ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു

കൂടംകുളം ആണവ നിലയം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഇടിന്തക്കരയില്‍ 11 ദിവസമായി നടന്നു വരുന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. നിലയം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മന്ത്രിസഭ പ്രമേയം പാസ്സാക്കുമെന്ന ഉറപ്പിലാണ് സത്യാഗ്രഹം അവസാനിപ്പിക്കുന്നതെന്ന് ആണവോര്‍ജത്തിനെതിരായ ജനകീയ പ്രസ്ഥാനത്തിന്റെ (പി.എം.എ.പി) കണ്‍വീനര്‍ ഉദയകുമാര്‍ അറിയിച്ചു.

കൂടംകുളം ആണവ നിലയം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഇടിന്തക്കരയില്‍ 11 ദിവസമായി നടന്നു വരുന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. നിലയം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മന്ത്രിസഭ പ്രമേയം പാസ്സാക്കുമെന്ന ഉറപ്പിലാണ് സത്യാഗ്രഹം അവസാനിപ്പിക്കുന്നതെന്ന് ആണവോര്‍ജത്തിനെതിരായ ജനകീയ പ്രസ്ഥാനത്തിന്റെ (പി.എം.എ.പി) കണ്‍വീനര്‍ ഉദയകുമാര്‍ അറിയിച്ചു. സമര വേദിയിലേക്ക് ഹ്രസ്വസന്ദര്‍ശനം നടത്തിയ ജയലളിത സമര പ്രതിനിധികളുമായി ഇന്ന് കാലത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ മുഖ്യമന്ത്രി നടത്തിയ അഭ്യര്‍ഥന മാനിച്ചാണ് സത്യാഗ്രഹം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാളെ ചേരുന്ന കാബിനറ്റ് യോഗം ഇക്കാര്യത്തില്‍ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന്് പ്രധാനമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചെങ്കിലും സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം നടത്തുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി എത്തിയ കേന്ദ്രമന്ത്രി വി. നാരായണ സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജയലളിത സമരക്കാരെ കണ്ടത്. നിലയം അടച്ചുപൂട്ടണമെന്ന ആവശ്യത്തില്‍ ഉടന്‍ നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കടുത്ത ഭാഷയില്‍ കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി പ്രതിനിധിയെ അയച്ചത്.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം ജയലളിതയെ അറിയിച്ചതായി നാരായണ സ്വാമി അറിയിച്ചു. പ്രധാനമന്ത്രിയെ അറിയിക്കാന്‍ മുഖ്യമന്ത്രി സന്ദേശം കൈമാറിയതായും അദ്ദേഹം പറഞ്ഞു.

3 thoughts on “ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു

 1. കൂടംകുളം സമരം വിജയിക്കട്ടെ…

  പ്രകൃതിക്കും മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഭീഷണിയായ എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടുക.

 2. മേധാ പട്കര്‍ എത്തിയോ? എന്നാല്‍ പിന്നെ ഈ സമരത്തിന്റെ സഞ്ചയനത്തിയതി നിശ്ചയിക്കാന്‍ സമയമായി
  മുന്നനുഭവങ്ങളീന്ന് പറയുവാ
  സിംഗൂര്‍ കുടിഒഴിപ്പീരിലും മൂന്നാര്‍ കയ്യേറ്റത്തിലും വലിയ ദ്രോഹം ടാറ്റാ മുന്നേ ചെയ്തത് ബോംബേല് ഒരു സോഷ്യല്‍ സ്റ്റഡീസ് ഇന്‍സ്ടിട്യൂട്ട് തൊടങ്ങി ഇതു പോലെ കുറെപ്പേരെ വിരിയിച്ചിറക്കിയതാണ്
  മേധ ടീച്ചറുടെ അടുത്ത് ട്യുഷന് പോണ ചെലരിപ്പോ കേരളത്തിലും വിജയകരമായി സമരം പൊളി കൊട്ടേഷന്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട് ട്ടോ
  ചെങ്ങറ, പ്ലാച്ചിമട, സ്മാര്‍ട്സിറ്റി, മൂലമ്പിള്ളി……….. രക്ഷക വേഷം കെട്ടിയ രക്ഷസുകള്‍ പൊളിച്ച സമരങ്ങളുടെ ലിസ്റ്റിന് നീളം വെക്കുമ്പോളും നമ്മളിവരെയൊക്കെ കണ്ട് കോരിത്തരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *