‍ മാത്രം അറിയുന്നില്ല, അറിഞ്ഞപ്പോള്‍ അവള്‍ ആത്മഹത്യ ചെയ്യുന്നു.

രണ്ടാമത്തേത്, കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച് കോഴിക്കോട് NIT യിലെ ഗവേഷണ വിദ്യാര്‍ഥി ഒ.കെ ഇന്ദുവിന്റെ ആത്മഹത്യയാണ്. അവരുടെ മരണകാരണം വ്യക്തമല്ല എങ്കിലും അതു കേരളത്തില്‍ സ്വാശ്രയത്വം നേടാന്‍ ശ്വമിക്കുന്ന ഒരു പെണ്‍ കുട്ടിയുടെ സ്വകാര്യതയിലും സ്വാതന്ത്യ്രത്തിലും നിലനില്‍ക്കുന്ന രോഗാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു. “”However, young women in Kerala have no right to a ‘private’ — as distinguished from the ‘domestic’ which is open to community, family, and state surveillance.”

അഥവാ സ്വാശ്രയത്വത്തിനു കുടുംബവും സമൂഹവും സ്റ്റേറ്റും നിര്‍ണയിക്കുന്ന വിലക്കുകള്‍ക്കപ്പുറത്തേക്കു പോകുന്നവര്‍ അതിന്റെ ഫലമറിയണമെന്നാണ്. ഈ ഫലം ആത്മഹത്യയാകാം, കൊലയാകാം, വിവാഹമോചനമാകാം, റേപ്പാകാം, പീഡനമാകാം, ചൂഷണമാകാം, പിന്നെ വീട്ടുകാര്‍ക്കും നാട്ടാര്‍ക്കും തോന്നുന്ന എന്തുമാകാം.

ഇവിടെയാണ് ശ്വേത ശാക്തീകരണ സ്റാറായി നില്‍ക്കുന്നത്. തന്റെ തീരുമാനത്തിന് , അവര്‍ക്ക് മുകളില്‍ പറഞ്ഞ ഫലങ്ങളൊന്നും കിട്ടിയിട്ടില്ല, വിവാഹമോചനമുണ്ടായില്ല, പീഡനങ്ങളുണ്ടായില്ല, കാരണം ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍ കൂടെനില്‍പ്പുണ്ട്.

 

 

പ്രസവത്തിന്റെ സാമൂഹികമാനങ്ങള്‍
ചുരുക്കത്തില്‍, പ്രസവം, കുട്ടിയുടെ ജനന പ്രക്രിയക്കും അമ്മ അനുഭവിക്കുന്ന പ്രസവമുറിയിലെ/ മേശയിലെ വേദനക്കുമപ്പുറം പലതുമാണ് . ഒരു കുഞ്ഞിനെ ജനിപ്പിച്ചതു കൊണ്ടു മാത്രമാകുന്നില്ല, അതിനെ വളര്‍ത്തി വലുതാക്കി ജീവിതത്തില്‍ വിജയിപ്പിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കുള്ളതാണ് (അവര്‍ ആത്മഹത്യ ചെയ്താല്‍ അതു കുടുംബത്തിലെ തകരാറാണ്) അവിടെ അഛനുമമ്മക്കും തുല്യമായ കടമകളും ചുമതലകളുമുണ്ട്. കേരളത്തിന്റെ സമൂഹ്യ പാരമ്പര്യത്തിന്റെ ചേരിയില്‍ അഛനമ്മമാര്‍ക്കു വലിയ കര്‍മ്മപ്രാധാന്യമില്ലാത്ത ഒരവസ്ഥയുണ്ട്. അച്ഛന്‍ ആരാണെന്നറിഞ്ഞുകൂടാത്ത അവസ്ഥകളും, അഥവ അച്ഛന്‍ മക്കളെ അംഗീകരിക്കാത്ത അവസ്ഥകളും ഉണ്ട്. പിന്നീട് അച്ഛന്‍ പൂമുഖത്തു ചാരുകസേരയില്‍ ഒതുങ്ങിക്കിടക്കുന്ന ഒരു അവസ്ഥയും ഉണ്ട്.

അവിടെ നിന്ന് ഇപ്പോള്‍ പുരുഷന്‍ കുടുംബ നായകനായിട്ട് അധികകാലമൊന്നുമായിട്ടില്ല.

അതുപോലെ, പ്രസവം അശുദ്ധമായ ഒരു കാര്യമായിരുന്നു മലയാള പാരമ്പര്യത്തില്‍. നല്ല കാര്യങ്ങളൊന്നും പ്രസവവീട്ടില്‍ നടത്തുകയോ വീട്ടുകാരണവ
രാ പ്രമാണികളോ അവിടെ നിന്നു തുള്ളി വെള്ളം കുടിക്കുകയോ ചെയ്യുമായിരുന്നില്ല. അച്ഛന്‍ കുട്ടിയെ കാണുകപോലും മാസങ്ങള്‍ കഴിഞ്ഞായിരിക്കും. മക്കളുടെ സ്വഭാവരൂപീകരണത്തില്‍ പ്രധാന സ്ഥാനം വഹിക്കേണ്ട അച്ഛന്, മക്കളുമായി വൈകാരികമായ യാതൊരടുപ്പവുമില്ലാത്ത അവസ്ഥയും നമ്മുടെ പാരമ്പര്യത്തിലുണ്ട്.

ഇപ്പോഴത്തെ അച്ഛന്മാര്‍ക്കതിനു താല്‍പര്യമുണ്ട്, പക്ഷെ ഭൂരിപക്ഷത്തിനും ഒരു ബ്ലോക്കാണ് ഉള്ളില്‍. എങ്ങനെ പ്രശ്നങ്ങളെ അഭിമുഖീകരിക്കണമെന്നും കൈകാര്യം ചെയ്യണമെന്നും വരുമ്പോള്‍ ആരെയാണ് ഒന്നു മാത്യകയാക്കുന്നത്. എന്നാലും അടിച്ചമര്‍ത്തുന്ന പാരമ്പര്യ മാര്‍ഗങ്ങള്‍ എളുപ്പായതിനാല്‍ അതാണ് പൊതുവെ അവലംബിക്കുന്നത്. മക്കളുടെ സ്വതന്ത്ര ബോധത്തെ അംഗീകരിക്കാന്‍ കഴിയാതെ അവര്‍ താന്തോന്നികളാണ് എന്നൊക്കെ പറഞ്ഞുകളയും.

 

 

പിതാവ് എന്ന പാഠം
എന്റെ ഇവിടത്തെ (സൌത്താഫ്രിക്കയില്‍), ഔദ്യോഗിക സ്ഥാനം ഫിസിക്കല്‍ സയന്‍സസിന്റെ (ഗ്രേഡ് 12 സ്കൂള്‍ തലത്തില്‍) ഹെഡ് ഒഫ് ഡിവിഷന്‍ എന്നതാണ്. കുട്ടികളെ ഫിസിക്സും കണക്കും, കെമിസ്ട്രിയും പഠിപ്പിക്കുന്നതു കൂടാതെ എട്ടില്‍ പരം അധ്യാപകരുടെ ക്ലാസ് റും അധ്യയന മാനേജ് മെന്റും സ്കൂള്‍ മാനേജ് മെന്റും ഒക്കെ എന്റെ ചുമതലകളാണ്. മനുഷ്യബന്ധങ്ങള്‍ വല്ലാതെ പരീക്ഷിക്കപ്പെടുന്ന ദുര്‍ഘടകരമായ അനുഭവങ്ങള്‍ ദിവസേന തരണം ചെയ്യേണ്ടതുണ്ട്.

പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, അഛനില്‍ നിന്നു ഞാന്‍ പഠിക്കാനിടയായ പല കാര്യങ്ങളും പ്രയോഗിച്ച് പരിഹരിച്ചിട്ടുണ്ട്. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിച്ചു എന്ന് അച്ഛന്‍ ഞങ്ങളോടു പറയുമായിരുന്നു. തിരക്കുള്ള ജീവിതത്തില്‍ അച്ഛന്‍ വിട്ടുപോയത് അമ്മയും. ഞങ്ങളുടെ അച്ഛന്‍ പൂമുഖത്തെ ചാരുകസേരയല്ലായിരുന്നു.

എന്നാല്‍, ഞങ്ങള്‍ അഛനെ ബഹുമാനിക്കാത്തവരാണ് എന്ന് വീട് സന്ദര്‍ശിച്ചിരുന്ന ചിലരൊക്കെ അന്ന് വിധിയെഴുതിയിട്ടുണ്ട്. ബഹുമാനത്തെക്കുറിച്ചുള്ള നമ്മുടെ ഒരേ അച്ചിലുള്ള കാഴ്ചപ്പാടിനെക്കുറിച്ച് ഞാന്‍ ഇവിടെയിരുന്നു പലപ്പോഴും ഓര്‍ക്കാറുണ്ട്.

 
 
 
 

31 thoughts on “മാറിയ പെണ്‍ജീവിതവും മാറാത്ത നമ്മുടെ മേല്‍മീശകളും

 1. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഷയില്‍ ഇങ്ങനെ എന്തൊക്കെയോ എഴുതിവച്ചിട്ട് എന്തു കാര്യം? പെണ്ണിന്റെ പ്രസവം ചിത്രീകരിക്കുക, പരസ്യമായി അന്യ പുരുഷനെ ചുമ്പിക്കുക എന്നിട്ട് അതൊക്കെ സ്ത്രീ ശാക്തീകരണമാണെന്ന് പറഞ്ഞ് നടക്കുക. സ്ത്രീകള്‍ സ്വ ശരീരവും മനസ്സും എപ്പോളും ശുദ്ധമായി വെക്കണം. അന്യ പുരുഷനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഉള്ളതല്ല അവളുടെ ശരീരം. അതിനി ഏതു 25 ആം നൂറ്റാണ്ടായാലും ശരി. ഇതുപോലെ കുറേ എഴുതിക്കൂട്ടിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല.

  • നല്ല ലേഖനം..
   @ശബി
   ഇത്ര ലളിതമായ ഈ ലേഖനം വായിച്ചിട്ട് മനസ്സിലാവാത്ത ഭാഷയാണെന്ന് പറയുന്നത് അല്പതരമാണ്…പിന്നെ താങ്കളെ പോലുള്ളവര്‍ക്ക് വേണ്ടതൊന്നും ഒരുപക്ഷെ ഈ കുറിപ്പില്‍ നിന്നും കിട്ടില്ല…

  • ‘ഇതുപോലെ കുറേ എഴുതിക്കൂട്ടിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല.’

   കാര്യമുള്ളവരാരെങ്കിലുമുണ്ടെങ്കിൽ അവർക്കു പ്രയോജനപ്പെടട്ടെ

  • താങ്കള്‍ക്ക് വായിച്ചിട്ട് ഒന്നും മനസിലായില്ല എന്ന് ചുരുക്കം!
   എങ്കിലും കോതപ്പാട്ടിന് കുറവും ഇല്ല !

 2. Oru nalle article annu…. Vekthy swathenthriyathekurichulla oru nalla kazhchapadu rupikarikan sahayikunna onnanu…… Pakshe enikoru samsheyam athirukadenna swathiriya bhodam oru samuhathe muzhuvan arjekathileku nayikillennanu?. Pashe athorupakshe mathachinthalalall rupikaricapetta manesukalude doubt avamennu anumanichalum…. Charithram athannukanichu tharunnathu…. Ennal matha,jathiya chinthalkupariyayi chinthikunna oru samuham nillavill varendathundu… Oru kudubathill athinte munottupokalinnu…randuperum,kuttikalum paresparam vittuvizchakell cheyindathundu… Mell parenjathupole oralude swathethryam,mattoralude mukinte thumpill avasanikandathundu…..athikamenna…… Swathethriya bhodavum preshnamannu…… Ennal….jathiya,matha,chinthallilln ninum,mattu mamullukalill ninum namude swathenthriya chintha swthanthrem akkapedendathundu ennulathum…sathyamanu….

 3. @ shabi
  താങ്കളെ പോലുള്ള പുരുഷന്മാരെ വിവാഹം കഴിക്കേണ്ടി വരിക എന്നതാണ് സ്ത്രീകള്‍ക്ക് ഏറ്റവും അപമാനകരമായ കാര്യം ,അതേതു നൂറ്റാണ്ടില്‍ ആയാലും.

 4. @ shaby
  അതെന്താ സ്ത്രീകള്‍ക്കു മാത്രം മതിയോ ഈ പരിശുദ്ധിയും വൃത്തിയും.
  പുരുഷന്‍മാര്‍ക്കിതൊന്നും പാടില്ലേ.

  • സ്ത്രീക്ക് ഇത്, പുരുഷന് ഇങ്ങനെ എന്നു വേർതിരിഞ്ഞു ഫംക്ഷൻ ചെയ്യണമെന്നത് നമ്മുടെ നാട്ടിലെ ശാഠ്യമാണ്:)

    • I refer you to priya’s remarks on Shaby’s comment; means it is a contextual comment. There she was asking should only women need to have the purity and the sanctity. I supported her question with my answer.

     Now, your question about south africa does not deserve any answer because you are personalizing the situation? Why South Africa, because I live here, has I live here got any relevance to the post and the matter raised in it?

     • there u are, i am not personalizing anything.you mentioned about south africa in you post.you can freely share your experience over here.but now i got the picture.We can write nice but can’t change ,right?don’t crucify @shaby becoz it’s a free world people.why are u act like so “Mallus”?

 5. കാണുന്ന പിടകളെയെല്ലാം കൂട്ടിലിട്ടു പിടിക്കാന്‍ പണ്ടേതോ പൂവന്‍മാര്‍ ഉണ്ടാക്കിയെടുത്ത പഴഞ്ചന്‍ തിയറിയല്ലേ, ആശാനേ ഇതൊക്കെ.
  പെണ്ണുങ്ങളുടെ ശുദ്ധി കാക്കാന്‍ കച്ചകെട്ടുംമുമ്പ് സ്വന്തം കാര്യമൊക്കെ ഭദ്രമാക്കുന്നതാവും നല്ലത്.

 6. നല്ല കുറിപ്പ്
  കാര്യങ്ങള്‍ വേണ്ടത്ര വ്യക്തതയോടെ ഫലിപ്പിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പറഞ്ഞ കാര്യങ്ങള്‍ ഏറെ പ്രസക്തമാണ്.

 7. അഭിനന്ദനങ്ങള്‍, പ്രസന്ന.
  ആഴത്തില്‍, വിശകലാത്മകമായി എഴുതിയിരിക്കുന്നു.

 8. കാടടുച്ചുള്ള വെടികള്‍ക്കിടയില്‍ കാമ്പുള്ള ഇത്തരം വിശകലനങ്ങള്‍ ആശ്വാസകരമാണ്. ഉപരിപ്ളവമായി പറഞ്ഞു പോവാന്‍ എളുപ്പമാണ്. ആഴങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അതിന് എളുപ്പ ഭാഷ മതിയാവില്ല. ആ പ്രതിസന്ധിയെ മറികടക്കുന്നുണ്ട് ഈ രചന.

 9. Nice one.but when this progressive ideas hit on themselves most of the keralites never seems so progressive.That means most of them concealing their original views.In a meeting ,When i says that our community is a male centered one, most of the MCP’s looked at me like a rebel and interestingly most of the ladies keep silent.Why? i am confused.

 10. prasavam ororutharudeyum soukaryamaya karyamayanu. enikkum thonnunnathu nammude vedana mattoral pakarthunnathinodu enikku yojippilla. alari vilikkan thonnumbol thanne adakki vechu anubavikkunnathanu prasava vedana. karanam urakke karanchal alukal kaliyakkiyalo enna nanakkedu. pinne manushyathamillatha reethiyil perumarunna chila sistermar. avarude kali thamashakal. thinidayil kidannanu oru pennu jeevithathile ettavum valiya vedana anubavikkunnathu. athum vittu kasakkunnathinodu yojippilla pinne ororutharude eshttam enne parayan kazhiyu…..njan eppolum orkkunnu. nursemarude samsaram sahikkan kazhiyathe vedanichu kidakkumbol oru mid wifinte kaikal pidichanu njan prasavichathu. avarkku ente ammayude mukham ayirunnu

  • ഒരു മിഡ്വൈഫിന്റെ കരുണകൊണ്ട് കിട്ടിയ ആ സഹായം. അതു തിറ്ചയായും അംഗീകരിക്കേണ്ടതാണ്. പക്ഷെ അതവരുടെ നല്ല മനസു കോണ്ട് എന്നു വരുന്നു. എന്നാൽ ഒരു ഹോസ്പിറ്റൽ ഒരു സ്ത്രീക്ക് നേഴ്സുമാരുടെ നന്മ തിന്മകൾക്കനുസരിച്ച് സഹായം കിട്ടിയാൽ പോരാ, പകരം അവർ സേവനത്തിന്റെ മര്യാദച്ചട്ടങ്ങൾ അനുസരിച്ചാണ് പെരുമാരേണ്ടത്. പക്ഷെ അങ്ങനെയൊന്നുണ്ടോ കേരളത്തിൽ, പേപ്പറിൽ എവിടെയെങ്കിലും എഴുതി വച്ചതുകോണ്ടായില്ല,

 11. pinne parayan vittupoya oru karyamundu swetha avarude prasavam shoot cheyyan sammathichathinu avare egane adhikshepikkenda oru karyavumilla prasavam oru vruthikedo lokathu nadakkatha karyamo alla athu ororutharudeyum eshttamanu thalparyamanu athil kshubitharayittu karyamilla.

 12. വളരെ നല്ല ലേഖനം. കട്ടിയായ ഭാഷ ഉപയോഗിച്ച് എന്ന് പറയുന്നത് ശരിയല്ല. പറയാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യം, എതിര്‍ക്കപ്പെടും എന്ന് ഉറപ്പുള്ള കാര്യം, ഇങ്ങനെയേ പറഞ്ഞു പ്രതിഫലിപ്പിക്കാന്‍ ആകൂ..സ്ത്രീകള്‍ പോലും അവര്‍ അറിയാതെ തന്നെ ബയാസ്ട് ആയ ഒരു ഒരു ജീവിത രീതി നില നില്‍ക്കുന്നേടത്തു ഈ ലേഖികയെ കല്ലെറിഞ്ഞു കൊല്ലാന്‍ ഇടയാക്കല്ലേ എന്നാണു പ്രാര്‍ത്ഥന. പൊതു ജീവിതത്തിലെ സ്വാതന്ത്ര്യത്തെ കുറിച്ച നിലവിലെ സങ്കല്‍പ്പത്തെ കുറിച്ചു മാത്രമേ അവര്‍ക്ക് പറയാന്‍ പറ്റിയുള്ളൂ. ഇതിലേറെ പറയാന്‍ ഈ ലേഖികക്ക് ഉണ്ട് എന്ന് വാക്കുകളില്‍ നിന്നും മനസ്സിലാവുന്നുണ്ട്..പക്ഷെ അവര്‍ക്കും കാണുമല്ലോ ഭര്‍ത്താവും മക്കളും കുടുംബവും , അത് കൊണ്ട് മിണ്ടാതിരിക്കുകയാവാം. പല തരത്തിലുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ നാട്ടില്‍ നടക്കുന്നു എന്നതാണ് വാസ്തവം. സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്തത്ര ഉയരത്തില്‍ ആണത് നടക്കുന്നത്. സ്ത്രീകളുടെ ചില സങ്കല്‍പ്പങ്ങളില്‍ ഉണ്ടായ മാറ്റത്തെ കുറിച്ച് ചെറുതായി ഒന്ന് പഠിച്ചപ്പോള്‍ മനസ്സിലായി, എനിക്കൊരിക്കലും ഇത് ലോകത്തോട്‌ വിളിച്ചു പറയാനുള്ള ധൈര്യമില്ല എന്ന്. അവിടെ വെച്ചു നിറുത്തി പോന്ന ഒരാളാണ് ഞാന്‍.

 13. @bennichan .that’s it.all these plays are for fame and money
  and one more thing actually who the heck is this swetha menon?
  anybody know her for sure?
  i think her debut film is anaswaram with mammootty and she just gone from the news.then she is in the news again with the controversial ad of kamasutra condom.and then some item dancer in bollywood movies.now she is the role model for all feminist keralite girls.come on girls give me a break.this is what you got after all?don’t get fooled we indians have a rich culture enlightened by so many great womens.So don’t get fooled by western ideas and culture.Know your nation and Be proud to be an indian.

 14. ഒരു ചൊല്ലുണ്ട് .” കുണ്ട് കാണാത്തവന്‍ കുണ്ട് കണ്ടപ്പോ കണ്ട കുണ്ടൊക്കെ വൈകുണ്ഡം ” എന്ന്. പ്രസവിയ്ക്കുക ഒരു സ്ത്രീയുടെ അവകാശമാണ്.എവിടെ പ്രസവിയ്ക്കണം എന്നതും അവരുടെ തീരുമാനം.അതിന്റെ മോട്ടോ ആണ് പ്രധാനം.

  അഭിനയം എന്നത് തന്നെ ശരീര പ്രാധാന്യമുള്ള ഒരു മേഘലയാണ്‌.എന്നാല്‍ അത് ശരീരത്തിന്റെ വിപണനം മാത്രമല്ല. സ്ത്രീ സമത്വം എന്നത്, സില്‍ക്ക് സ്മിത=സീമ ബിശ്വാസ് എന്നതല്ല.സ്ത്രീ ശരീരത്തെ ഉപയോഗപ്പെടുത്തുന്ന പുരുഷനോളം തന്നെ മോശമാണ് സ്ത്രീ ശരീരത്തെ വിപണനം ചെയ്യുന്ന സ്ത്രീകളും.ശരീരം ഒരു പരിമിതിയല്ല എന്നാ രീതിയില്‍ അഭിനയത്തെ കാണുന്ന മികച്ച ഒരു കലാകാരി ഒന്നുമല്ല ശ്വേത. നന്ദിത ദാസോ, ശബാന അസ്മിയോ ഒന്നുമല്ലല്ലോ ശ്വേതയല്ലേ? അമ്മയവുന്നതിന്റെ മഹത്വം ആദിവാസി സ്ത്രീ കാണിച്ചാല്‍ അത് കാണാന്‍ എത്ര പേര് പോവും ?. കാശ് എന്നി വാങ്ങിച്ചിട്ട് പ്രസവം ചിത്രീകരിച്ചോ എന്ന് പറയുന്നത് സ്ത്രീ പക്ഷ വാദം ഒന്നുമല്ല. കാശെണ്ണി വാങ്ങി കൂടെ കിടന്നോ എന്ന് പറയും പോലെ തന്നെയാണ് അത്.

  ചര്‍ച്ച ചെയ്യുന്നവര്‍ക്കാണ് സത്യത്തില്‍ വട്ട് .

Leave a Reply

Your email address will not be published. Required fields are marked *