sudeep-k-s.jpg

വേണം നമുക്കൊരു ബീഫ് സത്യാഗ്രഹം

ഇപ്പോഴിതാ ബീഫ് കഴിക്കുന്നതും കയ്യില്‍ വയ്ക്കുന്നതും കൊണ്ടുനടക്കുന്നതും ഏഴു വര്‍ഷം വരെ തടവും ചുരുങ്ങിയത് അയ്യായിരം രൂപ പിഴയും അര്‍ഹിക്കുന്ന ശിക്ഷയാക്കിക്കൊണ്ട് മധ്യപ്രദേശില്‍ നിയമം വന്നിരിക്കുന്നു. 2010-ല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മധ്യപ്രദേശ് ഗോവംശ വധ പ്രതിഷേധ (സംശോധന) ബില്‍ ആണ് ഈക്കഴിഞ്ഞ ഡിസംബര്‍ 22-ന്‌ രാഷ്ട്രപതിയുടെ അനുമതിയോടെ നിയമമായി മാറിയത്. പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ചില നോണ്‍ വെജ് ഭക്ഷണ ചിന്തകള്‍ പങ്കുവയ്ക്കുന്നു, സുദീപ്. പോത്തിറച്ചിയുടെ സഞ്ചാരസ്വാതന്ത്ര്യങ്ങളെപ്പറ്റി ഷെറിനും, ഭക്ഷണത്തിന്റെ ജാതിയെപ്പറ്റി സരിതയും എഴുതിയതിനൊരു തുടര്‍ച്ചയാണിത്.

 

 

ഇന്ത്യയിലും വിദേശത്തും വിദേശികളുടെയടുത്തുനിന്ന് പലപ്പോഴും കേള്‍ക്കുന്നതാണ് — “നിങ്ങള്‍ ഇന്ത്യാക്കാര്‍ ബീഫ് തിന്നില്ലല്ലോ” എന്ന്. ഞാന്‍ ബീഫ് തിന്നും എന്ന് പറഞ്ഞാല്‍ അവര്‍ ഒരുതരം അദ്ഭുതത്തോടെ നോക്കും. ഇന്ത്യയില്‍ ചെലവാവുന്ന ആട്ടിറച്ചിയും കോഴിയിറച്ചിയും ചേര്‍ത്തുവച്ചാലും ഇന്ത്യയിലെ ബീഫ് ഉപയോഗത്തിന്റെ പകുതി പോലുമാവില്ല എന്നതാണ് സത്യമെന്ന് അവരുണ്ടോ അറിയുന്നു!

ഒരു ചെറിയ എഡിറ്റിംഗ്

2002-ല്‍ ഇറങ്ങിയ “Holy Cow: Beef in Indian Dietary Traditions” എന്ന പുസ്തകത്തില്‍ ആര്‍ഷഭാരതത്തില്‍ മുനിവരന്മാര്‍ ബീഫ് തിന്നിരുന്ന കാര്യം പറഞ്ഞതിന് ചരിത്രകാരനായ ശ്രീ ഡി എന്‍ ഝാ വധഭീഷണി നേരിടുന്ന കാലം. വിനോബാ ഭാവെയുടെ പുസ്തകങ്ങളുടെ പ്രസാധകരായ സര്‍വ്വ സേവാ സംഘം അദ്ദേഹത്തിന്റെ ഗീതാപ്രവചനം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ നിന്ന് ഋഷിമാര്‍ ഗോമാംസം തിന്നിരുന്നു എന്ന പരാമര്‍ശം ഉള്‍പ്പെടുന്ന ഖണ്ഡിക തന്നെ നീക്കം ചെയ്തു. (പണ്ട് നമ്മള്‍ തിന്നിരുന്നു, ഇനി നമ്മള്‍ തിന്നരുത് എന്നായിരുന്നു ശ്രീ വിനോബാ ഭാവെയുടെ പക്ഷം).

ധാര്‍മ്മികത

മിക്ക വെജിറ്റേറിയനിസ്റ്റുകളും അവരുടെ ധാര്‍മ്മികമായ ഔന്നത്യത്തില്‍ ഉറച്ചുവിശ്വസിക്കുന്നു. മറ്റൊരു ജീവിയെ കൊല്ലാതിരിക്കുക എന്നതാണ് അതില്‍ മുഖ്യം. സസ്യങ്ങള്‍ക്കും ജീവനുണ്ട് എന്നതൊക്കെ അവിടെ നില്‍ക്കട്ടെ. ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു, ഒരിടത്ത് മാനുകളെ രക്ഷിക്കാന്‍ അവിടെയുള്ള ചെന്നായ്ക്കളെ സ്ഥലം മാറ്റിയതിലൂടെ മാനുകളുടെ എണ്ണം ക്രമാതീതമായി കൂടുകയും അവറ്റകള്‍ ആ പ്രദേശത്തെ ചെടികള്‍ മുഴുവന്‍ തിന്നുതീര്‍ക്കുകയും ചെയ്ത് ജൈവവ്യവസ്ഥ തന്നെ തകരാറിലായ കഥ. മറ്റുചിലര്‍ വാദിക്കുന്നത് വലിയ തോതില്‍ ഇറച്ചി ഉല്‍പ്പാദിപ്പിക്കുന്നതിനുവേണ്ടി ക്രൂരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു എന്നാണ്. വൈദ്യുതവേലികളും കെണികളും തോക്കും ഒക്കെ ഉപയോഗിച്ചാണ് വലിയ തോതില്‍ പച്ചക്കറി കൃഷി ചെയ്യുന്നവരെല്ലാം തങ്ങളുടെ വിളകളെ സംരക്ഷിച്ചുനിര്‍ത്തുന്നത് എന്നത് അവര്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മണ്ണിലെ ജീവികളെയും അനേകം ‘കീടങ്ങ’ളെയും ഇല്ലാതാക്കുന്ന രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും പുറമേയാണിത്‌. ഹിംസയ്ക്കും ക്രൂരതയ്ക്കും ഒട്ടും കുറവില്ല എന്ന് സാരം.

ഒരിക്കല്‍ വെജിറ്റേറിയനായിരുന്ന ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ പിന്നീട് വെജിറ്റേറിയനിസം ഉപേക്ഷിച്ചതിനെപ്പറ്റി അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു : “ബോസ്റ്റണില്‍ നിന്നുള്ള ആദ്യത്തെ കപ്പല്‍ യാത്രയ്ക്കിടയിലായിരുന്നു അത്.. ചട്ടിയില്‍ മീന്‍ വറുക്കുന്ന മണം എന്നെ പ്രലോഭിപ്പിച്ചു. പ്രലോഭനവും നീതിബോധവും തമ്മില്‍ ഏറ്റുമുട്ടാന്‍ ഞാന്‍ എന്റെ മനസ്സിന് സമയം കൊടുത്തു. മീനുകളെ തുറന്നപ്പോള്‍ അവയുടെ വയറ്റില്‍ ചെറിയ മീനുകള്‍ ഉണ്ടായിരുന്നല്ലോ എന്ന് ഞാനോര്‍ത്തു. ‘നിങ്ങള്‍ക്ക് വേറെ മീനുകളെ തിന്നാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് നിങ്ങളെ തിന്നുകൂടാ?’ ഞാന്‍ ചിന്തിച്ചു. ഞാന്‍ സന്തോഷത്തോടെ മറ്റുള്ളവരുടെ കൂടെ മീന്‍ കഴിച്ചു.. യുക്തിപൂര്‍വ്വമായി ചിന്തിക്കാന്‍ കഴിയുന്നത്‌ നല്ലതാണ്. നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതിനെല്ലാം നല്ലൊരു കാരണം കണ്ടെത്താന്‍ അത് നമ്മെ സഹായിക്കുന്നു!”

ഹൈക്ലാസ് നോണ്‍ വെജിറ്റേറിയന്‍

അഞ്ചാറുവര്‍ഷം മുമ്പ്‌ ചെന്നൈയില്‍ ചെന്നപ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങളിലൊന്ന് നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും കണ്ട “ഹൈ ക്ലാസ് വെജിറ്റേറിയന്‍” ഹോട്ടലുകളായിരുന്നു. ആദ്യത്തെ തവണ ഇങ്ങനെയൊരെണ്ണം കണ്ടപ്പോള്‍ ഞാന്‍ ഒന്നു സംശയിച്ചു — “നമുക്ക് താങ്ങാനാവുമോ എന്നറിയില്ല, ഹൈ ക്ലാസ് എന്നൊക്കെയാണല്ലോ എഴുതിയിട്ടുള്ളത്”, കൂട്ടുകാരിയോട് പറഞ്ഞു. കണ്ടിട്ട് അത്ര വലിയൊരു ലുക്കൊന്നും ഇല്ലാഞ്ഞതുകൊണ്ട് എന്തും വരട്ടെ എന്ന് കരുതി കേറി നോക്കി. ഇനി “ലുക്കില്ലെന്നേയുള്ളൂ..” എന്ന് സലിംകുമാര്‍ പറഞ്ഞ പോലെയാവുമോ എന്ന് പേടിയുണ്ടായിരുന്നു. മെനു കണ്ടപ്പോള്‍ ആശ്വാസമായി. വിലകള്‍ ഒന്നും അത്ര ഹൈ ക്ലാസ് അല്ല. (ഭക്ഷണവും ഹൈക്ലാസ് ആയിരുന്നില്ല, പക്ഷേ അത് ഞങ്ങളങ്ങ്‌ സഹിച്ചു.)

വീടന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ “നിങ്ങള്‍ ബ്രാഹ്മണരാണോ”, “വെജിറ്റേറിയനാണോ?” എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കേട്ട് തഴക്കം വന്നപ്പോള്‍ ആ “ഹൈക്ലാസി”ന്റെ അര്‍ത്ഥം കുറച്ചുകൂടി നന്നായി മനസ്സിലായി. കൂടെ ജോലി ചെയ്തിരുന്ന ചില സുഹൃത്തുക്കള്‍ വീട് കിട്ടാന്‍ അവര്‍ പെട്ട പാടിനെപ്പറ്റിയും താഴ്ന്ന ജാതിക്കാരായ, മാംസം തിന്നുന്ന ‘ക്ഷുദ്രജീവികള്‍’ എന്ന നിലയില്‍ അവര്‍ നേരിടേണ്ടിവന്ന നോട്ടങ്ങളെപ്പറ്റിയും അവരുടെ അനുഭവങ്ങള്‍ ഞങ്ങളോട് പങ്കുവച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം കോടമ്പാക്കത്തെ ‘ഹോട്ടല്‍ മലബാറി’ന് മുന്നില്‍ കണ്ട ബോര്‍ഡ് എന്നെ അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. “ഹൈക്ലാസ് നോണ്‍ വെജിറ്റേറിയന്‍” എന്നായിരുന്നു അഭിമാനപൂര്‍വ്വം ആ ബോര്‍ഡ് വിളിച്ചുപറഞ്ഞത്. (ഭക്ഷണം അവിടെയും അത്ര മെച്ചമൊന്നുമായിരുന്നില്ല. വളരെ നല്ല നോണ്‍ വെജ് ഭക്ഷണം കിട്ടുന്ന സ്ഥലമായിരുന്നു അത്, അടുത്ത കാലത്താണ് ക്വാളിറ്റി ലേശം മോശമായത് എന്ന് അതിനടുത്ത് താമസിച്ചിരുന്ന മലയാളി സുഹൃത്തുക്കള്‍ പറഞ്ഞു).

വേണം നമുക്കൊരു ബീഫ് സത്യാഗ്രഹം

ഇപ്പോഴിതാ ബീഫ് കഴിക്കുന്നതും കയ്യില്‍ വയ്ക്കുന്നതും കൊണ്ടുനടക്കുന്നതും ഏഴു വര്‍ഷം വരെ തടവും ചുരുങ്ങിയത് അയ്യായിരം രൂപ പിഴയും അര്‍ഹിക്കുന്ന ശിക്ഷയാക്കിക്കൊണ്ട് മധ്യപ്രദേശില്‍ നിയമം വന്നിരിക്കുന്നു. 2010-ല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മധ്യപ്രദേശ് ഗോവംശ വധ പ്രതിഷേധ (സംശോധന) ബില്‍ ആണ് ഈക്കഴിഞ്ഞ ഡിസംബര്‍ 22-ന്‌ രാഷ്ട്രപതിയുടെ അനുമതിയോടെ നിയമമായി മാറിയത്. ഗോവധത്തിന് മൂന്നുവര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന ഒരു നിയമം ഉണ്ടായിരുന്നത് പോരാ എന്ന് തോന്നിയിട്ടാണ് ശിവരാജ് സിംഗ് ചൌഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.

ഉപ്പുണ്ടാക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നികുതി ചുമത്തിയപ്പോള്‍ പരസ്യമായി ഉപ്പുകുറുക്കി ജയിലില്‍ പോവാന്‍ തയ്യാറായ ആയിരക്കണക്കിന് അഭിമാനികളുടെ നാടാണിത്. സ്വന്തം ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശത്തിനുമേലുള്ള ഈ കടന്നുകയറ്റത്തിനെതിരെ ബീഫും കൊണ്ട്‌ കൂട്ടത്തോടെ മധ്യപ്രദേശില്‍ പോയി പരസ്യമായി തിന്ന്ഒരു ബീഫ് സത്യാഗ്രഹം നടത്തി, , അങ്ങനെ ബീഫ് കഴിക്കുക, കയ്യില്‍ വയ്ക്കുക, കൊണ്ടുനടക്കുക എന്നീ മൂന്ന്‌ കുറ്റവും ചെയ്ത് മധ്യപ്രദേശ് സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ രാജ്യമെങ്ങുമുള്ള ബീഫ് തീനികള്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.

when you share, you share an opinion
Posted by on Jan 13 2012. Filed under കെ.എസ് സുദീപ്, മീഡിയ. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

13 Comments for “വേണം നമുക്കൊരു ബീഫ് സത്യാഗ്രഹം”

 1. ARYA

  ബീഫ് സീരീസ് ഗംഭീരമായി മുന്നേറുന്നതില്‍ സന്തോഷം,
  ഇന്ത്യയിലെ ശിശുക്കളില്‍ നാല്പ്പത്തിരണ്ടര ശതമാനം പോഷണക്കുറവ് അനുഭവിക്കുന്നവരാണ്‌. രണ്ടില്‍ ഒരു കുട്ടിയോളം വിളര്‍ച്ചയും മാല്‍ നുട്രീഷനും കൊണ്ട് രോഗങ്ങള്‍ക്കടിപ്പെടുകയാണ്‌. ഈ തോത് ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗങ്ങളോളം ഭീകരമായ ചിത്രമാണ്‌ വരച്ചു തരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പോഷണക്കുറവാല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇന്ത്യയിലാണ്‌. ഇവരുടെ ഇടയില്‍ സസ്യാഹാരത്തെ വിശ്വാസത്തില്‍ കലര്ത്തിവയ്ക്കുന്നതിനോട് വലിയ വിയോജിപ്പുണ്ട്. അമേരിക്യന്‍ അയ്ക്യ നാടുകളില്‍ പോഷണത്തിന്റെ അതിസമൃദ്ധിയാല്‍ വലയുന്നവര്‍ക്കുള്ള പരിഹാരങ്ങള്‍ അതിനു വേണ്ടി ആയുധമാക്കുന്നതില്‍ പ്രതിഷേധവുമുണ്ട്.
  വെജിറ്റേറിയനിസത്തെ പിടിച്ച് ഇന്ത്യന്‍ ഭക്ഷണരീതിയാക്കി വാഴ്ത്തുന്നവര്‍ സ്ത്രീകളിലെയും കുഞ്ഞുങ്ങളിലെയും പോഷകാഹാര ദാരിദ്ര്യത്തെ സംബന്ധിച്ച കണക്കുകള്‍ സമര്‍ത്ഥമായി മുക്കിക്കളയും, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കും – “വിശ്വാസങ്ങളെ” വാദിച്ച് ജയിപ്പിക്കല്‍ മാത്രമാണല്ലോ പ്രശ്നം.

     2 likes

 2. basheer

  24 കാരറ്റ് ശുദ്ധ വെജികള്‍ കഴിക്കുന്ന തൈര്, പനീര്‍ തുടങ്ങിയവയിലൊക്കെയുള്ള കൊടിക്കണക്കിന് ബാക്ടീരിയകളെ കൊല്ലാതെ എങ്ങിനെ ശാപ്പിടും അണ്ണാ …..
  ഇതൊക്കെ വെറും സവര്‍ണ- ഫ്യൂഡല്‍ ജാഡകള്‍..ഡംബുകള്‍….അല്ലാതെന്തൂട്ടാ..
  ഇവര്‍ക്കൊന്നും മനുഷ്യനെ പച്ചക്ക് കത്തിക്കുന്നതിന്ന് ഒരു കയ്യറപ്പുമില്ലല്ലോ.

     5 likes

 3. Avishkaram

  I protest the ban, but another side ,There were new reports that Australia refused to export cattle to Indonesia , due the pathetic state of slaughter houses there. True dietry choices rest with an individual, not with the state, but there too exists cultural preferences
  eating dogs is common in china and N.eastern India, but you can never find dog meat in liberal western societies , nor will you get a permit to start an abbottier for dog there.Similar is the case of Horse meat in some states of USA

  The non- veg consumers of keralalike their counterparts in west should make sure that standard slaughter procedures which cause minimum torture to the animal is followed in the abbottiers from where they gets their meat. Mind you, inspite of the opposition from Jewish Muslim faithfuls nine EU nations had put ban on the Halal/Kosher slaughter of animals. If this standards are followed here people will support sle and production of beef.

  Arya: Meat and products are quite expensive commodity here , we should look for alternatives like eggs to fend off malnitritions

     0 likes

 4. ajin

  Well said..I am ready to lead the protest..!!!

     0 likes

 5. Josh

  @ajin.., I am afraid to lead the protest because I am a muslim, so they will call me a terrorist and the section of the case will divert to any terrorist section. So you lead the protest I will come only after you.

     0 likes

 6. I agree, Josh.. I could write this because I had a Hindu name.

     0 likes

 7. john

  great .

     0 likes

 8. reji micro

  എപ്പോഴെങ്കിലുമൊരിക്കല്‍ അറവുശാലയില്‍ കശാപ്പു നേരിട്ടുകാണാനിടയായാല്‍ എന്റെ പ്രിയസുഹൃത്ത് സുദീപ് മാസംകഴിക്കല്‍ നിര്‍ത്തും എന്നെനിക്കുറപ്പുണ്ട്. നമ്മുടെ സ്വാര്‍ഥത്യക്കുവേണ്ടി മിണ്ടാപ്രാണികളെ തല്ലിക്കൊന്നു തിന്നാന്‍ മടികാണിക്കാത്തവര്‍ക്ക് മനുഷ്യനെ കൊല്ലുവാനും മടിയുണ്ടാവില്ല. മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഞാനൊരു ആര്‍ എസ്സ് എസ്സ് കാരനല്ല. യാഗത്തിനോ ബലിക്കോ എന്തു കുന്തത്തിനായാലും പാവം മൃഗങ്ങളെ കൊല്ലാന്‍ എങ്ങനെ മനസ്സു വരുന്നു. !!!ഇതിനെ ഹിന്ദു മുസ്ലീം തീവ്രവാദവുമായി കൂട്ടിയ യോജിപ്പിക്കുന്നതിനോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു

     2 likes

 9. bobby

  nice article on beef eating.
  on the last paragraph/heading, i’m always curious: why we had a temple entry strike – as dalits were considered non Hindus/Hindu Pyramidal structure ? Was that to attract mass and do conversion to Hinduism ?

     0 likes

 10. ഫസൽ

  ഇത് മത വിഷയമല്ല . എന്നു പറഞ്ഞ സുഹൃത്താണ ബുദ്ധിമാൻ. ഞാൻ ഒരു പാവം ജീവി സ്നേഹി . എല്ലാ ജീവി വധവും ഞാൻ വെറുക്കുന്നു എന്നാണ ബുദ്ധിയുള്ള ആറെസെസുകാർ ഇപ്പൊൾ പറയുന്നത്. ഒന്നു ചോദിക്കട്ടെ , സസ്യങ്ങളും ജീീവികളല്ലേ , അവക്കും വേദനയും വികാരങ്ങളും വരെയുണ്ട് എന്ന് കണ്ടെത്തിയത് നോബൽ സമ്മാന ജേതാവായ ഇന്ത്യൻ ശാസ്തൃജ് ഞൻ ജെ.സി.ബോസാണ. ഈ ന്യായമനുസരിച്ച് അവയെ കൊല്ലാനാവുമോ ? ശക്തരെയും കഴിവുള്ളവരെയും കൊല്ലുന്നതിനേക്കാൾ ദുർബലരെയും കഴിവു കുറഞ്ഞവരെയും കൊല്ലുന്നതാണ ക്രൂരത . അതു കൊണ്ടാണ ശിശുക്കളെ കൊല്ലുന്നത് നമ്മെ കൂടുതൽ വേദനിപ്പിക്കുന്നത്. അനങ്ങാനാവാത്ത , മിണ്ടാനാവാത്ത ഏറ്റവും ദുർബലജീവികളാണ സസ്യങ്ങൾ . അവയെ കൊല്ലുന്നതിനെതിരെ ആരുമൊന്നും പറയാത്തതെന്ത് ? . ഇതൊരു തമാശയായി നിങ്ങൾക്ക് തോന്നാൻ മാത്രം നിങ്ങൾ ഇതു മായി യോജീച്ചിരിക്കുന്നു. മാംസാഹാരം എല്ലാ ദിവസവും കഴിക്കുന്നവരാണ പാശ്ചാത്യർ. അവർ ആരോഗ്യം കൂടിയവരാണ. ലോകത്തിലെ ചില വിഭാഗങ്ങൾ മാംസാഹാരം മാത്രം കഴിക്കുന്നവരാണ`. ഉദാഹരണം എസ്കിമോകൾ . മഞ്ഞിൽ സസ്യമൊന്നും വളരുന്നു തന്നെയില്ല . മാംസാഹാരം നിരോധിക്കുന്നതിന ബുദ്ധിയുടെയും ഉക്തിയുടെയും ന്യായമൊന്നുമില്ല . പിന്നെ ഇത്യയിലുള്ളത് വിശ്വാസമാണ` . അതും ചിലരെ ഇകഴ്ത്താൻ കെട്ടിയുണ്ടാക്കിയത് . പുരാണങ്ങൾ , വേദങ്ങൾ , ഉപനിഷത്തുകൾ ഇവയിലൊക്കെ മാംസാഹാരം കഴിച്ചിരുന്നതിറ്റെ തെളിവുകൾ കാണാം . യാഗങ്ങൾക്ക് ഇത് നിർബന്ധമാണ . സസ്യം തിനുന്നവൻ കൊല്ലില്ല, അഹിംസാവാദിയായിരിക്കും , എന്നൊക്കെ പറയുന്നവന്റെ തലയിൽ കളിമണ്ണാണ എന്നേ പറയാനൊക്കൂ . ലോകത്തിലെ ഏറ്റവും നല്ല മനുഷ്യ കശാപ്പുകാരൻ മോഡി നല്ലൊരു സസ്യാഹാരിയല്ലേ ? സംഘ് പരിവാറുകാർ നടത്തിയ കശാപ്പുകളുടെ , ബലാത് സംഘങ്ങളുടെ , കൊള്ളയടികളുടെ , അത്രയും ഇന്ത്യയിൽ മറ്റാരും നടത്തിയിട്ടില്ല. അവരാണ മാംസാഹാരം നിരോധിക്കുന്നത്. ഭക്ഷണം എന്ന വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ സ്വവർഗ രതി എന്ന വ്യക്തി സ്വാത്ന്ത്ര്യം ഹനിക്കപ്പെടുമ്പോളുണ്ടാവുന്നത്ര ഒച്ചയൊന്നും കേൾക്കുന്നില്ലല്ലോ . എല്ല പുരോഗമനവും വിശ്വാസങ്ങളിൽ കുടുങ്ങിക്കിടക്കുകയാണിന്ത്യയിൽ . അടുത്തൊന്നും നന്നാവാൻ പോകുന്നില്ല ഈ വിശ്വാസ മാറാപ്പുകളുമായി നടന്നാൽ.

     3 likes

 11. ഇപ്പോൾ മഹാരാഷ്ട്രയിൽ ബീഫ് (കാളയിറച്ചി) നിരോധിച്ചുവത്രേ.. (പോത്ത് / എരുമ ഇറച്ചിക്കു നിരോധനമില്ല ഇപ്പോൾ, അവിടത്തെ മൊത്തം ബീഫിന്റെ നാലിൽ മൂന്നും കാളയിറച്ചിയായിരുന്നു. പശുവിറച്ചിക്ക് പണ്ടേ നിരോധനമുണ്ട്.) “anyone found to be selling beef or in possession of it can be jailed for five years and fined Rs 10,000..”
  “Pranab Mukherjee has given his assent to the Maharashtra Animal Preservation (Amendment) Bill, 1995, nearly 19 years after the Maharashtra Assembly passed the Bill during the BJP-Shiv Sena rule in 1995..” “..“Thanks a lot Hon President Sir for the assent on Maharashtra Animal Preservation Bill. Our dream of ban on cow slaughter becomes a reality now,” Chief Minister Devendra Fadnavis tweeted..” (The Indian Express news).

     1 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers