അരുത്, നാം ശത്രുക്കളല്ല

അണക്കെട്ടുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കപ്പെടെണ്ടത് തന്നെയാണ്. അതുപക്ഷെ ഇങ്ങനെയല്ല. രമ്യവും ശാശ്വതവും യുക്തിഭദ്രവുമായി പരിഹരിക്കേണ്ട പ്രശ്നത്തെ വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും പകയുടെ തലത്തിലേക്ക് വളര്‍ത്തരുത്. ‘തമിഴനെ കണ്ടാല്‍ പച്ചക്ക് തീകൊളുത്തണം’ എന്ന മട്ടില്‍ മലയാളിയും മലയാളിയുടെ ശവമടക്ക് നടത്തണമെന്ന് തമിഴ്നാട്ടുകാരും പറയുന്ന വിധത്തില്‍ കപട ദേശീയതയുടെ ആഘോഷമായി ഈ ഇഷ്യൂ വളര്‍ത്തുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല- പി.ബി അനൂപ് എഴുതുന്നു

അര്‍ദ്ധരാത്രി.
കൂരാകൂരിട്ട്..
ചുറ്റും നിശബ്ദത…

ഇടപെടുന്നതില്‍ ക്ഷമിക്കണം. പി.വി തമ്പിയുടെയോ ഏറ്റുമാനൂര്‍ ശിവകുമാറിന്റെയോ ഹൊറര്‍ നോവലിനെപ്പറ്റിയല്ല. കഴിഞ്ഞ ദിവസം ഉറക്കം കളഞ്ഞ ഒരു ഫോണ്‍കോളിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പേരറിയാത്ത ഒരു മലയാളി സുഹൃത്തിന്റെയായിരുന്നു കോള്‍. പേര് പറയാന്‍ നില്‍ക്കാതെ ‘നേരെയങ്ങ് മാറ്ററിലേക്ക് വരികയായിരുന്നു.’

“നിങ്ങളാണല്ലേ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള സുബ്രഹ്മണ്യ സ്വാമീടെ വാര്‍ത്ത കൊടുത്തത്. ഐ.ഐ.ടി റിപ്പോര്‍ട്ട് വ്യജമാണെങ്കില്‍ ആ സ്വാമീടെ തന്തയും വ്യാജമാണ്. നിങ്ങളൊക്കെ അങ്ങ് ചെന്നൈയിലല്ലേ ഇരിക്കുന്നത് മുല്ലപ്പെരിയാര്‍ പൊട്ടിയാലും കുഴപ്പമില്ലല്ലോ.ഇത് എന്റെയൊക്കെ ജീവിത പ്രശ്നാ . ഒരു തമിഴനെ കിട്ട്യാല്ണ്ടല്ലോ തല്ലിക്കൊല്ലും” രണ്‍ജിപണിക്കരുടെ തിരക്കഥയില്‍ ഷാജികൈലാസൊരുക്കിയ ചിത്രത്തിലെ തീപാറുന്ന ഡയലോഗ് പോലെ പ്രാസമൊപ്പിച്ച് നാല് കാച്ച്.

മറുപടി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ നമ്മുടെ ‘ഭരത് ചന്ദ്രന്‍’ ( പേരറിയാത്തതുകൊണ്ടും പ്രാസമൊപ്പിച്ച് തെറി പറഞ്ഞതുകൊണ്ടും അങ്ങിനെ വിളിക്കാം) ഫോണ്‍വെച്ചു.” ഡാം പൊട്ടിയാലും ഇല്ലെങ്കിലും ഇവനെയൊക്കെ ന്യായീകരിക്കുന്ന നിന്റെ കരണം പൊട്ടും അതൊറപ്പാ” ഫോണ്‍വെയ്ക്കും മുന്‍പ് ഒരു ജാഗ്രതാ നിര്‍ദേശവും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ശരിവെക്കും വിധത്തില്‍ റൂര്‍ക്കി ഐ.ഐ.റ്റി പഠന റിപ്പോര്‍ട്ട് നല്‍കിയെന്ന കേരളത്തിന്റെ വാദം വ്യാജമാണെന്ന് ജനതാപ്പാര്‍ട്ടി അധ്യക്ഷന്‍ സ്വാമി പറഞ്ഞെന്ന വാര്‍ത്തയാണ് നമ്മുടെ ഭരത് ചന്ദ്രനെ ‘ഷിറ്റാന്‍’ പ്രേരിപ്പിച്ചത്.

തമിഴ് വിരുദ്ധ തരംഗം
കഴിഞ്ഞ കുറച്ച് നാളുകളായി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തില്‍ അണപൊട്ടിയൊഴുകുന്ന ‘ തമിഴ് വിരുദ്ധ’ വികാരത്തിന്റെ അലയൊലിയാണ് ആ ഫോണ്‍കോള്‍. സൈബര്‍ ലോകത്ത് അഭിരമിച്ചിരുന്ന ‘ഭൂ’ലോക മലയാളികള്‍ മറ്റൊരു മുല്ലപ്പൂ വിപ്ലവത്തിനായി സംഘടിച്ചു. വയനാട്ടിലെ കര്‍ഷക ആത്മഹത്യയും വിലക്കയറ്റവും ചെറുകിടകച്ചവട രംഗത്തെ കുത്തകവത്കരണവും കണ്ടില്ലെന്നുനടിച്ച് മുല്ലപ്പെരിയാറിനെ ചൊല്ലി കരുണാനിധിയും, ജയലളിതയെയും പിന്നെ പേരറിയാവുന്ന ‘അണ്ണാച്ചി’ നേതാക്കളെയും തെറിവിളിച്ചു. ജെ.പി ദത്തയുടെയും മേജര്‍ രവിയുടെയും പട്ടാള മസാല സിനിമകളിലെ പാകിസ്ഥാനെപ്പോലെ തമിഴ്നാടിനെ വെറുത്തു. എല്ലാത്തിനും ഫെയ്സ്ബുക്കുടമ മാര്‍ക്ക് സുകെര്‍ബെര്‍ഗ് കൊച്ചേട്ടന് സ്തുതി!

ഫേസ്ബുക്കില്‍ തമിഴനെതിരായ് വന്ന പതിനെട്ടടവുകളില്‍ ചിലതിങ്ങനെ:
1. ‘ശബരിമലയില്‍ വരുന്ന പാണ്ടി അയ്യപ്പ ഭക്തര്‍ക്ക് ഡാം 999 സിനിമയുടെ ഡിവിഡി കൊടുക്കുക’ ( തമിഴരെ ശബരിമലയില്‍ കയറ്റില്ല എന്ന് പറയാഞ്ഞത് ഭാഗ്യം! അല്ലെങ്കില്‍ ശമ്പളം കൊടുക്കാന്‍ കേരളസര്‍ക്കാര്‍ വലഞ്ഞേനെ. അല്ലെങ്കിലും പ്രതിഷേധിക്കുമ്പോഴും പ്രായോഗികത നോക്കുന്നവരാണല്ലോ നമ്മള്‍!) ‘
2. തമിഴ് സിനിമകള്‍ നിരോധിക്കുക’ ( നമ്മള്‍ വേണം എന്ന് വിചാരിച്ചാലും നമ്മുടെ തിയറ്റര്‍ ഉടമകള്‍ സമ്മതിക്കില്ല. കാര്യം നമുക്ക് കുറേ സൂപ്പര്‍ സ്റാറുകള്‍ ഉണ്ടെങ്കിലും തീിയറ്റര്‍ ഉടമകള്‍ക്ക് പത്ത് പുത്തന്‍ കിട്ടണേല്‍ പാണ്ടിപ്പടം തന്നെ ഓടണം! )

3. തമിഴനുണ്ടാക്കുന്ന പച്ചക്കറി ഒരു കാരണവശാലും വായിലേക്ക് കൊണ്ടുപോവാതിരിക്കുക. അവരുടെ വിപണി തകര്‍ക്കുക. ( തമിഴ്നാട്ടില്‍നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കള്‍ ബഹിഷ്കരിച്ചാല്‍, പിന്നെ അണ പൊട്ടുന്നത് കാത്തുനില്‍ക്കേണ്ടി വരില്ല. പട്ടിണി കിടന്നു ചാവും!

അങ്ങിനെ നീളുന്നു തമിഴ്നാടിനെതിരായ പടപ്പുറപ്പാടുകള്‍.
ഇത്രയും പറയുമ്പോള്‍ ഞാന്‍ തമിഴ് വാഴ്ത്ത് പറയാന്‍ തുടങ്ങുകയാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. അണക്കെട്ടു സുരക്ഷയുടെ പേരു പറഞ്ഞ് സൈബര്‍ ഇടങ്ങളില്‍ കൊഴുക്കുന്ന ചര്‍ച്ചയും അതിലെ അസംബന്ധവും ചൂണ്ടിക്കാട്ടുക മാത്രമാണ്. അണക്കെട്ടുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കപ്പെടെണ്ടത് തന്നെയാണ്. അതുപക്ഷെ ഇങ്ങനെയല്ല. രമ്യവും ശാശ്വതവും യുക്തിഭദ്രവുമായി പരിഹരിക്കേണ്ട പ്രശ്നത്തെ വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും പകയുടെ തലത്തിലേക്ക് വളര്‍ത്തരുത്. ‘തമിഴനെ കണ്ടാല്‍ പച്ചക്ക് തീകൊളുത്തണം’ എന്ന മട്ടില്‍ മലയാളിയും മലയാളിയുടെ ശവമടക്ക് നടത്തണമെന്ന് തമിഴ്നാട്ടുകാരും പറയുന്ന വിധത്തില്‍ കപട ദേശീയതയുടെ ആഘോഷമായി ഈ ഇഷ്യൂ വളര്‍ത്തുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.

സുബ്രഹ്മണ്യ സ്വാമീ

കുളം കലക്കലും മീന്‍പിടിക്കലും
കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയാണ്. ദ്രാവിഡ വൈകാരികതയില്‍ തമിഴ് രാഷ്ട്രീയം കെട്ടിപ്പൊക്കിയതാണ് തമിഴക രാഷ്ട്രീയം. എന്നാല്‍, കേരളത്തിന്റെ രാഷ്ട്രീയം അതല്ല. വംശ, ദേശീയതാ വാദമല്ല, പച്ച രാഷ്ട്രീയമാണ് നമ്മുടെ വഴി. ഈ പതിവുതെറ്റിച്ചാണ് അന്ധമായ ദേശീയതാ വാദമുയര്‍ത്തുന്ന ഒരു സിനിമ കേരളത്തില്‍നിന്ന് പുറത്തിറങ്ങിയത്. ഡാം 999 എന്ന ഒരു ത്രീ ഡി സിനിമ അവരാഗ്രഹിച്ച പോലെ തന്നെ വിവാദമായി. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പും, തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുമുള്‍പ്പെടെ ജനവിധികളില്‍ നിലംതൊടാതെ എട്ടുനിലയില്‍ പൊട്ടിയ ദ്രാവിഡപാര്‍ട്ടികള്‍ മാത്രമാണ് ആ സിനിമയെ എതിര്‍ത്തത്. നേതാക്കള്‍പോലും പാര്‍ട്ടികളെ മറക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്കു രക്ഷപ്പെടാന്‍ കിട്ടിയ അവസാനത്തെ കാച്ചിത്തുരുമ്പായിരുന്നു ഈ ‘മല്ലു ഹോളീവുഡ് മൂവി’. തമിഴ് വികാരം ഇളക്കി വിട്ട് ജനങ്ങളെ തെരുവിലിറക്കാനുള്ള വെള്ളിത്തിര രാഷ്ട്രീയത്തിന്റെ ഈ അപകടം മണത്തറിഞ്ഞാണ് മുഖ്യമന്ത്രി ജയലളിത ചിത്രത്തിന്റെ റിലീസിംഗ് തടഞ്ഞത്.

സാധാരണ തമിഴന്‍ ഇതൊന്നും ശ്രദ്ധിച്ചതേയില്ല എന്നതാണ് വാസ്തവം. ഇന്നലെ രാത്രി ഈ ചിത്രം കണ്ട് തലതല്ലി മരിക്കാന്‍ തോന്നിയ നാട്ടിലെ എന്റെ സുഹൃത്ത് ഈ ചിത്രം കേരളത്തിലും നിരോധിക്കണം എന്ന് പറഞ്ഞത് പാഠഭേദം!

കഴിഞ്ഞ നിയമ സഭാതെരഞ്ഞെടുപ്പില്‍ മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയത് കരുണാനിധിയാണ്. പാറയില്‍ ചിരട്ട ഉരയ്ക്കുംപോലുള്ള തന്റെ ശബ്ദത്തില്‍ കലൈഞ്ജര്‍ ഇതും പറഞ്ഞ് മുരടനക്കാന്‍ തുടങ്ങിയിട്ടും ആളുകള്‍ക്ക് കിലുക്കത്തിലെ ഇന്നസന്റിന്റെ ‘ ഇതെത്ര കേട്ടതാ’ എന്ന ഭാവമായിരുന്നു.
“ആരുടേയും ജീവന് ഞങ്ങള്‍ ഭീഷണിയല്ല… പക്ഷെ ഞങ്ങള്‍ക്ക് വെള്ളം വേണം” എന്നാണ് തമിഴ്നാട്ടിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും പറയുന്നത്. ( തീര്‍ച്ചയായും അങ്ങനെയല്ലാതെ കുരക്കുന്നവരുണ്ടിവിടെ. പക്ഷേ, പേടിക്കേണ്ട അവ കടിയ്ക്കില്ല)! പ്രശ്ന പരിഹാരത്തിന്റെ വാതില്‍ ഇപ്പോളും തുറന്നുതന്നെയാണ് കിടക്കുന്നത് എന്ന് വ്യക്തം. പിന്നെയീ അങ്കക്കലിയെന്തിന് ?

കരുണാകരനും എം.ജി.ആറും
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട രസകരവും കൌതുകകരവുമായ അനേകം വാമൊഴി വഴക്കങ്ങളും, അണിയറക്കഥകളും രേഖാ ചരിത്രങ്ങളും തമിഴകത്തുണ്ട്. സുബ്രഹ്മണ്യം സ്വാമിയുടെ ഭാഷയില്‍ അതിലൊന്ന് ഇങ്ങനെയാണ്.

തുറന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇടുക്കി ഡാമില്‍ കണക്കുകൂട്ടിയിരുന്ന ജലനിരപ്പ് എത്തിയില്ല . വര്‍ഷത്തില്‍ രണ്ട് തവണ ജലനിരപ്പ് പരമാവധി എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഈ വിഷയത്തില്‍ ഒരു യോഗം ചേര്‍ന്നു. ആ യോഗത്തില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ പരമേശ്വരന്‍ നായര്‍ പറഞ്ഞ ഒരു തമാശയാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം വഴിവെച്ചത്. ‘മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറച്ചാല്‍ ആ വെള്ളമൊഴുകി ഇടുക്കി ഡാമിലെത്തും!’-ഇതായിരുന്നു നായരുടെ കമന്റ്. ലീഡര്‍ അതിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. കരുണാകരന്‍ ഇതിനായി അണക്കെട്ടിന്റെ സുരക്ഷയെ ചൊല്ലി ഒരു കൃത്രിമ ഭയം ഉണ്ടാക്കിയെടുത്തു എന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നു.

‘അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ഇതിനായി ജലനിരപ്പ് താഴ്ത്തണമെന്നും അതുകഴിഞ്ഞാല്‍ ജലനിരപ്പുയര്‍ത്താന്‍ തയ്യാറാണെന്നും കരുണാകരന്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആറിനോട് അഭ്യര്‍ഥിച്ചു. കാര്യം തമിഴകത്തെ ‘മക്കള്‍ തിലകമാണെങ്കിലും’ താന്‍ ശരിക്കും പാലക്കാടന്‍ മരുതൂര്‍ ഗോപാല രാമചന്ദ്രന്‍ മേനോനല്ലേ എന്ന് ചിന്തിച്ച എം.ജി.ആര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് യെസ്സു മൂളി. കൂട്ടിന് അന്നത്തെ തമിഴ്നാട് ചീഫ് സെക്രട്ടറിയും മലയാളിയുമായ ടി.വി ആന്റണിയും. തമിഴ്നാട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ജലനിരപ്പുയര്‍ത്താമെന്ന വാഗ്ദാനം കേരളം പാലിച്ചില്ല’^സ്വാമി പറയുന്നു.

അന്ന്, തേനി, മധുര, രാമനാഥപുരം, ശിവഗംഗ എന്നീ കര്‍ഷക ജില്ലകള്‍ വെള്ളമില്ലാതെ വലഞ്ഞു. ഇരുപൂ കൃഷികള്‍ ഒരുപൂ കൃഷികളായി. തമിഴ് നാട് സര്‍ക്കാരിന്റെ കണക്കു പ്രകാരം എട്ടുവര്‍ഷക്കാലയളവിലെ നഷ്ടം 40,000 കോടി രൂപ. കാര്‍ഷിക മേഖലയിലെ കോടികളുടെ നഷ്ട കണക്ക് പിന്നെയും നീണ്ടുകിടക്കുന്നു. അവിടത്തെ കര്‍ഷകര്‍ എം.ജി.ആറിന്റെയും കേരളത്തിന്റെയും മുഖത്തുനോക്കി സിനിമയില്‍ വിവേക് പറയുന്നതിനേക്കാള്‍ ദയനീയമായി പറഞ്ഞു, ‘എന്ന കൊടുമ സാര്‍!’

അപ്പോഴാണ് തമിഴ്നാട്ടിലെ ‘ വക്കാലത്ത് നാരായണന്‍ കുട്ടി’ സുബ്രഹ്മണ്യസ്വാമി കേരളത്തിനെതിരെ കോടതിയെ സമീപിക്കുന്നത്. ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് സുപ്രീം കോടതി വിധിച്ചു. സാക്ഷാല്‍ കലൈഞ്ജര്‍ തമിഴകം വാഴുന്ന കാലമാണ്. തമിഴ്നാടിന് അനുകൂല വിധി ലഭിച്ചിട്ടും നടപ്പാക്കാന്‍ കരുണാനിധി തയ്യാറായില്ല. അതിന് കാരണം കരുണാനിധിയുടെയും ഡി.എം.കെയുടെയും ബ്രാഹ്മണ വിരോധമാണെന്നാണ് തമിഴകത്തെ അടക്കം പറച്ചില്‍. ” ‘അന്ത പാപ്പാവുക്ക് എല്ലാ ക്രെഡിറ്റും പോകക്കൂടാത്” എന്ന് കരുണാനിധി അന്ന് പാര്‍ട്ടി യോഗത്തില്‍ പറഞ്ഞതായാണ് അരമന രഹസ്യമായ അങ്ങാടിപ്പാട്ട്. പിന്നീട് തമിഴ് നാടിന് ഒരുതുള്ളി വെള്ളം പോലും നഷ്ടമാകാന്‍ അനുവദിക്കില്ലെന്ന് ജയലളിത വ്യകതമാക്കിയതോടെയാണ് കരുണാനിധി ഇതിന്റെ രാഷ്ട്രീയ സാധ്യതകള്‍ മനസ്സിലാക്കിയത്.

എം.ജി.ആര്‍.

എങ്കള്‍ക്ക്‌ തണ്ണി കെടയ്ക്കണം സാര്‍

‘എന്ന മുല്ലൈപെരിയാര്‍ സാര്‍, എങ്കള്‍ക്ക് തണ്ണി കെടയ്ക്കണം. അത് മട്ടും താന്‍. എങ്കള്‍ക്ക് വ്യവസായം ( കൃഷി ) താന്‍ മുഖ്യം’ ^
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ’ സഖാവ് ജോണി വെള്ളിക്കാലയെപ്പോലെ ‘നീ ഞങ്ങടെ മുല്ലപ്പെരിയാര്‍ അണക്കെട്ടീന്നു വെള്ളം മോഷ്ടിക്കൂലെടാ’ എന്ന് ചോദിക്കുമ്പോള്‍ ഓഫീസിനടുത്ത് ചായക്കടനടത്തുന്ന തേനിക്കാരനായ അറുമുഖം പറയുന്ന മറുപടിയാണിത്.
കൃഷിക്ക് വെള്ളം വേണം. അതിനപ്പുറമുള്ള രാഷ്ട്രീയമൊന്നും സാധാരണ തമിഴനെ സംബന്ധിച്ചിടത്തോളം മുല്ലപെരിയാര്‍ വിഷയത്തിലില്ല. തമിഴന്‍ നട്ട് നനച്ചാല്‍ മാത്രമേ നമുക്ക് ഉണ്ടുറങ്ങാന്‍ കഴിയൂ. കര്‍ഷകന്റെ പ്രശ്നം ഒരു വന്‍ വിഷയമായതിനാലാണ് എല്ലാ പാര്‍ട്ടികളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉറച്ചുനില്‍ക്കുന്നത്. കൃഷി ഒരു വലിയ ജീവിതമാര്‍ഗ്ഗമാണ് തമിഴ്നാട്ടില്‍. കൃഷിമന്ത്രി സ്ഥാനം ഒരു പ്രധാന പോര്‍ട്ട്ഫോളിയോയും. പാര്‍ട്ടിയില്‍ ഉന്നതനായിട്ടും പ്രകടനം മോശമായതിനാല്‍ ‘സെങ്കോട്ടിയനെ’ ജലലളിത കൃഷിമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയത് ഈയിടെ വന്‍ ചര്‍ച്ചയായി. അതായത് നമ്മുടെ മാണിസാറിന്റെ നിരയില്‍ നിന്ന് ജയലക്ഷ്മിയുടെ നിരയിലേക്ക് മാറ്റിയപോലെ.

2000 വര്‍ഷം പഴയ ഒരണക്കെട്ട്
കൃഷിയൊക്കെ ശരിതന്നെ, ജീവനാണ് മോനെ വലുത്. Blood is thicker than Water എന്ന് ചുരുക്കം. ഡാം തകര്‍ന്നാല്‍ സൂപ്പര്‍സ്റാര്‍ രജനീകാന്ത് വന്ന് തടഞ്ഞു നിര്‍ത്തുമെന്നാണോ ഇവന്‍മ്മാര്‍ വിശ്വസിക്കുന്നതെന്ന് ചില തോണ്ടലുകള്‍. ‘അല്ലെങ്കിലും ലവന്മാര്‍ക്കെന്തറിയാം’- എന്ന പരിഹാസം. എന്നാല്‍ അറിയുക. ലോകത്തെ ഏറ്റവും പഴക്കമുള്ള ഡാം തമിഴ്നാട്ടിലാണ്. മുല്ലപ്പെരിയാറിനെക്കാള്‍ സംഭരണശേഷിയുള്ള, മുല്ലപ്പെരിയാറിനെപ്പോലെ ചുണ്ണാമ്പും കല്ലും കൊണ്ട് നിര്‍മ്മിച്ച ‘കല്ലണ’ അണക്കെട്ട്. ട്രിച്ചിയില്‍ കാവേരി നദിയ്ക്ക് കുറുകെ കരികാല ചോള രാജാവിന്റെ കാലത്ത് കെട്ടിയ ‘ കല്ലണ’ അണക്കെട്ടിന്റെ പ്രായം 2000 വര്‍ഷത്തിലേറെ വരും. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ എല്ലാ ഡാമും ഇങ്ങിനെ നിലനില്‍ക്കുമെന്ന് തമിഴന്‍ പറയുന്നു.

ഇപ്പോഴത്തെ ആവേശവും തമിഴനെ തെറിവിളിക്കലുമല്ല പരിഹാരം. സങ്കുചിതമായ സ്വത്വ ബോധത്തിന്റെ പേരില്‍ തമിഴനെ വിമര്‍ശിക്കുന്ന ‘പ്രബുദ്ധ’ മലയാളി സ്വയം ആ വഴിക്ക് പോകരുത്.

അല്ലെങ്കിലും നമുക്ക് ആരംഭ ശൂരത്വം മാത്രമല്ലേയുള്ളൂ. കുറച്ചു കഴിയുമ്പോള്‍ നമ്മുടെ ഫേസ്ബുക്ക് പേജുകള്‍ ഇതെല്ലാം മറക്കും. സച്ചിന്‍ നൂറാം സെഞ്ച്വറിയടിച്ചാല്‍ പിന്നെ അതായി ചര്‍ച്ച. തൃശര്‍ ശക്തന്‍ സ്റാന്റില്‍ വെച്ച് പൊറിഞ്ചു ഏട്ടന്‍ മലയാളിയുടെ ഈ സ്വഭാവത്തെ വിശേഷിപ്പിച്ചത് പൂരത്തിന് പൊട്ടുന്ന അമിട്ടിനോടാണ്…

‘അമിട്ടാപൊട്ടി.. മേപ്പോട്ടാ പോയി, പിന്നെങ്ങട്ടാ പോയെ” ( അമിട്ടുപോലെ പൊട്ടി, ആകാശത്തേക്ക് പോയി,പിന്നെ എങ്ങോട്ടാപോയെന്ന് ആര്‍ക്കും അറിയില്ല). അതുകൊണ്ട് നമുക്ക് നല്ല അയല്‍പ്പക്കങ്ങള്‍ കാത്തുവെക്കാം. നമ്മുടെ അണക്കെട്ടിനും ജീവിതങ്ങള്‍ക്കും സുരക്ഷ ഉണ്ടാവട്ടെ. തമിഴ്നാടിനു വെള്ളവും. തമിഴ്നാടിനു വെള്ളവും.

MORE STORIES ON MULLAPPERIYAR

ഡാം 999 റിവ്യൂ : മെലോഡ്രാമ അണപൊട്ടുമ്പോള്‍\വി.എ സംഗീത്

മുല്ലപ്പെരിയാര്‍: ജലബോംബും ഭയബോംബുകളും\ടി.സി രാജേഷ്

അരുത്, നാം ശത്രുക്കളല്ല\പി.ബി അനൂപ്

മുല്ലപ്പെരിയാര്‍: ആശങ്കകള്‍ക്കപ്പുറം\ കെ.പി ജയകുമാര്‍

അണക്കെട്ടോ അരക്കെട്ടോ അല്ല;ഹൃദയമില്ലാത്തതാണ് പ്രശ്നം\സവാദ് റഹ്മാന്‍

ചുണ്ണാമ്പു ചിറയ്ക്കപ്പുറമിപ്പുറം\ശാലിനി പദ്മ

15 thoughts on “അരുത്, നാം ശത്രുക്കളല്ല

 1. Well. Sensible.
  ഒരു ചിന്ന ഡൗട്ട്.
  ഈ വികാരം ആരുടെയെങ്കിലും കുത്തകയാണോ?

 2. Hope the pseudo nationalism will not play its dirty game. But the real issue missing in this article is Mullaperiyaar is standing in a earth quake pron area. And of course any action should be taken based on scientific studies.

 3. തമിശ്നട്ടില്‍ ജീവിക്കുന്ന… താങ്കള്‍ (എന്ന് വിളിക്കുനതിനു ദൈവം എന്നോട് പൊറുക്കട്ടെ )… എഴുതിയ സുവിശേഷം വായിച്ചു .. നന്നായിരിക്കുന്നു … ഒറ്റുകാരന്റെ അല്ലെങ്കില്‍ ….. കൂടി.. കാരന്‍റെ സുവിശേഷം എന്നാ പേരില്‍ ഇത് അച്ചടിചു വില്കുന്നതായാല്‍ നന്നായിരിക്കും … .. മാധ്യമ പ്രവര്‍ത്തകന്‍ പോലും ..ഇതിലറിയാം ഇന്നത്തെ മാധ്യമ ങ്ങളുടെ ഗതി കേടു..

 4. Unknowingly, or to wilify karunakaran, u said one thing: Idukki dam remained unfilled, thanks to Mullapperiyar dam. This is what makes an ordinary malayali angry: TN drains the water that is due to Kerala, on the basis of an agreement which any sensible person would call unfair.

  The issue thus boils down to the terns under which Tamil Nadu takes water from the dam. All that Kerala gets for the entire supply is less than Rs 10 lakh, while TN makes hundreds of crores by power generation alone.

  The solution will be a new and just agreement.

 5. പ്രാദേശിക വാദത്തെ കുറിച്ച് താങ്കള്‍ പറഞ്ഞതൊക്കെ സമ്മതിക്കുന്നു.തമ്മിലടി പാടില്ല.എന്നാല്‍ ആരാണ് ഈ പ്രാദേശിക വാദം ആദ്യമായി ഈ വിഷയത്തില്‍ എടുത്തിട്ടത്?കേരളമോ അതോ തമിഴ്നാടോ?തമിഴ്നാട്ടിലെ സുര്‍ക്കി ഡാം 2000 കൊല്ലം പഴക്കമുള്ളതായിക്കോട്ടേ, മുല്ലപെരിയാര്‍ ഭൂകമ്പ സാധ്യത കൂടിയ മേഖലയില്‍ ആണ് എന്ന് താങ്കള്‍ മറന്നു പോയോ? മുപ്പതു ലക്ഷം ജീവന് വേണ്ടി ജനങ്ങള്‍ കുറച്ചു വൈകാരികമാവുന്നത് പ്രാദേശിക വാദം എന്ന് കളിയാക്കാമോ?. ചുമ്മാ ബുദ്ധിജീവി ചമയുന്നതിനു മുന്പ് കാര്യങ്ങള്‍ മനസ്സിലാക്ക് സുഹൃത്തേ.
  എന്റെ കൂടെ വരാമോ? മുല്ലപ്പെരിയാറിന് താഴെ വണ്ടിപെരിയാരില്‍ പോയി താമസിക്കാം. ഇത്ര വലിയ സൂപ്പര്‍ ഡാമിന്റെ അടിത്തട്ടില്‍ പരിശോധനക്ക് വന്ന നേവി സംഘത്തെ തമിഴന്മാര്‍ അടുപ്പിക്കാതിരുന്നത് എന്ത്?
  കാരണം കള്ളി വെളിച്ചത്താകും. കാലാ കാലം അറ്റകുറ്റം നടത്തിയാല്‍ ഡാം നിലനില്‍ക്കും പോലും..അതുകൊണ്ടാണല്ലോ അവരുടെ കേബിള്‍ ആന്ഗരിംഗ് ഡാമിന് ബലക്ഷയം കൂട്ടിയത്. നിങ്ങടെ ആരും ഡാമിന് കീഴില്‍ താമസം ഇല്ലായിരിക്കാം, എന്റെ ഒരുപാട് പ്രിയപ്പെട്ടവരേ എനിക്ക് നഷ്ടമാകും. എന്താ വിചാരിച്ചത്? ജനങ്ങള്‍ പൊട്ടന്മാര്‍ ആണെന്നോ?

 6. എല്ലാവരും പറയുന്നതിന്റെ എതിര് പറഞ്ഞാല്‍ സകലരും വായിക്കും എന്ന അടിസ്ഥാന തത്വം എടുത്തു വീണ്ടും പയറ്റുന്നു… അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നു. പക്ഷെ ഈ വിഷയത്തില്‍ ഇടപെടുന്നവര്‍ എല്ലാം **** വിവക്ഷ ഉണ്ടല്ലോ… അത് കണ്ണ് തുറന്നു ചുറ്റും നടക്കുന്നത് കാണാത്തത് കൊണ്ടാണ്… മലയാളി പരമാവധി ആത്മനിയന്ത്രണത്തോടെ തന്നെയാണ് ഈ വിഷയത്തില്‍ ഇടപെട്ടിടുള്ളത്. കുറെ അതി വൈകാരിക പ്രകടനങ്ങള്‍ ഉണ്ടായേക്കാം … എല്ലാ വായ്കളും മൂടാന്‍ പറ്റില്ല … എല്ലാ കൈകളും കെട്ടാനും പറ്റില്ല… പക്ഷെ തത്തുല്യമായ വിഷയങ്ങളില്‍ മറ്റേതു ജനതയും (ഈ പറയുന്ന പക്വമതികളായ തമിഴര്‍ അടക്കം ഉള്ളവര്‍) പ്രതികരിക്കുന്നതിനെക്കാള്‍ മാന്യമായാണ്‌ നമ്മള്‍ പ്രതികരിക്കുന്നത് എന്നത് സത്യവുമാണ്.

 7. This is a social and political issue which has multi-dimensional implications, there has to be a trade off and not to be written off and trivialised like our writer here, who takes a moral high pedestal. Well, its clear he idolizes Arundhati Roy and prides himself in pretending to the “wise” contrarian. His bias for TN is very clear, when he says there is 2000 year old dam in TN. The fact that there is kallana dam, doesn’t automatically mean this mullaperiyar dam is a strong.And the fact that it is an tremor-prone area only adds to the issue.
  I know its fashionable to be the voice of the other but necessarily not logical.

 8. എന്റെ സഹോദരാ നിങ്ങള്‍ ഇതെഴുതുന്നതിനു മുന്‍പ് തമിഴന്‍ മാരുടെ 2000 year പഴക്കമുള്ള ഡാമിനെ ക്കുറിച്ച് പഠിച്ചിട്ടുണ്ടോ??ആ ഡാമിന് ആകെ 4.5 meter പോക്കമേ ഉള്ളു…പിന്നെ അതിന്ടകത്തു ആകെ നാലു മാസമേ വെള്ളമുണ്ടാകു…ബാകി സമയത്ത് ലവന്മാര്ക് കക്കുസില്‍ പോകുന്നതുനു പോലും വെള്ളം കിട്ടത്തില്ല…അതുപോലല്ല മുല്ലപെരിയാര്‍…ഓര്‍ത്താല്‍ നന്ന്….

 9. സഹോദരാ, താങ്കളുടെ ചുറ്റുപാടുകള്‍ താങ്കളുടെ നിലപാടുകളെ വല്ലാതെ സാധ്വീനിച്ചു എന്ന് തോന്നുന്നു. താങ്കള്‍ പറഞ്ഞിരിയ്ക്കുന്ന ആ ‘ കല്ലണ ‘ സ്ഥിതി ചെയ്യുന്നത് 3000 അടി സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ അല്ല. തിരുച്ചിരപ്പള്ളിയില്‍ ജോലി ചെയ്യുന്ന കാലത്ത് എത്രയോ തവണ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ് ഈ അണക്കെട്ട്. ഒരു പാലം എന്ന് മാത്രം പറയാം.. അണക്കെട്ട് എന്ന് പറഞ്ഞാല്‍ ആഡംഭരം ആയി തീര്‍ന്നേക്കും. കാവേരി സമതലം ഒരു ഭൂകമ്പ സാധ്യതാ മേഖലയല്ല , അവിടെ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നില്ല. കല്ലണ പ്രധാനമായും ഒരു ജല സംഭരണി ആയല്ല നിര്‍മിചിരിയ്ക്കുന്നത്. എന്നാല്‍ അതെ സമയം മുല്ലപ്പെരിയാര്‍ ഒരു സംഭരണിയാണ്.
  ഏതൊരു പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിയോടും താങ്കള്‍ക്കു ചോദിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ ഉയരത്തില്‍ കെട്ടി നിര്‍ത്തിയ ജലത്തിന്റെ കൈനെടിക് എനര്‍ജി എത്രയുണ്ടാവും എന്ന്. മൂവായിരം അടി ഉയരത്തില്‍ തടഞ്ഞു നിര്‍ത്തപ്പെട്ട മൂന്നു ലക്ഷം മീറ്റര്‍ ക്യൂബ് ജലത്തിന്റെ സംഹാരശക്തി ഒരു പക്ഷെ താങ്കള്‍ മനസ്സിലാക്കിയിരിയ്ക്കില്ല. ഈ ശക്ത്തിയില്‍ ആര്‍ത്തലച്ചു വരുന്ന ജലപ്രവാഹം തൊട്ടു താഴെയുള്ള, ഇടുക്കി ഉള്‍പ്പടെ ഉള്ള മൂന്നു അണക്കെട്ടുകളെ കൂടി തകര്‍ക്കാന്‍ പര്യാപ്തമാണ്. ഇവിടെയെല്ലാം സംഭരിച്ചിട്ടുള്ള ആകെ ജലത്തിന്റെ സംഹാരശക്തി ചിന്തകള്‍ക്കതീതം.
  താങ്കളുടെ ബാല്യത്തില്‍ എപ്പോഴെങ്കിലും താങ്കള്‍ മഴക്കാലത്ത് നീര്‍ച്ചാലുകളില്‍ മണ്ണ് കൊണ്ട് അണ കെട്ടി കളിച്ചിട്ടുണ്ടെങ്കില്‍ താങ്കള്‍ക്കു മനസ്സിലാക്കാവുന്ന ഒരു നിസ്സാരകാര്യം ഇവിടെ സൂചിപ്പിയ്ക്കാം.
  ഒരു ചെറു നീരോഴുക്കിനെ തടഞ്ഞു നിര്‍ത്തുന്ന ശിശു നിര്‍മ്മിതമായ ആ കുഞ്ഞണയില്‍ ഒരു ചെറിയ വിള്ളലായാണ് അതിന്റെ തകര്‍ച്ച ആരംഭിയ്ക്കുന്നത്. ആ വിള്ളലിലൂടെ മറുഭാഗത്തെയ്ക്ക് ഒഴുകുന്ന വെള്ളം വിള്ളല്‍ വലുതാവുന്നതിനു കാരണമാകുകയും , സമയബന്ധിതമായി അണ തകരുന്നതിനു കാരണമാവുകയും ചെയ്യുന്നു. സംശയം ഉണ്ടെങ്കില്‍ താങ്കള്‍ക്കു ഇപ്പോഴും ചെയ്തു നോക്കാവുന്നത്തെ ഉള്ളൂ.
  തെക്കന്‍ തമിഴ് നാട്ടിലെ കര്‍ഷകരെ വെള്ളം കൊടുക്കാതെ വെള്ളത്തിലാക്കാന്‍ ഒരു മലയാളിയ്ക്കും താല്പര്യമില്ല. പക്ഷെ , അവര്‍ ഉല്പാദിപ്പിയ്ക്കുന്ന പഴം, പച്ചക്കറി, പൂക്കള്‍ , അരി തുടങ്ങിയവ മേടിയ്ക്കുന്നതിനായി ജീവിചിരിയ്ക്കാന്‍ അവര്‍ ആഗ്രഹിയ്ക്കുന്നത് ഒരു തെറ്റാണോ സുഹൃത്തേ?
  സാക്ഷാല്‍ ശബരിമല ശ്രീ ധര്‍മ ശാസ്താവിനെ ദര്‍ശിയ്ക്കാനായി അറബിക്കടലിന്റെ അടിത്തട്ടിലേയ്ക്ക് തീര്‍ഥയാത്ര നടത്താന്‍ തമിഴ് അയ്യപ്പന്മാര്‍ക്കും ആഗ്രഹമുണ്ടായിരിയ്ക്കില്ല എന്ന് പ്രതീക്ഷിയ്ക്കുന്നു.

  തമിഴ് നേതാക്കന്മാര്‍ , മാധ്യമങ്ങള്‍ , ചലച്ചിത്രങ്ങള്‍ എല്ലാം തന്നെ തമിഴ്നാടിനെ ചിത്രീകരിയ്ക്കുന്നത് ഇന്ത്യാ മഹാരാജ്യത്തിന്റെ കണ്ണേ ഭൂമിയായിട്ടാണ്. അവര്‍ക്ക് ഭൂലോകം എന്നാല്‍ തമിഴ് നാടും , ജനങ്ങള്‍ എന്നാല്‍ തമിഴരും മാത്രമാണ്. മറ്റൊരു അങ്കിള്‍ സാം ആയി മാറുന്ന ഈ തമിഴ് നാടിനെ താങ്കള്‍ ന്യാകരിയ്ക്കുന്നത് കണ്ടപ്പോള്‍ എനിയ്ക്കൊര്‍മ വരുന്നത് അമേരിക്കയില്‍ നിന്നും മടങ്ങി വന്നു , ആ നാടിനെ പുകഴ്ത്തിയും ഇന്ത്യയെ ഇകഴ്ത്തിയും സംസാരിയ്കാരുള്ള ചില നാടന്‍ സായുക്കളെ ആണ്. കഷ്ടം തന്നെ.

 10. ‘അമിട്ടാപൊട്ടി.. മേപ്പോട്ടാ പോയി, പിന്നെങ്ങട്ടാ പോയെ” ( അമിട്ടുപോലെ പൊട്ടി, ആകാശത്തേക്ക് പോയി,പിന്നെ എങ്ങോട്ടാപോയെന്ന് ആര്‍ക്കും അറിയില്ല). അതുകൊണ്ട് നമുക്ക് നല്ല അയല്‍പ്പക്കങ്ങള്‍ കാത്തുവെക്കാം. നമ്മുടെ അണക്കെട്ടിനും ജീവിതങ്ങള്‍ക്കും സുരക്ഷ ഉണ്ടാവട്ടെ. തമിഴ്നാടിനു വെള്ളവും. തമിഴ്നാടിനു വെള്ളവും.

 11. Kallanai dam is used for water regulation and diversion and not as a water reservoir. Water is collected and diverted to various branches and canals. Check thishttp://wikimapia.org/#lat=10.8347812&lon=78.8114977&z=15&l=0&m=b&v=8 Scroll to the left can you see any reservoir created? It is the same cauvery which flows being split at this point. Also this river gets dried up almost of half of the year.

  Now check mullaperiyar http://wikimapia.org/#lat=9.5295699&lon=77.1440005&z=16&l=0&m=b&v=8 Scroll to the right. You can see a huge reservoir where water is stored for the whole year. There is no water flow to the west. Water to Tamilnadu is taken through small canal which cannot be used to drain out water in emergency.
  Is there any security threat for this dam? Is it located in earth quake prone area. Mullaperiyar have security thread. The place where it is located experiencing tremors almost every day. Can you compare the external condition of both dams? Both dams are maintained by Tamilnadu right?
  Also this Kallanai dam is located at sea level. They can open shutters in emergency. The rest of the river is wide enough to carry flood water.

Leave a Reply

Your email address will not be published. Required fields are marked *