കാസനോവ അഥവാ കിടപ്പറയിലെ ഉരുപ്പടികള്‍ 

ചീര്‍ത്ത കവിളും ഉന്തിയ വയറും കൊടുംചൂടിലും കോട്ടും മഫ്ളറും ഇട്ടുള്ള നടത്തവും മാത്യു മറ്റത്തിന്റെ നോവലിലെപ്പോലെയുള്ള പൈങ്കിളി ക്ലീഷേ ഡയലോഗുകളുമല്ലാതെ ഈ നായകനില്‍, നമ്മള്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് ഒരാകര്‍ഷണവും കാണാന്‍ കഴിയുന്നില്ല. എന്നാല്‍ തിരശീലയിലെ പെണ്ണുങ്ങളുടെയും തിരശീലക്കു പുറത്തെ ഫാന്‍സിന്റേയും കാര്യം അതല്ല, അവര്‍ തേനീച്ചകളെപ്പോലെ ലാലേട്ടനെ പൊതിയുകയാണ്. സിനിമയുടെ ആദ്യ പകുതിയില്‍ നായകന്‍ പെണ്ണുങ്ങളോട് സംസാരിക്കുന്നതു തന്നെ കുറവ്. എന്നിട്ടും സകല പെണ്ണുങ്ങളും എല്ലാ സ്ഥലത്തും അയാള്‍ക്കുമേല്‍ പാഞ്ഞുകയറുന്നു! കണ്ടതു പറഞ്ഞെന്നു മാത്രം, അധികമാലോചിച്ച് തെറ്റിദ്ധരിക്കരുത്, പ്ലീസ്.. -അന്നമ്മക്കുട്ടി എഴുതുന്നു

 

 

റിപ്പബ്ലിക് ദിന പുലരിയില്‍ ഉണര്‍ന്നെണീറ്റ് നേരേ തിയറ്ററിലേക്ക് മാര്‍ച്ച്ചെയ്തു. ലഫ്റ്റനന്റ് കേണല്‍ ഭരത് പത്മശ്രീ ലാലേട്ടന്റെ നെടുങ്കന്‍ കട്ടൌട്ട് ഫാന്‍സ് പിള്ളേര്‍ ശ്രമദാനമായി കൊട്ടക കവാടത്തില്‍ സ്ഥാപിച്ചിരുന്നതു കണ്ടപ്പോള്‍ സല്യൂട്ട് ചെയ്യാന്‍ തോന്നി. രാവിലെ പള്ളിക്കൂടത്തില്‍ പോയി പതാക ഉയര്‍ത്തുകയും പരേഡ് നടത്തുകയും ചെയ്യേണ്ട സ്കൂള്‍ പിള്ളേര്‍ കൂട്ടത്തോടെ ടിക്കറ്റ് കൌണ്ടറിനുമുന്നില്‍ ദേശാഭിമാന പ്രചോദിതരായി തിക്കിത്തിരക്കി. ക്യൂ തെറ്റിച്ച് നുഴഞ്ഞുകയറിയവരെ നാളയുടെ പൌരന്‍മാര്‍ സംഘമായി ‘ദേശഭക്തിഗാനം മുഴക്കി’ പുറത്താക്കി. രാജ്യം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായതിന്റെ സ്മരണാ ദിനത്തില്‍ ദേശീയപതാകക്കു പകരം ലാലേട്ടന്റെ കട്ടൌട്ട് ഉയര്‍ത്തിയാലും മതി, ലഫ്റ്റനന്റ് കേണല്‍ ആണല്ലോ. ജയ് ഭാരത് മാതാ!

ഏഴരവെളുപ്പിനേ കുളിച്ചൊരുങ്ങി ‘കാസനോവ’യെ കാണാനെത്തിയ പെണ്ണൊരുത്തിയെ പിള്ളേരും സെക്യൂരിറ്റിക്കാരനും കൌതുകത്തോടെ നോക്കി. ചെണ്ട, അമ്മന്‍കുടം, കൊട്ട്, കുരവ, ആര്‍പ്പ് എന്നിവയോടെ ഫാന്‍സുകാര്‍ തിയറ്റര്‍ കയ്യേറുകയും ഇന്നേ ദിവസത്തെ മുഴുവന്‍ ഷോയും ബുക്ക് ചെയ്ത് ടിക്കറ്റ് കയ്യാളുകയും ചെയ്തിരിക്കയാല്‍ ‘യൂനിവേഴ്സല്‍ സ്റാറി’ന്റെ ദര്‍ശനം ലഭിക്കാതെ മടങ്ങാനൊരുങ്ങിയതാണ്. പൊടുന്നനെ ഒരു വഴി അകതാരില്‍ തെളിഞ്ഞു, നേരേ മൊബൈലെടുത്ത് ചാച്ചനെ വിളിച്ചു. ചാച്ചന്‍ മമ്മിയുടെ വകയിലൊരു ആങ്ങള യും കേരള പോലിസിലെ ഊര്‍ജസ്വലനായൊരു കോണ്‍സ്റബിളും ആണ്. സോറി! കോണ്‍സ്റബിള്‍ എന്ന പേര് സര്‍ക്കാര്‍ പിന്‍വലിക്കുകയും ആയത് ‘സിവില്‍ പോലിസ് ഓഫിസര്‍’ എന്നു പരിഷ്കരിക്കുകയും ചെയ്തത് മറന്നു!

നേരം പുലരുംമുമ്പേ തിയറ്ററില്‍ വായിനോക്കി നില്‍ക്കുന്നതിന്റെ പേരില്‍ ചൂടോടെ തുടങ്ങിയെങ്കിലും സിവില്‍ പോലിസ് ഓഫിസര്‍ ഒറ്റ ഫോണ്‍കോള്‍ വഴി ടിക്കറ്റ് സംഘടിപ്പിച്ചുതന്നു. അതുമായി തിയറ്ററില്‍ കടക്കവെ മനസില്‍ പറഞ്ഞു, ‘ചിലസമയങ്ങളില്‍ ബന്ധങ്ങള്‍ സ്വര്‍ണം പോലെയാണ്, എത്രയുണ്ടോ അത്രയും സന്തോഷം’!

 


 

പെണ്ണുങ്ങളുടെ രാജകുമാരന്‍!
നൂറു കണക്കിന് സ്ത്രീകളെ ഒരേ സമയം കാമിച്ച ഗിയകോമോ കാസനോവയെന്ന ഇറ്റലിക്കാരന്റെ ജീവിതകഥ പില്‍ക്കാലത്ത് ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെട്ട ഒന്നാണ്. പുസ്തകമായും സിനിമയായും നാടകമായും. സംഗതി ‘ഹോട്ട്’ ആണല്ലോ! 1725-1798 കാലത്ത് ജീവിച്ചിരുന്ന കാസനോവയുടെ ആത്മകഥ മലയാളത്തിലും വന്നിട്ടുണ്ട്. ‘കാസനോവ’ എന്ന പേരില്‍ ലോക സിനിമയില്‍ മുമ്പും അനവധി ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1918ല്‍ ഹംഗറിയിലും 1976ല്‍ ഇറ്റലിയിലും 2005ല്‍ അമേരിക്കയിലും ‘കാസനോവ’ എന്ന പേരില്‍ സിനിമ വന്നു. അനവധി ടെലിവിഷന്‍ പരിപാടികളും സീരിയലുകളും ഡോക്യുമെന്ററികളും ഓപ്പറെകളും ഇതേ പേരില്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ ചരിത്രം.

എന്നുകരുതി, രണ്ടു നൂറ്റാണ്ട് മുമ്പു ജീവിച്ചിരുന്ന ആ ഇറ്റാലിയന്‍ പ്രണയ നായകന്റെ പേരില്‍ ഒരു മലയാള സിനിമ വരുമ്പോള്‍ കാണാതിരിക്കുന്നതെങ്ങനെ? അതും നായക വേഷം നമ്മുടെ ലാലേട്ടന്‍ ചെയ്യുമ്പോള്‍, സ്ക്രിപ്റ്റ്, കാമ്പുള്ള തിരക്കഥകള്‍ എഴുതിയിട്ടുള്ള ബോബി-സഞ്ജയ് സഹോദരന്‍മാര്‍ ആവുമ്പോള്‍, സിനിമയെടുക്കാന്‍ അറിയാവുന്ന റോഷന്‍ ആന്‍ഡ്രൂസിനെപ്പോലെ ഒരാള്‍ അതു സംവിധാനം ചെയ്യുമ്പോള്‍ അല്‍പം ത്യാഗം സഹിച്ചാലും നമ്മള്‍ അത് ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണേണ്ടേ? അതുകൊണ്ടാണ് ഈ ദേശാഭിമാന ദിനത്തില്‍ എന്റെ സാഹസം. പശ്ചാത്തല വിവരണം കഥകളി തുടക്കം പോലെ ബോറടിച്ചു തുടങ്ങിയ സ്ഥിതിക്ക് ഇനി സിനിമയെക്കുറിച്ചു പറയാം.

ലാലേട്ടന്‍ കാസനോവയാകുമ്പോള്‍
ബഹുരാഷ്ട്ര പൂച്ചക്കച്ചവടക്കാരനാണ് നായകന്‍. ഓ, സോറി പൂ കച്ചവടക്കാരന്‍! ആകെയൊരു അക്ഷരപ്പിശക്, സിനിമ കണ്ടിറങ്ങിയപ്പോള്‍ തുടങ്ങിയതാണ്! വില്‍ക്കുന്നത് പൂ ആണെങ്കിലും ഇഷ്ടം പൂച്ചപോലുള്ള പെണ്ണുങ്ങളെ, പൂ പോലുള്ള സുന്ദരിമാരെ. പൂക്കച്ചവടക്കാരനാണ് കാസനോവയെന്ന് സിനിമയില്‍ അവിടവിടെ പറയുന്നു. പെണ്ണുങ്ങളുമായുള്ള കച്ചവടമല്ലാതെ മറ്റൊന്നും നായകനുള്ളതായി കാണിക്കുന്നില്ല. അനവധി സ്ത്രീകളുമായി ബന്ധമുള്ള അയാള്‍ക്ക് നാട്ടുകാരും മാധ്യമങ്ങളും ചേര്‍ന്നു നല്‍കിയ പേരാണ് ‘കാസനോവ’. യഥാര്‍ഥ പേര് എവിടേയും ഇല്ല. എല്ലാ ദിവസവും കിടപ്പറയില്‍ ഓരോ രാജ്യങ്ങളിലെ സ്ത്രീകളെ ക്ഷണിക്കുന്ന മാനസികാവസ്ഥയിലേക്ക് ഈ കഥാപാത്രം എത്തിയതിന്റെ ഭൌതിക-മാനസിക കാരണങ്ങളൊന്നും ചിത്രം വിശദമാക്കുന്നില്ല. ലാലേട്ടനല്ലേ, ജന്‍മനാ അങ്ങനാണെന്നങ്ങ് പ്രേക്ഷകര്‍ വിശ്വസിച്ചോളും എന്ന മട്ടിലാണ് കഥ നീങ്ങുന്നത്. മാത്രവുമല്ല, ‘ഈ പെണ്ണുങ്ങളെയൊന്നും ഞാനായിട്ട് ക്ഷണിക്കുന്നതല്ല, അവരായിട്ട് വന്നു കയറുന്നതാണ്’ എന്ന ഞെട്ടിക്കുന്ന സത്യം നായകന്‍ വെളിപ്പെടുത്തുന്നുമുണ്ട്.

അതായത് ഈ പൂവിലേക്ക് പൂമ്പാറ്റ, തീയിലേക്ക് ഈയല്‍ എന്നൊക്കെ പറയുന്നതുപോലെ നമ്മുടെ നായകനെ ഏതു രാജ്യത്തും പെണ്ണുങ്ങള്‍ പൊതിയുകയാണ്, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ. അങ്ങേര്‍ നടക്കുന്നതു തന്നെ പത്തു പെണ്ണുങ്ങളുടെ അകമ്പടിയോടെയാണ്. ലോകമെങ്ങുമുള്ള അങ്ങേരുടെ ഓഫിസുകളിലെ ജോലിക്കാരെല്ലാം പെണ്ണുങ്ങളാണ്. കുതിരയെ നോക്കാന്‍ പോലും പെണ്ണുങ്ങള്‍. ഇതൊക്കെയാണങ്കിലും നായകന്റെ പ്രെവറ്റ് സെക്രട്ടറി പുരുഷനാണ്! ചീര്‍ത്ത കവിളും ഉന്തിയ വയറും കൊടുംചൂടിലും കോട്ടും മഫ്ളറും ഇട്ടുള്ള നടത്തവും മാത്യു മറ്റത്തിന്റെ നോവലിലെപ്പോലെയുള്ള പൈങ്കിളി ക്ലീഷേ ഡയലോഗുകളുമല്ലാതെ ഈ നായകനില്‍, നമ്മള്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് ഒരാകര്‍ഷണവും കാണാന്‍ കഴിയുന്നില്ല. എന്നാല്‍ തിരശീലയിലെ പെണ്ണുങ്ങളുടെയും തിരശീലക്കു പുറത്തെ ഫാന്‍സിന്റേയും കാര്യം അതല്ല, അവര്‍ തേനീച്ചകളെപ്പോലെ ലാലേട്ടനെ പൊതിയുകയാണ്. സിനിമയുടെ ആദ്യ പകുതിയില്‍ നായകന്‍ പെണ്ണുങ്ങളോട് സംസാരിക്കുന്നതു തന്നെ കുറവ്. എന്നിട്ടും സകല പെണ്ണുങ്ങളും എല്ലാ സ്ഥലത്തും അയാള്‍ക്കുമേല്‍ പാഞ്ഞുകയറുന്നു! കണ്ടതു പറഞ്ഞെന്നു മാത്രം, അധികമാലോചിച്ച് തെറ്റിദ്ധരിക്കരുത്, പ്ലീസ്…

പ്രണയത്തിലെ ഐ.എസ്.ഐ മാര്‍ക്ക്!
‘റോക്ക് ആന്‍ഡ് റോള്‍’ പോലെ പല സിനിമയിലും നമ്മള്‍ കണ്ടതു മാതിരി ഒരു നാള്‍ പൊടുന്നനെ ഒരു പെണ്ണുമായി കാസനോവ ആത്മാര്‍ഥമായ പ്രണയത്തിലാവുന്നു. ഇത്തരം എല്ലാ സിനിമകളിലേയും പോലെ, ഒരു ആത്മാര്‍ഥ പ്രണയം ഉണ്ടാവുന്നതോടെ നായകന്‍ അതുവരെ ഉപയോഗിച്ച അസംഖ്യം പെണ്ണുങ്ങളെ വിസ്മരിച്ച് പുണ്യാളനാവുകയും താന്‍ ആദ്യമായി അനുഭവിച്ച ആത്മാര്‍ഥ പ്രണയത്തെക്കുറിച്ച് വാചാലനാവുകയും സെന്റിമെന്റ്സ് അടിക്കുകയും ചെയ്യുന്നു. അതുവരെ താന്‍ അനുഭവിച്ച പെണ്ണുങ്ങള്‍ മുഴുവന്‍ ‘പെഴ’കളായിരുന്നുവെന്നും ഇപ്പോള്‍ വന്നിരിക്കുന്ന ഈ സുന്ദരിയാണ് പരിശുദ്ധയും വ്യക്തിത്വമുള്ളവളും തന്നെ ഇളക്കിമറിച്ചവളുമെന്ന് കുമ്പസരിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ ആത്മാര്‍ഥ പ്രണയവും ഇതുവരെ കണ്ട ആത്മാര്‍ഥമല്ലാത്ത പ്രണയവും തമ്മിലുള്ള വ്യത്യാസമൊന്നും പ്രേക്ഷകന് എത്രയാലോചിച്ചാലും പിടികിട്ടില്ലെന്നതു വേറെ കാര്യം! അങ്ങനെയിരിക്കെ പതിവുപോലെ നായിക വില്ലന്‍മാരായ നാലു ചെറുപ്പക്കാരുടെ ക്രൂരതക്ക് ഇരയാവുന്നു. ദുഃഖിതനായ ലാലേട്ടന്‍ ഒന്നര വര്‍ഷത്തിനുശേഷം വില്ലന്‍മാരെ യാദൃശ്ചികമായി കാണുന്നതും തുടര്‍ന്ന് സാഹസികമായി ഹെലികോപ്റ്ററില്‍ കറങ്ങിയും ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്ന് കോട്ടും ഷൂവുമിട്ട് ചാടിയും ബൈക്കില്‍ പിന്തുടര്‍ന്ന് ഇടിച്ചും വെടിവെച്ചും അവരോട് പ്രതികാരം ചെയ്യുന്നതുമാണ് സിനിമയുടെ പ്രമേയം.

അങ്ങ് ‘ദുഭായി’ലാണ് കഥ നടക്കുന്നത്. പെണ്ണുങ്ങള്‍ പ്രമേയമായ സിനിമയായതിനാല്‍ ഏതാണ്ടെല്ലാ രാജ്യങ്ങളിലേയും പെണ്ണുങ്ങളെ സിനിമയില്‍ കാണിക്കുന്നുണ്ട്. ശ്രിയ സരണ്‍, ലക്ഷ്മി റായ്, റോമ, സഞ്ജന എന്നിവരാണ് പ്രധാനപ്പെട്ട നാലു മഹിളാരത്നങ്ങളെ അവതരിപ്പിക്കുന്നത്. കൂട്ടത്തില്‍ ദയനീയം, റോമയുടെ കാര്യമാണ്. 90 ശതമാനം മുസ്ലിം ജനസംഖ്യയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഒരു എമിറേറ്റായ ദുബായിയില്‍ നഗര മധ്യത്തിലെ കന്യാസ്ത്രീ മഠത്തില്‍ കന്യാസ്ത്രീ വേഷം ധരിച്ച അനവധിപേര്‍ക്കിടയില്‍ നല്ല മോഡേണ്‍ ഡ്രസുകളുമിട്ട് എന്തു ചെയ്യണമെന്നറിയാതെ തെക്കുവടക്കു നടക്കുകയാണ് ആ പാവം സുന്ദരിക്കുട്ടി . സിനിമ തുടങ്ങുമ്പോള്‍ മുതല്‍ തീരുമ്പോള്‍ വരെ. കന്യാസ്ത്രീകള്‍ വരുന്ന എല്ലാ ഷോട്ടിലും വാലായി റോമയെയും കാണിക്കുന്നുണ്ട് സംവിധായകന്‍. ഇഷ്ടംപോലെ കന്യാസ്ത്രീ മഠങ്ങളുള്ള കേരളത്തില്‍ നിന്ന് കന്യാസ്ത്രീ ആവാനായി ദുബായില്‍ എത്തിയതാണത്രെ അവള്‍, പാവം!

നായകനെ ചുറ്റി നടക്കുക, അയാളുടെ ബുദ്ധിശക്തിയിലും സാഹസികതയിലും വിസ്മയിക്കുക, ആരാധിക്കുക, അയാള്‍ പറയുന്നത് എന്തായാലും അക്ഷരംപ്രതി അനുസരിക്കുക, അയാളുടെ സെന്റി ഭൂതകാലം കേട്ട് കണ്ണു നനയിക്കുക തുടങ്ങി പതിവു ജോലികള്‍ തന്നെയാണ് ഈ സിനിമയിലെ മറ്റു നായികമാര്‍ക്കുമുള്ളത്. കഥയുടെ മൊത്തത്തിലുള്ള ദൌര്‍ബല്യം തിരക്കഥയിലുടനീളം കാണാം. അവിശ്വസനീയതകളും അസ്വാഭാവികതകളും എണ്ണിയെടുക്കാനാവാത്ത വിധം അധികമാണ്. കഥാപാത്രങ്ങള്‍ക്കൊന്നിനും വിശ്വസനീയമായ പശ്ചാത്തലമോ പൂര്‍വകാലമോ ഇല്ല. സിനിമയിലുടനീളം പ്രണയത്തെപ്പറ്റി വാചകകസര്‍ത്തുക്കള്‍ ഉണ്ടെങ്കിലും ഒരു കാമ്പസ് പ്രേമത്തിന്റെ സൌന്ദര്യം പോലും എവിടേയും പ്രേക്ഷകകന് അനുഭവപ്പെടുന്നതേയില്ല. നായകന്റെ ആത്മാര്‍ഥ പ്രണയം പോലും നമുക്കങ്ങോട്ട് വിശ്വാസം വരില്ല, കേട്ടോ!

ബോബി-സഞ്ജയ്മാര്‍ ചെയ്തത്
വെറും കച്ചവടം മാത്രമാക്കി പടയ്ക്കുന്ന സിനിമകളില്‍ കാണിക്കുന്ന കിണ്ടി, തൂശനില, വെള്ളമുണ്ട്, ചന്ദനക്കുറി എന്നിവയുടെയൊക്കെ അര്‍ഥമന്വേഷിച്ചു പോകുന്നത് ബുദ്ധിജീവി ചലച്ചിത്ര നിരൂപകരുടെ പണിയാണ്. നമ്മള്‍ പാവം കാണികള്‍ സിനിമയില്‍ കഥയും പാട്ടുമൊക്കെ നോക്കിയിരിക്കുമ്പോള്‍ ബുദ്ധിജീവികള്‍ സീനുകളിലെ ഫാഷിസം, സ്വത്വബോധം ഇത്യാദികളാണ് ശ്രദ്ധിക്കുക. അത്തരം ബുദ്ധിജീവി വിലയിരുത്തലുകള്‍ക്കുള്ള ബുദ്ധി എന്തായാലും ഈയുള്ളവള്‍ക്ക് ഇല്ല. എന്നിരിക്കിലും ‘കാസനോവ’ കണ്ടുകഴിഞ്ഞപ്പോള്‍ ചിലതു പറയാതെ വയ്യ, സൈദ്ധാന്തിക ലെവലിലേക്ക് പോകുന്നുവെങ്കില്‍ മുന്‍കൂട്ടി മാപ്പ്.

‘കാസനോവ’ എന്ന ഈ സിനിമ പ്രേക്ഷകനിലേക്ക് വിനിമയം ചെയ്യുന്ന സന്ദേശങ്ങള്‍ അങ്ങേയറ്റം അപകടകരവും സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണ്. പെണ്ണ് ഒരു ഉല്‍പ്പന്നം മാത്രമാവുന്ന ഇന്നത്തെ കമ്പോളത്തെ നന്നായി പ്രോല്‍സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട് ‘കാസനോവ’. ‘എന്റെ വീട് അപ്പൂന്റേം’, ‘നോട്ട്ബുക്ക്’ തുടങ്ങിയ ഭേദപ്പെട്ട രചനകള്‍ നടത്തിയ ബോബി-സഞ്ജയും ‘ഉദയനാണ് താരം’ പോലെ മോശമല്ലാത്ത സിനിമയെടുത്ത റോഷന്‍ ആന്‍ഡ്രൂസും വല്ലാതങ്ങ് അധഃപതിച്ചുപോയിരിക്കുന്നു ‘കാസനോവ’യില്‍. ‘ട്രാഫിക്ക്’ലൂടെ മലയാള സിനിമക്ക് പ്രമേയപരവും ആഖ്യാനപരവുമായ പുതുമ സമ്മാനിച്ച ബോബി-സഞ്ജയ്, വീണ്ടും നായകന്‍-നായിക-പ്രണയം-വില്ലന്‍-പ്രതികാരം സമവാക്യ കുറ്റിയിലേക്ക് സിനിമയെ കൊണ്ടുവന്ന് കെട്ടുമ്പോള്‍ അത് വല്ലാത്തൊരു ദുരന്തമാകുന്നു. ആത്മാഭിമാനമുള്ള സ്ത്രീകള്‍ക്ക് കണ്ടിരിക്കാന്‍ സാധ്യമല്ലാത്ത ദ്വയാര്‍ഥ പ്രയോഗങ്ങളുടെ കുത്തൊഴുക്കുതന്നെയുണ്ട് ‘കാസനോവ’യില്‍. രണ്ടാഴ്ചയില്‍ കൂടുതല്‍ നായകന്‍ വച്ചുകൊണ്ടിരിക്കാത്ത, ഉപയോഗിച്ച് വലിച്ചെറിയുന്ന ‘ഉരുപ്പടി’കളുടെ ഒഴുക്കാണ് ഈ സിനിമ. പ്രണയമല്ല, സ്ത്രീ ശരീരത്തിന്റെയും ലൈംഗികതയുടേയും അശ്ലീലപരമായ ദൃശ്യവത്കരണവും മറയില്ലാത്ത കാമത്തിന്റെ വിനിമയവും മാത്രമാണ് ഈ ചിത്രം.

 

 

പെണ്ണുങ്ങള്‍ എന്ന ഉരുപ്പടികള്‍
സ്ത്രീ വിരുദ്ധതയുടെ ആഘോഷമാണ് പൊതുവെ കച്ചവട സിനിമകള്‍. മലയാളത്തിലെ ലാല്‍ സിനിമകള്‍ അതില്‍ മുന്‍പന്തിയിലാണ്. അതിന്റെ എല്ലാ സീമകളും ലംഘിക്കുകയാണ് ‘കാസനോവ’. ദുബായി നഗരത്തില്‍ കാസനോവ വന്നിറങ്ങുമ്പോള്‍ അമ്മമാരും ഭാര്യമാരും അടക്കം വീട്ടിലിരിക്കാതെ കാസനോവയുമായി രഹസ്യകേളിക്ക് അയാളുടെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഒഴുകുന്നതിന്റെ വിവരണങ്ങളും ദൃശ്യങ്ങളും നോക്കുക. എത്രയോ രാജ്യങ്ങളില്‍ എത്രയോ സ്ത്രീകള്‍ക്കൊപ്പം കിടപ്പറ പങ്കിട്ട കാസനോവ ഒരു പെണ്ണിനെ ആത്മാര്‍ഥമായി പ്രേമിക്കുമ്പോള്‍ അവള്‍ തന്റെ പരിശുദ്ധി പ്രഖ്യാപിക്കുന്ന ആ ഡയലോഗ് മലയാള സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതേണ്ടതാണ്: ‘എന്നെ കെട്ടുന്നവന്‍ ആരായാലും അയാള്‍ക്ക് എന്റെ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്ന് പരിശോധിച്ച് അറിയേണ്ടി വരില്ല’. ഇത്രമേല്‍ അസ്വാഭാവികമായി ആത്മനിന്ദാപരമായി പരിശുദ്ധി പ്രഖ്യാപനം നടത്തുന്ന ഒരു നായികയെ സൃഷ്ടിച്ചത് പുതുതലമുറയിലെ പേരെടുത്ത ബോബി- സഞ്ജയ് തന്നെയോ എന്ന് നമ്മള്‍ വീണ്ടും വീണ്ടും സംശയിച്ചുപോകും.

തീര്‍ന്നില്ല. ഒരു കാമുകിക്കൊപ്പം കാറോടിച്ചുപോകുമ്പോള്‍ കാസനോവ മറ്റൊരു സുന്ദരിയെ പരിചയപ്പെടുന്നു. കാറിലുള്ളവളെ ഒഴിവാക്കി മറ്റവളുമായി അയാള്‍ക്ക് ‘ചായ കുടിക്കണം’. അതിനായി കാറിലുണ്ടായിരുന്ന പട്ടിയെ തുടലൂരിവിട്ട് അതിനു പിന്നാലെ കാമുകിയെ ഓടിക്കുന്നതുപോലുള്ള രംഗങ്ങള്‍ തീര്‍ച്ചയായും വര്‍ത്തമാനകാല കേരളത്തില്‍ ലാല്‍ ആരാധകരായ ബഹുഭൂരിപക്ഷം പുരുഷന്‍മാരെയും ചിരിപ്പിക്കും എന്നുറപ്പ്. എന്നാല്‍, അതൊരു നിഷ്കളങ്ക ചിരിയാവില്ല എന്നു മാത്രം! ലാലും വിവിധ ദേശക്കാരായ അര്‍ധനഗ്ന സുന്ദരിമാരും ആടിത്തിമിര്‍ക്കുന്ന ഗാനരംഗങ്ങളില്‍ ചെറുപ്പക്കാര്‍ കൂട്ടമായിറങ്ങി തിയറ്റര്‍ സ്ക്രീനിനു മുന്നില്‍ നൃത്തം ചവിട്ടുന്നുണ്ടായിരുന്നു.

സത്യത്തില്‍ ഈ നൃത്തം ഒരു ഉന്‍മാദമാണ്. നാടന്‍പാട്ടിന്റെ താളത്തിനൊപ്പിച്ച് ഒരു പൊതുവേദിയില്‍ ചെറുതായൊന്നു ചുവടുവെച്ചുപോയ ശ്രീമതി ടീച്ചറെ കുറ്റക്കാരിയാക്കുകയും പൊതുവേദിയില്‍ കണ്ണില്‍ കണ്ട പെണ്ണുങ്ങളെ മുഴുവന്‍ കയ്യില്‍ കോരിയെടുത്ത ഷാരൂഖ്ഖാനെ സ്റാര്‍ ആക്കുകയും ചെയ്യുന്ന മാധ്യമ-സമൂഹ പുരുഷാധിപത്യ മനോഭാവം തീര്‍ച്ചയായും ‘കാസനോവ’യെ ആഘോഷവും ഉന്‍മാദവും ആക്കും. എന്നാല്‍, ആ ഉന്‍മാദം വിനിമയം ചെയ്യുന്ന പ്രതിലോമകരമായ അപകടങ്ങളെ ഒരു സാക്ഷരസമൂഹം കാണാതിരുന്നുകൂടാ. കാരണം ‘രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരു പെണ്ണിനെ വെച്ചോണ്ടിരിക്കാന്‍ കൊള്ളില്ല. വേറെ ഉരുപ്പടി തപ്പണം’ എന്ന അതേ കാസനോവ മനോഭാവമാണ് സൂര്യനെല്ലി മുതല്‍ കവിയൂര്‍ വരെ പ്രകടമായത്. മറ്റ് പലയിടങ്ങളിലും ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്. അത്തരം അക്രമണോല്‍സുക ലൈംഗികതയെ വിമര്‍ശിക്കുകയോ പ്രതിരോധിക്കുകയോ അല്ല കാസനോവ എന്ന ചിത്രം ചെയ്യുന്നത്, അതിനെ പ്രകീര്‍ത്തിക്കുകയും ആഹ്ലാദമാക്കുകയുമാണ്.

കട്ട് ആന്റ് കോപ്പി അഥവാ കട്ടെടുത്തത്
ജാക്കിചാന്‍ അഭിനയിച്ച ‘പോലിസ് സ്റ്റോറി’ സീരീസില്‍പ്പെടുന്ന ഹോങ്കോങ് ക്രൈം ആക്ഷന്‍ സിനിമകള്‍ മലയാളികള്‍ കണ്ടിട്ടുള്ളതാണ്. അക്കൂട്ടത്തില്‍ 2004ല്‍ പുറത്തുവന്നതും സ്റാ ര്‍മൂവീസ് ചാനല്‍ ഇപ്പോഴും മാസത്തിലൊരുതവണ എന്നോണം ആവര്‍ത്തിച്ചു കാണിക്കുന്നതുമായ സിനിമയാണ് ‘ന്യൂ പോലീസ് സ്റ്റോറി’. ബെന്നി ചാന്‍ സംവിധാനം ചെയ്ത ഈ സിനിമ ഒരു വാണിജ്യ സിനിമയുടെ എല്ലാ അവിശ്വസനീയതകളും ഉള്‍ക്കൊള്ളുന്നുണ്ട്. എങ്കിലും പ്രമേയപരമായ നന്‍മകൊണ്ടും മനുഷ്യവാസ്ഥകള്‍ സംബന്ധിച്ച ഉള്‍ക്കാഴ്ചകൊണ്ടും ശ്രദ്ധേയമാണ് ‘ന്യൂ പോലിസ് സ്റ്റോറി’. വീഡിയോഗെയിം മാതൃകയില്‍ അതിവേഗ കൊള്ളകള്‍ നടത്തുന്ന ചെറുപ്പക്കാരുടെ സംഘത്തേ നേരിടുന്ന ഇന്‍സ്പെക്ടര്‍ ചാനിന്റെ കഥയായിരുന്നു ആ സിനിമ. നായകന്റെ സാഹസികതകളുടെ കേവല ചിത്രീകരണത്തിനപ്പുറം ഒരു കുറ്റവാളി എങ്ങനെ രൂപപ്പെടുന്നുവെന്ന സൂക്ഷ്മനിരീക്ഷണം കൂടി ‘ന്യൂ പോലിസ് സ്റ്റോറി’ നടത്തുന്നുണ്ട്. വിശന്നു കരയുന്ന മകനുവേണ്ടി ഭക്ഷണം മോഷ്ടിച്ചോടുന്ന പിതാവ് മകന്റെ കണ്‍മുന്നില്‍തന്നെ വാഹനമിടിച്ചു മരിക്കുന്ന ആ സിനിമയുടെ അവസാന സീന്‍ നമ്മുടെ കണ്ണു നനയിക്കും. ‘ന്യൂ പോലിസ് സ്റ്റോറി’യിലെ ചെറുപ്പക്കാരുടെ കൊള്ളസംഘത്തെ ആ മുഖംമൂടികള്‍ ഉള്‍പ്പെടെ അടിച്ചുമാറ്റി ‘കാസനോവ’യില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട് തിരക്കഥാകൃത്തുക്കളായ ബോബിസഞ്ജയ്. എന്നാല്‍ ആ സിനിമയുടെ നന്‍മകള്‍ ഒന്നുപോലും സ്വീകരിച്ചിട്ടുമില്ല!

‘ന്യൂ പോലിസ് സ്റ്റോറി’യുടെ സീഡി ആവര്‍ത്തിച്ചു കണ്ടിട്ടാണ് ‘കാസനോവ’യുടെ പല ആക്ഷന്‍ രംഗങ്ങളും റോഷന്‍ ആന്‍ഡ്രൂസ് ചിത്രീകരിച്ചത് എന്നുറപ്പ്. നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിനു മുകളില്‍ മുഖംമൂടിവെച്ച് കാലാട്ടിയിരുന്ന് കൂവിയാര്‍ത്ത് സംഘം താഴേക്ക് റോപ് ഉപയോഗിച്ച് ചാടുന്ന രംഗവും മറ്റും ജാക്കിചാന്‍ സിനിമയില്‍ നിന്ന് അതേപടി പകര്‍ത്തിയിരിക്കുന്നു. ആക്ഷന്‍ രംഗങ്ങളിലെ ചലനങ്ങള്‍ പോലും കോപ്പിയാണ്. പ്രമേയത്തിലുമുണ്ട് സാദൃശ്യങ്ങള്‍. കൊള്ളസംഘത്തിന്റെ തന്ത്രപരമായ ആക്രമണത്തില്‍ സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ ദുഃഖിതനായ ഇന്‍സ്പെക്ടര്‍ ചാന്‍ ആത്മവിശ്വാസം വീണ്ടെടുത്ത് നടത്തുന്ന പ്രതികാരമാണ് ‘ന്യൂ പോലിസ് സ്റ്റോറി’. നായകന്‍ പോലിസുകാരനല്ല എന്നതൊഴിച്ചാല്‍ ‘കാസനോവ’യുടെ പ്രമേയവും ഏതാണ്ട് ഇതുതന്നെ. ചുരുക്കത്തില്‍, മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെ രണ്ടു വര്‍ഷത്തോളം വിദേശത്ത് നടന്ന ചിത്രീകരണത്തിനു ശേഷം കേരളത്തിലെ 138 തിയറ്ററുകളിലടക്കം ലോകത്തെ 300 തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ‘കാസനോവ’ പുതുമയുള്ള ഒന്നും നല്‍കുന്നില്ല. 23 കോടി മുടക്കിയ ഈ ചിത്രം കേവലമൊരു ചലച്ചിത്ര ആര്‍ഭാടം മാത്രമായിപ്പോയിരിക്കുന്നു.

 

 

നല്ല വാക്ക്
ഈ സിനിമയെപ്പറ്റി എന്തെങ്കിലുമൊരു നല്ല വാക്ക് പറയണമെന്നുണ്ടെങ്കില്‍ അത് ചിത്രീകരണത്തിലെ പിഴവറ്റ സാങ്കേതിക മേന്‍മ മാത്രമാണ്. കോപ്പി ആണെങ്കിലും മിനിമം ബോളിവുഡ് നിലവാരമുള്ളവയാണ് ആക്ഷന്‍ രംഗങ്ങള്‍. പലപ്പോഴും അസഹനീയമാംവിധം ഇഴഞ്ഞുനീങ്ങുന്ന കഥയുടെ വിരസത അല്‍പമെങ്കിലും മാറ്റുന്നത് ഈ ചടുലമായ ആക്ഷന്‍ രംഗങ്ങളാണ്. ഹെലികോപ്റ്റര്‍ രംഗങ്ങളും മറ്റും നന്നായി ചിത്രീകരിച്ചിരിക്കുന്നു. സിനിമ കണ്ടിരിക്കുമ്പോള്‍ നാം ഉറങ്ങിപോകാത്തതിന് നന്ദി പറയേണ്ടത് ക്യാമറമാന്‍ ജിം ഗണേശിനോടാണ്. ആര്‍ക്കും അഭിനയിച്ചു ഫലിപ്പിക്കാന്‍ വലുതായൊന്നുമില്ലാത്തതിനാല്‍ അതിനെക്കുറിച്ച് ഒന്നും പറയാനില്ല. സമീപകാലത്തെ പല സിനിമകളിലുമെന്നപോലെ പലതരം കോട്ടുകളിട്ട് പെണ്ണുങ്ങള്‍ക്കിടയില്‍ നടക്കലാണ് ലാലേട്ടന്റെ കഥാപാത്രത്തിനു ചെയ്യാനുള്ളത്. മലയാള സിനിമയിലെ നടപ്പു ട്രെന്‍ഡ് അനുസരിച്ച് ചിട്ടപ്പെടുത്തിയ ബഹളമയമായ ഗാനങ്ങള്‍ പ്രത്യേകിച്ച് ശ്രവണസുഖമൊന്നും നല്‍കുന്നില്ല.

എക്സിറ്റ്:
ദിവസം ആയിരം ഷോ ഉള്ളതിനാല്‍ ആദ്യ ദിനം തന്നെ കടുത്ത ലാല്‍ ആരാധകര്‍ കണ്ടു കഴിഞ്ഞ ചിത്രം. ലാലിനെ ഇഷ്ടപ്പെടുന്ന സാധാരണ പ്രേക്ഷകര്‍ക്ക് വേണമെങ്കില്‍ കണ്ടു നോക്കാവുന്ന ചിത്രം. മറ്റുള്ളവര്‍ കണ്ടില്ലെങ്കിലും പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലാത്ത ചിത്രം. കുടുംബസമേതം കാണരുതാത്ത ചിത്രം. വന്‍തുക മുടക്കി ഏഷ്യാനെറ്റ് സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതിനാല്‍ അടുത്ത ഓണത്തിന് വീട്ടിലെത്തുന്ന ചിത്രം!

 

96 thoughts on “കാസനോവ അഥവാ കിടപ്പറയിലെ ഉരുപ്പടികള്‍ 

 1. ലഫ്റ്റനന്റ് കേണല്‍ ഭരത് പത്മശ്രീ …………… കസനോവയെക്കുറിച്ചു പറഞ്ഞതും ചീര്‍ത്ത കവിളും ഉന്തിയ വയറും പരമാര്‍ശിചതും ഉദ്യേശശുന്ധി കൊണ്ട് ന്യായീകരിക്കാം. പക്ഷെ ഈ പത്മശ്രീ വിളി വ്യക്തി ഹത്യയാണ്‌ . .പത്മശ്രീ എന്ന അശ്ലീല പദം പിന്‍ വലിക്കണം

  • എന്റെ ചെറുപ്പത്തില്‍ (അതായതു 20 വര്ഷം മുന്‍പേ) തമിഴ് നായകന്മാരുടെ കട്ട്‌ ഔട്ട്‌കളില്‍ പാല്‍ അഭിഷേകം നടത്തുന്ന തമിഴ് മക്കളെ കണ്ടു “സാക്ഷരതയുടെ കുറവ് കൊണ്ടുള്ള പ്രശ്നം” ആണന്നു ആ തലമുറയിലെ മലയാളി സക്ഷരതന്‍ അഹങ്കരിച്ചിരുന്നു. ഇപ്പോള്‍ ചെന്നൈയില്‍ നിന്ന് ഈ മലയാളി കോപ്രായങ്ങള്‍ കാണുമ്പൊള്‍ മലയാളികളെക്കാള്‍ ബൌധിക പരമായി ഒരു തലമുറ എങ്കിലും മുന്നില്‍ ആണ് തമിഴന്‍ എന്ന് തോന്നുന്നു. കാരണം കഴിഞ്ഞ തലമുറ തമിഴ് മക്കള്‍ ചെയ്തത് ഇപ്പോള്‍ മലയാളി മക്കള്‍ ആവര്‍ത്തിക്കുന്നു… തമിഴനെ കണ്ടു പഠിക്കു മലയാളി മക്കളേ…

 2. അത് പറഞ്ഞ വിഷ്ണുവിന് ഇരിക്കട്ടെ ഒരു പത്മശ്രീ

 3. എഴുതുമ്പോൾ കുറച്ചൂടി സെസ്കി (ഐ മീ സെക്സി)ആക്കി എഴുതിക്കൂടെ എന്റെ അന്നമ്മേ..ഇതിപ്പോ കാസിനോവേക്കാളൂം കൂതറ ആയിപ്പോയി.. (പിന്നെ പിള്ളെരുടെ കാര്യം : റിവ്യൂ എഴുതാൻ അന്നമ്മ കെട്ടി ഒരുങ്ങി കോട്ടയം ആനന്ദിൽ പോയില്ലേ. ആ പിള്ളെരെല്ലാം ബ്ലോഗേർസാ… അന്നമ്മയെപോലെ റിവ്യൂ എഴുതാൻ വേണ്ടി പടം കാണാൻ വന്നതാ….)

 4. പെണ്ണുങ്ങള്‍ എന്ന ഉരുപ്പടികള്‍

  നളമിടത്തിലും ആള്‍ കേറാന്നായിരിക്കും അന്നമ്മക്കൂട്ടി എന്ന പേരും ചാര്‍ത്തി ഇറങ്ങിയത്….

  എന്തായാലും റിവ്യൂ എല്ലാം ഇഷ്ടായി….

  ഇതൊക്കെത്തന്നെയാ പ്രതീക്ഷിച്ചിരുന്നതും

 5. വെറും കച്ചവടം മാത്രമാക്കി പടയ്ക്കുന്ന സിനിമകളില്‍ കാണിക്കുന്ന കിണ്ടി, തൂശനില, വെള്ളമുണ്ട്, ചന്ദനക്കുറി എന്നിവയുടെയൊക്കെ അര്‍ഥമന്വേഷിച്ചു പോകുന്നത് ബുദ്ധിജീവി ചലച്ചിത്ര നിരൂപകരുടെ പണിയാണ്. നമ്മള്‍ പാവം കാണികള്‍ സിനിമയില്‍ കഥയും പാട്ടുമൊക്കെ നോക്കിയിരിക്കുമ്പോള്‍ ബുദ്ധിജീവികള്‍ സീനുകളിലെ ഫാഷിസം, സ്വത്വബോധം ഇത്യാദികളാണ് ശ്രദ്ധിക്കുക. അത്തരം ബുദ്ധിജീവി വിലയിരുത്തലുകള്‍ക്കുള്ള ബുദ്ധി എന്തായാലും ഈയുള്ളവള്‍ക്ക് ഇല്ല.>>>

  ജനകീയ സിനിമകളിലൂടെ വലിയ വലിയ പ്രമേയങ്ങള്‍(തത്വങ്ങള്‍) സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ കഴിവുള്ള സംവിധായകനാണ് റോഷന്‍ ആന്‍ഡ്രുസ്.സിനിമക്കുള്ളിലെ സിനിമ(തത്വങ്ങള്‍ ) അന്വേഷിച്ച് പോവാനുള്ള ബുദ്ധിയില്ലെന്ന് തുറന്ന് സമ്മതിച്ചത് കൊണ്ട് ഈ റിവ്യുവില്‍ നിന്ന് ആ സിനിമയെ കുറിച്ചൊരു വ്യൂ രൂപപ്പെടുത്താന്‍ ആരും ശ്രമിക്കുകയില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു.

 6. @അലിഭായി

  ജനകീയ സിനിമകളിലൂടെ വലിയ വലിയ പ്രമേയങ്ങള്‍(തത്വങ്ങള്‍) സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ കഴിവുള്ള സംവിധായകനാണ് റോഷന്‍ ആന്‍ഡ്രുസ്.

  ഇത് മനസ്സിലായില്ല. ഒന്ന് വിശദീകരിക്കാമോ?
  സിനിമാ തത്വങ്ങളുടെ ആളായത് കൊണ്ട് ചോദിച്ചതാണ്.

 7. നിരൂപണം എഴുതാന്‍ വേണ്ടി ആദ്യ ഷോക്ക് തള്ളിക്കയറി സിനിമ കണ്ടിട്ട് നിരൂപണം എഴുതുന്നതിനു മുന്‍പ് ചിന്തിക്കുക. കോടികള്‍ മുതല്‍ മുടക്കിയ ഈ വ്യവസായത്തില്‍ ജോലിഎടുക്കുന്ന നിട്യക്കൂളിക്കാരെ കുറിച്ച്. അല്ലെങ്കില്‍ ഭാര്യയുടെ കെട്ടുതാലി വരെ വിറ്റു സിനിമ എടുക്കുന്ന ഏതെന്കിലും നിര്‍മാതാവിന്റെ വീട്ടിലെ എട്ടും പൊട്ടും തിരിയാത്ത കുടുംബത്തെ കുറിച്ച്. അല്ലെങ്കില്‍ എട്ടു നിലയില്‍ പൊട്ടിയത് മൂലം കടക്കെണി വന്നു വിഷം കഴിച്ചു ആത്മഹത്യ ചെയ്യേണ്ടി വന്ന ഏതെന്കിലും പാവം നിര്‍മാതാവിനെ കുറിചു. അയാളുടെ അനാഥമാകുന്ന കുടുമ്പത്തെ കുറിച്ച്.
  (കാസിനോവ പിടിച്ചത് കൊണ്ഫിടെന്ടു രോയിച്ചന്‍ ആയത് കൊണ്ട് , അയാള്‍ കുത്തുപാള എടുക്കുകയില്ല എന്ന് ആശ്വസിക്കാം )

  • ഇത്ര വിഷമം ഉണ്ടെങ്കി താന്‍ തന്നെ പോയി കണ്ടു പടം വിജയിപ്പിക്ക്…

  • നിത്യക്കൂലിക്കാരുടെ ശമ്പളമൊക്കെ ആദ്യമേ കൊടുത്തു കാണില്ലേ? അതൊ പടം ഓടി കാശൂ കിട്ടീട്ട് വേണോ കൊടുക്കാൻ?
   പടം കാണാൻ കേറുന്നവന്റെ കാശു പൊക്കോട്ടേന്നാണോ?

  • പിന്നെ, മലയാളികൾ മുഴുവൻ കാണാൻ പാകത്തിനു ‘മഹത്തായ ചിത്രം’ എന്നു പറഞ്ഞു പരസ്യം കൊടുക്കുന്നില്ലേ ഇവർ, പിന്നെ ഏതു കൂതറ പടത്തെയും പൊക്കി വിടാൻ ചാനലുകളും.ിന്നെന്തിനു പേടിക്കണം?

  • ഈ പറഞ്ഞ പോലെ ഉള്ളവര്‍ സിനിമ എടുക്കാന്‍ പോകാതെ വീട്ടില്‍ ഇരിക്കണം. അല്ലാതെ പടം എടുക്കാന്‍ ഇറങ്ങി കുടുംബത്തെയും നാട്ടുകാരെയും കണ്ണുനീരില്‍ ആക്കുകയല്ല വേണ്ടത്.

  • Oru cinemayiloode oru samoohathinu thettaya sandesham kodukkunnathinu iyakku oru vishamavum illee..!!

   Cinema samoohathe ethratholam badikkunnennu manassilakkan, Kerala janathayude ippozhathe madyasakthikku Laletten padangal nalkiya sambhavanakal thanne nalla udaharanangal anu.. Inipam uruppadi kathakalde oru kuravum koodiye ullu.. !!!

  • machu …. enthukondu ide nirmathavinu padamkandu hridayam pottunna kanikale kurichu alochichooda ? its all balck money turning white… nothing else dude….

 8. അന്നാമ്മ ചേട്ടത്തിടെ റിവ്യൂ കാസനോവയെക്കാളും വല്യ വധമായിപ്പോയല്ലൊ. ഒക്കുന്ന പണിക്ക് പോയാൽ പോരെ. എന്തരിനു ഇത്രക്ക് കഷ്ടപ്പെട്ട് ചളുവ എഴുതി വെക്കണത്..?

  • റിവ്യൂവിന്റെ പ്രശ്നങ്ങള്‍ കൂടെ ഒന്ന് എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു സാര്‍..

  • എന്താ ഈ റിവ്യൂവില്‍ കണ്ട ഇത്ര വലിയ വധം എന്നുകൂടെ പറഞ്ഞിട്ട് പോ ആശാനെ…

 9. @ismail അപ്പോള്‍ അത് കണ്ടു വഷളാകുന്ന തലമുറയെ പറ്റി തനിക്ക്‌ ഒരു ചിന്തയും ഇല്ലെ? ഇങ്ങനെത്തെ പടമെടുക്കുന്നവര്‍ക്ക് അങ്ങനെ തന്നെ വരണം…

  തന്റെ മക്കളെ കൊണ്ട് പോയി കാണിക്കോ ഇതു പോലെ ഉള്ള പടങ്ങള്‍..?

 10. റോഷന്‍ ആന്‍ഡ്രൂസ് ഭൂമാഫിയുടെയും റിയല്‍ എസ്റ്റേറ്റുകാരുടെയും ശക്തനായ എതിരാളി ആണ്‌. ഇവരെ തുറന്നു കാണിക്കാനാണ്‌ അദ്ദേഹം ഇവിടം സ്വര്‍ഗ്ഗമാണ്‌ എന്ന സിനിമ പിടിച്ചത്. പക്ഷെ അതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ കലിപ്പ് തീര്‍ന്നില്ല എന്ന് വേണം കരുതാന്‍. ഇപ്പോഴിതാ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ തകര്‍ക്കാന്‍ ഒരു റെഡി ടു ഫ്ലോപ്പ് സിനിമയുമായി അദ്ദേഹം വരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്‌ എന്ത് അവര്‍ഡ് നല്‍കും

 11. ലാലണ്ണന്റെ ആരാധകര്‍ ഓരോന്നായി എത്തി പള്ള് പറയല്‍ തുടങ്ങിയിട്ടുണ്ട്…..പോയി പണി നോക്കാന്‍ പറ… നല്ല കിടിലന്‍ റിവ്യൂ ചേച്ചി….

 12. @rajeev mj

  തത്വങ്ങള്‍ എന്ന് ബ്രാക്കറ്റിലാണ് എഴുതിയത് അതായത് സിനിമാതത്വങ്ങള്‍ എന്നല്ല.മഹത്തായ തത്വങ്ങള്‍ ജനകീയ സിനിമകളിലൂടെ അല്ലെങ്കില്‍ കച്ചവട സിനിമകളിലൂടെ അവതരിപ്പിക്കാനുള്ള ക്രാഫ്റ്റ് റോഷന്‍ ആന്‍ഡ്രൂസിന്‌ ഉണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.’ഉദയനാണ് താരത്തിലും’ ‘നോട്ട്‌ ബുക്കിലും’ ഇത് കാണാവുന്നതാണ്. ജയരാജ്‌ ഇങ്ങനെയൊരു ശ്രമം റെയ്ന്‍ റെയ്ന്‍ കം എഗൈന്‍ പോലുള്ള ചില സിനിമകളില്‍ നടത്തിയിരുന്നു പക്ഷെ വേണ്ടത്ര വിജയിച്ചില്ല.

  • @അലിഭായി

   ഇതിപ്പോ കൂടുതല്‍ കണ്‍ഫ്യൂഷനായി.
   പ്രമേയങ്ങള്‍ എന്നെഴുതി ബ്രാക്കറ്റില്‍ തത്വം എന്നെഴുതിയാല്‍ ശരിക്കും എന്താ അര്‍ഥം?
   പിടികിട്ടുന്നില്ലല്ലോ ആശാനേ.
   അതു പോലെ, റോഷന്‍ ആന്‍ഡ്രൂസ് ഇക്കാലത്തിനുള്ളില്‍ ഈ പറഞ്ഞ സിനിമകളിലൂടെ
   എന്ത് മഹാ തത്വമാണ് അവതരിപ്പിച്ചതെന്നും മനസ്സിലാവുന്നില്ല.
   പിന്നെ, ഈ കച്ചവട സിനിമ എന്നു പറയുന്നത് ഈ തത്വം അവതരിപ്പിക്കാനുള്ള വല്ല പരിപാടിയുമാണോ?
   കാശുണ്ടാക്കാനുള്ള ഏര്‍പ്പാട് എന്നാണ് ഇതുവരെ കേട്ടിട്ടുള്ളത്.

 13. – ജാക്കൊമോ കാസനോവ എന്നതാണ് ശരിയായ ഉച്ചാരണം… ജേക്കബ് എന്ന ആംഗലേയ നാമത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ!

  • ക്ഷമിക്കണം.. ജെയിംസ് എന്ന ആംഗലേയ നാമത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ!

 14. റോഷന്‍ ആണ്ട്രൂസിനെ മാത്രം മാറ്റി നിര്‍ത്തുന്നതെന്തിനാ, ഓനും കൊട് ഒരു പദ്മശ്രീ

 15. ചിത്രം പുറത്തുഇറങ്ങുന്നത് വരെ കഥ പുറത്തു വിടാഞ്ഞത് എന്താണെന്നു മനസിലായില്ലേ……….കഥ ഉണ്ടായിട്ടുവേണ്ടേ പുറത്തു വിടാന്‍ !സിനിമ ഇറങ്ങി അന്നുതന്നെ അന്നമ്മകുട്ടി എഴുതിയത് നന്നായി ആരുടെയെങ്കിലും മനസ്സില്‍ കഥ ഒരു സസ്പെന്‍സായി നില്പുന്ടെങ്ങില്‍ അത് മാറി കിട്ടും

 16. ഈ കിലവന്മാര്‍ക്കൊക്കെ പണി നിര്‍ത്തി പോയിക്കൂടെ . ഇയാളും , ശിങ്കിടികളും , പിന്നെ ഒരു പൂത്ത പണക്കാരനും ചേര്‍ന്ന് കാണിക്കുന്ന കോപ്രായങ്ങള്‍ വലിച്ചു വാരി കേറ്റാന്‍ ഉള്ളതാണോ മലയാളം സിനിമ ? 5 പൈസക്ക് വിവരമില്ലാത്ത കുറെ ഫാന്‍സ്‌ പിള്ളേരുടെ തോളതിരുന്നു ഈ കിളവന്‍ സൂപര്‍ സ്ടാര്സും അവരുടെ അടിയളന്മാരും ഇത്ര കൂതറ പടങ്ങള്‍ ഇറക്കി എത്ര കാലം മുന്നോട്ടു പോവും …….ഇത് പോലെയുള്ള പടങ്ങളാണ് ഇവിടെ സന്തോഷ്‌ പണ്ടിറ്റിനെ ജനിപ്പിച്ചത് …..എന്നിട്ടും ഇയാളുടെ കലിപ്പ് തീരിണില്ലല്ലോ.

 17. helloooo jobless*****************
  hw jobless u all r
  sandhosh panditinte padam hit aakkunna mandanmaranu ee keralathil
  tis movie is a gud effort i mst say
  leave succes n failure
  ingane orupadu nalla movies degrade cheydhu flop aakkiya oru film industry aanu malluwood
  pokkiriraja,china town r becomin blockbustzzz 😀
  AnnammaKutty idhu ondaakkan kurachu kashttapettu kaanumallo
  ninakku oru paniyum illengil i can suggest u bit more easy n bettr job 😉

  • നല്ല സൊയമ്പന്‍ ഡയലോഗ്,സോനു. ഇത്രേം തറ എഴുതാന്‍ പറ്റുമെങ്കില്‍ ചുമ്മാ നില്‍ക്കാതെ
   സോനുവും നോക്കിക്കോ ഒരു പണി.
   ലാലേട്ടന്റെ സിനിമക്ക് ഡയലോഗ് എഴുതാം. ആന്റണി സാറിനോട് ചോദിക്കൂ, അടുത്ത സിനിമക്ക്
   വിളിക്കാവുന്ന സ്പാര്‍ക്ക് ഈ ഒരൊറ്റ കമന്റില്‍തന്നെ ക്ലിയര്‍.

  • Sonu ee paranja review um, comments um okke vayichu kaanumello? 5 paisakku vilayillatha koothara padathinte fan aano thaankal? Aakumello.. 5 paisayude samskaram kaanichilla comment il. Ninne pole ulla kochu peekkiri, samskaram illatha pilleru thanneyanu casanova poleyulla padangalum hit akkanathu. Endayalum poyi samskaram padichitu va. Athaanu ningalkulla adyathe pani. Homework.

   • makaneeee
    njanum nalla moviesine support cheyyunna oralanu
    alladhe nadanmarude kopprayam kandu kayyadikkarilla
    njan udheshichadhu ee movie ingane degrade cheyyan mathram bore alla ennanu
    idhilum bore padangal theatril blockbustr aavunnu
    tey hve tried 2 make a gud movie nly bt smewer tey faild 2 catch t audienc
    ee annamma ingane okke kashttapettu oru novel ezhudhanamengil adhil endho ondu 😉

    • tel me 1 actor in malluwood who can do tis role perfectly like tis
     verarengilumundengil idhinu orarthamundu
     mohanlal he’s 50+ nw n he has his limitations
     even i don like seein him runnin around wth 17+ babezzz 😉
     bt tis movie demands t
     -ves
     action scenes(hollywood stuntdir ennokke paranju adhinte qty illa).
     3yr s span f shootin Athraykku onnum illa Jst a normal feelin
     predictable climax

     Overall oru watchable movie – ts a visual treat Wch happens in malayalam once n a blu moon
     dont xpect a hollywood delight aftral ts a malayalam movie
     book a ticket wth less xpectations u wont b disappiontd

 18. ഏഴര വെളുപ്പിന് കുളിച്ചു ഒരുങ്ങി ചീര്‍ത്ത കവിളും ഉന്തിയ വയറും കാണാന്‍ പോയ അന്നമ്മയുടെ സൂക്കേട്‌ സമ്മതിക്കണം, എന്നിട്ട ഇവിടെ വന്നു ഇരുന്നു കുറ്റം പറയണേ, എഴുതുന്നത്‌ ഒരു നാരി നാമം ആയതിനാല്‍ പിന്തുനക്കാനും കാണും കുറെ എണ്ണം,

 19. Nayakanu Coat undu…. Chuttinum penkuttikal undu…..Eri poli dialogs undu…. ini “Raathri shubharaaathri… ” enna oru paattum koode aavam aayirunnu….

 20. @ ലൂസിഫര്‍ : 2020 വരെ പത്മശ്രീ ബൂക്കിങ്ങായി പോയി .. അടുത്ത വര്‍ഷം ആന്ടണി പെരുമ്പവൂരിനാണെന്ന് എവിടെയോ വായിച്ചു .. ആണ്ട്രൂസച്ചയാണ് 2021 ലെ രക്ഷയുള്ളൂ

 21. there are cinemas taken for just for wasting money and also there are people who are ready to act in those. We cannot stop them, what we can do is try watching good movies, instead of watching the stupid movies.
  There are 50% of people who enjoy watching them and just comment unhealthly. Those comes under the rich people or with a group that just want to unleash their tension by watching some masalas

 22. ഇനി ഏതായാലും ഈ പടത്തിനു പോകുന്നില്ല.. മാത്രമല്ല ഇത് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ അടുത്തുള്ള ചായക്കടയില്‍ നിന്ന് ചായയും കുടിക്കുന്നില്ല..

 23. Annamma chumm avaa itt alaykkanda..Ithellam poya casukala..paranjitt kaaryamilla..AA kuda vayaran inim vayarum thali pidichu varukem cheyyum ..E kazhutha janam ath kand kayyadikkuvem cheyyyum Feel pity on the script writers..i had a hope on them actuely ..missed up..Pinne Roshan the director nothing great as usual..

  • പടം കൂതറ ആയതിനു കുത്തിയിരുന്നു മുറുമുറുത്തിട്ട് കാര്യമില്ല ചേട്ടാ.. കൂതറ പടത്തെ കൂതറ എന്ന് വിളിക്കാനുള്ള വിവേകം നിന്നെ പോലുള്ളവര്‍ക്ക് ഉണ്ടായാലേ മലയാള സിനിമ രക്ഷപെടൂ..

 24. As long as there are the so called “fans” to make any absurd picture a success, there is no use in saying anything. These same people are in forefront to crash good films, and abuse other actors.

 25. ബി എം ഡബ്ല്യുവും ഹെലികോപ്ടറും മെഷീന്‍ ഗണ്ണും കാണിച്ചാല്‍(എല്ലാ മലയാളികളും ഇപ്പോളും പൊട്ടകുളത്തില്‍ ആണെന്ന് വിചാരിചിട്ടോ എന്തോ) എല്ലാവരും അന്തം വിട്ടു കുന്തം വിഴുങ്ങി കയ്യടിക്കും എന്ന് വിചാരിച്ചു ആണ്ട്രൂസും ലാലേട്ടനും…

 26. annammme ulla thamil cinemayil enthenkilum kandaal ath nerittu kandu rasikkunna ningalum samoohavum malayalathil inganeyoru cinema varumbol vimarshikunnath enthukondaanu ennu enikoyyum manasilaakunilla.

  • അതിന്റെ കാരണങ്ങലല്ലേ മോളിലെ പോസ്റ്റില്‍ കുനുന്കുനാന്നു എഴുതി പിടിപ്പിച്ചിരിക്കുന്നത്… ആദ്യം പോയി പോസ്റ്റ്‌ വായിക്ക് സാറേ…

 27. അന്നമ്മക്കുട്ടി Lalettante Irayano? atho mammootty Fan? Kashtam

  Ithupoloru Padam ithuvre malayalikal Swapnam kandittupolumolla

  • ഇതുപോലെ ഒരു പടം സ്വപ്നത്തില്‍ പോലും കാണല്ലേ എന്നാണ് ഇപ്പം പ്രാര്‍ത്ഥന

 28. Review kurachu valippirayillenoru samshayam..!!!

  idakide ulla extra dialogues kurachu onnu cherythakiyirunnenkil kurachoode nannavumayirunu ennu thonunnu..!!

  Enthayalum songathi tharakkedilla..

 29. കോട്ടും സൂട്ടും ഇട്ടു, വമ്പന്‍ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ, പേരിനു മാത്രം ഉടുതുണിയുള്ള പെണ്ണുങ്ങളെയും കൊണ്ട് ഉള്ള വരവ് കണ്ടപ്പോള്‍ തന്നെ പടത്തെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു. ഇത് പക്ഷെ പ്രതീക്ഷിച്ചതിലും എത്രയോ മേലെ ആണ്. ബോബി- സഞ്ജയ്‌, റോഷന്‍ ആന്‍ഡ്രൂസ് ഇവര്‍ക്കൊക്കെ മൂല്യങ്ങള്‍ നഷ്ടപെട്ടിരിക്കാം.

 30. This film is anti-woman. But I guess anyone (including Rosshan Andrews, Bobby/Sanjay and people who watch it) know it is anti-woman. People go for such a movie to enjoy the stunt and style, and also to enjoy the sexist jokes. But I think it is better than a ‘family film’ like Snehaveedu where the audience enjoys similar dialogues (poompaatta.. then kudikkunnu, parakkunnu) and later the hero (and the audience) becomes a punyavalan who has not touched women, or a film like Pranayam where the husband’s “adhikaram” over the woman’s body is celebrated in an obscene manner (മാ­ത്യൂ­സും ഗ്രേ­സും കൂ­ടി അച്യു­ത­മേ­നോ­നെ കാ­ണു­ന്ന ആ സീന്‍ പരമവൃത്തികേടായിട്ടാണ് എനിക്ക് തോന്നിയത്, so was the climax).

  So when someone says Casanovva is “കുടുംബസമേതം കാണരുതാത്ത ചിത്രം” and Pranayam is a great Abhrakavyam or whatever, Anamma’s ‘buddhiyillaayma’ is not so innocent there.

 31. കാസനോവയുടെ വെള്ളികാസയില്‍ നിന്നും പ്രണയത്തിന്റെ മുന്തിരിച്ചാര്‍ നുണയാന്‍ ഓടിയെത്തുമ്പോള്‍, നല്ല കട്ടി വെള്ളി കൊണ്ടുള്ള കാസയെടുത്തു നെറുകില്‍ തന്നെ ഊക്കന്‍ ഒരേറു വെച്ച് കിട്ടിയാല്‍ എങ്ങിനെ ഉണ്ടാവും.. നൊന്തു നല്ല പോലെ നൊന്തു.

 32. Swapnam kanunnathinokai oru parithi iladae …ithu enthoonuuu..onno rando pennungal anengil ok………..ithu pada thane pirake undalooo…enthayalum malyalikam ee padam kananam ennittu venam swapnathiinte route onnu matti pidikan

 33. Dear ellarum,,

  Nayakante Cheertha vayarum thoongiya kavilum oru cinemayude reviewinte manadandam akkan nammal ennanu thudangiyathu!!.

  (MSI alla, Facebook reviews)

  Ennal pinne amma/ammoomma rolil varunna nadimarude avayava bhangi okke vilayiruthi -not suited for their roles- ennokke comment parayunna kaalam vidooram alla.

  Ettavum nalla body builder ( Mr.Kerala) ye kondu casanova cheyyikkan Roshanu thonneelallo.

  Bharath Gopi aayrnnu ettavum nalla purusha (parusha) kadhapatrangale cheytha nadan.
  Angerude kashandi actingil oru kuravayillenkil, pinne lalinte kudavayarum kandillennu nadikkavunnatheyullu malayalikku.

  Regards,

  Adarsh

 34. റിവ്യു കുറച്ചു പരത്തി പറഞ്ഞു കാസനോവ പോലെ ആക്കിയില്ലേ എന്നൊരു സംശയം…. എല്ലാ പെണ്ണെഴുത്തുകാരെയും പോലെ സ്ത്രീകള്‍ക്കെതിരാണെന്നു കണ്ടപ്പോള്‍ അന്നമ്മയുടെ തൂലികയും ഒരുപാട് എന്തൊക്കെയോ എഴുതി പിടിപ്പിച്ചു… സാധാരണ എഴുത്തില്‍ ഒരു മിതത്വം അന്നമ്മ കാണിക്കാറുണ്ട്… പക്ഷെ ഇവിടെ പരത്തി പരത്തി പറഞ്ഞു ആ എഴുത്തിന്‍റെ രസം കളഞ്ഞു അന്നമ്മ…… ഈ സിനിമയുടെ പോസ്റ്റര്‍ കണ്ടപ്പോഴേ മനസ്സിലായത ഇതിന്‍റെ ഉള്ളടക്കം എന്തായിരിക്കും എന്ന്….. അതുകൊണ്ട് തന്നെ ഞങ്ങള്‍ സാധാരണക്കാരായ പ്രേക്ഷകര്‍ ഒരുപാടൊന്നും പ്രതീക്ഷിക്കുന്നുമില്ല…… പിന്നെ ഈ സിനിമയില്‍ കാണിക്കുന്നതുകൊണ്ടാല്ല പെണ്ണുങ്ങള്‍ വില്‍പ്പന ചരക്കാവുന്നത്, സ്ത്രീകളില്‍ ഒരു വലിയ വിഭാഗം അങ്ങിനെയുള്ളതാണ് ഈ സിനിമയില്‍ കാണിക്കുന്നത്.. സൊ അതിന്റെ എല്ലാ പഴികളും ഈ സിനിമയില്‍ ചാരി വെക്കുന്നതില്‍ അര്‍ത്ഥമില്ല…….

  മോഹന്‍ലാലിന്‍റെ ചീര്‍ത്ത കവിളിന്‍റെയും ഉന്തിയ വയറിന്‍റെയും കാര്യം പറഞ്ഞല്ല അദ്ദേഹത്തിന്‍റെ വിമര്‍ശിക്കേണ്ടത്‌, അഭിനയത്തെപറ്റി പറഞ്ഞാണ്…. ആ സാമാന്യ മര്യാദ അന്നമ്മ കാണിക്കണമായിരുന്നു….

  എന്തായാലും ഇത്രയും വിശദമായ ഒരു റിവ്യു തന്നതിന് നന്ദി…. ഇനിയുള്ള എഴുത്തുകളെങ്കിലും ഒന്ന് ചുരുക്കി എഴുതി, സിനിമ പോലെ ഞങ്ങളെ ബോര്‍ അടിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു……….

 35. കാസനോവയുടെ ഉന്‍മാദങ്ങള്‍ എന്ന പേരില്‍ വന്ന ലേഖനത്തില്‍ സിനിമ കുടുംബസമേതം കാണരുതാത്ത ചിത്രമാണെന്നതു സത്യമാണ്. പക്ഷെ, സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്നു പറയുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ഈ സിനിമയില്‍ പൊതുവേ ആണുങ്ങളും നായകനുള്പ്പടെ, സ്ത്രീകളും നായികയെ (ശ്രേയ സരന്‍) ഒഴിവാക്കി, എല്ലാവരും ഫ്രീക്ക് ആണ്. സദാചാര ബോധമില്ലാത്തവര്‍. പക്ഷെ വ്യത്യസ്തയായി ഒരാളെ കണ്ടപ്പോള്‍ നായകന്‍ വീണു പോയി. തനിക്കു എളുപ്പം വശംവദയാകുന്ന സ്ത്രീകളോട് പൊതുവേ പുരുഷന് ആഭിമുഖ്യമില്ല എന്നത് പ്രകൃത്യ ഉള്ളതാണ്. താന്‍ പോക്കാണെങ്കിലും പങ്കാളി നല്ലതായിരിക്കണമെന്നു ആണ്‍ പെണ്‍ ഭേതമന്യേ എല്ലാവരുടെയും ഇച്ഛ. അങ്ങനെ ഒരു പെണ്ണിനെ, നായികയെ (ശ്രേയ സരന്‍) കണ്ടപ്പോള്‍ നായകന്‍ തന്റെ ദുസ്വഭാവമോക്കെ മാറ്റി നല്ലവനായി. അവന്റെ ഇഷ്ടം തീവ്രമായി. തിരക്ക് മാറ്റി വച്ചിട്ട് അവന്‍ പ്രതികാര ദാഹിയായി.
  പിന്നെ സ്വഭാവ ദൂഷ്യമുള്ള നായകനെ, നായിക എന്തിനു സ്നേഹിച്ചുവെന്നു ചോദിച്ചാല്‍, കാശുള്ളവനെ കേട്ടുകയെന്നത് നാട്ടു നടപ്പല്ലേ. നാണം കെട്ടും പണം നെടുകില്‍ നാണക്കേട്‌ ആ പണം മാറ്റീടും എന്നല്ലേ പ്രമാണം. സ്ത്രീ വിരുദ്ധം എന്ന് പറയുമ്പോള്‍ പുരുഷ വിരുദ്ധം എന്ന് പറയാത്ത അന്നമ്മ കുട്ടി യോജിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. പുരുഷന്മാരെ മുഴുവന്‍ പരസ്ത്രീ മോഹിയായി ചിത്രീകരിക്കുന്നതിനെ എതിര്‍ക്കാത്തതെന്തേ? അതോ പുരുഷന്മാരെ കുറിച്ച് അങ്ങനെയാവാം എന്നുണ്ടോ? ഇവിടെ നായകന്‍ ബലാല്‍ക്കാരം നടത്തുന്നില്ലലോ. അപ്പൊ സിനിമ സ്ത്രീ-പുരുഷ വിരുദ്ധം എന്ന് പറഞ്ഞാല്‍ യോജിക്കാം. സിനിമ ഏതായാലും കാണാന്‍ കൊള്ളില്ല. കുറച്ചു പേര്‍ ഇതു വഴി ജീവിക്കുന്നു എന്നത് കൊണ്ട് വൃത്തികെട് കാണാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കാന്‍ പറ്റില്ലല്ലോ.

  • കണ്ടു പിടുത്തം കൊള്ളാം …ഈ പ്രാവശ്യത്തെ നോബല്‍ സമ്മാനം തനിക്ക് തന്നെ!!!

   • നന്ദി. താങ്കള്‍ നോബല്‍ സമിതിയില്‍ ഉണ്ടെന്നു അറിഞ്ഞില്ല. ബഹുമാനകുരവ് കാണിച്ചെങ്കില്‍ ക്ഷമിക്കണേ…

 36. എത്രയും പണം മുടക്കുന്നോ അത്രയും കൂതറയാവും സിനിമ എന്നതാണ് അനുഭവം! വൈരുദ്ധ്യം എന്താന്നു വെച്ചാല്‍ മാര്‍ക്കിടാന്‍ ഇരിക്കുന്ന ഐ-നിരൂപകര്‍ തന്നെ ഇതേ പടം ഭാഷമാറ്റി പിടിച്ചാല്‍ ഒന്നര/രണ്ട് മാര്‍ക്കിനു പകരം എട്ടുമാര്‍ക്കുതന്നെ കൊടുക്കയും ചെയ്യും.

 37. എന്താണ് ഈ സിനിമയുടെ കഥ മധ്യവസ്കനായ നായകന്‍ ചുമ്മാ കോട്ടുമിട്ട് കുറെ ലക്ഷുറി സെറ്റപ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു പത്തുരണ്ടായിരം പെണ്ണുങ്ങള്‍ പുളിയെ ഇങ്ങോട്ട് പ്രേമിക്കുന്നു ഓ പിന്നേ ഇതെന്താ വേറെ ആണുങ്ങളെല്ലാം തീപ്പെട്ടോ (ഇതൊക്കെ തന്നെയല്ലേ സന്തോഷ് പണ്ഡിറ്റ് കാണിച്ചത്) അന്ന് എല്ലാവരും പാവം പണ്ടിട്ടിനെ തെറി വിളിച്ചു, എന്തൊക്കെയോ പ്രണയപരാക്ക്രാമങ്ങള്‍ അതാണീ കാസനോവ

 38. “എല്ലാ ദിവസവും കിടപ്പറയില്‍ ഓരോ രാജ്യങ്ങളിലെ സ്ത്രീകളെ ക്ഷണിക്കുന്ന മാനസികാവസ്ഥയിലേക്ക് ഈ കഥാപാത്രം എത്തിയതിന്റെ ഭൌതിക-മാനസിക കാരണങ്ങളൊന്നും ചിത്രം വിശദമാക്കുന്നില്ല.”

  പെണ്ണുങ്ങളെ നോക്കുകയെ ചെയ്യാത്ത എത്രയോ നായകന്മാരെയും ഭര്‍ത്താവല്ലാതെ വേറെ ഒരു പുരുഷനോടും ഒരാകര്‍ഷണവും ഒരിക്കലും തോന്നാത്ത എത്രയോ നായികമാരെയും നമ്മള്‍ എത്രയോ സിനിമകളില്‍ കണ്ടിട്ടുണ്ടല്ലോ.. അവരൊക്കെ അങ്ങനെ ഒരു മാനസികാവസ്ഥയിലേക്ക് എത്തിയതിന്റെ കാരണവും നമ്മള്‍ അന്വേഷിക്കേണ്ടേ?

 39. ലാലും പണ്ടിടും എന്‍ട് വ്യത്യാസം (കോട്ടിന്റെ കാര്യത്തില്‍)

 40. ‘എന്നെ കെട്ടുന്നവന്‍ ആരായാലും അയാള്‍ക്ക് എന്റെ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്ന് പരിശോധിച്ച് അറിയേണ്ടി വരില്ല’ –> That is indeed one of the worst scenes in the film.

 41. ഉജാല-ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌ 2013:

  ഏറ്റവും ജനപ്രിയ ചിത്രം: കാസ്സനോവ!
  ഏറ്റവും നല്ല നടന്‍: മോഹന്‍ലാല്‍!

 42. Review oke adipoli, kayle cash poyathinte manovishamam nalapole ezhuthilund. But ethrem valichu vari ezhuti alle boradipikandarune

 43. Seen Casanova…..Simply we can say a watch-able movie. Then for criticise ok we can say about the logic and the mathematics of the film..Before that how many of you have seen pranayam, malvilasam, adham minta makan abhu, palarimaniykam oru pathrira kolapathakam…… in theater. if these film where a commericlal hit such type or different scripts may be filmed. When these films realised many said and wrote heavy subject to digest, wont happened in Kerala etc. Then now about casanova treated will…..95% of the world cinemas theam will be based on revenge either the hero family or wife or child or his friend will be killed by a vilion or by a gangster group if casanova speks english or thamil or hindhi.. we all might say hooo a watch able movie if its happen in malayalam…..we say hoooo shit time waste …..

 44. ee padatthekkurich ithilum nalla oru niroopanam ini varaanilla. ithilum bedham sandosh panditt aayirunnu. krishnanum raadhayum casanovayekkaal bedhamaanu. aayiram pennungalkkoppam karangunnavanekkaal bedhamalle anjo aaro penpillerude purake kozhimuttakkathayum paranju nadakkunna panditt!
  enthinaa laletta ee vayassaam kaalatth ee kopraayam?

 45. Najan gandravan, Vyshali, thudagiya cinimakal kudubasamatham kannam…….Titanic, golden eyes , avathaer thudagi english padagamlum kudubasamatham kannam……….Dil valae dhual haniya le jayaka , Don 1 and Don 2 thudagiya hindi cinimayum kannam…….yandhiran , Nanban num kannan pattum…….sharukan malayali nayikanara yaduthu pondikuna malayalam channalila paripadium kannam……junior dancer yannu parayuna paripadiyall makalla pagadippikamm…hindi english serial full famli eirunnu kannunu…kuzhapam eilla……………..PODA MALAYALIKALA POYI MADTHIL CHARU

 46. Ethu review aano. ee sadacharam prasangikunnavar aadhyam nirtthendathu TV Mega serials aanu. athinte athrayum tharam thaana oru ramgam polum ningal vimarsikkunna ee chithratthil illa. cinema kodukkunna sandesam manasilakki nannaya ethra perundakum nammude samoohatthil….

  Ningale polullavar ee chithram kanenda. ningalkku vendi chithrangal varunnund;
  Avalude ravukal, chattakkari, rathinirvedam-3, thakara, Go and watch those movies wit family.

 47. Nice 1..keep it up…you hav made an honest attempt to portray the problems that plague malayalam cinema…nowadays almost all films in malayalm making a mockery f our conscience…

 48. അന്നമ്മക്കുട്ടി എന്ന പേരിൽ ഇവിടെ ഇതൊക്കെ എഴുതിക്കൂട്ടി തരളഹൃദയരായ ചെറുപ്പക്കാർ തേനീച്ചകളെപ്പോലെ പാറിവന്ന് കമന്റിട്ട് പോകുന്നതുകണ്ട് നിർവൃതി കൊള്ളുന്ന ലേഖകൻ ചേട്ടാ…

  ഈ പടം മോശമാണെന്ന് സമ്മതിക്കുമ്പോൾ തന്നെ നിരൂപണത്തിൽ പറഞ്ഞിരിക്കുന്ന പലതിനോടും യോജിക്കാനാവില്ല, ഉദാഹരണത്തിൻ സ്ത്രീയെ അവതരിപ്പിച്ചിരിക്കുന്ന രീതി. ഇന്നത്തെ കാലത്ത് നായക കേന്ദ്രീകൃതമായ ഒരു വിനോദസിനിമയിൽ നായികാപ്രാധാന്യമോ സ്ത്രീയെ മഹത്വവൽക്കരിക്കുകയോ ഒക്കെ വേണമെന്ന് പറയുന്നത് ടോ ആന്റ് ജെറി കണ്ടിട്ട് അതിൽ ലോജിക്കില്ല എന്ന് പരാതിപ്പെടുമ്പോലെയാണ്. ഈ ലോകത്ത് എല്ലാത്തരം ആളുകളും ഉണെന്ന് മനസ്സിലാക്കുക. ഇതിലെ നായകൻ സ്ത്രീകളെ മോശമായിട്ടാണ് കാണുന്നത്. അങ്ങനെ ഒരാളുടെ കഥയാണിത്.

  പിന്നെ ഈ സിനിമ നൽകുന്ന സന്ദേശം; നല്ല ഉപദേശം കേൾക്കാനാണോ എല്ലാവരും സിനിമ കാണാൻ പോകുന്നത്? കുട്ടികളുമായി പോയി കാണാൻ പറ്റില്ലെന്നതും ഒരു ചിത്രത്തിന്റെ കുറവാണോ? ഓരോ ചിത്രവും / കലാരൂപവും അതിന്റെതായ ഒരു ആസ്വാദകസമൂഹത്തെയല്ലേ പ്രതീക്ഷിക്കുന്നത്? എല്ലാവർക്കും എല്ലാം ദഹിക്കുകയില്ല എന്നത് സ്വാഭാവികം മാത്രം.

 49. കാസനോവ ആദ്യാവസാനം വരെ കാണാന്‍ കഴിഞ്ഞു.പടം മുഴുമിപ്പിക്കാതെ പലരും എഴുന്നേറ്റ് പോകുന്നുണ്ടായിരുന്നെങ്കിലും പടം മുഴുവനും കാണണമെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.കാസനോവയ്ക്ക് കഥയും കാമ്പുമില്ല അതൊരു ദൃശ്യ വിരുന്ന് മാത്രമാണെന്ന് അതിന്‍റെ സംവിധായകന്‍ തന്നെ പറയുന്നുണ്ടെങ്കിലും അപ്പറയുന്നതില്‍ നിന്ന് തന്നെ കാസനോവയുടെ കഥയും കാമ്പും അന്വഷിച്ച് പോവരുതെന്ന ധ്വനിയുണ്ടോയെന്ന സംശയം പലര്‍ക്കുമുണ്ടാകും.നോട്ട്ബുക്കിലെയും ഉദയനാണ് താരത്തിലെയും പോലെ,പ്രേക്ഷേകന്‍റെ ബോധത്തെ(രസേന്ദ്രിയങ്ങളെ) രസിപ്പിച്ച് കൊണ്ട് അവന്‍റെ അബോധമനസ്സിനെ ഹൈജാക്ക് ചെയ്ത് തത്വങ്ങളിലെക്കും ദര്‍ശനങ്ങളിലെക്കും കൊണ്ട് പോകുന്ന ഈ ടീമിന്‍റെ സ്ഥിരം ശൈലി പലരും പ്രതീക്ഷിച്ചിരുന്നു.പക്ഷെ ഈ പടം കണ്ടാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയുള്ള(33കോടി) പോട്ടത്തരമാണോ ഈ സിനിമ എന്നോര്‍ത്ത് നാം അന്തംവിടും.കാരണം പോട്ടത്തരത്തിന് വിലയുണ്ടാകുന്നതില്‍ യുക്തിയില്ലല്ലോ.(പടത്തിലെ കള്ളക്കഥ പോലെ പടം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രചരിപ്പിക്കുന്ന കള്ളക്കണക്കാവാം 33കോടി എന്നത്)

  ഇവര്‍ ഈ പടം കൊണ്ട് എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതിന് വിപരീതമായ ഫലങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രേക്ഷേകന്‍റെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാവുമ്പോള്‍ പലരെയും പോലെ വ്യക്തിപരമായി ഞാനും സന്തോഷിക്കും.ഉദാഹരണമായി പടത്തില്‍ മോഷ്ടാക്കളാണെന്ന് ചിത്രീകരിക്കുന്ന (അഥവാ ആരോപിക്കപെടുന്ന) നാല്‍വര്‍ സംഘത്തെ വില്ലന്മാരായി കാണാനും അവരോട് വിരോധം തോന്നാനും പ്രേക്ഷേകന് കഴിയുന്നില്ല.അങ്ങനെ അവസാനം വില്ലന്മാര്‍ ഹീറോയായും ഹീറോ വില്ലനായും മാറിമറിഞ്ഞ പടമാണ് കാസനോവ.

 50. ഈ റിവ്യൂവിന്റെ ആദ്യ പാരഗ്രാഫില്‍ പള്ളിക്കൂടത്തില്‍ പതാക ഉയര്‍ത്താനും,പരേഡ് നടത്താനും പോകേണ്ടതിനു പകരം കാസനോവ ടിക്കറ്റ്‌ എടുക്കാന്‍ തല്ലു കൂടുന്ന പിള്ളേരെ കുറിച്ച് എഴുതിയത് കണ്ടു. അത് വായിച്ചപ്പോള്‍ റിപബ്ലിക് ദിനത്തിന് പതാക ഉയര്‍ത്തല്‍,ഭക്തി ഗാനം ആലപിക്കല്‍ ഇതൊക്കെ എന്തോ മഹത്തായ കാര്യം ഒക്കെ ആണ് എന്നാ മട്ടില്‍ ആണ് തോന്നിയത്. രാഷ്ട്രത്തിന്റെ പേരില്‍ അഭിമാനം പൂണ്ട് അഹങ്കരിച്ചു നടക്കുന്നവരും, ഈ കാസനോവ കാണാന്‍ അഭിമാനം പൂണ്ട് അഹങ്കരിച്ചു വന്ന ഫാന്‍സും – 2 പേരും ഒരേ നുകത്തില്‍ കെട്ടാന്‍ കൊള്ളാവുന്നവര്‍ ആണ്

 51. ഒന്നുകില്‍ അഭിനയം നിര്‍ത്തുക അല്ലെങ്കില്‍ പ്രായത്തിനനുസരിച്ച വേഷം സ്വീകരിക്കുക. മിസ്റ്റര്‍ മോഹന്‍ലാല്‍, അത്യാധുനിക മേക്കപ്പ് സംവിധാനങ്ങള്‍ കൊണ്ട് മറച്ചു പിടിക്കാനാവാത്ത വിധം പ്രകടമാണ് താങ്കളുടെ വാര്‍ധക്യം.. യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ തെയ്യാറാകൂ.. ഒരു പണിയുമില്ലാതെ നടക്കുന്ന, തലക്കുള്ളിലൊന്നുമില്ലാത്ത നിങ്ങളുടെ ഫാന്‍സുകാരെപ്പോലെത്തന്നെയാണ് മറ്റു ജനങ്ങളുമെന്ന മിഥ്യാധാരണ ഒഴിവാക്കൂ..

Leave a Reply

Your email address will not be published. Required fields are marked *