അമ്മച്ചിമാര്‍ രക്ഷതി ജീവിതകാലം മുഴുക്കനേ…

അങ്ങനെ ഒരു വികാരം തോന്നാത്തവരൊന്നും ആണല്ല എന്നാണ് ആയമ്മ പറയുന്നത്. അതുകൊണ്ട്‌ നിങ്ങള്‍ ഒരു ആണാണെങ്കില്‍ ‘ഉണ്ടാവില്ല’ എന്ന് മറുപടി പറയുന്നത് സൂക്ഷിച്ചുവേണം. ഇനി അങ്ങനെ ഒരു വികാരം ഉണ്ടായാല്‍ അവളെ കേറിപ്പിടിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടനയുടെ ഏതെങ്കിലുമൊക്കെ വകുപ്പ് പ്രകാരം നമുക്ക് കിട്ടുന്നുണ്ടാവണം. ജഡ്ജിയമ്മയാണല്ലോ പറയുന്നത്.

ബ്രോക്കര്‍ കാലം

ഒരുനാടുമുഴുവന്‍ കങ്കാണിമാരാവുന്നതും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതവും സാമൂഹ്യശാസ്ത്രജ്ഞന്‍മാര്‍ പഠന വിഷയമാക്കേണ്ടതാണ്. സ്ഥല വില്‍പ്പനയിലൂടെ കോടികള്‍ കൊയ്ത് രൂപം കൊള്ളുന്ന സമാന്തര സമ്പദ് വ്യവസ്ഥയെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചിന്തിക്കുന്നുണ്ടോ ആവോ?.

കാണണം മുഖ്യമന്ത്രീ, ഈ കണ്ണുനീര്‍

എനിക്ക് ചോദിക്കാനുള്ളത് മുഖ്യമന്ത്രിയോടാണ്. നാടിന് പുതിയ പ്രതീക്ഷകള്‍ നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാറിന്റെ അധിപനോട്. നൂറ് ദിനം കൊണ്ട് അത്ഭുതം കാണിക്കുമെന്ന്, ജനങ്ങളുടെ പരാതികള്‍ സദാ കേള്‍ക്കുമെന്ന് നിരന്തരം പറയുന്ന അദ്ദേഹം ഇനിയും കാണാത്തതെന്താണ് ഈ കണ്ണുനീര്‍. കേരളത്തിലെ അമ്മമാരുടെ ഒച്ചയില്ലാത്ത ഈ വിലാപങ്ങള്‍

അതെന്താണ് സര്‍, നായര്‍ തീവ്രവാദമാവാത്തത്?

ഇത്തരം ആക്രമണങ്ങളെ മൃഗീയം എന്നുവിളിച്ചാണ് നമുക്ക് ശീലം. പക്ഷേ മാതൃഭൂമിക്ക് ഇതൊരു ആക്രമണ സംഭവം മാത്രമാണ്. രാജ്യത്തെ മുഴുവന്‍ ഭീകരവാദവും പ്രവീണ്‍സ്വാമിക്കൊപ്പം കണ്ടുപിടിക്കുന്ന മംഗളമാകട്ടെ ‘അക്രമത്തിന് പിന്നില്‍ മാനേജുമെന്റുമായുള്ള തര്‍ക്കമെന്ന് ആരോപണം’ എന്ന വസ്തുനിഷ്ഠമായ തലക്കെട്ടാണ് കൊടുത്തിരിക്കുന്നത്. മനോരമയിലും സംഗതി വ്യത്യസ്തമാകില്ല എന്നാണ് കഴിഞ്ഞ 30 കൊല്ലത്തെ പത്രവായന ഉറപ്പുതരുന്നത്.

വിട ജഗ്ജിത്…അഴിഞ്ഞിട്ടില്ല, അന്നു കെട്ടിയ പാട്ടുചരടുകള്‍

ജഗ്ജിത് ഇനി പാടിയെന്ന് വരില്ല. പക്ഷെ എന്റെ കൗമാരത്തെ കരയിച്ചും നനയിച്ചും പല ഋതുക്കളിലുടെ ആകാശ സഞ്ചാരം ചെയ്യിച്ച ആ ഗസലുകളെ മറക്കാനാകില്ല. ഞാനാ പ്രതലത്തില്‍ നനഞ്ഞിരിപ്പാണ്.ഒരു പട്ടച്ചരടിനെയും പാരച്യൂട്ടിനെയും പ്രതീക്ഷിക്കാതെ…

അകലങ്ങളില്‍ അവര്‍ വിടപറയുമ്പോള്‍

വെള്ളിയാഴ്ച പള്ളികളില്‍ നിരവധി പേരുടെ മയ്യത്ത് നമസ്കരിക്കുന്ന കൂട്ടത്തില്‍ സ്വന്തം പിതാവിനും മാതാവിനും വേണ്ടി നിയ്യത്ത് വെച്ച് നമസ്കരിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞുപോകുന്ന മക്കളെ കാണാം.

മരണത്തിനും പ്രണയത്തിനുമിടയില്‍ മാലിനി മുര്‍മുവും ഞാനും

മരിക്കാന്‍ അപാരമായ ധൈര്യം വേണമെന്ന ആശയത്തില്‍ നിന്നു തിരിയുന്നതിനിടെ വന്നു പെട്ട ആ മരണം എന്നെ നടുക്കിക്കളഞ്ഞു. എത്ര ചെറിയ ദൂരമാണ് പ്രണയത്തിനും മരണത്തിനും ഇടയിലെന്ന് അന്തം വിട്ടു.

ഓണാട്ടുകരയിലെ എണ്ണക്കച്ചവടക്കാരനും അംബാനിമാരും: ഒരു താരതമ്യ സഞ്ചാരം

അടിക്കടി എണ്ണവിലകൂട്ടി നാട്ടുകാരെ സര്‍ക്കാര്‍ നിലംപരിശാക്കുമ്പോഴൊക്കെ ഓര്‍മ വരുന്നത് ഞങ്ങളുടെ നാട്ടിലെ തേങ്ങാവെട്ടുകാരനെയാണ്. ഗള്‍ഫുകാരും ഐ.ടിക്കാരുമൊക്കെ വീട്ടിലേക്ക് കാശുകൊണ്ടുവരുന്നവരായി മാറിയിട്ടും, ഒരു വീട്ടില്‍ ഒരാളെങ്കിലും ഗള്‍ഫുകാരനായിട്ടും ഇന്നും ഓണാട്ടുകരക്കാരുടെ മുഖ്യ വരുമാനവഴി തെങ്ങും തേങ്ങയും തന്നെ.

തെരുവിന്റെ ക്യാമറക്കണ്ണുകള്‍

സിറ്റിസണ്‍ ജേര്‍ണലിസത്തെയും നമ്മുടെ നാട്ടുകാര്‍ ഉപയോഗപ്പെടുത്തുന്നത് അയാല്‍ക്കാരന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനും കുറ്റം പറയാനും മാത്രമാണെന്ന ദുഖസത്യവും കൂട്ടത്തില്‍ പറയാതെവയ്യ.

ആരവിടെ, നിത്യാ മേനോനും മാനേജരോ, വിലക്കവളെ!!!

കളം വിട്ട നിര്‍മാതാക്കള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബില്‍ ഒത്തു കൂടി കലാ പരിപാടി തുടങ്ങി. നടി വിലക്ക് നാടകം. അതിന്റെ അടിയന്തിര പ്രമേയം വന്നു. നിത്യക്ക് വിലക്ക്!

വാജ്പേയിയും വരവേല്‍പ്പിലെ മോഹന്‍ലാലും

അടൂര്‍ ഗോപാലകൃഷ്ണന്റെ മുഖാമുഖം, മുരളി നായരുടെ മരണ സിംഹാസനം, സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പ്, ലാല്‍ ജോസിന്റെ അറബിക്കഥ, ഐ.വി ശശിയുടെ ഇനിയെങ്കിലും എന്നീ ചിത്രങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പകര്‍ത്തിയത് എങ്ങനെയാണ്? എന്‍.പി സജീഷിന്റെ അന്വേഷണം.

ഈ കുറിപ്പ് മലയാളികളെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാകുന്നു

അല്ലെങ്കില്‍ ടീച്ചര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തിയേറ്ററില്‍ അച്ഛനും മകനുമിടയിലുള്ള സീറ്റുകളില്‍ അമ്മയെയും പെണ്‍മക്കളെയും സുരക്ഷിതരാക്കുന്ന-ഹോട്ടലുകളില്‍ ഭിത്തിയരികിലുള്ള സീറ്റ്‌ ഭാര്യക്കും മകള്‍ക്കും നല്‍കി, മറ്റാളുകള്‍ തൊട്ടുരുമ്മി കടന്നു പോകുന്ന വഴിയരികിലെ സീറ്റ്‌ സ്വീകരിക്കുന്ന കുടുംബ നാഥന്‍മാരുള്ള -പിതാ രക്ഷതി കൌമാരേ, ഭര്‍ത്താ രക്ഷതി യൌവനേ ലൈന്‍ പിന്തുടരുന്ന -നമ്മുടെ നാട്ടിലെ ആഭിജാത ഗ്രൂപ്പുകളെ.

ഐന്‍സ്റ്റീന് തെറ്റിയെന്ന് തുള്ളിച്ചാടാന്‍ വരട്ടെ

ഐന്‍സ്റ്റീന് തെറ്റിയെന്ന് പറഞ്ഞ് തുള്ളിച്ചാടും മുന്‍പ് അത്യധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതാണ് ഞങ്ങള്‍ ചെയ്യുന്നത്. എന്താണ് ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നതെന്ന് കൃത്യമായി പ്രസ്താവിക്കും മുന്‍പ് ലോകത്തെവിടെയെങ്കിലും സ്വതന്ത്ര പരീക്ഷണങ്ങളില്‍ ഇത് ആവര്‍ത്തിക്കുമോ എന്നാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.

തിയറ്റര്‍ സമരം പിന്‍വലിച്ചു

വൈഡ് റിലീസ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു. കൂടാതെ തിയറ്ററുകളുടെ സൌകര്യങ്ങള്‍ വിലയിരുത്തി ഗ്രേഡ് നല്‍കാനുള്ള വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി. ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജും റിസര്‍വേഷന്‍ ചാര്‍ജും ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

മാധ്യമങ്ങള്‍ റിലയന്‍സ് അഴിമതി വിഴുങ്ങിയ വിധം

സ്പെക്ട്രത്തേക്കാള്‍ വ്യാപ്തിയും ഗൌരവവുമുള്ള അഴിമതി.രണ്ട് മന്ത്രിമാരെയും തുറന്നു കാണിച്ച് മാധ്യമങ്ങള്‍ വരും ദിവസങ്ങളില്‍ ആഞ്ഞടിക്കുമെന്ന് കരുതാനുള്ള സ്വാഭാവിക സാഹചര്യം. എന്നാല്‍, അസ്വാഭാവികമായിരുന്നു മാധ്യമങ്ങളുടെ പ്രതികരണം. അവര്‍ വായടച്ചു. സെപ്തംബര്‍ അവസാനിക്കാറായിട്ടും ആ വായ തുറന്നിട്ടേയില്ല.

അകം ജീവിതത്തിന്‍റെ കൊടിയടയാളങ്ങള്‍

ഒടുവില്‍ അവളുടെ വീടിന്‍റെ പടി കേറി അയാള്‍ വീണ്ടും വന്നു. ഒപ്പം അയാളുടെ ഭാര്യയും മകളും. അത്തയെ അയാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുക്കണമെന്ന് പറയാന്‍. ഇന്ന് അത്ത അയാളുടെ ഭാര്യയാണ്.

ഡോക്കോമക്കറിയുമോ കമലാ ദീദിയെ?

പത്താംക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ അച്ചടിഹിന്ദിയുമായി ഡല്‍ഹിയില്‍ ജീവിക്കാനെത്തിയ എനിക്ക് നല്ല ചോരയും നീരുമുള്ള ഹിന്ദി പറഞ്ഞുപഠിപ്പിച്ചത് ദീദിയാണ്. ഇതെല്ലാം കഴിഞ്ഞ് നിങ്ങളുടെ ടാറ്റാ ഡോക്കോമോ വല്യ പരസ്യവുമായി വന്ന് ഞങ്ങളുടെ ദീദിയെ കള്ളിയെന്നുവിളിച്ചാല്‍ സഹിക്കുമോ സര്‍? ശുദ്ധ തെമ്മാടിത്തരമല്ലേ കാണിച്ചിരിക്കുന്നത്?

വൈഡ് റിലീസ് തര്‍ക്കം തീര്‍ക്കാന്‍ 26ന് ചര്‍ച്ച

സിനിമകളുടെ വൈഡ് റിലീസിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ 26ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് സിനിമാ മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും.

കോടികള്‍ വിഴുങ്ങിയിട്ടും പനി മാറാത്തതെന്ത്?

അരനൂറ്റാണ്ട് മുമ്പുള്ള ആന്റി ബയോട്ടിക്കുകള്‍ തന്നെയാണ് ഇന്നും നാം കഴിക്കുന്നത് .വര്‍ഷം തോറും പ്രതിരോധശേഷി വര്‍ധിച്ചു വരുന്ന രോഗാണുക്കളേയും രോഗാണുവാഹകരേയും പ്രതിരോധിക്കാനാണ് ഈ വയസന്‍ ആന്റി ബയോട്ടിക്കുകള്‍.

ഒരു രൂപക്ക് അരിയും ഊരാക്കുടുക്കുകളും

ഒരു രൂപക്ക് ഒരു കിലോ എന്നല്ല സൌജന്യമായിത്തന്നെ ആഹാരം വായിലും വയറിലുമെത്തിക്കേണ്ട ഏതാനും കുടുംബങ്ങള്‍ കാടു തൊട്ട് കടലുവരെയുള്ള ഭൂമി മലയാളത്തില്‍ ഇന്നുമുണ്ട്. അവരെ ഒഴിച്ചു നിര്‍ത്തിയാലും, ഒരു രൂപക്ക് ഒരു കിലോ അരി കിട്ടേണ്ട അനേകരുണ്ടാകും ഇന്നാട്ടില്‍. എന്നാല്‍, അതിന്റെ പേരില്‍ ഇന്ന് നടക്കുന്ന സര്‍വാണി സദ്യ’ നമ്മെ എവിടെയാണ് കൊണ്ടെത്തിക്കുക?

വീണ്ടും വരുമോ കേരള കലാപീഠം?

ഇന്ന് കേരള കലാപീഠം എവിടെയുമില്ല-കലാപീഠം എന്ന ബോര്‍ഡ് വെച്ച ഒരിടമാണുദ്ദേശിക്കുന്നതെങ്കില്‍. 2000ത്തില്‍ , പി.ടി.ഉഷ റോഡിലെ സ്റ്റേഡിയത്തിന്റെ ഒരു മുറിയില്‍, ജി.സി.ഡി.എയുടെ ഔദാര്യത്തില്‍ കലാപീഠം കുറച്ചു നാള്‍ പ്രവര്‍ത്തിച്ചു. പിന്നെ അതുമില്ലാതായി.

ലോകം കാത്തിരിക്കുന്ന അഞ്ച് സിനിമകള്‍

പൈറസിയെ പേടിച്ച് ആദ്യറിലീസ് ഇന്ത്യയില്‍ നവംബര്‍ 11 നടക്കും. അതിന്ശേഷംമാത്രമേ അമേരിക്കയിലും കാനഡയിലും പടം റിലീസ് ചെയ്യുകയുള്ളു. ഇന്ത്യന്‍ വ്യാജരുടെ വിളയാട്ടത്തെ ലോകസിനിമ എത്രഭീതിയോടെയാണ് കാണുന്നത് എന്നതിനുദാഹരണമാണിത്.

അതെ, മലയാളം ഫിക്ഷനും മാറുന്നുണ്ട്

നാലഞ്ചു വര്‍ഷങ്ങളായി പ്രമേയത്തിലും അവതരണത്തിലും ഗൌരവപരമായ മാറ്റങ്ങളുമായി പുറത്തിറങ്ങിയ ചില നോവലുകള്‍ അത്തരം ഒരു മാറ്റം മലയാള നോവലില്‍ തീര്‍ച്ചയായും ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്

ഐന്‍സ്റ്റീന്‍ തിരുത്തപ്പെടുമോ?

ഈ ഫലം ശാസ്ത്രലോകം അംഗീകരിച്ചാല്‍ പ്രകാശവേഗത്തിനപ്പുറം വേഗമില്ലെന്ന് അന്തിമവിധിയെഴുതിയ ഐന്‍സ്റ്റീന്റെ നിഗമനം തിരുത്തേണ്ടി വരും. ആപേക്ഷികതാ സിദ്ധാന്തം പൊളിച്ചെഴുതേണ്ടി വരും-നിധീഷ് നടേരി എഴുതുന്നു

ആന മെലിഞ്ഞാലും ജയിലില്‍ കെട്ടാറില്ല…!!

നമ്മള്‍ ആനയുളള ഒരു തറവാട്ടിലാണ് ജനിച്ചത്. ഇഷ്ട ദൈവം കൊട്ടാരക്കര ഗണപതിയാണ്. നമ്മെ കണ്ടാലും കാടുകുലുക്കി വരുന്ന ഒരൊറ്റയാന്റെ ലുക്കുണ്ടെന്നൊക്കെ പണ്ട് പലരും പറഞ്ഞിട്ടുണ്ട്. ജനിച്ചത് ജന്മിയായാണെങ്കിലും കീഴാളരെ ഊട്ടുന്നതിലായിരുന്നു പണ്ടു പണ്ടേ നമുക്കു കമ്പം.

കാട് മറ്റൊരു രാജ്യമാണ്

അയല്‍രാജ്യങ്ങളെന്ന നിലയില്‍ കാടിന്റെയും നാടിന്റെയും ഇടങ്ങള്‍ അടയാളപ്പെടുത്തുന്നു, ടി.വി സജീവ്: എല്ലാക്കാലവും നാട്ടുകാരില്‍ നിന്ന് രക്ഷപെടാനായി സംരക്ഷണവ്യൂഹങ്ങളുയര്‍ത്തുന്നതു കൊണ്ടു മാത്രമല്ല നാടും കാടും ശത്രു രാജ്യങ്ങളാകുന്നത്. അതിരുകളില്‍ നിന്ന് വനമെന്ന സ്ഥലരാശിയൊരുക്കുന്ന മരങ്ങളെ വെട്ടിവീഴ്ത്തിയാണ് കാടെന്ന രാജ്യത്തെ നാട് ആക്രമിച്ചു തുടങ്ങുക.

ഫുകുഷിമയില്‍ കാര്യങ്ങള്‍ ദാ, ഇതുപോലെ

മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഫുകുഷിമയില്‍ നടക്കുന്നത് എന്തൊക്കെയാണ്. യൂറോപ്പിലെ പ്രമുഖ മാഗസിനായ സ്പീഗല്‍ റിപ്പോര്‍ട്ടര്‍ കോഡ്യുല മെയെറും ഫോട്ടോഗ്രാഫര്‍ നോറികോ ഹയാഷിയും സാഹസികമായി അവിടെ ചെന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന നിരവധി വിവരങ്ങളാണുള്ളത്.

കൂടംകുളം: ഇന്ത്യക്കാരോട് ജപ്പാന് പറയാനുള്ളത്

പൂര്‍ത്തിയായ ആണവ നിലയം ഉപേക്ഷിക്കുന്നത് പാഴ്ചെലവാണെന്ന് നിങ്ങള്‍ക്ക് തോന്നും. പക്ഷേ ഞങ്ങള്‍ ജപ്പാന്‍കാര്‍ തിരിച്ചറിയുന്നു, ആണവ ദുരന്തമുണ്ടാകുമ്പോള്‍ നശിച്ചുപോകുന്ന മനുഷ്യജീവനും പരിസ്ഥിതിക്കും പകരം വെക്കാന്‍ ഡോളര്‍ നിക്ഷേപങ്ങള്‍ക്കും കോണ്‍ക്രീറ്റ്, ഉരുക്ക് നിര്‍മിതികള്‍ക്കുമാവില്ല.

പെണ്ണു പ്രണയിക്കുമ്പോള്‍

പുരുഷ ബോധത്തിന്റെ പ്രണയചിന്തകളില്‍ അതിവൈകാരികതയ്ക്കു സ്ഥാനമില്ലായിരിക്കാം, പക്ഷേ പെണ്ണിന് അതില്ലാതെ വയ്യ. പെണ്ണു പ്രണയിക്കുമ്പോള്‍ അവള്‍ അക്ഷരാര്‍ത്ഥത്തില്‍ ഋതുഭേദങ്ങളില്ലാതെ പൂത്തുലയുകതന്നെയാണു ചെയ്യുന്നത്.