ഇ-മെയില്‍ വിലാസം വേട്ടക്കഥ അഥവാ എത്തിനോട്ടക്കാരുടെ എത്തിക്സ്

മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാന്‍ പുസ്തകവുമായി ഇറങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ലേശമെങ്കിലും മര്യാദ അവശേഷിക്കുന്നുവെങ്കില്‍ പൌരാവകാശങ്ങള്‍ക്കും സ്വൈര്യ ജീവിതത്തിനുംമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ മനുഷ്യരോട് മാപ്പിരക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇന്ത്യയിലോ പാക്കിസ്ഥാനിലോ അമേരിക്കയിലോ സൌദി അറേബ്യയിലോ എവിടെ ആയാലും പൌരന്‍മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുക എന്നത് ഭരണകൂടമേ നിങ്ങളുടെ വര്‍ഗ സ്വഭാവമാണ്, പക്ഷെ അപരന്റെ കിടപ്പറയിലേക്ക് എത്തിനോക്കിയശേഷം എത്തിക്സ് പ്രസംഗിക്കല്‍-അത് അറപ്പുളവാക്കുന്ന പരിപാടിയാണ്-സവാദ് റഹ് മാന്‍ എഴുതുന്നു

 

 

രാഷ്ട്രീയ-മത-സാമൂഹിക-വ്യവസായ മേഖലകളില്‍ സജീവമായ ഇരുനൂറ്റമ്പതിലേറെ ഇന്ത്യന്‍ പൌരന്‍മാരുടെ ഇ-മെയിലുകളിലേക്ക് നുഴഞ്ഞുകയറാന്‍ കേരളാ പോലീസ് നടത്തിയ ഗൂഢാലോചന വെളിച്ചത്തു വന്നിരിക്കുന്നു. വാര്‍ത്ത ബ്രേക്ക് ചെയ്യപ്പെട്ടപ്പോള്‍ കണ്ണടച്ച് നിഷേധിക്കുകയും പിന്നീട് മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഉരുണ്ടുകളിക്കുകയും ചെയ്ത ഭരണകൂടം ഇപ്പോള്‍ സംഭവം പുറത്തറിയിച്ച മാധ്യമം ആഴ്ചപ്പതിപ്പിന് ആണിയടിക്കാനുള്ള ആലോചനയിലാണ്. സ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തി എന്നാണ് മുഖ്യമന്ത്രി ഈ പ്രസിദ്ധീകരണത്തിനെതിരെ ഉയര്‍ത്തുന്ന ആരോപണം. എന്നാല്‍ ചരിത്രകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ പി.ജെ. ചെറിയാനും പത്രപ്രവര്‍ത്തക സിന്ധ്യാ ചന്ദ്രനും വിദ്യാഭ്യാസ മാര്‍ഗ നിര്‍ദേശ കേന്ദ്രമായ സിജിക്കും ഉള്‍പ്പെടെ ഇരുനൂറ്റമ്പതിലേറെ മനുഷ്യര്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ട് എന്ന് പോലീസ് എഴുതിപ്പിടിപ്പിച്ചത് അബദ്ധത്തില്‍ സംഭവിച്ചു പോയതാണെത്രേ. മാധ്യമം പ്രസിദ്ധീകരിക്കാതിരുന്ന ഡോ. ചെറിയാന്റെയും സിന്ധ്യയുടെയും പേരുകള്‍ തലസ്ഥാനത്ത് പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞ മുഖ്യമന്ത്രിയുടെ ചെയ്തിയെ എന്തു പേരിട്ടു വിളിക്കണം?

വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചക്ക് പകപോക്കാന്‍ അമേരിക്ക തുടക്കമിട്ട ഭീകരതാ വിരുദ്ധ യുദ്ധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് 2001ല്‍ കേന്ദ്രം ഭരിച്ചിരുന്ന ബി.ജെ.പി സര്‍ക്കാര്‍ സിമിയെ നിരോധിച്ചത്. സിം വാലിഡിറ്റി തീരാറാവുമ്പോള്‍ റീച്ചാര്‍ജ് ചെയ്യുന്നതു പോലെ സിമി നിരോധം പുതുക്കേണ്ട സമയമടക്കുമ്പോള്‍ ഇന്‍ഡോറിലോ അജ്മീറിലോ വെല്ലൂരിലോ നിന്ന് കുറച്ച് താടിവെച്ച പയ്യന്‍മാരെ പിടികൂടി ഒരു ഭീകരവാദക്കഥ കെട്ടിയുണ്ടാക്കല്‍ ഒരു പതിവു കലാപരിപാടിയാണ്.പോലീസ് ആസ്ഥാനത്തു നിന്ന് വിളി വന്നാലുടന്‍ ചൂടാക്കി വിളമ്പാന്‍ പാകത്തിന് സ്റ്റോറി രണ്ടെങ്കിലും കാണും ഓരോ ചാനലിന്റെയും കോള്‍ഡ് സ്റ്റോറേജില്‍. വിരോധമുള്ള ആരെയും ഏതു സമയവും എളുപ്പത്തില്‍ കുടുക്കാവുന്ന സുത്രവാക്യമാണ് SIMI എന്ന നാലക്ഷരങ്ങള്‍.പോലീസിലോ ഐ.ടി കമ്പനിയിലോ ജോലി ചെയ്യുന്ന, രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ആരോടെങ്കിലും നിങ്ങള്‍ക്ക് പക തീര്‍ക്കാനുണ്ടെന്നിരിക്കട്ടെ-ടിയാന് സിമി ബന്ധമുണ്ടെന്ന് ഒരു ഊമക്കത്ത് അയക്കേണ്ട പണിയേ ഉള്ളൂ. അത്യാവശ്യം നല്ല നേതൃപാടവമുള്ള, പക്വതയോടെ സംസാരിക്കാനറിയാവുന്ന, ആവശ്യത്തിലേറെ തല്ലുകൊണ്ടിട്ടുള്ള ഒരു യൂത്ത് കോണ്‍ഗ്രസുകാരന് സീറ്റു കൊടുക്കാന്‍ ആലോചന ഉയരുമ്പോള്‍ കോഴിക്കോട്ടെ ചില മൂത്ത നേതാക്കള്‍ ഇതു പ്രകാരം ദല്‍ഹിക്ക് ഒരു മേഘസന്ദേശം അയക്കും, അതോടെ യൂത്തന്റെ ചീട്ടുകീറും.

 

 

ഒളിഞ്ഞു നോട്ടത്തിലെ പൊളിറ്റിക്സ്

“I want the dead bodies of Muslim bastards!” എന്ന് വയര്‍ലെസിലൂടെ ആക്രോശിച്ച മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവക്ക് പേരുദോഷം വരുത്തരുത് എന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് കേരള പോലീസിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരെങ്കിലും നിയമപാലനം നടത്തുന്നത്. വ്യാജ ബോംബ് ഭീഷണിക്കേസുകളില്‍ പ്രതി മുസ്ലിം എങ്കില്‍ കേസെടുത്ത് കമ്പ്യൂട്ടര്‍ കണ്ടുകെട്ടുകയും അല്ലെങ്കില്‍ മനോരോഗ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കുകയും ചെയ്യലാണ് കുറെക്കാലമായി ഇന്നാട്ടില്‍ നടക്കുന്ന ഭീകരവാദവിരുദ്ധ പ്രവര്‍ത്തനം. കാക്കിയേക്കാള്‍ കാശിനോടും കാവിയോടും പ്രതിബദ്ധതയുള്ള ഒട്ടനവധി പേര്‍ ഈ സേനയെ പല ഭാഗങ്ങളിലായി നിയന്ത്രിക്കുന്നു.

വി.ഐ.പികള്‍ പങ്കെടുക്കുന്ന പരിപാടികളിലെ സുരക്ഷാ ഡ്യൂട്ടിയില്‍ നിന്ന് പോലീസുകാരെ സമുദായം നോക്കി മാറ്റി നിര്‍ത്തുന്നതടക്കം സ്പര്‍ധ വളര്‍ത്തലിന്റെയും ഇരട്ടനീതി നിര്‍വഹണത്തിന്റെയും നടത്തിപ്പുകാരായി മാറുന്നുണ്ട് നമ്മുടെ ജനമൈത്രി പോലീസ്. സംഘപരിവാര്‍ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ കുറെ വര്‍ഷമായി നടപ്പിലാക്കികൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ ഈ മുള്ളുലാത്തി പ്രയോഗം കേരളത്തിലേക്കു നീളാതിരിക്കാന്‍ മാധ്യമങ്ങളുടെയും മനുഷ്യാവകാശ സമൂഹത്തിന്റെയും നിതാന്ത ജാഗ്രത ആവശ്യമാണ്.

കോടതി ഉത്തരവില്ലാതെ ഒരു വ്യക്തിയുടെ ഇമെയില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടാന്‍ പോലീസിന് യാതൊരു അധികാരവും അവകാശവും നല്‍കുന്നില്ല, സ്വതന്ത്ര ജനാധിപത്യ ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍. അതു മറികടക്കാനാണ് നിരോധിത സംഘടനാ ബന്ധം എന്നൊരു തോട്ടിവെച്ച് വിവരങ്ങള്‍ തോണ്ടാന്‍ ശ്രമിച്ചത് എന്ന് വ്യക്തം. ഇ- മെയില്‍ പ്രൊവൈഡര്‍മാര്‍ക്ക് പോലീസ് നല്‍കിയ കത്ത് ഇപ്രകാരം പുറത്തുവരികയും ചര്‍ച്ചയാവുകയും ചെയ്തില്ലായിരുന്നെങ്കില്‍ യാഹുവും ജി മെയിലും വിവരങ്ങള്‍ നല്‍കിയാലും ഇല്ലെങ്കിലും സിമിയും പോലീസും കളിയില്‍ ആ പേരുകാര്‍ കരുക്കളാകുമായിരുന്നു എന്നുറപ്പ്. ഇ മെയില്‍ വിലാസത്തിന്റെ ഉടമകളാരെന്ന് ചോദിച്ച് ഗൂഗിളിനും യാഹൂവിനുമെല്ലാം കത്തു നല്‍കിയതേയുള്ളൂ എന്ന് പോലീസ് മേധാവിയും കേരള മുഖ്യനും നിഷ്കളങ്ക ഭാവത്തില്‍ പറയുന്നത് വിശ്വസിക്കാമായിരുന്നു^ ആ ലിസ്റ്റില്‍ പേരുള്ള ആളുകളുടെ വീട്ടില്‍ രഹസ്യപ്പോലീസ് കയറിയിറങ്ങിയില്ലായിരുന്നെങ്കില്‍, അവരുടെ മെയിലുകള്‍ പലയിടങ്ങളില്‍ വെച്ച് ഹാക്ക് ചെയ്യപ്പെട്ടില്ലായിരുന്നെങ്കില്‍,ലിസ്റ്റില്‍ പേരു പെട്ടുപോയ മനുഷ്യരെ പോലീസ് കേന്ദ്രങ്ങളിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ലായിരുന്നെങ്കില്‍.

പക്ഷെ അതു സംഭവിച്ചു കഴിഞ്ഞു. അവിടെയും തീരുന്നില്ല ദുരിതം. സിമി ബന്ധമുള്ളവര്‍ എന്ന് കാണിച്ച് പോലീസ് തയ്യാറാക്കിയ ”കൈപ്പിഴ റിപ്പോര്‍ട്ടില്‍”പേരുചേര്‍ക്കപ്പെട്ട ബംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാരന്റെ ജോലി തുലാസിലാടുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മകന്റെ പ്രായം മാത്രമുള്ള ആ ചെറുപ്പക്കാരന്‍ തൊഴിലിടത്തില്‍ നോട്ടപ്പുള്ളിയാക്കപ്പെട്ടതിന് ആരാണ് സമാധാനം പറയുക?
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുമ്പോഴും ജയില്‍ നിയമങ്ങള്‍ ലംഘിച്ച് മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിക്കുന്നത് പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ചാനലിനു നേരെ കുരച്ചടുത്തതിനു പിന്നാലെയാണ് കേരളാ പോലീസിന്റെ വഴിതെറ്റി നടത്തം വെളിപ്പെടുത്തിയ മാധ്യമത്തിനു പിന്നാലെ ഭരണകൂടം നാക്കുനീട്ടുന്നത്.

മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാന്‍ പുസ്തകവുമായി ഇറങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ലേശമെങ്കിലും മര്യാദ അവശേഷിക്കുന്നുവെങ്കില്‍ പൌരാവകാശങ്ങള്‍ക്കും സ്വൈര്യ ജീവിതത്തിനുംമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ മനുഷ്യരോട് മാപ്പിരക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ഇന്ത്യയിലോ പാക്കിസ്ഥാനിലോ അമേരിക്കയിലോ സൌദി അറേബ്യയിലോ എവിടെ ആയാലും പൌരന്‍മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുക എന്നത് ഭരണകൂടമേ നിങ്ങളുടെ വര്‍ഗ സ്വഭാവമാണ്, പക്ഷെ അപരന്റെ കിടപ്പറയിലേക്ക് എത്തിനോക്കിയശേഷം എത്തിക്സ് പ്രസംഗിക്കല്‍-അത് അറപ്പുളവാക്കുന്ന പരിപാടിയാണ്. നിര്‍ഭാഗ്യവശാല്‍ കേരള മുഖ്യമന്ത്രീ, താങ്കളും താങ്കളുടെ പെട്ടിപിടിത്തക്കാരും ചെയ്യുന്നത് അതു തന്നെയാണ്.

54 thoughts on “ഇ-മെയില്‍ വിലാസം വേട്ടക്കഥ അഥവാ എത്തിനോട്ടക്കാരുടെ എത്തിക്സ്

 1. മര്യാദ എന്നത് തൊട്ടു തീണ്ടിയാല്‍ ഭരണകൂടം ഭരണകൂടമല്ലാതായിപ്പോവില്ലേ!!

 2. olakkede moodu. ഒലക്കേടെ മൂട്. മുസ്ലീങ്ങളെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള ജമ അത്തെയുടെ പഴയ ഭീകരവാദ തന്ത്രം. അതിനു മറ്റൊരു ജമ അത്തെ ക്കാരന്റെ പേനയുന്തല്‍. നിര്‍ത്തി പോടേ.

 3. ഒരു സിമി പ്രവർത്തകന്റെ കൈയിൽ നിന്നും പിടികൂടിയ ഈ മെയിൽ ഐഡികൾ പിന്നെ ആരുടെയാണെന്നാണ് പോലീസ് വിചാരിക്കേണ്ടത് ??? 

  ഉദാഹരണത്തിന് നിന്റെ കൂട്ടുകാരനെ മോഷണക്കേസ്സിൽ പിടിച്ചാൽ അവന്റെ മൊബൈലിൽ നിന്റെ നമ്പർ ഉണ്ടെങ്കിൽ നിന്നെയും സംശയിക്കുക തീർത്തും സ്വഭാവികം മാത്രമാണ് , അതിനാൽ നിന്നെ ചോദ്യം ചൈയേണ്ടതും അനിവര്യമാണ്. കൂട്ടുകാരനെ തിരഞ്ഞെടുക്കുമ്പോൾ ആലോചിക്കണം അവൻ ഏതു തരക്കാരണാണെന്ന്…. 

  ഇനി നീ നിരപരാധി ആണെങ്കിൽ അതു തെളിയിക്കേണ്ടത് നിന്റെ ഉത്തരവദിത്വം ആണ് .. അല്ലാതെ പോലീസിനു കവടി നിരത്തി നീ പുണ്യവാനാണോ എന്നു കണ്ടെത്താൻ പറ്റില്ല… 

  ഒരു സിമി പ്രവർത്തകന്റെ കയിൽ നിന്നു കിട്ടിയ ഇമൈൽ ഐഡികളുടെ ഡീറ്റൈൽസ് അറിയേണ്ടത്ത് പോലീസിന്റെ ആവശ്യമാണ് രാഷ്ട്ര സുരക്ഷയാണ് വ്യക്തി സുരക്ഷയേക്കാൾ വലുത് ….

  • ജര്‍മനിയിലെ ആ വൃദ്ധന്‍െറ അശരീരി പ്രസക്തമാവുന്നത് ഇവിടിയാണ്,: ‘‘അവര്‍ ജൂതരെ തേടിവന്നപ്പോള്‍ ഞാന്‍ ജൂതനല്ലല്ളോ എന്നാശ്വസിച്ച് വെറുതെനിന്നു. പിന്നെ, കമ്യൂണിസ്റ്റുകളെ തേടിവന്നപ്പോള്‍ ഞാന്‍ കമ്യൂണിസ്റ്റല്ലല്ളോ എന്നാശ്വസിച്ച്. ഓരോരുത്തരെയായി അവര്‍ കവര്‍ന്നപ്പോള്‍ മിണ്ടാതെനിന്ന് ഒടുവില്‍ നിങ്ങള്‍ ഒറ്റക്കായി. നിങ്ങളുടെ ഊഴം വരുമ്പോള്‍ ആരുണ്ടാവും നിങ്ങള്‍ക്കുവേണ്ടി പറയാന്‍?’’

  • എല്ലാം പോട്ടെ , ഈ അഡ്രസ്‌ ഒക്കെ കിട്ടിയത് ഒരാളുടെ കയ്യില്‍ നിന്നാണ് എന്ന് പറയുന്നു , അത് ആരാണെന്നു ഇപ്പോഴും ധൂരുഹമായി നിലനില്ക്കു്ന്നു , പക്ഷെ ഇവിടെ ഒരുത്തന്‍ പറയുന്നു അത് സിമി ക്കാരന്‍ ആണെന്ന് ,
   1 , എന്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആ വ്യക്തി സിമി കാരന്‍ ആണെന്ന് പറയുന്നത് .???
   2 . പോലീസോ , മന്ത്രിയോ പറഞ്ഞോ ..?
   3 . ഏതെന്കിലും മാധ്യമങ്ങള്‍ പറഞ്ഞോ .?
   ഇത് വരെ ആരും പറയാത്തത് , തനിക്ക് മാത്രം എങ്ങിനെ കിട്ടി .???

  • ഈ അഡ്രസ്‌ ഒക്കെ കിട്ടിയത് ഒരാളുടെ കയ്യില്‍ നിന്നാണ് എന്ന് പറയുന്നു , അത് ആരാണെന്നു ഇപ്പോഴും ധൂരുഹമായി നിലനില്ക്കു്ന്നു , പക്ഷെ ഇവിടെ ഒരുത്തന്‍ പറയുന്നു അത് സിമി ക്കാരന്‍ ആണെന്ന് ,
   1 , എന്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആ വ്യക്തി സിമി കാരന്‍ ആണെന്ന് പറയുന്നത് .???
   2 . പോലീസോ , മന്ത്രിയോ പറഞ്ഞോ ..?
   3 . ഏതെന്കിലും മാധ്യമങ്ങള്‍ പറഞ്ഞോ .?
   ഇത് വരെ ആരും പറയാത്തത് , തനിക്ക് മാത്രം എങ്ങിനെ കിട്ടി .???

  • Dear..ee mail id’s kittiyathe SIMI enne samshayikkunna oralude mailil ninnum aayirikkaam…but athe konde ayaalumaayi mail ayacha ellavarum terreriots aanenna aalkkarude mantality aane change aakendathe….may be that SIMI activist is a businessman or some officer,so his business friends or coleuges also in his friends list…so need to change the mentality of people, that if one guy is proved guilty then only abuse….
   pinne E mail ID check cheythathil oru kuzhappavumilla…if it is only check, ID belongs to whom bcs evry body can make a mail ID in others name….

  • സിമി എന്ന വാക്ക് കൊണ്ട് സര്‍ക്കാരിന്റെ ഏതു തോന്നിവസത്തെയും വെള്ള പൂശാം എന്നതിന് താങ്കളുടെ തന്നെ പ്രതികരണം സാക്ഷിയാണ്. ജനം എന്നത് മിധ്യയനെന്ന സര്‍ക്കാര്‍ ചിന്തയെ ശരി വെക്കുന്നു താങ്കളുടെ പ്രതികരണം. ആര് പറഞ്ഞാലും ന്യായത്തിന്റെ പക്ഷത്ത് നില്‍ക്കണമെന്ന ധാര്‍മ്മിക ബോധമുണ്ടെങ്കില്‍ താങ്കളിങ്ങനെ പറയില്ല. ഏതു സിമി പ്രവര്‍ത്തകന്റെ കയ്യില്നിന്നാണ് സുഹ്രത്തേ ഈ ഐഡി കിട്ടിയത്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഒതുക്കാന്‍ പറ്റിയ മാര്‍ക്കറ്റിലെ ഏറ്റവും നല്ല ആയുധമാന് ഇന്ന് സിമി പ്രയോഗം. താമര കൃഷിക്ക് ഏറ്റവും നല്ല വളവുമാനിന്നു സിമി പ്രയോഗം. വര്‍ഗീയതാ കൃഷിക്ക് അവാര്‍ഡു കിട്ടിയ ചെന്നിത്തലയുടെ ഇഷ്ട വളമാണ് ഈ മുന്‍ സിമി.

 4. പണ്ട് ഒരു കഥ നടന്നിരുന്നു.കഥ നടന്നത് വാമന പുരിയിലാണെന്ന് തോന്നുന്നു. കൊട്ടാരത്തിലെല്ലാവരും വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിക്കുന്നു. അങ്ങനെയിരിക്കെയാണ് ചില കൊട്ടാര വിദ്വാൻമാർ ആളില്ലാത്ത തക്കം നോക്കി കൊട്ടാരത്തിലെ മന്ത്രിയുടെതടക്കമുള്ള എല്ലാവരുടെയും രഹസ്യങ്ങൾ ചോർത്തുകയും അയൽ രാജ്യങ്ങളിൽ നിന്നയക്കുന്ന പൊതികൾ വരെ കട്ടെടുക്കുകയും ചെയ്തത്. ഒടുവിൽ മറ്റൊരു വിദ്വാൻ ഇത് കണ്ടു പിടിച്ചു. എല്ലാവരെയും വിളിച്ചറിയിച്ചു. രാജാവിനെയും. ആളുകളെല്ലാം അങ്കലാപ്പിലായി.പരസ്പരം സംശയിച്ചു. ഉടനെ വിവരം പുറത്ത് വിട്ട വിദ്വാനെ വിളിച്ചു വരുത്തി, വിധിയും പ്രസ്ഥാവിച്ചു. കൊട്ടാരത്തിലെ സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ ശ്രമം നടത്തിയ ടിയാന് 101 ചാട്ടവാറടിയും ഒരു കൊല്ലം തടവും ലഭിക്കാൻ ഇതാ ഉത്തരവിടുന്നു…ഡും..ഡും…ഡും. ശുഭം.
  ഈ കഥക്ക് ജീവിച്ചിരിക്കുന്നവരുമായോ മരണപ്പെട്ടവരുമായോ വല്ല സാമ്യവും തോന്നുന്നുവെങ്കിൽ അതിൽ എന്നെ പറഞ്ഞിട്ട് കാര്യമില്ല. അക്കാര്യം മാധ്യമം ഓഫീസിലേക്കും കേരള മന്ത്രിസഭയിലേക്കും തന്നെ വിളിച്ച് ചോദിക്കണം.

 5. ഒരു സിമി പ്രവര്‍ത്തകന്റെ കയ്യില്‍ നിന്ന് കിട്ടിയ ഇമെയില്‍ ഐഡി ഉള്ളവരൊക്കെ സിമിയുടെ പ്രവര്‍ത്തകര്‍ ആണെന്ന് പോലിസ്‌ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പിച്ചത് മിസ്റ്റര്‍ സോണി ജോര്‍ജ്?

  • അങ്ങനെ ആരും ഉറപ്പിച്ചില്ല, നിങ്ങള്‍ സ്വയം ഉണ്ടാക്കുന്ന വാക്യങ്ങള്‍ക്കു മറ്റുള്ളവര്‍ മറുപടി പറയേണ്ട കാര്യം ഇല്ല. നന്നായി വായിച്ചു നോക്ക്
   പിന്നെ അന്വേഷിച്ചലെ സിമി പ്രവര്‍ത്തകന്‍ ആണോ അല്ലയോ എന്നറിയു. അതിനു മുന്‍പേ കയറു പൊട്ടിക്കുന്നത് എന്തിനാ?

  • പോലീസ് ഉറപ്പിചില്ലല്ലോ, ആണോ അല്ലയോ 
   എന്നറിയാനുള്ള മാർഗ്ഗം സ്വീകരിച്ചു എന്നു മാത്രം.

 6. സിമി പ്രവര്‍ത്തകന്‍ അയക്കുന്ന ഈദ് ഗ്രീറ്റിങ് കാര്‍ഡില്‍
  ഉള്‍പ്പെട്ടവരെല്ലാം സിമി ആവുമെന്ന് പറയുന്നതാണോ ദേശ സുരക്ഷ.
  അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കണ്ടുപിടിക്കും മുമ്പ്
  ഒരു സംശയവുമില്ലാതെ സിമി ബന്ധമുണ്ടന്ന് കാണിക്കുന്നത് എന്ത്
  അടിസ്ഥാനത്തിലാണ്. ആളുകളെ സ്വകാര്യതയില്‍ കടന്നുകയറുന്ന
  പൊലീസേമാനെ വാഴ്ത്തുകയും അതിലെ പൌരാവകാശ വിരുദ്ധത
  തുറന്നു കാണിക്കുന്നവരെ ദേശവിരുദ്ധരാക്കുകയും ചെയ്യുന്നതിന്റെ
  രാഷ്ട്രീയമറിയാന്‍ പാഴൂര്‍ പടിപ്പുരവരെ പോവേണ്ടതില്ല.

 7. Most important thing is that the resistance should be started by the victim’s community itself, I mean the so called Muslim community leadership – Muslim league.

 8. Good joke.. So if Police suspects someone to be terrorist; they should register a case and get approval from Court before doing any Intelligence right?

  What you think is the reason behind leaving the name of non Muslims from the list by “Madhyamam”?? Typo error? Shouldnt they apologise? Or is that also a part of ‘Freedom of speech’ where they can edit the news as per their liking?

  • മാധ്യമം പറഞ്ഞത് 268 പേരുള്ള ലിസ്റില്‍ 258 പേരും മുസ്ലിംകള്‍ ആണെന്നാണ്‌. അല്ലാതെ ആകെ 258 പേരെ ഉള്ളൂ അത് മുഴുവനും മുസ്ലിംകള്‍ ആണെന്നും അല്ലാ. മാത്രവുമല്ല അന്നത്തെ ഓണ്‍ലൈന്‍ എഡിഷനില്‍ മുഴുവന്‍ പേരും അവര്‍ കൊടുത്തിരുന്നു താനും.

 9. കാടടച്ചു വെടിവെക്കല്ലേ റഹ്മാനെ.. ഈ പറയപ്പെടുന്ന ഇമെയില്‍ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ഒളിക്കനായ് ഒന്നും ഇല്ലെങ്കില്‍ പിന്നെന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്… ആരെങ്കിലും അന്വേഷിക്കുകയോ അന്വേഷിക്കാതിരിക്കുകയോ ചെയ്യട്ടെ.. അല്ലാതെ ഇതില്‍ മതത്തെ കുത്തികയറ്റി ഇത് ഒരു മതത്തിനു എതിരായ പ്രവര്‍ത്തനം ആണെന്ന് സ്ഥാപിക്കേണ്ടത് ചിലരുടെയെങ്കിലും ആവശ്യമായ് വന്നിരിക്കുന്നത് പോലെ തോന്നുന്നു…..

  ഒരാള്‍ തന്‍റെ വീടിനുള്ളില്‍ ഇരുന്നു ഒരു ക്രൈം ചെയ്താല്‍ (ഇവിടെ ലിസ്റ്റില്‍ ഉള്ളവരുടെ കാര്യമല്ല ഞാന്‍ പറയുന്നത്, പൊതുവായ്‌ പറയുന്നതാണ്) പോലീസിന്, ക്രൈം നടന്നത് അവരുടെ വീട്ടിനുള്ളിലായതുകൊണ്ട് അന്വേഷിക്കാന്‍ പാടില്ല എന്നുണ്ടോ….

  പിന്നെ ഇത്ര വലിയ മത സ്നേഹം ഉള്ളവര്‍ ആണെങ്കില്‍ അവര്‍ തന്നെ വോട്ടു ചെയ്തു വിജയിപ്പിച്ച കക്ഷിക്ക് മുന്‍തൂക്കമുള്ള ഭരണത്തില്‍ എന്തേ ഇതെല്ലം നടക്കുന്നു… ഇതിനെതിരെ പ്രതികരിക്കാന്‍ അവര്‍ തിരഞ്ഞെടുത്തു വിജയിപ്പിച്ചു വിട്ടവര്‍ എന്തെ മടിക്കുന്നു… അപ്പോള്‍ അതിനുള്ള ധൈര്യം ഇല്ലാത്ത സ്ഥിതിക്ക് കപട മതസ്നേഹവും പൊക്കിപിടിച്ച് നടക്കരുത്…..

  • താങ്കളുടെ ഐ ഡി യും പാസ്സ്‌വേര്‍ഡ്‌ ഉം ഇങ്ങു തന്നേരെ. താങ്കള്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ലല്ലോ.

 10. ശ്രീ ബിനോജ് ചാക്കോ, നിങ്ങളുടെ ബെഡ് റൂമില്‍ ഒരു ഒളി ക്യാമറ ഫിറ്റ് ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് വിരോധം ഉണ്ടാവില്ല എന്ന് കരുതട്ടെ..

 11. log in details enaal perum vilasavumanennu parayunna mukhya manthri
  keralathe engineyanu it hub akkunnathu vivarakedu vilamban congresskarukku madikkenda. pkshe mukhyamanthri parayaruth.

 12. Anivar Aravind on an e-mail list: “സര്‍ക്കാരിന്റെ ഈ സര്‍വൈലന്‍സ് ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ ഉറപ്പു നല്‍കിയിട്ടുള്ള നിരവധി പൌരാവകാശങ്ങളെ ലംഘിക്കുന്നുണ്ട് . അതായതു് ആര്‍ട്ടിക്കിള്‍ 14, 15, 17, 19 , 21എന്നിവയെ. (the Rights to equality, dignity, privacy, expression and the right not to be discriminated against) . അതുകൊണ്ടുതന്നെ ഈ സര്‍വൈലന്‍സ് വിക്റ്റീംസിന് ലീഗല്‍ ആക്ഷന് നല്ല സാധ്യതയുണ്ട് (നമ്മുടെ കോടതികള്‍ ഇസ്ലാമോഫോബിക്കല്ലെന്നു വിശ്വസിക്കാമെങ്കില്‍)

  ഇതില്‍ ആരും പറഞ്ഞുകാണാത്ത ഒരു പ്രശ്നം കൂടിയുണ്ട് .ആരാണ് “കോണ്‍ഫിഡെന്‍ഷ്യലായ” റിപ്പോര്‍ട്ട് ലീക്ക് ചെയ്തതു് എന്നതു്. മാധ്യമമാണെങ്കില്‍ അവര്‍ക്കു കിട്ടിയ ലീക്കില്‍ 258 ഈമെയിലുകള്‍ മാത്രമേ പുറത്താക്കിയിട്ടുള്ളൂ . ബാക്കി 10 പേരുടെ പേരു ലീക്കു ചെയ്തതു് മുഖ്യമന്ത്രി പത്രസമ്മേളനത്തിലാണ് . അതുകൊണ്ടുതന്നെ പ്രൈവസി വയലേഷന് ഇതിലെ വിക്റ്റിംസ് കേസുകൊടുക്കുന്നുങ്കില്‍ മുഖ്യമന്ത്രിയും കൂട്ടുപ്രതിയാവേണ്ടി വരും.

  അതിനുപരി , ആദ്യത്തെ ഈ ഡോക്യുമെന്റിന്റെ ലീക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനുള്ളില്‍ നിന്നു തന്നെ സംഭവിച്ചതാണ് . Leaked to the madhyamam Reporter. അല്ലാതെ കോണ്‍ഫിഡന്‍ഷ്യല്‍ ഡോക്യുമെന്റ് എങ്ങനെ കിട്ടാനാണ് . അതുകൊണ്ടുതന്നെ ന്യൂസ് പുറത്തുവന്നതുകൊണ്ടുള്ള വ്യക്തികളുടെ കഷ്ടനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഗവണ്‍മെന്റിനു തന്നെയാണ് . അതില്‍ അവര്‍ക്കു കൈകഴുകാനാവില്ല.”

 13. ബിനോജും സോണിയും അറിയുവന്നായ്‌,

  തെറ്റ് ചെയ്തവര്‍ ആരായാലും പിടിക്കപ്പെടണം. അതില്‍ ആ൪ക്കും എതി൪പ്പില്ല. എന്നാല്‍ ഇവിടെ തെറ്റ് ചെയ്തവരെയാണോ വെട്ടയാടാ൯ ശ്രമിക്കുന്നത്. അല്ല. ബിനോജ് പറഞ്ഞില്ലേ. കാടടച്ച് വെടി വെക്കല്ലേ എന്ന്‍. ഇവിടെ ആരാ കാടടച്ച് വെടി വെക്കുന്നത്.

  ഏതെങ്കിലും ഒരു മുസ്ലിം ചെയ്യുന്ന തെറ്റിന് എന്തിനാ ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത്. ഇതര മതത്തില്‍ നിന്നാണെങ്കില്‍ അത് തമാശ. അവിവേകം. മന്സികാസ്വസ്തത. ഇതല്ലേ തീവ്ര വാദം.

  ബിനോജിനും സോണിയിലും ഉള്ള ഒരു തീവ്ര വാദമല്ലേ ഇപ്പോള്‍ പുറത്ത്‌ വന്നത്. മനസ്സിലാക്കാതെ, പഠിക്കാതെ, പെട്ടെന്നുള്ള എടുത്തു ചാട്ടമല്ലേ തീവ്രവാദം.

  ഉമ്മന്‍ ചാണ്ടിയും കൂട്ടരും മല൪ന്ന്‍ കിടന്ന്‍ തുപ്പിയാല്‍ എന്ത് പറ്റും എന്ന്‍ അവര്‍ മനസ്സിലാകുന്നില്ലെങ്കിലും സാമാന്യ ജനത്തിന് മനസ്സിലാവില്ലേ.

 14. What the hell is this…! Even the Mukyan has said its by mistake ‘about simi connection’ were mentioned…still here people demand for inquiry on this bloody so called mistake.
  not only the state most of its subjects too misled.
  wat a pity Keralam…?

 15. ഇമെയില്‍ ചോര്‍ത്തപ്പെടുന്നവരുടെ പട്ടികയിലെ അവസാനത്തെ ആളായ അബ്ദുല്‍ സലാം (salam@infobhan.net) എന്ന ആളുടെ താഴെയുള്ള കുറിപ്പ് വായിക്കുക. ഈ വാര്‍ത്ത‍ വെറും പ്രചാരണം അല്ല എന്ന് ഈ കുറിപ്പ്
  വായിച്ചാല്‍ മനസ്സിലാവും. ഈ അബ്ദുല്‍ സലാം ഖത്തറില്‍ ഇന്‍ഫോ-ബാന്‍ എന്ന ഒരു
  IT സ്ഥാപനം നടത്തുന്നു.

  Start from here………………………
  ഞാനടക്കമുള്ള മുസ്ലിം പൌരപ്രമുഖരുടെ
  ഇമെയിൽ ഹാക്ക് ചെയ്തു എന്ന് പ്രമുഖപത്രമായ മാധ്യമത്തിലും ഇന്ത്യവിഷൻ
  ടിവിയിലും വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. കുടുംബത്തിലും
  സമൂഹത്തിലും പ്രവർത്തന സുതാര്യത ആവുന്നത്ര കാഴ്ചവെച്ച എന്നെക്കുറിച്ച്
  ഈരൂപത്തിൽ പത്രത്തിൽ വാർത്ത വന്നു എന്നതാണ് എന്റെ പ്രതികരണം
  അനിവാര്യമാക്കിയത്. ഭീകരതക്കെതിരായ ആഗോളയുദ്ധത്തിൽ പങ്കെടുത്ത
  കേന്ദ്രഭരണകൂടത്തിന്റെ ഭാഗമായ സംസ്ഥാനത്തിലാണ് പത്രധ്വാരാ സംശയിക്കപ്പെട്ട
  പ്രവ്യത്തി എന്നതിനാൽ പൌരപ്രതികരണത്തിന്റെ ന്യായവും ഇതിനുണ്ട്.


  സംഭവത്തിന്റെ ഏതാനും നാളുകൾക്ക് മുൻപ് എന്റെ നാട്ടിൽ (കൊടുങ്ങല്ലൂർ,
  അഴീക്കോട്) എഴുപത് കഴിഞ്ഞ എന്റെ വ്യദ്ധമാതാപിതാക്കളെ കണ്ട് ഇന്റലിജൻസിൽ
  നിന്നാണെന്ന് പരിചയപ്പെടുത്തി പ്രദേശത്ത് തന്നെയുള്ള മുഹമ്മദ് എന്ന
  പോലീസുകാരൻ മൊഴിയെടുത്തിരുന്നു. ഖത്തറിലെ എന്റെ ബിസിനസ്സിൽ നിന്ന് അവധി
  കണ്ടെത്തി നാട്ടിലെത്തി മാതാപിതാക്കളുടെ ചികിത്സാർഥം ഒരു മാസം ഞാൻ
  അവരോടൊപ്പമുണ്ടായിരുന്നു. ഖത്തറിൽ തിരിച്ചെത്തിയതിന്റെ പിറ്റേന്നാണ് എന്റെ
  തറവാട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രായമായ മാതാപിതാക്കളിൽ നിന്ന് അവർ
  മൊഴിയെടുത്തത്.

  മാതാപിതാക്കളിൽ നിന്ന് അവർക്കറിയേണ്ടിയിരുന്നത്,
  എന്നെ സംബന്ധിച്ചുള്ള പൊതുവായ കാര്യങ്ങളും അല്ലാത്തവയും ഉണ്ടായിരുന്നു.
  ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള എന്റെ സ്ഥിരമായ വരവിന്റെ കാരണങ്ങൾ മുതൽ എന്റെ
  മക്കൾ ആരൊക്കെ, അവർ എവിടെയൊക്ക എന്തിനൊക്ക പഠിക്കുന്നുവെന്ന് വരെയുള്ള
  “സ്പെസിഫിക്ക്” കളിലേക്ക് കടന്നു വിവരങ്ങൾ ശേഖരിച്ചു.

  2009 മെയ്
  മുതൽ ഞാൻ ഏകദേശം രണ്ട് മാസത്തിലൊരിക്കൽ രോഗിയായ എന്റെ മാതാപിതാക്കളെയും
  എന്റെ ഭാര്യ-സന്തതികളേയും സന്ദർശിക്കൽ പതിവാക്കിയിരുന്നു. വിവരങ്ങളുടെ
  നിജസ്ഥിതി ഉറപ്പ് വരുത്താൻ മഹല്ല് പള്ളിഭാരവാഹികൾ, സുഹ്യത്തുക്കൾ,
  സഹ-സാമൂഹിക പ്രവർത്തകർ എന്നിവരോടും സ്പെഷ്യൽ ബ്രാഞ്ചുപോലീസുകാരൻ വിവരങ്ങൾ
  ആരാഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒന്ന് സൂക്ഷിച്ചിരിക്കാൻ അവർ
  എന്നോടുപദേശിക്കുകയും ചെയ്തു.

  തുടർന്ന് ഞാൻ ഗൂഗിൾ മെയിലിൽ
  പ്രവേശിച്ചപ്പോൾ മറ്റൊരു ഐ.പി. അഡ്ഡ്രസ്സിൽ നിന്ന് (117.203.117.95 ) എന്റെ
  ഇമെയിൽ ഡിസംബർ 27ന് ആരോ ഹാക്ക് ചെയ്തതായി ഗൂഗിൾ നോട്ടിഫിക്കേഷൻ വന്നു.
  ഐ.പി. അഡ്ഡ്രസ്സിന്റെ ലൊക്കേഷൻ തേടിയ എന്നെ ഗൂഗിൾ കോയമ്പത്തൂരിലേക്ക്
  പോയിന്റ് ചെയ്തു. ഗൂഗിൾ ആവശ്യപ്പെട്ട പ്രകാരം ഞാനുടൻ പാസ് വേർഡ് മാറ്റുകയും
  ചെയ്തു. പിന്നീട് വന്ന വാർത്തകൾ പ്രകാരം എന്റെ ഔദ്യോഗിക ഇമെയിലും യാഹൂ
  ഇമെയിലും കൂടി പരിശോദിച്ചതായി മനസ്സിലാവുന്നു

 16. പ്രിയപ്പെട്ട സുധീപ്, ബെഡ് റൂമിലാണെങ്കിലും ഒരാള്‍ തെറ്റ് ചെയ്താല്‍ അത് തെറ്റ് തന്നെയാണ്… ബെഡ് റൂമിലാണെന്നു കരുതി അത് തെറ്റ് അല്ലാതാവുന്നില്ല.. ഞാന്‍ വീണ്ടും പറയട്ടെ, ഈ ഇമെയില്‍ ലിസ്റ്റില്‍ പെട്ടവര്‍ തെറ്റുകാരാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല… കുറച്ചു ഇമെയില്‍ അന്വേഷിക്കുന്നതിനു എന്തിനാണ് ഒരു മതത്തിന്റെ കുപ്പായം ഇട്ടുകൊടുത്തു അതിനെ വര്‍ഗീയവല്‍ക്കരിക്കുന്നതു എന്നേ ഞാന്‍ ചോദിച്ചുള്ളൂ… കേരളത്തില്‍ മുസ്ലിം ലീഗ് ഭരണത്തില്‍ പ്രധാനകക്ഷിയാണ്, ആ മുസ്ലിം ലീഗ് നേതാക്കളുടെ വരെ ഇമെയില്‍ നോക്കിയിട്ടും എന്താണ് സമുദായത്തിന്‍റെ പേരും പറഞ്ഞു അധികാരത്തില്‍ കയറിയവര്‍ പ്രതികരിക്കാത്തത്????

  പ്രിയപ്പെട്ട ഷരിഫ്, മുസ്ലിം സഹോദരങ്ങള്‍ മുഴുവന്‍ തെറ്റുകാര്‍ ആണെന്ന് ഇവിടെ ആരും പറഞ്ഞില്ല.. പിന്നെ അമേരിക്കയുടെയും മോഡിയുടെയും കാര്യം പറഞ്ഞ നിങ്ങള്‍ എന്തേ al quida പാകിസ്ഥാന്‍ ഭീകരവാദികള്‍ എന്നിവര്‍ ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന നരഹത്യകളെകുറിച്ച് മൌനം പാലിക്കുന്നു… എത്രയോ ലക്ഷം നിരപരാധികളെയാണ് ഇസ്ലാമിന്റെ പേരും പറഞ്ഞു കൊന്നോടുക്കിയിരിക്കുന്നത്….. so please be careful in generalizing things ….. വിഷയത്തിലേക്ക് വരാം, ഞാന്‍ വീണ്ടും ചോദിക്കുന്നു എന്തേ മുസ്ലിങ്ങളുടെ മൊത്തം കാര്യങ്ങളും ഏറ്റെടുത്തിരിക്കുന്ന മുസ്ലിം ലീഗ് ഈ ‘പ്രധാനപ്പെട്ട’ വിഷയത്തില്‍ മൌനം പാലിക്കുന്നു…..

  പിന്നെ താങ്കള്‍ പറഞ്ഞപോലെ കാലവും ദൈവവും മനുഷ്യനെ ശിക്ഷിക്കാനുള്ള ഒരു സംഭവം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല… അങ്ങിനെയായിരുന്നെങ്കില്‍ ഇന്ന് ഈ ലോകത്തില്‍ ആരും ഉണ്ടാവുമായിരുന്നില്ല… ദൈവം സ്നേഹമാണെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്, മനുഷ്യന്‍റെ തെറ്റുകള്‍ പൊറുക്കുന്നവനും….

 17. Savade, aadyam Manushyanavu, ennittu Islam enthennu padikku……Oru Criminal enteyum iyaludeyum indian Prime ministerudeyum peril kure kathu ayachal….ayal pidikkappettal aa vilasam aarudethanennu police anwesikkum, athu Swabhavikam….Simi allenkil pinne enthina istta ee pedi….Kasttam,

 18. The Hindu reported : “The Chief Minister said that the reference in the letters sent to the service providers that they were SIMI activists were an error committed by the Superintendent of police who prepared the letters.”
  Ithu oru cheriya thettano? ingane thettu pattaru munpu Gujarat policinum, north indian annoshana agencikalkku ayirunnallo? athayathu chilathettukal nammude police or government ariyathe thudangiyennu artham

 19. ബിനോജ് സുഹുര്‍തെ പ്രശ്നം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നതാണ്. ഓരോ പൌരന്മാര്കും സ്വകാര്യതകള്‍ അനുവദിച്ചു നല്‍കുക ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ഉത്തരവാദിത്വമാണ്.ഒരാളുടെ മെയിലിലേക്ക് അയാളറിയാതെ നുഴഞ്ഞു കയറുക എന്ന ഹീനകൃത്യം തെരെഞ്ഞെടുക്കപെട്ട ഒരു ഭരണകൂടം ചെയ്യുന്നു എന്നതാണ് പ്രശ്നം . പിന്നെ എങ്ങനയാണ്‌ ഈ പ്രശ്നം അവതരിപ്പിക്കുന്നത് വര്‍ഗീയമാകുന്നത്. മെയില്‍ ചോര്‍ത്തിയ ലിസ്റ്റില്‍ ഉള്ളവരില്‍ 95 % പേരും ഒരു സമുദായത്തില്‍ പെട്ടവരാണ്. സര്‍കാര്‍ ഇതിന്റെ ഉത്തരമാണ് പറയേണ്ടത്. അല്ലാതെ ഇത് ഏതെങ്കിലും സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ് എന്ന് പറയുമ്പോള്‍ സര്‍കാര്‍ ഏതെങ്കിലും പ്രത്യേക സമുദായത്തെ ആണോ പ്രത്നിധീകരിക്കുന്നത് എന്ന സ്വാഭാവിക സംശയം ഉയരുന്നു.

 20. എന്റെ ഒരുപാടു നല്ല സുഹൃത്തുക്കള്‍ മുസ്ലാമാന്മാര്‍ ആണ്. അവര്‍ എല്ലാരും വളരെ നല്ല ആള്‍ക്കാരും ആണ്. എന്നാല്‍ സത്യം പറയട്ടെ. ഇന്ന് ലോകത്തില്‍ ഭൂരിപക്ഷ ജനങ്ങള്‍ക്കും ഇസ്ലാമിനെ ഇഷ്ടമല്ല. അതിനു കാരണം മറ്റൊന്നുമല്ല. ഇസ്ലാമിക തീവ്രവാദം… പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഷിയകളുടെയും സുന്നികളുടെയും പേരില്‍ മുസ്ലീങ്ങള്‍ തമ്മില്‍ കൊല്ലുന്നു. സോമാലിയയിലും സുടാനിലും ‍ മുസ്ലീം തീവ്രവാദം മൂലം ആയിരങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നു.മുംബൈ റെയില്‍വേ സ്റ്റേഷനില്‍ മുസ്ലിം തീവ്ര വാദികള്‍ നിരപരാധികളെ വെടി വെച്ച് കൊല്ലുന്നു. കാശ്മീരില്‍ ആയിരക്കണക്കിനു പട്ടാളക്കാരെ കൊന്നൊടുക്കി. ബെന്ഗ്ലാദേശില്‍ പാക്കിസ്ഥാന്‍ സൈന്യം കൊന്നുടുക്കിയത് 30 ലക്ഷം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ആണ് . ജോസഫ്‌ എന്നാ ക്രിസ്റ്റിയാനിക്ക് പകരം ഒരു മുസ്ലീമിന്റെ കയ്യാണ് വെട്ടിയിരുന്നതെങ്കില്‍ ഇവിടെ ഒരു വല്ലിയ മത സങ്കര്‍ഷം തന്നെ ഉണ്ടായേനെ. മുസ്ലിങ്ങളെ ഇങ്ങനെ തെറ്റായ വഴിയില്‍ നടത്താന്‍ കാരണം വിരളിലെന്നാവുന്ന മത സന്ഖടനകളും. 90 % വരുന്ന നല്ല മുസ്ലിങ്ങല്കും കൂടി ചീത്തപ്പെരുണ്ടാക്കുന്നത് 10 % വരുന്ന ഇവരാണ്. ലോകത്തിലെ ഒരു രാജ്യം പോലും ഒരു ക്രിസ്തിയ സങ്കടനയെയും ഹിന്ദു സങ്കടനയെയും നിരോധിച്ചിട്ടില്ല .എന്നാല്‍ മുസ്ലിം തീവ്രവാദ സങ്കടനകളെ നിരോധിക്കാത്ത ലോക രാജ്യങ്ങള്‍ ഒന്നും തന്നെ ഇല്ല. സിമി പോലെ , ലഷ്കര്‍ പോലെ , al -quaida പോലെ ഉള്ള തീവ്ര വാദമുല്ല സന്ഖടനകളാണ് ഇസ്ലാമിന് ദോഷം. ഒരു മനുഷ്യനെയും കൊല്ലാനുള്ള അധികാരം അള്ളാഹു നിങ്ങള്‍ക്കാര്‍ക്കും തന്നിട്ടില്ല എന്ന് മനസിലാക്കൂ. മതത്തിന്റെ പേരില്‍ അനവിശ്യമായ ഒച്ചപ്പടുണ്ടാക്കുന്നത് ഇനിയെങ്കിലും നിര്‍ത്തൂ. ഇസ്ലാമിക തീവ്രവാദം ഇല്ലാത്ത ഒരു നല്ല നാളേക്ക് വേണ്ടി നമുക്കെല്ലാം ഒരുമിച്ചു പ്രവര്‍ത്തിക്കാം.

  • ഈ കോലാഹലത്തിനിടയില്‍ നമ്മള്‍ ഒട്ടും മറന്നു കൂടാത്ത ഒരു കാര്യമുണ്ട്. ലീഗുകരുള്‍പ്പെടുന്ന ഏതാനും പ്രമുഖരുടെ email ഇവിടെ മൂന്നു മാസം മുമ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു അന്വേഷണവും ഒരു പ്രമുഖരും ആവശ്യപ്പെടുന്നില്ലല്ലോ…
   നാളെ ആര്‍ തീവ്രവാദ കേസുകളില്‍ പ്രതി ചെര്‍ക്കപ്പെട്ടു അഴികള്‍ എന്നെണ്ടി വരുമെന്ന് ആരറിഞ്ഞു…hack ചെയ്യപ്പെട്ട id യില്‍ നിന്നു ആര്‍ക്കൊക്കെ mail പോയെന്ന് വല്ല നിശ്ചയവുമുണ്ടോ? എങ്ങിനെയെങ്കിലും കുറച്ചു പ്രതികളെ നിര്‍മിച്ച് തീവ്രവാദ വേട്ടക്കിറങ്ങാനുള്ള തത്രപ്പാട്, വടക്കേ ഇന്ത്യയിലെ പോലെ കേരള പോലീസും ആഗ്രഹിക്കുന്നുണ്ടാവാം. ജാഗ്രതൈ.
   മഅദനി നമുക്ക് ഒരു പാഠവും തരുന്നില്ലെന്നാണോ. 9 വര്‍ഷത്തെ ജീവിതം, പോലീസിന്റെ കേവലം ഒരു സംശയത്തിന്ടെ വിലയായി, അദ്ദേഹത്തിന് നല്‍കേണ്ടി വന്നു. ഇപ്പൊഴും രോഗവുമായി മല്ലിട്ട് ഭരണകൂട വേട്ടയാടലിന്റെ ഇരയായി….. ഇനി എത്രകാലം എന്നുപോലും അറിയാതെ…..

 21. രാജാവ് ഉടുത്തിട്ടില്ലന്നു വിളിച്ചു പറയാന്‍ ആരും ഉണ്ടാവരുത് അത്ര തന്നെ ……………………

 22. പ്രിയ ബിനോജ്, നിങ്ങള്‍ ബെഡ് റൂമില്‍ തെറ്റ് ചെയ്യുന്നു എന്ന് കരുതിയിട്ടല്ല ഞാന്‍ ചോദിച്ചത്. നിങ്ങള്‍ തെറ്റ് ചെയ്യുന്നില്ല. നിങ്ങളുടെ ബെഡ് റൂമില്‍ ഒരു ഒളി ക്യാമറ വയ്ക്കുന്നതിന് നിങ്ങള്ക്ക് വിരോധമൊന്നും കാണില്ലല്ലോ എന്നാണ്. “ഈ പറയപ്പെടുന്ന ഇമെയില്‍ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ഒളിക്കനായ് ഒന്നും ഇല്ലെങ്കില്‍ പിന്നെന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്…” എന്ന് ചോദിച്ചതിനുള്ള മറുപടി മാത്രമാണ് അത്.

  • Mr.Sudeep, it is the right of the government to check the mails and emails of every individual if they feel that some body if doing something against the nation.when I worked in Saudi Arabia many times I got letters opened and the police or the telecom department never apologized to me for opening my letter. And I never found anybody from India or any Indians raising their voice against this breach of privacy.

 23. വ്യക്തിയെക്കാള്‍ പ്രധാനം രാഷ്ട്രമാണ്. ഈ നാട്ടിലുള്ള എല്ലാ മുസ്ലീം സുഹൃത്തുക്കളുടെ വിലാസവും പോലീസ് ചോര്‍ത്തിയിട്ടില്ലല്ലോ.. ഹിന്ദു ഭീകരതയായാലും ഇസ്ലാം ഭീകരതയായാലും പടക്കം പെട്ടി ശരീരം ചിന്നിച്ചിതറുന്നത് ജാതിയോ മതയോ നോക്കിയല്ലല്ലോ..

  ഒരു ഐ റ്റി കമ്പനിയില്‍ ജോലി ചെയ്യുന്ന എന്റെ ജി മെയിലും ഫെയ്‌സ്ബുക്കും ഉള്‍പ്പടെ ലോഗിന്‍ വിവരങ്ങളെല്ലാം എന്റെ കമ്പനി സൂക്ഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതുപോലെ പ്രമുഖ പത്രസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരുള്‍പ്പടെയുള്ളവരുടെ സംഭാഷണങ്ങള്‍ പത്രമുതലാളിമാര്‍ ടാപ്പ് ചെയ്യുന്നുണ്ട്.. അപ്പോഴൊന്നും ഈ പ്രശ്‌നം ഉണ്ടായിട്ടില്ലല്ലോ.. ഒന്നേ പറയാനുള്ളൂ.. കിണ്ണം കട്ട കള്ളനുമാത്രമേ പേടിക്കേണ്ട കാര്യമുള്ളൂ..

 24. പ്രിയ സുദീപ്, താങ്കള്‍ പറഞ്ഞ അതെ അര്‍ത്ഥത്തില്‍ തന്നെയാണ് ഞാന്‍ അതിനെ കണ്ടത്… ഒരു വിശദീകരണം തന്നതിന് ഒരുപാട് നന്ദി….. ഈ വിശാലമാനസ്സാണ് നമുക്കെല്ലാവര്‍ക്കും വേണ്ടത്.. ഒരിക്കല്‍ കൂടി നന്ദി….

 25. ഇവിടെ വീമ്പ് പറയുന്ന മഹാന്മാരുടെ മെയില്‍ ആരേലും ഹാക്ക്‌ ചെയ്താല്‍ അറിയാം അവരുടെ തനി സ്വരൂപം…………..

 26. ഈ വാര്‍ത്ത മനോരമ പുറത്തു വിട്ടിരുന്നങ്കില്‍ ഇങ്ങനെ പ്രതികരണം ഉണ്ടാകുമായിരുന്നോ? കാരണം ലവ് ജിഹാദ് വിജയിപ്പിക്കാന്‍ മാറ്റ്‌ മാധ്യമങ്ങള്‍ ഒരു പൊതു പ്രശ്നമെന്ന നിലയില്‍ ഒപ്പം കൂടിയിരുന്നു , അതിനെ അന്തമായി അകൊഷിക്കുകയും പിന്നീടു അവര്‍തന്നെ തിരുത്തി പറയുകയും ചെയ്തു. പക്ഷെ രണ്ടാമത് പറഞ്ഞത് ബോധപൂര്‍വം പലരും മറന്നു അപ്പോള്‍ അത് ഒരു സമൂഹ പ്രസ്നാമാല്ലതായി. അതായതു ഒരു ചെറിയ വിഭാഗം മുസ്ലിങ്ങള്‍ എല്ലാ മത വിഭാഗത്തെയും പഴയകാല കമ്മുണിസ്റ്റു പ്രസ്ഥാനങ്ങളെയും പോലെ ഒരുതരം സൊപ്ന സന്ചാരികലനെന്നും തീവ്ര നിലപാടുകളിലൂടെ എന്തും നേടാം എന്നും, ഭൂരിപക്ഷം നമുക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അധികാരികള്‍ നമുക്കെതിരെ തിരിയാന്‍ കാത്തിരിക്കുകയനെന്നുമുള്ള പ്രചാരണത്തിന്റെ അബദ്ധം ഇന്ന് കേരളത്തിലെ ഭൂരിപക്ഷം മുസ്ലിങ്ങളും മനസിലാക്കുകയും അതിനെ തള്ളികലഞ്ഞവരുമാനെന്നു നമുക്ക് അടുത്ത കാല സംഭവങ്ങളില്‍ നിന്ന് തന്നെ മനസിലാക്കാം. പക്ഷെ മുന്‍പ് ലവ് ജിഹാദില്‍ ഒന്നിച്ചപ്പോഴും ഇപ്പോള്‍ ഒന്നിക്കതിരിക്കുംപോഴും, ഇപ്പോള്‍ ലിസ്റ്റില്‍ ഭൂരിപക്ഷം മുസ്ലിങ്ങളെ ചേര്‍ത്ത് അവരുടെ സോകര്യതയിലേക്ക് ഒളിഞ്ഞു നോക്കിയപ്പോഴും, അതില്‍ പത്തു മറ്റു മതക്കാരും ഉണ്ട് എന്ന് മുഖ്യമന്ത്രി വാദിച്ചു “മാധ്യമം” പത്രത്തിന്റെ മാത്രം ചിന്തയുടെ പ്രശ്നമാക്കി മാറ്റുമ്പോഴും, ഇവിടെ ഇപ്പോകളിക്കുന്ന കളി കുറഞ്ഞ നമ്പരിലുല്ലവരാന് വിജയികലെന്നു പ്രക്യപിക്കുകയും എന്നാല്‍ മാധ്യമത്തിലെ പ്രസിദ്ദീകരിച്ച വിജു വി നായര്‍ ഒരു കുറഞ്ഞ നമ്പരായി കൂട്ടി അങ്ങികരിക്കാതെ വരുമ്പോഴും മുന്‍പ് പറഞ്ഞ ആ അബദ്ധ ചിന്ടകരാണോ ശരിയെന്നു കേരളത്തിലെ മുസ്ലിങ്ങള്‍ ചിന്തിച്ചാല്‍ തെട്ടുപരയെണ്ടാതുണ്ടോ?
  ഇപ്പോള്‍ കളിക്കുന്ന കളിയിലെ ചില നിയമങ്ങള്‍:
  കുറഞ്ഞ നമ്പരുള്ള ആള്‍ വിജയി ആയി പ്രക്യപിക്കും അല്ലാത്തവര്‍ മണ്ടന്മാരയും
  പൂട്ടും താക്കോലും മറ്റൊരാളിന്റെ കയ്യില്‍ കൊടുക്കുക എന്നിട്ട് അവരെ വിശ്വസിക്കുക
  കളിയിലെ മൂപ്പന്‍ പറയുന്നത് മാത്രമേ ശരിയായി കണക്കാക്കു
  എല്ലാവരും നമ്മള്‍ പറയുമ്പോള്‍ കണ്ണടക്കുക എന്നിട്ട് ഇരുട്ടാണെന്ന് കൂടെ പറയുക
  ചുമപ്പു കാണിച്ചാല്‍ കറുപ്പെന്നു പറയുക അല്ലെങ്കില്‍ പുറത്തിരിക്കും വലിയ കുഴപ്പം കാണിക്കുന്നവരെ മതെതരതത്തിന്റെ കളത്തില്‍ നിന്നും പുറത്താക്കും, പിന്നെയും പ്രസ്നാക്കരയാല്‍ ഉരുവിടെണ്ട വാക്കുകള്‍ പറയും
  IB, NIA, SIMI, ………..

 27. Updated “കാക്കിയേക്കാള്‍ നീതിയെക്കാള്‍ കാശിനോടും കാവിയോടും കുരിശിനോടും പ്രതിബദ്ധതയുള്ള ഒട്ടനവധി പേര്‍ ഈ സേനയെ പല ഭാഗങ്ങളിലായി നിയന്ത്രിക്കുന്നു. “

 28. മെയില്‍ ലിസ്റ്റ് മറ്റേതെങ്കിലും പത്രങ്ങള്‍ക്കാണ് ലഭിച്ചിരുന്നതെങ്കില്‍ നേരെ തിരിച്ചായിരിക്കും സംഭവിക്കുക. 268 സിമി പ്രവര്‍ത്തകരെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു എന്ന ‘ഞെട്ടിക്കുന്ന’ വാര്‍ത്തയാകും പുറത്തുവരിക….(രാജീവ് ശങ്കര്‍, ന്യൂസ് എഡിറ്റര്‍, സിറാജ് ദിനപത്രം). ഇ^മെയില്‍ ചോര്‍ത്തലിന് ഇരകളായ മഹാ ഭൂരിപക്ഷവും പ്രത്യേക സമുദായത്തില്‍പെടുന്നവരാണെന്നതാണ് കേരളം മറ്റൊരു ഗുജറാത്താവുകയാണോയെന്ന സംശയത്തിനിടയാക്കിയത്. അതാകട്ടെ ഇരകളായ സമുദായം മാത്രം പ്രതികരിക്കേണ്ട കാര്യമല്ല. എല്ലാ മത വിശ്വാസികളും മതേതര വിശ്വാസികളും യോജിച്ച് ചെറുത്തു പരാജയപ്പെടുത്തേണ്ട ഒരു മനോഭാവമാണിത്….(എം.വി. ജയരാജന്‍, സി.പി.എം

 29. Mr Sudeep try to gather some basic idea about what is intelligence gathering in a security framework before puting on themes for sake of argument

  1.Intelligence gathering Its not a criminal procedure. But about pre empting an untoward incident establishing trail of a suspect is the primary duty of intelligence

  2. Even in most liberal democracies such as Sweden, France such law exits.

  3. Is Kerala so free from such activities? then what about Prof Joseph, Panayi kulam camp, Kashmir recruitment etc.

  4.Madhyam has conspiracy theories for everything starting from 9/11 attacks , you could better think how this is going to help muslim communities other than isloating themselves

 30. ഭാര്യയുമായി വഴക്കടിക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യയുടെ മുന്‍ കാമുകന്‍റെ പേര്‍ പറഞ്ഞു പോയിന്റ്‌ നേടാന്‍ നോക്കുന്നത് പോലെയാണ് ഇടയ്ക്കിടെ സിമി ബന്ധം സിമി ബന്ധം എന്ന് പറയുന്നത് എന്ന് തോന്നിപ്പോകുന്നു.

 31. Read this… ഫോണ്‍, ലാന്റ് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നാലെ ഇ-മെയിലും ചോര്‍ത്തുന്നതുകൊണ്ട് മുസ്‌ലിംകള്‍ക്ക് മാത്രമായി പ്രത്യേകിച്ച് നഷ്ടമൊന്നും സംഭവിക്കാനില്ല. എന്നാല്‍ ഉടമയറിയാതെ ഇ-മെയില്‍ വിലാസത്തിന്റെ പാസ്‌വേര്‍ഡ് മനസ്സിലാക്കിയ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ നിരപരാധികളെ രാജ്യദ്രോഹിയാക്കി മാറ്റാന്‍ നിമിഷനേരം മതി എന്നതാണ് സംഭവം ഗുരുതരമാക്കുന്നത്. ഹൈടെക് യുഗത്തില്‍ അതിനുള്ള തെളിവുകള്‍ സൃഷ്ടിച്ചെടുക്കലും ഒരു പ്രയാസമാകില്ലെന്നതും ആശങ്കയ്ക്ക് വക നല്കുന്നു. കേരള പൊലീസിന്റെ ഇന്റലിജന്റ്‌സ് വിഭാഗം കുറേ വ്യക്തികളുടെ പട്ടിക തയ്യാറാക്കി, അവരറിയാതെ അവരുടെ ഇ-മെയിലുകള്‍ ചോര്‍ത്തിയത് ‘പൊലീസിന്റെ പതിവ് അന്വേഷണം’ മാത്രമായി കാണാന്‍ കഴിയാത്തതും ഇതുകൊണ്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *