തീര്‍ത്ഥയും മേഘങ്ങളും

ഇത് തീര്‍ത്ഥയുടെ ചിത്രങ്ങള്‍. പക്ഷികള്‍ക്കും പൂച്ചക്കുമൊപ്പം മേഘങ്ങളും തീര്‍ത്ഥക്ക് ചിത്രങ്ങളാവുന്നു.

 

 

ഇതിലൊരു ചിത്രത്തില്‍ മേഘങ്ങള്‍ക്കൊപ്പം കാണുന്ന കുട്ടി
താന്‍ തന്നെയെന്ന് തീര്‍ത്ഥ സാക്ഷ്യപ്പെടുത്തുന്നു.
ഏറെ സമയമെടുത്ത് പേപ്പറും ചായങ്ങളും ശരിയാക്കി
പടം വരയ്ക്കുന്നതിലല്ല തോന്നുമ്പോഴൊക്കെ
കിട്ടുന്ന കടലാസുകളില്‍ തോന്നുന്നതെല്ലാം വരയ്ക്കുന്നതിലാണ്
തീര്‍ത്ഥക്ക് കമ്പം.
നല്ല കടലാസുകളില്‍ വരക്കണമെന്നും
ഇത്തിരി കാര്യമായി ഇതെടുക്കണം എന്നൊക്കെ
മുതിര്‍ന്നവര്‍ പറയുമ്പോഴും തീര്‍ത്ഥക്ക് ചിരി മാത്രമാണ്.

 

തൃശൂര്‍ പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിറിലെ
ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തീര്‍ത്ഥ.
അബൂദാബിയില്‍ ജോലി ചെയ്യുന്ന കവി ടി.എ ശശിയുടെയും
ചാമക്കാല സ്വദേശി സിന്ധുവിന്റേയും മകളാണ്.

 

വരയ്ക്കാനാണ്തീര്‍ത്ഥയ്ക്ക് ഏറ്റവുമിഷ്ടം.
വെറുതെയിരിക്കാനും സ്വപ്നം കാണാനും ഒപ്പം താല്‍പ്പര്യം.
സംഗീതമാണ് മറ്റൊരിഷ്ടം.
പാടാനും പാട്ടു കേള്‍ക്കാനും തീര്‍ത്ഥക്ക് ഏറെയിഷ്ടം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

8 thoughts on “തീര്‍ത്ഥയും മേഘങ്ങളും

Leave a Reply

Your email address will not be published. Required fields are marked *